“”കല്യാണത്തിന് താല്പര്യമില്ലെന്ന് എന്താടോ താൻ ഇങ്ങനെ ഒറ്റവാക്കിൽ പറഞ്ഞു കളഞ്ഞത്…?? അത്രയ്ക്ക് മോശമാണോ ഞാൻ…?? നോ പറയാൻ എന്തായാലും ഒരു റീസൺ കാണുമെല്ലോ… അതൊന്ന് പറയടോ…””

മനസ്സറിയാതെ

എഴുത്ത്: – വൈഗ ലക്ഷ്മി

“”കല്യാണത്തിന് താല്പര്യമില്ലെന്ന് എന്താടോ താൻ ഇങ്ങനെ ഒറ്റവാക്കിൽ പറഞ്ഞു കളഞ്ഞത്…?? അത്രയ്ക്ക് മോശമാണോ ഞാൻ…?? നോ പറയാൻ എന്തായാലും ഒരു റീസൺ കാണുമെല്ലോ… അതൊന്ന് പറയടോ…””

അബുദാബിയിലെ ഖലീഫ പാർക്കിലെ ഒഴിഞ്ഞ ബെഞ്ചിലെ രണ്ടറ്റത്തായിരുന്നു ഹരിനാരായണൻ എന്ന ഹരി ചോദിച്ചതും, മാളവികയ്ക്ക് പറയാൻ വ്യക്തമായ കാരണമുണ്ടായിരുന്നു…

ഒരു ചെക്കന്റെ ആലോചന വന്നു, നീയോന്ന് സംസാരിച്ചു നോക്കെന്ന് അമ്മ പറഞ്ഞപ്പോൾ, എതിർത്തൊന്നും പറയാതിരുന്നത് ഒരു കല്യാണത്തിന് വേണ്ടി താൻ മെന്റലി, ഫിനാൻഷ്യലി എല്ലാം സ്റ്റേബിൾ ആണെന്ന് തോന്നിയപ്പോഴാണ്…

ആഗ്രഹിച്ചത് പോലെ തന്നെ ഗൾഫിൽ ജോലി, വീട്ടിലെ കടങ്ങൾ ഓരോന്നായി തീർക്കുന്നു… ഇതിനൊപ്പം തന്നെ സ്വന്തമായി ചെറിയ രീതിയിൽ സേവിങ്സ്… ഇനിയൊരു പാർട്ണർ ആകാമെന്ന് തോന്നി…

ഹരിയെ ആദ്യം കണ്ടപ്പോഴും മനസിൽ വന്നത് “”He is the man…”” എന്ന് തന്നെയാണ്… പക്ഷെ അവന്റെ കുടുംബത്തെ പറ്റിയൊന്ന് തിരക്കാൻ താനാണ് കൂട്ടുകാരൻ ഗോകുലിനോട് പറഞ്ഞത്. അവൻ നല്ല ആത്മാർത്ഥമായി തന്നെ spy വർക്ക്‌ ചെയ്യുകയും ചെയ്ത്.  അതാണ്‌ അവസാനം മനസിൽ “”നോ”” എന്നാ ഉത്തരത്തിൽ എത്തിയതും.

“”ഇങ്ങനെ മിണ്ടാതിരിക്കാതെ കാര്യം പറയടോ… എന്തെ…??? ഈ ഹരിനാരായണൻ, മാളവിക മോഹനന്റെ മുന്നിൽ വന്ന അത്ര ബാഡ് ചോയ്സ് ആണോ…???””

ഒരു ചിരിയോടെയുള്ള അവന്റെ ചോദ്യത്തിൽ, അങ്ങനെയല്ലെന്ന് തലയാട്ടാൻ അവൾക്കധികസമയം വേണ്ടി വന്നില്ല…

“”ഒരിക്കലും മാളവികയ്ക്ക് ഹരിയൊരു ബാഡ് ചോയ്സ് അല്ല… പക്ഷെ ഹരിയ്ക്ക് പറ്റിയ കുട്ടിയല്ല മാളവിക… അത് കൊണ്ടാണ് ഈ പ്രൊപോസൽ വേണ്ടെന്ന് ഞാൻ വീട്ടിൽ പറഞ്ഞത്… കല്യാണമെന്നാൽ രണ്ട് വ്യക്തികൾ തമ്മിലുള്ളത് മാത്രമല്ലല്ലോ… അവിടെ രണ്ട് കുടുംബവും ചേരുന്നില്ലേ… അതാണ്‌….””

