എല്ലാവരും ഒരു നിമിഷം സൈലന്റ്. സാബു ചേട്ടന്റെ റബ്ബര്‍ തോട്ടത്തില്‍ ഒരാളനക്കം. അത് അവന്‍ തന്നെ.. കുളത്തിന് ചുറ്റും കൂടിയവര്‍ നാല് വഴിക്ക് റബ്ബര്‍ തോട്ടത്തില്‍ കയറി……

_exposure

Story written by Vipin PG

കുറ്റാകുറ്റിരുട്ട്. ഒരു പറ്റം ചെറുപ്പക്കാര്‍ കുറു വ,ടിയും മുള വ,ടിയും പത്തല്‍ വ,ടിയുമൊക്കെയായി ആരെയോ കാത്തിരിക്കുകയാണ്. അവരുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ ദിവസം വഴി വിളക്കുകള്‍ എല്ലാം അണഞ്ഞു കിടന്നു. വാര്‍ഡ്‌ മെമ്പര്‍ മാരും ഗ്രാമ പഞ്ചായത്തും സഹകരിച്ചു. എന്താണിത്ര വലിയ മുന്നൊരുക്കം എന്ന് ചോദിച്ചാല്‍ ക്രേസി ഗോപാലന്‍ എന്നറിയപ്പെടുന്ന കള്ളന്‍ ഗോപാലനെ പിടി കൂടാന്‍ വേണ്ടിയാണ്. ചെറിയ ചെറിയ മോഷണങ്ങളിലൂടെ തുടങ്ങിയ ഗോപാലന്‍ അത് വിപുലീകരിച്ചു എന്ന് മാത്രമല്ല മോഷണത്തിന്റെ അളവും തൂക്കവും കൂട്ടി. ശ്ശെടാ,,, ഒരു മനുഷ്യന് ചുമന്നു കൊണ്ട് പോകാന്‍ പറ്റുന്നത് ഇത്ര എന്നുണ്ടല്ലോ. ഗോപാലന്റെ കാര്യത്തില്‍ ആ അളവുകോല്‍ എന്നൊന്നില്ല. അയാള്‍ എല്ലാം ഘണ്ണിചിരിക്കുന്നു.

പോലിസിനെ കൊണ്ട് നടപടിയായില്ല. ഉറക്കം ഇളച്ച് കുറച്ചു ദിവസം മെനക്കെട്ടതല്ലാതെ അവര്‍ക്ക് ഇത് വലിയ പ്രമാദമായ കേസോന്നുമല്ല. പോലീസിന് എന്ത് ഗോപാലന്‍. ഗോപാലനെ പേടിച്ച് ആ ഗ്രാമത്തിലെ ഒരുവിധം ജനങ്ങള്‍ ഒന്നും തന്നെ രാത്രി ഒരു സമയം കഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ആയി. ഇനിയിപ്പോള്‍ ഈ യുവാക്കളുടെ കാര്യം. കൂപ്പണ്‍ വിറ്റും ആഴ്ചയില്‍ കൂലി കിട്ടുമ്പോള്‍ മിച്ചം പിടിക്കുന്നതും പലരെയും കൊണ്ട് സ്പോന്‍സര്‍ ചെയ്യിച്ചും വാങ്ങിയ എട്ടായിരം രൂപയുടെ ക്രിക്കറ്റ് കിട്ടും രണ്ടായിരം രൂപയുടെ ഫുഡ് ബോളും കളവു പോയി. ഗോപാലനെ കൈയ്യില്‍ കിട്ടിയാല്‍ ആ ക്രിക്കറ്റ് ബാറ്റ് വച്ച് തന്നെ തലക്കടിക്കുമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. ഒരു വഴിക്ക് പോയ ക്യാപ്റ്റന്‍ വരാന്‍ വൈകി. ഗ്രാമത്തില്‍ നാലിടത്തായി യുവാക്കള്‍ തമ്പടിച്ചിട്ടുണ്ട്. കുളത്തിന്റെ അടുത്ത് തമ്പടിച്ച കൂട്ടരോട് ക്യാപ്റ്റന്‍ ആരാഞ്ഞു

“ എന്താടെയാ”

“ എന്താവാന്‍… തവള ചാട്ടം കാണാന്‍ വന്നിരുന്നത് പോലെ ആയി… ഒരു ചൂണ്ട കൊണ്ട് വന്നിരുന്നേല്‍ കിട്ടുന്ന മീന്‍ പൊരിച്ച് അടിക്കാമായിരുന്നു”

