”അതിജീവനം”
രചന – അനിഷ
“എന്താടീ നോക്കി പല്ലിളിക്കുന്നത്?! മാസം തികയുമ്പോൾ കിട്ടുന്ന ആ ശമ്പളക്കാശ് ഒപ്പുവെച്ച് നേരെ എന്റെ കൈയ്യിൽ കൊണ്ടുതരണം. ഒരു പൈസ പോലും നിന്റെ കൈയ്യിൽ കണ്ടുപോവരുത്! കേട്ടോടീ അടിമച്ചി?!”
“പെണ്ണുങ്ങൾ ആയാൽ പുരുഷന്റെ കാൽക്കീഴിൽ കിടക്കണം. നിന്റെ അഹങ്കാരം ഞങ്ങൾ ഇല്ലാതാക്കും. കൂടുതൽ അടവുകൾ എടുത്താൽ നിന്നെ ഈ തറവാട്ടു മണ്ണിൽ തന്നെ കു.ഴിച്ചുമൂടും!”
“രാവിലെ ആ പട്ടികൾക്കും പശുക്കൾക്കും തീറ്റ കൊടുക്കലും തൊഴുത്ത് വൃത്തിയാക്കലും കൃത്യമായി നടന്നിരിക്കണം! ആ തള്ളയുടെ മ.ലമൂ.ത്ര വി.സർജനം മാറ്റുന്നതും നോക്കലും മുടങ്ങരുത്. ഞങ്ങളുടെ ആജ്ഞ അനുസരിക്കാൻ മാത്രമാണ് നിന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ടു വന്നത്!”
“മോളേ ഗൗരി…”വിളക്കിൽ നിന്നും പടർന്ന നേർത്ത വെളിച്ചത്തിൽ, ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കൈകൾ കൂപ്പി നിന്ന് കണ്ണീരൊഴുക്കുന്ന ഗൗരിയുടെ ചുമലിൽ ആശ്വാസത്തോടെ ഒരു കൈ വന്നു തൊട്ടു. അത് ആ വീട്ടിലെ വിശ്വസ്തയായ ലക്ഷ്മിയമ്മ യായിരുന്നു.
“കരയാതിരിക്കൂ മോളേ. ആ കണ്ണൻ ഒന്നും കാണാതിരിക്കില്ല. ഇരുട്ടിന് ശേഷം ഒരു വെളിച്ചമുണ്ടെന്ന് നമ്മളെ പഠിപ്പിച്ചതും ആ ഭഗവാൻ തന്നെയല്ലേ? ഈ കണ്ണീരിനും ഒരു അവസാനമുണ്ടാകും, തീർച്ച. നേരം ഒരുപാടായി. അവർ ആരെങ്കിലും ഇങ്ങോട്ട് വരുന്നതിനു മുൻപ് മുഖം തുടച്ച് ആ മുറിയിലേക്ക് ചെല്ല്. ഇല്ലെങ്കിൽ അതിനും അവർ നിന്നെ വഴക്കുപറയും.”
ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഗൗരി പതുക്കെ മുഖം തുടച്ചു. ഉള്ളിൽ കനലായി കത്തുന്ന സങ്കടമുണ്ടെങ്കിലും, തളർന്നുപോകില്ലെന്ന ഒരു നിശ്ചയദാർഢ്യം ആ കണ്ണുകളിൽ പതിയെ മിന്നിമറഞ്ഞു. അവൾ പതുക്കെ എഴുന്നേറ്റു. കണ്ണന്റെ ആ ശാന്തമായ മുഖത്തേക്ക് ഒന്നുകൂടി നോക്കി, മനസ്സിൽ പുതിയൊരു കരുത്ത് സംഭരിച്ചുകൊണ്ട് അവൾ ആ പൂജാമുറിയുടെ പടിയിറങ്ങി. താൻ അത്രമേൽ ആഗ്രഹിച്ച്, ഒരുപാട് സ്വപ്നങ്ങളോടെ വലതുകാൽ വെച്ചയറിയ ‘ശ്രീമംഗലം’ തറവാട് ഒടുവിൽ തന്റെ നര.കകൂടാരമായി മാറുമെന്ന് ഗൗരി ഒരിക്കലും കരുതിയിരുന്നില്ല.
ഒരു വർഷമല്ല, രണ്ടു വർഷമല്ല, നീണ്ട പതിമൂന്ന് വർഷമായി ഒരു സമാധാന നിമിഷം പോലുമില്ലാതെ പൈ.ശാചികമായ പീ.ഡനങ്ങൾ അനുഭവിച്ചാണ് അവൾ ആ വീട്ടിൽ ജീവിച്ചിരുന്നത്. ഒരു ആൺതരിയെ പ്രസവിക്കാൻ പറ്റാത്തവളെന്ന് ആക്ഷേപിച്ച്, രണ്ട് പെൺകുട്ടികളായ അനന്യയെയും ആര്യയെയും പ്രസവിച്ചതിന്റെ പേരിൽ ആ തറവാട്ടുകാർ അവളെ നിരന്തരം മൃഗീയമായി ഉ.പദ്രവിച്ചിരുന്നു. ഒരൊറ്റ പെൺകുഞ്ഞിനെപ്പോലും സ്നേഹിക്കാൻ മനസ്സില്ലാത്ത ആ രാക്ഷസന്മാർക്ക് മുന്നിൽ അവൾ വെറുമൊരു അടിമ മാത്രമായിരുന്നു.
സ്വന്തം നിർദ്ധനരായ അച്ഛനെയും അമ്മയെയും ഓർത്ത് മാത്രമാണ് അവൾ എല്ലാം സഹിച്ചിരുന്നത്. അവൾക്കൊരു ആപത്ത് വന്നാൽ തിരിഞ്ഞുനോക്കാത്ത അത്രയ്ക്ക് സ്വാർത്ഥനായിരുന്നു അവളുടെ ഒരേയൊരു സഹോദരൻ. തനിക്കൊരു സുരക്ഷിതമായ തണൽ നൽകാൻ ആരുമില്ലെന്ന തിരിച്ചറിവിലാണ് അവൾ എല്ലാം ഉള്ളിലൊതുക്കിയത്.
പൂജാമുറിയിൽ നിന്നും ഇറങ്ങി അവൾ കിടപ്പുമുറിയിലേക്ക് ചെന്നതും, മ.ദ്യപിച്ചു ലക്കുകെട്ടെത്തിയ ഭർത്താവ് രാജൻ അവളുടെ നെഞ്ചിലേക്ക് ച.വിട്ടിക്കൊണ്ടാണ് അകത്തേക്ക് കയറിവന്നത്. ആ കനത്ത ച.വിട്ടിൽ തെ.റിച്ചുവീണ് ചുമരിലിടിച്ച് നിലത്തു കിടന്ന അവളുടെ മുടിക്ക് കു.ത്തിപ്പിടിച്ച് അമ്മായിയമ്മയും അമ്മാവനും ചേർന്ന് ഹാളിലേക്ക് വ.ലിച്ചി.ഴച്ചു. ആ ക്രൂ.രത കണ്ട് തറവാട്ടിലെ ബാക്കി അംഗങ്ങൾ ആസ്വദിച്ചു ചിരിക്കുകയായിരുന്നു. രാജൻ അവളുടെ മുഖത്തേക്ക് നോക്കി അട്ടഹസിച്ചുകൊണ്ട് നിലത്തുതു.പ്പി. അമ്മായിയമ്മ അവൾക്ക് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.
മ.ദ്യത്തിന്റെ കനത്ത മണത്തിനൊപ്പം അപരിചിതകളായ ഏതോ സ്ത്രീകളുടെ വിലകുറഞ്ഞ പെർഫ്യൂമിന്റെ ഗന്ധം കൂടി അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്നത് ഗൗരി തിരിച്ചറിഞ്ഞു. പ.രസ്ത്രീ ബ.ന്ധങ്ങളുള്ള, സ്വന്തം ചോ.രയെപ്പോലും സ്നേഹിക്കാത്ത അയാളോട് അവൾക്ക് വല്ലാത്ത അറപ്പായിരുന്നു. അവർ മൂവരും ചേർന്ന് അവളുടെ മേൽ പുതിയൊരു ചങ്ങല കൂടി ഇടുമ്പോൾ, ഗൗരിയുടെ ചുണ്ടിന്റെ കോണിൽ ചെറിയൊരു ചിരി വിടർന്നു. താൻ വാങ്ങാൻ പോകുന്നത് അവർ വിചാരിക്കുന്നതുപോലെ ‘നക്കാപിച്ച’ ശമ്പളമല്ലെന്നും, ഒരു വലിയ സർക്കാർ ഉദ്യോഗസ്ഥയുടെ പദവിയും അധികാരവുമാണെന്നുമുള്ള സത്യം ഗൗരി ഉള്ളിലൊതുക്കിയിരുന്നു.
ആരും കാണാതെ, ഉറക്കമില്ലാത്ത രാത്രികളിൽ മെഴുകുതിരി വെളിച്ചത്തിൽ അവൾ കഠിനമായി പഠിച്ച് ഗവൺമെന്റ് സർവീസിലേക്കുള്ള പരീക്ഷ പാസായിരുന്നു. തുടർന്ന് വന്ന അഞ്ച് ഘട്ടങ്ങളുള്ള കഠിനമായ ഇന്റർവ്യൂവിനായി ഓരോ തവണയും അവൾ വീട്ടിൽ കള്ളങ്ങൾ പറഞ്ഞാണ് പോയത്. ചിലപ്പോൾ ഹോസ്പിറ്റലിൽ പോകാനാണെന്ന് പറഞ്ഞു, ചിലപ്പോൾ കുട്ടികളുടെ സ്കൂളിലെ മീറ്റിംഗാണെന്ന് പറഞ്ഞു. ഒടുവിൽ എല്ലാ കടമ്പകളും കടന്ന് തിരുവനന്തപുരം കളക്ടറേറ്റിൽ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള അന്തിമ ഓർഡർ അവളുടെ കൈകളിൽ എത്തിച്ചേർന്നു.
എന്നാൽ അവൾ കളക്ട്രേറ്റിലെ ജോലി വിവരം അവരോട് വെളിപ്പെടുത്താതെ, തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ചെറിയൊരു പണിയാണെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
അവർ ആവശ്യപ്പെട്ടതുപോലെ രാവിലെ മൂന്ന് മണിക്ക് തന്നെ എഴുന്നേറ്റ് മൂന്ന് കൂറ്റൻ പട്ടികളുടെയും, വലിയ പശുക്കളുടെയും, കിടപ്പിലായ അമ്മൂമ്മയുടെയും കാര്യങ്ങളെല്ലാം അവൾ ഒരു പരാതിയും പറയാതെ ചെയ്തുതീർത്തു. ശരീരമാകെ വേദനിക്കുമ്പോഴും അവൾ കഠിനമായി പണിയെടുത്തു. വിശന്നു തളരുമ്പോൾ അവൾക്ക് കഴിക്കാൻ തന്നിരുന്നത് പുഴുവരിച്ച പഴയ ചോറോ മൃഗങ്ങളുടെ അവശിഷ്ടങ്ങളോ ആയിരുന്നു. ചിലപ്പോൾ ആഹാരം ചോദിച്ചാൽ കുട്ടികളുടെ മുന്നിൽ വെച്ച് ആഹാരപ്പാത്രം തട്ടിത്തെറിപ്പിച്ച് അവളെ പട്ടിണിക്കിട്ടു.
“നിനക്കൊക്കെ ഇത്രയും തരുന്നതുതന്നെ കൂടുതൽ,” എന്നായിരുന്നു നാത്തൂന്റെ പരിഹാസം. എന്നാൽ, ഇനി പഴയതുപോലെ അവരെ ഭയന്ന് ജീവിക്കാനല്ല, മറിച്ച് തന്റെ മക്കൾക്ക് ഒരു നല്ല ഭാവി ഉണ്ടാക്കാനും, കൃത്യമായ സമയത്ത് ആ അടിമച്ചങ്ങലകൾ എന്നെന്നേക്കുമായി പൊട്ടിച്ചെറിഞ്ഞ് ഇറങ്ങിപ്പോകാനുമുള്ള അവൾ കരുതിയ തന്ത്രപരമായ നീക്കമായിരുന്നു അത്. അടുത്ത അഞ്ച് ദിവസങ്ങൾ ഗൗരിയെ സംബന്ധിച്ച് അഗ്നിപരീക്ഷയുടേതായിരുന്നു. എല്ലാവരും ഉറങ്ങുന്ന അർദ്ധരാത്രികളിൽ അവൾ ആ വലിയ വീടിന്റെ ഓരോ കോണുകളിലും തൊഴുത്തിലും, അടുക്കളയിലും, കിടപ്പുമുറിയുമെല്ലാം രഹസ്യമായി വാങ്ങിവെച്ചിരുന്ന അത്യാധുനികമായ ഹിഡൻ ക്യാമറകൾ ഘടിപ്പിച്ചു.
ആ അഞ്ച് ദിവസവും ആ തറവാട്ടിൽ നടന്ന ഓരോ കുറ്റകൃത്യങ്ങളും അവളുടെ ഫോണിൽ കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടു. ആ വീട്ടിലെ അമ്മാവനും നാത്തൂന്റെ ഭർത്താവും ചേർന്ന് പലതവണ അവളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശ.രീരപരമായി ക്രൂ.രമായി പീ.ഡിപ്പിക്കാൻ നോക്കി. അവൾ ഒച്ചവെക്കാൻ നോക്കിയപ്പോൾ ഭർത്താവ് രാജൻ അവളുടെ തല പിടിച്ച് ചുമരിലിടിച്ച് പൊട്ടിച്ചു. ചോ.രയൊലിപ്പിച്ചു വീണ അവളുടെ ക.ഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊ.ല്ലാൻ നോക്കി! അത്രയും ക്രൂ.രതകൾ കൺമുന്നിൽ നടന്നിട്ടും ആ വീട്ടിലെ ഒരു പെണ്ണും അവളെ രക്ഷിക്കാൻ വന്നില്ല.
ഒടുവിൽ അവൾ ച.ത്തില്ലെന്ന് കണ്ടപ്പോൾ, ഒരു രാത്രിയിൽ അമ്മായിയമ്മ അവളുടെ ഭക്ഷണത്തിൽ മാരകമായ വിഷം കലർത്തുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. ഗൗരി അതറിഞ്ഞ് ആ ഭക്ഷണം ര.ഹസ്യമായി മാറ്റി വി.ഷാംശം അടങ്ങിയ തെളിവായി ലാബിൽ പരിശോധിക്കാൻ പാകത്തിൽ സൂക്ഷിച്ചു.തന്റെ മക്കളെപ്പോലും ആ പൈ.ശാചിക മൃ.ഗങ്ങൾ വെറുതെ വിട്ടിരുന്നില്ല. നാത്തൂനും നാത്തൂന്റെ ഭർത്താവും അവരുടെ മക്കളും ചേർന്ന് ഗൗരിയുടെ പിഞ്ചുമക്കളെ ജനലില്ലാത്ത ഇരുട്ടുമുറിയിൽ പൂട്ടിയിടുകയും, നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകി ബെൽറ്റും വ.ടിയും എടുത്ത് മൃ.ഗീയമായി അ.ടിച്ചു ച.തയ്ക്കുകയും ചെയ്തു.
തങ്ങൾ ചെയ്ത ക്രൂ.രതകളുടെ പരകോടി കുറിച്ചുകൊണ്ട് ആ കുരുന്നുകളുടെ കാലുകളിൽ അവർ തിളച്ച ച.ട്ടുകം വെച്ച് പൊ.ള്ളിച്ചു! ആ കുഞ്ഞുങ്ങൾ വേദനകൊണ്ട് പിടയുമ്പോൾ അവർ അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. ആ കുഞ്ഞുങ്ങളുടെ ശ.രീരത്തിലെ മായാത്ത തഴമ്പുകളും പൊ.ള്ളലേറ്റ മു.റിപ്പാടുകളും അവൾ ഫോണിൽ പകർത്തി.
അഞ്ച് ദിവസത്തെ കൃത്യമായ ഈ ഭയാനകമായ തെളിവുകൾ കൈക്കലാക്കിയ ശേഷം ഒരു ദിവസം വൈകുന്നേരം, കുട്ടികൾക്ക് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ഗൗരി മക്കളെയും കൂട്ടി അവിടെനിന്നും ഇറങ്ങി. നടന്നു നീങ്ങുമ്പോൾ അവൾ ഒരിക്കൽക്കൂടി ആ തറവാട്ടിലേക്ക് തിരിഞ്ഞുനോക്കി. ഗൗരിക്ക് നന്നായറിയാ മായിരുന്നു, താൻ ഇനി ഈ പടിയിറങ്ങുന്നത് അങ്ങോട്ട് തിരികെ വരാനല്ല! ആ വീടിന്റെ നാശം അവൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അവൾ നേരെ ചെന്നിറങ്ങിയത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിലായിരുന്നു. ഒരു സാധാരണ വീട്ടമ്മയായല്ല, തിരുവനന്തപുരം കളക്ടറേറ്റിലെ ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന പൂർണ്ണമായ ആത്മവിശ്വാസത്തോടെ അവൾ കമ്മീഷണറുടെ മുറിയിലേക്ക് നടന്നു കയറി. അവിടെ വെച്ച് തനിക്ക് നേരെ നടന്ന വ.ധശ്രമങ്ങളും, പീ.ഡനശ്രമങ്ങളും, വി.ഷം തന്നതും, മക്കളെ ക്രൂ.രമായി ഉ.പദ്രവിച്ചതുമായ എല്ലാ ക്യാമറ ദൃശ്യങ്ങളും, വി.ഷം കലർന്ന ഭക്ഷണവും അവൾ ഹാജരാക്കി. കുട്ടികളുടെ ശ.രീരത്തിലെ പൊ.ള്ളലുകളും മു.റിവുകളും കണ്ട് കമ്മീഷണറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. ഒരു ഉദ്യോഗസ്ഥയ്ക്ക് നേരെ സ്വന്തം വീട്ടിൽ ഇത്രയും വലിയ ക്രൂ.രത നടന്നത് അദ്ദേഹത്തെ ഞെ.ട്ടിച്ചു.
ഉടൻ തന്നെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കമ്മീഷണർ സബ് ഇൻസ്പെക്ടർമാർക്ക് ഉത്തരവിട്ടു. ഗൗരി അവിടെയും നിർത്തിയില്ല. അവർക്ക് ആയുഷ്കാലം മുഴുവൻ ജാമ്യം കിട്ടാത്ത ശിക്ഷ ഉറപ്പാക്കാൻ വനിതാ കമ്മീഷനിലും, ശിശുക്ഷേമ സമിതിയിലും (CWC), കളക്ടറേറ്റിലെ ലീഗൽ സെല്ലിലും അവൾ നേരിട്ടെത്തി എല്ലാ കാര്യങ്ങളും ബോധിപ്പിച്ചു. പോ.ക്സോ (POCSO) വകുപ്പുകളും, വധശ്രമവും, സ്ത്രീത്വത്തെ അപമാനിക്കലും, ഗാർഹിക പീ.ഡനവും ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ടതോടെ പോലീസിന് കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടും ഒരു വഴിയുമില്ലാതായി.
തൊട്ടടുത്ത നിമിഷം നാല് പോലീസ് ജീപ്പുകൾ സൈറൺ മുഴക്കി ശ്രീമംഗലം തറവാട്ടു മുറ്റത്തേക്ക് ഇരച്ചുകയറി. ചായ കുടിച്ചു കൊണ്ടിരുന്ന രാജന്റെയും അമ്മാവന്റെയും കരണക്കുറ്റിക്ക് നോക്കി ഇൻസ്പെക്ടർ അടിക്കുമ്പോൾ തറവാട്ടുകാർ അമ്പരന്നു. തങ്ങൾ ചെയ്തതൊക്കെ കൃത്യമായി റെക്കോർഡ് ആയിട്ടുണ്ടെന്ന സത്യം ഇൻസ്പെക്ടർ പറയുമ്പോൾ ആ കുറ്റവാളികളുടെ മുഖത്തെ ചോ.ര വലിഞ്ഞുപോയിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടി തുപ്പുന്നതിനിടയിൽ, ക്രൂ.രന്മാരായ ആ അഞ്ചുപേരെയും (ഭർത്താവ്, അമ്മായിയമ്മ, അമ്മാവൻ, നാത്തൂൻ, അവളുടെ ഭർത്താവ്) പോലീസ് ലോക്കപ്പിലിട്ട് മൃഗങ്ങളെപ്പോലെ ത.ല്ലി ച.തച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞു.
കോടതിയിൽ വാദം നടന്നപ്പോൾ ഗൗരി സമർപ്പിച്ച ഡിജിറ്റൽ തെളിവു കൾക്ക് മുന്നിൽ പ്രതിഭാഗത്തിന് മിണ്ടാൻ കഴിഞ്ഞില്ല. കുട്ടികളെ ക്രൂ.രമായി പീ.ഡിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും വധശ്രമത്തിനും കോടതി ആ അഞ്ചുപേർക്കും കഠിനതടവും ഒരുകാലത്തും പുറം ലോകം കാണാൻ കഴിയാത്തവിധം ആയുഷ്കാല തടവുശിക്ഷയും വിധിച്ചു! പുറത്തിറങ്ങി പ്രതികാരം ചെയ്യുമെന്ന അവരുടെ അഹങ്കാരമാണ് കോടതി അവിടെ തകർത്തത്. അവർ ജയിലിന്റെ ഇരുട്ടറയ്ക്കുള്ളിൽ കിടന്ന് സ്വന്തം തെറ്റുകളോർത്ത് ചോരക്കണ്ണീ രൊഴുക്കി നരകിക്കാൻ തുടങ്ങി. അവർക്ക് യാതൊരുവിധ പരോളും അനുവദിക്കരുതെന്നും കോടതി കർശനമായി ഉത്തരവിട്ടു.
ഗ്രാമത്തിലെ പ്രമാണികളായ ശ്രീമംഗലം തറവാട്ടുകാർ ജയിലിൽ കിടന്ന് നരകിക്കുന്നത് കണ്ട് നാട്ടുകാർ ഗൗരിയുടെ പോരാട്ട വീര്യത്തെ പ്രശംസിച്ചു.
ഗൗരി ആ ക്രൂ.രനായ ഭർത്താവിനെ പൂർണ്ണമായി ഉപേക്ഷിച്ചു, കോടതി അവൾക്ക് നിയമപരമായി വിവാഹമോചനം അനുവദിച്ചു. അതോടൊപ്പം തന്നെ, കുട്ടികളുടെ ഭാവി മുൻനിർത്തി ആ വലിയ തറവാടും അതിനോട് ചേർന്നുള്ള എല്ലാ സ്വത്തുക്കളും ഗൗരിയുടെ മക്കളുടെ പേരിലാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു!തങ്ങളെ എന്നും അപമാനിച്ച, മകളെ നരകത്തിലേക്ക് തള്ളിവിട്ട ആ തറവാട്ടുകാർ ജയിലിൽ കിടന്ന് നരകിക്കുന്നതും, തങ്ങളുടെ കൊച്ചുമക്കൾ ആ വലിയ തറവാടിന്റെ ഏക അവകാശികളായി മാറുന്നതും ഗൗരിയുടെ അച്ഛനും അമ്മയും നേരിൽ കണ്ട് സന്തോഷിച്ചു.
ഒരുപാട് കാലം മകളെ ഓർത്ത് കണ്ണീർ വാർത്ത ആ വൃദ്ധ മാതാപിതാക്കളുടെ ഉള്ളം സന്തോഷം കൊണ്ട് കുളിർത്തു. ലക്ഷ്മിയമ്മയും സന്തോഷത്തോടെ ആ മക്കളെ ചേർത്തുപിടുത്തു.
ചില ദിവസങ്ങൾക്ക് ശേഷം, തിരുവനന്തപുരം കളക്ടറേറ്റിന്റെ വലിയ പടവുകൾ കയറി ഗൗരി തന്റെ ക്ലർക്കിന്റെ കസേരയിലേക്ക് നടന്നു ചെന്നു. സഹപ്രവർത്തകരും ഹയർ ഓഫീസർമാരും വലിയൊരു സ്വീകരണത്തോടെയാണ് അവളെ വരവേറ്റത്. അവളുടെ പോരാട്ടത്തിന്റെ കഥ അവരെയെല്ലാം പ്രചോദിപ്പിച്ചിരുന്നു. വഴിയിൽ കണ്ട ജീവനക്കാരെല്ലാം ആദരവോടെ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ ആ കസേരയിലേക്ക് ഇരുപ്പുറപ്പിച്ചു. പേന കയ്യിലെടുത്ത് ഔദ്യോഗിക രേഖകളിൽ ഒപ്പിടുമ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ആ പഴയ ചെറിയ ചിരി വീണ്ടും വിടർന്നു! പക്ഷേ ഇത്തവണ അത് പ്രതികാരത്തിന്റെ ചിരിയായിരുന്നില്ല, മറിച്ച് തനിച്ചൊരു പെണ്ണ് പോരാടി നേടിയ വിജയത്തിന്റെ പ്രകാശമായിരുന്നു ആ ചിരിയിൽ!
ഇപ്പോൾ, ആ വലിയ തറവാട്ടു മുറ്റത്ത് വന്നിറങ്ങുന്നത് കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ഗൗരിയുടെ ഔദ്യോഗിക വാഹനമാണ്. ഗ്രാമവാസികൾ മുഴുവൻ ബഹുമാനത്തോടെ അവളെ നോക്കി കൈകൂപ്പി നിന്നു. അവൾ തന്റെ മക്കളെയും പ്രിയപ്പെട്ട അച്ഛനമ്മമാരെയും കൂട്ടി ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി. പഴയ അടിമയല്ല അവൾ ഇന്ന്… ആ ശ്രീമംഗലം തറവാടിന്റെ യഥാർത്ഥ രാജ്ഞിയാണ്!
— ശുഭം —
