നീല കുറിഞ്ഞി പൂത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും മല കയറി. മൂന്നാര്‍ കുറച്ചു നാള്‍ വര്‍ക്ക്‌ ചെയ്തത് കൊണ്ട് ഒരുവിധം അവളെ സര്‍പ്രൈസ് ആക്കാന്‍ കഴിഞ്ഞു. സര്‍പ്രൈസ് ഒരു പരിധിവരെ ഇഷ്ടമല്ലാത്ത ആളാണ് ഈ പെണ്ണ്……

Depressed sad young female standing in a dark tunnel

Story Written By Vipin pg

ആ മാമല ആദ്യമായി കയറുമ്പോള്‍ അവള്‍ക്കായിരുന്നു സ്പീഡ് കൂടുതല്‍. അവള്‍ ഓടിക്കയറി. ആദ്യമായി മല കയറുന്നതിന്റെ ആവേശമായിരിക്കണം. നമുക്ക് പിന്നെ ഇത് വലിയ പുത്തരിയല്ലല്ലോ. അന്ന് തന്നെ സൂയിസൈഡ് പൊയന്റില്‍ പോകാന്‍ ഞാന്‍ സമ്മതിച്ചില്ല. ചിലപ്പോള്‍ തല കറങ്ങും. അതുകൊണ്ട് അന്ന് വേണ്ടെന്ന് വച്ചു. അത് പിന്നീട് ഒരിക്കല്‍ ആകാം. അന്ന് തിരിച്ചു പോകുമ്പോള്‍ അവളുടെ മുഖം അത്രയ്ക്ക് അങ്ങ് ശരിയായില്ല,,, കാര്യം പറഞ്ഞത് മുഴുവന്‍ നടന്നില്ലല്ലോ. അങ്ങനെ പറ്റുവോ. ഉദേശിച്ചത് മുഴുവന്‍ നടക്കാന്‍ കൂട്ടിയാല്‍ പിന്നെ മനുഷ്യന്‍ നിലത്ത് വല്ലോം നിക്കുവോ,, ഇല്ലാ. ആഗ്രഹങ്ങള്‍ കുറച്ചു ബാക്കി വയ്ക്കണം. എന്നാലേ നാളത്തേയ്ക്ക് ഒരു ത്രില്‍ ഉള്ളൂ. ജീവിതം ഡ്രൈ ആയിപ്പോകരുത്. അങ്ങനെ വന്നാല്‍ പിന്നെ അതൊന്ന് വെറ്റ് ആക്കിയെടുക്കാന്‍ നന്നേ പാട് പെടും. അപ്പൊ പിന്നെ ഡ്രൈ ആകാതെ പരമാവധി സൂക്ഷിക്കുക. ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നതും ഒരു പരിധി വരെ വിജയിച്ചതും അത് തന്നെയാണ്. സൊ അത് കണ്ടിന്യൂ ചെയ്യുന്നു.

നീല കുറിഞ്ഞി പൂത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും മല കയറി. മൂന്നാര്‍ കുറച്ചു നാള്‍ വര്‍ക്ക്‌ ചെയ്തത് കൊണ്ട് ഒരുവിധം അവളെ സര്‍പ്രൈസ് ആക്കാന്‍ കഴിഞ്ഞു. സര്‍പ്രൈസ് ഒരു പരിധിവരെ ഇഷ്ടമല്ലാത്ത ആളാണ് ഈ പെണ്ണ്. പറ്റാവുന്നതില്‍ പരമാവധി ഒരുമിച്ചു ചെയ്യണം. ഡ്രസ്സ്‌ എടുക്കാന്‍ ആണേലും വേറെന്തെങ്കിലും പര്‍ചെസ് ചെയ്യാന്‍ ആണെങ്കിലും അങ്ങനെ ഓരോന്നും. അതുകൊണ്ട് തന്നെ സര്‍പ്രൈസില്‍ അവള്‍ അങ്ങനെ ഞെട്ടാറില്ല. മൂന്നാര്‍ പക്ഷെ അടിപൊളിയായിരുന്നു. കാരണം ആണുങ്ങളുടെ ആസ്ഥാന കളര്‍ നീല അവളുടെയും ഇഷ്ട്ടപ്പെട്ട കളറുകളില്‍ ഒന്നായിരുന്നു. മഞ്ഞ് രണ്ടു പേര്‍ക്കും പറ്റൂല. കാരണം രണ്ടാള്‍ക്കും പെട്ടെന്ന് ജലദോഷം പിടിക്കും. സൊ,, വളരെ നേരത്തെ തന്നെ ഞങ്ങള്‍ മലയിറങ്ങി. അല്ലെങ്കിലും മല കയറ്റം എപ്പോഴും അത്ര സുഖകരമായ കാര്യമല്ല. ഒരു ചേഞ്ച്‌ ന് വേണമെങ്കില്‍ നോക്കാമെന്നേ ഉള്ളൂ. അടിക്ട്റ്റ് ആയാല്‍ അത് മറ്റൊരു ലഹരി തന്നെയാണ്. കാടും മേടും ദൈവം സൃഷ്ടിച്ചപ്പോള്‍ അതിന്റെ കൂടെ ദൈവം സൃഷ്ടിച്ച മറ്റൊന്നാണ് മൃഗങ്ങള്‍ അഥവാ മൃഗ തുല്യരായ മനുഷ്യര്‍. സദാചാര പോലിസിംഗ് എന്ന അറയ്ക്കുന്ന വാക്ക് ഇപ്പൊ ഒരു വിധം ടൂറിസ്റ്റുകള്‍ക്ക് പോലും ഇഷ്ടമല്ലാതായി.

ആര്‍ക്കും വേണ്ടി ആരും കഷ്ടപ്പെടേണ്ട. അടച്ചുറപ്പുള്ള മുറിയില്‍ അടച്ചിട്ട് ഇരുന്ന് മാത്രമേ പ്രേമിക്കാവൂ എന്ന തത്വ ശാസ്ത്രം പണ്ടേ മാഞ്ഞു പോയി. ഓരോരുത്തരുടെയും സ്വകാര്യത മാനിക്കാന്‍ നമ്മള്‍ മലയാളികള്‍ ഇനി എന്നാണ് പഠിക്കാന്‍ പോകുന്നെ. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോഴും കടുത്ത ലൈം,ഗീക ദാരിദ്രം നിറഞ്ഞ അല്ലെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും ലൈം,ഗീക ദാരിദ്രമുള്ള സ്ഥലമാണ്. സ്ലീവ് ലെസ്സ് ഇട്ട ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവളൊന്ന് കൈ പൊക്കുമ്പോള്‍ അവളുടെ ക,ക്ഷം കണ്ട് നിര്‍വൃതി അടയുന്ന മനുഷ്യരുള്ള നാട്. മുട്ടോപ്പമുള്ള എന്ത് ഇട്ട് പുറത്ത് പോയാലും പാതി ചോ,ര കൊണ്ട് തിരിച്ചു പോകേണ്ട ഗതികേട് ഉള്ള പെണ്‍കുട്ടികളുടെ നാട്. എന്റെ കാഴ്ചപ്പാടില്‍ ഈ രീതികള്‍ ഒരു മാറ്റവും കൂടാതെ ഒരു നൂറ്റാണ്ട് കൂടി തുടരും. ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ നാളെ കാരണവര്‍ ആകുമ്പോള്‍ വ,സ്ത്ര ധാരണത്തിന് നമ്മുടെ പെര്‍മിഷന്‍ വേണ്ട എന്ന് നമ്മുടെ കുട്ടികള്‍ തീരുമാനിക്കുന്ന കാലം വരുമ്പോള്‍ ശരിയാകും.

നമ്മുടെ മൂന്നാമത്തെ യാത്ര കുരിശു മല കയറ്റമാണ്. അവള്‍ വിശ്വാസിയായിരുന്നു. താന്‍ പാതി ദൈവം പാതി എന്ന് എപ്പോഴും എല്ലായ്പോഴും എല്ലാ കാര്യത്തിലും വിശ്വസിച്ചിരുന്ന പെണ്‍കുട്ടി. അവളായി അവള്‍ക്ക് വേണ്ടി കരുതി വച്ചതോ ചെയ്യുന്നതോ ആയിട്ടുള്ള ഒരു കാര്യങ്ങളും ഞാന്‍ നോ പറയാറില്ല. കാരണം എന്നോട് അവള്‍ നോ പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ഇപ്പോഴത്തെ ഞാന്‍ അല്ലാതെ ആയിമാറും. അത് വേണ്ട. കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോട്ടെ.

ആദ്യമായി കുരിശു മല കയറിയപ്പോഴും എന്നെ ചൊടിപ്പിച്ചത് വിയര്‍ത്ത് നനഞ്ഞ അവളെ നോക്കി വെള്ളമിറക്കുന്ന ഒന്ന് രണ്ടുപേരേയാണ്. എന്റെ ഒറ്റ നോട്ടത്തില്‍ രണ്ടാളും രണ്ടു വഴിക്ക് പോയെങ്കിലും ഇതിനിയും ആവര്‍ത്തിക്കും എന്ന് എനിക്കുറപ്പാണ്. ഞാന്‍ ഇനിയും പലരെയും നോക്കി പേടിപ്പിക്കേണ്ടി വരുമെന്നും ഉറപ്പാണ്. അവള്‍ക്ക് ഏറ്റവും ഇഷ്ടം ബിരിയാണിയാണ്. ഒരു പരിധിവരെ എനിക്കും. സ്ഥിരമായി ഞങ്ങള്‍ ബിരിയാണി കഴിക്കാന്‍ പോകുന്ന ഹോട്ടലിലെ ഓണര്‍ പോലും ഒരു തവണ അവളെ വല്ലാതെ നോക്കിയപ്പോള്‍ ഇവിടെ ഞങ്ങള്‍ അവസാനമാണ് ഇനി ഇങ്ങോട്ടില്ല എന്ന് തീരുമാനിച്ചു. ഓരോയിടവും നമുക്ക് അന്യമായിത്തുടങ്ങിയാല്‍ ഇതെന്താകും. എന്ത് വന്നാലും ഒരു തവണ കൂടി മല കയറണം. സൂ,യിസൈഡ് പോയിന്റ്‌ അവള്‍ക്കൊന്നു കാണിച്ചു കൊടുക്കണം.

അങ്ങനെ ഞങ്ങള്‍ വീണ്ടും മല കയറി. ഇത്തവണ അവള് മെല്ലെ കയറി. ഒട്ടും കിതപ്പില്ലാതെ,, അണയ്ക്കാതെ. ഇനി ഓരോന്ന് പറഞ്ഞ് ഇത്തവണയും ഞാന്‍ മുടക്കണ്ടല്ലോ എന്ന് കരുതിയാകും. അവള്‍ക്ക് സൂ,യിസൈഡ് പോയിന്റ്‌ കണ്ടേ പറ്റൂ. ഇത്തവണ എന്തായാലും ആവേശത്തിന്റെ ആഗ്രഹമല്ല. അത് കാണാനും കണ്ടറിയാനുമുള്ള കൊതി കൊണ്ട് തന്നെയാകും. കാണാന്‍ കൊതി തോന്നെണ്ടയിടമല്ല സൂ,യിസൈഡ് പോയിന്റ്‌ അത് മറ്റൊരു സത്യം. എന്തും വേണ്ടീ,, ഞങ്ങള്‍ അവിടെ എത്തി. കുറച്ചുപേര്‍ അവിടെ ഇവിടെയൊക്കെ നില്‍ക്കുന്നുണ്ട്. ചിലര്‍ ഒറ്റയ്ക്ക് വന്നവര്‍ ചിലര്‍ കമിതാക്കള്‍ ചിലര്‍ ഫ്രണ്ട്സ്. ആവേശം കൂടുന്ന ചില പിള്ളേര് കൈയ്യാങ്കളി കാണിക്കുന്നുമുണ്ട് . ഒരു വശത്തേയ്ക്ക് ഞങ്ങള്‍ നടന്നു ചെന്നു. അവള്‍ കാണാന്‍ ആഗ്രഹിച്ച ആ സ്ഥാനം അവള്‍ കണ്ടു. വളരെ കുറച്ചു നേരം മാത്രമേ അവള്‍ക്ക് സുയി സൈഡ് പോയിന്റ്‌ നോക്കി നില്‍ക്കാന്‍ പറ്റിയുള്ളൂ. പിന്നെ അവള്‍ മാറി. ആലോചിക്കുക യാണ്.. ഇതെന്ത് വിരോധാഭാസം. ചിലര്‍ക്ക് ഇത് കാഴ്ചയ്ക്ക് ഒരിടം. ചിലര്‍ക്ക് ഇത് ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒരിടം. എന്തായാലും ആഗ്രഹം സഭലീകരിച്ച സന്തോഷത്തില്‍ ഞങ്ങള്‍ ഒരു മരത്തണലില്‍ മാറിയിരുന്നു.

അവിടെ ചെന്നതിന്റെ ക്ഷീണം മുഴുവന്‍ മാറിയിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ എന്റെ മടിയില്‍ കിടന്നു കുറച്ചു നേരം മയങ്ങി. ആ മയക്കം ആസ്വദിച്ചു കൊണ്ട് ഞാനും അല്പം മയങ്ങി. ആ മയക്കം ഉണര്‍ന്നപ്പോള്‍ നമ്മുടെ ചുറ്റും കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്. അവര്‍ അട്ടഹസിക്കുന്നുണ്ട്. എന്തിനാണെന്ന് മനസ്സിലായില്ല. പിന്നെ അവരുടെ വായില്‍ നിന്ന് വന്നത് മുഴുവന്‍ തെ,റിയാണ്. അവള്‍ കേട്ടാല്‍ അറയ്ക്കുന്ന പോലത്തെ തെ,റി.

“ഡീ നീ ഗുളിക എടുത്തിട്ടുണ്ടോ അതോ പാക്കറ്റ് ആണോ”
ഇത്ര യധികം പേര് ഒരുമിച്ചു വട്ടം ചുറ്റിക്കൊണ്ട് ഒരു വെര്‍ബല്‍ റേപ്പ് തന്നെ നിമിഷ നേരം കൊണ്ട് അവിടെ നടന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാതിരിക്കുകതാണ് നല്ലത്. എന്റെ പൗരുഷം കാണിക്കാന്‍ പറ്റിയ സ്ഥലമല്ല അതെന്ന് എനിക്ക് വ്യക്തമായി ബോധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സൈലന്റ് ആയി ഇരുന്നു. അവള്‍ പൊട്ടിക്കരഞ്ഞു. ആ കരച്ചിലും അവര്‍ക്ക് ആനന്ദം പകര്‍ന്നു. ഞങ്ങള്‍ മലയിറങ്ങുന്നത് വരെ അവര്‍ പുറകെ വന്നു കൂവി. കേരളത്തിന്റെ പോതുവിടങ്ങള്‍ സദാചാര ഭ്രാന്തന്മാരുടെ വിള നിലമാണ്‌. അവര്‍ ചെയ്യുന്നത് മുഴുവന്‍ ഭ്രാന്താണ്,, അത് മറ്റൊരാളുടെ സ്വകാര്യതയെ ഇല്ലാതാക്കല്‍ ആണെന്ന് അവര്‍ക്ക് ഒരിക്കലും മനസ്സിലാകില്ല…

ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടുന്ന് മാറിക്കളഞ്ഞു. പിന്നെ എന്റെ കണ്ണില്‍ ഒരു പുക മയം മാത്രമാണ്. കൂട്ടമായി എത്തുന്നവര്‍ക്ക് മുഴുവന്‍ ഭ്രാന്താണെന്ന് തോന്നുന്ന ഒരു തരം പുക മയം. ഇനി അങ്ങോട്ടില്ല. ആഗ്രഹം സാധിച്ചല്ലോ. ആ മല എനിക്കിനി അന്യമാണ്. ഒരിക്കല്‍ പോലും തേടി വരില്ല..

Leave a Reply

Your email address will not be published. Required fields are marked *