“ച്ചേ… നെഗറ്റിവ് അടിക്കലടെയ്.. അവന്‍ വരും… അവന്റെ മുതുകത്ത് വെ,ട്ടി പ,ത്തല് വച്ച് ഞാന്‍ അ,ടിക്കും”

“ ങേ,,, ക്യാപ്റ്റന്‍ അല്ലെ ക്യാപ്റ്റാ പറഞ്ഞത് ബാറ്റ് വച്ച് അ,ടിക്കണമെന്ന്”

“ എടാ അതൊരു ഫ്ലോയില്‍ പറഞ്ഞതല്ലേ… അടിച്ചോണ്ട് പോയ ബാറ്റ് അ,ടി ,മേടിക്കാന്‍ വേണ്ടി അവന്‍ തിരിച്ചു കൊണ്ട് വരുവോ.. മാത്രമല്ല നമ്മള്‍ ഇത്രേം കഷ്ടപ്പെട്ട് ചെത്തി കൊത്തി എടുത്ത പത്തല്‍ എന്ത് ചെയ്യും”

“ അത് ശരിയാണല്ലോ” എല്ലാവരും ഒരു നിമിഷം സൈലന്റ്. സാബു ചേട്ടന്റെ റബ്ബര്‍ തോട്ടത്തില്‍ ഒരാളനക്കം. അത് അവന്‍ തന്നെ.. കുളത്തിന് ചുറ്റും കൂടിയവര്‍ നാല് വഴിക്ക് റബ്ബര്‍ തോട്ടത്തില്‍ കയറി. കിട്ടിയാല്‍ വിടരുത്… ത,ലക്ക,ടിക്കരുത് എന്ന് മാത്രം. ആള് തട്ടി പോയി കഴിഞ്ഞാല്‍ കള്ളന്‍ ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല അ,ടിച്ചവന്‍ ജയിലില്‍ പോകേണ്ടി വരും. എല്ലാവരും വേഗത കൂട്ടി. ദൂരെ കാഴ്ചയില്‍ ചുരുണ്ട മുടിയുള്ള അധികം ഉയരമില്ലാത്ത ഒരു ആള്‍രൂപം. കൈയ്യില്‍ കിട്ടിയ വടി കൊണ്ട് ക്യാപ്റ്റന്‍ അയാളുടെ നേര്‍ക്ക് പാഞ്ഞടുത്തു. സകല ദേഷ്യവും ഇരച്ചു കയറി വന്ന ക്യാപ്റ്റന്‍ പറഞ്ഞ കാര്യം മറന്നു പോയി. അയാള്‍ ഓടി ,,, ക്യാപ്റ്റന്‍ പുറകെ ഓടി,,, കൂടെയുള്ള പയ്യന്മാര്‍ അവര്‍ക്ക് പുറകെ ഓടി.. ഒരു കൂവി വിളിയുടെ ആവാസം ക്യാപ്റ്റന്‍ കൈയ്യില്‍ കിട്ടിയ മുട്ടി പത്തല്‍ കൊണ്ട് അയാളുടെ തലയ്ക്ക് ഒരൊറ്റ അ,ടി. ക്യാപ്റ്റന്‍ അലറി. ആഹ്ളാദത്തോടെ ചാടി. പക്ഷെ അതിന്റെ ആയുസ്സ് വെറും മുപ്പത് സെക്കന്റ് മാത്രമായിരുന്നു ദൈര്‍ഖ്യം. അ,ടി കൊണ്ട് വീണത് ഗോപാലന്‍ അല്ല. വല്ലപ്പോഴും ജാനു ഏടത്തിയുടെ അടുത്ത് വിരുന്നു വരുന്ന ഗോവിന്തേട്ടന്‍. ആള്‍ക്ക് സംസാര ശേഷിയില്ല. പെട്ടു,,, ക്യാപ്റ്റന്റെ കൈയ്യില്‍ ചങ്ങല വീണു….

നേരം പരപരാ ന്ന് വെളുത്തു. ക്യാപ്റ്റനെ ഇറക്കാന്‍ നാല് വഴിക്ക് ആള്‍ക്കാര്‍ പോയി. ഗോവിന്ദന്‍ മരിച്ചിട്ടില്ല ഭാഗ്യം. പക്ഷെ അവരെ ഞെട്ടിച്ചത് മറ്റൊരു വാര്‍ത്തയാണ്. അന്നും നാട്ടില്‍ മോഷണം നടന്നു. നാല്‍ വര്‍ സംഘം നാലായി സംഘടിച്ച നാല് സ്ഥലത്തും മോഷണം നടന്നു. അടി കൊടുത്ത ക്യാപ്റ്റന്റെ നെറുകം തലയ്ക്ക് കിട്ടിയ അ,ടിയായിപ്പോയി ഈ മോഷണം. ഇത്രേം പിള്ളേരെ ഉണ്ണാക്കന്മാരാക്കി അവന്‍ ആളായി. വിടില്ല.. വിടില്ല അവനെ. ഒരു ഗ്രാമം മുഴുവന്‍ ഒറ്റ കെട്ടായി നിന്നാലും ശരി ഗോപാലനെ പൂട്ടണം.

ക്യാപ്റ്റന്‍ ക്ഷീണത്തിലാണ്… പോലിസ് കേസോക്കെയായി ആള് മൊത്തം ഡൌണ്‍ ആയി. പകരം വൈസ് ക്യാപ്റ്റന്‍ ചാര്‍ജ് എടുത്തു. വൈസ് ക്യാപ്റ്റന്‍ കുറച്ചു വൈഡ് ആണ്. ബോള്‍ എറിയുമ്പോളും അതേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോളും അതേ. ആള്‍ക്ക് കുറച്ചു ക്യാന്‍ വാസ് വേണം.

കുളമായ കുളക്കര മൊത്തം കുടുക്ക് വല വച്ചു. റബ്ബര്‍ ഷീറ്റ് അട്ടിക്ക് വച്ച് ചൊറിയണം ഇട്ടു. വെറുതെ ചാക്ക് കെട്ടുകള്‍ നിരത്തി അതിന്റെ നടുക്ക് കുഴിയുണ്ടാക്കി കെണി വച്ചു..

“ ശ്ശെടാ ,, ഇവന്‍ പഠിക്കാന്‍ എന്നും പറഞ്ഞ് പോയത് വല്ല വേട്ടക്കാരുടെയും അടുത്താണോ”

“ ഒരു വേട്ടക്കാരന്റെയും ഒരടവും ഗോപലാന്റെ അടുത്തു എല്‍ക്കൂല മോനെ” അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം”

“ അയാള്‍ കരളിയോ കരാട്ടെയോ ഒക്കെ ആണെന്ന് തോന്നുന്നു. അല്ലാണ്ട് ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യന്‍” ഇല്ല … വൈസ് ക്യാപ്റ്റന്‍ മനസ്സില്‍ പറഞ്ഞു. ഗോപാലനെ പിടിക്കണം. പറ്റിയാല്‍ ഇ,ടിക്കണം. ക്യാപ്റ്റനെ പൂട്ടിയ പോലെ ചങ്ങലയ്ക്ക് പൂട്ടണം. നാട്ടില്‍ ഹീറോ ആകണം.

വീണ്ടും രാത്രികള്‍ കാത്തിരുന്നു. പല സ്ഥലങ്ങളില്‍ മോഷണം നടന്നു, പക്ഷെ ഗോപാലനെ പിടിക്കാന്‍ പറ്റിയില്ല.ഒടുക്കം മനഞ്ഞില്‍ കരുണന്‍ മീന്‍ പിടിക്കാന്‍ ഇട്ട കുടുക്കില്‍ അയാള്‍ വീണു. കുറച്ചൊക്കെ നാണക്കേട്‌ ആയെന്കിലുമാലെ കാണണമല്ലോ. എല്ലാവരും ലൈറ്റും കത്തിച്ചു പോയി. കരുണന്‍ ഇട്ട കുരുക്ക് ഒരു തരത്തില്‍ കരുണന്‍ തന്നെ അഴിച്ചു കൊടുത്തു. കാരണം,,, അത് വേറെ ആര്‍ക്കും ഊരാന്‍ കിട്ടൂല. പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഇതും ഗോപാലന്‍ അല്ല. കരുണന്റെ വക ഒരടി കിട്ടി. വൈസ് ക്യാപ്റ്റനും കൊടുത്തു ഒരെണ്ണം. കളം മാറി ചൂണ്ട ഇടുന്നതിന് കരുണന്‍ അ,ടിച്ചത് മനസിലാക്കാം,,, ഇവന്‍ എന്തിനാ അ,ടിച്ചത്.

കേസ് രണ്ടായി.. ഗോപാലനെ കിട്ടിയില്ല. നാട്ടില്‍ മോഷണം കുറഞ്ഞു വന്നു. പ്രദേശ വാസികള്‍ക്ക് യുവാക്കളോടും പ്രത്യേകിച്ച് ക്ലബ്ബിനോടുമുള്ള ഒരു ഒരു ഇത് അങ്ങ് പോയി കിട്ടി. എന്തൊക്കെയായിരുന്നു.. പത്തല്‍ വെ,ട്ടുന്നു കാവല്‍ ഇരിക്കുന്നു ആരാന്റെ തലയ്ക്ക് അ,ടിക്കുന്നു. ആള് മാറിപ്പോകുന്നു. ത,ലക്ക,ടിച്ച ക്യാപ്റ്റനെ മാറ്റി വൈസ് ക്യാപ്റ്റന്‍ ചാര്‍ജ് എടുക്കുന്നു. അയാളും ഒരാളുടെ ത,ല അ,ടിച്ചു പൊ,ളിക്കുന്നു. ശുഭം.

ക്ലബ്ബ് കുറച്ചു ദിവസത്തേയ്ക്ക് പൂട്ടിയിടാന്‍ തീരുമാനിച്ചു. ഇപ്പൊ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നടങ്ങട്റ്റ്. എന്നിട്ട് കുന്തവും കുറുവടിയും ഒന്നുമില്ലാതെ കുറച്ചുകൂടി വ്യക്തമായ പ്ലാനില്‍ ഗോപാലനെ പിടിക്കാം. ക്യാപ്റ്റന്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍ വൈസ് ക്യാപ്റ്റന്‍ അങ്ങനെ എല്ലാവരും മീന്‍ കുളത്തിന്റെ അടുത്തു തമ്പടിച്ചു. ആ രാത്രി മുഴുവന്‍ ചര്‍ച്ചകള്‍ നടന്നു. നിലവിലുള്ള സ്സ്ട്രങ്ങ്ത് പോരാ. ഇനിയും ആള് വേണം. നാട്ടുകാരെ മൊത്തം ക്യാന്‍വാസ് ചെയ്യണം. ഉണ്ടായ നാണക്കേടില്‍ നിന്ന് കരകയറണം. മൊത്തത്തില്‍ ചര്‍ച്ച വിജയിച്ചതിന്റെ ആവേശത്തില്‍ ഇന്ന് ക്ലബ്ബില്‍ കിടന്നുറങ്ങാന്‍ എല്ലാവരും തീരുമാനിച്ചു.

ക്ലബ്ബില്‍ എത്തിയവര്‍ ഉള്ള സൗകര്യം നോക്കി ഓരോ ഇടത്തായി കിടന്നു. കുപ്പി ബാക്കിയുണ്ട്.. വേണ്ട,, ഇന്നിത്രേം മതി. തല കറങ്ങിയും പിച്ചും പേയും പറഞ്ഞും വൊമിറ്റ് ചെയ്തും ആ രാത്രി ക്ലബ്ബിനു ഗജപോക. അയല്‍ വാസികള്‍ പറയുന്നുണ്ട്. ഗോപാലന്‍ വരുന്നതും പോകുന്നതും അറിയാറില്ല എന്ന്. ഇവന്മാരിത് എന്ത് കൂത്താണ്. ആ പറഞ്ഞ പോലെ തന്നെ ഗോപാലന്‍ വരികയും ചെയ്തു പോകുകയും ചെയ്തു. പക്ഷെ ക്ലബ്ബില്‍ ആരും അറിഞ്ഞില്ല. ക്ലബ്ബില്‍ ബാക്കി കിട്ടിയത് അവിടെ കിടംന്നവരുടെ ഡ്രസ്സ്‌ മാത്രമാണ്. ബാക്കി എല്ലാം കൊണ്ടോയി..ചുമരിള്‍ കരിക്കട്ട കൊണ്ട് എഴുതി വച്ചിരിക്കുന്നു.
“വരും…ഞാന്‍ ഇനിയും വരും”

Leave a Reply

Your email address will not be published. Required fields are marked *