ദേ തള്ളേ എന്റെ വീടിന്റെ മുന്നിൽ വന്നു ഇങ്ങനെ ബഹളം വയ്ക്കാൻ പറ്റില്ല! നിങ്ങളുടെ മോനെ ഞാൻ പിടിച്ചു വച്ചിട്ട് ഒന്നുമില്ല!! ദാണ്ടെ നിൽക്കുന്നു, വേണേ വിളിച്ചോണ്ട് പൊക്കോ…..

Story written by jk

“” എടി ഒ,രുമ്പ,ട്ടവളെ ഇറക്കി വിടെടീ എന്റെ മോനെ!!”

​തങ്കമണി ദീപയുടെ വീടിനു മുന്നിൽ നിന്ന് വിളിച്ചുപറഞ്ഞു. അത് കേട്ടതും ഇട്ടിരിക്കുന്ന നൈറ്റി പൊക്കി കുത്തി ദീപ പുറത്തേക്ക് ഇറങ്ങി..

​”” ദേ തള്ളേ എന്റെ വീടിന്റെ മുന്നിൽ വന്നു ഇങ്ങനെ ബഹളം വയ്ക്കാൻ പറ്റില്ല! നിങ്ങളുടെ മോനെ ഞാൻ പിടിച്ചു വച്ചിട്ട് ഒന്നുമില്ല!! ദാണ്ടെ നിൽക്കുന്നു, വേണേ വിളിച്ചോണ്ട് പൊക്കോ!!””

​ദീപ അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

ഈ സമയം തങ്കമണിയുടെ കണ്ണുകൾ തന്റെ തൊട്ടു പുറകിൽ നിൽക്കുന്നവളിൽ ആയിരുന്നു.

ഏഴു മാസത്തെ ഗർഭം അവളെ ഒന്നുകൂടി ക്ഷീണിപ്പിച്ചിട്ടുണ്ട്. വയറ്റിൽ കൈവെച്ച്, കരഞ്ഞു തളർന്നു നിൽക്കുന്ന അഞ്ചുവിനെ കണ്ടപ്പോൾ തങ്കമണിയുടെ ഉള്ളം പിടഞ്ഞു.

​തങ്കമണി മോന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈയിൽ പിടിച്ച് അപേക്ഷിക്കുന്ന സ്വരത്തിൽ പറഞ്ഞു,

“എടാ അജീഷേ, നീ എന്താ ഈ കാണിക്കുന്നത്? നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തെങ്കിലും നീ വീട്ടിലേക്ക് വാടാ. ഈ വഴിപി.ഴച്ചവളുടെ കൂടെ നിന്നാൽ നിന്റെ ജീവിതം തീരും. വാടാ എന്റെ കൂടെ…”

​പക്ഷേ, അജീഷ് അമ്മയുടെ കൈ തട്ടിയെറിഞ്ഞു. അവന്റെ കണ്ണുകളിൽ യാതൊരു ദയയോ അനുകമ്പയോ ഉണ്ടായിരുന്നില്ല.

അവൻ ദീപയെ നോക്കി ഒന്നു ചിരിച്ച ശേഷം അമ്മയോടും അഞ്ചുവിനോടുമായി ഉറക്കെ പറഞ്ഞു:

​”” ഞാനിവിടെ നിന്ന് എങ്ങോട്ടും ഇല്ല തള്ളേ! പോകാൻ നോക്ക്!!””

​അജീഷ് പറഞ്ഞത് വിശ്വസിക്കാൻ ആവാതെ അഞ്ചു അയാളെ തന്നെ നോക്കി… അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകി..​സ്വന്തം വീട്ടുകാരെ വെറുപ്പിച്ച് പ്രേമം എന്നും പറഞ്ഞ് അയാളുടെ പുറകെ ഇറങ്ങിവന്ന തനിക്ക് ഇതുതന്നെ കിട്ടണം എന്ന് അവൾ ഓർത്തു.

അപ്പോഴാണ് പഴയ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് കടന്നുവന്നത്.

​ഒരു ചെറിയ കുടുംബം ആയിരുന്നു അഞ്ജുവിന്റെ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം.. അച്ഛന് പെയിന്റിംഗ് ആണ് ജോലി.

എത്ര കഷ്ടപ്പെട്ടാലും മക്കളെ സന്തോഷത്തോടെ നോക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു.

പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും അഞ്ചുവിന് വേണ്ടതെല്ലാം അച്ഛൻ ചെയ്തു കൊടുക്കുമായിരുന്നു.

പഠിക്കാൻ മിടുക്കിയായ അവളെ പഠിപ്പിക്കാൻ അയാൾ എത്ര വേണമെങ്കിലും കഷ്ടപ്പെടുമായിരുന്നു..

​”മോളെ, നീ നന്നായി പഠിച്ച് ഒരു ജോലി വാങ്ങണം. അതാണ് എന്റെ ഒരേയൊരു ആഗ്രഹം,” എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

​പ്ലസ് ടു കഴിഞ്ഞപ്പോൾ ടൗണിലെ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. അപ്പോഴാണ് അവളുടെ ജീവിതം മാറിമറിയുന്നത്.

കോളേജിലേക്ക് പോകുന്ന വഴിയിലാണ് ബസിൽ വച്ച് അജീഷിനെ അവൾ പരിചയപ്പെടുന്നത്.. അജീഷ് ആ ബസിലെ കണ്ടക്ടർ ആണ്..

സുമുഖൻ, ആരെയും ആകർഷിക്കും വിധം സംസാരിക്കാൻ കേമൻ.. പെണ്ണുങ്ങളെ വാചകമടിച്ച് വീഴ്ത്താൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.
​തുടക്കത്തിൽ വഴിയിൽ വെച്ചുള്ള വെറും പരിചയം മാത്രമായിരുന്നു.

പിന്നീട് അത് പ്രണയമായി മാറി. അജീഷിന്റെ മധുരവാക്കുകളിൽ അഞ്ചു വീണുപോയി. ​”ഞാൻ നിന്നെ കണ്ണിലെ കണ്മണി പോലെ നോക്കിക്കോളാം അഞ്ചൂ. എനിക്ക് നീയല്ലാതെ വേറെ ആരുമില്ല,”

എന്നൊക്കെ അവൻ പറയുമ്പോൾ അത് സത്യമാണെന്ന് അവൾ വിശ്വസിച്ചു.

​അങ്ങനെയിരിക്കെ ഇവരുടെ ബന്ധം വീട്ടുകാർ അറിഞ്ഞു. അച്ഛനും അമ്മയും അവളോട് കുറെ സംസാരിച്ചു, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

​”മോളെ, ആ പയ്യൻ ശരിയല്ല. അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമല്ല അവനെക്കുറിച്ച് കേട്ടത്. നീ പഠിച്ച് ഒരു നിലയിൽ എത്തിയിട്ട് നല്ലൊരു ആലോചന നടത്താം,” എന്ന് അച്ഛൻ കെഞ്ചി പറഞ്ഞു.

​പക്ഷേ, പ്രണയം തലയ്ക്കു പിടിച്ച അഞ്ചു അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേൾക്കാൻ തയ്യാറായില്ല.

ഒടുവിൽ വീട്ടുകാർ അറിഞ്ഞു പ്രശ്നമായപ്പോൾ, “ഞാൻ അജീഷേട്ടന്റെ കൂടെ മാത്രമേ ജീവിക്കൂ” എന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും ധിക്കരിച്ച് അവൾ അജീഷിന്റെ കൂടെ ഇറങ്ങിപ്പോന്നു..

മകൾ ഇറങ്ങിപ്പോയതറിഞ്ഞ് അച്ഛൻ നെഞ്ചുപൊട്ടി കരഞ്ഞു. ആ നാണക്കേടിൽ അച്ഛനും അമ്മയും തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലായി.

​അജീഷിന്റെ വീട്ടിൽ എത്തിയപ്പോൾ സ്ഥിതി മാറിയായിരുന്നു. അജീഷിന്റെ അമ്മ തങ്കമണി അല്പം മനസ്സാക്ഷി ഉള്ളവൾ ആയതുകൊണ്ട് ഇറക്കിവിടാതെ അവളെ വീട്ടിൽ കയറ്റി.

​”ഇവൾ പാവം കുട്ടിയാടാ, ഇറക്കിവിട്ടാൽ എങ്ങോട്ടു പോകും? നീ ഇവളെ കൈവിടരുത്,” എന്ന് തങ്കമണി മകനോട് പറഞ്ഞു.

അന്നുതന്നെ അജീഷിനെ കൊണ്ട് ഒരു താലിയും കെട്ടിച്ചു. ​എന്നാൽ കോളേജിൽ പോകുമ്പോൾ മധുര വർത്തമാനങ്ങൾ പറഞ്ഞ അജീഷ് അല്ല പിന്നെ അവളുടെ മുന്നിൽ നിന്നത്.

കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും അവന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു.

സ്ഥിരമായി മ ദ്യപിച്ചു വരിക, ഒന്നുമില്ലാത്ത കാര്യത്തിന് വഴക്കുണ്ടാക്കുക,

ദേഷ്യം മുഴുവൻ അഞ്ചുവിന്റെ മേൽ തീർക്കുക എന്നതൊക്കെയായി അവന്റെ രീതി.

​എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന, ക്രൂ.രമായി മ.ർദ്ദിക്കുന്ന അജീഷിനെ അവൾക്ക് പേടി ആയിരുന്നു.

​”നീ എന്താടീ നോക്കുന്നത്? ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ നടക്കും നിന്റെ ത.ന്തയോട് പോയി പണം ചോദിക്ക് ഒരു കെട്ടാ ചരക്കിനെ ബുദ്ധിക്ക് കളിച്ചു അയാൾ എന്റെ തലയിൽ കെട്ടിവച്ചല്ലോ ?” എന്ന് പറഞ്ഞു അവൻ അവളെ അടിക്കുമായിരുന്നു……

​പേടിച്ചരണ്ട അവൾ ഇതൊന്നും പുറത്തുപറഞ്ഞില്ല. അമ്മ തങ്കമണി പലപ്പോഴും തടയാൻ വരുമായിരുന്നെങ്കിലും അജീഷ് അമ്മയോടും തട്ടിക്കയറുമായിരുന്നു.

ഇതൊക്കെ കാരണം അവളുടെ കോളേജ് പോക്ക് നിന്നു.. വീട്ടിനുള്ളിൽ അടച്ചിട്ട ജീവിതമായി അഞ്ചുവിന്റേത്.

​ഇതിനിടയിൽ അഞ്ചു ഗർഭിണിയായി.. ഒരു കുഞ്ഞുണ്ടായാൽ അജീഷിന്റെ സ്വഭാവം മാറുമെന്ന് അവൾ വെറുതെ ആശിച്ചു.

എന്നാൽ അതുമുണ്ടായില്ല. അവളുടെ വീട്ടുകാരാണെങ്കിൽ മകൾ ചെയ്ത തെറ്റ് കാരണം അവളെ പൂർണ്ണമായി എഴുതി തള്ളിയിരുന്നു. ഫോൺ വിളിച്ചാൽ പോലും അച്ഛൻ എടുക്കാതായി.

​അങ്ങനെയിരിക്കുമ്പോഴാണ് അഞ്ചു മറ്റൊരു സത്യം അറിയുന്നത്. അജീഷിന് കുറെ പെണ്ണുങ്ങളുമായി ബന്ധമുണ്ട് എന്ന്..

പലരും അഞ്ചുവിനോട് വന്നു പറഞ്ഞെങ്കിലും തുടക്കത്തിൽ അത് അവൾ വിശ്വസിച്ചില്ല.

അത്രയ്ക്ക് ക്രൂ.രനായ ഒരു മനുഷ്യനാണ് അവനെങ്കിലും, മറ്റൊരു പെണ്ണിന്റെ കൂടെ പോകുമെന്ന് അവൾ കരുതിയില്ല..

​എന്നാൽ കാര്യങ്ങൾ അതിലും ഭയാനകമായിരുന്നു. നാട്ടിലെ തന്നെ കുറച്ച് അറിയപ്പെടുന്ന ഒരു വൃ.ത്തികെട്ട സ്ത്രീ ആയിരുന്നു ദീപ.

അവരുടെ അടുത്ത് പോയി പിന്നെ അജീഷ് തിരിച്ചു വരാതെ ആയി. ദിവസങ്ങളോളം അവരെയും കാത്ത് അഞ്ചുവും തങ്കമണിയും വീട്ടിൽ ഇരുന്നു.

​ഗർഭിണിയായ പെണ്ണിനെയും നിർത്തി അവൻ കണ്ട പെണ്ണുങ്ങളുടെ കൂടെ താമസിക്കാൻ പോകുന്നത് അജീഷിന്റെ അമ്മയ്ക്ക് സഹിച്ചില്ല…..

സ്വന്തം മകന്റെ ഈ തെ.മ്മാടിത്തം കണ്ട് അവരുടെ രക്തം തിളച്ചു. അവനെ എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരണമെന്ന് കരുതിയാണ് അവർ അജീഷിനെ വിളിക്കാൻ വേണ്ടി ദീപയുടെ വീട്ടിലേക്ക് ചെന്നത്.

ഗർഭിണിയായ അഞ്ചുവിനെയും അവർ കൂടെക്കൂട്ടി. അവിടെ ചെന്ന് തങ്കമണി ബഹളം വച്ചപ്പോഴാണ് ദീപ ഇറങ്ങിവന്നതും, പുറകെ അജീഷ് ഇറങ്ങിവന്നതും.

താൻ ഇനി വീട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് അജീഷ് ഉറപ്പിച്ചു പറഞ്ഞപ്പോൾ അത് തങ്കമണിക്ക് വലിയൊരു അ.ടിയായി..

സ്വന്തം മകൻ ഇത്രയും നീചനായിപ്പോയല്ലോ എന്ന് ഓർത്ത് അവർ തകർന്നുപോയി.

​ദാരിദ്ര്യവും രോഗവും അജീഷിന്റെ ക്രൂ.രതയും സഹിച്ചു മടുത്ത, ആകെ തകർന്ന അവസ്ഥയിലായിരുന്നു അഞ്ചു. ഒടുവിൽ ദീപയുടെ വീടിനു മുന്നിൽ വെച്ച് അജീഷ് പൂർണ്ണമായും ഉപേക്ഷിച്ചപ്പോൾ അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി.

​”ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. ആരോടും പറയാതെ എവിടെയെങ്കിലും പോയി ഈ ജീവിതം തന്നെ ഇല്ലാതാക്കാം ..” എന്ന് അവൾ കരുതി അതിനെക്കുറിച്ച്
മാത്രം ചിന്തിച്ച് അഞ്ചു നിന്നു.

സ്വന്തം വീട്ടുകാർക്ക് പോലും തന്നെ വേണ്ട.. അച്ഛനും അമ്മയും വാതിലടച്ചു. കെട്ടിയവനും ഉപേക്ഷിച്ചു.

ഇനി ഈ ഭൂമിയിൽ തനിക്കൊരു ഇടമില്ല എന്ന് അവൾ ഉറപ്പിച്ചു. കണ്ണുകൾ അടച്ച്, വയറ്റിൽ കൈവെച്ച് അവൾ അല്പസമയം നിന്നു. തങ്കമണി അവളെ പിടിച്ച് ആശ്വസി പ്പിക്കാൻ നോക്കുന്നുണ്ടായിരുന്നെങ്കിലും അഞ്ചുവിന്റെ മനസ്സ് മരവിച്ചുപോയിരുന്നു.

​തങ്കമണിയുടെ കൂടെ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അഞ്ചുവിന്റെ ഉള്ളിൽ വേണ്ടാത്ത ചിന്തകൾ മാത്രമായിരുന്നു. ഈ ലോകത്ത് താൻ ഒറ്റയ്ക്കാണ് എന്ന ഭയം അവളെ പിടികൂടി.

​അങ്ങനെ നിൽക്കുമ്പോൾ ആണ് കാര്യങ്ങൾ എല്ലാം അറിഞ്ഞു അവളുടെ അച്ഛൻ അവളുടെ അരികിലേക്ക് വന്നത്..

​നാട്ടുകാർ ആരോ പറഞ്ഞ് അച്ഛൻ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു. മകൾ ഗർഭിണിയാണെന്നും, അവളെ ഉപേക്ഷിച്ച് അജീഷ് വേറൊരു പെണ്ണിന്റെ കൂടെ പോയെന്നും അറിഞ്ഞപ്പോൾ ആ അച്ഛന്റെ ഉള്ളം പിടഞ്ഞു.

ചെയ്ത തെറ്റിന് മകളെ ശിക്ഷിച്ചു, പക്ഷേ ഇത്രയും വലിയൊരു അവസ്ഥയിൽ അവളെ വഴിയാധാരമാക്കാൻ ആ അച്ഛന്റെ മനസ്സ് വന്നില്ല.

​അഞ്ചുവും തങ്കമണിയും റോഡിലൂടെ നടന്നു വരുമ്പോഴാണ് എതിരേ അച്ഛൻ നടന്നുവരുന്നത് കണ്ടത്.

അച്ഛനെ കണ്ടതും അഞ്ചു ഭയന്ന് വിറച്ചു. താൻ ധിക്കരിച്ച് ഇറങ്ങിപ്പോയ അച്ഛനാണ് മുന്നിൽ നിൽക്കുന്നത്. നാണക്കേട് കൊണ്ട് അവൾ തലതാഴ്ത്തി.

​പക്ഷേ, അച്ഛൻ അടുത്തേക്ക് വന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു ണ്ടായിരുന്നു. മകളുടെ ക്ഷീണിച്ച മുഖവും ഏഴു മാസം പ്രായമുള്ള വയറും കണ്ടപ്പോൾ ആ അച്ഛന്റെ സങ്കടം സഹിക്കാനായില്ല.

​”മോളെ…” അച്ഛൻ വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു..​അഞ്ചു അച്ഛന്റെ മുഖത്തേക്ക് നോക്കാൻ ധൈര്യമില്ലാതെ കരഞ്ഞു..​”അച്ഛാ… എന്നോട് ക്ഷമിക്കണം… ഞാൻ വലിയ തെറ്റ് ചെയ്തു… അച്ഛന്റെ വാക്ക് കേൾക്കാത്തതിന് എനിക്ക് കിട്ടിയ ശിക്ഷയാണിത്…” അവൾ വിങ്ങിപ്പൊട്ടി.

​അച്ഛൻ മകളുടെ കൈകളിൽ പിടിച്ചു. “കഴിഞ്ഞതൊന്നും ഇനി പറയേണ്ട മോളെ. ആ തെ മ്മാടിയുടെ കൂടെ ഇനി നീ ജീവിക്കണ്ട. നിന്നെ ഞാൻ കൊണ്ടുപോകുവ.”

​തങ്കമണിയെ നോക്കി അച്ഛൻ പറഞ്ഞു, “ഇവൾ ചെയ്തത് തെറ്റാണ്. പക്ഷേ ഇവളെ ഇനി ആ രാ.ക്ഷസന്റെ അടുത്ത് വിടാൻ എനിക്ക് പറ്റില്ല. ഞാൻ എന്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകുവാണ്.”

​ആരൊക്കെ ഉപേക്ഷിച്ചാലും സ്വന്തം മകളെ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് അയാൾ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

​വീട്ടിലെത്തിയതും അഞ്ചു അച്ഛന്റെ കാലുകളിലേക്ക് വീണു. കണ്ണീര് കൊണ്ട് ആ പാദം കഴുകി അവൾ… അത്രയ്ക്കും പശ്ചാത്താപം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

അച്ഛൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു, മാറോടണച്ചു..​”കരയണ്ട മോളെ, നിനക്കും നിന്റെ കുഞ്ഞിനും ഇവിടെ ഒരു കുറവും വരില്ല. അച്ഛൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളെ ഞാൻ നോക്കും,” അച്ഛൻ ഉറപ്പുകൊടുത്തു.

​പിന്നീടങ്ങോട്ട് അഞ്ചുവിന് പുതിയൊരു ജീവിതമായിരുന്നു. അവളെയും കുഞ്ഞിനെയും അച്ഛൻ പൊന്നുപോലെ നോക്കി… മാസങ്ങൾ തികഞ്ഞപ്പോൾ അഞ്ചു ഒരു സുന്ദരനായ ആൺകുഞ്ഞിന് ജന്മം നൽകി.

അച്ഛനും അമ്മയും അനിയനും ആ കുഞ്ഞിനെ പൊന്നുപോലെ നോക്കി..

അഞ്ചു വീണ്ടും പഠിക്കാൻ തുടങ്ങി. അച്ഛൻ അവൾക്ക് എല്ലാ പിന്തുണയും നൽകി. അജീഷ് എന്ന ക്രൂ.രനെ അവളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി അവർ ഒഴിവാക്കി. ​അപ്പോഴത്തെ കാഴ്ചയിൽ മയങ്ങി, താൽക്കാലിക സന്തോഷങ്ങൾക്ക് പുറകെ പോയി സ്വന്തം വീട്ടുകാരെ മറക്കുന്നവർക്ക് ഒരു പാഠമാണ് അഞ്ചു.

മാതാപിതാക്കളുടെ സ്നേഹത്തോളം വരില്ല ഈ ലോകത്ത് മറ്റൊന്നും എന്ന് അവൾ സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *