അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ അയാൾ അവളെ കോളേജിലേക്കാണ് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറക്കിയിട്ട് അയാളുടെ കൂടെ പലയിടങ്ങളിലേക്കും കൊണ്ടുപോകുമായിരുന്നു.. ഷിജി തന്റെ ഭർത്താവിനെ പൂർണ്ണമായും മറന്നു…..

Couple shadow tenderly kissing in twilight room, nightlife intimacy, feelings

Story written by jk

“എന്റെ രാജേട്ടൻ ഗൾഫിലാണ്, രണ്ടും മൂന്നും കൊല്ലം കൂടുമ്പോഴാണ് അങ്ങേര് നാട്ടിലോട്ട് വരുന്നത്! എന്നിട്ട് എനിക്ക് മറ്റേ പരിപാടിക്ക് വേറെ ആരെയും വേണമെന്ന് തോന്നിയില്ലല്ലോ!! പിന്നെ നിനക്ക് മാത്രം എന്തോന്നാ!!”

ഭർത്താവിന്റെ പെങ്ങൾ ഗീത തന്നോട് ആക്രോശിച്ചു ചോദിച്ചപ്പോൾ ഷിജി ഒന്നും മിണ്ടാതെ നിന്നു.

അവൾക്ക് എന്ത് പറയാൻ കഴിയും? തല കുനിച്ചു നിൽക്കുകയല്ലാതെ മറ്റൊരു മാർഗവും അവളുടെ മുന്നിലുണ്ടായിരുന്നില്ല.

വീടിന്റെ ഉമ്മറത്ത് എല്ലാവരും കൂടിയിട്ടുണ്ട്. ഗീതയുടെ വാക്കുകൾ ഓരോന്നും അവളുടെ ചങ്കിൽ തുളച്ചുകയറുന്നുണ്ടായിരുന്നു.

​തെറ്റ് തന്റെ ഭാഗത്താണ് എന്ന് ഷിജിക്ക് നല്ല ഉറപ്പുണ്ട്. അതുകൊണ്ട് ഇവരൊക്കെ പറയുന്നത് കേൾക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല എന്ന് ഷിജിക്ക് അറിയാമായിരുന്നു.

മാനം പോയവൾക്ക് എന്ത് അഭിമാനം? അവൾ തറയിലേക്ക് നോക്കി നിശ്ചലയായി നിന്നു.

കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി നിലത്തു വീഴുന്നുണ്ടായിരുന്നു.

ഷിജിയുടെ ഭർത്താവ് അരവിന്ദൻ ഗൾഫിലാണ്. കഷ്ടപ്പെട്ട് പണിയെടുക്കുന്നത് ഈ വീടിനും ഷിജിക്കും വേണ്ടിയാണ്.

ഷിജി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഒരു ബസ് ഡ്രൈവറുമായി പ്രണയത്തിലായിരുന്നു.

പ്രമോദ് എന്നായിരുന്നു അവന്റെ പേര്.എന്നാൽ ജാതിയിൽ താഴ്ന്ന അവനെ വിവാഹം കഴിക്കാൻ ഷിജിയുടെ വീട്ടുകാർ സമ്മതിച്ചില്ല.

വീട്ടിൽ വലിയ പ്രശ്നങ്ങളായി. അവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിൽ അവൾ ഉറച്ചുനിന്നു.

അപ്പോഴാണ് അരവിന്ദന്റെ വിവാഹാലോചന വരുന്നത്. അരവിന്ദൻ നല്ല സ്വഭാവമുള്ള, ഗൾഫിൽ മാന്യമായ ജോലി ഉള്ള ഒരാളാണ്.

എങ്ങനെയെങ്കിലും ഷിജിയെ അരവിന്ദന്റെ തലയിൽ കെട്ടിവച്ചാൽ മതി എന്ന് മാത്രമേ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ.

ഇല്ലെങ്കിൽ അവൾ ആ ബസ് ഡ്രൈവറിന്റെ കൂടെ പോയി തങ്ങളെ നാണം കെടുത്തുമെന്ന് അവർക്ക് അറിയാമായിരുന്നു.

പ്രമോദിനെ അല്ലാതെ മറ്റു ആരെയും കല്യാണം കഴിക്കില്ല എന്ന് വാശിപിടിച്ച ഷിജിയെ

അച്ഛനും സഹോദരന്മാരും ചേർന്ന് മർ,ദ്ദിച്ചു.

അരവിന്ദിനെ വിവാഹം ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ അവളെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി..

ആ ഭീഷണിക്ക് മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു. ത,ല്ലി സമ്മതിപ്പിച്ചാണ് അവളെ അരവിന്ദന്റെ ജീവിതത്തിലേക്ക് അവർ പറഞ്ഞയച്ചത്.

പാവം അരവിന്ദൻ ഇതൊന്നും അറിഞ്ഞില്ല. അവൻ ഷിജിയെ ജീവനുതുല്യം സ്നേഹിച്ചു.

താൻ കല്യാണം കഴിച്ച പെണ്ണിന് എല്ലാ സന്തോഷവും കൊടുക്കണമെന്ന് അയാൾ ആഗ്രഹിച്ചു.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷിജി തന്റെ ആഗ്രഹം പറഞ്ഞു,

“എനിക്ക് പഠനം തുടരണം, കോളേജിൽ പോകണം.” ഷിജിയുടെ അച്ഛനും സഹോദരന്മാരും ആയി നിർത്തി വെച്ചതായിരുന്നു അവളുടെ പഠനം..

അരവിന്ദൻ ഒന്നുലോചിച്ചു. ഗൾഫിലേക്ക് തിരികെ പോകാനുള്ള സമയം അടുത്തിരിക്കുന്നു.

ഭാര്യ വീട്ടിൽ തനിച്ചിരിക്കുന്നത് ഒഴിവാക്കാമല്ലോ എന്ന് കരുതി അവൻ സമ്മതിച്ചു.

“ശരി ഷിജി, നീ പഠിച്ചോ. നിന്റെ സന്തോഷമാണ് എനിക്ക് വലുത്.”എന്നും പറഞ്ഞു

അയാൾ ഗൾഫിലേക്ക് തിരികെ പോകുമ്പോൾ കോളേജിലേക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു.

പക്ഷേ അതൊരു വലിയ അബദ്ധമായിരുന്നു എന്ന് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു..അരവിന്ദ് പോയതുംഅവിടെ നിന്ന് കോളേജിലേക്കുള്ള ബസ്സിൽ അവളുടെ പഴയ കാമുകനായ പ്രമോദ് ഡ്രൈവറായി കയറി. അതൊരു യാദൃശ്ചികമായി സംഭവിച്ചത് ആയിരുന്നില്ല. പ്രമോദ് അവളെ കാണാൻ വേണ്ടി ആ റൂട്ടിലേ ബസിൽ കേറി പറ്റിയതായിരുന്നു..

പഴയ ഇഷ്ടവും പറഞ്ഞ് പ്രമോദ് വീണ്ടും അവളുടെ പുറകെ നടന്നു. ആദ്യമൊക്കെ ഷിജി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷെ പ്രമോദ് വിട്ടില്ല.

“ഷിജി, എനിക്കറിയാം നിന്നെ നിർബന്ധിച്ച് കെട്ടിച്ചതാണെന്ന്. എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്.”

അവന്റെ വാക്കുകളിൽ അവൾ വീണ്ടും വീണുപോയി.

പണ്ട് വീട്ടുകാരെ പേടിക്കണമായിരുന്നു, ഇപ്പോൾ ആരെയും പേടിയില്ലാതെ അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങി.

അരവിന്ദൻ അയച്ചു കൊടുക്കുന്ന പണവും അവൾ പ്രമോദിന് വേണ്ടി ചിലവാക്കാൻ തുടങ്ങി.

ഇതുവരെ പ്രമോദിന് അവളോട് പ്രണയമായിരുന്നു.

എന്നാൽ മറ്റൊരാളുടെ ഭാര്യയായ സ്ഥിതിക്ക് ഇനി അവളുടെ ശ,രീരം ആവോളം ഒന്ന് ആസ്വദിക്കണം എന്ന് മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ.

അവന്റെ ഉള്ളിലിരിപ്പ് ഷിജി മനസ്സിലാക്കിയില്ല. പ്രേമമെന്ന വ്യാജേന അവൻ അവളെ കബളിപ്പിക്കുക യായിരുന്നു.

അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ അയാൾ അവളെ കോളേജിലേക്കാണ് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറക്കിയിട്ട് അയാളുടെ കൂടെ പലയിടങ്ങളിലേക്കും കൊണ്ടുപോകുമായിരുന്നു.. ഷിജി തന്റെ ഭർത്താവിനെ പൂർണ്ണമായും മറന്നു.

​ഒരു ദിവസം അതുപോലെ പ്രമോദ് അവളെ കൊണ്ടു പോയതും അവരെ ടൗണിൽ നിന്ന് അരവിന്ദന്റെ പെങ്ങൾ ഗീതയുടെ ഭർത്താവ് രാജൻ കണ്ടു.

ഷിജി ഒരു ബസ് ഡ്രൈവറുടെ ബൈക്കിന് പിന്നിലിരുന്ന് പോകുന്നത് കണ്ടപ്പോൾ രാജന് സംശയം തോന്നി.

അയാൾ അവരുടെ പുറകെ ചെന്ന് നോക്കി. നഗരത്തിന് പുറത്തുള്ള ഒരു ലോഡ്ജിന് മുന്നിലാണ് അവർ ബൈക്ക് നിർത്തിയത്.പ്രമോദ് ഷിജിയെയും കൊണ്ട് ഒരു ലോഡ്ജ് റൂമിലേക്ക് കയറുന്നത് രാജൻ നേരിട്ട് കണ്ടു.അതോടെ അയാൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി.

തന്റെ അളിയന്റെ ജീവിതം തകരുന്നത് കണ്ടുനിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

ഉടനെ വീട്ടിലെത്തി ഭാര്യ ഗീതയോട് വിവരം പറഞ്ഞു.ഗീത കേട്ട പാടെ തകർന്നു പോയി.

“എന്റെ ആങ്ങള കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ കൊണ്ട് അവൾ വേറെ ഒരുത്തന്റെ കൂടെ നടക്കുകയാണോ? ഞാൻ ഇപ്പോൾ തന്നെ അവളെ കൊ,ല്ലും!”

ഗീത വലിയ ബഹളം ഉണ്ടാക്കി.എന്നാൽ തകരാൻ പോകുന്നത് അവളുടെ ആങ്ങളയുടെ ജീവിതം ആണെന്നും, വളരെ ശാന്തമായി പ്രശ്നം പരിഹരിക്കണമെന്നും രാജൻ പറഞ്ഞു കൊടുത്തു.

“ഗീത, വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. തെളിവോടെ പിടിക്കണം. അരവിന്ദനെ നമ്മൾ അറിയിക്കണം.”

രാജന്റെ വാക്കുകൾ ഗീത അനുസരിച്ചു.അങ്ങനെ അവർ അരവിന്ദനെ വിവരം അറിയിച്ചു.

ഫോണിലൂടെ വിവരങ്ങൾ കേട്ട അരവിന്ദൻ തകർന്നുപോയി. അവൻ ഉടനെ നാട്ടിലേക്ക് തിരിച്ചു.
അരവിന്ദൻ നാട്ടിലെത്തിയതും, രാജനും ഗീതയും ചേർന്ന് അവളെ ചോദ്യം ചെയ്തു.

വീടിന്റെ അകത്തളത്തിൽ വെച്ച് അരവിന്ദൻ ഗൗരവത്തോടെ അവളോട് ചോദിച്ചു, “ഷിജി, നിനക്ക് എന്താണ് പറയാനുള്ളത്? രാജേട്ടൻ കണ്ടതൊക്കെ സത്യമാണോ?”

​ആദ്യമൊക്കെ അവൾ നിഷേധിച്ചു. “എനിക്ക് വെറുതെ ചീത്തപ്പേര് ഉണ്ടാക്കാൻ ഓരോന്ന് പറയുകയാണ്. ഞാൻ കോളേജിൽ തന്നെയാണ് പോയത്.”

ഷിജി കള്ളം പറഞ്ഞു. എന്നാൽ രാജൻ തന്റെ ഫോണിൽ എടുത്ത ഫോട്ടോകൾ പുറത്തെടുത്തു. അതോടെ അവളുടെ കള്ളം പൊളിഞ്ഞു.

പെട്ടെന്ന് ഷിജിയുടെ ഭാവം മാറി. അതുവരെ കണ്ട പേടിയൊന്നും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. പിന്നെ അവൾ പൊട്ടിത്തെറിച്ചു.

“അതെ, എനിക്ക് പ്രമോദിനെയാണ് ഇഷ്ടം. അവനാണ് എന്റെ എല്ലാം. നിങ്ങളെ എനിക്ക് ഇഷ്ടമല്ല. വീട്ടുകാർ ത,ല്ലി സമ്മതിപ്പിച്ചത് കൊണ്ടാണ് ഞാൻ ഈ പടി ചവിട്ടിയത്. എനിക്ക് ഒരിക്കലും അരവിന്ദന്റെ കൂടെ ഒരു ജീവിതം ഉണ്ടാവില്ല!”

​അത് കേട്ടതും അരവിന്ദ് ആകെ വല്ലാതെ ആയി.അവൻ അവളെ അത്രമാത്രം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു.അവളുടെ ഇതെല്ലാം കളവാണ് എന്ന ഒരു വാക്കിന് വേണ്ടി അവൻ കാത്ത് നിൽക്കുകയായിരുന്നു..

എന്നാൽ തന്നെക്കാൾ അവൾക്ക് പ്രമോദനയാണ് ഇഷ്ടം എന്ന് അവൾ പറഞ്ഞ ആ ഒരു നിമിഷം അവളോട് അവനുണ്ടായിരുന്ന ആ സ്നേഹം എല്ലാം നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടവന്റെ വേദന അവന്റെ മുഖത്ത് പ്രകടമായിരുന്നു.

​”നിനക്ക് പ്രമോദിനെ മതിയെങ്കിൽ നീ അവന്റെ കൂടെ പൊയ്ക്കോ. എനിക്ക് ഇനി നിന്നെ വേണ്ട. ഇറങ്ങി പൊയ്ക്കോളാൻ അവൻ പറഞ്ഞു.” അരവിന്ദന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഷിജി ഉടനെ പ്രമോദിനെ വിളിച്ചു. “പ്രമോദ്, എല്ലാം അറിഞ്ഞു. എന്നെ ഇവിടെ നിന്ന് പുറത്താക്കി. ഞാൻ നിന്റെ അടുത്തേക്ക് വരികയാണ്.” അവൾ സന്തോഷത്തോടെ പറഞ്ഞു. തനിക്ക് ഇനി പ്രമോദിന്റെ കൂടെ ജീവിക്കാമല്ലോ എന്നായിരുന്നു അവളുടെ ചിന്ത.

എന്നാൽ പ്രമോദ് അവളെ കൈയൊഴിഞ്ഞു. ഫോണിലൂടെ അവൻ പറഞ്ഞു, “ഷിജി, നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്? എനിക്ക് നിന്നെ കല്യാണം കഴിക്കാൻ പറ്റില്ല. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി എനിക്ക് നിന്നെ വേണ്ട. എന്റെ കല്യാണം വേറെ ഒരിടത്ത് ഉറപ്പിച്ചിട്ടുണ്ട്. അത് മാന്യമായ ഒരു കുടുംബമാണ്. നീ നിന്റെ കാര്യം നോക്ക്.”

അത് കേട്ടതും ഷിജിയുടെ ലോകം ഇടിഞ്ഞു വീണു. പ്രമോദ് തന്നെ യൂസ് ചെയ്യുകയായിരുന്നു എന്ന് അപ്പോൾ മാത്രമാണ് അവൾക്ക് മനസ്സിലായത്. അതോടെ അവൾ ആകെ ഭയന്നു!!

അവൾ വീണ്ടും അരവിന്ദന്റെ കാലു പിടിക്കാൻ ശ്രമിച്ചു. “എനിക്ക് തെറ്റ് പറ്റിപ്പോയി, എന്നോട് ക്ഷമിക്കണം. ഞാൻ ഇനി എങ്ങോട്ട് പോകും?”

എന്നാൽ അരവിന്ദന്റെ മനസ്സിൽ അവളോടുള്ള സ്നേഹം മുഴുവൻ പോയിരുന്നു. അയാൾ അവളുടെ കൈ പിടിച്ചു വലിച്ച് കാറിൽ കയറ്റി. അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കി. അവളുടെ വീട്ടുകാരോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അവർ അവളെ ത,ല്ലിച്ച,തച്ചു.

അവളോടുള്ള ദേഷ്യത്തിന് ലീവ് കഴിഞ്ഞ് പോകുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാഹം കഴിച്ചിട്ടാണ് അരവിന്ദ് പോയത്.

ഇത്തവണ അവൻ തിരഞ്ഞെടുത്തത് പാവപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടിയെയായിരുന്നു
ഷിജിയുടെ കണ്മുന്നിലൂടെ അരവിന്ദൻ പുതിയ ഭാര്യയുമായി കുടുംബ ജീവിതം നടത്തി.

ചെയ്തുകൂട്ടിയ തെറ്റിന് ഒരായുസ്സ് മുഴുവൻ അനുഭവിക്കാനുള്ളത് അപ്പോഴേക്കും ഷിജിക്ക് കിട്ടിയിരുന്നു. സ്വന്തം വീട്ടിൽ പോലും ഒരു പട്ടിയെപ്പോലെ കിടക്കേണ്ടി വന്നു.

അച്ഛനും അമ്മയും സഹോദരന്മാരും അവളെ ശപിച്ചു. ഒരു മുറിക്കുള്ളിൽ അടച്ചിട്ട ജീവിതം. നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ അവജ്ഞയും ഏറ്റുവാങ്ങി ഷിജി തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തുകൊണ്ടിരുന്നു.

സ്നേഹിച്ച ഭർത്താവിനെ ചതിച്ചവൾക്ക് കാലം കാത്തുവെച്ച ശിക്ഷയായിരുന്നു അത്. സ്നേഹിക്കാത്ത കാമുകന് വേണ്ടി ജീവിതം കളഞ്ഞവൾ ഒടുവിൽ ആരുമില്ലാത്തവളായി മാറി.

Leave a Reply

Your email address will not be published. Required fields are marked *