അവർ ചെയ്ത തെറ്റ് മുഴുവൻ തന്റെ തലയിലേക്ക് ഇട്ടുകൊണ്ട്, തന്നെ ഒരു ചീ,ത്ത സ്ത്രീയാക്കി മാറ്റി രക്ഷപ്പെടാനാണ് ചന്ദ്രിക ശ്രമിക്കുന്നത്……..

Couple shadow tenderly kissing in twilight room, nightlife intimacy, feelings

Story written by JK

” കുഴിയിലേക്ക് കാലു നീട്ടാറായിട്ടും നിങ്ങളുടെ കാ,മഭ്രാന്ത് തീർന്നില്ലേ?? “”

കവിത ചോദിച്ചപ്പോൾ വിളറി വെളുത്തു കൊണ്ട് ചന്ദ്രിക സ്വന്തം മരുമകളെ നോക്കി..

“” അമ്മയ്ക്ക് ഒരു തെറ്റ് പറ്റി!! ദയവുചെയ്ത് എന്റെ മോള് ഇത് ആരോടും പറയരുത്!”

​ഹാളിലെ ചെറിയ വെളിച്ചത്തിൽ, വിറയ്ക്കുന്ന ശബ്ദത്തോടെ ചന്ദ്രിക തന്റെ മരുമകൾ കവിതയുടെ കൈകളിൽ പിടിച്ചു യാചിക്കുമ്പോൾ അവരുടെ മനസ്സിൽ ഭയമല്ല, കവിതയെ എങ്ങനെയെങ്കിലും കുടുക്കണം എന്ന ചിന്തയായിരുന്നു.

എന്നാൽ കവിത അവരുടെ കൈകൾ ദേഷ്യത്തോടെ തട്ടിമാറ്റി.

അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞുനിന്നു.

​കുറച്ചു മുൻപ് വരെ തന്നെ കുറ്റം പറഞ്ഞ് ഇവിടുത്തെ ജോലി മുഴുവൻ ചെയ്യിപ്പിച്ചതാണ് ഈ തള്ള
. എപ്പോഴും വലിയ ആളാണെന്ന ഭാവത്തിൽ നടന്നിരുന്ന ചന്ദ്രികയുടെ യഥാർത്ഥ മുഖം കവിത ഇന്ന് സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്.

ചന്ദ്രികയുടെ ഭർത്താവ് മരിച്ചതിനു ശേഷം, ഭർത്താവിന്റെ വിയോഗത്തിൽ മനസ്സുരുകി ജീവിക്കുന്ന ഒരു സ്ത്രീ.. എന്ന് ലേബലിൽ ആണ് അവർ അവിടെ താമസിച്ചിരുന്നത്…

മകൻ അനുമോദിനും ഏട്ടൻ ശ്രീനാഥിനും അമ്മയെന്നാൽ ജീവനായിരുന്നു.

അവർ ഇതുവരെ ഒരു മുഖംമൂടി അണിഞ്ഞിരിക്കുകയായിരുന്നു എന്ന് ഇന്നാണ് കവിതയ്ക്ക് മനസ്സിലായത്.

വെള്ളം എടുക്കാനായി താഴേക്ക് വന്ന തന്നെ കണ്ടതും, ചന്ദ്രികയുടെ രഹസ്യ കാമുകൻ പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുന്നത് കവിത കൃത്യമായി കണ്ടിരുന്നു.

ഇത്രയും വൃ ,ത്തികെട്ട സ്ത്രീയാണ് തന്റെ അമ്മായിഅമ്മ എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയില്ല.

“” അങ്ങനെ നിങ്ങള് പറയുന്നതുപോലെ കേൾക്കാൻ എനിക്ക് സൗകര്യമില്ല.. ഇത്രയും വൃ,ത്തികെട്ട മനസ്സുള്ള നിങ്ങൾ എന്നെ ഇത്രയും കാലം മാനസികമായി ഉപദ്രവിക്കുകയായിരുന്നു.

ഭർത്താവിന്റെ അമ്മയല്ലേ എന്ന് കരുതി ഞാൻ അതെല്ലാം ക്ഷമിച്ചു പക്ഷേ നിങ്ങൾ ഇനി ഒരു ബഹുമാനത്തിനും അർഹയല്ല..

അമ്മ അമ്മ എന്നും പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടല്ലോ എല്ലാവരും അമ്മയുടെ ശരിക്കുള്ള സ്വഭാവം അവരും കൂടി അറിയട്ടെ.

കവിത പറഞ്ഞു നിർത്തി അവൾ ഒരിക്കലും തന്നെ വഴിക്ക് വരില്ല എന്ന് ചന്ദ്രികയ്ക്ക് മനസ്സിലായി.

അതോടെ കളി ഒന്നു മാറ്റി കളിക്കാൻ അവർ തീരുമാനിച്ചു.. തന്റെ മക്കൾ തന്റെ ഭാഗം മാത്രമേ നിക്കൂ എന്ന് അവർക്ക് ഉറപ്പായിരുന്നു..

​ ഹാളിലെ മേശപ്പുറത്തിരുന്ന ഒരു വലിയ പൂപ്പാത്രം എടുത്ത് അവർ നിലത്തേക്ക് എറിഞ്ഞുടച്ചു.

വലിയൊരു ശബ്ദത്തോടെ അത് പൊട്ടിപ്പോയി.

സ്വന്തം ബ്ലൗസിന്റെ കൈകൾ അവർ തന്നെ വലിച്ചു കീറി, മുടി അഴിച്ചിട്ടു. കവിതയ്ക്ക് ഒന്നും മനസ്സിലായില്ല, അവൾ അന്തംവിട്ടു നിന്നു.

​ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് കവിതയുടെ ഭർത്താവ് അനുമോദ് ഓടിയിറങ്ങി വന്നു.

​”എന്താ… എന്താ ഇവിടെ ശബ്ദം?” അനുമോദ് ചോദിച്ചു. അവൻ കണ്ടത് തകർന്നു കിടക്കുന്ന പൂപ്പാത്രവും, വസ്ത്രങ്ങൾ കീറി കരയുന്ന അമ്മയെയുമാണ്.

ചന്ദ്രിക പെട്ടെന്ന് അനുമോദിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

​”അനു… എന്നെ ഇവളുടെ കൈയിൽ നിന്ന് രക്ഷിക്കെടാ! ഇവൾ… ഇവൾ ഈ വീട്ടിലേക്ക് ഏതോ ഒരുത്തനെ വിളിച്ചുവരുത്തിയിരിക്കുന്നു! ഞാൻ അത് ചോദിച്ചപ്പോൾ ഇവളെന്നെ ഉ,പദ്രവിച്ചു. എന്നെ കൊ,ല്ലാൻ നോക്കി!”

ചന്ദ്രിക ഉറക്കെ നിലവിളിച്ചു. ​അനുമോദ് ഞെട്ടിപ്പോയി.

അവൻ കവിതയെ നോക്കി. അവന്റെ കണ്ണുകളിൽ ദേഷ്യവും സംശയവും നിറഞ്ഞു.

എന്നും കുടിക്കാൻ വെള്ളം കൊണ്ടുവന്നു വയ്ക്കുന്നവൾ ഇന്ന് വെള്ളം എടുത്തില്ല എന്ന് പറഞ്ഞ് താഴേക്ക് വന്നത് തന്നെ പറ്റിച്ചു അമ്മ പറയുന്നതുപോലെ വല്ല രഹസ്യക്കാരെയും വിളിച്ചു വരുത്താൻ ആയിരുന്നോ എന്ന് വരെ അവൻ സംശയിച്ചു

കവിത ഒരു നിമിഷം ചന്ദ്രികയുടെ ഈ കളി കണ്ട് അത്ഭുതപ്പെട്ടുപോയി.

അവർ ചെയ്ത തെറ്റ് മുഴുവൻ തന്റെ തലയിലേക്ക് ഇട്ടുകൊണ്ട്, തന്നെ ഒരു ചീ,ത്ത സ്ത്രീയാക്കി മാറ്റി രക്ഷപ്പെടാനാണ് ചന്ദ്രിക ശ്രമിക്കുന്നത്.

​”കവിതാ! എന്താ അമ്മ ഈ പറയുന്നത്? നീ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്?” അനുമോദ് ദേഷ്യത്തോടെ ചോദിച്ചു.

​ഈ സമയത്താണ് വീടിയുടെ വാതിൽ തുറന്ന് ശ്രീനാഥും ഭാര്യ അമ്പിളിയും അകത്തേക്ക് വന്നത്.

അവർ വേറെയാണ് താമസിക്കുന്നതെങ്കിലും, അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് പോകാൻ വേണ്ടി അനുമോദിനെയും കവിതയെയും വിളിക്കാൻ ഇറങ്ങിയതായിരുന്നു.

വീടിനുള്ളിലെ ബഹളം കേട്ടാണ് അവർ ഓടിക്കയറിയത്. ​”എന്താ ഇവിടെ പ്രശ്നം? അമ്മേ… എന്താ ഇത്?” ശ്രീനാഥ് ചോദിച്ചു.

​അമ്പിളി ഓടിച്ചെന്ന് ചന്ദ്രികയെ പിടിച്ചുമാറ്റി.

ചന്ദ്രിക വീണ്ടും അഭിനയം തുടർന്നു. “ശ്രീ… നീയും കണ്ടല്ലോ. നിന്റെ അനിയൻ കല്യാണം കഴിച്ചു കൊണ്ടുവന്നവളുടെ കയ്യിലിരിപ്പ് കണ്ടോ?

ഈ അർദ്ധരാത്രിയിൽ അവൾ ഏതോ ഒരുത്തനെ ഈ വീട്ടിൽ കയറ്റി. ഞാൻ കണ്ടതുകൊണ്ട് അവൻ ഓടിപ്പോയി.

ചോദിക്കാൻ ചെന്ന എന്നെ ഇവൾ ത,ല്ലി കൊ,ല്ലാൻ നോക്കി. എന്റെ മാനം കളഞ്ഞു ഇവൾ! ഇനി എന്തൊക്കെ കാണണം കേൾക്കണം!”””

​ശ്രീനാഥും അമ്പിളിയും കവിതയെ കടുത്ത ദേഷ്യത്തോടെ നോക്കി. കുടുംബത്തിന്റെ മാനം പോയല്ലോ എന്ന ഭാവമായിരുന്നു ശ്രീനാഥിന്.

​”കവിതാ, നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെ ഒരിക്കലും കരുതിയില്ല,” ശ്രീനാഥ് പറഞ്ഞു.

“അനുമോദിന്റെ ജീവിതം ന,ശിപ്പിക്കാനാണോ നീ ഇങ്ങോട്ട് വന്നത്? അമ്മയോടാണോ നിന്റെ ഈ കളി?”

​അമ്പിളിയും വിട്ടില്ല. “ഞാൻ അന്നേ പറഞ്ഞതാ, ഇവളുടെ കുടുംബം അത്ര പോര എന്ന്. ഇപ്പോൾ കണ്ടില്ലേ, അവി,ഹിതം കണ്ടുവന്ന അമ്മായിയമ്മയെ കൊ,ല്ലാൻ നോക്കുന്നു.. ടിവിയിൽ മാത്രമേ ഞാൻ ഇത്തരത്തിലുള്ള ക്രി,മിനലുകളെ കണ്ടിട്ടുള്ളൂ !”

എല്ലാവരും കൂടി പറയുന്നത് കേട്ട് കവിത ഒന്ന് തളർന്നു..

​അനുമോദ് കവിതയുടെ അടുത്തേക്ക് ദേഷ്യത്തോടെ നടന്നു ചെന്നു. അവളെ അ,ടിക്കാൻ അവൻ കൈ ഓങ്ങി.

ചന്ദ്രികയുടെ മുഖത്ത് അപ്പോൾ ഒരു ജയച്ചിരി ഉണ്ടായിരുന്നു. താൻ സുരക്ഷിതയായി എന്ന് അവർ ഉറപ്പിച്ചു.

കവിതയുടെ കഥ കഴിഞ്ഞു എന്ന് അവർ കരുതി.

​”നിൽക്ക് അനുമോദ്!” കവിത ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾ ഒരടി പിന്നോട്ട് മാറി.

അവളുടെ ശബ്ദത്തിലെ ആത്മവിശ്വാസം കണ്ട് അനുമോദിന്റെ കൈ താനേ താണു.

​”അമ്മ പറഞ്ഞത് മുഴുവൻ നിങ്ങൾ കണ്ണുമടച്ച് വിശ്വസിച്ചല്ലേ? ഒരു മകൻ അമ്മയെ വിശ്വസിക്കുന്നത് തെറ്റല്ല. പക്ഷേ, കൺമുന്നിൽ കാണുന്ന ഈ വലിയ അഭിനയം തിരിച്ചറിയാൻ നിങ്ങൾക്ക് പറ്റിയില്ലല്ലോ,” കവിത ശാന്തമായി പറഞ്ഞു.

​”നീ ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ടടീ എന്റെ മക്കൾക്ക് നിന്റെ തനി സ്വഭാവം മനസ്സിലായി ,” ചന്ദ്രിക വീണ്ടും കരച്ചിൽ നാടകം തുടർന്നു. “എന്റെ ദൈവമേ, ഞാൻ ഇത് ആരോട് പറയാൻ!”

​”അമ്മേ, ഒന്നു നിർത്തുന്നുണ്ടോ?” കവിത തന്റെ ചുരിദാറിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു. അവൾ ഫോൺ തുറന്ന് ഒരു വീഡിയോ പ്ലേ ചെയ്തു.

എന്നിട്ട് അത് അനുമോദിന്റെയും ശ്രീനാഥിന്റെയും അമ്പിളിയുടെയും മുന്നിലേക്ക് നീട്ടിപ്പിടിച്ചു.

​ആ വീഡിയോയിൽ കണ്ട കാഴ്ചകൾ ചന്ദ്രികയുടെ ബോധം കെടുത്തിക്കളഞ്ഞു. ഹാളിലെ സോഫയിലിരുന്ന് ചന്ദ്രികയും അയൽപക്കത്തെ ഒരു പുരുഷനും തമ്മിലുള്ള മോശം ബന്ധത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.

ചന്ദ്രിക അയാളെ കെട്ടിപ്പിടിക്കുന്നതും, അവർ സംസാരിക്കുന്നതുമായ കാര്യങ്ങൾ അതിൽ വ്യക്തമായിരുന്നു.

കവിത മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ഇവർ രണ്ടുപേരും ഒന്നിച്ചിരിക്കുന്നത് കണ്ട്, ഒട്ടും ശബ്ദമുണ്ടാക്കാതെ ഫോണിൽ ഇത് റെക്കോർഡ് ചെയ്യുകയായിരുന്നു.

​വീഡിയോയിൽ കവിത പെട്ടെന്ന് ലൈറ്റ് ഇടുന്നതും, ചന്ദ്രികയും ആ പുരുഷനും ഞെട്ടി മാറുന്നതും വ്യക്തമായി കാണാം.

കവിതയെ കണ്ട പേടിയിൽ ആ മനുഷ്യൻ പിൻവാതിലിലൂടെ ഓടിപ്പോകുന്നതും, അതിനുശേഷം ചന്ദ്രിക കവിതയുടെ കാലിൽ പിടിച്ചു യാചിക്കുന്നതും വരെയുള്ള മുഴുവൻ കാര്യങ്ങളും ആ വീഡിയോയിൽ ഉണ്ടായിരുന്നു.

​വീഡിയോ കണ്ട് അനുമോദ് തരിച്ചുനിന്നുപോയി.

ശ്രീനാഥിന്റെ മുഖം വിളറിവെളുത്തു. അമ്പിളി നാണക്കേടുകൊണ്ട് തല താഴ്ത്തി.

​ചന്ദ്രികയുടെ കരച്ചിൽ പെട്ടെന്ന് നിന്നു. അവർ ഒരു പ്രതിമയെപ്പോലെ ഒന്നിനും വയ്യാതെ നിന്നു.

താൻ ഒരുക്കിയ കെണിയിൽ താൻ തന്നെയാണ് വീണതെന്ന് അവർക്ക് മനസ്സിലായി.

എല്ലാം മരുമകളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ നോക്കിയ ചന്ദ്രികയുടെ യഥാർത്ഥ സ്വരൂപം ഇപ്പോൾ ആൺമക്കളുടെ മുന്നിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

​”ഇതാണോ അമ്മേ ഞാൻ വീട്ടിൽ കയറ്റിയ ആൾ?” കവിത ചന്ദ്രികയുടെ നേരെ തിരിഞ്ഞ് ചോദിച്ചു. “സ്വന്തം മകന്റെ പ്രായമുള്ള ഒരാളെ വീട്ടിൽ കയറ്റി മാന്യത പ്രസംഗിക്കുന്ന നിങ്ങളുടെ ഈ മുഖമുണ്ടല്ലോ… ഇതിനെ ആരുടെ മുന്നിലും ഉയരരുത് .” കവിത ദേഷ്യത്തോടെ പറഞ്ഞു.

​അനുമോദ് പതുക്കെ അമ്മയുടെ അടുത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ ഇപ്പോൾ കവിതയോടുള്ള കുറ്റബോധവും അമ്മയോടുള്ള കടുത്ത വെറുപ്പുമായിരുന്നു.

​”അമ്മേ… നിങ്ങൾ എന്തിനാ ഈ ച,തി എന്നോട് ചെയ്തത്?” അനുമോദിന്റെ ശബ്ദം ഇടറി.

” സ്വയം തെറ്റ് ചെയ്തത് പോട്ടെ എന്റെ കവിതയെ കള്ളിയാക്കാൻ നോക്കിയപ്പോൾ നിങ്ങൾ ഒരു നിമിഷം പോലും ഓർത്തില്ലല്ലോ അവൾ നിങ്ങളുടെ മരുമകളാണെന്ന്.”

​ശ്രീനാഥ് തലയ്ക്ക് കൈവെച്ച് സോഫയിലേക്ക് ഇരുന്നു.

“അമ്മ ഈ കുടുംബത്തിന്റെ പേര് കളഞ്ഞു. ഞങ്ങൾ ഇനി എങ്ങനെ നാട്ടിലിറങ്ങി നടക്കും?”

​അമ്പിളി പതുക്കെ ചന്ദ്രികയുടെ അടുത്തുനിന്ന് മാറി കവിതയുടെ അരികിലേക്ക് വന്നു

. “കവിതാ… ഞാൻ അറിയാതെ…”

​”വേണ്ട അമ്പിളിയേടത്തീ,” കവിത അമ്പിളിയെ തടഞ്ഞു. “കാര്യമറിയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. ഇവിടെ തെറ്റ് ചെയ്തത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ.”

​കവിത അനുമോദിനെ നോക്കി. “എനിക്ക് ഈ വീട്ടിൽ മര്യാദയ്ക്ക് ജീവിക്കണം. അതിനാണ് ഞാൻ ഇത് തെളിവോടെ എടുത്തത്. ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ പടിയിറങ്ങി പോകേണ്ടി വന്നേനെ.”

​ചന്ദ്രിക ഒന്നും മിണ്ടാനാവാതെ തറയിലേക്ക് നോക്കി നിന്നു. ഒന്നും വേണ്ടായിരുന്നു എന്ന് അവർക്ക് തോന്നി തന്റെ മക്കളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് ആത്മഹ,ത്യയാണ് എന്ന് അവർക്ക് മനസ്സിലായി.

വിറയ്ക്കുന്ന കാലുകളോടെ ചന്ദ്രിക തന്റെ മുറിയിലേക്ക് നടന്നു, ഇനിയൊരിക്കലും ആൺമക്കളുടെയോ മരുമക്കളുടെയോ മുഖത്ത് നോക്കാൻ അവർക്ക് കഴിയില്ലായിരുന്നു.

കവിത തന്റെ ഫോൺ പോക്കറ്റിലിട്ട് അനുമോദിന്റെ കൈ പിടിച്ച് മുകളിലത്തെ നിലയിലേക്ക് നടന്നു.

അനുമോദിനോട് ക്ഷമിക്കാൻ അവൾ തയ്യാറായിരുന്നു കാരണം അപ്പുറത്ത് ഉള്ളത് അയാളുടെ അമ്മയാണ്..

ആ മനസ്സ് എത്രത്തോളം തകർന്നിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു..

അടുത്ത ദിവസം തന്നെ അവർ മറ്റൊരു വാടക വീട് നോക്കിപ്പോയി.

തെറ്റ് ചെയ്ത ചന്ദ്രിക അവിടെ തനിച്ചായി രണ്ട് ആൺമക്കളും ഇപ്പോൾ അവരെ വെറുത്തു അനുമോദം ശ്രീനാഥും ഒരു കടമ കഴിക്കാൻ എന്നവണ്ണം അവരുടെ അരികിൽ ഇടയ്ക്ക് ചെല്ലും സാധനങ്ങൾ വാങ്ങിക്കൊടുക്കും.

ഇപ്പോൾ ചന്ദ്രികയും ആഗ്രഹിക്കുന്നത് ഒരു മ,രണം ആണ് താൻ ചെയ്ത തെറ്റിന് പരിഹാരമായി ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള മരണം.

Leave a Reply

Your email address will not be published. Required fields are marked *