“”എന്നാലും ആ കുഞ്ഞിന് എന്തിന്റെ കേടായിരുന്നു…?? നല്ല തങ്കടം പോലൊരു കുഞ്ഞ്.. ആവിശ്യത്തി ലധികം സ്വത്തും.. ഒറ്റ മോളും… ഇതെല്ലാം അവൾക്കുള്ളതല്ലായിരുന്നോ.. എന്നിട്ടെന്തിനാണോ അത് ഈ കടുംകൈ ചെയ്തത്…???””

എഴുത്ത്: – വൈഗ ലക്ഷ്മി

“”എന്നാലും ആ കുഞ്ഞിന് എന്തിന്റെ കേടായിരുന്നു…?? നല്ല തങ്കടം പോലൊരു കുഞ്ഞ്.. ആവിശ്യത്തി ലധികം സ്വത്തും.. ഒറ്റ മോളും… ഇതെല്ലാം അവൾക്കുള്ളതല്ലായിരുന്നോ.. എന്നിട്ടെന്തിനാണോ അത് ഈ കടുംകൈ ചെയ്തത്…???””

വീടിന്റെ മുന്നിലിരുന്നു പത്മ പറഞ്ഞതും, അതെല്ലാം ശെരിയാണെന്ന പോലെ വിജയമ്മയും തല കുലുക്കി…

“”ഇന്നത്തെ കാലമല്ലേ പത്മെ… വല്ല പ്രണയവും ഉണ്ടാകും.. ആർക്കറിയാം ഇനി ആ ചെക്കൻ ഈ പെണ്ണിന്റെ വ.യറ്റിലു.ണ്ടാക്കിയിട്ടുണ്ടോയെന്ന്…??””

ഉള്ളിലുള്ള വി.ഷം അത് പോലെ വിജയമ്മ പറഞ്ഞതും, ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ പത്മവും അത് ഏറ്റു പിടിച്ചു…

അവരുടെ ഇഷ്ടത്തിന് ആ സംസാരം നീണ്ടു പോവുകയും ചെയ്തു. കാരണം, ആ വീട്ടിൽ മരിച്ചു കിടക്കുന്നത് ഇവരുടെയാരുമല്ലല്ലോ. അവനവനു വരുമ്പോൾ മാത്രമറിയും അതിന്റെ വേദന….

ഇതേ സമയം മരണവീട്ടിൽ തന്റെ പൊന്നുമോളുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ആ അച്ഛനും അമ്മയും… ഒരു മുള്ളു കൊണ്ട് പോലും അവളെ വേദനിപ്പിച്ചിട്ടില്ല… എല്ലാ സൗകര്യ ങ്ങളോടും കൂടി, ഒന്നിനുമൊരു കുറവു വരാതെ അവൾ ജീവിക്കാൻ വേണ്ടിയായിരുന്നു തങ്ങൾ രണ്ട് പേരും ഇങ്ങനെ കിടന്നോടിയത്…

എന്നിട്ടിപ്പോൾ എന്ത് നേടി..??? ആർക്ക് വേണ്ടിയാണോ അവർ ജീവിച്ചത്.. ആ ആൾ ഇന്ന് ഒനു മറിയാതെ ഉറങ്ങുന്നു… ഇനിയൊരിക്കലും ഉണരാത്ത ഉറക്കം…

സമയമായപ്പോൾ ആരൊക്കെയോ ചേർന്നു ബോഡി എടുത്തതും, കണ്ണീരോടെ ആ അച്ഛനും അമ്മയും അവിടെയിരുന്നു…

ഇനിയൊന്നും നഷ്ടപ്പെടാനില്ലായിരുന്നു അവർക്ക്…

🌷🌷🌷🌷

“”എന്തിനാ ഹരിയേട്ടാ….. നമ്മുടെ കുഞ്ഞ്…. ഒരു വാക്ക് അവൾക്ക് പറയാമായിരുന്നെല്ലോ… ഞാനില്ലാരുന്നോ അവൾക്ക്….?? ഇതിപ്പോൾ എന്താ കാര്യമെന്ന് പോലും….””

രാത്രിയിൽ എല്ലാവരും പോയ ശേഷം അമ്മ ഗീത, അച്ഛൻ ഹരിയോട് തന്റെ സങ്കടം പറഞ്ഞു കരഞ്ഞതും, എന്ത് പറയണമെന്ന അവസ്ഥയിലാരുന്നു അയാളും.

“” നീ ഇങ്ങനെ കരയാതെ ഗീതേ… നമുക്ക് അവളുടെ റൂം ഒന്ന് വൃ.ത്തിയാക്കിയിടാം… അവൾക്ക് ഇഷ്ടമല്ലല്ലോ… മുറി വൃത്തിയില്ലാതെ കിടക്കുന്നത്.. നീ വന്നേ…. “”

ഗീതേ സമാധാനിപ്പിക്കാനായി കണ്ണീരോടെ ഹരി അവരേ താങ്ങി കാർത്തികയുടെ റൂമിലേക്ക് കയറിയതും കണ്ടത് എല്ലാം നല്ല വൃത്തിയോടെ അടുക്കി പെറുക്കി വെച്ചിരിക്കുന്നതാണ്. റൂമിന്റെ വാളിൽ അവളുടെ ഒരുപാട് ഫോട്ടോസ്…

പണ്ടേ അവൾക്ക് എന്തിനും നല്ല വൃ.ത്തി വേണം. എല്ലാവരോടൊപ്പം എവിടെയെങ്കിലും പോയാൽ എന്ത് ചെറിയ കാര്യവും ഫോട്ടോയെടുക്കാൻ അവൾക്ക് വലിയ ഇഷ്ടമാണ്…

ഗീതയ്ക്ക് ഫോൺ വാങ്ങണമെന്ന് പറഞ്ഞപ്പോൾ “”എനിക്ക് ഫോട്ടോയെടുക്കാൻ ഐ ഫോൺ മതി അച്ഛാ… പ്ലീസ്… സ്വന്തമായി ഫോൺ വേണമെന്നൊന്നും ഞാൻ പറയാറില്ലല്ലോ. അമ്മയുടെ ഫോൺ എടുത്തോളാം ഞാൻ… അതാണ്‌ പറയുന്നേ.. ഒരു ഐ ഫോൺ വാങ്ങി താ അച്ഛാ….””

കൊഞ്ചിയുള്ള അനുവിന്റെ വാക്കിൽ ഒരു ചിരിയോടെയാണ് ഹരി ഗീതയ്ക്കും അണുവിനുമൊപ്പം കടയിൽ പോയി ഫോൺ വാങ്ങിയത്.

എവിടെയെങ്കിലും പോകുമ്പോൾ ഫോട്ടോയെടുക്കാനല്ലാതെ അവൾ ആ ഫോൺ കൈ കൊണ്ട് തൊടാരുമില്ല…

കട്ടിലിൽ തളർന്നിരിക്കുന്ന ഗീതയെ കണ്ടെങ്കിലും, കരഞ്ഞെങ്കിലും അവൾക്കൊരു സമാധാനം കിട്ടട്ടെന്ന പോലെ ഹരി വെറുതെ അവളുടെ ഓരോ ബുക്കും നോക്കി…

എല്ലാ ബുക്കിലെയും ആദ്യത്തെ പേജിൽ തന്നെ അനാമിക ഹരികൃഷ്ണൻ എന്ന് മനോഹരമായ അക്ഷരങ്ങളിൽ എഴുതിയിട്ടുമുണ്ട്.

അപ്പോഴാണ് അവളുടെ ഡയറി കണ്ണിൽ പെട്ടത്. ഒരു തവണ ന്യൂ ഇയറിന് ഗിഫ്റ്റ് കിട്ടിയ ഡയറി അവൾക്ക് കൊടുത്തത് മുതലാണ് ഈ ഡയറി എഴുതുന്ന ശീലം തുടങ്ങിയത്. അത് പ്രോത്സാഹി പ്പിക്കണമെന്ന തോന്നലിൽ എവിടെയെങ്കിലും വ്യത്യസ്തമായ ഡയറി കാണുമ്പോൾ അവൾക്ക് വാങ്ങി ഗിഫ്റ്റ് കൊടുക്കാറുമുണ്ട്.

അതിലെ ഓരോ പേജും മറിച്ചു നോക്കുമ്പോൾ ഹരിയിൽ വാത്സല്യത്തോടെയുള്ള പുഞ്ചിരിയായിരുന്നു.

അവസാന പേജിലാണ് അച്ഛനും അമ്മയ്ക്കുമുള്ള കത്ത് പോലെ എഴുതിയിരിക്കുന്നത് കണ്ടത്..

“”എന്റെ അച്ഛനും അമ്മയ്ക്കും…

എനിക്കറിയാം… ഈ ലോകത്തു നിങ്ങൾക്ക് ഏറ്റവുമിഷ്ടം എന്നെയാണെന്ന്… എനിക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത് തന്നെ… പക്ഷെ എനിക്ക് ഇനിയും ഇവിടെ ജീവിക്കണ്ട അച്ഛാ….

അച്ഛനറിയുമോ… എന്റെ സ്കൂളിലെ സുരേഷ് സർ… എനിക്ക് സാറിന്റെ ക്ലാസ്സൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു… നമ്മൾ തേക്കടി പോയ ദിവസം ഞാൻ സ്കൂളിൽ പോയിരുന്നില്ലല്ലോ… അടുത്ത ദിവസം സർ എന്നെ കെമിസ്ട്രി ലാബിലേക്ക് വിളിച്ചു… എന്നിട്ട് പറഞ്ഞു ഞാൻ അബ്സെന്റ് ആയ ദിവസത്തെ ചെയ്യനാണെന്ന്… അവിടെ വേറെയാരുമില്ലായ്രിക്കുന്നു…

ഞാൻ ഓരോന്ന് ചെയ്യ്തു നിൽക്കുന്നതിനിടയിലാണ് സർ പുറകെ ചേർന്നു നിന്നത്.. പേടിച്ചു തിരിയുന്നതിനു മുൻപ് തന്നെ സാറിന്റെ കൈ എന്റെ നെ.ഞ്ചിൽ അമർന്നിരുന്നു…

എനിക്ക് നന്നായി വേദനിച്ചു അച്ഛാ… ഒച്ചയുയർത്താൻ പോയപ്പോൾ നീ സൗണ്ട് ഉണ്ടാക്കിയാൽ നീയാണ് എന്നെ ഇവിടെ വിളിച്ചു കയറ്റിയതെന്ന് പറയും ഞാൻ എന്നൊക്കെ പറഞ്ഞെന്നെ ഭീ.ഷണിപ്പെടുത്തി…

ശെരിക്കും ഞാൻ പേടിച്ചു പോയി അച്ഛാ… എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു… പിന്നീട് സർ എന്നെ താഴേക്ക് കി.ടത്തി ബലമായി ഡ്രെ.സ്സൊക്കെ മാറ്റി എന്തൊക്കെയോ ചെയ്തു…അയാളെന്റെ നെ.ഞ്ചിൽ ക.ടിച്ചു പറിച്ചപ്പോൾ വേദനിച്ചു സൗണ്ട് വന്നതിനു എന്റെ വാ.യിൽ യൂണിഫോമിന്റെ ഷർട്ട് കു.ത്തി കേറ്റി… പിന്നീട് നടക്കാൻ പോലും വയ്യാതെയാണ് ഞാൻ ക്ലാസ്സിലേക്ക് വന്നത്….

പിന്നീട് രണ്ട് തവണ സർ എന്നെ ഇത് എല്ലാവരോടും പറയുമെന്ന് ഭീ.ഷണിപ്പെടുത്തി പിന്നെയും… അച്ഛനോടും അമ്മയോടും പറയണമെന്ന് തോന്നി.. പക്ഷെ നിങ്ങളും പറഞ്ഞാലോ അനുട്ടി ബാഡ് girl ആണെന്ന്…

എനിക്കെന്റെ അച്ഛനെ ഒരുപാട് ഇഷ്ടമാ… എന്റെ സൂപ്പർ ഹീറോ ആണ് അച്ഛൻ…. സ്റ്റോറീസ് ഇൽ വായിക്കുന്നത് പോലെ, ഇനിയൊരു ലൈഫ് ഉണ്ടെങ്കിൽ എനിക്ക് എന്റെ അച്ഛനെയും അമ്മയെയും തന്നെ മതി..

I love you so much achaa and amma… I will miss you so badly…. ❤️❤️❤️””

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നെങ്കിലും, ഹരി നോക്കിയത് ഗീതയെയാണ്. അവളൊന്നും കണ്ടില്ലെന്ന് മനസിലായതും, ഹരി ആ ഡയറി ഗീതയുടെ കണ്ണെത്താത്ത സ്ഥലത്തേക്ക് മാറ്റി..

ഇനിയെന്ത് ചെയ്യണമെന്ന് തനിക്കറിയുന്ന പോലെ….

******************************************

കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് പ്രദീപ്‌ വാതിൽ തുറന്നത്. ഭാര്യയും മോനും ഭാര്യവീട്ടിലേക്ക് പോയിട്ട് രണ്ട് ദിവസമായി. അത് കാരണം ഒറ്റയ്ക്കാണ് താൻ…

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് മനസിലായില്ലെങ്കിലും, ആ മുഖം എവിടെയോ കണ്ട് മറന്നത് പോലെ… പ്രദീപ്‌ സർ അല്ലേയെന്ന് അയാൾ ചോദിച്ചതും, ആളെ മനസിലായില്ലെങ്കിലും പ്രദീപ് അയാളെ അകത്തേക്ക് ക്ഷണിച്ചിരുന്നു.

“”ക്ഷമിക്കണം… എനിക്ക് ആരാണെന്ന്….””

ഈ മുഖം ആരാണെന്ന് കുറെ ആലോചിച്ചതിനു ശേഷം പ്രദീപ്‌ പറഞ്ഞതും, മുന്നിലെ ആളിൽ ഒരുതരം ചിരിയായിരുന്നു…

“”എന്നെ സാറിന് അറിയാൻ വഴിയില്ല. പക്ഷെ എന്റെ മോളെ സാറിന് അറിയാമായിരിക്കും…

ഞങ്ങളുടെ അനു…

അനാമിക ഹരികൃഷ്ണൻ….

ഞാൻ അവളുടെ അച്ഛൻ ഹരി…

വളച്ചു കെട്ടില്ലാതെ ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ…??? എന്തിനായിരുന്നു താൻ എന്റെ മകളെ..???? ആണായിട്ടും പെണ്ണായിട്ടും അവൾ മാത്രമായിരുന്നു ഞങ്ങൾക്കുള്ളത്… ഞാനും എന്റെ ഭാര്യയും ജീവിച്ചത് തന്നെ അവൾക്ക് വേണ്ടിയാണ്…

എന്റെ അനുട്ടിയുടെ കൈയിൽ ഒരു മുള്ളു കൊണ്ടാൽ പോലും ഞങ്ങൾക്കുറങ്ങാൻ പറ്റില്ലാ യിരുന്നു… അങ്ങനെ കൊണ്ട് നടന്ന പോന്നമോളെയാണ് താൻ….

തന്റെ ഭാര്യയ്ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് താൻ എന്റെ കുഞ്ഞിൽ കണ്ടത്…?? വേണ്ടെന്ന് ഒരായിരം തവണ പറഞ്ഞതല്ലേ അവൾ…?? ബലമായി നീ അവളെ…..

ഓട്ടോപ്സി റിപ്പോർട്ടിൽ എല്ലാം വ്യക്തമായി തന്നെയുണ്ട്… പുറംലോകമറിയാതെ എന്റെ പണമുപ യോഗിച്ച് ഞാനാണ് കേസ് ഒതുക്കി തീർത്തത്. എന്തിനെന്നു അറിയാമോ…??? നിന്റെ വിധി എനിക്ക് തന്നെ നടത്താൻ… എന്റെ കുഞ്ഞിനെ മറ്റുള്ളവരുടെ മുന്നിൽ വീണ്ടും ഒരു ചർച്ചാവിഷയം ആക്കാൻ എനിക്ക് താല്പര്യമില്ല…

ആരോടും ഒരു ദ്രോഹവും അവൾ ചെയ്തിട്ടില്ല… അപ്പോൾ പിന്നെ അവളുടെ അച്ഛനായ ഞാൻ അറിഞ്ഞു കൊണ്ട് അതിനു നിൽക്കുമോ…???

ഇന്നിപ്പോൾ ഇവിടെ ഞാൻ നിൽക്കുന്നത് തനിക്ക് മാപ്പ് തന്നു പുണ്യാളൻ ആക്കാനല്ല… ഒരു കാര്യം പറയാൻ… ദാ ഈ സാധനം വിഷമാണ്.. നല്ല കൂടിയ വി.ഷം….

മുന്നിലേക്ക് ഒരു കുപ്പി നീട്ടി ഹരി പറഞ്ഞതും, പ്രദീപ്‌ പകച്ചു കൊണ്ട് അയാളെ നോക്കി. പക്ഷെ ഹരിയുടെ മുഖത്തു നിർവികാരതയായിരുന്നു…

“”നിന്റെ കണ്ണീരിൽ ഞാൻ വീഴില്ല… ഞാൻ ഇവിടെ നിന്നും പോയതിനു ശേഷം നിനക്ക് സ്വയം ഒരു കത്തെഴുതി നിന്റെ ജീവിതം കളയാം… കേസിന്റെ പുറകെ ഞാൻ ഇറങ്ങിയാൽ ഈ സമൂഹത്തിൽ നിന്റെ മകനെയും ഭാര്യയെയും മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചു നോക്ക്… അവരുടെ വെറുപ്പോടെയുള്ള നോട്ടം…

മെന്റൽ പ്രഷർ കാരണമാണെന്നോ മറ്റോ നീയായി കാരണമുണ്ടാക്കി മരിച്ചാൽ നിനക്ക് വേണ്ടി അവർ കണ്ണീരെങ്കിലും ഒഴുക്കും.. അല്ലെങ്കിൽ….!!

ചോയ്സ് തന്റെയാണ്… തനിക്ക് തീരുമാനിക്കാം….

അത്ര മാത്രം പറഞ്ഞു ഹരി ആ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു…

********************************

അടുത്ത ദിവസം രാവിലെ പത്രത്തിലെ കോളത്തിൽ “”അധ്യാപകൻ മാനസിക വിഷമത്തിൽ ആത്മഹ.ത്യ ചെയ്തു…”” എന്നൊരു വാർത്ത കണ്ടതും, ഹരിയിൽ സംതൃപ്തിയോടുള്ള ചിരിയായിരുന്നു…

തന്റെ മകൾക്ക് നീതി വാങ്ങി കൊടുത്ത ഒരച്ഛന്റെ ചിരി….

അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *