Story written by JK
“ചന്ദ്രാ, ” നമ്മുടെ മോളെ കുറിച്ച്, ആരോ എന്തൊക്കെയോ അനാവശ്യം അവരുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു എന്ന്!!” ചന്ദ്രൻ പറഞ്ഞത് കേട്ടതും രമണി നെഞ്ചത്ത് കൈവച്ചു പോയി..
”ഈശ്വരാ! ആരാണ് എന്റെ കുഞ്ഞിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്? നമ്മൾ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ ചന്ദ്രേട്ടാ,” രമണിയുടെ ശബ്ദം ഇടറി, കണ്ണുകൾ നിറഞ്ഞു.
“നീ വിഷമിക്കാതിരിക്ക് രമണി.
ജനാർദ്ദനൻ സാർ നമ്മളോട് കാര്യങ്ങൾ തുറന്നു പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ എല്ലാം കഴിഞ്ഞേ നമ്മൾ അറിയൂ,” ചന്ദ്രൻ ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ഉള്ളും കത്തുകയായിരുന്നു.
മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എൻഗേജ്മെന്റ് നടത്താം എന്ന് കരുതി ഡേറ്റ് ഒക്കെ ഫിക്സ് ചെയ്തെങ്കിലും കല്യാണ ചെക്കന്റെ അച്ഛമ്മ പെട്ടന്ന് മരിച്ചതുകൊണ്ട് ഇനി എൻഗേജ്മെന്റ് വേണ്ട നേരെ കല്യാണം നടത്താം എന്ന് പറഞ്ഞു വെച്ചിരിക്കുകയാണ്.
അത് മാത്രമല്ല ഒരു മിൽമ ബൂത്ത് നടത്തുന്ന ചന്ദ്രനെയും വീട്ടമ്മയായ രമണിയേയും സംബന്ധിച്ച് അവരുടെ മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ബന്ധം ആണ് വന്നിരിക്കുന്നത്..
ചെക്കന് ഗവൺമെന്റ് ജോലിയുണ്ട്..
തങ്ങളുടെ മകൾക്ക് നല്ല വിദ്യാഭ്യാസ യോഗ്യത ഉണ്ട് എന്നതുകൊണ്ടും, കാണാനും തെറ്റില്ല എന്നതുകൊണ്ടും മാത്രമാണ് അവർ തങ്ങളെപ്പോലെ ഉള്ള ആളുകളുടെ വീട്ടിൽ നിന്ന് ഒരു ബന്ധത്തിന് തയ്യാറായത്…
ശരിക്കും ശ്രീക്കുട്ടിയുടെ ഭാഗ്യം എന്ന് വേണം പറയാൻ എന്ന് കരുതി ഇരിക്കുകയായിരുന്നു അതിനിടയിൽ ആണ് അവളെ കാണാൻ വന്ന അരുണിന്റെ വീട്ടിൽ നിന്ന് അവന്റെ അച്ഛൻ വിളിക്കുന്നത്..
”ഹലോ ചന്ദ്രൻ അല്ലേ? ഞാൻ ജനാർദ്ദനനാണ്,” ഫോൺ എടുത്തപ്പോൾ അപ്പുറത്ത് നിന്ന് ജനാർദ്ദനന്റെ ഗൗരവമുള്ള ശബ്ദം കേട്ടു.
”അതെ സാർ, പറയു. എന്തെങ്കിലും വിശേഷമുണ്ടോ?” ചന്ദ്രൻ ബഹുമാനത്തോടെ ചോദിച്ചു.
”ചന്ദ്രാ, ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വിളിച്ചത്. തങ്ങളുടെ നാട്ടിൽ നിന്ന് തന്നെ ഒരാൾ വിളിച്ച് ശ്രീക്കുട്ടിയുടെ സ്വഭാവം ശരിയല്ല എന്നും, അവൾക്ക് ഇതിനു മുൻപ് മറ്റൊരു ചെറുക്കനുമായി അഫയർ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു,”
ജനാർദ്ദനൻ കാര്യങ്ങൾ വിശദീകരിച്ചു. അതോടെ അവർക്ക് ആകെ ഭയമായി.. ശരിക്കും അത് അവരുടെ തൊട്ട് അയൽവാസി തന്നെ ആയിരുന്നു ചെയ്തത്..
അയാളുടെ മകൾ ഒരു കൂലിപ്പണിക്കാരന്റെ കൂടെ ഒളിച്ചോടി പോയി എന്തിനും ഏതിനും തന്റെ മകളെ പുകഴ്ത്തി പുകഴ്ത്തി അങ്ങ് തലയിൽ വച്ചുകൊണ്ട് നടക്കുന്ന അയാൾക്ക് അത് വലിയ ഷോക്ക് ആയി..
