ഒരിക്കൽ നിന്റെയിഷ്ടത്തിന് ഞങ്ങളൊരു വിവാഹം നടത്തി തന്നു.. അതൊരു വർഷം തികയുന്നതിന് മുൻപ് തന്നെ നീ വീട്ടിലും വന്നു… എന്നിട്ട് ദാ ഇപ്പോൾ പറയുന്നു വേറെയൊരുത്തനെ ഇഷ്ടമാണെന്ന്… അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഞാൻ..

എഴുത്ത്: – വൈഗ ലക്ഷ്മി

“”ഒരിക്കൽ നിന്റെയിഷ്ടത്തിന് ഞങ്ങളൊരു വിവാഹം നടത്തി തന്നു.. അതൊരു വർഷം തികയുന്നതിന് മുൻപ് തന്നെ നീ വീട്ടിലും വന്നു… എന്നിട്ട് ദാ ഇപ്പോൾ പറയുന്നു വേറെയൊരുത്തനെ ഇഷ്ടമാണെന്ന്… അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഞാൻ… നിനക്കിത്ര മു,ട്ടി നിൽക്കുവാണോ…?? ഒരമ്മയും സ്വന്തം മക്കളോട് ചോദിക്കരുത്… പക്ഷെ എങ്ങനെ ചോദിക്കാതിരിക്കും… അതല്ലേ കാണിക്കുന്നത്….

നിനക്ക് വേണ്ടിയാണ് നിന്റെ ചേട്ടൻ ജീവിക്കുന്നത് തന്നെ… അവന് വയസ് 30 ആയിട്ടും ഒരു കല്യാണം കഴിക്കാൻ പോലും മനസ്സില്ലാതെ നിൽക്കുന്നതിന് കാരണവും നീയൊരാൾ മാത്രമാണ്… എന്നിട്ടിപ്പോൾ അവൾക്ക് വീണ്ടും കല്യാണം കഴിക്കണം….

എന്തിനാ….?? ഒരു മാസം കഴിയുന്നതിനു മുൻപ് വീണ്ടും ഇവിടെ വന്നു നിൽക്കാൻ ആണോ…?? പോയി നിന്റെ കാര്യം നോക്ക്….””

കണ്ണൻ പറഞ്ഞത് അതുപോലെ ആതിര വീട്ടിൽ പറഞ്ഞതും, അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

സ്വന്തം മകളെ മനസിലാക്കേണ്ടത് അമ്മയല്ലേ…?? എന്നിട്ടിപ്പോൾ ആ അമ്മ തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. എന്തിനു വേണ്ടി…?? ആർക്ക് വേണ്ടി…?? സ്വന്തം മകളെ കണ്ണീർ കുടിപ്പിച്ച ആ മൈ### മോന് വേണ്ടിയോ…????

പക്ഷെ അമ്മ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ആരൊ മനസിലിരുന്നു പറയുന്നു. താൻ ഡിഗ്രിയ്ക്ക് പഠിച്ച സമയം… ഉണ്ണിയേട്ടനോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു. ആൾക്ക് ബാങ്കിലായിരുന്നു ജോലി. ഉണ്ണിയേട്ടന്റെ വീട്ടിൽ കല്യാണത്തിന്റെ ആലോചനകൾ തുടങ്ങിയപ്പോൾ വീട്ടിൽ വന്നു ചോദിക്കട്ടെ എന്ന് തന്നോട് ചോദിച്ചു… ഉടനെ സമ്മതവും പറഞ്ഞു…

ഉണ്ണിയേട്ടൻ തന്റെ ചേട്ടൻ അർജുനോട് ഇതിനെ പറ്റി സംസാരിച്ചപ്പോൾ അജുവേട്ടൻ പറഞ്ഞത് അവളിപ്പോൾ കുഞ്ഞാണ്… ഞങ്ങൾ ഉടനെ ഒരു കല്യാണത്തിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നാണ്. പക്ഷേ തന്റെ ഒരാളുടെ വാശിക്കാണ് ആ കല്യാണം നടന്നത്…

കല്യാണത്തിന്റെ തലേദിവസം അജുവേട്ടൻ തന്നെ ചേർത്തു നിർത്തി പറഞ്ഞത് ഇന്നീ നിമിഷത്തിലും തനിക്ക് ഓർമ്മയുണ്ട്…

“” ചേട്ടന്റെ കുഞ്ഞിപെങ്ങൾ ആണ് നീ… നിന്റെ ഇഷ്ടത്തിന് നീയായി തിരഞ്ഞെടുത്ത ബന്ധമാണ്. പക്ഷേ ഞാൻ ഒരിക്കലും പറയില്ല ഇനിയെന്ത് വന്നാലും അത് നീ ഒറ്റയ്ക്ക് നേരിടണമെന്ന്…

ഒരു കുടുംബത്തിൽ പല പ്രശ്നങ്ങളും കാണും. എവിടെയും ആദ്യം ക്ഷമ കാണിക്കുക. എന്നിട്ടും നിനക്ക് പറ്റുന്നില്ലെന്നാണെങ്കിൽ നിന്റെ ചേട്ടൻ ജീവനോടെയുണ്ടെന്നു മാത്രം ഓർത്താൽ മതി എന്റെ കുഞ്ഞ്… നിന്റെ സ്വന്തം അച്ഛനും അമ്മയും പോലും കുറ്റം പറഞ്ഞാലും ഈ ചേട്ടൻ കാണും നിനക്കൊപ്പം…

കല്യാണം കഴിഞ്ഞു എന്തിനർത്ഥം നിന്നെ എല്ലാ ബന്ധവും ഉപേക്ഷിച്ചു ഞങ്ങൾ കാണാഞ്ഞെന്നല്ല… എന്തിനും ഈ വീടും വീട്ടുകാരും കാണും എന്റെ കുഞ്ഞിന്റെ കൂടെ.. കേട്ടോ…. “”

ഉണ്ണിയേട്ടൻ നോടുള്ള സ്നേഹത്തിൽ അജുവേട്ടൻ പറഞ്ഞ അതിനൊന്നും ആ നേരം വിലയ്ക്കെടുത്തിരുന്നില്ല. കല്യാണത്തിന് ശേഷം ഉണ്ണിയേട്ടനൊപ്പം അവരുടെ വീട്ടിലേക്ക് പോയത് സന്തോഷത്തോടെയും ഒരുപാട് സ്വപ്നങ്ങളോടെയുമാണ്… പക്ഷെ അതിനൊക്കെ അൽപ്പായുസായിരുന്നു…

അമ്മയ്ക്ക് ഒറ്റയ്ക്ക് ജോലി ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു ആദ്യം താൻ കോളേജിൽ പോകുന്നത് നിർത്തി. വന്നു കയറിയയുടനെ ഒരു വഴക്ക് വേണ്ടെന്നും കരുതി താനൊരു പ്രശ്നത്തിനും പോയില്ലെങ്കിലും അജുവേട്ടൻ വഴക്ക് പറഞ്ഞിരുന്നു…

പിന്നീട് ആ വലിയ വീട്ടിലെ സകല ജോലികളും താൻ ഒറ്റയ്ക്ക് ചെയ്യണം… താഴെ കിടക്കുന്ന ഒരു കരിയിലയെടുത്തു പോലും ഉണ്ണിയേട്ടൻ സഹായിക്കില്ല. നേരത്തിനു ആഹാരം മുന്നിൽ വന്നില്ലെങ്കിൽ അവരുടെ മുഖം മാറുകയും ചെയ്യും… ഇതിനെല്ലാം പുറമെ രാത്രി ഒന്ന് നടുവ് നിവർത്താമെന്ന് കരുതിയാൽ ഉണ്ണിയേട്ടന്റെ സ്വഭാവവും മാറും.. ആൾക്ക് എല്ലാം വൈ, ൽഡ് ആണ് ഇഷ്ടം… അതിനു ശേഷം തനിക്ക് കാല് താഴെ കുത്താൻ പോലും ബുദ്ധിമുട്ടായിരിക്കും.. ആരോട് പറയാൻ.. ആര് കേൾക്കാൻ…!!!

സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. കല്യാണം കഴിഞ്ഞ് മൂന്നാം മാസം ആയപ്പോൾ മുതൽ അമ്മ കു,ത്തി പറയാൻ തുടങ്ങി. അവരുടെ കാലം കഴിയുന്നതിനുമുമ്പ് കുഞ്ഞു വേണം പോലും…. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പ്രെഗ്നന്റ് ആകുന്നില്ലെന്ന് കണ്ടപ്പോൾ പിന്നീട് തനിക്കായിരുന്നു കുറ്റം മുഴുവൻ..

മ.ച്ചി എന്നു വരെ അവർ വിളിച്ചു. പക്ഷേ ഹോസ്പിറ്റൽ പോകാൻ ഒരിക്കലും ഉണ്ണിയേട്ടൻ തയ്യാറായിരുന്നില്ല… കാരണം ചോദിക്കുമ്പോൾ ഓരോ തവണ ഓരോ excuse ആണ്… അങ്ങനെ യൊരു ദിവസം അടുക്കളയിൽ എന്തോ പണിയെടുക്കുന്ന നേരമാണ് അമ്മ അവിടേക്ക് വന്നത്… പെട്ടെന്നുള്ള സൗണ്ടിൽ തന്റെ കയ്യിലിരുന്ന കുപ്പി ഗ്ലാസ് താഴേക്ക് വീണതും, ഒരു കാര്യവും ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു കൈയിലിരുന്ന വെള്ളം അമ്മ തന്റെ മുഖത്തേക്കാണ് ഒഴിച്ചത്. ഇത് കണ്ടാണ് അജുവേട്ടൻ വന്നത്… പിന്നെന്തൊക്കെയാണ് അവിടെ നടന്നതെന്നോർക്കുമ്പോൾ ഇന്നും തന്റെ തല കറങ്ങും…

ഇതിനിടയിൽ “”എന്റെ ആഗ്രഹത്തിന് ഒരു കുഞ്ഞിനെ പോലും പ്രസവിക്കാൻ കഴിയാത്തവളെ ഭാര്യയായി എനിക്ക് വേണ്ട…”” എന്നുള്ള ഉണ്ണിയേട്ടന്റെ വാക്ക് മാത്രം ഇന്നും ഓർമയുണ്ട്…

ആ ദിവസം ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി താൻ കയറി ചെന്ന വീടിന്റെ പടിയിറങ്ങി… കുഞ്ഞിലേ മുതൽ താൻ കൈ പിടിച്ചു നടക്കാൻ പഠിച്ച കൈകൾ ആ ദിവസവും സുരക്ഷിതമായി തന്നെ പൊതിഞ്ഞു പിടിച്ചിരുന്നു…

വക്കീൽ നോട്ടീസ് അയച്ചത് ഉണ്ണിയേട്ടൻ തന്നെയാണ്.. കോടതി വരാന്തയിൽ അജുവേട്ടനൊപ്പം ആദ്യമായി നിൽക്കുമ്പോഴും ഒരു പ്രതീക്ഷയായിരുന്നു. ഉണ്ണിയേട്ടൻ വരും, പഴയതുപോലെ തന്നോട് സംസാരിക്കും എന്നൊക്കെ… പക്ഷെ ഒരു പരിചയവുമില്ലാത്തവരെ പോലെയായിരുന്നു അയാൾ… കൂടെയൊരു പെണ്ണും…

മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ അജുവേട്ടന്റെ കയ്യിൽ പിടിച്ചതും, അജുവേട്ടൻ തന്നെ ആ നെഞ്ചോട് ചേർത്തിരുന്നു…

“”അവൻ നിന്നെ വേണ്ടെന്ന് പറഞ്ഞതിന് കാരണം കുഞ്ഞുണ്ടാവാത്തതല്ല… ബാങ്കിൽ തന്നെയുള്ള മറ്റൊരു പെണ്ണുമായി… എന്റെ കുഞ്ഞിനെ അവൻ ചതിച്ചതാ…..””

കണ്ണീരോടെ അജുവേട്ടൻ പറഞ്ഞതും, ഒരു വാക്ക് പോലും പറയാൻ പറ്റാതെ കണ്ണീരോഴുക്കാൻ മാത്രമേ ആ നിമിഷം തനിക്ക് കഴിഞ്ഞുള്ളു..

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു… Mutual ഡിവോഴ്സ് ആയത് കാരണം ഫോർമാലിറ്റീസ് പെട്ടെന്ന് കഴിഞ്ഞു… ഇതിനിടയിൽ മുടങ്ങി പോയ തന്റെ പഠനം കംപ്ലീറ്റ് ചെയ്ത് PG ഡിസ്റ്റന്റ് ആയി പഠിക്കാനും തുടങ്ങി. കൂടെ തന്നെ psc കോച്ചിംഗ്… കഷ്ടപ്പാടിന്റെ ഫലമായി ജോലിയും കിട്ടി അടുത്തുള്ള വാട്ടർ അതോറിറ്റിയിൽ….

ഇപ്പോഴുള്ള ഏക സങ്കടം അജുവേട്ടൻ ഒരു കല്യാണം കഴിക്കാതെ നിൽക്കുന്നതാണ്. ഇതിനിടയിലാണ് കണ്ണെന്നെന്ന കൃഷ്ണകുമാറിനെ കണ്ടത്. തന്റെ ഓഫീസിലെ മാനേജർ ആണ് ആൾ…. കണ്ട് ഇഷ്ടപ്പെട്ടു വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ഇങ്ങനെയൊരു past… ആൾക്ക് പക്ഷെ അതൊന്നും ഒരു പ്രശ്നമല്ല. ഇനിയൊരു കല്യാണത്തിനെ പറ്റി ചിന്തിക്കാൻ പോലും പറ്റിയ മനസല്ലെന്ന് പറഞ്ഞെങ്കിലും, എത്ര വേണമെങ്കിലും കാത്തിരിക്കാൻ ആൾ തയാറായിരുന്നു…

അജുവേട്ടനെ ആലോചിച്ചപ്പോൾ ഇനിയും തനിക്കുവേണ്ടി ആ മനുഷ്യന്റെ ജീവിതം കളയാൻ തോന്നിയില്ല… അങ്ങനെ പലതും ചിന്തിച്ചാണ് അവസാനം കണ്ണേട്ടനോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞത്. അതിനിടയിൽ അമ്മയോട് പറഞ്ഞപ്പോൾ കേട്ടതാണ്…

എന്താണോ ദൈവം തന്നോട് മാത്രം ഇങ്ങനെ… മനസ്സറിഞ്ഞോണ് സന്തോഷിക്കാൻ പറ്റില്ല……

ഇതിനിടയിൽ പലതവണ കൃഷ്ണകുമാർ ആതിരയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്തില്ല. കണ്ണീരോടെ വെറുതെ അതിലേക്ക് നോക്കികിടന്നു… സ്വന്തം അമ്മയെ കൊണ്ടു പോലും പറയിപ്പിച്ച് എന്തിനാണ് ഒരു ജീവിതം…?? പക്ഷേ തനിക്ക് വേണ്ടി അജുവേട്ടൻ കണ്ണീരൊരുക്കരുത്… അത്രയേയുള്ളൂ…

രാത്രിയിൽ ആരോ വാതിലിൽ കോട്ടി, ആരാണെന്ന് മാനസിലായി വീണ്ടും അവളുടെ കണ്ണ് നിറഞ്ഞിരുന്നു…

മുന്നിൽ അർജുനെ കണ്ടതും, അവനോടൊന്നും പറയാൻ പറ്റാതെ ആതിര താഴേക്ക് നോക്കി നിന്നു…

അവളുടെ ഭാവം കണ്ട് അർജുനിൽ അപ്പോഴും ചിരിയായിരുന്നു…

“” തെറ്റൊന്നും ചെയ്യാതെ ഇങ്ങനെ താഴേക്ക് നോക്കി നിൽക്കരുത് എന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ മോളെ…?? ഹ്മ്മ്…??? “”

വാത്സല്യത്തോടെയുള്ള അർജുന്റെ ചോദ്യത്തിൽ ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ നെഞ്ചോട് ചേരുമ്പോൾ ആതിര അവളുടെ അജുവേട്ടന്റെ കുഞ്ഞി പെങ്ങൾ മാത്രമായിരുന്നു…

“” ഞാൻ സത്യമായിട്ടും അമ്മ പറയുന്നത് പോലെ ഒന്നും ചിന്തിച്ചിട്ടില്ല ഏട്ടാ… നിങ്ങൾക്കൊന്നും ഇഷ്ടമല്ലാതെ ഒന്നും വേണ്ട എനിക്ക്.. വീട്ടിൽ വന്നു സംസാരിക്കാൻ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ… അല്ലാതെ അയാൾക്ക് ഒരു പ്രതീക്ഷയും കൊടുത്തിട്ടില്ല ഞാൻ… പക്ഷെ അമ്മ…. “”

“” നീ ഇങ്ങനെ കരയാനും വേണ്ടി ഒന്നുമില്ല… ചേട്ടന്റെ ജീവിതവും ചിന്തിച്ചു ഒരു തീരുമാനവും എടുക്കരുത്. നിന്റെയിഷ്ടം മാത്രമായിരിക്കണം പ്രധാനം… ഞാൻ പെണ്ണ് കിട്ടാതെ നടക്കുവല്ലല്ലോ… പക്ഷെ നീയിങ്ങനെ എന്നും ഒറ്റയ്ക്ക് നിൽക്കുന്നതാണ് ഏട്ടന്റെ വിഷമം…

എന്തയാലും കൃഷ്ണകുമാറിനോട് സംസാരിക്കാം ഞാൻ… നല്ലതാണെങ്കിൽ പിന്നെയെല്ലാം നിന്റെയിഷ്ടം… അല്ലെങ്കിൽ എല്ലാം ഇവിടെ കൊണ്ട് തീരണം… എന്താ സമ്മതമാണോ…??? “”

ഒരു പുഞ്ചിരിയോടെയുള്ള അർജുന്റെ ചോദ്യത്തിൽ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാരുമ്പോൾ ഇങ്ങനെയൊരു ഏട്ടനെ തന്നതിൽ ദൈവത്തിനോട് ഒരായിരം നന്ദി ആ നിമിഷവും അവൾ പറഞ്ഞിരുന്നു…

ഇതിലും വല്യ എന്ത് പുണ്യമാണ് തനിക്ക് വേണ്ടത്…??

അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *