രചന:-രജിത ജയൻ
” ആറടി പൊക്കവും അതിനൊത്തവണ്ണവും കാണാൻ ഇത്തിരി ഭംഗിയും ഉള്ളൊരുവനെ ഭർത്താവായ് കിട്ടിയാൽ ഒരു പെണ്ണിന് എല്ലാം തികഞ്ഞെന്ന് നിങ്ങളോടൊക്കെ ആരാ പറഞ്ഞത്….?
തനിയ്ക്ക് ചുറ്റും നിൽക്കുന്നവരെയൊന്നും ഗൗനിക്കാതെ ആ വീട്ടുമുറ്റത്തുയർന്നു മീരയുടെ ശബ്ദം….
“ഒരു പെണ്ണിനു വേണ്ടത് ആണിന്റെചന്തവും സൗന്ദര്യവുമൊന്നുമല്ല…. അവളാഗ്ര ഹിയ്ക്കുന്നത് അവൾക്കു നൽകാൻ കഴിയുന്നവനാകണം ഒരു പെണ്ണിന് ഭർത്താവ് വരേണ്ടവൻ… എനിയ്ക്ക് കിട്ടിയ…. അല്ലല്ല… അങ്ങനല്ല… എനിയ്ക്ക് കിട്ടിയതല്ലല്ലോ… നിങ്ങളെല്ലാം ചേർന്ന് കണ്ടെത്തി തന്നതാണല്ലോ… എന്തോ ആവട്ടെ… എന്തായാലും എന്റെ ഭർത്താവായ് നിങ്ങൾ കണ്ടെത്തി തന്ന ഇയാളെ, പുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ ഇയാളെ എനിയ്ക്ക് വേണ്ടെന്റെ ഭർത്താവായിനി…. എന്റെ സങ്കല്പത്തിൽ ഞാനാഗ്രഹിച്ച പോലുള്ളൊരു ഭർത്താവല്ലിയാൾ… “
‘മീരേ…. എന്തൊക്കെയാടീ നീയ്യീ വിളിച്ചു പറയുന്നത്….? നീ പറയുന്നതെല്ലാം കേട്ടവൻ മിണ്ടാതെ നിൽക്കുന്നുവെന്ന് കരുതി അവനെ കുറിച്ച് എന്തും പറയാമെന്നാണോ നിനക്ക്…? നിനക്ക് വേണ്ട എന്താണവൻ തരാതിരുന്നത്….? നീ ആഗ്രഹിച്ച എന്തു ഗുണമാണ് അവനില്ലാതെ പോയത്…..? പറയെടി…
ഹരിയുടെ സങ്കടം വിങ്ങുന്ന മുഖം കണ്ടവന്റെ അമ്മ മുന്നിൽ കയറി നിന്ന് മീരയ്ക്ക് നേരെ ശബ്ദമുയർത്തിയതും അവരെ പകയോടെ നോക്കി മീര…
‘എനിയ്ക്ക് വേണ്ടത് …ഞാനാഗ്രഹിയ്ക്കുന്നത് എന്റെ മനസ്സും ശ.രീരവും ഒരു പോലെ തൃ.പ്തിപ്പെടുത്തുന്ന ഒരുവനെയാണ്… നിങ്ങളുടെ മകന് എന്റെ മനസ്സിനെയോ ഞാനാഗ്രഹിയ്ക്കും വിധം എന്റെ ശ.രീരത്തെയോ തൃ.പ്തിപ്പെടുത്താനുള്ള കഴിവില്ല… ഈ കാണുന്ന പൊക്കോം വണ്ണോം മാത്രമേ ഉള്ളു ഇയാൾക്ക്….. ഇങ്ങനെയൊരുവനെ അതു കൊണ്ടു തന്നെ എനിയ്ക്ക് വേണ്ട എന്റെ ഭർത്താവായ്….”
ചുറ്റും കൂടി നിൽക്കുന്ന കുടുംബക്കാർക്കിടയിൽ വെച്ച് വളരെ നാടകീയമായ് ഹരിയ്ക്ക് നേരെ വിരൽ ചൂണ്ടി മീരയവനെ തള്ളി പറഞ്ഞതും അവളെ തന്നെ ദയനീയമായ് നോക്കി നിന്നിരുന്ന ഹരിയിൽ നിന്നൊരു തുള്ളി കണ്ണുനീർ അവനെത്ര തടഞ്ഞിട്ടും നിൽക്കാതെയവന്റെ കവിളിലേക്കിറ്റി വീണു….
അതുക്കൂടി കണ്ടതും അവനിൽ തന്നെ നോട്ടമുറപ്പിച്ചു നിന്ന മീരയുടെ മുഖത്തൊരു പുച്ഛം തെളിഞ്ഞു….
പെ.ണ്ണൻ….
മറ്റാരും വ്യക്തമായ് കേട്ടില്ലെങ്കിലും മീരയുടെ ചുണ്ടുകൾ ഉരുവിട്ടത് കൃത്യമായ് തന്നെ മനസ്സിലായ് ഹരിക്കും…
“മീരേ…. നീ ഹരിയെ ഇപ്പോ എന്താ വിളിച്ചത്…. ? പെ.ണ്ണൻ എന്നോ….?
മീരയെ തനിയ്ക്കു മുമ്പിലേക്ക് വലിച്ചു നിർത്തിയത് ചോദിയ്ക്കുമ്പോൾ അവളുടെ അമ്മയുടെ കണ്ണിൽ മകളോടുള്ള അടങ്ങാത്ത ദേഷ്യമാളിയിരുന്നു….
കഴിഞ്ഞ ഒന്നര രണ്ടു വർഷത്തോളം തന്റെ മകളുടെ എല്ലാ വാശിയ്ക്കും കൂട്ടുനിന്ന് അവളെ പൊന്നുപോലെ നോക്കിയൊരുവനെ പറ്റിയാണ് അവളുടെയീ പറച്ചിലെ ല്ലാമെന്ന് ചിന്തിച്ചതും സ്വയം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവർക്ക്….
“അമ്മ പറഞ്ഞതു തന്നെയാണ് ഞാനിയാളെ വിളിച്ചത്…. ഇയാൾക്കേറ്റവും നന്നായ് ചേരുന്ന പേരും അതാണ്… പെ.ണ്ണൻ….. സ്വന്തം ഭാര്യയെ അവളുടെ ഇഷ്ടത്തിനനു സരിച്ച് കിടപ്പുമുറിയിൽ വെച്ചു പോലും തൃ.പ്തിപെടുത്താൻ പറ്റാത്ത ….ഏതു നേരവും അമ്മ അമ്മ എന്നരുവിട്ട് അമ്മയുടെ സാരി തുമ്പിൽ പിടിച്ചു നടക്കുന്ന ഇയാൾക്ക് ഇതിനെക്കാൾ നന്നായ് ചേരുന്ന വേറൊരു പേരില്ല എന്റെ കയ്യിൽ …. പെ.ണ്ണൻ… പെ.ണ്ണൻ… പെ.ണ്ണൻ….
തന്നെ പിടിച്ചിരിയ്ക്കുന്ന അമ്മയുടെ കൈ തട്ടിയെറിഞ്ഞ് മീര വാശിയോടെ ഉറക്കെ വിളിച്ചലറിയതും അവളുടെ മുഖത്ത് അതിശക്തമായ് തന്നെ അവളുടെ ഏട്ടന്റെ കൈ പതിച്ചിരുന്നു… അ.ടിയുടെ ശക്തിയിൽ നിന്നിടത്തു നിന്നൊന്ന് പിന്നോക്കം വേച്ചുപോയ് മീര….
“ഇവനൊരു പെ.ണ്ണനാണെന്നും നിന്നെ തൃ.പ്തിപെടുത്താൻ കഴിവില്ലാത്ത വനാണെന്നും നീ തിരിച്ചറിഞ്ഞത് ഇപ്പോഴാണോ ടീ… സ്വന്തമായൊരു ജോലിയും രാപകലില്ലാതെ കൂട്ടിന് ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ കുറെയെണ്ണ ങ്ങളും വന്നു ചേർന്നപ്പോഴാണോ ടീ നിനക്കിവൻ പോരാത്തവനായത്…? അതു കൊണ്ടാണോ അവന്റെ ചോരയിൽ നിന്റെ വയറ്റിൽ കു.രുത്ത ജീ.വനെയെല്ലാം നീയാരും അറിയാതെ ക.ളഞ്ഞത്….?
മീരയുടെ കഴുത്തിൽ കയ്യമർത്തിയാണ് അവളോടുള്ള ഏട്ടന്റെ ചോദ്യങ്ങളോരോന്നും…
മാധവേട്ടാ…. വേണ്ട…. കയ്യെടുക്ക്….
മാധവന്റെ പ്രവർത്തിയിൽ ഞെട്ടി ഹരി അയാളുടെ കയ്യിൽ കടന്നുപിടിച്ചതും ജീവൻ തിരിച്ചു കിട്ടിയതു പോലവന്റെ കയ്യലകത്തിൽ നിന്ന് മാറി നിന്നു ചുമച്ചു മീര….
“ഒരു പുരുഷനെന്ന നിലയിലും ഒരു ഭർത്താവെന്ന നിലയിലും എന്നെ കൊണ്ട് കഴിയുംവിധം നിന്നെ ഞാൻ ഇതു വരെയും നമ്മുടെ ജീവിതത്തിൽ തൃപ്തി പ്പെടുത്തിയിട്ടുണ്ട് മീരേ…. എന്റെ അറിവിൽ നീയതിലെല്ലാം ഓക്കെയും ആയിരുന്നു ഇത്രനാൾ… “
മീരയ്ക്കടുത്ത് ചെന്ന്ഹ രി പറഞ്ഞു തുടങ്ങിയതും അവനെ തികഞ്ഞ പുച്ഛത്തിലും അവജ്ഞയിലും നോക്കി മീര….
“നിങ്ങളിൽ ഞാൻ തൃ.പ്തയാണെന്ന് നിങ്ങളങ്ങ് ചുമ്മാ കരുതിയിട്ട് കാര്യമുണ്ടോ…. തൃ.പ്തിയും സന്തോഷവും എനിയ്ക്കനുഭവപ്പെടണം എന്റെ ശ.രീരത്തിലും മനസ്സിലും… നിങ്ങളോടൊത്തുള്ള ജീവിതത്തിലിന്നേ വരെ അങ്ങനൊന്ന് എനിക്കനുഭവമില്ല ഹരി….
വാക്കിലും നോക്കിലും പുച്ഛം നിറഞ്ഞ മീരയുടെ മറുപടി… കണ്ണുകൾ ഇറുക്കി അടച്ചു പോയ് ഹരി….
അങ്ങനൊന്ന് എന്റെ അടുത്തു നിന്ന് ലഭിക്കാഞ്ഞിട്ടും രണ്ടു തവണ പാതിയിൽ കളഞ്ഞെങ്കിലും നീയെന്റെ ജീവനെ നിന്റെ വയറ്റിൽ ചുമന്നില്ലേ മീരേ….?
നിസ്സഹായതയുടെ അങ്ങേയറ്റത്തെന്ന പോലെ ചോദിച്ചു പോയൊടുവിൽ ഹരി
“ഓ….നേരത്തെ എന്റെ ഏട്ടൻ പറഞ്ഞ വ.യറ്റിൽ കു.രുത്ത ജീവന്റെ കഥ…. സത്യം പറയാലോ അതു നിങ്ങളുടേതാണോയെന്നു ഇപ്പോൾ പോലും എനിയ്ക്കുറപ്പില്ല ഹരീ… അതിനും വേണ്ടേ ഇച്ചിരെ മിടുക്കൊക്കെ….. “
“ഇവന്റെ അല്ലായിരുന്നു നീ ചുമന്ന ജീവനുകളെങ്കിൽ പിന്നെ അതാരുടേതാടീ… നിന്റെ ര.ഹസ്യക്കാരന്റെയോ….?
മീര യാതൊരു കൂസലുമില്ലാതെ ഹരിയുടെ മുഖത്തു നോക്കി പറഞ്ഞതു കേട്ട് ചലനമറ്റതു ഹരി നിന്നതും അവൾക്കു നേരെ വീണ്ടും ചീറിയടുത്തു അവളുടെ ഏട്ടൻ മാധവൻ…
“എന്റെ ദേഹത്തിനി നിങ്ങൾ കൈ വെച്ചാൽ ഏട്ടനാണ്… കൂടപ്പിറപ്പാണ് എന്നതൊക്കെ ഞാനും മറക്കും…. പറഞ്ഞില്ലെന്നു വേണ്ട.. “
മാധവനു നേരെ വിരൽ ചൂണ്ടി മീര ശബ്ദമുയർത്തിയതും തറഞ്ഞു നിന്നു പോയ് മാധവൻ…
ഈ വീടും നിങ്ങളുമായും ഒക്കെയുള്ള ബന്ധം ഞാനീ നിമിഷം ഉപേക്ഷിക്കുക തന്നെയാണ്… എനിയ്ക്ക് വേണ്ട ഇനിയെന്റെ ജീവിതത്തിൽ നിങ്ങളെയൊന്നും… പിന്നെ നേരത്തെ ചോദിച്ചില്ലേ രഹസ്യക്കാരന്റെ കാര്യം അതു സത്യം തന്നെയാണ്… അങ്ങനൊരുവനുണ്ടെനിയ്ക്ക്… നിങ്ങളെനിയ്ക്ക് ഭർത്താവായ് ഇയാളെ കണ്ടെത്തി തരും മുമ്പേയുള്ളതാ… ഞാൻ ക.ളഞ്ഞ ജീ.വനുകളും ചിലപ്പോൾ അയാളുടേതാവും…
“ഞാനിയാളെ ഉപേക്ഷിച്ചു ചെല്ലുമ്പോൾ അയാളും ഉപേക്ഷിയ്ക്കും അയാളുടെ ഭാര്യയെ… കുട്ടിയെ… കുടുംബത്തെയൊക്കെ… പിന്നെ ഞങ്ങളൊന്നിച്ചാണ് ജീവിയ്ക്കുക… ഞങ്ങളുടെ ഇഷ്ടത്തിന്… പൂർണ്ണ തൃപ്തിയോടെ….
ആരെയും കൂസാതെ പറഞ്ഞ് പോവുന്ന മീരയെ പകപ്പോടെ നോക്കിയവരെല്ലാം നിന്നപ്പോൾ ഹരിയിൽ മാത്രം മിഴികൾ നിറഞ്ഞും കവിഞ്ഞുമിരുന്നിരുന്നു…
ആറു മാസങ്ങൾക്കപ്പുറം ഹരിയിൽ നിന്നുള്ള വിവാഹമോചനം നേടി കോടതിയിൽ നിന്നിറങ്ങി വരുമ്പോൾ വല്ലാതെ ഇരുണ്ടു പോയിരുന്നു മീരയുടെ മുഖം…
ഏയ് മീരേ…..
ഒരു വിളി കേട്ടു തിരിഞ്ഞതും കണ്ടു മുഖം നിറയെ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ…പകയോടെ അവളുടെ കണ്ണുകൾ നീണ്ടതു പക്ഷെ ഹരിയ്ക്കൊപ്പമുള്ളവളിലേക്കാണ്… മീന… തന്റെ അനിയത്തി… അവന്റെ ഭാര്യയായ് അവന്റെ താലിയും സിന്ദൂരവുമണിഞ്ഞ്….
താൻ കഴിവില്ലാത്തവൻ എന്നു പറഞ്ഞ് അധിക്ഷേപിച്ചവൻ തന്റെ തന്നെ അനിയത്തിയെ കെട്ടി തന്റെ മുന്നിൽ വിജയഗർ വോടെ നിൽകുന്നു… കടപ്പല്ലു ഞെരിച്ചു മീര….
“ഇങ്ങനെ പല്ലുകടിച്ച് പൊട്ടിക്കാതെ മീരേ… നീ എന്നെ കഴിവുകെട്ടവനാക്കി നാണം കെടുത്തി ഇറങ്ങി പോയപ്പോൾ നിന്റെ വീട്ടുക്കാർ തന്നെ എന്നെ ഏല്പിച്ചതാണിവളെ… എന്റെ മുറിവുകളിൽ മരുന്നാവാൻ… “
ചിരിയോടെ പറയുന്നവനെ കേൾക്കാനൊരുക്കമല്ലാതെ മുഖം വെട്ടിച്ചു മീര…
“എന്റെ ചേച്ചി… ഈ ഹരിയേട്ടന്നൊരസ്സൽ പുരുഷനാണല്ലോ…. ഹരിയേട്ടനെ കൊണ്ട്, ഹരിയേട്ടന്റെ പൊള്ളുന്ന പ്രണയം കൊണ്ട് വലഞ്ഞിരിക്കുകയാണ് ഞാൻ വിവാഹം കഴിഞ്ഞതു മുതൽ….. ഈ ഹരിയേട്ടനെ കഴിവുകെട്ടവൻ എന്നു പറഞ്ഞുപേക്ഷിച്ചു പോയ എന്റെ ചേച്ചിയോട് എന്റെ ജന്മം കൊണ്ട് കടപ്പെട്ടിരിക്കുന്നു ഞാൻ….താങ്സ് ചേച്ചി… “
മീരയെ നോക്കി ചിരിയോടെ മീന പറഞ്ഞതും ഹരിയുടെ മുഖത്ത് മനോഹരമായ ചിരി തെളിഞ്ഞു…
എന്നെ വലിച്ചെറിഞ്ഞ് നീ തേടി പോയവൻ അവന്റെ കുടുംബമാണ് അവന് വലുതെന്ന് പറഞ്ഞ് നിന്നെ ഉപേക്ഷിച്ചു പോയതൊക്കെ ഞാനറിഞ്ഞു മീരേ…. നീ വിഷമിക്കണ്ട നിന്റെ കഴിവിനനുസരിച്ച്…… അല്ലല്ല….നിന്റെ തൃ.പ്തിക്കനുസരിച്ച് നീയും കണ്ടെത്തൂ ഒരാളെ… നിനക്ക് പറ്റിയൊരാളെ കിട്ടാൻ ഞാനും പ്രാർത്ഥിയ്ക്കാം… കാരണം എനിയ്ക്ക് പറ്റിയാരാളെ എന്റെ ജീവിതത്തിലേക്ക് ഇപ്പോഴെങ്കിലും കിട്ടാൻ കാരണം നീയല്ലേ… അതിന്റെയൊരു നന്ദിയായിട്ട് കൂട്ടിയാൽ മതി….”
മായാത്ത ചിരിയോടെ മീരയോട് പറഞ്ഞു ഹരി മീനയുമായ് നടന്നു ….
“നീ പോയാൽ നിന്റെ അനിയത്തിയെന്ന് പണ്ടുള്ളവർ വെറുതെ പറയുന്നത് അല്ലല്ലേ ഹരിയേട്ടാ… ഇതിലൊക്കെ വല്ലാത്ത സത്യമുണ്ടന്ന് എനിയ്ക്ക് നമ്മുടെ ജീവിതം കൊണ്ടാണ് മനസ്സിലായത്….”
മീന പൊട്ടിച്ചിരിയോടെ ഹരിയോടു പറയുന്നതും അതു കേട്ടൊരു ചിരിയോടെ ഹരി മീനയെ നെഞ്ചോടണയ്ക്കുന്നതും വെറിയോടെ നോക്കി നിൽക്കുമ്പോൾ തന്നെ ഉപേക്ഷിച്ചു കുടുംബത്തെ തേടി പോയ തന്റെ കാമുകനെ ശപിച്ചവിടെ നിന്നു പോയ് മീര….
ശുഭം….
