ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെയാ അമ്മേ തോന്നുന്നത് ? നിങ്ങളുടെ മൂത്ത മകൻ എന്റെ മുറിയിൽ കയറി വന്നാണ് എന്നെ കയറി പി.ടിച്ചത്!

Story written by Jk

“അയ്യോ നീ ഇങ്ങനെ കരഞ്ഞു വിളിച്ചു വലിയ പ്രശ്നം ഉണ്ടാക്കാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല!”

രമണി വീണയെ നോക്കി പരിഹാസത്തോടെ പറഞ്ഞു,

​അത് കേട്ടതും വീണക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

അവൾ ദേഷ്യത്തോടെ രമണിയുടെ അരികിലേക്ക് ചെന്നു.

. കണ്ണ് തുടച്ച് അവൾ ഉറക്കെ പറഞ്ഞു, “ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെയാ അമ്മേ തോന്നുന്നത് ? നിങ്ങളുടെ മൂത്ത മകൻ എന്റെ മുറിയിൽ കയറി വന്നാണ് എന്നെ കയറി പി.ടിച്ചത്! അത്രയ്ക്ക് മൂ.ത്ത് നിൽക്കുകയാണെങ്കിൽ വേറെ ഏതെങ്കിലും പെ.ണ്ണിനെ കിട്ടുമോ എന്ന് നോക്ക്. അല്ലാതെ സ്വന്തം അനിയന്റെ ഭാര്യയുടെ അരികിലേക്ക് അല്ല അവനെ പറഞ്ഞുവിടേണ്ടത്!”

​സർവ്വതും മറന്ന് വീണ ഉറക്കെ അലറി. അത് കേട്ടതും രമണിയുടെ ഭാവം മാറി. അവർ നെഞ്ചത്ത് അടിച്ചു നിലവിളിക്കാൻ തുടങ്ങി,

“ആ ചെറുക്കൻ അറിയാതെ ഒന്ന് റൂമിലോട്ട് കയറിയപ്പോൾ എന്തൊക്കെയാ ഇവൾ പറഞ്ഞുണ്ടാക്കുന്നത്! എന്റെ കുഞ്ഞ് അങ്ങനെ ഒന്നും ചെയ്യത്തില്ല. ഞങ്ങളുടെ കുടുംബം തകർക്കാൻ വേണ്ടി വന്നിരിക്കുകയാണ് ഒരുമ്പെ.ട്ടൊള്!”

​രമണി ഉറക്കെ കരഞ്ഞു നിലവിളിക്കുന്ന സമയത്താണ് വിനോദ് ജോലി കഴിഞ്ഞ് വീട്ടുറ്റത്തേക്ക് വന്നത്.

വണ്ടി ഒതുക്കി വെച്ച് അകത്തേക്ക് കയറി വന്ന അവൻ കാണുന്നത് അമ്മ നിലവിളിക്കുന്നതാണ്.

​ഉടൻ തന്നെ രമണി അവന്റെ അരികിലേക്ക് ഓടിച്ചെന്നു.

അവൻറെ കൈകളിൽ പിടിച്ച് അമ്മ പറഞ്ഞു, “നീ കേട്ടടാ മോനെ.. ഈ വൃ.ത്തികെട്ടവൾ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്! നമ്മളെ തമ്മിൽ തെറ്റിക്കാനാടാ ഇവളുടെ നോട്ടം. നീ ഒന്നും വിശ്വസിക്കരുത്! എന്റെ പ്രജീഷ് അങ്ങനെ ചെയ്യുമോടാ?

​രമണി കരഞ്ഞു പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാതെ വിനോദ് നിൽക്കുമ്പോൾ അവൻ വീണയെ നോക്കി. വീണ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്തേക്ക് വന്നു..

​”ഞാൻ പറയുന്നതൊന്ന് കേൾക്ക് വിനോദേട്ടാ ,” വീണ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

“ഞാൻ കുളികഴിഞ്ഞ് റൂമിലേക്ക് വന്ന് വാതിൽ അടയ്ക്കാൻ പോയപ്പോഴാ പുറകെ വന്ന് പ്രജീഷേട്ടൻ അകത്തേക്ക് കയറി എന്നെ ബ.ലമായി കയറി പി.ടിച്ചത്. ഞാൻ ത.ള്ളിമാറ്റി ബഹളം വെച്ചതുകൊണ്ടാ അവൻ ഓടിപ്പോയത്.”

​അത് കേട്ടതും വിനോദിന് വലിയൊരു ഞെട്ടൽ ആയിരുന്നു. അവൻ അമ്മയെയും വീണയെയും മാറി മാറി നോക്കി.

​വിനോദ് ഒരു ഡ്രൈവർ ആണ്. നാട്ടിൽ എല്ലാവർക്കും വിനോദിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. പാവത്താനും മാന്യനുമായ ഒരു ചെറുപ്പക്കാരൻ.

എന്നാൽ വിനോദിന്റെ ഏട്ടൻ പ്രജീഷ് അങ്ങനെ ആയിരുന്നില്ല. വെറും കു.ടിയും ത.ല്ലുകൊള്ളിത്തരവുമായി നടക്കുന്ന ഒരുത്തൻ.

പണിയെടുക്കാതെ നടക്കുന്നതുകൊണ്ടും സ്വഭാവദൂഷ്യം ഉള്ളതുകൊണ്ടും പ്രജീഷിന് കല്യാണപ്രായം കഴിഞ്ഞിട്ടും എവിടെനിന്നും പെണ്ണ് കിട്ടിയില്ല.

​എന്നാൽ വിനോദിന് വീണയെ ഇഷ്ടമായിരുന്നു. ബസിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെട്ടതാണ് അവർ.

ആ പരിചയം പിന്നീട് പ്രണയമായി മാറി. ഏട്ടന്റെ കല്യാണം കഴിഞ്ഞ് തനിക്ക് ഇനി ഒരു കല്യാണം നടക്കില്ല എന്ന് മനസ്സിലാക്കിയ വിനോദ് ഏട്ടന്റെ കാര്യം പിന്നെ നോക്കാൻ നിൽക്കാതെ വീണയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു.

വീണയുടെ വീട്ടുകാർക്ക് വിനോദിനെ നന്നായി അറിയാമായിരുന്നത് കൊണ്ട് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അവൻ നല്ലൊരു അധ്വാനിയാണെന്ന് അവർക്ക് അറിയാ മായിരുന്നു. അങ്ങനെ ആ വിവാഹം നടന്നു..

​എന്നാൽ ഈ വീട്ടിൽ വന്ന് കയറിയത് മുതൽ വീണ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു. പ്രജീഷിന്റെ മാറ്റങ്ങൾ അവൾ ശ്രദ്ധിക്കുന്നു ണ്ടായിരുന്നു…

അവൻറെ ഓരോ നോട്ടങ്ങളും പ്രവർത്തികളും അവളിൽ വലിയ ഭയം ഉണ്ടാക്കി. പ്രജീഷ് എപ്പോഴും അവളുടെ അടുത്തേക്ക് വരാൻ അവൻ അവസരം നോക്കി ഇരിക്കുകയായിരുന്നു…

​പലപ്പോഴും അവൾക്ക് ഏട്ടന്റെ പ്രവർത്തിയിൽ സംശയം തോന്നി വിനോദിനോട് അവൾ അക്കാര്യം സൂചിപ്പിച്ചിരുന്നു….

“വിനോദേട്ടാ , പ്രജീഷേട്ടന്റെ നോട്ടം ശരിയല്ല, എനിക്ക് പേടിയാകുന്നു” എന്ന് അവൾ പറഞ്ഞപ്പോഴൊക്കെ “അതൊക്കെ നിന്റെ തോന്നലാണ് വീണേ, അവൻ അങ്ങനെ യൊന്നും ചെയ്യില്ല” എന്ന് പറഞ്ഞ് അവൻ അത് തള്ളിക്കളയുകയായിരുന്നു…

ഏട്ടനെക്കുറിച്ച് അങ്ങനെയൊരു തെറ്റായ വിചാരം വിനോദിന് ഉണ്ടയിരുന്നില്ല… അല്ലെങ്കിൽ അനിയത്തിയെ പോലെ കാണേണ്ട തന്റെ ഭാര്യയോട് അയാൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് അവൻ വിശ്വസിച്ചു..

​എന്നാൽ ഒരു ദിവസം വീണ കണ്ടത് മറ്റൊരു കാര്യമാണ്. താൻ കഴുകി പുറത്ത് ഉണക്കാൻ ഇട്ട അ,ടിവ,സ്ത്രങ്ങൾ എടുത്തുകൊണ്ട് പോകുന്ന പ്രജീഷിനെ അവൾ നേരിട്ട് കണ്ടു.

അവൾ പെട്ടെന്ന് തന്നെ അവന്റെ പുറകെ ചെന്ന് അത് തിരികെ വാങ്ങി. “ഇതൊക്കെ എന്തിനാ ചേട്ടൻ എടുക്കുന്നത്?” എന്ന് ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

​അതിൽ പിന്നെ പ്രജീഷിനെ വെറുപ്പായിരുന്നു അവൾക്ക്. അവന്റെ മുഖത്ത് നോക്കാൻ പോലും അവൾ അറച്ചു.

വളരെ സൂക്ഷിച്ചാണ് അവൾ ആ വീട്ടിൽ കഴിഞ്ഞത്. വിനോദ് ജോലിക്ക് പോയാൽ റൂമിൽ തന്നെ അടച്ചിരിക്കുകയാണ് അവൾ ചെയ്യാറുള്ളത്.

​അങ്ങനെയിരിക്കെയാണ് അന്നത്തെ സംഭവം നടക്കുന്നത്. വിനോദിന്റെ അമ്മ രമണി അയൽക്കൂട്ടത്തിന്റെ മീറ്റിംഗിന് പുറത്തുപോയതായിരുന്നു. വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ പ്രജീഷ് ആ സമയം നോക്കി അവിടെ എത്തി. വീണ കുളികഴിഞ്ഞ് മുറിയിലേക്ക് വന്ന് വാതിൽ കുറ്റി ഇടുന്നതിനു തൊട്ടുമുൻപ് അവൻ പെട്ടെന്ന് അകത്തേക്ക് തള്ളിക്കയറി വന്നു.

​വീണ ഭയന്നുപോയി. “എന്താ ചേട്ടാ ഇത്?” എന്ന് ചോദിക്കും മുൻപേ അവൻ അവളുടെ അടുത്ത് വന്ന് അവളെ വലിച്ച് ദേ.ഹത്തേക്ക് ചേർത്തുപിടിച്ചു. അവൾ സർവ്വ ശക്തിയുമെടുത്ത് അവനെ ത.ള്ളിമാറ്റി ഉറക്കെ കരഞ്ഞു ബഹളം വെച്ചു. അവൾ ആളെ കൂട്ടുമെന്ന് കണ്ടപ്പോൾ പ്രജീഷ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.

​ശബ്ദം കേട്ട് ഓടിയെത്തിയ രമണി കാര്യം അറിഞ്ഞപ്പോൾ മകനെ കുറ്റപ്പെടുത്തുന്നതിന് പകരം അത് വീണയുടെ കുറ്റമാക്കി മാറ്റുകയാണ് ചെയ്തത്…

തന്റെ മക്കളെ തമ്മിൽ തെറ്റിക്കാൻ വേണ്ടി അവൾ പറഞ്ഞുണ്ടാക്കുന്ന കഥയാണിത് എന്ന് രമണി ഉറപ്പിച്ചു പറഞ്ഞു.

​പക്ഷേ ഇത്തവണ കാര്യങ്ങൾ വിനോദ് സീരിയസ് ആയി എടുത്തു. മുൻപും വീണ പ്രജീഷിന്റെ സ്വഭാവത്തെ കുറിച്ച് തന്നോട് പറഞ്ഞത് അവൻ ഓർത്തു. അപ്പോഴൊക്കെ താൻ അത് നിസ്സാരമായി തള്ളിക്കളഞ്ഞതാണ് അവൻറെ മനസ്സിനെ വേദനിപ്പിച്ചത്.

ഭാര്യ പറയുന്നത് സത്യമാണെന്ന് അവൻ തിരിച്ചറിഞ്ഞു. സ്വന്തം അമ്മ മകനെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ അവന് കൂടുതൽ ദേഷ്യം വന്നു.

​വിനോദ് രമണിയെ നോക്കി പറഞ്ഞു, “അമ്മ ഇനി അവനെ ന്യായീകരിക്കണ്ട. വീണ വെറുതെ പറയില്ല എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ ഇത്രയും നാൾ ഇതൊന്നും വിശ്വസിച്ചില്ല, പക്ഷേ ഇനി എനിക്ക് എന്റെ ഭാര്യയെ ഇവിടെ നിർത്താൻ കഴിയില്ല.”

​രമണി വീണ്ടും കരഞ്ഞു, “നീ എന്തൊക്കെയാ ഈ പറയുന്നത് വിനോദേ? ഒരു പെണ്ണ് വന്നു പറഞ്ഞത് കേട്ട് സ്വന്തം ഏട്ടനെയും അമ്മയെയും തള്ളിപ്പറയുകയാണോ നീ?”

​”എനിക്ക് എന്റെ ഭാര്യയുടെ സുരക്ഷിതത്വമാണ് വലുത് അമ്മേ,” വിനോദ് ഉറപ്പിച്ചു പറഞ്ഞു.

“തൊട്ടടുത്തുള്ള ഏട്ടനിൽ നിന്ന് പോലും സുരക്ഷിതത്വം കിട്ടാത്ത ഈ വീട്ടിൽ ഇനി വീണ നിൽക്കില്ല. ഞാനും നിൽക്കില്ല.” ​തന്നെ വിശ്വസിച്ചു തന്റെ കൂടെ വന്നവളാണ് വീണ. അവളെ സുരക്ഷിതയായി കൊണ്ടുനടക്കേണ്ടത് തന്റെ കടമയാണെന്ന് വിനോദിന് നന്നായി അറിയാമായിരുന്നു.

വീട്ടിൽ ഇനി നിന്നാൽ പ്രജീഷിൽ നിന്ന് കൂടുതൽ ഉപ.ദ്രവങ്ങൾ ഉണ്ടാവുമെന്നും അമ്മ എപ്പോഴും അവൻറെ കൂടെയേ നിൽക്കൂ എന്നും അവൻ ഉറപ്പിച്ചു.

​അവൻ വീണയോട് പറഞ്ഞു, “വീണേ, നീ പോയി നമ്മുടെ തുണികളൊക്കെ പാക്ക് ചെയ്യ്. നമ്മൾ ഇപ്പോൾ തന്നെ ഇവിടെനിന്ന് പോകുന്നു.” എന്ന്

​വീണ വേഗം റൂമിൽ പോയി അവരുടെ സാധനങ്ങളൊക്കെ ബാഗിലാക്കി. രമണി തടയാൻ ശ്രമിച്ചെങ്കിലും വിനോദ് അത് കേട്ടില്ല. അവൻ വീണയുടെ കൈപിടിച്ച് ആ വീടിന്റെ പടിയിറങ്ങി.

​അന്നുതന്നെ അവൻ കൂട്ടുകാരെ വിളിച്ച് സംസാരിച്ച് ടൗണിന് അടുത്ത് ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു. അങ്ങോട്ട് അവർ മാറി താമസിച്ചു. വളരെ ചെറിയ ഒരു വീടായിരുന്നെങ്കിലും അവിടെ അവർക്ക് പേടിക്കേണ്ട കാര്യമില്ലായിരുന്നു.

പ്രജീഷിന്റെ ശല്യമോ അമ്മയുടെ കുറ്റപ്പെടുത്തലുകളോ അവിടെ ഉണ്ടായിരുന്നില്ല.
​പുതിയ വീട്ടിൽ വന്നതിനു ശേഷമാണ് വീണയ്ക്ക് ശരിക്കും ആശ്വാസമായത്.

വിനോദ് ജോലി കഴിഞ്ഞ് വരുമ്പോൾ അവൾ സമാധാനത്തോടെ അവനെ സ്വീകരിച്ചു. തന്നെ വിശ്വസിച്ച് കൂടെ നിർത്തിയ ഭർത്താവിനോട് അവൾക്ക് വലിയ സ്നേഹവും ബഹുമാനവും തോന്നി.

വിനോദിനും തന്റെ തീരുമാനം ശരിയായിരുന്നു എന്ന് ബോധ്യമായി. അവർ രണ്ടുപേരും അവിടെ സമാധാനത്തിലും സന്തോഷത്തിലും പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *