STORY WRITTEN BY VIPIN PG
“രെമ്യയുടെ വീടല്ലേ”
അതേ”
“ ഒരു കത്തുണ്ട്”
അടുക്കളയില്‍ അരി കഴുകിക്കൊണ്ട് ഇരുന്ന അമ്മ ഓടി വന്ന് എന്റെ കൈയ്യില്‍ നിന്ന് കത്ത് വാങ്ങി. യാതൊരു ആശങ്കയും കൂടാതെ ഞാന്‍ കത്ത് കൊടുത്തു. ഫ്രം അഡ്രെസ്സ് ഇല്ല ഒന്നും എഴുതിയിട്ടില്ല ഒരു തേങ്ങയും ഇല്ല.
“ ഹിഹി,,, യുദ്ധം ആരംഭിക്കാം”
അഡ്രെസ്സ് ഇല്ലാത്ത ആദ്യത്തെ കത്ത് വന്നപ്പോളാണ് അവന്‍ ജീവനോടെ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഇനിയിപ്പോ രണ്ടു മാസം. ഓരോ മാസവും ഓരോ കത്ത് വീതം വീട്ടില്‍ വന്നാല്‍ പ്രശ്നം തീര്‍ന്നു. ആള് നാട്ടിലെത്തിയാല്‍ തിരികെ പോകുമ്പോള്‍ കൂടെ പോകാം.
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന് ആരോ പറഞ്ഞത് തെറ്റാണ്. കാരണം ശുദ്ധവായു ശുദ്ധജലം ഇത് രണ്ടും ശരിയാണ്. ബാക്കി മുഴുവന്‍ വി,ഷമാണ് വി,ഷം. എന്ന് പറഞ്ഞാല്‍ യാഥാ സ്ഥിതികത അന്നത്തെപോലെ ഇന്നും തുടര്‍ന്നു പോകുന്നത് കൊണ്ട് നമ്മളെ പോലെ പുറം ലോകം കണ്ടവരെ കാണുന്നത് തന്നെ ഇവര്‍ക്ക് അലര്‍ജിയാണ്. എന്തോ അന്യഗ്രഹ ജീവികളെ പോലെ ഇവര്‍ പെരുമാറും. പ്രേമിച്ചു നടക്കുന്ന കമിതാക്കള്‍ക്ക് ഒന്ന് സംഗമിക്കണമെങ്കില്‍ ഇവിടെ മുന്തിരി തോട്ടം പോയിട്ട് ഒരു കാപ്പി തോട്ടം പോലുമില്ല. അതുകൊണ്ട് തന്നെ പല കമിതാക്കളുടെയും സംഗമ മാര്‍ഗ്ഗം വെളുപ്പാന്‍ കാലത്ത് എണീറ്റ് വെളിക്ക് പോകാന്‍ എന്ന് പറഞ്ഞ് തൊട്ടടുത്തുള്ള തോട്ടത്തില്‍ പോകും. നെറ്റി ചുളിക്കണ്ട,, ഇവിടെ ഇപ്പോഴും ബാത്രൂം ഇല്ലാത്ത വീടുകള്‍ ഉണ്ട്. ഒരു നാള്‍ റബ്ബര്‍ വെ,ട്ടാന്‍ പോയ ഒരു ചേട്ടന്‍ സംഗമിച്ചു കൊണ്ടിരുന്ന ഒരു കമിതാക്കളെ കണ്ടപ്പോള്‍ ആത്മാക്കള്‍ ആണെന്ന് പറഞ്ഞ് ഓടിയതാണ്. ഉടു തുണിക്ക് മറു തുണി ഇല്ലാതെ കിടന്നിരുന്ന കമിതാക്കള്‍ രക്ഷപെടാന്‍ ഓടിയ ഓട്ടത്തിന്റെ ഇടയ്ക്കാണ് വസ്ത്ര ധാരണം നടത്തിയത്.. ഹോ,, എന്തൊരു കഷ്ടപ്പാട്…
ഇനി എന്റെ കാര്യം. ഇവനെ പ്രേമിച്ച കുറ്റത്തിന് ഞാന്‍ ഇപ്പോള്‍ കുറച്ചു നാളുകളായി വീട്ടു തടങ്കലില്‍ ആണ്. ഈ തടവ് എത്ര കാലം എന്ന് ആദ്യം അറിയില്ലാരുന്നു. പിന്നെയാണ് ഇവര് തന്നെ പറയുന്നത് അവനെ മറക്കുന്നത് വരെയെന്ന്. ശ്ശെടാ ,, ഇതെന്ത് കൂത്ത്. ഈ സംഭവം ഇവിടെ വരെയെത്തിയ വഴി പറഞ്ഞ് തരാം. ഒരു തവണ അവനെ ഫോണ്‍ ചെയ്ത കുറ്റത്തിന് ഇരുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി എന്റെ അമ്മാവന്‍ നിലത്തെറിഞ്ഞു. കൂട്ടി വച്ച പൈസ കൊണ്ട് ഞാന്‍ വാങ്ങിയ ഫോണ്‍ ആണ്.
രണ്ട് കൈയും തലയില്‍ വച്ച് ഞാന്‍ ആഞ്ഞു പ്രാകി. അന്ന് ഞാന്‍ പ്രാകിയ പ്രാക്കില്‍ അമ്മാവന്‍ തിരിച്ചു പോകുന്ന വഴി സൈക്കിള്‍ മറിഞ്ഞു വീണ് മുന്നിലത്തെ തന്നെ മൂന്നു പല്ല് പോയി. നന്നായിപ്പോയി. ഫോണ്‍ പോയപ്പോള്‍ കിട്ടിയ വഴിയാണിത്. ലാപ്പില്‍ അവനൊരു മെയില്‍ അയച്ചു. കാര്യം പറഞ്ഞു. ഇനി മുന്നോട്ടു പോകാനുള്ള വഴി അവനും പറഞ്ഞ് തന്നു.
നാല് വര്‍ഷം ആരുമറിയാതെ പ്രേമിച്ചതും കറങ്ങാന്‍ പോയതുമൊക്കെ ചെയ്ത കുറ്റത്തിന്റെ തീവ്രത കൂട്ടുന്നു. എല്ലാവരെയും പോലെ തന്നെ ശാ,രീരികമായി അടുത്തതും അപ്പോള്‍ തന്നെ. ആദ്യ ചും,ബനം,, എനിക്കത് മറക്കാന്‍ കഴിയില്ല. ആദ്യത്തെ അങ്കലാപ്പ് കഴിഞ്ഞപ്പോള്‍ പിന്നെ എന്തിനുമുള്ള ധൈര്യമായി. അങ്ങനെ വളരെ സേഫ് ടൈം നോക്കി ഒരു തവണ ബന്ധപ്പെട്ടു. ധൈര്യം കൂടിയപ്പോള്‍ പല തവണയായി. ഔട്ട് ഡോര്‍ അവന്‍റെയൊരു ഫാന്റസി ആയിരുന്നു. പ്രേമം മൂത്ത് നില്‍ക്കുന്ന സമയമായതിനാല്‍ ഞാന്‍ സമ്മതിച്ചു. അവന്‍ വിദേശത്ത് ജോലിക്ക് പോയതിന് ശേഷമാണു കാര്യങ്ങള്‍ വീട്ടില്‍ അറിഞ്ഞത്. ഒരു ദിവസം ഉച്ചയ്ക്ക് അമ്മ റൂം തള്ളി തുറന്നു കയറി വന്നപ്പോള്‍ ഞാന്‍ ഹാഫ് നേക്കഡ് ആയിരുന്നു. എന്ന് പറഞ്ഞാല്‍ ഒരു നിക്കറും കൈയ്യില്ലാത്ത ടി ഷര്‍ട്ടും. എന്റെമ്മോ,, ഞാന്‍ അവനുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. പോരെ പൂരം,,
“തു,ണി ഇല്ലാതെ ഇരിക്കുന്നു. നാട്ടുകാരെ മുഴുവന്‍ കാണിക്കുന്നു. ആരാടീ അവന്‍ ഏതാടി അവന്‍” ബോയ് ഫ്രണ്ട് എന്ന് പറഞ്ഞിട്ട് അമ്മയ്ക്ക് മനസ്സിലാകുന്നില്ല. ഒടുക്കം കൃത്യമായ കാര്യം പറഞ്ഞ് കൊടുത്തു. ആദ്യം കരണത്ത് കിട്ടിയത് അമ്മയുടെ അടുത്ത് നിന്നാണ്. എന്റെ ദൈവമേ,, ഈ മനുഷ്യര്‍ എന്താ ഇങ്ങനെ. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ തല്ലും വഴക്കും. അതിനാണ് അമ്മാവനെ വിളിച്ചു വരുത്തിയത്. ഫോണ്‍ പോയത് കൊണ്ട് ഇനി വിളി നടക്കില്ല. വിളിക്കണ്ട,, ഒരു കുഴപ്പവുമില്ല. ആള് ജീവനോടെ ഉണ്ടെന്ന് എനിക്ക് കൃത്യമായി അറിഞ്ഞാല്‍ മതി. അതിന് എന്റെ അഡ്രസ്സില്‍ ഒരു ബ്ലാങ്ക് ലെറ്റര്‍. അത് മതി.