അവന്റെ മുഖത്തേക്ക് നോക്കി തന്നെ മാളു പറഞ്ഞതും, അവളെന്താണ് ഉദ്ദേശിച്ചതെന്നറിയാത്തവസ്ഥയിലാരുന്നു ഹരി.

“”അങ്ങനെ മനസിലാക്കാനും വേണ്ടി ഒന്നുമില്ല… ഈ പ്രൊപോസൽ വന്നപ്പോൾ തന്നെ അറിഞ്ഞായിരിക്കും… എന്റെ അച്ഛന് കൂലിപ്പണിയാണ്… അമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക്‌ ചെയ്യുന്നു… ഒരുപാട് struggle ചെയ്താണ് ഞാൻ പഠിച്ചത്….

UAE എന്നത് എന്റെ ഡ്രീമായിരുന്നു… അതിന് വേണ്ടി ഞാൻ കുറെ കഷ്ടപ്പെട്ടു… വിസിറ്റിംഗ് വിസയെടുത്തു വരാൻ പോലും എന്റെൽ പൈസയില്ലായിരുന്നു.

ഞാൻ പഠിച്ചതൊക്കെ കേന്ദ്ര സർക്കാരിന്റെ ചിലവിലായത് കാരണം അങ്ങനെയും അച്ഛന് എനിക്ക് വേണ്ടി പൈസ മുടക്കേണ്ടി വന്നിട്ടില്ല…

കൂടെയുള്ള എല്ലാവരും പറഞ്ഞതാണ് എവിടെയെങ്കിലും ജോലി നോക്ക്, സമയം പോകുന്നു എന്നൊക്കെ… പക്ഷെ നമ്മുടെ ഉള്ളിലിരുന്നു ആരൊ പറയില്ലേ… അതല്ല നിനക്ക് പറഞ്ഞിട്ടുള്ളതെന്ന്… അങ്ങനെയാണ് ഞാൻ നാട്ടിലിരുന്നു കൊണ്ട് തന്നെ ഇവിടെക്ക് apply ചെയ്തത്… I don’t know how, they selected me…

ഇവിടെ വന്നതിന് ശേഷം സ്വപ്‌നങ്ങൾ ഒരുപാടാണ്… അച്ഛനെയും അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കണം…

Now I’m 27… കല്യാണത്തിനുള്ള പ്രായമൊക്കെയായി…  Infact, നാട്ടിൻപ്പുറത്തെ തിയറി അനുസരിച്ചു കല്യാണപ്രായം തന്നെ കഴിഞ്ഞു…! പ്രൊപോസൽസ് നോക്കിക്കോ എന്ന് അമ്മയോട് പറയുമ്പോഴും, more or less ഞങ്ങളെപ്പോലൊരു ഫാമിലി… അത്രേ ഞാൻ കരുതിയുള്ളു…

അല്ലാതെ നാലകത്തെ ഹരിനാരായണന്റെ പെണ്ണായി കേറി വരാനുള്ള പണമോ, സിറ്റുവേഷനോ അല്ല എന്റെ… I know, I have a very good qualification… നല്ല വിദ്യാഭ്യാസം, നല്ല ജോലി… പക്ഷെ അത് മാത്രമല്ലല്ലോ…. “”

അവന്റെ മുഖത്തേക്ക് നോക്കി, യാതൊരു മാറ്റാവുമില്ലാതെ മാളു പറഞ്ഞതും, അത് വരെ ചിരിയോടെയിരുന്നു ഹരിയുടെ മുഖവും മാറിയിരുന്നു…

“”സ്ത്രീധനമാണോ താൻ ഉദേശിച്ചത്……????””

എടുത്തടിച്ചുള്ള ഹരിയുടെ ചോദ്യത്തിന് ചിരിയായിരുന്നു അവളുടെ മറുപടി…

“”അങ്ങനെ പെണ്ണിന് വിലയിടുന്നവനല്ല ചേട്ടനെന്ന് എനിക്ക് മനസിലായതാണ്…. ഒരിക്കലും അതൊന്നുമല്ല എന്റെ പ്രശ്നം… എന്റെ അച്ഛൻ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുമ്പോൾ ഒരിക്കലും ഒരു കോംപ്ലക്സ് അച്ഛന് തോന്നരുത്… അമ്മയ്ക്ക് ഫ്രീയായി അമ്മായിഅമ്മയോട് ഇടപെടാൻ കഴിയണം… എന്റെ husband എന്റെ അനിയന് നല്ലൊരു കൂട്ടുകാരനാവണം… അവനെന്തും പറയാൻ പറ്റുന്ന ബെസ്റ്റ് ഫ്രണ്ട്… അങ്ങനെ പലതും…

Your family is far more financially settled than me… എന്നേക്കാൾ ഫിനാൻഷ്യലി നിങ്ങൾ ഒരുപാട് മുകളിലാണ്… എനിക്ക് അങ്ങനെയൊരു പ്രൊപോസലിനോട് താല്പര്യമില്ല… എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ… അല്ലാതെ ചേട്ടൻ മോശമായത് കൊണ്ടല്ല….””

ചെറുചിരിയോടെ മാളവിക പറഞ്ഞതും, അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത് തന്നെ…

“”ഇതാരുന്നോ കാര്യം… ഞാൻ കരുതി തനിക്ക് മറ്റൊരു റിലേഷൻ കാണുമെന്നു….””

ഇതൊന്നും തനിക്കൊരു പ്രശ്നമല്ല, നിനക്ക് വേറെ ചെക്കാനില്ലാതിരുന്നാൽ മതിയെന്ന രീതിയിൽ ഹരി പറഞ്ഞതും, മാളുവിന്റെ കണ്ണുകൾ കൂർത്തിരുന്നു…

താൻ വല്യ കാര്യമായി പറഞ്ഞത് അവനു വെറും നിസാരം… കാമുകനില്ലാതിരുന്നാൽ മതി പോലും…

“”എനിക്കൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു… പക്ഷെ ബ്രേക്ക്‌പ്പ് ആയി….””

വിട്ടു കൊടുക്കാൻ തയാറാല്ലെന്ന പോലെ മാളവിക പറഞ്ഞതും, അപ്പോഴും ഹരിയ്ക്ക് ചിരിയും….

“”ബ്രേക്പ്പ് ആയില്ലേ… ഇനി patchup ആകാതിരുന്നാൽ മതി…””

ചിരിയോടെയുള്ള അവന്റെ വാക്കുകൾ….

“”അങ്ങനെയല്ല… എന്റെ സീനിയർ ആയിരുന്നു… ബെസ്റ്റ് ഫ്രണ്ട്‌സ്… പിന്നെ ലൗവർ…. ആത്മാർത്ഥമായി ആ പട്ടിയെ സ്നേഹിച്ചത് ഞാൻ… അവന് ഞാനൊരു ഓപ്ഷനും… ആ കാലൻ തന്ന ട്രോമ മറക്കാൻ even കൗൺസിലിങ് വരെ അറ്റെണ്ട് ചെയ്തിട്ടുണ്ട്….””

സത്യസന്ധമായി തന്നെ മാളു പറഞ്ഞതും, ഹരിയ്ക്കവളോട് പാവം തോന്നി…

“”താൻ കൗൺസിലിങ് അല്ലേ അറ്റൻഡ് ചെയ്തത്… കിട്ടിയ തേപ്പ് മറക്കാൻ വേണ്ടി ഞാൻ ഗോവയ്ക്ക് ട്രിപ്പാണ് പോയത്… അതും വീട്ടുകാരെ പേടിക്കാതെ കുടിച്ചു പാമ്പാവാൻ… എന്നിട്ടോ…??? വെറുതെ കുറച്ചു തലവേദന കിട്ടി… അത് കൊണ്ട് തേപ്പൊന്നും എനിക്കൊരു പ്രശ്നമല്ല…

എനിക്കും തേപ്പ് കിട്ടി, നിനക്കും തേപ്പ് കിട്ടി… അപ്പോൾ അത് tally ആയെല്ലോ… Past is past… Future നല്ലതായാൽ പോരെ…..????””

ഇതെല്ലാം നിസ്സാരം എന്നാ രീതിയിൽ ഹരി പറഞ്ഞതും, ഇങ്ങേരു പൊട്ടനാണോ, അതോ പൊട്ടനെ പോലെ അഭിനയിക്കുന്നതാണോ എന്ന് പോലും ഒരു നിമിഷമവൾ ചിന്തിച്ചിരുന്നു….

“”അപ്പോൾ even I was in a physical relationship with him എന്ന് പറഞ്ഞാലും നിങ്ങൾക്കതൊന്നും പ്രശ്നമല്ല…???””

എങ്ങനെയും ഈ കല്യാണം മുടക്കും എന്നാ വാശിയിൽ മാളവിക പറഞ്ഞതും, ഈ കുഞ്ഞുസാധനത്തിനെ കൊണ്ട് ഞാൻ തോറ്റു എന്നവസ്ഥയായി ഹരിയ്ക്ക്..

പറഞ്ഞത് കള്ളമാണെന്ന് ആ മുഖം കാണുമ്പോൾ തന്നെ മനസിലാകും.!!

പെണ്ണ് തന്റെ ക്ഷമയെ പരീക്ഷിക്കും…!!.

“”To be very frank, ഇതിന്റെ ഉത്തരം ഞാൻ നേരുത്തേ പറഞ്ഞു… past  is past… ഈ പറയുന്ന ഞാനും അത്യാവശ്യം കുരുത്തക്കേടൊക്കെ റിലേഷൻഷിപ്പ് ഉള്ള ടൈം കാണിച്ചിട്ടുണ്ട്… but not to extreme…

വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കാതെ ഉള്ള കാര്യം അങ്ങനെ പറ മാളവികാ…””

അല്പം പരുക്കനായി ഹരി പറഞ്ഞതും, മാളുവിനെന്തോ സങ്കടം വന്നു…

അതിപ്പോൾ ദേഷ്യത്തോടെയുള്ള അവന്റെ മുഖം കണ്ട് ചെറുതായി കൊച്ച് പേടിച്ചുപോയി എന്നതായിരുന്നു സത്യം.!

“”റീസൺ ഞാൻ ആദ്യം പറഞ്ഞു… ഫാമിലി… അതാണ്‌…””

പതിയെയുള്ള മാളുവിന്റെ ശബ്ദം കേട്ട്, കുറച്ചു നേരം മുൻപ് കികികി പറഞ്ഞിരുന്നത് ഇവളല്ലേ എന്നാ രീതിയിൽ ഹരി നോക്കിയപ്പോൾ കണ്ടത്, കണ്ണും നിറഞ്ഞു താഴേക്ക് നോക്കിയിരിക്കുന്ന മാളുവിനെയാണ്…

അപ്പോഴാണ് തന്റെ ടോൺ മാറിയത് അവൻ ശ്രദ്ധിച്ചത് തന്നെ.

“”ഞാൻ തന്നോട് ഒന്നൂടി സംസാരിക്കണമെന്ന് പറഞ്ഞത് തന്നെ എനിക്കെന്തോ ഒരുപാട് ഇഷ്ടമായി മാളവികയേ… അത് കാരണമാണ്…

തന്റെ പേടിക്കളൊക്കെ എനിക്ക് മനസിലായി… ഫാമിലിയ്ക്ക് priority കൊടുക്കുന്ന ഏതൊരാളും ചിന്തിക്കുന്ന കാര്യങ്ങൾ തന്നെ…

പക്ഷെ അതിനർത്ഥം ഡയറക്റ്റ് നോ പറയണമെന്നല്ലല്ലോ…

ഈ സ്നേഹത്തിനൊരു പ്രത്യേകതയുണ്ട്… നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ, അവർക്ക് വേണ്ടി നമ്മൾ എന്തും അഡ്ജസ്റ്റ് ചെയ്യും… കണ്ടിട്ടും കാണാത്തതായി നടിയ്ക്കും. പല വിട്ടുവീഴ്ചകളും ചെയ്യും… അതാണെല്ലോ ആ ബന്ധം അത്രയും മനോഹരമാവൻ കാരണവും..

താൻ തന്നെ പറഞ്ഞു, നാലകത്തിലെ ഹരിയുടെ പെണ്ണാവാൻ യോഗ്യതയില്ലെന്ന്… എന്നെ സംബന്ധിച്ച്, എന്റെ വീട്ടുകാരെ സ്വന്തമായി കാണുന്ന, എല്ലാവരോടും നല്ല സഹകരണമനോഭാവമുള്ള, അതിനെല്ലാമപ്പുറം എന്നെ മനസിലാക്കുന്ന ഒരു പെണ്ണായിരിക്കണം ജീവിതത്തിലേക്ക് വരേണ്ടത്.. തന്നെ കണ്ടപ്പോൾ somehow I felt like you’re the one… അങ്ങനെയൊരു ഫീലിംഗ്സ് വന്നത് കൊണ്ടാണ് വീണ്ടും ഒന്നൂടി കാണണമെന്ന് ഞാൻ പറഞ്ഞത് തന്നെ…

Take your time… പെട്ടെന്നൊരു റിപ്ലൈ വേണ്ട. സാവധാനം ആലോചിച്ചൊരു തീരുമാനം പറഞ്ഞാൽ മതി. നോ എന്നാണ് താൻ പറയുന്നതെങ്കിൽ, പിന്നീടൊരു സംസാരത്തിനു ഞാൻ വരില്ല… I promise…

എന്റെ സൗണ്ട് ഒന്ന് മാറിയപ്പോൾ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു… കുറെയൊക്കെ ക്ഷമിക്കുമെങ്കിലും, അത്യാവശ്യം ദേഷ്യം വരുന്ന കൂട്ടത്തിലാണ് ഞാൻ… മാക്സിമം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കാം… അതുടി മനസിൽ വെച്ചേക്കണം… കേട്ടോ… “”

അത്ര മാത്രം പറഞ്ഞതിന് ശേഷം, പിന്നീട് കാണാം എന്നാ വാക്കിൽ ഹരി നടന്നകലുമ്പോൾ എന്ത് തീരുമാനിക്കണമെന്നറിയാത്തവസ്ഥയിലാരുന്നു മാളു.!

🌷🌷

ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഈ കല്യാണത്തിന് താൻ യെസ് പറഞ്ഞത്. എന്നിട്ടും ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉണ്ടായിരുന്നു… അതിലുമുപരി past റിലേഷൻഷിപ്പിൽ നിന്നും കിട്ടിയ ട്രോമാസ്…

എല്ലാത്തിന്റെയും സൊല്യൂഷനായി ജീവിതത്തിലേക്ക് വന്ന തന്റെ ഹരിയേട്ടൻ….❤️

ഒരാൾ കാരണം മുറിവേറ്റതിനെ മറ്റൊരാൾക്ക് മനോഹരമായി ചേർത്തു നിർത്താൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഹരി.

“”എന്താടി ഇങ്ങനെ നോക്കുന്നെ…????””

തന്റെ മുഖത്തേക്ക് നോക്കി എന്തൊക്കെയോ ആലോചിക്കുന്ന മാളുവിനെ കണ്ട് ഒരു പുഞ്ചിരിയോടെ ഹരി ചോദിച്ചതും, ഒരു പുഞ്ചിരിയോടെ അവൾ ഒന്നൂടി ഹരിയോട് ചേർന്നു നിന്നു..

ആദ്യമായി കണ്ടപ്പോൾ താൻ, തനിക്ക് എന്നൊക്കെ മര്യാദക്ക് സംസാരിച്ചിരുന്നവനാണ് ഇപ്പോൾ എന്താടി, നീ, എടിയേ… എന്നൊക്കെയായത്.!

“”എന്താ പൊന്നേ…????””

മാളു ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട്, അവളെയൊരുകൈ കൊണ്ട് ചേർത്തു പിടിച്ചു സ്നേഹത്തോടെ ഹരി ചോദിച്ചപ്പോൾ, ഒരുവേള മാളുവിന്റെ കണ്ണ് നിറഞ്ഞിരുന്നു…

“”Why me…????””

തെല്ലൊരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം മാളു ചോദിച്ചതും, ഹരിയിൽ മനോഹരമായ ചിരിയായിരുന്നു…

ആ ചിരിയിലാണെല്ലോ താൻ….

“”Why not you…????””

മാളുവിന്റെ ചോദ്യത്തിന് അതേ രീതിയിൽ തന്നെ ഹരി മറുപടി പറഞ്ഞതും, ഇനിയൊരു ചോദ്യത്തിന്റെ ആവിശ്യമില്ലെന്നത് പോലെ മാളു അവന്റെ നെഞ്ചോരം ചേർന്നിരുന്നു….

അതേ…. ചിലർ ജീവിതത്തിലേക്ക് വരുന്നത് നമ്മൾ അതിൽ നിന്നും പാഠം പഠിക്കാനായിരിക്കും… എന്നാൽ മറ്റു ചിലർ വരുന്നത് ജീവിതത്തെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മനോഹരമാക്കാനും….

വിധിയായി കാത്തുവെച്ചത്… ❤️

അതിനുമപ്പുറം, അനുഭവിച്ച സങ്കടങ്ങൾക്കൊക്കെ മരുന്നായി ദൈവം തന്നത്…❤️

അങ്ങനെ വിശ്വസിക്കാനായിരുന്നു അവൾക്കിഷ്ടം….

അതായിരുന്നു സത്യവും…!

Leave a Reply

Your email address will not be published. Required fields are marked *