എഴുത്ത്: – വൈഗ ലക്ഷ്മി
“”കല്യാണം കഴിഞ്ഞു പഠിക്കണമെന്ന് ഞാൻ പറഞ്ഞത് ശെരിയാണ്. പക്ഷെ ഇങ്ങനെ പഠിക്കണമെന്ന് ഞാൻ ആരോടും പറഞ്ഞില്ല… അല്ലെങ്കിലേ മാസങ്ങൾ കൂടിയാണ് ഒന്ന് ലീവിന് വരുന്നത്.. ആ സമയത്തും ക്ലാസിനു പോകണം പോലും… ഒന്നുമല്ലെങ്കിലും നിങ്ങളുടെ ഒരേയൊരു ഭാര്യയല്ലേ ഞാൻ… ആ എന്നോട് തന്നെ ഇങ്ങനെ വേണോ…??? വല്ലപ്പോഴും കാണുന്ന സമയം കൂടെയിരിക്കണമെന്ന് ഞാൻ പറഞ്ഞതാണോ കുറ്റം…?? എനിക്കുമില്ലേ ആഗ്രഹം കണ്ണേട്ടന്റെ കൂടെയിരിക്കണമെന്ന്…??? എന്റെ സങ്കടം അല്ലെങ്കിലും ആർക്കും പറഞ്ഞാൽ മനസിലാവില്ല….””
ആദ്യം പരാതി പോലെ തുടങ്ങിയത് പിന്നീട് സെന്റി സീൻ ആകുന്നത് കണ്ടതും, കണ്ണൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു.
“”നിന്റെ അടവൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. മറ്റാരേക്കാളും എന്റെ ജീവനാണ് നീയെന്ന് നിനക്കും നന്നായി അറിയുന്ന കാര്യമാണ്. പിന്നെ എന്ത് കാര്യത്തിനാണ് മോളെ ഈ ഇമോഷണൽ. ബ്ലാക്മെയ്ലിംഗ്??? നീയെന്തൊക്കെ പറഞ്ഞാലും ക്ലാസിനു പോയെ പറ്റു. അതിൽ കുറഞ്ഞില്ല സ്നേഹം മതി എനിക്ക്. അടുത്ത മാസമാണെല്ലോ എക്സാം ഡേറ്റ്. പരീക്ഷ കഴിഞ്ഞാൽ പിന്നെ ഞാൻ നിന്നെ ഒന്നിനും ഇങ്ങനെ നിര്ബന്ധിക്കില്ല. ഒരു പട്ടാളക്കാരന്റെ ഭാര്യ എന്ന് പറയുന്നതി നേക്കാൾ അഭിമാനമല്ലേ ഒരു സർക്കാർ ഉദ്യോഗസ്ഥയെന്ന് പറയാൻ. അത് കൊണ്ട് കണ്ണേട്ടന്റെ പൊന്ന് മാളു കൂടുതലൊന്നും ആലോചിക്കാതെ പോയി നാലക്ഷരം പഠിക്കാൻ നോക്ക്.. പിന്നെ നിന്റെ പരാതിയെല്ലാം നമ്മുക്ക് രാത്രിയിൽ പരിഹരിക്കാം….””
ഒരു വഷളൻ ചിരിയോടെ കണ്ണൻ പറഞ്ഞതും, മാളു അവന്റെ കൈയിലൊരു കു.ത്ത് കൊടുത്തു, ക്ലാസ്സിലേക്ക് പോയി. കാരണം ഇനിയൊന്നും. പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് നന്നായി അറിയാം. എന്തെല്ലാം പറഞ്ഞാലും ക്യാപ്റ്റൻ ആകാശ് മേനോൻ തന്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും പിന്മാറാറില്ല.
ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് നൂറുതവണ ആലോചിക്കുകയും, എടുക്കുന്ന തീരുമാനത്തിൽ നിന്നും ഒരിക്കലും പിന്മാറാത്തവനുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണ മാണ് ഞാൻ. ജാതകത്തിന്റ പേരും പറഞ്ഞു വെറും ഇരുപതാം വയസിൽ, കണ്ണേട്ടന്റെ കൈ പിടിച്ചു വരുമ്പോൾ, ഭാവിയെ കുറിച്ച് കണ്ട സ്വപ്നങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാണെന്ന്. പക്ഷെ അതെല്ലാം ആദ്യത്തെ ദിവസം തന്നെ ഏട്ടൻ മാറ്റി തന്നു.
“”നമ്മുടെ കല്യാണം കഴിഞ്ഞെന്ന് കരുതി നീ നിന്റെ ആഗ്രഹങ്ങൾ മാറ്റേണ്ട കാര്യമില്ല… നന്നായി വർക്ക് ചെയ്യണം… നിന്റെ ലക്ഷ്യത്തിൽ എത്തണം… അതിനു വേണ്ട എന്ത് ഹെല്പും ഞാൻ ചെയ്യും… ഇടയ്ക്ക് ബോർ ആകുമ്പോൾ നിനക്ക് എന്റെ ക്യാമ്പിലും വേണമെങ്കിൽ വന്നു നിന്നോ… എന്താ അത് പോരെ…??? എവിടെയാണെങ്കിലും ഹാപ്പിയായിരിക്കണം… അത് മതി….””
യാതൊരു മുഖവരയുമില്ലാതെ പറഞ്ഞതും, സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. പിന്നീട് തന്റെ ഇഷ്ടത്തിന് തന്നെ പഠിച്ചു. ഡിഗ്രി കംപ്ലീറ്റ് ചെയ്തു, അതിനു ശേഷം MA ക്കും ചേർന്നു. അതിനിടയിൽ പലരുടെയും മുനവച്ചുള്ള സംസാരം കണ്ടിട്ടും കാണാത്തത് പോലെ നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. പക്ഷെ ഒരിക്കൽ മാത്രം കണ്ണേട്ടൻ പൊട്ടിത്തെറിച്ചു.
“”കല്യാണം കഴിഞ്ഞു വർഷം മൂന്നായില്ലേ മോനെ??? ഇത് വരെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇവൾക്ക് കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ താമസിക്കണോ?? നല്ലൊരു ഹോസ്പിറ്റലിൽ പോയി ആർക്കാണ് പ്രശ്നമെന്ന് നോക്ക്. നേരുത്തേ മരുന്ന് കഴിച്ചാൽ ശെരിയാകും….””
കണ്ണേട്ടന്റെ അമ്മായി പറഞ്ഞതും, ഇത് വരെ ആരും കാണാത്ത കണ്ണനയിരുന്നു അവിടെ.
“”എന്റെ ഭാര്യ പ്രസവിക്കേണ്ട സമയമാകുമ്പോൾ പ്രസവിക്കും അമ്മായി. അതിന്റെ പേരിൽ എനിക്കില്ലാത്ത സങ്കടം വേറെ ആർക്കും വേണ്ട. ഇനി നിങ്ങൾക്കൊക്കെ ഒരു ബുദ്ധിമുട്ട് ആണെങ്കിൽ അവളെ ഞാൻ നിൽക്കുന്നിടത്തേക്ക് കൊണ്ട് പോകാം. അപ്പോൾ പ്രശ്നമില്ലല്ലോ…???””
ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന ഏട്ടനെ കണ്ട് സമാധാനിപ്പിക്കാൻ വേണ്ടി കൈയിൽ കയറി പിടിച്ചതും, ദേഷ്യത്തോടെ കൈ തട്ടി കളഞ്ഞതും ഒരുമിച്ചായിരുന്നു.
“”പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് മാളു. കാര്യം പറയുന്നതിന്റെ ഇടയിൽ വന്നു കയറരുതെന്ന്. മാറി നിൽക്കാൻ നോക്ക് പെണ്ണെ…””
പെട്ടെന്ന് സങ്കടം വന്നു കണ്ണ് നിറഞ്ഞെങ്കിലും പിന്നീട് ഒന്നും കേൾക്കാനുള്ള ശക്തിയില്ലാരുന്നു. അച്ഛനും അമ്മയുമൊക്കെ മോന്റെ ഇങ്ങനെയൊരു മുഖം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ താൻ റൂമിലേക്ക് വന്നു. അവിടെ നിന്നും ആരുടേയും ഒരു കുറ്റപ്പെടുത്തലും കേൾക്കാനുള്ള ത്രാണിയില്ലായിരുന്നു എന്നതാണ് സത്യം. കുറച്ചു കഴിഞ്ഞു ഏട്ടൻ മുറിയിലേക്ക് വന്നതും, എന്ത് ചെയ്യണമെന്നറിയാതെ എണിറ്റു നിന്നു.
“”മാളു…””
ഒട്ടും മയമില്ലാതെയുള്ള വിളി കേട്ടതും, അറിയാതെ തന്നെ വീണ്ടും കണ്ണുകൾ നിറഞ്ഞിരുന്നു.
“”അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഒരു ബാഗിലെക്ക് എടുത്തു വെക്കാൻ നോക്ക്. പിന്നെ നിനക്ക് പഠിക്കാനുള്ള ബുക്കും. ഇനി എക്സാം എഴുതാൻ ഇവിടെക്ക് വന്നാൽ മതി.””
എടുത്തടിച്ചത് പോലെയുള്ള പറച്ചിലിൽ ആദ്യം സങ്കടം വന്നെങ്കിലും, ഒന്നും പറയാൻ തോന്നിയില്ല. മക്കൾ ഉടനെ വേണ്ടെന്ന് രണ്ട് പേരും കൂടെ ഒരുമിച്ചു എടുത്ത തീരുമാനമല്ലേ. പിന്നെന്താണ് ഇങ്ങനെയെന്നുള്ള ചിന്തയായിരുന്നു മനസ് നിറയെ. ഒന്നും പറയാതെ തന്നെ സാധനങ്ങൾ എടുത്തു വെച്ചതും, ആളുടെയൊപ്പം പുറത്തേക്കിറങി.
“”ഇതൊക്കെ ഒരല്പം കൂടുതൽ ആണ് കണ്ണാ… കല്യാണം കഴിഞ്ഞാൽ വിശേഷമായില്ലേ എന്ന് മറ്റുള്ളവർ ചോദിക്കുന്നത് സ്വാഭാവികം. അതെല്ലാം കേൾക്കാത്തത് പോലെ കരുതിയാൽ തീരുന്ന പ്രശ്നമാണ് നീയിങ്ങനെ വഷളാക്കുന്നത്. അല്ലെങ്കിൽ തന്നെ ചേച്ചി ചോദിച്ചതിന് എന്താണ് തെറ്റ്??? കല്യാണം കഴിഞ്ഞു വർഷം നാലായി. ഞങ്ങൾക്കുമുണ്ട് നിന്റെ മക്കളെ താലോലിക്കണമെന്ന മോഹം. നിനക്ക് നല്ലൊരു ജോലിയുണ്ടല്ലോ. അത് മതി ഒരു കുടുംബത്തിന് മുന്നോട്ട് പോകാൻ. കുട്ടികൾ ഉണ്ടായാലും പഠിക്കാൻ പറ്റും. അല്ലാതെ അതിനു വേണ്ടി ഇപ്പോഴേ കുഞ്ഞുങ്ങൾ വേണ്ടെന്ന് പറയുന്നതൊക്കെ അഹങ്കാരമാണ്.””
ഇത് വരെ ഒന്നും പറയാത്ത അമ്മ ഇങ്ങനെയൊക്കെ പറഞ്ഞതും, ഇനിയും ഒന്നും കേൾക്കാൻ പറ്റില്ലെന്ന പോലെ കണ്ണേട്ടനെ മുറുകെ പിടിച്ചു.
“”ഞങ്ങളുടെയിടയിൽ ഒരു കുഞ്ഞെന്ന് പറയുന്നത് അത് എന്റെയും എന്റെ ഭാര്യയുടെയും തീർത്തും വ്യക്തിപരമായ തീരുമാനമാണ്. അത് ഞങ്ങളെ മറ്റാരും ഓര്മിപ്പിക്കണ്ട…
കല്യാണം കഴിഞ്ഞതിന്റെ വർഷങ്ങൾ കണക്ക് പറയുന്നവർ എന്തെ ഓർക്കുന്നില്ല, അവൾ ഏത് പ്രായത്തിലാണ് എന്റെ ഭാര്യയായി വന്നതെന്ന്…?? എന്തെല്ലാം സ്വപ്നങ്ങളുണ്ടായിരുനെന്ന്…??? അതിലെല്ലാമുപരി, ഒരു പട്ടാളക്കാരന്റെ ഭാര്യയാണവൾ.. നാളെ എനിക്ക് എന്തെങ്കിലും പറ്റിയാലും അവൾക്ക് ജീവിക്കണം… അതിനു വിദ്യാഭ്യാസം തന്നെ വേണം…
എന്റെ പെണ്ണിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ എനിക്കറിയാം.. മറ്റാരും പറഞ്ഞു തരേണ്ട… ഇനിയിപ്പോൾ ഇവൾ ഇവിടെ നിന്നാലും നിങ്ങളൊന്നും സമാധാനം കൊടുക്കില്ല.. അതിലും ഭേദം എന്റെ കൂടെ വരുന്നതാണ്.. സമാധാനമെങ്കിലും കിട്ടും കുറച്ചു ദിവസം…
അല്ലെങ്കിലും മരുമോളെ സ്വന്തം മോളായാണ് കാണുന്നതേനൊക്കെ വാക്കിൽ മാത്രേ പറയാൻ പറ്റു… അല്ലേ അമ്മേ…???””
അത്ര മാത്രം പറഞ്ഞ ശേഷം ആകാശ് മാളുവിനോടൊപ്പം ആ വീടിന്റെ പടിയിറങ്ങുമ്പോൾ, മാളുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് പക്ഷെ അവൻ വഴക്ക് പറഞ്ഞത് കൊണ്ടാണെന്ന് മാത്രം…
കണ്ണന്റെ കൂടെ അവർ നേരെ പോയത് അവന്റെ കോർട്ടേഴ്സിലേക്കാണ്… ആദ്യമായിട്ടായിരുന്നു ഒരു പട്ടാളക്യാമ്പിന്റെ ഉള്ളിലേക്ക് മാളു കയറുന്നത്… ഒരു ദിവസത്തെ യാത്രയിൽ പിണക്കം മാറ്റാൻ ആകാശ് ശ്രമിക്കാത്തത് കൊണ്ട് കൊച്ചിന്റെ മുഖം ഇപ്പോഴും ബലൂൺ പോലെ തന്നെയായിരുന്നു…
എല്ലാവിധ സൗകര്യങ്ങളുമുള്ള അത്യാവശ്യം നല്ലൊരു ഫ്ലാറ്റ്… ആകാശിനെ ഒന്ന് നോക്കി, വീർപ്പിച്ച മുഖവുമായി മാളു റൂമിലേക്ക് കയറിയതും, ഒരു പുഞ്ചിരിയോടെ ആകാശും അവളോടൊപ്പം കയറി വാതിലടച്ചിരുന്നു…
“”കളിക്കല്ലേ കണ്ണേട്ടാ… റൂമിനു പുറത്തേക്ക് പോയെ… എനിക്ക് കുളിക്കണം….””
ഗൗരവത്തോടെയുള്ള മാളുവിന്റെ വാക്കിൽ, ആകാശ് ഒരു പുഞ്ചിരിയോടെ അവളെ വട്ടം പിടിച്ചിരുന്നു…
“”കണ്ണേട്ടൻ ഒന്നും കളിച്ചില്ലല്ലോ പൊന്നേ… കളിക്കാൻ പോകുന്നല്ലേയുള്ളൂ… അതിനു മുൻപ് എന്തിനാ ഇത്ര ഗൗരവം….???””
പതിയെ മാളുവിന്റെ കവിളിൽ തലോടി അത്രമേൽ സ്നേഹത്തോടെ അവൻ ചോദിച്ചതും, പെണ്ണിന്റെ മുഖം തക്കാളി പോലെയായിരുന്നു…
“”ഞാൻ പറഞ്ഞിട്ടുള്ളതല്ലേ… എനിക്ക് ദേഷ്യം വരുമ്പോൾ അതിനിടയിൽ ഒന്നും പറയാൻ വേണ്ടി വരരുതെന്ന്…??? ഹ്മ്മ്മ്…????””
“”എന്റെ പൊന്നല്ലേ നീ….””
ഓരോ വാക്കും പറയുന്നതിനൊപ്പം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ മുഖം മുഴുവൻ പതിയുകയും, കൈകൾ ശ.രീരത്തിൽ കുസൃതി കാട്ടുകയും ചെയ്യാൻ തുടങ്ങിയിരുന്നു…
ചു.ണ്ടുകൾ തമ്മിൽ ചു.ണ്ടുകൾ ചേർന്ന നിമിഷം ആകാശിന്റെ കൈകൾ അവളുടെ മാറിൽ അമർന്നതും, ഒരു നിശ്വാസത്തോടെ അവൾ അവന്റെ തോളിൽ പിടുത്തമിട്ടിരുന്നു…
ആ വെറും നിലത്തേക്ക് അവളുമായി കിടക്കുമ്പോഴും, വസ്ത്രങ്ങൾ രണ്ട് പേരിൽ നിന്നും അകലുമ്പോഴും പിന്നീട് ആകാശിന്റെ ചുണ്ടും നാവും പല്ലും അവളുടെ ശ.രീരത്തിലെ ഓരോ ഭാ.ഗങ്ങൾ തേടി ചെല്ലുമ്പോഴും, എത്ര അടക്കി പിടിച്ചാലും മടി വരാത്തത് പോലെ മാളു അവനെ ത.ന്നോട് ചേർത്തിരുന്നു..
അത്രമേൽ പ്രണയത്തോടെ…
.
അവസാനിച്ചു.
