സിനിമയിലായാലും റിയല്‍ ലൈഫില്‍ ആയാലും ഏറ്റവും മൂത്തവന്‍ കുടുംബം നോക്കുന്നവനും അയാള്‍ കെട്ടിക്കൊണ്ട് വരുന്ന സ്ത്രീ മൂത്ത ചേച്ചി അഥവാ അമ്മയ്ക്ക് ഒപ്പം സ്ഥാനം…….

അഞ്ചരയേക്കറും അഞ്ചാണ്‍മക്കളും

STORY BY VIPIN PG

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് ഒരു മടങ്ങി വരവ്. ആഗ്രഹിച്ചതല്ല. പക്ഷെ വരാണ്ടിരിക്കാന്‍ ഒരു നിവര്‍ത്തിയും നിര്‍വ്വാഹവുമില്ല. സംഭവം മറ്റൊന്നുമല്ല. സ്ഥലം ഭാഗം വെയ്പ്പാണ്. കാര്‍ന്നോരു കിടപ്പായി. കിടപ്പായി എന്നല്ല പോകാനായി. ഭാഗം വയ്പ്പ് ഇപ്പൊ നടന്നാല്‍ നടന്നു. ഇല്ലെങ്കില്‍ പിന്നെ അങ്ങനെ ഒരു കാര്യം ആരും സ്വപ്നം കാണണ്ട.

സിനിമയിലായാലും റിയല്‍ ലൈഫില്‍ ആയാലും ഏറ്റവും മൂത്തവന്‍ കുടുംബം നോക്കുന്നവനും അയാള്‍ കെട്ടിക്കൊണ്ട് വരുന്ന സ്ത്രീ മൂത്ത ചേച്ചി അഥവാ അമ്മയ്ക്ക് ഒപ്പം സ്ഥാനം എന്നാണ്. എന്നാല്‍ ഈ കുടുംബത്തില്‍ എന്റെ മൂത്ത ചേട്ടനെ പോലെ ഒരു ഉടായിപ്പിനെ ഈ ഏഴു വര്‍ഷത്തെ യാത്രയില്‍ ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആളെ പറ്റിച്ചു ജീവിക്കാന്‍ ഇയാളെക്കള്‍ ലെവല്‍ ബെസ്റ്റ് വേറെ ഒരാള്‍ നിലവിലില്ല. ഇനി ഉണ്ടായേക്കാം. കാര്യം നേരം വെളുത്താല്‍ ഇരുട്ട വരെ ഓയാളുടെ ഇടവും വലവും നടക്കാന്‍ ഓരോ ശിഷ്യന്മാര്‍ ഉണ്ട്. അപ്പൊ പിന്നെ അതിലൊരുത്തന്‍ വളര്‍ന്നു വലുതായി ഇയാളെ കടത്തി വെട്ടാന്‍ സാധ്യത കാണുന്നുണ്ട്.

ഞാന്‍ തന്നെ വരാന്‍ കാര്യം പേടിച്ചിട്ടാണ്. ഞാന്‍ നാട്ടില്‍ നിന്ന് പോയി കൃത്യം ഏഴു വര്‍ഷം ആയപ്പോള്‍ അച്ഛന്‍ കിടപ്പിലാകാനും സ്ഥലം ഭാഗം വയ്ക്കാമെന്ന് തീരുമാനവും. ഒരാളെ കാണാതായി ഏഴു വര്‍ഷം കഴിഞ്ഞാല്‍ അയാള്‍ മരണപ്പെട്ടതായി കണക്കാക്കാമല്ലോ. ഞാന്‍ മരിച്ചു പോയെന്ന് സര്ട്ടിഫിക്കറ്റ് ഉണ്ടാക്കി അയാള്‍ സ്ഥലം അടിച്ചെടുക്കും. അത് വേണ്ട,, വേണ്ട വേണ്ട. അങ്ങനെ അയാളെ തീറ്റിക്കാന്‍ തീരുമാനിച്ചിട്ടില്ല. മൂപ്പിലാന്‍റെ ഭാര്യയ്ക്ക് അവര്‍ വന്നു കയറിയ കാലം തൊട്ട് എന്നോട് കലിയാണ്. കാര്യം വേറൊന്നുമല്ല,,, ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല. അതൊക്കെ എന്‍റെ രണ്ടാമത്തെ ചേട്ടന്‍. ആളൊരു പൊതു പ്രവര്‍ത്തകന്‍ ആയത് കൊണ്ട് തന്നെ കക്കാനും അറിയാം നില്‍ക്കാനും അറിയാം. സത്യം പറഞ്ഞാല്‍ പറമ്പിലെ ആദായം നല്ല രീതിയില്‍ അയാള്‍ കക്കുന്നുണ്ട്. എന്നാല്‍ ഇന്ന് വരെ പിടിക്കപ്പെട്ടിട്ടില്ല. ഇയാളൊക്കെ സത്യം പറഞ്ഞാല്‍ അധോലോകത്ത് പോയി പേരെടുക്കേണ്ട ആളായിരുന്നു. പറഞ്ഞ് കൊടുക്കാന്‍ ആളുണ്ടായില്ല അതുകൊണ്ട് ആള്പോ യില്ല. സ്റ്റില്‍ ആള് മാരീഡ് അല്ല.

രണ്ടെണ്ണമായി,, ഇനി മൂന്നാമന്‍, അതായത് താഴേന്നു നോക്കിയാലും മുകളില്‍ നിന്ന് നോക്കിയാലും നടുക്കഷണം. ആളൊന്നിനുമില്ല. കൃഷി ചെയ്യുന്നു അവനോന്‍റെ കാര്യം നോക്കി ജീവിക്കുന്നു. അതിനു പറ്റിയൊരു ഭാര്യയും. ഇതെങ്ങനെ ഇത്ര കൃത്യമായി ഒത്തു വന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആളുടെ ഒരേയൊരു ആഗ്രഹം വീട് വച്ച് മാറണം എന്നാണ്. ദൈവം സഹായിച്ച് അതിതുവരെ സാധിച്ചിട്ടില്ല.ഭാഗം വയ്പ്പ് നടന്നാല്‍ ചിലപ്പോള്‍ ആഹ്രഗവും നടക്കും. നടക്കട്ടെ,, അയാളൊരു നല്ല മനുഷ്യന്‍ അല്ലെ.

ഇനി നേരെ മൂത്ത ചേട്ടന്‍. എന്നേലും രണ്ട് വയസ്സ് മാത്രം മൂത്തയാള്‍. സ്കൂള്‍ ടൈമില്‍ ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു നടന്നു.പ്ലസ്‌ ടു ന് പഠിക്കുമ്പോള്‍ അമ്മാവന്റെ കല്യാണത്തിന് ആദ്യമായി രണ്ടെണ്ണം ഒഴിച്ചു തന്ന് എന്നെ കുടി തുടങ്ങിപ്പിച്ച ഗുരു നാഥന്‍. ആ തൊണ്എണൂറു കാലഘട്ന്നാടങ്ല്‍ങളില്‍ ജാങ്കോ ബ്രദര്‍സ് എന്ന ഫ്രീക് ഫോറിന്‍ നെയിം ഉണ്ടായിരുന്നത് നമുക്ക് മാത്രമാണ്. എല്ലാംകൊണ്ടും എല്ലാ ടീമിനെയും ബീറ്റ് ചെയ്തു മുന്നോട്ടു പോയ കാലം. ഇതെ പ്ലസ്‌ ടു വില്‍ വച്ചാണ് ആ സംഭവം അരങ്ങേറിയത്. മികച്ച സഹോദരങ്ങള്‍ക്കും മികച്ച ത,ല്ലിപോളികള്‍ക്കുമുള്ള സ്റ്റേറ്റ് അവാര്‍ഡ്‌ ഉറപ്പാക്കിയ സമയം. അവന്‍ പ്രൊപ്പോസ് ചെയ്ത ആന്മരിയ അവനോട് നോ പറഞ്ഞു. നോ പറഞ്ഞെന്ന് മാത്രമല്ല എന്നോട് യെസും പറഞ്ഞു. അന്ന് ഈ ലവ് ലെറ്ററിന്‍റെ കാലമാണല്ലോ. ആ പരട്ട പെണ്ണിന് എന്നെ ഇഷ്ടമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. തീര്‍ന്നു ,, കഥം. ചേട്ടന്‍ അനിയന്‍ ബന്ധങ്ങള്‍ തീര്‍ന്നു. പക്ഷെ അതെനിക് മാനസികമായി ഭയങ്കര വിഷമമുണ്ടാക്കി. ചേട്ടന്‍ ആഗ്രഹിച്ച പെണ്ണിനെ അനിയന്‍ കെട്ടുക വളരെ മോശമല്ലേ. വളരെ മോശമല്ലേ എന്നല്ല അതൊരു ചീറ്റിംഗ് ആണ്. ഒന്നും നോക്കിയില്ല. നാട് വിടാന്‍ തീരുമാനിച്ചു. ചിലപ്പോള്‍ ജീവിതത്തിന്റെ ഗതി മാറി മറിയുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും.

അന്ന് പോയ പോക്കാണ്. ആദ്യത്തെ അങ്കലാപ്പിനു ശേഷം ഇവരെന്നെ പൂര്‍ണ്ണമായി വിട്ടു കളഞ്ഞു എന്ന് തോന്നുന്നു. കാരണം ഭരണം മൂത്ത ആളാണല്ലോ. ഞാന്‍ ഒഴിവായാല്‍ അത് മൊത്തപ്പാടെ ആയാള്‍ മുക്കും. ഞാന്‍ ടാക്സി കാറില്‍ വീടിന്‍റെ മുറ്റത്തെത്തി. ഒരു പട തന്നെ വീട്ടിലുണ്ട്. ഞാന്‍ കാറിന്‍റെ വലതു വശത്ത്‌ നിന്നും ആന്മരിയ കാറിന്റെ ഇടതു വശത്ത് നിന്നും പുറത്തിറങ്ങി. എല്ലാവരും ഒന്ന് ഞെട്ടി. ആര് ഞെട്ടിയിട്ട് എന്താ കാര്യം. എനിക്ക് ശരി എന്ന് തോന്നിയ കാര്യം ഞാന്‍ ചെയ്തു. തല്ലു കൊള്ളിത്തരം പഠിപ്പിച്ചു തന്നിരുന്ന ചേട്ടനെ അനുസരിക്കണോ അതോ സ്നേഹം വാരിക്കോരി തന്നുകൊണ്ടിരുന്ന ആന്മരിയയെ സ്നേഹിക്കണോ. സ്നേഹിച്ചു ,,, ആന്മരിയയെ സ്നേഹിച്ചു. അടിച്ചോണ്ട് പോകുകയ്യും ചെയ്തു. എന്നാല്‍ സംഭവം ശൈശവ വിവാഹം ഒന്നുമല്ല. ഞാന്‍ നാടുവിട്ട് കൃത്യം ഇരുപത്തൊന്ന് വയസ്സായപ്പോള്‍ ഒരു വരവ് വന്നിരുന്നു. അത്യാവശ്യം വരുമാനമുള്ള ഒരു ജോലി ഉള്ളത് കൊണ്ടും പഠനം തടസ്സപ്പെട്ടു നാട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ആന്മരിയ ആഗ്രഹിച്ച സമയമായത് കൊണ്ടും കൈ കൊടുക്കുന്നു കൈ വാങ്ങുന്നു കൂടെ കൂട്ടുന്നു പോകുന്നു.

മൂത്തവന് വൈരാഗ്യം കൂടിയിട്ടെ ഉണ്ടാകൂ. കാരണം അവന്‍ ഇതുവരെ കെട്ടിയിട്ടില്ല. ഇവരൊന്നും ണാ സമയത്ത് പെണ്ണ് കേട്ടാത്തതിനു ഞാന്‍ എന്ത് പി,ഴച്ചു.ആന്മരിയ പോയാല്‍ അപ്സര.അപ്സര പോയ ഭൗമിക. ഇരുപത്തിനാല് അക്ഷരം കിടക്കുക യല്ലേ ഇംഗ്ലീഷില്‍. ട്രൈ ചെയ്യണം. എന്തായാലും കാലെടുത്തു കു,ത്തി ചേട്ടന്‍ ഇറങ്ങി ഒരൊറ്റ പോക്ക് പോയി. ചൂടല്ലേ,, തണുക്കാന്‍ കുറച്ചു സമയമെടുക്കും. ഏഴു വര്‍ഷം,, വീടിന് യാതൊരു മാറ്റവുമില്ല. വീട്ടുകാര്‍ക്കും. നല്ല പ്രായത്തില്‍ നാടുവിടാന്‍ തോന്നിയത് എന്റെ മഹാ ഭാഗ്യം.

കലി തുള്ളി പോയ ചേട്ടന്‍ അതേപോലെ തന്നെ തിരിച്ചു വന്നു. ഭാഗം വയ്പ്പ് നടക്കണോല്ലോ. പിന്നെ കുറച്ചു നേരം നോസ്റ്റാജിയ. ആദ്യത്തെ ഒരു മിനിറ്റ് അങ്ങനെ പോട്ടെ.

” ചേട്ടാ,, ഇതെന്റെ ഭാര്യ ആന്മരിയ”

” അറിയാം”

ആ പറച്ചിലില്‍ സകലതും അക്ഷരം പ്രതി ഉണ്ടായിരുന്നു. സ്വാഭാവികം.കൂടുതല്‍ ആരുംതന്നെ സംസാരിക്കാന്‍ നിന്നില്ല. കാരണം എല്ലാര്‍ക്കും ഇതൊരു ഷോക്കാ യിരുന്നു. മൂത്ത ജ്യേഷ്ഠന്‍ എന്ന നിലയില്‍ മൂത്ത ജ്യേഷ്ഠന്‍ തന്നെ ഭാഗ പത്രം വായിച്ചു. ഒരറ്റത്ത് നിന്ന് തുടങ്ങിയ ബഹളമാണ്. അതങ്ങനെ വലുതായി വലുതായി കോലാഹലമായി. ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്. ചര്‍ച്ച വയ്ക്കുന്നു ബഹള മുണ്ടാകുന്നു. ചര്‍ച്ച വയ്ക്കുന്നു ബഹളമുണ്ടാകുന്നു ചര്‍ച്ച വയ്ക്കുന്നു ബഹളമുണ്ടാകുന്നു. സ്നേഹത്തിന്റെ ഭാഷയില്‍ ചേട്ടന്മാരും ചേട്ടത്തി മാരും ആന്മരിയയെ സ്നേഹം കൊണ്ട് പോതിയുന്നുണ്ട്‌. ചേട്ടന്‍ നോക്കി വച്ചതിനെ അനിയന്‍ അടിച്ചു കൊണ്ട് പോയ ഫാമിലിയല്ലേ. അവള്‍ അതും അതിന്‍റെ അപ്പുറവും പ്രതീക്ഷിക്കും.ഓരോ ദിവസവും ശ്രദ്ധ പൂര്‍ണ്ണമായും ഭാഗം വയ്പ്പിലേയ്ക്ക് തിരിഞ്ഞതോട് കൂടി വീട്ടിലെ ബഹളാന്തരീക്ഷം ഒന്നുകൂടി കൂടി. ഒടുക്കം ചെറിയൊരു നിശബ്ദത. മുറുകിയ കയര്‍ പതിയെ അയഞ്ഞു. ബഹളത്തിന്റെ ശബ്ദം അസഹനീയമായത്തോടെ ബഹളം നിര്‍ത്താന്‍ പറഞ്ഞ് അച്ഛന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റു. എല്ലാവരും ഒന്ന് ഞെട്ടി. ആരുടേയും ഞെട്ടലിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അച്ഛന് വേണ്ടി മുറ്റത്ത് പന്തല്‍ ഇടേണ്ടി വന്നു. പ്രതീക്ഷിച്ചതിലും കുറച്ചു നേരെത്തെ അച്ഛന്‍ മരിച്ചു.

ഞാന്‍ ഇതും പ്രതീക്ഷിച്ചതാണ്. ബഹളം ബഹളത്തിനൊടുക്കം ഒരു നിലവിളി ഒരു ആംബുലന്‍സ് ഒരു കൂട്ടയോട്ടം. ഇതില്‍ പലതും മിസ്സ് ആയെങ്കിലും ചടങ്ങ് കഴിഞ്ഞാല്‍ എനിക്കിനി ധൈര്യമായി തിരിച്ചു പോകാലോ.

കാരണം ഞാന്‍ മരിച്ചിട്ടില്ലല്ലോ. ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത ഭാഗം വയ്പ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ഒരുത്തനും കൊണ്ട് പോകാതെ ഒരറ്റത്ത് എന്റെ മുതല്‍ സേഫ് ആയിട്ട് കിടക്കുന്നുണ്ടാകും. എത്രയും സ്നേഹമുള്ള എത്രയും ബഹുമാനപ്പെട്ട ചേട്ടന്മാരെ. ഒറ്റ ഒരുത്തനെയും ഞാന്‍ തീറ്റിക്കൂല.

Leave a Reply

Your email address will not be published. Required fields are marked *