കാശു എണ്ണി വാങ്ങിയതല്ലേ നിന്റെ ത,ന്ത പിന്നെ നിനക്ക് എന്നെ സുഖിപ്പിച്ചാല് എന്താ??…..

Story written by Madhu & Stranger

“”കാശു എണ്ണി വാങ്ങിയതല്ലേ നിന്റെ ത,ന്ത പിന്നെ നിനക്ക് എന്നെ സുഖിപ്പിച്ചാല് എന്താ??””

അവന്റെ വാക്കുകൾ അവളിൽ ഒരു നടുക്കവും സൃഷ്ടിചില്ല…അവൾ അവന്റെ ന,ഗ്നമായ പുറത്തിൽ കൈകൾ അമർത്തി… അവൻ അവളിലെ വ,സ്ത്രങ്ങളെ വലിച്ചെറിഞ്ഞു… അവളിലേക്കു നോവായി പടർന്നു കയറി…. അവന്റെ വികാരം കേട്ടടങ്ങിയപ്പോൾ അവൻ കട്ടിലിലേക്ക് മറിഞ്ഞു…. അവളുടെ കൺകോളിൽ കൂടി കണ്ണുനീർ ചാലിട്ട് ഒഴുകി ഇറങ്ങി…. പക്ഷെ തന്നെ സ്വന്തം ആക്കിയവനോട് ദേഷ്യമോ വെറുപ്പോ തോന്നിയില്ല…. പകരം പ്രണയം മാത്രം… അയാൾ തന്നിൽ കാ,മം കണ്ടപ്പോഴും… ആ കാ,മത്തിൽ താൻ എന്തിനു പ്രണയം കാണുന്നു… താലി കെട്ടിയവനോടുള്ള ബഹുമാനം…അയാൾക്ക് അയാളുടെ മുമ്പിൽ ശ,രീരം നൽകിയ വെറും ഒരു വേ,ശിയായിരിക്കാം ഞാൻ….പക്ഷെ എനിക്ക്….. കണ്ണുകൾ നിറയുമ്പോഴും… അടിവയറ്റിൽ എരിയുന്ന വേദന…19 വയസ്സിൽ എങ്ങനെയാണ് ഞാൻ….

“”””സൂര്യമംഗലത്തു വീട്ടിൽ അർജുൻ ദാസിനു നിന്നെ ഞാൻ വിറ്റു… അവനു സ്വന്തം ചോ,രയിൽ ഒരു കുഞ്ഞിനെ വേണം… എനിക്ക് പൈസയും… നിന്റെ അമ്മയെ ചികിത്സക്കണ്ടേ… എനിക്ക് ജീവിക്കണ്ടേ… പിന്നെ നീ അവനു അവന്റെ കുഞ്ഞിനെ പെറ്റു ഇട്ടിട്ട് പോരുമ്പോൾ കുറെ കാശും കിട്ടും.. അതുകൊണ്ട് നമ്മുക്ക് ഈ നാട് വിട്ട് മറ്റൊരു നാട്ടിൽ പോയി.. ഇതിലും പൈസ കിട്ടുന്ന മറ്റേതെങ്കിലും ജോലി ചെയ്തു ജീവിക്കാം…””””

അവളുടെ ശ രീരം അളന്നു അയാൾ പറയുമ്പോൾ നാവു ഉയർത്തി അയാളെ “അച്ഛാ”‘ എന്ന് വിളിക്കാൻ തോന്നിയില്ല.. അല്ലെങ്കിലും അയാളുടെ ചോരയ ല്ലലോ…. അച്ഛൻ മരിച്ചതിനു ശേഷം അമ്മക്ക് തോന്നിയ പ്രണയം… ഒരു തണൽ അതായിരുന്നു അയാൾ… അമ്മ ഒന്ന് വീണപ്പോൾ മുതൽ അയാളുടെ കഴുകൻ കണ്ണുകൾ തന്റെ മേലായായി…അയാളിൽ നിന്നും ഓടി ഒളിക്കാനായി… പലപ്പോഴും അമ്മയുടെ അരികിൽ പോയിരുന്നു… ആ പാതി ച,ത്ത ശരി,രത്തിലും അയാൾ സുഖം കണ്ടെത്തുമ്പോൾ അയാൾ മനുഷ്യൻ അല്ല എന്ന് മനസ്സിലായി… നാളെത്തെ പത്രങ്ങളിൽ… വളർത്തു അച്ഛനാൽ ഗർ,ഭിണി ആയി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കാത്തത് കൊണ്ട്…സൂര്യമംഗലത്തു ..നാട്ടിലെ ഏറ്റവും വലിയ പ്രമാണി കുടുംബത്തിലേക്ക് മരുമകളായി കയറി…. അല്ല തന്നെ വിറ്റു…വീട് വിട്ടു ഇറങ്ങാൻ നേരം അമ്മയുടെ അരികിൽ ചെന്നിരുന്നു പുഞ്ചിരിച്ചു… അമ്മയുടെ ശരിരത്തിലെ മുറിവുകൾ പോലും ഒന്ന് കരിഞ്ഞിട്ടില്ല… പക്ഷെ സങ്കടം തോന്നിയില്ല… ഒത്തിരി വേദനപ്പിക്കാതെ അതിനെ വിളിച്ചാൽ മാത്രം മതി…കണ്ണുകൾ കൊണ്ട് ക്ഷമ ചോദിക്കുന്നത് പോലെ…വലതു കാൽ വച്ചു സൂര്യമംഗലത്തേക്ക് കയറുമ്പോൾ പോലും മനസ്സ് മരിച്ചിരുന്നു…. തന്നെ ചേർത്ത് പിടിച്ചു… അവിടത്തെ മുത്തശ്ശി…

“”ഇത്തിരി ദേഷ്യവും വാശിയും കൂടുതലാണ് അവൻ… ഞാൻ ആണ് ചെറുപ്പം മുതൽ അവനെ വളർത്തിയത്… അതിന്റെ എല്ലാ കുറവുകളും അവനിൽ ഉണ്ട്… അവനെ മനസ്സറിഞ്ഞു സ്നേഹിച്ചാൽ മതി… അവനും തിരിച്ചു സ്നേഹിക്കും…””

തലയനക്കാൻ മാത്രമേ സാധിക്കുവായിരുന്നുള്ളു…

“”മോളെക്കാൾ 7 വയസ്സിനു മൂത്തതാണ് അവൻ… ഏട്ടാ എന്ന് വിളിച്ചോളൂട്ടോ… അവന്റെ ചെറുപ്പത്തിലേ അവന്റെ അച്ഛനും അമ്മയും എന്റെ കൈയിൽ അവനെ ഏല്പിച്ചിട്ട് സ്വന്തം കാര്യം നോക്കി ജീവിക്കാൻ പോയി… ഇടക്ക് ഇടക്ക് ബാങ്കിലോട്ട് വരുന്ന പണത്തിലൂടെ മാത്രമേ അവൻ അവന്റെ അച്ഛനെയും അമ്മയെയും അറിയൂ… അല്ലാതെ ഒരിക്കെ പോലും അവരുമായി അവൻ ഒരു ദിവസം പോലും ജീവിച്ചിട്ടില്ല… ഇടക്ക് എപ്പോഴോ അവനു പ്രണയം നൽകി കടന്നു വന്ന പെൺകുട്ടിയും അവനെക്കാൾ കൂടുതൽ സ്വത്തുള്ള ഒരാളെ കണ്ടപ്പോൾ അവനെ ഉപേക്ഷിച്ചു… അതിൽ പിന്നെ അവൻ എല്ലാം പണത്തിന്റെ അളവുകോലിൽ അളക്കാൻ തുടങ്ങി…അവൻ ഒന്ന് ചിരിച്ചു പോലും കാണുന്നത് അവന്റെ ജോലിയിൽ ആയിരിക്കുമ്പോൾ ആണ്…അതും ഒരു ഡോക്ടർ ആയതു കൊണ്ട് മാത്രമാണ്..കുഞ്ഞു കുട്ടികൾ ആയ രോഗികളോട് മാത്രം സൗമ്യമായി പെരുമാറു…((gynecology specialist ))എന്ത് മോശമാണ് എങ്കിലും അവനു മറ്റു പെൺകുട്ടികളുമായി ബന്ധം ഒന്നും തന്നെയില്ല… അത് മോൾടെ കഴുത്തിൽ കിടക്കുന്ന താലിയിൽ തൊട്ട് സത്യം ചെയാം ഈ മുത്തശ്ശി…””

ദീർഘ ശ്വാസം എടുത്തു മുത്തശ്ശി പറയുമ്പോൾ എപ്പോഴോ ആദ്ദേഹത്തെ ഓർത്തു സഹതാപം തോന്നി… ആ സഹതാപം പ്രണയം ആയി മാറാൻ… എന്റെ കഴുത്തിലെ താലി ഒന്ന് മാത്രം മതിയായിരുന്നു….ആദ്യരാത്രിയിലേക്ക് പാൽ ഗ്ലാസ് കൈയിലേൽക് തരുമ്പോൾ പോലും എങ്ങനെയാണ് എന്ന് ശെരിയ ധാരണ പോലും ഇല്ലായിരുന്നു…തന്റെ മുഖത്തെ പരിഭ്രമം കണ്ടു മുത്തശ്ശി… പാൽ ഗ്ലാസ് മേടിച്ചു വച്ചു… എല്ലാം പറഞ്ഞു തന്നു… എന്താണ് ആദ്യരാത്രിയെന്ന്…?? എങ്ങനെയാകും എന്ന്..

((ഇന്നും പലർക്കും ധാരണ ഇല്ലാത്ത കാര്യം ആണ് അത്… മുതിർന്നവർ പറഞ്ഞു കൊടുക്കേണ്ട സമയത്തു അത് പറഞ്ഞു കൊടുക്കണം… പലർക്കും അത് മടിയാണ്. ചമ്മൽ ആണ്…അമ്മമാർ അത് പെൺകുട്ടികൾക്കു പറഞ്ഞു കൊടുക്കന്നതിലൂടെ അതിനോട് ഉള്ള ഒരുപാട് തെറ്റുദ്ധാരണകൾ മാറിക്കിട്ടും…))

കണ്ണുകൾ അടച്ചു എന്തും താങ്ങാൻ ഉള്ള ശേഷിയോടെ അകത്തേക്ക് കയറി…പാൽ ഗ്ലാസ് മേശമേൽ വച്ചു മുറിയാകമാനം വീക്ഷിച്ചു… താൻ കിടക്കുന്ന കുടിലിനെക്കാൾ എത്രയോ വലുത്… ഒന്നാഗ്രഹിച്ചാൽ ഭാഗ്യം ആണ്…ഒരാൾക്കു മാത്രം കീഴടങ്ങി കൊടുത്താൽ മതി… രാത്രിയിൽ അച്ഛനായി കരുതിയ ആളുടെ മറ്റൊരു മുഖം കാണേണ്ടി വരില്ല… തന്റെ ശരിരത്തിലൂടെ പുഴു വരിക്കുന്നത് പോലെ അയാളുടെ കൈകൾ ഇഴയില്ല… പല രാത്രികളിലെ പോലെ ഉറക്കം ഉള്ളച് സ്വന്തം ശരിരത്തിനു കാവൽ ഇരിക്കണ്ട…തള്ളി പറഞ്ഞാലും താങ്ങും എന്ന് വിശ്വസിക്കാൻ ഒരാൾ ഒപ്പം ഉണ്ട്…വയറു നിറയെ ആഹാരം കഴിക്കാം…

വാതിൽ കൊട്ടി അടയുന്ന ശബ്ദ കേട്ട് തിരിഞ്ഞു നോക്കി… താലി കെട്ടിയ പുരുഷൻ… അറിയാതെ ബഹുമാനം കൊണ്ടോ നാണം കൊണ്ടോ തലതാഴ്ന്നു പോയി… അദ്ദേഹം കട്ടിലിലേക്ക് ഇരുന്നുകൊണ്ട് അടുത്തേക്ക് വിളിച്ചു…അടുത്ത് പോയി ഇരിക്കുമ്പോൾ പോലും കണ്ണുകൾ ഉയർത്തി നോക്കിയില്ല…

“”നമ്മൾ തമ്മിൽ ഉള്ള കരാർ അറിയാമല്ലോ… മിസ്സിസ് ഋതിക അർജുൻ ദാസ്..Medical field ഒരുപാട് വികസിച്ചു… പക്ഷെ മുത്തശ്ശിക്ക് ഞാൻ താലിക്കെട്ടി തന്നെ കുഞ്ഞുങ്ങളുടെ അച്ഛൻ ആകണം… കുഞ്ഞു ഉണ്ടായാൽ അടുത്ത നിമിഷം ബന്ധം വേർപ്പെടുത്തി പൊക്കോണം… എന്നിലോ കുഞ്ഞിലോ അവകാശം ചോദിച്ചു വരരുത്…പിന്നെ രണ്ടു കാര്യത്തിന് വേണ്ടിയിട്ടായിരിക്കും ഞാൻ നിന്നെ സമീപ്പിക്കുന്നത്… ഫസ്റ്റ്.. ഒരു കുഞ്ഞിന് വേണ്ടി… ആ pain നീ താങ്ങിയേ പറ്റു… സെക്കന്റ്‌.. എന്റെ physical satisfaction വേണ്ടി… എപ്പോഴൊക്കെ ഞാൻ അതിനു വേണ്ടി നിന്നെ സമീപിക്കുന്നോ അപ്പോഴൊക്കെ നിനക്ക് വേണ്ട പണം ചോദിച്ചു വാങ്ങാം…. കൂലി കിട്ടാതെ ജോലി ചെയ്യണ്ട… ഞാൻ പണം കൊടുത്തു വാങ്ങിയ ഒരു കളിപ്പാട്ടം മാത്രം ആണ് നീ…””

ഒട്ടും അത്ഭുതം തോന്നിയില്ല പക്ഷെ കണ്ണുകൾ ഉയർത്തി നോക്കി… കണ്ണുകൾ കലങ്ങാതെ ഇരിക്കാൻ സൂക്ഷിച്ചു…

“”പിന്നെ… നീ വല്ലോം കഴിക്കണം… ഇവിടെ ആവശ്യത്തിന് ഫുഡ്‌ ഉണ്ട്… കുറച്ചു വണ്ണം ഒക്കെ കൂട്ടണം… അത് നിന്നോടുള്ള സഹതാപം കൊണ്ടല്ല… ഇപ്പോഴേ തൊട്ട് ഞാൻ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ bothered ആണ് അതുകൊണ്ട്…””

തലയനക്കി… തന്റെ അനുവാദം പോലും ചോദിക്കാതെ തന്നെ കട്ടിലേക്ക് മറിച്ചിട്ടു.. തന്റെ ശ,രീരത്തിലേക്ക് അമർന്നു…ഭാരം തോന്നിയില്ല… തന്റെ നെറുകിൽ ചു ണ്ടുകൾ അമർത്തി… തന്നെ ഉണർത്തി കൊണ്ടിരുന്നു… ബെഡിൽ കൈ വിരലുകൾ ഇറുക്കി… താൻ കെട്ടിപിടിച്ചാൽ തന്നോട് ദേഷ്യപ്പെട്ടാലോ എന്ന് തോന്നി… ചു,ണ്ടുകളെ ബന്ധിച്ചു … ശ്വാസം മുട്ടിച്ചപ്പോൾ പോലും പ്രതികരിച്ചില്ല…കഴുത്തിലേക്ക് ഇഴഞ്ഞു നീങ്ങിയ ചു,ണ്ടും നാവും തന്നിലെ പെണ്ണിനെ ഉണർത്തുന്നത് അറിഞ്ഞു… തന്നോട് ദേഷ്യപ്പെട്ടപ്പോൾ മാത്രം… കൈകൾ അദ്ദേഹത്തിന്റെ പുറത്തേക്ക് അമർത്തി… നഖംങ്ങൾ കൊണ്ട് വേദനിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു… ആയിരം ചും,ബനങ്ങൾ നൽകിയപ്പോഴും ഒരു ,ചുംബനം പോലും തിരികെ നൽകിയില്ല….വേദനിച്ചപ്പോൾ മാത്രം ഏങ്ങൽ വന്നു… കൈകൾ കൊണ്ട് വാ മൂടി കരഞ്ഞു… തന്നെ ഇടനെഞ്ചിലേക്ക് ചേർത്ത്… തലയിൽ തലോടിയപ്പോൾ അച്ഛന്റെ വാത്സല്യം അറിഞ്ഞു…. കമിഴ്ന്നു കിടന്നുറങ്ങുന്ന ആദ്ദേഹത്തിന്റെ ന,ഗ്നമായ പുറത്തു ചു,ണ്ടുകൾ ചേർത്തു…താലിയെ മുറുക്കെ പിടിച്ചു കട്ടിലിന്റെ ഓരം ചേർന്ന് ഉറങ്ങി….

കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ അവൻ അടുത്തില്ലായിരുന്നു…. ന,ഗ്നമായ മേനിയിൽ സാരി വലിച്ചു ചുറ്റി… സാരി പല ഇടതും കീറിപോയിട്ടുണ്ട്…. കണ്ണുകളിൽ ഇന്ന് വരെ ഇല്ലാത്ത തെളിച്ചം വന്നു നിറഞ്ഞു…ബാത്‌റൂമിലേക്ക് കയറി… വെള്ളം ശ,രീരത്തിലേക്ക് വീഴുമ്പോൾ നീറുന്നു… എങ്കിലും ഇന്ന് വരെ തോന്നാത്ത അനുഭവം… കുളി കഴിഞ്ഞു ഇറങ്ങി… നെറുകിൽ ഒരു നുള്ള് സിന്ദൂരം തൂകി… ബെഡ് കുടഞ്ഞു വിരിക്കാൻ പോയി…. വെളുത്ത തുണിയിൽ ചുവന്ന അടയാളങ്ങൾ കാൻകെ കണ്ണ് നിറഞ്ഞു… അവൾക് അവനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം….

“”അവൻ രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പോയി… എമർജൻസി കാൾ വന്നു… അതാ.. മോൾ വാട്ടോ “”

മുത്തശ്ശി അവൾക് വേണ്ടത് എല്ലാം നൽകി… രാത്രികളിൽ അവനു മണിയറ ഒരുക്കുന്ന ഭാര്യ…രാവിലെകളിൽ മുത്തശ്ശിക്ക് കൂട്ടായ കൊച്ചുമകൾ…. അവളോട് ഒന്ന് ചിരിച്ചു പോലും കാണിക്കാത്ത അവനെ എങ്ങനെയാണ് ഇങ്ങനെ പ്രണയിക്കാൻ കഴിയുക എന്നവൾക് അറിയില്ലായിരുന്നു….💔💔പ്രണയം അത് ഒരു മാസ്കാരിക അനുഭൂതിയാണ്… കുരുടന് പോലും മഴവില്ല് കാണാൻ സാധിക്കുന്ന അനുഭൂതി…💔💔 ചില രാത്രികളിൽ അവൻ നൽകുന്ന വേദന അവൾക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു… ഒരിക്കെ പോലും അവളെ ചേർത്ത് പിടിച്ചു നിനക്ക് “”നോവുന്നുണ്ടോ “”എന്ന് ചോദിച്ചിട്ടില്ല….. നെറുകിൽ ഒന്ന് മുത്തും… അത് മതിയായിരുന്നു അവൾ അനുഭവിച്ച വേദനക്ക് ശമനം കിട്ടാൻ…

“”നിനക്ക് രണ്ടു മാസമായി ഡേറ്റ് കറക്റ്റ് ആണോ??””

അല്ല എന്ന് തലയനക്കി…

“”ഇന്നാ.. ചെന്ന് ടെസ്റ്റ്‌ ചെയ്യു…””

അവൾ സംശയത്തോടെ അവന്റെ കൈയിലെ pregenency കിറ്റ്ലേക്ക് നോക്കി…

“”Two or three drops of urine.. ഒഴിക്കണം… എന്നിട്ട് ഇങ്ങോട്ട് കൊണ്ട് വാ…””

അവൾ തലയനക്കി ബാത്‌റൂമിലേക്ക് കയറി… കിറ്റിൽ തെളിഞ്ഞു കണ്ട രണ്ട് ചുവന്ന വരകൾ അവൾക് എന്തിന്റെ പ്രതികം ആണെന്ന് മനസ്സിലായില്ല… പക്ഷെ ഒരു അമ്മയാകാൻ ആ 19 വയസ്സകാരിയുടെ ഉള്ളം തുടിച്ചു… അവനു നേരെ നീട്ടുമ്പോൾ അവളുടെ ഉള്ളം പെരുമ്പറ കൊട്ടി… അവന്റെ കണ്ണുകളിലെ തെളിച്ചം ഒന്ന് മാത്രം മതിയായിരുന്നു… അവളുടെ ഉതരത്തിൽ അവന്റെ ചോര തുടിച്ചു തുടങ്ങി എന്ന് മനസ്സിലാക്കാൻ… കൈകൾ വയറിനെ പൊതിഞ്ഞു…അവൻ എഴുന്നേറ്റു… അവൻ പുണരുമെന്നും… നെറുകിൽ ചും,ബിക്കുമെന്നും കൊതിച്ചു…അവൻ മുട്ടുക്കുത്തി ഇരുന്നു.. സാരി തലപ്പു മാറ്റി… അവളുടെ അടിവയറിൽ ചു,ണ്ട് ചേർത്ത്… കാ,മമേതും ഇല്ലാതെ…. അവളുടെ നെഞ്ചം വിങ്ങി… യോഗ്യതയില്ല…

അവൻ മുത്തശ്ശിയോട് പറഞ്ഞു.. മുത്തശ്ശി അവളുടെ നെറുകിൽ അമർത്തി ചും,ബിച്ചു… കണ്ണുകൾ അടച്ചു സ്വീകരിച്ചു… കണ്ണുകൾ തുറന്നു നോക്കി… അച്ഛനെയും അമ്മയെയും സന്തോഷം വാർത്ത അറിയിക്കുവാണ്… മുഖത്തു തെളിച്ചം ഒന്നും ഇല്ല… Phn അവൾക് നേരെ നീട്ടി ലൗഡ് സ്പീക്കർ ഓൺ ആക്കി…

“”കോൺഗ്രാറ്റ്ലഷൻസ്…. മോളെ…””

അത്രമാത്രം…അവന്റെ ഉള്ളം നീറി… മുറിഞ്ഞു… ചോര ഒഴുകി… പക്ഷെ ഇതൊന്നും പുതുമയുള്ളത് അല്ല… പക്ഷെ എന്തുകൊണ്ടോ വല്ലാതെ നോവുന്നു….

രാത്രികളിൽ കുഞ്ഞിനോട് തമാശ പറയുന്ന കൂട്ടത്തിൽ ഒന്ന് തന്നോട് ചിരിക്കുമെന്ന് മോഹിച്ചു… “”നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുന്നു “” എന്ന് പറയും എന്ന് വ്യെഥാ മോഹിച്ചു…

💔💔💔💔💔💔💔💔💔💔💔💔💔💔

വയറിൽ കൊളുത്തി പിടിക്കുന്ന വേദന…തൊണ്ടപ്പൊട്ടും ഉച്ചത്തിൽ അലറി… ഹോസ്പിറ്റലിലെക്കുള്ള യാത്രയിൽ അറിയാതെ പോലും വയറിൽ അമർത്തി പിടിക്കുവാൻ കൈ മുതിർന്നില്ല… കുഞ്ഞിന് നോവരുത്… കണ്ണുകൾ അടഞ്ഞു… കൈകൾ തളർന്നു… ആദ്യമായി ആ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് കണ്ടു… കുഞ്ഞിനെ ഓർത്താകും…

കണ്ണുകൾ തുറക്കുമ്പോൾ ഡോക്ടർ അടുത്തുണ്ട്… മുത്തശ്ശി വയറിൽ വേദനയില്ല… അറിയാതെ കൈകൾ അവിടെ തലോടി… കുഞ്ഞിന് ഒന്നും ഇല്ലാലോ…

“”ഋതിക… പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…””

അവൾ തലയാട്ടി… കൈകൾ അപ്പോഴും കുഞ്ഞിനെ പൊതിഞ്ഞു…

“”Sry. To say…തന്റെ കുഞ്ഞു പോയിഡോ…നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ലാലോ ജീവിതം…ദൈവത്തിനു തിരികെ വിളിക്കാൻ തോന്നി…””

“”””കുഞ്ഞു പോയിഡോ..””””

അതുമാത്രം കാതിൽ അലയടിച്ചു…ഒന്ന് അമ്മയെ കാണാൻ പോലും നിൽക്കാതെ പോയിന്നു… കണ്ണുകൾ നിറഞ്ഞില്ല.. ചു,ണ്ടുക്കൾ വിതുമ്പിയില്ല…കൈകൾ വയറിൽ അമർന്നു… തലോടി…

“”അർജുൻ… എടൊ താൻ ഒരു ഡോക്ടർ അല്ലെ… ഇങ്ങനെ വിഷമിക്കാതെ… അവൾക് ധൈര്യം പകരേണ്ടതും താൻ അല്ലെ… അവളുടെ യുടെറസ്നു ഒരു കുഞ്ഞിനെ താങ്ങാൻ ഉള്ള ശേഷിയില്ലെടോ….19 വയസ്സല്ലേ ഒള്ളു… കൂടാതെ പോഷകാഹാര കുറവും ഉണ്ട്… ഉടനെ ഒരു കുഞ്ഞ് വേണ്ട…3 മാസത്തിൽ തന്നെ അറിഞ്ഞത് നന്നായി… കുറച്ചു കഴിഞ്ഞെങ്കിൽ അവളെയും നഷ്ടമായേനെ… ഇപ്പോ ഒരാളെ ദൈവം തന്നില്ലേ… തരുമെടാ കുഞ്ഞിനെ….””

അവന്റെ ഉള്ളിൽ അപ്പോഴും അച്ഛാ എന്ന് വിളിക്കുന്ന കുഞ്ഞിനെ ഓർമ വന്നു…..

“”മുത്തശ്ശി ഇല്ലാട്ടോ… കുഞ്ഞിനൊന്നും ഇല്ലാട്ടോ… വാവ ഇവിടെ ഉണ്ടെന്നേ…””

അത്യാധികം സന്തോഷത്തിൽ പറയുന്നവളെ കണ്ടു ഒരു നിമിഷം അവൻ പകച്ചു… ഇപ്പോഴും വയറിനെ അതി മൃദുലമായി തഴുകുന്നു….കണ്ണുകൾ നിറഞ്ഞിട്ടില്ല….. കൈകൾ വിറക്കുന്നില്ല….. അവളെയും കൂട്ടി വീട്ടിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളം വിറക്കുവായിരുന്നു… മുത്തശ്ശി ഒന്നും പറയാതെ… മുറിയിലേക്ക് പോയി… പൊട്ടിക്കരഞ്ഞു….. അവൾ കട്ടിലിലേക്ക് വന്നിരുന്നു… വയറിനെ തലോടി കൊണ്ടിരുന്നു…..

“”വാവേ….. വാവേ…..”””

“””ഋതിക.. Just stop it u r foolishness….””

അവൾ അവന്റെ ശബ്ദം പോലും കേൾക്കാതെ വാവയെ തലോടി കൊണ്ടിരുന്നു…..

“”നിനക്ക് കിട്ടുന്ന പണം തികയാതെ വന്നപ്പോൾ കൊ ന്നതല്ലെടി എന്റെ കുഞ്ഞിനെ…””

“””””കൊ,ന്നതല്ലെടി എന്റെ കുഞ്ഞിനെ….””””

അവളുടെ കാതുകളിൽ ഇടിമുഴക്കം പോലെ വാക്കുകൾ തറച്ചു കയറി….. കൈകളാൽ കാതുകൾ കൊട്ടി അടച്ചു…. അവൻ അവളുടെ അടുത്തേക്ക് ഓടി അടുത്തു… അവളുടെ കൈകൾ അയച്ചു… അവളുടെ മുഖത്ത,ടിച്ചു….

“”എത്ര വേണമെങ്കിലും എണ്ണി തരില്ലായിരുന്നോ…അഴച്ചക്ക് ആഴ്ച നിന്റെ ത,ന്ത വന്നു എണ്ണി മേടിച്ചു കൊണ്ട് പോയിരുന്നല്ലോ…തീറ്റക്ക് തീറ്റ കൊണ്ട് തന്നതല്ലേ… എന്റെ കുഞ്ഞിനെ കൊ,ല്ലാൻ മനഃപൂർവം നീ പട്ടിണി കിടന്നത് അല്ലേ… ഇപ്പൊ കുഞ്ഞാണ് പോലും… സുഖിക്കൻ നേരത്തു നീ കുഞ്ഞാല്ലായിരുന്നുലോ???അപ്പോ പയങ്കര ചൂരായിരുന്നുലോ??? അല്ല… ആ തള്ളയുടെ അല്ലേ മോൾ?? നിന്റെ തള്ളക്കും കെട്ട്യോൻ ച,ത്തപ്പോ സുഖത്തിന് വേണ്ടിയല്ലേ… മറ്റൊരുത്തന്റെ കൂടെ പോയെ… ഇപ്പൊ മോളെ വിറ്റും കുറേ തിന്നുന്നുണ്ടല്ലോ??? നിനക്ക് ഒക്കെ പെണ്ണാണ് എന്ന് പറയാൻ അറപ്പ് തോന്നുന്നില്ലേ… പണം കിട്ടിയാൽ.. ഏതു പുഴുത്ത പ ട്ടിയുടെ കൂടെ വേണമെങ്കിലും നീ ഒക്കെ കിടക്കുലോ… അതാണല്ലോ ജന്മം… Fu*** bit*

അവന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്പേ അവളുടെ കൈകൾ ഉയർന്നു താണു… അവൻ പുറകിലേക്ക് വേച്ചു നിന്നു… കാതിൽ ഒരു മൂളക്കം മാത്രം… തലയുയർത്തി നോക്കി… കണ്ണുകളിൽ അ ഗ്നിയുമായി ഋതിക….

“”ഇനി ഒരിക്കെ കൂടെ എന്റെ അമ്മയെ പറഞ്ഞാൽ…. കൊ,ന്നു കളയും…””

അവന്റെ നേരെ കൈവിരൽ ചൂണ്ടി വിറക്കുന്ന പെണ്ണിനെ അവനു പരിജയം ഇല്ലായിരുന്നു… അവളുടെ ദേഷ്യത്തിൽ അവൻ പകച്ചു….

“”എന്റെ വയറ്റിൽ ഉണ്ടായിരുന്നത്… തന്റെ മാത്രം ചോരയല്ല… എന്റെയും ആണ്… താൻ തന്നെ മലർന്നു കിടന്നു അധ്വാനിച്ചാൽ ഉണ്ടാകില്ല ഒന്നും…. തനിക് അറിയോ.. താൻ ഓരോ രാത്രീയും എനിക്ക് തന്നു എന്ന് പറയുന്ന സുഖത്തിന്റെ നോവ്…താൻ എന്നിൽ കാ,മം തീർത്തപ്പോൾ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു.. ഓരോ രാവും… കാ,മത്തിൽ നിന്നും എന്നെങ്കിലും തനിക് എന്നോട് പ്രണയം തോന്നുമെന്ന്…. ഒന്ന് ചേർത്തു പിടിക്കുമെന്ന്…. ഒരിക്കെ എങ്കിലും എന്നെ ഒന്ന് പേര് ചൊല്ലി വിളിക്കുമെന്ന്… വെറും ഒരു പെണ്ണാഡോ.. ഞാൻ… കാ,മം മാത്രം അല്ല ഞാൻ ആഗ്രഹിക്കുന്നത്… ഒരിറ്റ് സ്നേഹം കൊതിക്കുന്നുണ്ട്…. ജനിച്ച അന്ന് മുതൽ… ഇന്ന് വരെ കരഞ്ഞിട്ടേ ഒള്ളു… ഓരോ രാത്രിയും ഉറക്കം ഉളച്ചു കാത്തിരിന്നിട്ടുണ്ട്… ഈ ശ,രീരത്തിനു വേണ്ടി… താൻ ആദ്യരാത്രിയിൽ അനുഭവിച്ച എന്നിലെ പെണ്ണില്ലേ… അവൾ ഓരോ രാവും അതിനു മുൻപ് സംരക്ഷിച്ചത്… അവളുടെ പരിശുദ്ധി ആയിരുന്നു…. അച്ഛൻ എന്ന് വിളിച്ചയാളിൽ നിന്നും സംരക്ഷിച്ചു പിടിച്ച ശ,രീരം…. ആ എന്നെ സ്വന്തം ആക്കി കടന്നു പോയപ്പോൾ ഒന്ന് നോക്കി കൂടായിരുന്നോ… ഞാൻ തനിക് വേണ്ടി നൽകിയ ചോ,ര തുള്ളികളെ…. പാതി തളർന്ന എന്റെ അമ്മയിൽ പ്രഹരം ഏല്പിച്ചു അയാൾ കീഴടക്കുമ്പോൾ… കാണാതെ ഇരിക്കാനായി കണ്ണ് പൊത്തി.. വാതിൽ മറവിൽ നിന്നിട്ടെ ഒള്ളു… അയാൾക് വിശപ്പ് അടങ്ങിയില്ലെങ്കിൽ എന്നെയും തിന്നും എന്ന് ഭയന്ന്…. അമ്മയെ പോലും ഉപേക്ഷിച്ചു ഇങ്ങോട്ട് വന്നത് എന്റെ സ്വാർത്ഥത തന്നെയാണ്.. അതു പണത്തിനോടല്ല…. സംരക്ഷിക്കാൻ ഒരു പുരുഷൻ ഉണ്ടല്ലോ എന്ന് കരുതി….ഓരോ രാത്രിയും സ്വന്തം ശരീരത്തിനു കാവൽ ഇരിക്കുന്ന പെണ്ണിനെ തനിക്ക് അറിയോ???

താൻ എന്നിൽ പട,ർന്നു കയറുമ്പോഴും എനിക്ക് ഭയമായിരുന്നു.. ഓരോ രാത്രിയും… വേദനയായിരുന്നു…. കരഞ്ഞിട്ടുണ്ട്… അലറി വിളിച്ചു… അറിഞ്ഞി ട്ടുണ്ടോ താൻ… ആ വേദനയിലും തന്നെ ഞാൻ ചേർത്തു പിടിച്ചു പ്രണയത്തോടെ ചും,ബിച്ചിട്ടുണ്ട്… താലി കെട്ടിയാലോ.. സ്വന്തം ആക്കിയാലോ ഭർത്താവ് ആകില്ലെടോ… “”

അവൾ കരഞ്ഞു തളർന്നു നിലത്തേക്കിരുന്നു… അവൻ ഒരു ശീല കണക്കെ അവളുടെ വാക്കുകൾ തറഞ്ഞു നിന്നു… ഭൂമിയോളം താഴ്ന്നു നിന്നാലും ഉള്ളിൽ ഒരു ഭദ്രകളി ഉള്ളവളാണ് പെണ്ണ്… അവൻ അവളുടെ അടുത്തേക്ക് നടന്നു… അവളുടെ തലയിൽ തലോടി…

“”തൊട്ട് പോകരുത് എന്നെ…””

കണ്ണുകളിലെ അഗ്നി…അവനെ ജീവനോടെ സമാധി കെട്ടി…ഏറെ നേരത്തെ ശാന്തത….

“”തനിക് ഞാൻ എന്തു വേണമെങ്കിലും ഞാൻ തരാം… എനിക്ക്.. ഒരു രാത്രി.. ഒരൊറ്റ രാത്രി തന്നെ വേണം… ഭാര്യ ആയി എന്നെ കാണണ്ട… വേ,ശ്യയായി കണ്ടാൽ മതി….. എനിക്ക് നോവ് നൽകണം… താങ്ങാൻ കഴിയാത്തത്തിലും അധികം… എന്റെ കുഞ്ഞ് ശ്വാസം മുട്ടിയത് പോലെ എനിക്കും ശ്വാസം മുട്ടണം… മരണം.. അതു എനിക്ക് നോവടെ താൻ നൽകണം……””

അവളുടെ ഉറച്ച വാക്കുകളിൽ അവൻ തറഞ്ഞിരുന്നു….