അവന്റെ കൂടെ പോയത് മുതൽ ആ പെൺകുട്ടിക്ക് കഷ്ടകാലം ആയിരുന്നു.. അതിനുശേഷം ലക്ഷ്മണന് മറ്റുള്ളവരോട് എല്ലാം ആസൂയ ആയി പ്രത്യേകിച്ച് തങ്ങളുടെ തൊട്ട് അരികിൽ താമസിക്കുന്ന ചന്ദ്രനോടും കുടുംബത്തോടും..
ലക്ഷ്മണൻ പലപ്പോഴും ചന്ദ്രനെ കാണുമ്പോൾ മനസ്സിൽ വിചാരിക്കും, ‘എന്റെ മോൾ ഒരു കൂലിപ്പണിക്കാരന്റെ കൂടെ പോയി ജീവിക്കാൻ കഷ്ടപ്പെടുന്നു. അപ്പോഴാണ് ഇവന്റെ മോൾക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥനായ ചെക്കനെ കിട്ടുന്നത്. ഇത് ഞാൻ നടത്തിക്കില്ല.’
ശ്രീക്കുട്ടിക്ക് ചന്ദ്രൻ പറഞ്ഞതിന് അപ്പുറം ഇല്ല.. അടക്കവും ഒതുക്കവും ഉള്ള ഒരു കുട്ടി പോരാത്തതിന് നന്നായി പഠിക്കുകയും ചെയ്യും..
അവർക്ക് അരുണിനെ പോലെ ഉള്ള ഒരാളുടെ വിവാഹാലോചന വന്നത് മുതൽ ലക്ഷ്മണന്റെ നെഞ്ചിൽ അതൊരു തീയായി മാറി.
എങ്ങനെയെങ്കിലും ഈ കല്യാണം മുടക്കണം എന്നൊരു ഉദ്ദേശം മാത്രമേ പിന്നീട് അയാളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
ലക്ഷ്മണൻ ഒരു ദിവസം വൈകുന്നേരം ആരോടും പറയാതെ ഒരു പുതിയ സിം കാർഡ് സംഘടിപ്പിച്ചു.
എന്നിട്ട് നേരെ ജനാർദ്ദനന്റെ നമ്പറിലേക്ക് വിളിച്ചു.
”ഹലോ, ജനാർദ്ദനൻ സാർ അല്ലേ? നിങ്ങൾ ചന്ദ്രന്റെ മകൾ ശ്രീക്കുട്ടിയെ അരുണിന് വേണ്ടി ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞു. ആ പെൺകുട്ടിയുടെ സ്വഭാവം അത്ര ശരിയല്ല. നാട്ടിൽ വേറെ ചില ബന്ധങ്ങൾ ഒക്കെ ഉള്ളതാണ്.
നിങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും,” ഇത്രയും പറഞ്ഞ് ലക്ഷ്മണൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. അരുണിന്റെ അച്ഛൻ ജനാർദ്ദനന് വലിയ പിടിപാടാണ്.. അയാൾ ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ കണ്ണും അടച്ചു വിശ്വസിക്കാതെ ആ കുട്ടിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു..
അയാൾ ചന്ദ്രന്റെ നാട്ടിലുള്ള തന്റെ ചില സുഹൃത്തുക്കളെയും മറ്റ് ആളുകളെയും വിളിച്ച് രഹസ്യമായി വിവരങ്ങൾ തിരക്കി.
”അല്ല വേണു, ആ ചന്ദ്രന്റെ മകൾ ശ്രീക്കുട്ടി എങ്ങനെയുള്ള കുട്ടിയാണ്?” ജനാർദ്ദനൻ തന്റെ സുഹൃത്തിനോട് ചോദിച്ചു. ”അതിനെന്താ ജനാർദ്ദനാ, വളരെ നല്ല കുട്ടിയാണ്. പഠിക്കാൻ മിടുക്കി, ആർക്കും ഒരു ദോഷവും പറയാനില്ലാത്ത സ്വഭാവം. ചന്ദ്രനും കുടുംബവും പാവങ്ങളാണ്,” സുഹൃത്ത് മറുപടി നൽകി.
ശ്രീക്കുട്ടിയെ കുറിച്ച് ആർക്കും അങ്ങനെ ചീ,ത്തതായി ഒന്നും പറയാനുണ്ടായിരുന്നില്ല..
അതുകൊണ്ടുതന്നെ അവർ കല്യാണാലോചനയുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു..
എങ്കിലും ചന്ദ്രനെ വിളിച്ച് ഇങ്ങനെ ഒരു കാര്യം ഉണ്ടായി എന്ന് പറഞ്ഞു എന്ന് മാത്രം.
”ചന്ദ്രാ, ഞാൻ അന്വേഷിച്ചു. മോൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ആര് പറഞ്ഞതായാലും ഇത് ശുദ്ധവിവരക്കേടാണ്. അതുകൊണ്ട് കല്യാണവുമായി നമ്മൾ മുന്നോട്ട് പോകുന്നു,” ജനാർദ്ദനൻ ഫോണിലൂടെ ചന്ദ്രന് ഉറപ്പ് നൽകി.
”വളരെ നന്ദി സാർ. ഞങ്ങളെ വിശ്വസിച്ചതിന്,”
ചന്ദ്രൻ ആശ്വാസത്തോടെ പറഞ്ഞു. എന്നാൽ ചന്ദ്രൻ അത് കേട്ട് മിണ്ടാതെ ഇരിക്കാൻ തയ്യാറായിരുന്നില്ല..
ഒരു തെറ്റും ചെയ്യാതെ തന്നെ മകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ആരാണ് എന്ന് തനിക്ക് അറിയണം എന്ന് അയാൾ തീരുമാനിച്ചു.
ചന്ദ്രൻ നേരെ തന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ മാധവനെ കാണാൻ സ്റ്റേഷനിലേക്ക് പോയി.
”മാധവാ, എനിക്ക് വലിയൊരു സഹായം വേണം. എന്റെ മോളുടെ കല്യാണം മുടക്കാൻ ആരോ അനാവശ്യ കാര്യങ്ങൾ ചെറുക്കന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. ആ നമ്പർ ഇതാണ്.
ഇതൊന്ന് കണ്ടുപിടിച്ചു തരണം,” ചന്ദ്രൻ ആ ഫോൺ നമ്പർ മാധവന് കൈമാറി.
”നീ വിഷമിക്കണ്ട ചന്ദ്രാ. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പർ ആരുടെ പേരിൽ ഉള്ളതാണെന്നും ഇപ്പോൾ എവിടെയാണ് ആക്റ്റീവ് ആയിരിക്കുന്നത് എന്നും ഞാൻ ഉടനെ കണ്ടുപിടിച്ചു തരാം,” മാധവൻ ചന്ദ്രന് ഉറപ്പ് നൽകി.
അയാൾ സൈബർ സെല്ലിന്റെ സഹായത്തോടെ വിളിച്ച് ആളിന്റെ ഡീറ്റെയിൽസ് എടുത്തുകൊടുത്തു. രണ്ട് ദിവസത്തിന് ശേഷം മാധവൻ ചന്ദ്രനെ സ്റ്റേഷനിലേക്ക് വിളപ്പിച്ചു.
”ചന്ദ്രാ, ആ നമ്പർ എടുത്തത് ഒരു വ്യാജ വിലാസത്തിലാണ്. പക്ഷേ ആ സിം കാർഡ് ഉപയോഗിച്ച ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ വെച്ച് ട്രാക്ക് ചെയ്തപ്പോൾ അത് നിന്റെ തൊട്ടടുത്ത വീട്ടിലെ ലക്ഷ്മണന്റെ ഫോണാണെന്ന് വ്യക്തമായിട്ടുണ്ട്,”
മാധവൻ പറഞ്ഞു. ആളെ അറിഞ്ഞതും ചന്ദ്രൻ ഞെട്ടി..
”ലക്ഷ്മണനോ! അവൻ എന്റെ കൂടെ എപ്പോഴും ചിരിച്ചു സംസാരിച്ചു നടക്കുന്നവനാണല്ലോ. അവൻ എന്തിനാണ് എന്റെ മോളോട് ഈ ചതി ചെയ്തത്?” ചന്ദ്രന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നു ചന്ദ്രൻ അതുകൊണ്ട് അയാളുടെ വീട്ടിലെ പ്രശ്നം നാട്ടുകാർ കൂടി ഏറ്റെടുത്തു..
ചന്ദ്രൻ വിവരങ്ങൾ നാട്ടിലെ പ്രമുഖരായ ആളുകളോട് പറഞ്ഞു. അതോടെ എല്ലാവരും കൂടി ലക്ഷ്മണന്റെ വീട്ടിലേക്ക് ചെല്ലാൻ തീരുമാനിച്ചു.
ഒരു ദിവസം വൈകുന്നേരം നാട്ടുകാരും ചന്ദ്രനും മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനും ലക്ഷ്മണന്റെ വീട്ടിലെത്തി.
”എന്താ ചന്ദ്രാ, എന്താ എല്ലാവരും കൂടി ഇങ്ങോട്ട്?” ഒന്നും അറിയാത്തതുപോലെ ലക്ഷ്മണൻ ചോദിച്ചു.
”ലക്ഷ്മണാ, നീ എന്തിനാണ് ചന്ദ്രന്റെ മോളെക്കുറിച്ച് അരുണിന്റെ വീട്ടിലേക്ക് വിളിച്ച് കള്ളം പറഞ്ഞത്?”
നാട്ടിൽ തന്നെയുള്ള ശേഖരൻ ഉറക്കെ ചോദിച്ചു.
“ഞാനോ? ഞാൻ ആരെയും വിളിച്ചില്ല. നിങ്ങൾക്ക് ആളുമാറിയതാകും,” ലക്ഷ്മണൻ ഭാവവ്യത്യാസമില്ലാതെ കള്ളം പറഞ്ഞു.
അപ്പോൾ മാധവൻ മുന്നോട്ട് വന്ന് ലക്ഷ്മണന്റെ ഫോൺ വാങ്ങി സൈബർ സെല്ലിൽ നിന്ന് കിട്ടിയ തെളിവുകൾ കാണിച്ചു.
“ലക്ഷ്മണാ, കള്ളം പറയരുത്. ഈ ഫോണിൽ നിന്നാണ് ആ വ്യാജ സിം ഇട്ട് കോൾ പോയിരിക്കുന്നത്. എല്ലാം കൃത്യമായി തെളിഞ്ഞിട്ടുണ്ട്. പോലീസ് രീതിയിൽ ചോദിച്ചാൽ നീ സത്യം പറയും,” മാധവൻ കർശനമായി പറഞ്ഞു.
തെളിവുകൾ കണ്ടതോടെ ലക്ഷ്മണന്റെ മുഖം വിളറി, അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
പാവം ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ ശ്രമിച്ച ലക്ഷ്മണനെ എല്ലാവരും ശരിക്കും ഒന്ന് നന്നായി പെരുമാറി..
നാട്ടുകാരിൽ ചിലർ അയാളെ ചീ,ത്ത വിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
”നിന്റെ മോൾ ഒളിച്ചോടിപ്പോയതിന് ചന്ദ്രന്റെ മോൾ എന്ത് പി,ഴച്ചു? ഇത്രയും വലിയ കുശുമ്പും അസൂയയും ഉള്ള നിന്നെ ഈ നാട്ടിൽ താമസിപ്പിക്കാൻ കൊള്ളില്ല,” നാട്ടുകാർ ദേഷ്യത്തോടെ പറഞ്ഞു.
ഇതുപോലെ ഉള്ള എല്ലാ നാറികൾക്കും ഇതുതന്നെ വേണം എന്ന് എല്ലാവരും പറഞ്ഞു..
ലക്ഷ്മണൻ നാണംകെട്ട് തലതാഴ്ത്തി നിന്നു.
അരുണിന്റെയും ശ്രീക്കുട്ടിയുടെയും വിവാഹം വളരെ ഗംഭീരമായി നടന്നു… നാട്ടുകാരും ബന്ധുക്കളും എല്ലാം ചേർന്ന് വലിയൊരു ആഘോഷമാക്കി മാറ്റി ആ കല്യാണം.
ചന്ദ്രനും രമണിയും സന്തോഷത്തോടെ മകളെ അരുണിന്റെ കൈപിടിച്ചു ഏൽപ്പിച്ചു.
അതേസമയം, അയാൾ ചെയ്തുകൂട്ടിയ തെറ്റിന്റെ ഫലമായി ലക്ഷ്മണന്റെ കുടുംബത്തിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.
കൂലിപ്പണിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയ ലക്ഷ്മണന്റെ മകൾ അവിടെ കടുത്ത ദാരിദ്ര്യത്തിലും പീ,ഡനത്തിലും ആയിരുന്നു ജീവിച്ചിരുന്നത്.
അയാൾ അവളെ നോക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല. ഒടുവിൽ ഗർഭിണിയായ അവളെ അയാൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു
ലക്ഷ്മണന്റെ മകൾ വയറ്റിൽ ഒരു കുഞ്ഞുമായി തിരികെ വീട്ടിലേക്ക് വന്നു…
മറ്റുള്ളവരുടെ മക്കളുടെ ജീവിതം തകർക്കാൻ നോക്കിയ ലക്ഷ്മണന് സ്വന്തം മകളുടെ കണ്ണീര് കണ്ട് നിൽക്കേണ്ടി വന്നു.
ചെയ്ത തെറ്റിന്റെ ഫലം അയാൾക്ക് സ്വന്തം ജീവിതത്തിൽ തന്നെ അനുഭവിക്കേണ്ടി വന്നു