അമ്മ അമ്മയുടെ കല്യാണ കഥ പറയുനത് പറയുന്നത് ഭീകരമാണ്. അമ്മയ്ക്ക് മുപ്പത് വയസ്സുള്ളപ്പോളാണ് കല്യാണം നടക്കുന്നത്. അന്ന് അച്ഛന് നാല്പത്തി നാല് വയസ്സ്. അച്ഛന്റെ രണ്ടാം കെട്ടായിന്നുത്രേ. ഒരു തരത്തിലും പരസ്പരം മനസ്സിലാവാത്ത രണ്ടാത്മാക്കള്‍. അച്ഛന്‍ മരിച്ചിട്ട് ആറു കൊല്ലമായി. അന്ന് തൊട്ട് അമ്മാവന്‍ ആണ് കാര്യങ്ങള്‍ നോക്കുന്നത്. എന്ന് പറഞ്ഞാല്‍ കാരണവര്‍ സ്ഥാനം. അയാള്‍ മഹാ മുരടന്‍ ആണ്. ഒരു വക കാര്യം പറഞ്ഞാല്‍ മസ്സിലാകാത്ത മനുഷ്യന്‍.
പക്ഷെ പല്ല് പോയതില്‍ പിന്നെ അമ്മാവന്‍ ഒതുങ്ങിയിട്ടുണ്ട്. ഇനി അമ്മ. അതിനു ഒരൊറ്റ മാര്‍ഗ്ഗമേ ഉള്ളൂ. അത് ക്ലൈമാക്സില്‍ പറയാം.
എന്ത് തന്നെയായാലും ഇക്കാര്യത്തില്‍ ആരുടേയും ഒരു പിടുത്തവും നടക്കില്ല. അത് ഞങ്ങള്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്. അതില്‍ യാതൊരു മാറ്റവുമില്ല. തല പോയെങ്കില്‍ പോട്ടെ. എന്നാലും പിന്മാറില്ല. പിന്മാറേണ്ട ആവശ്യമില്ല. അവന്‍ നല്ല പയ്യനാണ്,, നല്ല ഫാമിലി ആണ്. പിന്നെന്തിനു പിന്മാറണം. ജീവിതം നമ്മള്‍ തിരഞ്ഞെടുക്കണം. അത് വിജയിപ്പികണം. അതാണല്ലോ ഹീറോയിസം. ആ ഹീറോയിസം കാണിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതുകൊണ്ട് യുദ്ധത്തിനു തുടക്കം കുറിച്ചു.
നിരാഹാര സമരമൊക്കെ പഴയ ഏര്‍പ്പാടാണ്. വെറുതെ പട്ടിണി കിടക്കാമെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല. അവന്‍ വരുന്ന വരെ ആരോടും മിണ്ടില്ല. അടിച്ചാലും കൊ,ല്ലുമെന്ന് പറഞ്ഞാലും മിണ്ടില്ല. ഞാന്‍ മിണ്ടിയാല്‍ മാത്രം നടക്കുന്ന കുറെ കാര്യങ്ങള്‍ ഇവിടെ ഉണ്ട്. ഞാന്‍ വഴി കണ്ടിട്ടുണ്ട്… എന്നോടാ കളി.
