എടൊ… എടൊ..എടൊ…താൻ ഇതോർത്തു ദുഖിക്കുന്ന ഒരു ദിവസം വരും.. നോക്കി ഇരുന്നോ തന്റെ ഈ മോളെ കെട്ടാൻ കോടീശ്വരൻ മാർ പറന്നു വരും..എന്ത് നോക്കി ഇരിക്കുവാ……

എഴുത്ത്:-ശ്രാവൺ സാൻ

” നിങ്ങളുടെ മകൾക്ക് നിങ്ങൾ എന്ത് കൊടുക്കും “

” മനസ്സിൽ ആയില്ല? ” പെണ്ണിന്റ അച്ഛൻ കസേരയിൽ നിന്നും നിവർന്നിരുന്നു ചെക്കന്റെ അമ്മാവനോട് ചോദിച്ചു.

“അല്ല സ്ത്രീധനം, അത് കൊടുത്തല്ലേ പറ്റൂ “

“പ്ഫാ, നിർത്തടോ.. താൻ എന്താ എന്റെ മോൾക്ക് വില പറയുക ആണോ?? (പെണ്ണിന്റ അച്ഛൻ ചാടി എഴുന്നേറ്റ് ആ അമ്മാവനോട് കയർത്തു.)

” താൻ എന്തിനാടോ അതിനു ചൂടാവുന്നത്. നാട്ടു നടപ്പ് പ്രകാരം ഞാൻ ചോദിച്ചു എന്നല്ലേ ഉള്ളൂ “

” തന്നെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്, സ്ത്രീ ധനം കൊടുക്കുന്നത് ഉം വാങ്ങുന്നത് തെറ്റാണ്‌ മനുഷ്യ.. അയാളുടെ ഒരു നാട്ടു നടപ്പ്.ഒരു പെണ്ണിനും നീയൊന്നും വില പറയേണ്ട.. ഇപ്പോൾ ഇറങ്ങി കൊള്ളണം ചെക്കനെ യും കൂട്ടി എല്ലാം ഇവിടുന്ന് “

“എടൊ… എടൊ..എടൊ…താൻ ഇതോർത്തു ദുഖിക്കുന്ന ഒരു ദിവസം വരും.. നോക്കി ഇരുന്നോ തന്റെ ഈ മോളെ കെട്ടാൻ കോടീശ്വരൻ മാർ പറന്നു വരും..എന്ത് നോക്കി ഇരിക്കുവാ..എല്ലാവരും ഇനി ഒരു നിമിഷം ഈ വീട്ടിൽ നിന്ന് പോവരുത്.. ” അവിടെ ഇരുന്ന എല്ലാവരും എഴുന്നേറ്റു.

” എന്റെ മോളെ ആരും കെട്ടാൻ വന്നില്ലേലും എനിക്കൊരു ചുക്കുമില്ല അവൾ അന്തസ്സയി ഇവിടെ തന്നെ നിൽക്കും. പണം നോക്കി വരുന്ന ഒരു ചെ,റ്റക്കും ഞാൻ എന്റെ മോളെ കെട്ടിച്ചു തത്കാലം കൊടുക്കുന്നില്ല … Mm mm വണ്ടി വിട്ടോ “

അമ്മാവൻ മുറ്റത്തു ഇറങ്ങി കാർക്കിച്ചു തുപ്പിയ ശേഷം അവർ വന്ന വണ്ടിയിൽ കയറി പോവാൻ ഒരുങ്ങി..

പെണ്ണിന്റ അപ്പന്റെ കൂടെ പെണ്ണും വീടിന്റ ഇറയത്തു വന്നു നിന്നു.. കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ചെക്കന്റെ കണ്ണുകൾ അവളെ തന്നെ നോക്കി. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. കണ്ണിൽ കണ്ണിൽ അവർ നോക്കി. എന്തോ അവൾക്ക് അവനെ ഇഷ്ടം ആയതു പോലെ ഒരു നോട്ടം. പക്ഷെ അച്ഛൻ ന്റെ ഭാഗമാണ് ശരി എന്ന് അവൾ തീരുമാനിച്ചു.

” കെട്ടാൻ വന്നിരിക്കുന്നു.മോളെ… നിനക്ക് ആ ചെക്കനെ ഇഷ്ടം ആയെന്ന് എനിക്കറിയാം. പക്ഷെ നിനക്ക് വില പറയുന്ന ഒരുത്തനും ഞാൻ നിന്നെ കെട്ടിച്ചു കൊടുക്കില്ല. എനിക്ക് നീ ഒരു ബാധ്യത അല്ല. “

“സാരമില്ല അച്ഛ.. ന്റെ അച്ഛനാണ് ശരി. സൗന്ദര്യമൊക്കെ നോക്കി കെട്ടിയാൽ വല്ല കയറിലും തൂങ്ങേണ്ടി വരും ഞാൻ”

മോൾ അച്ഛനോട് പറഞ്ഞു.

“അതുമല്ല ചെക്കൻ ദുബായിൽ ആണെന്നൊക്കെ പറഞ് സ്ത്രീ ധനം ചോദിച്ചാൽ ഇപ്പോൾ ആരേലും കൊടുക്കുമോ?വല്ല അറബി യുടെയും കീഴിലും ആവും ജോലി, കണ്ടോ ആ ചെക്കൻ പോലും ഒന്നും മിണ്ടിയില്ല.. ഇവനെയൊക്കെ കെട്ടുന്ന പെണ്ണിന്റ അവസ്ഥ “

പെണ്ണിന്റ അമ്മ പറഞു

“എന്തോ ആവട്ടെ.. സ്ത്രീധനം ചോദിക്കാത ഏതേലും ഒരുത്തൻ ഉണ്ടേൽ അവനെ മോൾക്ക് ബോദ്യപെട്ടാൽ അവന് മാത്രമെ ഞാൻ എന്റെ ഈ സുന്ദരി മോളെ കൊടുക്കുക ഉള്ളൂ.അതും പറഞ്ഞു അച്ഛൻ അവളെ നെഞ്ചോടു ചേർത്തു..

കുറച്ചാഴ്ച്ചകൾക്ക് ശേഷം ആ പെണ്ണിന് ഒരു കല്യാണ ആലോചന വന്നു… ഒരു കോടീശ്വരൻ ന്റെ.

“ദൈവമേ ഇത്രയും പണം ഉണ്ടായിട്ടും കോടീശ്വരൻ മാർക്കും പെണ്ണ് കിട്ടുന്നില്ലേ?? അമ്മ ആത്മാഗതം പറഞ്ഞു.

അങ്ങനെ ചെക്കനും അവന്റ വീട്ടു കാരും കല്യാണം നിശ്ചയിക്കാൻ വീട്ടിൽ എത്തി.

ചെക്കൻ നല്ല കറുത്തിട്ടയിരുന്നു.ഒരു നോട്ടത്തിൽ തന്നെ പെണ്ണിന് അവനെ ഇഷ്ടമായില്ല.

നിശ്ചയം കൂടാൻ വന്നവർ അങ്ങനെ ചായ യും മോന്തി പലഹാരവും കഴിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ബന്ധുക്കൾക്ക് ഇടയിൽ നിന്നും ചെക്കന്റെ അമ്മാവൻ ആ ചോദ്യം ചോദിച്ചത്.

” നിങ്ങൾ നിങ്ങളുടെ മോൾക്ക് എന്ത് കൊടുക്കും “

പെട്ടെന്ന് ആ ചോദ്യം കേട്ടപ്പോൾ പെണ്ണിന്റ അച്ഛൻ ഞെട്ടി.

“അത് പിന്നെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?”

” സ്ത്രീധനം തന്നെ.. എന്ത് കൊടുക്കും എന്ന് പറ “

” അതിപ്പോ, സ്ത്രീ ധനം കൊടുക്കുന്നത് തെറ്റല്ലേ?? “

പെണ്ണിന്റെ അച്ഛൻ ശബ്ദം കുറച്ചു അവരോട് പറഞ്ഞു.

” അതൊക്ക എന്തിനു നോക്കുന്നു ചടങ്ങുകൾ ചടങ്ങ് പോലെ നടക്കട്ടെ.. “.

” പെട്ടെന്ന് ഇങ്ങനെ ഒക്കെ പറയുമ്പോൾ,?? “

” ഒരു 10 പവൻ, എന്താ….കൊടുക്കാൻ തയ്യാർ ആണോ നിങ്ങളുടെ മോൾക്ക് “..

അമ്മാവൻ വില പേശി.

“ഞാനൊന്ന് അവളോട് ആലോചിച്ചു പറഞ്ഞാൽ മതി യോ? “

ഇതിനിപ്പോൾ എന്താണിത്ര ആലോചിക്കാനിരിക്കുന്നത്. 10 പവൻ അല്ലെ അങ്ങ് കൊടുത്ത് കല്യാണം ഉറപ്പിക്കാൻ നോക്ക്..ഇങ്ങനെ ഒരു ബന്ധം നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുമോ? ( ചെക്കന്റെ കൂട്ടരിൽ പ്രായം ഉള്ള ഒരാൾ പെണ്ണിന്റ അച്ഛനോട് പറഞ്ഞു )

പെണ്ണിന്റ അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റ് അവിടെ മറഞ്ഞിരുന്ന മോളുടെ കൈ പിടിച്ച് അടുക്കളയിലേക്ക് പോയി. കൂടെ വെപ്രാളപെട്ട് അമ്മയും

“മോളെ മോളുടെ അഭിപ്രായം എന്ത?”

“അച്ചാനല്ലേ സ്ത്രീധനം ചോദിച്ചാൽ ആരായാലും ഇറക്കി വിടുമെന്ന് പറഞ്ഞത്. ഇവരെ എന്താ ഇറക്കി വിടാത്തത്? “

“അത് മോളെ, കോടീശ്വരനാണ്.. വന്നു കയറിയ മഹാലഷ്മിയാണ്. ഇവനെ കെട്ടിയാൽ ഇവന്റെ സ്വത്ത്‌ ക്കൾക്ക് നീയും അർഹത ഉള്ളവളാവും.. അത് കൊണ്ട അച്ഛൻ അവരെ എതിർക്കാതെ ഇരുന്നത്.. മോളുടെ അഭിപ്രായം എന്ത?

“എനിക്ക് അയാളെ ഇഷ്ടയില്ല അച്ഛ.”

” അവന് എന്താ കുഴപ്പം… കുറച്ചു കറുത്ത് പോയി എന്നല്ലേ ഉള്ളൂ ” അമ്മ അവളോട് പറഞ്ഞു.

” ഓഹ് അപ്പോൾ പണം വേണ്ട മോൾ മതി എന്നൊക്കെ പറഞ്ഞതോ? “

” മോളെ നീ ഒന്ന് സമ്മതം മൂളിയാൽ പിന്നെ നീ കോടീശ്വരി യാണ്.. നീ കണ്ടവനെ കെട്ടി ജീവിതം ഇല്ലത്തെ ആക്കുന്നതിലും നല്ലത് ഇവനെ കെട്ടുന്നത.. 10 പവൻ ഒക്കെ എങ്ങനെ എലും ഉണ്ടാക്കാം. “…

അവസാനം മോൾ സമ്മതം മൂളി.

അങ്ങനെ സന്തോഷത്തോടെ അച്ഛൻ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.ചെക്കന്റെ വീട്ടുകാരോട് സമ്മതം മൂളി.

” എനിക്ക് പെണ്ണിനെ ഇഷ്ടമായില്ല “

ചെക്കൻ പെണ്ണിന്റ അച്ഛനോട് പറഞ്ഞു.ചെക്കന്റെ കൂടെ ഉള്ളവർ ഒരു ആക്കിയ ചിരിയോടെ പെണ്ണിന്റ അച്ഛനെ നോക്കി.

” എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്?? ” പെണ്ണിന്റ അച്ഛൻ അവനോട് ചോദിച്ചു.

” എന്റെ ബോസ്സ്, അന്നൊരിക്കൽ ഇവിടെ വന്നിരുന്നു.. അദ്ദേഹത്തിന് buss സ്റ്റാൻഡിൽ വെച്ച് ഒരിക്കൽ കാർ ബ്രേക്ക്‌ ഡൌൺ ആയപ്പോളായിരുന്നു നിങ്ങളുടെ മോളെ ആദ്യമായി കണ്ടത്.. അങ്ങനെ കല്യാണം ആലോചിച്ചു വീട്ടിൽ വന്നു.. ശരിക്കും അന്ന് സ്ത്രീ ധനം ചോദിച്ചപ്പോൾ ഇറക്കി വിട്ട ആ ചെക്കൻ ഉണ്ടല്ലോ..അവനാണ് എന്റെ ബോസ്സ്.. കേരളത്തിലെ 10 കോടീശ്വരൻമാരിൽ ഒരാൾ.അയാൾ അയാളുടെ ഐഡന്റിറ്റി മറച്ചു വെച്ചത് കൊണ്ട് നിങ്ങളുടെ സ്വഭാവം മനസ്സിൽ ആയി. ഒത്തിരി സന്തോഷിച്ചു സ്വന്തം മോൾക്ക് വില ഇട്ട വ്യക്തി ക്ക് നിങ്ങൾ കൊടുത്ത മറുപടി കേട്ട്.ഒരു കോടീശ്വരൻ ന്റെ ആലോചന വന്നാൽ നിങ്ങളുടെ നിലപാട് മാറുമോ എന്നറിയാൻ ഒരു നാടകം അയാൾ തന്നെ plan ചെയ്തതാണ്.എന്നാൽ നമ്മൾ വരട്ടെ. ” അവർ ആ വീട്ടിൽ നിന്നും ഇറങ്ങി.

” എടൊ എടൊ എടൊ താൻ ഇതോർത്തു ദുഖിക്കുന്ന ഒരു ദിവസം വരും.. ” ആ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങി.. അമ്മ ആണേൽ ബോധം കെട്ടു താഴെ വീഴുകയും ചെയ്തു. ഇഞ്ചി തിന്ന കണക്കെ മോളും.

ശുഭം.

Leave a Reply

Your email address will not be published. Required fields are marked *