പുതിയ ആകാശം.
എഴുത്ത്: മഴ മുകിൽ
ശാന്തിഗിരി മെന്റ ഹോസ്പിറ്റൽ എന്ന ബോർഡും കടന്നു ടാറ്റാ സുമോ ഹോസ്പിറ്റലിനുള്ളിൽ ചെന്നു നിന്നു… അതിൽ നിന്നും കവിതയും കലെഷും ഇറങ്ങി. നേരെ അകത്തേക്ക് ചെന്നു… ഡോക്ടർ ജോൺ മത്തായി എന്ന ബോർഡ് വച്ച റൂമിലേക്ക് കയറി….. മത്തായി ഡോക്ടർ മുഖം ഉയർത്തി വന്നവരെ നോക്കി…..
ഇത്രേം നേരത്തെ എത്തിയോ കലേഷ്.. ഇന്നലെ ഉറങ്ങിയില്ലേ നേരെ… അനിയനെ കാണാൻ തിടുക്കം ആയോ… കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഇവിടെ വരുന്നു.. ഒരിക്കൽ പോലും അവൻ എന്നെ കാണാൻ കൂട്ടാക്കിയിട്ടില്ല…… അവൻ ഒരു മുഴു ഭ്രാന്തൻ അല്ല….. എന്റെ ചോര അല്ലെ.. അവന്റെ തെറ്റുകൾ ഞാൻ അല്ലാതെ മറ്റാർക്കു പൊറുക്കുവാൻ ആകും എന്നിട്ടും എന്തിനാണ് ഡോക്ടർ അവൻ ഇവിടെ തന്നെ നിൽക്കാം എന്ന് പറഞ്ഞത്….. ഇവിടെ നിന്നും ചികിത്സ തേടണം എന്നവന് തോന്നിയത് എന്താ ഞങ്ങളോട് അവനു ദേഷ്യം ആയതു കൊണ്ടാണോ… വീട്ടിലേക്കു വരാൻ കൂട്ടാക്കാതിരുന്നത്…….. ഇതിനും വേണ്ടി തെറ്റാണോ ഞങ്ങൾ അവനോടു ചെയ്തത്..
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ അനുഭവിക്കുന്ന വേദന അത് പറഞ്ഞാൽ മനസിലാകില്ല….
കലേഷ് പറയുന്നത് എനിക്ക് മനസിലാകും… കിഷോർ അയാൾ പറഞ്ഞിട്ടാണ് ഞാൻ നിങ്ങളെ വിളിച്ചത്.. അയാൾക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു.. നിങ്ങളുടെ കൂടെ വരാനും താല്പര്യം ഉണ്ട്… അതാണ് നിങ്ങളോട് ഇവിടെ വരാൻ പറഞ്ഞത്……….
കലെഷും കവിതയും ഡോക്ടർ ക്കൊപ്പം കിഷോറിന്റെ അടുത്തേക്ക് പോയി.. അവിടെ അടഞ്ഞു കിടക്കുന്ന ഒരു മുറിയിൽ ബെഡിൽ ചുവരിനോട് ചേർന്നു കിടക്കുന്ന രൂപത്തിലേക്കു കലേഷിന്റെ കണ്ണുകൾ പാഞ്ഞു…. നടപ്പിന് വേഗം കൂട്ടി അയാൾ വേഗം ആ ബെഡിന്റെഅടുത്ത് എത്തി അവിടെ ഇരുന്നു… ആ തോളിൽ എത്തി പിടിച്ചു….
പെട്ടെന്ന് ആണ് കിഷോർ മുഖം ചരിച്ചു നോക്കിയത്… മുന്നിൽ ഇരിക്കുന്ന കലേഷിനെയും പിന്നിൽ നിന്നും കണ്ണുനീർ വാർക്കുന്ന കവിതയെയും നോക്കി… അവന്റെ കണ്ണുകൾ നിറഞ്ഞു….. ഏട്ടന്നു വിളിച്ചു കലേഷിന്റെ നെഞ്ചിലേക്ക് ചാരി…. ഒരു രണ്ടു വയസുകാരന്റെ ഓർമ്മ കലേഷിന്റെ ഉള്ളിലൂടെ കടന്നുപോയി… കലേഷിന്റെയും കവിതയുടെയും ഇളയതാണ് കിഷോർ…
. അച്ഛന്റെ മരണത്തോടെ കുടുംബ ഭാരം മുഴുവൻ കലെഷിന്റെ ചുമലിൽ ആയി.. അമ്മക്ക് സുഖമില്ലാതെ കിടപ്പിൽ ആണ്.. കലേഷിനു ഇരുപത്തി എട്ടും, കവിതയ്ക്ക് ഇരുപത്തി മൂന്നും…. കിഷോറിനു പതിനാലും വയസു ആയിരുന്നു…… കവിതയുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിലെ ജോലികൾ ക്കൂടി കലേഷിനു ചെയ്യേണ്ടതായി വന്നു… രാവിലെ എഴുനേറ്റു അടുക്കളയിൽ കയറി ഒരുവിധത്തിൽ ഒക്കെ വച്ചുണ്ടാക്കി കിഷോറിനു കൊടുക്കും.. അമ്മയെ നോക്കാൻ അടുത്ത വീട്ടിൽ നിന്നും പ്രായമായ ഒരു ചേച്ചി വരും… അമ്മക്ക് കൂട്ടായി ഇരിക്കും ആവശ്യത്തിന് ഭക്ഷണം എടുത്തു കൊടുക്കും ഇത്രയും മാത്രെ അവര് ചെയ്യൂ… കലേഷ് ഓഫീസിൽ പോകുന്ന വഴിക്കു കിഷോറിനെ കൂടെ സ്കൂളിൽ ഇറക്കും…….
കിഷോർ ഒൻപതാം ക്ലാസ്സിൽ ആണ്… അവന്റെ കൂട്ടുകെട്ടുകൾ പലതും ശെരിയല്ല എന്ന് പലതവണ സ്കൂളിൽ നിന്നും കലേഷിനെ വിളിച്ചറിയിച്ചു… അപ്പോഴെല്ലാം കലേഷ് അനിയനെ ഉപദേശിച്ചു…… പക്ഷെ തന്റെ അനിയന്റെ പോക്ക് നാശത്തിലേക്കു ആണ് എന്ന് കലേഷ് അറിഞ്ഞില്ല…..
ഒരിക്കൽ ഫ്രീ പീരിയഡ് കിഷോറും ഒന്ന് രണ്ടു സുഹൃത്തുക്കളും ചേർന്നു ടോയ്‌ലെറ്റിന്റെ സൈഡിiൽ ഇരുന്നു ബീ,ഡി വലിക്കുകയായിരുന്നു… ഓരോരുത്തരായി പുകയെടുത്തു അടുത്ത ആളിന് കൊടുക്കുന്നു…. അതുകഴിഞ്ഞപ്പോൾ ഒരാൾ കയ്യിൽകരുതിയ പൊതിയിൽ നിന്നും കുറച്ചു എടുത്തു.. മൂക്കിലേക്ക് മണപ്പിക്കുന്നു…….. ഇത് സ്ഥിരം പരിപാടി ആയിമാറി കഴിഞ്ഞു..ഇപ്പോൾ കിഷോറിനു ഇതൊന്നും ഇല്ലാതെ പറ്റില്ലെന്ന് ആയിട്ടുണ്ട്…… ദിവസങ്ങൾ ഓടിമറഞ്ഞു കലേഷ്ന്റെ വിവാഹം ഏകദേശം ഉറപ്പിച്ച മട്ടാണ്…. കലേഷ്ന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന വരദയാണ് പെൺകുട്ടി…. ഒരുപാട് ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ കലേഷും വരദയുമായുള്ള വിവാഹം കഴിഞ്ഞു…..
പകല് മുഴുവൻ കിഷോറിനു വല്ലാത്ത പരവേശവും വെപ്രാളവും ഒക്കെയായിരുന്നു.. അവന്റെ കൈ കാലുകൾ വിറക്കാനും ശരീരം തള രുവാനും തുടങ്ങി…പതിവായി ഉപയോഗിക്കുന്ന ഡ്ര.സ്സ് ഒന്നും കഴിക്കാതെ തന്നെ അവൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി… എങ്ങനെയെങ്കിലും ഒന്ന് രാത്രിയായാൽ മതിയെന്നായി…. ഇതിനിടയിൽ തന്നെ കൂട്ടുകാരെ ആരെയോ വിളിച്ചു എല്ലാം വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് കിഷോർ ചെയ്തുകഴിഞ്ഞു…….
കയ്യിലേക്ക് സൂചി കു.ത്തി ഇറക്കുമ്പോൾ കിഷോർ അനുഭവിക്കുന്ന സന്തോഷം വളരെ വലുതായിരുന്നു.. ശരീരം മുഴുവനും തളർന്നു ഒരു പഞ്ഞിക്കെട്ടുപോലെ ആകാശത്ത് പറന്നു നടക്കുന്നത് പോലെ അവനു തോന്നി…… കുറച്ചുനേരം അങ്ങനെ കിടന്നതിനു ശേഷം ദാഹം തോന്നിയപ്പോൾ കിഷോർ പതിയെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു….. ചേട്ടന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അകത്തുനിന്നും കുലുങ്ങിയുള്ള ചിരിയും സംഭാഷണവും ഒക്കെ കേട്ടു….. എന്തുകൊണ്ടോ ആ മുറിയിലേക്ക് ഒളിഞ്ഞു നോക്കണം എന്ന് കിഷോറിന് തോന്നിപ്പോയി…….. കുറച്ചുനേരം അവൻ ആ മുറിയുടെ ഭാഗത്തേക്ക് ചുറ്റിപ്പറ്റിനിന്നു അതിനുശേഷം അടുക്കളയിലേക്ക് പോയി….
ദിവസങ്ങൾ ഓടി മറിഞ്ഞു കിഷോറിനെ സ്വന്തം അനുജനെ പോലെയാണ് വരദാ നോക്കിക്കണ്ടിരുന്നത്…. പക്ഷേ ഇടയ്ക്കെപ്പോഴോക്കെയോ അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ വൈകൃതങ്ങൾ ഉണ്ടെന്നും അവൾ മനസ്സിലാക്കിയിരുന്നു.. പക്ഷേ അതൊക്കെ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ കലേഷ്ന്നോട് പറയുവാൻ അവൾക്ക് മടിയായിരുന്നു…
അങ്ങനെയിരിക്കെയാണ് ഒരിക്കൽ കലേഷ്ന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്… സ്കൂളിൽ നിന്നും കിഷോറിന്റെ ക്ലാസ് ടീച്ചർ ആണ് വിളിച്ചത്….. വിളിച്ചത് എന്തിനാണെന്ന് അറിയുവാനായി സ്കൂളിലേക്ക് പോയ കലേഷ് ടീച്ചർമാരിൽ നിന്നും കേട്ട വാർത്തയറിഞ്ഞ് അന്തംവിട്ടുപോയി…..
കിഷോർ സ്ഥിരമായി ഡ്ര.സ്സ് ഉപയോഗിക്കുന്നതും മ.ദ്യപിക്കുന്നതും…. ഒക്കെ….
ഒരുതവണകൂടി കിഷോറിനു അവന്റെ തെറ്റുകൾ തിരുത്താനുള്ള അവസരം കൊടുക്കണം എന്ന് കലേഷിന്റെ അഭ്യർത്ഥനയെ മാനിച്ച് ടീച്ചേഴ്സ് അവനെ ഒരിക്കൽ കൂടി ക്ലാസ്സിൽ കയറ്റണമെന്ന് തീരുമാനിച്ചു…..
സ്കൂളിൽ വച്ച് നടന്ന കാര്യങ്ങളൊന്നും തന്നെ കലേഷ് വീട്ടിൽ ആരും ആയി സംസാരിച്ചില്ല…. പക്ഷേ അതുകൊണ്ടൊന്നും തന്നെ ഒരു പ്രയോജനവുമുണ്ടായില്ല കിഷോർ അവന്റെ രീതികളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…ഇടയ്ക്കു വരദായെ ഒളിഞ്ഞും തെളിഞ്ഞും നോക്കുവാനും കിഷോർ മറന്നില്ല….
ഒരിക്കൽ വയ്യായ്ക കാരണം വരദ ഓഫീസിൽ പോകാതെ ലീവെടുത്ത് വീട്ടിൽ ഇരിക്കുക യായിരുന്നു…. ചേട്ടത്തി അമ്മ എന്തുകൊണ്ടോ ഓഫീസിൽ പോയില്ല എന്ന് മനസ്സിലാക്കിയ കിഷോർ അന്ന് ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് നേരത്തെ വന്നു…..
കിഷോറിനെ കണ്ട വരദാ അവന് ഭക്ഷണം വിളമ്പി നൽകി….. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം വരദാ പ്ലേറ്റുമായി അടുക്കളയിലേക്ക് പോയി….. വരദാ അടുക്കളയിലേക്ക് പോയ അതിന്റെ പിന്നാലെ കിഷോർ നേരെ മുറിയിലേക്ക് പോയി കൂട്ടുകാരൻ ഏൽപ്പിച്ച ഡ്ര.സ്സ് കയ്യിലെടുത് ഇൻജക്റ്റ് ചെയ്യാൻ തുടങ്ങി… അവന്റെ ബുദ്ധിയേയും ചിന്തകളേയും എല്ലാം ഡ്രെ.ഗ്സ് കീഴടക്കാൻ തുടങ്ങി…
ഉച്ചയൂണു കഴിഞ്ഞ് മുറി ഒന്നു ചാരി വരദ കിടക്കുകയായിരുന്നു…. ചെറുതായി മയക്കത്തിലേക്ക് വഴുതി വീണ വരദക്ക് തന്റെ ശ.രീരത്തിലേക്ക് ആരോ അമരുന്ന പോലെ അവൾക്ക് തോന്നി.. കണ്ണുകൾ തുറന്ന് അവൾ ശക്തമായി അയാളെ കുടഞ്ഞു താഴെ വീഴ്ത്തി… നിലത്തേക്ക് വീണു കിടക്കുന്ന കിഷോറിനെ കണ്ടു വരദാ വാവിട്ടു നിലവിളിച്ചു പോയി…. നിലത്തേക്ക് തെറിച്ചുവീണ് കിഷോർ വേഗത്തിൽ ചാടിയെഴുന്നേറ്റു…. അവൻ വീണ്ടും വരയെ കടന്നാക്ര.മിക്കാൻ തുടങ്ങി….
വരദാ വീട്ടിലുള്ളത് കാരണം ഒന്ന് അന്വേഷിച്ചിട്ട് പോകാമെന്ന് കരുതി വീട്ടിലേക്ക് എത്തിയ കലേഷ് കാണുന്നത് വരദായെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന കിഷോറിനെ ആണ്……
സർവ്വ നിയന്ത്ര ണങ്ങളും നഷ്ടപ്പെട്ട് കലേഷ് കിഷോറിനെ അടിച്ചു താഴെയിട്ട്……
ബോധം നശിച്ചു നിലത്തേക്ക് വീണവന്നേ…. ഇരുകൈകളിലും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു…. തനിക്കിപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ഞെട്ടലായിരുന്നു വരദാ അപ്പോൾ…
കല്യാണം കഴിഞ്ഞ് ആ വീട്ടിൽ വന്നു കേറിയ അന്നുമുതൽ ഒരു കുഞ്ഞ് അനിയനോട് എന്നപോലെ മാത്രമേ വരദ കിഷോർന്നോട് പെരുമാറിയത് ഉണ്ടായിരുന്നുള്ളൂ.. അവനിൽ നിന്നും തനിക്ക് നേരിട്ട അനുഭവം വരദക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല……
കിഷോറിന് ബോധം വരുമ്പോഴേക്കും.. അവൻ ചെയ്ത തെറ്റിന് ഓർത്ത് അവനു അങ്ങേയറ്റം വേദന തോന്നി….കലേഷിന്റെ മുഖത്തേക്ക് നോക്കുവാൻ പോലും കിഷോറിന് കഴിഞ്ഞില്ല… കിഷോറിനെ പരിശോധനകൾ കഴിഞ്ഞ റിസൾട്ട് മായി.. കലേഷ് ഡോക്ടറെ റൂമിലേക്ക് ചെല്ലുമ്പോൾ… കിഷോർന്റെ ശരീരത്തിൽ ഡ്ര.ഗ്സ്ന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി……
ഡി അഡിക്ഷൻ സെന്റർ ഇൽ ചികിത്സയ്ക്കു ശേഷം മാത്രമേ കിഷോറിനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ…… അതുകൊണ്ട് അവിടെ കൊണ്ടുപോയി ചികിത്സിക്കുന്നതിനുപറ്റിയായി ബാക്കി ചർച്ച ഒക്കെ……
ഡി അഡിഷൻ സെന്ററിൽ പോയതിൽ പിന്നെ കിഷോറിനെ ഒരിക്കൽപോലും കാണുന്നതിന് കിഷോർ ആരെയും അനുവദിച്ചിരുന്നില്ല…. സ്വന്തം ചേട്ടന്റെ ഭാര്യയോട്…സ്വന്തം ചേട്ടത്തിയെ… അമ്മയെ പോലെ കാണേണ്ട സ്ത്രീയോട് തന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവർത്തിയിൽ അവനിപ്പോൾ അങ്ങേയറ്റം ദുഃഖിക്കുന്നു ണ്ട്… അതുകൊണ്ട് മാത്രമാണ് ഇത്രയും കാലം കിഷോർ ആരെയും കാണാൻ കൂട്ടാക്കാതിരുന്നത്………
ഒടുവിൽ അവന്റെ നിർബന്ധത്തിലാണ് ഡോക്ടർ കലെഷിനെ വിവരമറിയിച്ചത്….. കലേഷ്ന്റെ മുന്നിലേക്ക് വന്നു നിൽക്കുമ്പോൾ കിഷോറിന്റെ മുഖം അപമാനത്താൽ താഴ്ന്നിരുന്നു…….
കഴിഞ്ഞതെല്ലാം ഓർത്ത് ഇനി ഒരിക്കലും വിഷമിക്കരുത് എന്നും അതെല്ലാം എല്ലാവരും മറന്നു എന്നും പറഞ്ഞ് കലേഷ് അനിയനെ ചേർത്തുപിടിച്ചു…… കിഷോറിന്റെ കണ്ണുകൾ ആരെയോ തേടി അലഞ്ഞു… അതു മനസ്സിലാക്കി എന്നവണ്ണം കലേഷ് അവനെയും ചേർത്തുപിടിച്ചുകൊണ്ട് പുറത്തു കാറിലേക്ക് പോയി….. വീടിനു മുന്നിൽ കാർ വന്നു നിൽക്കുമ്പോൾ കിഷോറിന് ആകെപ്പാടെ വെപ്രാളം തുടങ്ങി…. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഈ വീട്ടിൽ നടന്ന പോയ രംഗം അവന്റെ മുന്നിലേക്ക് തെളിഞ്ഞുവന്നു…. പുറത്തേക്ക് ആരെയും കണ്ടില്ല കലേഷ് കിഷോർന്റെ കൈയും പിടിച്ച് നേരെ അകത്തേക്ക് പോയി….. അവിടെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന വരദ യെ കണ്ടപ്പോൾ കിഷോർ അവളെത്തന്നെ നോക്കി അവിടെ തന്നെ നിന്നു…..
കലേഷ് കിഷോറിന്റെ കൈകൾ പതിയെ പിടിച്ചു മുറിക്കുള്ളിലേക്ക് കയറി…. വരദായുടെ അടുത്തേക്ക് കിടക്കുന്ന കുഞ്ഞിന്റെ കവിളുകളിൽ പതുക്കെ തലോടി. കിഷോർ പതിയെ കുനിഞ്ഞു വരദയുടെ കാലുകളിൽ കൈകൾ ചേർത്തുപിടിച്ചു അവന്റെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ തുള്ളി വരദയുടെ കാലുകളെ നനച്ചു പോയിക്കൊണ്ടിരുന്നു…വരദാ വേഗത്തിൽ കാലുകൾ മാറ്റിവെച്ചു…പതിയെ എഴുന്നേറ്റിരുന്നു..
ചേട്ടത്തിക്ക് മോനോട് പിണക്കമൊന്നുമില്ല മോന്റെ അറിവില്ലായ്മ കൊണ്ടും മോനെ ഡ്രെഗ്സ് കീഴടക്കിയതും കൊണ്ടാണ് നിനക്ക് അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത് ഇപ്പോൾ ഏട്ടത്തിയുടെ കുട്ടി എല്ലാത്തിൽ നിന്നും ഒഴിവായി വന്നിരിക്കുകയാണ് ഇനി അങ്ങോട്ട് സന്തോഷത്തോടുകൂടി വേണം നമുക്ക് എല്ലാവർക്കും ജീവിക്കാൻ..
ഇനിയും നിന്റെ മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്.. ഒരു പുതിയ മനുഷ്യനായി ഒരു നല്ല തുടക്കം അത് വേണം……………
കിഷോറിന്റെ ജീവിതത്തിലേക്കുള്ള പുതിയ കാൽവയ്പ്പു………
