Story written by JK
“മോളെ കാർത്തികേ!!!””.തേൻ ഒഴിക്കുന്നത് പോലെ അവളുടെ പേരും വിളിച്ചുകൊണ്ട് അയാൾ വീണ്ടും കയറി വന്നു..
“” മാമൻ നിനക്ക് ഏറ്റവും ഇഷ്ടമുള്ള മിഠായി കൊണ്ടുവന്നിട്ടുണ്ടല്ലോ, ഇങ്ങോട്ട് വന്നേ…”
അയാൾ അവളെ നോക്കി വിളിച്ചു പറഞ്ഞു..
മുറ്റത്തെ മാവിൻചുവട്ടിൽ പുസ്തകവും തുറന്നിരുന്ന കാർത്തികയുടെ ഉള്ളൊന്നു പിടഞ്ഞു.
ചന്ദ്രൻ മാമന്റെ ശബ്ദം കേൾക്കുമ്പോൾ പണ്ടൊക്കെ തോന്നിയിരുന്ന ആ പഴയ സന്തോഷം ഇപ്പോഴില്ല. പകരം, ഒരുതരം അസ്വസ്ഥതയാണ് ഉള്ളിൽ നിറയുന്നത്.
അവൾ പതിയെ തലയുയർത്തി നോക്കി. പടി കടന്നു വരുന്ന ചന്ദ്രൻ മാമന്റെ കയ്യിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ വലിയൊരു മിഠായിപ്പൊതിയുണ്ട്.
”എന്താ മോളെ… ഒരു ഉന്മേഷമില്ലാത്തത്? മാമനെ കണ്ടിട്ട് മിണ്ടാത്തതെന്താ?” അയാൾ അരികിൽ വന്നിരുന്നു അവളുടെ തലയിൽ തലോടി.
ആ സ്പർശനം അവളിൽ ഭയമാണ് ഉണ്ടാക്കിയത്… അവൾ അതേ ഭയത്തോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി..
അത് അവളുടെ ശ,രീരത്തിൽ ഇഴഞ്ഞ് നീങ്ങുകയാണ് അവൾക്ക് പുഴു അരിക്കുന്നത് പോലെ തോന്നി..
കാർത്തികയുടെ അമ്മ മരിച്ചതിൽ പിന്നെയാണ് അച്ഛൻ ജാനകിയെ കല്യാണം കഴിച്ചത്. ജാനകിയുടെ ആങ്ങളയാണ് ഈ ചന്ദ്രൻ!!
” നീ ഒരു പെൺകുട്ടിയാണ്, ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അച്ഛന് നിന്റെ കൂടെ എല്ലാത്തിനും നിൽക്കാൻ കഴിയില്ല!! നിനക്കൊരു കൂട്ടിനും നിന്നെ നോക്കാനും ഒരാൾ വേണം മോളെ,”
എന്ന് അച്ഛൻ പറഞ്ഞപ്പോൾ കാർത്തികയും അത് വിശ്വസിച്ചു.
ആദ്യമൊക്കെ ജാനകിക്ക് വലിയ സ്നേഹമായിരുന്നു. എന്നാൽ അവർക്ക് ഒരു കുഞ്ഞ് ജനിച്ചതോടെ ആ സ്നേഹം മുഴുവനായും ഇല്ലാതായി..
എങ്കിലും അച്ഛൻ വരുമ്പോൾ ഒന്നും ജാനകി മനപ്പൂർവ്വം അവളെ ചീ,ത്ത പറയാറില്ല ജോലിയും ചെയ്യിപ്പിക്കാറില്ല എന്നാൽ അവളുടെ അച്ഛൻ അവിടെ നിന്ന് പോയാൽ ജാനകിയുടെ മറ്റൊരു മുഖമായിരുന്നു കാർത്തിക കാണാറുള്ളത്..
ഈ സമയത്ത് അവളെ ഏറെ സ്നേഹിക്കുന്നതുപോലെ കാണിച്ചുകൊണ്ട് അയാൾ കയറി വരും..
ചന്ദ്രൻ മാമൻ വരുമ്പോൾ കാർത്തികയ്ക്ക് വേണ്ടിയായിരുന്നു കൂടുതൽ മിഠായികളും കരുതിയിരുന്നത്.
തന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് കാർത്തിക കരുതി എന്നാൽ അയാളുടെ സ്വന്തം പെങ്ങളുടെ മകളായ അമൃതയോട് അയാൾ അതുപോലെ ഒന്നും ആയിരുന്നില്ല പെരുമാറിയിരുന്നത്.
അമൃതയോടുള്ള ചന്ദ്രൻ മാമന്റെ സ്നേഹം ഒരു അമ്മാവന്റേതായിരുന്നു. എന്നാൽ തന്നോടുള്ള പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റമുണ്ടെന്ന് കാർത്തിക തിരിച്ചറിഞ്ഞു തുടങ്ങി.
പ്രായം കൂടുന്തോറും അയാളുടെ നോട്ടവും തൊടലും അവളെ വല്ലാതെ അസ്വസ്ഥയാക്കി.
”അമൃതേ, നീയിങ്ങ് വന്നേ… ഇതാ നിനക്കുള്ള ചോക്ലേറ്റ്,” ചന്ദ്രൻ മാമൻ വിളിച്ചു.
ഓടിവന്ന അമൃതയെ അയാൾ മടിയിലിരുത്തി മിഠായി കൊടുത്തു.
ഇതേസമയം തന്നെ കാർത്തികയെ നോക്കി അയാൾ ചിരിച്ച ചിരിയിൽ എന്തോ ഒരു വശപ്പിശക് അവൾക്ക് തോന്നി.
അവൾക്ക് അയാളുടെ നോട്ടത്തിൽ എന്തൊക്കെയോ അസ്വസ്ഥത തോന്നിയപ്പോൾ പതിയെ അകത്തേക്ക് നടന്നു.
”എടി കാർത്തിക, നീയെന്താ ഇവിടെ നിൽക്കുന്നത്? അടുക്കളയിൽ കുറച്ചു പാത്രങ്ങൾ കഴുകാനുണ്ട്, അതുകൂടി കഴിഞ്ഞിട്ട് പോയി പഠിച്ചാൽ മതി,”
അടുക്കളയിൽ നിന്ന് ജാനകിയുടെ ആജ്ഞ വന്നു. കാർത്തിക ഒന്നും മിണ്ടിയില്ല.
അച്ഛൻ വീട്ടിലുള്ളപ്പോൾ ജാനകി വലിയ സ്നേഹം നടിക്കും. അച്ഛൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ അവൾ വെറുമൊരു ജോലിക്കാരിയെപ്പോലെ ആയിരുന്നു..
എന്നാൽ ഇതൊന്നും അച്ഛനോട് തുറന്നുപറഞ്ഞിരുന്നില്ല ചിലപ്പോൾ അച്ഛനും കൂടി അറിഞ്ഞിട്ടാവും എന്ന് കാർത്തിക കരുതി…
ഒരു ശനിയാഴ്ച ഉച്ചസമയം. അച്ഛൻ ടൗണിൽ പോയിരിക്കുകയായിരുന്നു.
ജാനകിയും അമൃതയും അയൽപക്കത്തെ വീട്ടിൽ പോയിരിക്കുന്നു.
കാർത്തിക ഹാളിലിരുന്ന് ഹോംവർക്ക് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ചന്ദ്രൻ മാമൻ കയറിവന്നത്.
”വീട്ടിൽ ആരുമില്ലേ മോളെ?” അയാൾ ചുറ്റും നോക്കി ചോദിച്ചു..”ഇല്ല… അമ്മ പുറത്തു പോയതാ,” പേടിയോടെ അവൾ എഴുന്നേറ്റു.
”അതിനെന്താ… മാമൻ ഉണ്ടല്ലോ ഇവിടെ.” അയാൾ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
എന്തെന്നില്ലാത്ത ഭയം അവൾക്ക് തോന്നാൻ തുടങ്ങി ഇതുവരെ അയാൾ ഇവിടെ കയറി വരുമ്പോൾ ഒന്നുമില്ലെങ്കിലും ജാനകി ഉണ്ടാകും എന്ന് ആരുമില്ല അവളുടെ നെഞ്ച് വേഗതയിൽ മിടിക്കാൻ തുടങ്ങി..
“”ഹാ എന്താ മോളെ നോക്കിക്കൊണ്ട് നിൽക്കുന്നത് എഴുതാനുള്ളത് എഴുതിക്കോ മാമൻ മോൾക്ക് ഒരു ശല്യവും ചെയ്യാതെ ഇവിടെ ഇങ്ങനെ ഇരുന്നോളാം!
അയാളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നവളോട് ചന്ദ്രൻ പറഞ്ഞു, അത് കേട്ടതും വേറെ നിവൃത്തിയില്ലാതെ അയാളെ ഒന്ന് നോക്കിക്കൊണ്ട് അവൾ അവിടെ ഇരുന്ന് ബാക്കി ഹോംവർക്ക് എഴുതാൻ തുടങ്ങി…
പെട്ടെന്ന് അയാൾ ചുറ്റിനും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം കാർത്തികയെ ബലമായി പിടിച്ചു കൊണ്ട് അവളുടെ മാ,റിടങ്ങളെ ഞെരിച്ചു….
ചു,ണ്ടിൽ ബലമായി ഉ,മ്മ വച്ചു..
അവൾ കുതറി മാറാൻ ശ്രമിച്ചു.
“മാമേ… വിടൂ… എനിക്ക് പേടിയാവുന്നു,” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
അയാൾ അവളെ വിടാൻ തയ്യാറായില്ല. ഭാഗ്യത്തിന് ആ സമയത്താണ് പുറത്ത് ജാനകിയുടെ ശബ്ദം കേട്ടത്.
അതോടെ അയാൾ പെട്ടെന്ന് അവളെ വിട്ടു ദൂരേക്ക് മാറി നിന്നു.
പേടിച്ചു വിറച്ച കാർത്തിക കരഞ്ഞു കൊണ്ട് ജാനകിയുടെ അടുത്തേക്ക് ഓടി.
”അമ്മേ… ഈ മാമൻ… മാമൻ എന്നെ…” അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ജാനകി അവളെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വാതിലടച്ചു.
”നീ എന്താ ഈ പറയുന്നത്? ചന്ദ്രൻ എന്റെ അനിയനാ. അവൻ നിന്നെ സ്നേഹത്തോടെ തൊട്ടതാകും. വെറുതെ മനസ്സിൽ ഓരോന്ന് വച്ചിട്ട് വായിൽ വരുന്നത് വിളിച്ചു പറയാൻ നിൽക്കരുത്!!!
ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ നിന്നെ ഞാൻ കൊ,ന്നു കളയും. നിന്റെ അച്ഛനോട് പറഞ്ഞാലും അയാൾ എന്നെ വിശ്വസിക്കൂ.. ഇങ്ങനെയൊക്കെ പറഞ്ഞാൽ അച്ഛൻ നിന്നെ ത,ല്ലിക്കൊ,ന്നു കളയും… നീ വെറുതെ കുഴപ്പമുണ്ടാക്കാൻ നോക്കണ്ട,”
ജാനകി പ,ല്ലുക ടിച്ചു പറഞ്ഞു.
ആ വാക്കുകൾ കേട്ടപ്പോൾ കാർത്തികയുടെ ഉള്ളിലെ പ്രതീക്ഷകളെല്ലാം തകർന്നു.
അച്ഛനോട് പറഞ്ഞാലും തനിക്ക് നീതി കിട്ടില്ലെന്ന് അവൾ ഉറപ്പിച്ചു.
അന്നുമുതൽ അവൾ ഒരുതരം മരവിപ്പിലായി.. അവളുടെ ജീവിതത്തിൽ വല്ലാത്ത ഒരു ആഘാതമായി തീർന്നു അയാളുടെ ആ പ്രവർത്തി…
സ്കൂളിൽ എപ്പോഴും ഒന്നാമതായിരുന്ന കാർത്തിക ക്ലാസ്സിൽ ഒന്നിനും ശ്രദ്ധിക്കാതെയായി.
ടീച്ചർമാർ എന്തു ചോദിച്ചാലും അവൾ മിണ്ടാതെ ഇരിക്കും. എന്തൊക്കെയോ ആലോചനയിലാണ് പലപ്പോഴും.
പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ഇടയ്ക്കൊക്കെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് മലയാളം ടീച്ചറായ രാധ ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞപ്പോൾ ടീച്ചർ അവളെ അടുത്തേക്ക് വിളിപ്പിച്ചു.
”കാർത്തിക… നിനക്ക് എന്തു പറ്റി മോളെ? നീ പണ്ടത്തെപ്പോലെയല്ലല്ലോ. പഠനത്തിലൊക്കെ ശ്രദ്ധ കുറയുന്നു. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”
ടീച്ചർ സ്നേഹത്തോടെ അവളുടെ കൈ പിടിച്ചു.
ആദ്യം അവൾ “ഒന്നുമില്ല ടീച്ചർ” എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ ടീച്ചർ വിട്ടില്ല.
”നിനക്ക് എന്നോട് എന്തും പറയാം. നിന്റെ അമ്മയെപ്പോലെ കരുതിയാൽ മതി. എന്താ മോളുടെ പ്രശ്നം കുട്ടിയുടെ പ്രശ്നം ഒരാളോട് തുറന്നു പറഞ്ഞാൽ ചിലപ്പോൾ നല്ല ആശ്വാസം കിട്ടും ഇങ്ങനെ ടെൻഷൻ അടിച്ച് കഴിയേണ്ട ആവശ്യമില്ലല്ലോ?”
ടീച്ചറുടെ ആ സ്നേഹവാക്കുകൾക്ക് മുന്നിൽ കാർത്തികയ്ക്ക് പിടിച്ചുനിൽക്കാൻ ആയില്ല.
അവൾ പൊട്ടിക്കരഞ്ഞുപോയി.
വിറയ്ക്കുന്ന ശബ്ദത്തോടെ വീട്ടിൽ നടന്ന കാര്യങ്ങളും ജാനകിയുടെ ഭീഷണിയും അവൾ ടീച്ചറോട് പറഞ്ഞു.
ടീച്ചർ ഞെട്ടിപ്പോയി. “നീ പേടിക്കണ്ട മോളെ, ഞാൻ നിന്റെ കൂടെയുണ്ട്.” അടുത്ത ദിവസം തന്നെ ടീച്ചർ കാർത്തികയുടെ അച്ഛൻ രാഘവനെ സ്കൂളിലേക്ക് വിളിപ്പിച്ചു.
രാഘവൻ വന്നപ്പോൾ ടീച്ചർ എല്ലാ കാര്യങ്ങളും പച്ചയായി അയാളോട് പറഞ്ഞു.
വിവരങ്ങൾ കേട്ട രാഘവൻ തളർന്നു കസേരയിൽ ഇരുന്നുപോയി.
”ഈശ്വരാ… ഞാൻ എന്റെ മകൾക്ക് ഒരു തുണയാകുമെന്ന് കരുതിയാണ് മറ്റൊരു വിവാഹം കഴിച്ചത്. എന്റെ കുഞ്ഞിനെ നോക്കാൻ അവക്ക് വയ്യെങ്കിൽ അത് പറയണമായിരുന്നു. പക്ഷേ ഇത്രയും വലിയ ചതി…” അയാളുടെ കണ്ണുകൾ ചുവന്നു.
അയാൾ വേഗം വീട്ടിലെത്തി. ജാനകി അപ്പോഴും സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്നു.
”നിന്റെ അനിയൻ എവിടെടി?” രാഘവൻ അലറി.
”അവനിവിടെ ഇല്ല. എന്താ കാര്യം?” ജാനകി പരിഭ്രമിച്ചു.
”കാർത്തികയോട് അവൻ ചെയ്തതും നീ അത് മറച്ചു വെക്കാൻ നോക്കിയതും എല്ലാം ഞാൻ അറിഞ്ഞു. നിന്നെപ്പോലെ ഒരുവളെ എനിക്ക് ഇനി ഇവിടെ വേണ്ട.”
അതും പറഞ്ഞ് ജാനകിയുടെ മുഖത്ത് അയാൾ ആ,ഞ്ഞടിച്ചു…
രാഘവൻ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
ജാനകിയെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടു.
” എന്നാലും എന്റെ മോള് എന്നെ മനസ്സിലാക്കിയില്ലല്ലോ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞാൽ അച്ഛൻ കൂടെ നിൽക്കും എന്ന് പോലും നിനക്ക് ഉറപ്പ് ഉണ്ടായിരുന്നില്ലേ??? “”
രാഘവൻ അത് കാർത്തികയോട് ചോദിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഒപ്പം കാർത്തികയും കരഞ്ഞു അച്ഛനെ അവൾ തെറ്റിദ്ധരിച്ചു…
ആഴ്ചകൾ കടന്നുപോയി. വീട്ടിലെ ആ ഇരുണ്ട അന്തരീക്ഷം മാറിത്തുടങ്ങി. അച്ഛൻ ഇപ്പോൾ കാർത്തികയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
ഒരു പെൺകുട്ടിയുടെ കാര്യം നോക്കാൻ അമ്മ തന്നെ വേണം എന്നില്ല അമ്മയെ പോലെ നോക്കാൻ പോന്ന ഒരു അച്ഛൻ ഉണ്ടായാലും മതി എന്ന് രാഘവൻ മനസ്സിലാക്കി..
അവളുടെ മുഖത്ത് പഴയ ആ പ്രസരിപ്പ് പതിയെ മടങ്ങിയെത്തുന്നുണ്ടായിരുന്നു. പേടിയില്ലാതെ ശ്വസിക്കാൻ കഴിയുന്നതിന്റെ സമാധാനം അവളുടെ ഉള്ളിൽ നിറഞ്ഞു.
”ടീച്ചറേ…” അവൾ രാധ ടീച്ചറെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ പുതിയൊരു ജീവിതത്തിന്റെ തുടക്കമുണ്ടായിരുന്നു…