ഏതോ ഒരു അണ്ണാച്ചി,, ഇപ്പൊ അങ്ങനെ പറയാന്‍ പാടില്ലാലോ… ഒരു കന്നടക്കാരന്‍ ഇവിടെ വരാറുണ്ട്. അയാളുടെ കൈയ്യില്‍ നിന്ന് പലരും പലിശയ്ക്ക് പൈസ വാങ്ങിയിട്ടുണ്ട്. അമ്മയും വാങ്ങിയിട്ടുണ്ട്. അയാള്‍ക്ക് പൈസ കൊടുക്കാന്‍ തികയാതെ വരുമ്പോള്‍ ഞാനാണ് ആളെ പറഞ്ഞു സമാധാനിപ്പിച്ചു വിടാറ്. കാരണം വീട്ടില്‍ എനിക്ക് മാത്രമേ കന്നഡ അറിയൂ.
അയാള്‍ എവിടെ പോയാലും ഭയങ്കര അലമ്പാണ്. ആള് കുറച്ചു പാവമായാത് കൊണ്ട് എല്ലാവരും അയാളെ പറ്റിക്കും. അത് മനസ്സിലായപ്പോള്‍ മുതല്‍ അയാള്‍ പൈസ കൊടുത്തില്ലെങ്കില്‍ എല്ലാവരോടും ബഹളം വയ്ക്കും. ഇവിടെ ആര്‍ക്കും കന്നഡ അറിയില്ല. എനിക്കെ അറിയൂ. അതുകൊണ്ട് തന്നെ ഒന്ന് രണ്ട് പ്രാവശ്യം അയവക്കത്തുള്ള ബഹളവും ഞാന്‍ ഇടപെട്ടു തീര്‍ത്ത് കൊടുത്തു. വന്നു വന്ന് ഇവള്‍ വാര്‍ഡ് മെമ്പറുടെ പണി കൂടി ഏറ്റെടുത്തോ എന്നായി അമ്മ. പക്ഷെ എന്റെ ദുരുദ്ദേശം വേറെയാണ്.
ഒരു തവണ അയാള്‍ വന്നപ്പോള്‍ മുതല്‍ ബഹളം. കാരണം പൈസ നന്നേ കുറവാണ്. എന്റെ ഫോണ്‍ ഇല്ലാത്തത് കൊണ്ട് ഗൂഗിള്‍ പേയും ചെയ്യാന്‍ പറ്റില്ല. ഞാന്‍ വിഷയത്തില്‍ ഇടപെട്ടതെ ഇല്ല. അയാള്‍ അലമ്പോട് അലമ്പ്. ഒടുക്കം അമ്മാവന്‍ വന്നു വിഷയത്തില്‍ ഇടപെട്ടു. അമ്മാവനും ഭാഷ അറിയില്ല. അയാള്‍ അമ്മാവന്റെ സൈക്കിള്‍ എടുത്തിട്ട് പോകാന്‍ നോക്കി. മൊത്തം അ,ടിയും ബഹളവും ആയപ്പോള്‍ എന്നോട് ഒന്ന് പറയാന്‍ പറഞ്ഞ് എല്ലാവരും കാ,ലു പിടിച്ചു. അവനുമായുള്ള കല്യാണത്തിന് സമ്മതിച്ചാല്‍ വിഷയം തീര്‍ക്കാം എന്ന് ഞാനും. അണ്ണാച്ചി ഇനിയും വരും,, ഇനിയും ബഹളം ഉണ്ടാകും. ആ ഒരൊറ്റ കാരണത്താല്‍ വീട്ടില്‍ കല്യാണത്തിന് സമ്മതിച്ചു. ആ സന്തോഷത്തില്‍ ഞാന്‍ ഒരു വിധം അയാളെ പറഞ്ഞ് സമാധാനിപ്പിച്ചു.
“എന്റെ കുടുംബമേ നിങ്ങള്‍ കാണാന്‍ കിടക്കുന്നെ ഉള്ളൂ. എന്റെ പ്രാണ നാഥന്‍ വന്ന് എന്നെ വധുവായി സ്വീകരിക്കുന്നത് വരെ എന്റെ ഭാഗത്ത് നിന്നും ഇനി ഒരു സഹകരണവും നിങ്ങള്‍ പ്രതീക്ഷിക്കണ്ട”
ശുഭം
