എഴുത്ത്: – സജി തൈപ്പറമ്പൻ
ഡിവോഴ്സായി വർഷങ്ങൾ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നവർക്ക് വീണ്ടും ഒന്നിക്കാനുള്ള അവസരത്തിനായി ഇങ്ങനൊരു വേദിയൊരുക്കിയ കുടുംബകോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ്ഫാത്തിമ ഖാദറിനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
നൂറിൽ പരം സ്ത്രീപുരുഷന്മാരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടിയിലേക്ക് സ്വാഗത പ്രസംഗം നടത്തുകയായിരുന്നു ജയേഷ് മാസ്റ്റർ
സദസ്സിൽ ഒരു വശത്ത് പുരുഷന്മാരും മറുവശത്ത് സ്ത്രീകളുമായിരുന്നു , കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നറിഞ്ഞ് നിയമപരമായി വഴി പിരിഞ്ഞു പോയതായിരുന്നവർ
ഇരുവശത്തുമിരിക്കുന്ന പഴയ ഭാര്യ ഭർത്താക്കന്മാർ പരസ്പരം നോക്കി പുഞ്ചിരിച്ച് കൊണ്ട് പരിചയം പുതുക്കി
ചിലർ പരസ്പരം കണ്ടപ്പോൾ തമ്മിലുടക്കിയ കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ കഴിഞ്ഞു പോയകാലത്തുണ്ടായ ഏകാന്തതയും വീർപ്പ്മുട്ടലുകളുമൊക്കെ
ആ നോട്ടത്തിലൂടെ പങ്ക് വച്ചു.
മിക്കസ്ത്രീകളുടെയും കണ്ണുകൾ ഈറനണിഞ്ഞു , അപ്പോഴും ഈഗോ ഒട്ടും കുറയാത്തവർ ഒറ്റനോട്ടത്തിൽ തന്നെ കണ്ണുകൾ പിൻവലിച്ച് വേദിയിലെയ്ക്ക് നോക്കിയിരുന്നു
അടുത്തതായി സ്വകാര്യസംഭാഷണത്തിനുള്ള അവസരമാണ് ,അതിനായി നാലേക്കറോളം പരന്നുകിടക്കുന്ന ഈ വേദിയ്ക്ക് പുറകിലുള്ള മനോഹരമായ പാർക്കിലേയ്ക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്, അവിടെ പല സ്ഥലത്തായി അറേഞ്ച് ചെയ്തിരിക്കുന്ന ടേബിളും രണ്ട് കസേരകളും ഉണ്ടാവും എല്ലാവരും തങ്ങളുടെ പഴയ ഇണകളുമായി അവിടെയിരുന്നു സംസാരിക്കുകയും വീണ്ടും ഒന്നിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് ഏവരെയും പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു
അനൗൺസ്മെൻറ് കേട്ട സദസ്സിലിരുന്ന മുഴുവൻ പേരും പാർക്കിലേക്ക് നടന്നു.
വൃക്ഷനിബിഡമായൊരു എക്കോ പാർക്കായിരുന്നത് ,നിശ്ചിത അകലത്തിൽ ഓരോ മരത്തിനും കീഴിലായി രണ്ടുപേർക്ക് വീതം ഇരിക്കാവുന്ന രീതിയിലായിരുന്നു സീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നത്.
പക്ഷേ ആരും അവിടെയിരുന്നില്ല
എല്ലാവരും കൂടുതൽ സ്വകാര്യത കിട്ടുന്ന ഒഴിഞ്ഞ കോണുകളിലേക്ക് മാറിനിന്നാണ് സംസാരിച്ചത്.
നീ എന്നെ എപ്പോഴെങ്കിലും ഓർത്തിരുന്നോ?
ബിനീഷ് എന്ന ആർക്കിടെക്ട് ആയിരുന്നു തൻ്റെ മുൻ ഭാര്യ ബബിതയോടത് ചോദിച്ചത്
നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ലായിരുന്നു വീട്ടിൽ മറ്റൊരു വിവാഹം കഴിക്കുന്നതിന് നല്ല പ്രഷർ ഉണ്ടായിട്ടുപോലും ഞാൻ അതിനെയൊക്കെ അതിജീവിച്ചത് നമ്മൾ പിരിയുന്നതിനു മുമ്പ് ഉണ്ടായിരുന്ന കുറേ ഹാപ്പി മൊമെൻ്റ്സ് ഓർത്തിട്ടായിരുന്നു അതിരിക്കട്ടെ ബിനീഷിന് എപ്പോഴെങ്കിലും എന്നെ മിസ്സ് ചെയ്തിട്ടുണ്ടോ?
Ofcourse,i kept missing you ❤️
Oh really 🤔 എന്നിട്ടെന്താ നീ ഒരിക്കൽപോലും എന്നെ വിളിക്കാതിരുന്നത്?
ബബിത ആകാംക്ഷയോടെ ചോദിച്ചു
വിളിക്കാൻ വേണ്ടി ഞാൻ മൊബൈൽ പലതവണ കയ്യിലെടുത്തതാണ് അപ്പോഴാണ് ഞാൻ വിളിച്ചാൽ നീ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ ?നിനക്കെന്നോട് പിണക്കമില്ലെങ്കിൽ നീ വിളിക്കുമെന്ന് ഞാൻ കരുതി അതുകൊണ്ട് നിൻ്റെ വിളിക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു
ഓഹോ ഇപ്പോഴും നിൻ്റെ മനസ്സിലെ ഈഗോ മാറിയിട്ടില്ലല്ലേ ? ഇത്രനാളും ഞാൻ വിളിക്കാൻ വേണ്ടി നീ കാത്തിരുന്നു, പണ്ടും ഇതുതന്നെയായിരുന്നു നിൻ്റെ പ്രശ്നം
ബബീ , , അതിന് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? നീ ഇത്രയ്ക്ക് വയലൻ്റാവാൻ ഞാൻ തെറ്റൊന്നും പറഞ്ഞില്ലല്ലോ? അതിരിക്കട്ടെ നീ എന്നെ ഒരു ദിവസം പോലും മറന്നിട്ടില്ലെന്നല്ലേ പറഞ്ഞത് ? അത് സത്യമാണെങ്കിൽ മറ്റൊന്നും നോക്കാതെ നീ എനിക്ക് കോൾ ചെയ്യുമായിരുന്നു
ഓഹോ അപ്പോൾ ഞാൻ പറഞ്ഞത് കളവാണെന്നാണ് ബിനീഷ് പറയുന്നതല്ലേ ?ഇതുതന്നെ യായിരുന്നു നിങ്ങളുടെ കുറവ് ,എന്നെ ഒരിക്കലും നിങ്ങൾ വിശ്വസിച്ചിട്ടില്ല ,വിശ്വാസമില്ലാത്ത ഒരാളുടെ കൂടെ എങ്ങനെയാണ് ജീവിക്കുക?
അമർഷത്തോടെ ബബിത പറഞ്ഞു
അതിന് നിന്നെ ഞാൻ എൻ്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചില്ലല്ലോ? ഒരാളെയും നിർബന്ധിച്ചു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ആവശ്യമൊന്നും എനിക്കില്ല ,ഞാനൊരു പ്രൊഫഷണൽ ആർക്കിടെക്ടാണ് നീയത് മറക്കണ്ട,
ഓഹോ ഇത്രനാളും അകന്നു നിന്നിട്ടും നിനക്ക് യാതൊരു നഷ്ടബോധവും ഇല്ലല്ലോ? മുൻപ് ഒരുമിച്ച് ജീവിച്ചപ്പോൾ എനിക്ക് ജോലിയില്ല ,എന്ന് പറഞ്ഞായിരുന്നല്ലോ നീ എന്നെ ഭരിച്ചുകൊണ്ടിരുന്നത് ?അതുകൊണ്ടുതന്നെ നമ്മൾ പിരിഞ്ഞതിനുശേഷം ഞാനൊരു ജോലി സമ്പാദിക്കാനാണ് ശ്രമിച്ചത് ,നീ ഇപ്പോഴും ആർക്കിടെക്ട് തന്നെയല്ലേ? പക്ഷേ ഞാനിപ്പോൾ എൻജിനീയറാണ്, വിവാഹത്തോടെ മുടങ്ങിപ്പോയ എൻ്റെ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കുകയും , ഞാനൊരു ജോലി സമ്പാദിക്കുകയും ചെയ്തു ,ഇനി നീ ആർക്കിടെക്റ്റ് ആണെന്നുള്ള വീരവാദമൊന്നും എന്നോട് മുഴക്കേണ്ട
രോഷാകുലയായിട്ടാണ് ബബിത പ്രതികരിച്ചത്
സീ ബബിതാ,, ഈ ടോപ്പിക്ക് നമ്മൾ പറഞ്ഞവസാനിപ്പിച്ചതല്ലേ? പിന്നെ എന്തിനാണ് ഇങ്ങനെയൊരു ടോക്ക് ? ലീവ് ഇറ്റ്,,
അതെ, എനിക്കിനി നിങ്ങളോട് ഒന്നും പറയാനില്ല ,ഇത്രയും നേരം നിങ്ങളോടൊപ്പം സ്പെൻഡ് ചെയ്ത്, എൻ്റെ സമയം വെറുതെ മെനക്കെടുത്തി, ഗുഡ്ബൈ
അത്രയും പറഞ്ഞ് ബബിത അരിശത്തോടെ നടന്നു പോയി.
മറ്റു സ്ഥലങ്ങളിൽ തമ്പടിച്ച് സംസാരിച്ചുകൊണ്ടിരുന്ന പഴയ ഭാര്യ ഭർത്താക്കന്മാരുടെ അവസ്ഥയും വിഭിന്നമല്ലായിരുന്നു അവരും പരസ്പരം കലഹിച്ച് പിരിഞ്ഞു പോയിരുന്നു ഒടുവിൽ ആ പാർക്കിൽ ആകെ അവശേഷിച്ചത് ഒരു ടേബിളിന് ഇരുവശവും ഇട്ട കസേരകളിൽ നിശബ്ദരായിരിക്കുന്ന വളരെയധികം പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു
അത് മറ്റാരുമായിരുന്നില്ല ആ പ്രോഗ്രാം ഡിസൈൻ ചെയ്ത മുൻ കുടുംബ കോടതി ജഡ്ജി, ജസ്റ്റിസ് ഫാത്തിമ ഖാദറും അവരുടെ മുൻ ഭർത്താവ് ,കേണൽ കാദർഹസനുമായിരുന്നു
നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയായി അല്ലേ ഫാത്തിമ ?
നിശബ്ദതയ്ക്കൊടുവിൽ അയാൾ തൻ്റെ ഭാര്യയോട് ചോദിച്ചു
അതേ പക്ഷേ ഒരു യുഗം കഴിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്
നമ്മൾ പിരിഞ്ഞിട്ടും നിനക്ക് അതൊന്നും ഓർത്ത് ദുഃഖിച്ചിരിക്കേണ്ടി വന്നിട്ടുണ്ടാവില്ല കാരണം കോടതിയും കേസുകളും ഒക്കെയായി കഴിഞ്ഞ മാസം വരെ നീ എൻഗേജ്ഡ് ആയിരുന്നില്ലേ ?പക്ഷേ എൻ്റെ കാര്യം അങ്ങനെ അല്ലായിരുന്നു പട്ടാളത്തിലെ സേവനം മതിയാക്കി വെറുതെ വീട്ടിലിരിക്കുന്ന എനിയ്ക്ക് നിൻ്റെ കുറവ് വല്ലാതെ ഫീൽ ചെയ്തിരുന്നു
ആരു പറഞ്ഞു എനിക്ക് വിഷമമില്ലായിരുന്നു എന്ന് ?നിങ്ങളെ എനിയ്ക്ക് മിസ്സ് ചെയ്തത് കൊണ്ടല്ലേ ?ഞാൻ മുൻകൈയെടുത്ത് ഇങ്ങനെയൊരു പ്രോഗ്രാം അറേഞ്ച് ചെയ്തത് ?
അതെയോ ? പക്ഷേ ഫാത്തിമ ,നമ്മൾ അവസരം കൊടുത്തിട്ടും, ഇവിടെ വന്ന ഒരാളുപോലും ,പഴയതുപോലെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കാതെ, പിരിഞ്ഞു പോയല്ലോ ?അത് നിർഭാഗ്യകരമായി പോയി
ശരിയാണ് ഞാൻ കരുതിയത് അവർ ഓരോരുത്തരും എന്നെപ്പോലെ പഴയ ജീവിതം ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടാകും എന്നായിരുന്നു എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി
അത് സാരമില്ല ഫാത്തിമ അവരൊന്നിച്ചില്ലെങ്കിലും നമുക്കൊന്നിക്കാമല്ലോ? ഇനിയും പഴയ കാര്യങ്ങൾ സംസാരിച്ച് നീരസമുണ്ടാക്കാതെ നമുക്ക് നമ്മുടെ വീട്ടിലേക്ക് തിരിച്ചു പോകുന്നതല്ലേ നല്ലത്?പുതിയൊരു വീട് നിർമ്മിച്ച്, അതിലേക്കു മാറുമ്പോൾ ,നമ്മൾ പഴയ വീടും ആ വീട്ടിലെ പഴയ സാധനങ്ങളുമൊക്കെ ഉപേക്ഷിക്കാറില്ലേ ?അതുപോലെ നമ്മുടെ ജീവിതത്തിലെ കഴിഞ്ഞുപോയ മോശം സമയത്തെയും, അനുഭവങ്ങളെയും നമ്മൾ മറവിയിലേക്ക് കുഴിച്ചുമൂടിയിട്ടാണ്, ഇനി പുതിയ ജീവിതത്തിലേക്ക് കയറേണ്ടത്, എങ്കിൽ മാത്രമേ ഇനിയുള്ള ജീവിതം സുഗമമായി മുന്നോട്ടു പോകു,
yes ,absolutely right, നമുക്ക് വീട്ടിലേയ്ക്ക് പോകാം ,ഇത്രയും പ്രായമായ നമുക്ക് ജീവിതത്തിൽ എത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല, എങ്കിലും ഇനിയുള്ള സമയമത്രയും പരസ്പരം കലഹിക്കാതെ സന്തോഷത്തോടെ
നമുക്ക് ജീവിക്കാം വരൂ
അയാൾ വാക്കിങ്ങ് സ്റ്റിക്ക്നി ലത്തൂന്നിക്കൊണ്ട് പതിയെ എഴുന്നേറ്റു.
ഇനിയെന്തിനാണ് ഈ ഊന്ന് വടി ? നിങ്ങൾക്ക് താങ്ങായി ഞാനില്ലേ?
അയാളുടെ കയ്യിൽ നിന്നും വാക്കിങ്ങ്സ്റ്റിക്ക് പിടിച്ചു വാങ്ങിയിട്ട് തന്റെ ചുമരിലേക്ക് ഭർത്താവിൻ്റെ വലത് കൈ എടുത്തിട്ട് കൊണ്ട് അവർ കാറിനടുത്തേയ്ക്ക് നടന്നു.
NB:- എങ്ങനുണ്ട് ?
.