ആ മുറിയിൽ അവൾ തന്നെ അവൾക് സമാധി തീർത്തു.. രാവും പകലും അറിയാതെ ആരെയോ കാത്തിരുന്നു… ഇടക്കെപ്പോഴോ കണ്ണുകൾ നിറയും… വയറിൽ കൈകൾ ചേർക്കും…നെഞ്ചോരം ചേർന്ന് കിടക്കുന്ന താലിയോട് വെറുപ്പ് തോന്നി…. രാത്രിയിലെ നിർത്താതെ ഉള്ള phn കാൾ കേട്ട് അവൻ കണ്ണുകൾ തുറന്നു… മറുവശത്തു നിന്നുള്ള വാർത്ത അവനെ തളർത്തി… അവൻ അവളെ വിളിച്ചെഴുന്നേൽപ്പിച്ചു…. മുത്തശ്ശിയോട് കാര്യ പറഞ്ഞു… യാത്ര തിരിക്കുമ്പോൾ എങ്ങോട്ടെന്ന് മാത്രം പറഞ്ഞില്ല… വീട്ടിലേക്ക് വണ്ടി നീങ്ങുമ്പോൾ മനസ്സിലായി… താനും ഒരു അനാഥയാവുകയാണെന്ന്…. ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം… ഇനിയും ആ പാവത്തിനു നോവില്ലലോ…

കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെയും സംബ്രാണി തിരികളുടെയും പുകച്ചുരുളിൽ ചലനം അറ്റ് കിടക്കുന്ന അമ്മ…. നോക്കിയിരുന്നതല്ലാതെ കണ്ണുകൾ നിറഞ്ഞില്ല… മകനായി നിന്ന് അദ്ദേഹം എല്ലാ കർമങ്ങൾ ചെയുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല… ഒരു കെട്ട് പുകച്ചുരുളായി അമ്മ ഉയർന്നപ്പോൾ നോക്കി… കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു… പോകുന്നതിനു മുൻപ് അച്ഛൻ എന്ന് പറയുന്ന ആളോട് അദ്ദേഹം സംസാരിക്കുന്നത് കണ്ട്… എന്നിട്ടും കണ്ടില്ല എന്ന് നടിച്ചു…

മുത്തശ്ശി തന്ന ഒരു കപ്പ് കഞ്ഞിവെള്ളം കുടിച്ചു… കാലുകളിൽ മുഖം ചേർത്ത് വച്ചു… കണ്ണുകൾ അടച്ചു….അമ്മയുടെയും അച്ഛന്റെയും കൂടെ ഒരു കുഞ്ഞു വാവ… ഞാൻ അവരുടെ അടുത്തേക്ക് നടക്കുന്നുണ്ട്… അവർ തന്റെ കൈയിൽ ആ കുഞ്ഞിനെ ഏല്പിച്ചിട്ട് കടന്നു പോയി…കുഞ്ഞു കൈകൾ കൊണ്ട് തന്റെ മാ,റിൽ എന്തെല്ലാമോ പരതുന്നു… അമ്മയായി ഉള്ളം വിങ്ങി… കണ്ണുകൾ കലങ്ങി…

“”ഋതിക… R u okkey “”

അവന്റെ ശബ്ദം അവളെ എഴുന്നേൽപ്പിച്ചു…

“”എന്താടോ.. പറ്റിയെ… നല്ല പനിയുണ്ടല്ലോ…ഞാൻ മരുന്ന് നൽകാം…””

തിരിഞ്ഞ അവന്റെ കൈകളിൽ അവൾ പിടിത്തം ഇട്ടു… അവനെ ബെഡിലേക്ക് ഇരുത്തി…

“”എനിക്ക്… നിക്ക്… ഇന്ന് ഒരു രാത്രി തന്നെ വേണം… ഒരൊറ്റ രാത്രി…. എനിക്ക് എന്റെ കുഞ്ഞിനെ വേണം.. എന്റേതെന്നു പറഞ്ഞു ചൂണ്ടി കാണിക്കാൻ ഒരു അവകാശിയെ വേണം എനിക്ക്…””

വാക്കുകൾ ഇടരുന്നുണ്ടെങ്കിലും ഉറച്ച ശബ്ദം… കണ്ണുകളിൽ ജയിക്കണം എന്നുള്ള ഭാവം…

“”ഋതിക… Wt the nonsense…””

“”എനിക്ക് ജയിക്കണം… ഒരു തവണ… ഒരു പെണ്ണായി… തനിക് തരാൻ കഴിയുമെങ്കിൽ നൽകാം.. ഇല്ലെങ്കിൽ… താൻ കെട്ടിയ താലി അഴിച്ചു വച്ചു… ഞാൻ തെരുവിലേക്ക് ഇറങ്ങും… ഒരു രാത്രിക്ക് വേണ്ടി…””

അവളുടെ വാക്കുകൾക്ക് ആലയിൽ ഉരുക്കിയത് പോലെ ചുട്ടു പൊള്ളുന്നതായി തോന്ന അവൻ…. അവൻ അവിടെ ഇരുന്നത് അല്ലാതെ അനങ്ങിയില്ല…. അവൾ വെച്ച് വെച്ച് എഴുന്നേറ്റു വാതിൽ സാക്ഷയിട്ട് വന്നു… കാട്ടിലിലേക്ക് കിടന്നു… സാരി മാറ്റി… അവനെ ക്ഷണിച്ചു… നിർജീവമായ അവളുടെ ശരീരത്തിലേക്ക് നിർജീവം ആയി തന്നെ അവനും പടർന്നു കയറി… അന്നാദ്യം ആയി അവൾ നോവറിഞ്ഞില്ല… കണ്ണുകൾ അടച്ചു…

“”ഋതിക….””

അവൾ മറുപടി ആയി മൂളി…

“”എന്നെ പ്രസവിച്ചു ഇട്ടതിനു ശേഷം അച്ഛനും അമ്മയും അവരുടെ സ്വാർത്ഥ ലോകത്തിലേക്ക് കടന്നു…6 മാസത്തിൽ എന്റെ ചുണ്ടുകളിൽ മു,ലപാലിന്റെ മധുരമോ മണമോ ഇല്ലായിരുന്നു….മാസമാസങ്ങളിൽ ബാങ്കിൽ വരുന്ന നോട്ടുകളാണ് എനിക്ക് അച്ഛനും അമ്മയും… ഓരോ കുട്ടികളും അവരുടെ അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷിക്കുന്നത് കണ്ട് കൊതിച്ചിട്ടുണ്ട്…. അവരാൽ ഒന്ന് താലോലിക്ക പെടാൻ…. പിന്നീട് ജീവിതത്തിലേക്ക് നിറം പകർത്തി കടന്ന് വന്നവളും പണം കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു…. അതെ പണത്തിനു വേണ്ടി നീയും ഇങ്ങോട്ട് വന്നപ്പോൾ വെറുപ്പാണ് തോന്നിയത്… പല രാത്രികളിലും നീ എന്നെ ചും,ബിക്കുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്… എന്നിലെ സ്വാർത്ഥത അത് പ്രണയം ആണെന്ന് അംഗീകരിക്കുന്നില്ലായിരുന്നു…. അല്ലെങ്കിൽ ആഴചയിൽ നിന്റെ പേരും പറഞ്ഞു ആയിരങ്ങൾ എണ്ണി വാങ്ങി അയാൾ പോകുമ്പോൾ ഞാനും കരുതി നീയും പണം ആണ് ആഗ്രഹിക്കുന്നതെന്ന്….ഒരച്ഛൻ ആകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ നിന്നെ എടുത്തു ഉയർത്തണം… കണ്ണുകളിൽ നോക്കി..””നമ്മൾ അച്ഛനും അമ്മയും ആകാൻ പോവുകയാണ് “”എന്ന് പറയാൻ തോന്നി… പക്ഷെ അവിടെയും എന്റെ ഈഗോ സമ്മതിച്ചില്ല…. കുഞ്ഞിനോട് സംസാരിക്കുന്ന കൂട്ടത്തിൽ നിന്നെ പലപ്പോഴും പ്രണയോതോടെ നോക്കിയിട്ടുണ്ട്.. ചേർത്ത് പിടിച്ചിട്ടുണ്ട്… നിന്റെ അണിവയറിൽ ചും,ബിക്കുന്ന ഓരോ നിമിഷവും നിന്നോടുള്ള പ്രണയവും കുഞ്ഞിനോടുള്ള വാത്സല്യവും ഉണ്ടായിരുന്നു…. കുഞ്ഞു പോയപ്പോൾ ഒരച്ഛൻ എന്നുള്ള രീതിയിൽ ഞാൻ തകർന്നു പോയി… ഒരിക്കലും നിന്നോട് പറയരുതാത്തത് പറഞ്ഞു…ഒരു പെണ്ണിനും ക്ഷമിക്കാൻ കഴിയില്ല എന്നെനിക് അറിയാം… നമ്മുടെ കുഞ്ഞു വന്നിരുന്നെങ്കിൽ നിന്നെ എങ്ങനെയും ഞാൻ ഇവിടെ നിർത്തിയേനെ… എന്റെ ഭാര്യയായി എന്റെ കുഞ്ഞിന്റെ അമ്മയായി മരണം വരെ എന്റെ പാതിയായി ഞാൻ ചേർത്തേനെ നിന്നെ…

എന്നോട് ക്ഷമിച്ചു നിന്നുടെ എന്റെ കൂടെ.. അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥൻ ആയിട്ടാണ് 26 കൊല്ലം വളർന്നത്… വയ്യാടി പെണ്ണെ… ഒരു വാക്ക് പറഞ്ഞാൽ മതി കാത്തിരിക്കാം ഞാൻ നിന്റെ മനസ്സ് മാറുന്നത് വരെ…””

പൊട്ടികരഞ്ഞു കൊണ്ട് അവളുടെ മാ,റിലേക്ക് ചേർന്നു… അവൻ ഏങ്ങലടിച്ചു കരഞ്ഞിട്ട് പോലും അവൾ കൈകൾ ഉയർത്തി അവനെ തലോടോയില്ല… അവൻ അവളുടെ മാറിൽ നിന്നും തലമാറ്റി… അവളെ നോക്കി… കണ്ണുകൾ ചാലിട്ട് ഒഴുകുന്നുണ്ട്… ചു,ണ്ടുകൾ വിതുമ്പുന്നുണ്ട്… അവന്റെ നെഞ്ചിലേക്ക് ചേരാൻ കൊതിക്കുന്നുണ്ട് ഉള്ളം…. അവൻ അവളെ നെഞ്ചോരം ചേർത്ത്… അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവനിലേക്ക് ചേർന്നു… അവളുടെ തലമുടിയിൽ തലോടി….പരസ്പരം തലോടി രാവ്‌ മാഞ്ഞു പോയികൊണ്ടേ ഇരുന്നു…. കണ്ണുകളുടെ ഉറവ വറ്റിയില്ല….തലോടാനും പ്രണയം പകരാനും മറന്നു പോയ രാവുകൾ അവർ നികത്തി തീർക്കുവായിരുന്നു ആ രാവിൽ… കാ,മം ലെവലേശം ഇല്ലാതെ അവളുടെ ചുണ്ടിൽ അവൻ അമർത്തി ചും,ബിച്ചു…..

“”ഏട്ടാ എല്ലാം ഞാൻ മറന്നിട്ടില്ല….ഇപ്പോൾ വേണമെങ്കിൽ മറന്നതായി അഭിനയിക്കാം എന്ന് മാത്രം…. എനിക്ക് എല്ലാം മറക്കാൻ സമയം വേണം…””

“”ഈ ജന്മം മുഴുവൻ എടുത്തോ… എന്നെ ഇട്ട് എങ്ങും പോകരുത്…. എന്റെ കൂടെ തന്നെ വേണം… എന്നോട് ക്ഷമിക്കണ്ട… എന്നിൽ നിന്നും അകലരുത്…. വെറുത്താലും ആട്ടി അകറ്റരുത് “”

അവന്റെ കവിളിനെ നനയിച്ചു ഉതിർന്നു വീണ കണ്ണുനീർ അവളുടെ മാറിനെ നനയിച്ചു…..

💔💔💔💔💔💔💔💔💔💔💔💔💔

ദിവസങ്ങൾ ആഴചകൾ ആകുമ്പോഴും… ആഴചകൾ മാസങ്ങൾ ആകുമ്പോഴും… അവൻ അവളിലെ മാറ്റത്തിനായി കാത്തിരുന്നു…. വീട്ടിലെ മുക്കും മൂ,ലയിലും അവളുടെ സാനിധ്യം ഉണ്ട്… പക്ഷെ അവൾ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല…. ഒരുപാട് കൊതിക്കുന്നത് പോലെ ആ ശബ്ദം…..

“”ഏട്ടാ…..””

നാളുകൾക്കു ശേഷം കേട്ടത് പോലെ…തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ട് എന്തോ കാര്യം അറിയാൻ ഉള്ളത് പോലെ തോന്നി… രണ്ടു ദിവസമായി അവളിലെ മാറ്റങ്ങളെ ശ്രദ്ധിക്കുന്നു… അവളിൽ അവൾ പോലും അറിയാതെ ഒരു മാറ്റം….

“”എനിക്ക് രണ്ടു മാസമായി ഡേറ്റ് ആയിട്ടില്ല… ഒപ്പം മനം പുരട്ടലുണ്ട്…എന്താ ചെയുക…??””

കണ്ണുകൾ താഴ്ത്തി കവിളിൽ നുണ കുഴി വിരിയുന്നത് പോലെ….അവൻ അവൾക് കസേര നീക്കിയിട്ട് നൽകി… അവൾ ഇരുന്നു… അവൻ സ്റ്റെതസ്കോപ് എടുത്തു കൊണ്ട് വന്നു അവളുടെ അടിവയറിൽ വച്ചു ഹൃദയസ്പന്ദനം കേട്ടു… കണ്ണുകൾ നിറഞ്ഞു…. സന്തോഷമോ… സങ്കടമോ തോന്നിയ നിമിഷം… ഒരിക്കെ അനുഭവിച്ച സന്തോഷം…. അവൻ അവൾക് നേരെ praganancy kit വച്ച നൽകി… അവൾ അതുകൊണ്ട് ബാത്‌റൂമിൽക്ക് കയറി… തെളിഞ്ഞു കാണുന്ന രണ്ടു ചുവന്ന വരകൾ അമ്മയാകുന്നതിന്റെ പ്രതികം…. വയറിനെ മറച്ചിരുന്ന സാരീ തലപ്പു മാറ്റി… കൈകൾ കൊണ്ട് തലോടി കുഞ്ഞിനെ…

അവന്റെ അടുക്കൽ ചെന്ന് തലകുനിച്ചു നിന്ന് കൈകൾ തുറന്നു കാട്ടി… അതിലേ രണ്ടു ചുവന്ന തുള്ളികൾ സന്തോഷവും ഒപ്പം ഭയവും നൽകി….അവൻ പോലും പ്രതീക്ഷിക്കാതെ അവൾ അവനെ പുണർന്നു…അവന്റെ കൈകൾ അവളിൽ അമർന്നു… ഒപ്പം കണ്ണുനീർ അവളുടെ തോളിനെ നനയിച്ചു…അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ ഇറനണിയിച്ചു…. മുത്തശ്ശിയും സന്തോഷത്തോടെ നെറുകിൽ മുത്തി….

മാസങ്ങൾക്കൊപ്പം അവളുടെ ആഗ്രഹങ്ങളും വയറും വളർന്നു…അവളുടെ കുഞ്ഞി കുഞ്ഞ് ആഗ്രഹങ്ങൾ അവൻ നിറവേറ്റി….ഒരച്ഛനാകാൻ പോകുന്നതിൽ സന്തോഷമുണ്ടെകിലും.. ഒരു ഭർത്താവ് എന്ന നിലയിൽ അവന്റെ ഉള്ളം നീറി… പക്ഷെ അവളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങി….. ഒരമ്മയാകാൻ മനസ്സാൽ അവൾ തയാറെടുക്കുന്നു…. പക്ഷെ അവളുടെ ശരീരം അതു താങ്ങില്ല… ഇപ്പോഴും ഗർഭശയത്തിന് ഒരു കുഞ്ഞിനെ താങ്ങാൻ ഉള്ള ശേഷിയില്ല…

“”ഏട്ടാ…””

അവളുടെ നീര് വന്ന കാൽ അവൻ തിരുമി ഇറുക്കുവാണ്… അവൻ അവളുടെ മടിയിലേക്ക് തലവച്ചു…

“”എനിക്ക് ഏട്ടന്റെ കൈകൊണ്ട് ഉണ്ടാക്കിയ ചായ കുടിക്കണം…””

“”ഇപ്പോ വേണോടാ??””

അവൾ തലയാട്ടി… അവൻ മടിയിൽ നിന്നും എഴുന്നേറ്റു… എഴുന്നേറ്റു നടക്കാൻ തുടങ്ങിയ അവന്റെ കൈകളിൽ അവൾ പിടിച്ചു… താങ്ങി എഴുന്നേറ്റു…

“”ഞാനും വരാം…””

അവൻ അവളുടെ കൈകളെ സ്വന്തം ആക്കി… അവൾ അവനോട് ചേർന്നു നടന്നു… അവന്റെ കൈകൊണ്ടു ഉണ്ടാക്കിയ ചായക്ക് പായസത്തിന്റെ മധുരം ആയിരുന്നു…..

…………………………

“”ഏട്ടാ.. നിക്ക്…””

അവൾ വയറുപൊത്തി….അവൻ അവളെ കൈകളിൽ എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് ഓടി…. എത്ര വല്യ ഡോക്ടർ നിസ്സഹായൻ ആകുന്ന നിമിഷം…. അവളുടെ ഓരോ വിളിയും അവന്റെ ഹൃദയത്തെ നോവിച്ചു…. ലേബർ റൂമിലേക്ക് കയറ്റിയപ്പോൾ അവനും കയറി….20 വയസ്സിൽ അവൾ വേദനിക്കുന്ന വേദന കാണുംതോറും ഒരു പെണ്ണിനെ അവൻ മനസ്സിലാക്കി….അവൾ അനുഭവിക്കുന്ന വേദന അവന്റേത് മാത്രമെന്ന് തോന്നി….

“”പ്രാർത്ഥിക്കടോ… രണ്ട് പേരെയും ഒരുപോലെ കിട്ടാൻ…””

തോളിൽ തട്ടി ഡോക്ടർ അശ്വസിക്കുമ്പോഴും അവന്റെ ചെവികളിൽ അവളുടെ ശബ്ദം മാത്രം അലയടിച്ചു…. അവൾക് ഓക്സിജൻ മാസ്ക് വാക്കുമ്പോൾ അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി…

“”ഏട്ടാ… മോളെ……നോക്കിക്കൊണെ… പൊന്നു പോലെ….””

അവന്റെ കൈകൾ മുറുക്കെ പിടിച്ചു… അവന്റെ കൈ ഒടിയുന്ന പോലെ അവൾ മുറുക്കി… ആ ഹോസ്പിറ്റലിൽ ഉറക്കെ അലറി… അവൻ കണ്ണുകൾ അടച്ചു… അവൾ ആഞ്ഞു ശ്വാസം വലിച്ചു… ഒരു കുഞ്ഞിന്റെ ശബ്ദം അവൾ കേട്ടു… അടുത്ത നിമിഷം കണ്ണുകൾ അടഞ്ഞു…

“”മോളെ…. കണ്ണ് തുറക്ക്… മോ…””

“”അർജുൻ… നോ… ഋതികക്ക് കുഴപ്പം ഒന്നുമില്ലടോ… താൻ ടെൻസ്ഡ് ആകാതെ….””

ഡോക്ടർ അവന്റെ കൈയിലേക്ക് ചോരയിൽ കുതിർന്ന കുഞ്ഞിനെ വച്ചു നൽകി… അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു… മുട്ടുകുത്തി… നെഞ്ച് പൊട്ടുമാറുച്ചതിൽ കരഞ്ഞു……

ഒരു ഡോക്ടർ നിന്ന് ഒരു ഭർത്താവായി.. ഒരച്ഛനായി… അവൻ കുഞ്ഞിനേയും എടുത്തു അവൾക്കായി കാത്തിരുന്നു.. റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്ത അവളുടെ അടുത്തേക്ക് അവൻ കുഞ്ഞിനെ കിടത്തി… അവളുടെ ഉള്ളം കാലിൽ പിടിച്ചു ചുണ്ടുകൾ ചേർത്തു… കാലിൽ തണുപ്പ് അനുഭവപ്പെട്ടു അവൾ കണ്ണുകൾ തുറന്നു….

“”ഏട്ടാ…..””

അവളുടെ ആ വിളി ഒന്ന് മാത്രം മതിയായിരുന്നു അവനു… അവൻ അവളുടെ അടുത്തേക്ക് വന്നു… അവളെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് മൂടി…രണ്ടു പേരുടെയും കണ്ണുനീർ ഒരുപോലെ ഒരുമിച്ചു ഒഴുകി….

“”നീയില്ലാ ലോകത്തു ഞാൻ ഏകൻ ആണ്….💔💔.””

അവരുടെ ഹൃദയം ഉരുവിട്ടു…. അവൻ കുഞ്ഞിനെ അവളുടെ നെഞ്ചിലേക്ക് ചേർത്തു വച്ചു….

💔💔💔💔💔💔💔💔💔💔💔❤️❤️

“”കുഞ്ഞിന്റെ പേര് ചെവിയിൽ വിളിച്ചോളൂ…””

അവൻ കുഞ്ഞിനെ അവളുടെ കൈകളിലേക്ക് കൈമാറി…

“”അച്ഛൻ ആണ് കുഞ്ഞിന്റെ ചെവിയിൽ..””

അവൻ അതിനു പുഞ്ചിരിച്ചു …. അവർ രണ്ടു പേരും ഒരുമിച്ചു വിളിച്ചു..

“”ആരാധിക അർജുൻ ദാസ് “”

അവന്റെ അച്ഛനും അമ്മയും മുത്തശ്ശിയും ഒരുമിച്ചു സദ്യ ഉണ്ടു… ഇനി എന്നും അവർ ഒന്നായി ഒരു കുടക്കീഴിൽ ഉണ്ടാകും…. അവിടെ അവരുടെ കുഞ്ഞ് ഇണക്കവും പിണക്കവും… വല്യ പ്രണയനിമിഷവും കടന്നു പോകും….

നിലാവത്തു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളും അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു കുഞ്ഞ് ആരുവും കിടന്നു.. അവരെ നോക്കി പുഞ്ചിരിച്ചു രണ്ടു നക്ഷത്രങ്ങളും……

അവസാനിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *