ആയിടക്കാണ് അമ്മ വേറെ ഒരുത്തന്റെ കൂടെ പോയത് എനിക്കന്ന് പത്ത് വയസ്സായിരുന്നു അച്ഛനും എനിക്കും വല്ലാത്ത സങ്കടമായിരുന്നു അച്ഛൻ പിന്നെ ജോലിക്ക് പോവുന്നത് കുറഞ്ഞു സാധാ സമയവും കരച്ചിൽ തന്നെയായിരുന്നു…..

വൈകി വന്ന വസന്തം

സ്റ്റോറി ബൈ ശിഹാബ്

ട്രെയിനിൽ വലിയ തിരക്കും ബഹളവും ഇന്നില്ല സാധാരണയായി നല്ല തിരക്കും ബഹളവുമൊക്കെ ആയിരിക്കും ……

ഇന്നിപ്പോൾ തീരെ ആളില്ല . ആ എന്തെങ്കിലും ആവട്ടെ എന്ന് കരുതി അയാൾ തന്റെ മൊബൈൽ ഫോൺ എടുത്തു…

ചുമ്മാ പാട്ട് കേൾക്കാം എന്ന് കരുതി പിന്നെ പുറത്തേക്കുള്ള കാഴ്ച്ചയും കൂടി ആയാൽ കുശാലായി ഒരു ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നു എങ്കിൽ വേറെ ലെവൽ ആയിക്കും …..

ആഴ്ച്ചയിൽ രണ്ട് തവണ ഇങ്ങോട്ടും അങ്ങോട്ടും കൂടി യാത്ര ചെയ്യുന്ന സ്ഥലമാണ് എങ്കിലും വീണ്ടും വീണ്ടും കാണുമ്പോൾ എന്തോ ഒരു വല്ലാത്ത മുഹബത്ത് തോന്നീട്ടുണ്ട് ഈ സ്ഥലത്തോട് ….

പക്ഷേ ഇന്ന് അവിചാരിതമായി ഒരു പെൺകുട്ടി അങ്ങേ തലക്കൽ അയാളെയും നോക്കി ഇരിക്കുന്നുണ്ട് എന്തോ ചോദിക്കാനുള്ള മട്ടിലായിരുന്നു അവളുടെ ആ നോട്ടം . ഇനി വല്ല മന്ദബുദ്ധിയാകുമോ ? അയാളിൽ ചില സംശയങ്ങൾ ഉടെലെടുത്തു ….

അയാളുടെ സംശയങ്ങൾ പാടെ മാറ്റി ആ പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്നിരുന്നു. എന്നിട്ട് പതിയെ ചോദിച്ചു ..

” ഇയാൾ എങ്ങോട്ടാ ? “

അയാൾ ഒരു സംശയത്തോടെ അവളെ നോക്കി പിന്നെ പറഞ്ഞു ….

” വീട്ടിലേക്ക് “

” അതെവിടെയാണ് ? ”

” നിലബൂർ “

” ഞാനും കൂടെ വന്നോട്ടെ ? “

” എങ്ങോട്ട് ? “

” നിങ്ങളുടെ വീട്ടിലേക്ക് “

” തനിക്ക് വട്ടുണ്ടോ? എന്താ നിന്റെ പേര് ? “

” എനിക്ക് വട്ട് ഇല്ലാട്ടോ. ഞാൻ ശാലിനി ഷൊർണൂരാണ് വീട് “

” എന്നിട്ട് എന്താ വീട്ടിൽ പോകാതെ എന്റെ കൂടെ പോരാൻ നിൽക്കുന്നത് ? ”

” അതൊക്കെ ഒരു വലിയ കഥയാണ് “

” അതെയോ !! എന്നാ താൻ കഥ പറ കുറെ നാളായി ഒരു നല്ല കഥ കേട്ടിട്ട് “

” കളിയാകേണ്ട ഇയാൾ ശ്രദ്ധിച്ച് കേൾക്കണം ”

എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്നനിലക്ക് അയാൾ തലയാട്ടി

”ജനിച്ചത് ഒരു ഒരു ചെറിയ ഗ്രാമത്തിലായിരുന്നു . അച്ഛൻ ഒരു തുണിക്കട നടത്തുകയായിരുന്നു…

കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ ഞങ്ങൾ ജീവിച്ചു. അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി

ആയിടക്കാണ് അമ്മ വേറെ ഒരുത്തന്റെ കൂടെ പോയത് എനിക്കന്ന് പത്ത് വയസ്സായിരുന്നു അച്ഛനും എനിക്കും വല്ലാത്ത സങ്കടമായിരുന്നു അച്ഛൻ പിന്നെ ജോലിക്ക് പോവുന്നത് കുറഞ്ഞു സാധാ സമയവും കരച്ചിൽ തന്നെയായിരുന്നു ഈ അമ്മക്ക് ഇതെന്ത് പറ്റി എന്നെനിക്ക് അറിയില്ലായിരുന്നു ‘അമ്മ ഇനി തിരിച്ചു വരില്ല എന്നാണ് എന്നോട് അച്ഛൻ പറഞ്ഞത് . അതെന്താ എന്ന് ഞാനും ചോദിച്ചില്ല എന്തിനാ അച്ഛനെ വിഷമിപ്പിക്കുന്നു എന്ന് കരുതി ഞങ്ങളെ വേണ്ടാത്തത് കൊണ്ടല്ലേ ‘അമ്മ പോയത് ….

അച്ഛന് പിന്നെ എന്നെ നല്ലരീതിയിൽ പഠിപ്പിക്കാനായിരുന്നു താൽപ്പര്യം ജീവിതത്തിൽ ആര് ചതിച്ചാലും എന്റെ മോൾ ഒരിക്കലും അച്ഛനെ വേദനിപ്പിക്കരുത് എന്നായിരുന്നു അച്ഛന്റെ വാക്കുകൾ . അച്ഛൻ ഉള്ളതൊക്കെ വിറ്റു ഞങ്ങൾ അവിടെന്ന് ഷൊർണൂരിലേക്ക് വന്നു.

താമസം ഒരു ചെറിയ വാടക വീട്ടിലാക്കി . അച്ഛൻ അവിടെത്തന്നെ ഒരു ചെറിയ തുണിക്കട തുടങ്ങി കുഴപ്പമില്ലാതെ പോവുകയായിരുന്നു . എന്നെ സ്കൂളിലേക്ക് അയക്കാനും കൊണ്ടുവരാനും അച്ഛൻ വന്നിരുന്നു…..

ഒരു സുന്ദരിയായ സ്ത്രീ എന്നും കടയിലേക്ക് വരുമായിരുന്നു ചിലപ്പോഴൊക്കെ എന്തെങ്കിലും വാങ്ങും അങ്ങനെ അത് സ്ഥിരമായി ….

പതിയെ അവർക്ക് അച്ഛനോട് ഒരു വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഇനി അച്ഛനെ അവർ വാശീകരിച്ചു പിടിച്ചതാണോ എന്നും എനിക്ക് തോന്നീറ്റുണ്ട് അങ്ങനെ ഒരിക്കൽ അതും സംഭവിച്ചു അച്ഛൻ അവരെ വിവാഹം കഴിച്ചു …..

ആ സ്ത്രീ സാമ്പത്തികമായി നല്ല മെച്ചമുള്ള വീട്ടുകാരിയായിന്നു ഭർത്താവ് മരിച്ചുപോയതാണെന്നൊക്കെ പറയുന്നത് കേട്ടു …..

എനിക്ക് ഒരു രണ്ടാനമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു . കാലം അതിവേഗം സഞ്ചരിച്ചു അവർക്ക് രണ്ട് കുഞ്ഞുങ്ങളും പിറന്നു . പിന്നെ പിന്നെ അവർക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു .. അച്ഛൻ കൂടുതൽ സമയത്തും അവരോടൊപ്പമായി . പക്ഷേ രണ്ട് വർഷം മുൻപ് അച്ഛനും ഈ ലോകത്ത് നിന്നും മണ്മറഞ്ഞു ..

ആകെ ജീവിതത്തിൽ സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് അച്ഛൻ മാത്രമായിരുന്നു ഇപ്പോ അതും പോയി …

അതിന് ശേഷമാണ് ഞാൻ ആ സ്ത്രീയുടെ തനി സ്വപാവം അറിയുന്നത് അവർ വൃ,ത്തി കേട്ട സ്ത്രീയായിരുന്നു എന്നെ അവിടെ അധികപ്പറ്റായി കണ്ടു …..

അവർ എന്റെ പഠനം നിറുത്തി പിന്നെ വീട്ടുജോലികൾ ഞാൻ ചെയ്യണ മെന്നായി നീയിപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല ഒരു വലിയ പെണ്ണ് തന്നെ ആയിട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു …..

വീട്ടിലെ എല്ലാ ജോലിയും ഞാൻ സ്വയം ചെയ്യണമെന്നായി അവർ കുട്ടികളുടെ കാര്യങ്ങൾ മാത്രം നോക്കി നടക്കും.

സമയത്ത് ഭക്ഷണം വേണം വീട് എപ്പോഴും വൃത്തിയായിരിക്കണം അത് പോലെ തൊടിയും എല്ലാം കൂടി ആയപ്പോഴേക്കും എനിക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയിലായി……

നടുവേദനയും തുടങ്ങി ഈ ജോലികൾ ഞാൻ വേറെ എവിടെങ്കിലും പോയി ചെയ്തിരുന്നെകിൽ മാസം നല്ല വരുമാനം കിട്ടുമായിരുന്നു എന്ന് തോന്നി തുടങ്ങി….

ഇത് ഇപ്പോ വരുമാനം പോയിട്ട് ഒരു നല്ല സ്വപാവം പോലും ഇല്ലായിരുന്നു കുട്ടികളെ പോലും എനിക്ക് കൂട്ടായി തരില്ലായിരുന്നു അവർക്ക് എപ്പോഴും അവരുടെ ലോകം മാത്രം.

എനിക്ക് ഒരു വേലക്കാരിയുടെ റോളും . വേലക്കാരി എന്ന് പറയാൻ പറ്റില്ല അവർക്കാണെങ്കിൽ മാസം ശമ്പളം കിട്ടും എനിക്ക് ഒന്നുമില്ല…

ഇതിനിടക്ക് വർഷങ്ങൾ കുറെ കടന്ന് പോയി …

എപ്പോഴും വഴക്ക്പറയലും ത,ല്ലും മാത്രമായപ്പോൾ ഞാൻ ഒരു നാൾ അവിടെന്ന് ഇറങ്ങി . എനിക്കറിയാമായിരുന്നു ഞാൻ അവിടെനിന്ന് പോകുന്നതായിരിക്കും അവർക്കും നല്ലത് എന്ന് ഇറങ്ങി പോകാൻ പറയുന്നതിനേക്കാൾ നല്ലത് സ്വയം പോകുന്നതല്ലേ നല്ലത് എന്ന് എനിക്കും തോന്നി …..

എന്റെ കയ്യിലും കാലിലും ഉള്ളതെല്ലാം വിറ്റപ്പോൾ കിട്ടിയ പണം കൊണ്ട് ഞാനും ജീവിച്ചു തുടങ്ങി ഞാൻ ഒരു പെണ്ണായത് കൊണ്ടും നമ്മുടെ നാട്ടിലെ അവസ്ഥയും കൂടി ആലോജിച്ചപ്പോൾ എനിക്ക് പേടിയായി തുടങ്ങി ഇങ്ങനെ അധിക കാലം ജീവിക്കാൻ പറ്റില്ല എന്ന് തോന്നി …..

പിന്നെ ഒരു ജോലി എന്നതായിരുന്നു എന്റെ ലക്ഷ്യം . ഞാൻ പലയിടത്തും അന്വേഷിച്ചു നല്ല ജോലി കിട്ടണമെങ്കിൽ നല്ല വിദ്യാഭ്യാസം വേണം അതെനിക്ക് ഇല്ലതാനും അങ്ങനെയാണ് ഞാൻ വീട്ട് ജോലി ചെയ്യാം എന്ന് തീരുമാനിച്ചത് ……

അടുത്തുള്ള ഒരു ഹോം വർക്ക് കൺസൾട്ടന്റ് ഏജൻസിയെ സമീപിച്ചു .
ജോലി എടുക്കേണ്ട വീട്ടിലെ ഫുൾ ഡെയ്റ്റയിൽസ് ഉള്ള ഒരു ഫയൽ അവർ എന്റെ കയ്യിൽ തന്നു ഞാൻ അത് നോക്കി അതിൽ ആദ്യത്തെ ആള് എന്റെ ‘അമ്മ ആയിരുന്നു അമ്മയുടെ ഫോട്ടോയും ഉണ്ടായിരുന്നു അമ്മയുടെ പഴയ ഫോട്ടോ ആയത്കൊണ്ട് എനിക്ക് വേഗം മനസ്സിലാക്കാൻ പറ്റി..

അതിലുള്ള നമ്പറിൽ ഞാൻ വിളിച്ചു കിട്ടിയില്ല ആ നമ്പർ ഞാൻ സേവ് ചെയ്തു അതിൽ വാട്ട്സാപ്പ് വഴി നോക്കുമ്പോൾ നിങ്ങളുടെ ഫോട്ടോയാണ് കിട്ടിയത് പിന്നെ അതിലെ അഡ്രെസ്സ് തപ്പി പിടിച്ച് ഞാൻ നിങ്ങളുടെ നാട്ടിൽ വന്നു എന്റെ അമ്മയെ കുറിച്ച് രഹസ്യമായി അന്വേഷിച്ചു .

അത് വരെ എനിക്ക് തോന്നാത്ത ഒരു ആശയമായിരുന്നു അത് ജീവിതത്തിൽ സ്വന്തമായി ആരും ഇല്ലാതാവളല്ലേ ഞാൻ എന്റെ അമ്മക്ക് ശരിക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ എനിക്കും ആഗ്രഹമുണ്ടായി ….

ആ ആഗ്രഹം എന്നിലെ ധൈര്യത്തെ ഉണർത്തി അത് വരെ ഇല്ലാത്ത ഒരു മനക്കരുത്ത് എന്നിലേക്ക് ചേക്കേറി അത് എനിക്ക് വലിയ അനുഗ്രഹമായി …

ഞാൻ ഒരു വനിതാ ഷാഡോ പോലീസാണെന്ന് പറഞ്ഞ് ആ നാട്ടുകാരെ സമീപിച്ചു ഒരു കേസിന്റെ ആവശ്യത്തിനാണെന്ന് പറഞ്ഞു കൂടുതൽ വിവരങ്ങൾ അറിഞ്ഞു … കുറെ വർഷങ്ങൾ ക്ക് മുൻപ് കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാലും ഞാൻ കുറെ ഏറെ പേരോട് അന്വേഷിച്ചു , ചിലരൊന്നും ജീവിച്ചിരിപ്പില്ല മറ്റ് ചിലർക്ക് ഈ കാര്യങ്ങളൊക്കെ നല്ല ഓർമ്മകളായിരുന്നു അതങ്ങനെ യാണെല്ലോ നമ്മുടെ സമൂഹം .. …

കാര്യങ്ങൾ എനിക്ക് വ്യക്തമായി അമ്മ എന്റെ അച്ഛനെ കല്യാണം കഴിക്കുന്നതിന് കുറെ മുൻപ് ഒരാളുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു.

ആരായിരിക്കും അയാൾ എന്നായിരുന്നു എന്റെ അടുത്ത അന്വേഷണം …

അങ്ങനെ അതും കിട്ടി അമ്മയുടെ ‘അമ്മ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുക യായിരുന്നു അമ്മയുടെ അമ്മക്ക് വേറെ ആരും ഉണ്ടായിരുന്നില്ല ഭർത്താവ് മരിച്ചിരുന്നു അങ്ങനെ ആ വീട്ടിൽ ജോലി ചെയ്യവേ ഒരിക്കൽ ‘അമ്മ ഷോക്കടിച്ചു മരിച്ചു ..

പിന്നെ ‘അമ്മ ജീവിച്ചത് ആ വീട്ടിൽ തന്നെ ആയിരുന്നു .. അങ്ങനെ അമ്മയും വളർന്നു ആ വീട്ടിലെ മകൻ അരുൺ മായി അമ്മക്ക് അടുപ്പം ഉണ്ടായിരുന്നു .
ആ അടുപ്പം കൂടുതൽ വളർന്നു ‘അമ്മ ഗർഭിണിയുമായി വൈകാതെ ആ വിവരം വീട്ടുകാരറിഞ്ഞു സംഭവം കൂടുതൽ വഷളാകാതെരിക്കാൻ അവർ അമ്മയെ മാറ്റി പാർപ്പിച്ചു..

പക്ഷെ അരുൺ വീട്ടുകാരറിയാതെ അമ്മയെ ചെന്ന് കാണുന്നത് പതിവായിരുന്നു കൂടുതൽ വൈകാതെ എല്ലാം നാട്ടുകാരും അറിഞ്ഞു ..
അരുണിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ,ഡിപ്പിച്ച കുറ്റത്തിന് ജയിൽ ശിക്ഷ കിട്ടി . അമ്മയെ അരുണിന്റെ വീട്ടുകാർ ഏറ്റെടുക്കണം എന്ന് കോടതി വിധി വന്നു അങ്ങനെ അമ്മയുടെ പ്രസവം കഴിഞ്ഞു പക്ഷെ കുഞ്ഞ് മരിച്ചു പോയി എന്ന് അമ്മയെ പറഞ്ഞു പറ്റിച്ചു…..

അമ്മക്ക് കുറച്ച് അതികം പണം നൽകി പറഞ്ഞു വിട്ടു . ‘അമ്മ വേറെ അന്വേഷണത്തിന് ഒന്നും പോകില്ല എന്നവർക്കുറപ്പായിരുന്നു ചിലപ്പോൾ അമ്മയ്ക്കും അത് നന്നായി എന്ന് തോന്നീട്ടുണ്ടാകും ഈ അപമാന ഭാരവും ചുമന്ന് നടക്കുന്നതിലും ഭേദം ഇത് തന്നെ.

പക്ഷേ കുഞ്ഞിനെ അവർ ‘അമ്മ തോട്ടിൽ എന്ന കേന്ദ്രത്തിലാക്കി കാര്യങ്ങൾ എല്ലാം ശുഭമാക്കി ….

‘അമ്മ ഒരിക്കൽ അരുണിനെ ചെന്ന് കാണാൻ ശ്രമിച്ചിരുന്നു അന്ന് അരുൺ പറഞ്ഞത് എന്റെ ശിക്ഷ തീരാൻ ഇനിയും ഒരുപാട് കാലം ഉണ്ട് നീ എന്നെ കാത്തിരിക്കണം എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഞാൻ വന്നാൽ നിന്റെ അടുത്തേക്ക് വരും അന്ന് നീ എവിടെയാണെകിലും ….

ഇനി എന്നെ കാണാൻ ശ്രമിക്കരുത് അത് എന്നെ ചിലപ്പോൾ മാനസികമായി തളർത്തും എനിക്ക് നിന്റെ കൂടെ തന്നെ ജീവിക്കണം ….

പിന്നെ അമ്മ വേറെ ഒരു നാട്ടിൽ ചെന്ന് പെട്ടു അവിടെനിന്നാണ് എന്റെ അച്ഛനെ കാണുന്നതും പരിചയ പെടുന്നതും . അച്ഛനുമായി സംസാരിച്ചു അമ്മയുടെ കഥകളൊക്കെ പറഞ്ഞു ….

അച്ഛൻ പറഞ്ഞു എനിക്ക് ഒരു മോളുണ്ട് എന്റെ ഭാര്യ മരിച്ചതാണ് മകളെ ഞാൻ നോക്കാൻ ഒരിടത്ത് ഏല്പിച്ചിട്ടുണ്ട് . നിനക്ക് എന്റെ മകളെ നോക്കാൻ താൽപ്പര്യമുണ്ടോ .? എന്റെ ഭാര്യയുടെ അതേ മുഖച്ഛായയാണ് തനിക്കും താൻ എന്റെ കൂടെ പോരുകയെങ്കിൽ അതെനിക്ക് ഒരു വലിയ ആശ്വാസമാകും ….

നിനക്ക് പോരാമെങ്കിൽ എന്റെ കൂടെ പോരാം എന്നെ വിശ്വസിക്കാം ..
തന്റെ കഥ കേട്ടപ്പോൾ എനിക്ക് സഹതാപം തോന്നി എന്റെ മകളെ ഞാൻ ഒരിക്കലും ‘അമ്മ മരിച്ചു എന്നറീച്ചിട്ടില്ല മോൾക്ക് രണ്ട് വയസ്സുള്ളപ്പോൾ അവൾക്ക് ഒരസുഖം വന്നു കുഞ്ഞിനെ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാടുമാക്കി .

ഞാൻ അവളുമായി ഹോസ്പിറ്റലിൽ പോയി കുറെ കാലം ഞങ്ങൾ അവിടെ ആയിരുന്നു അവസാനം അവളും പോയി . ഞാൻ തിരിച്ചു വന്നു മോൾ ആദ്യം ചോദിച്ചത് അമ്മയെ ആയിരുന്നു ഞാൻ പറഞ്ഞു അമ്മ ഒരു ജോലിയിലാണ് കുറച്ച് ദിവസ്സം കഴിഞ്ഞാൽ വരുമെന്ന്..

അങ്ങനെ അമ്മയെയും കൂടി അച്ഛൻ വന്നു . പക്ഷേ അമ്മയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ മാറ്റം വന്നതായി എനിക്ക് അന്ന് തോന്നിരുന്നു പക്ഷെ ഞാൻ വരുന്നതിനനുസരിച്ച് അതൊക്കെ മാറി എനിക്ക് പത്ത് വയസൊക്കെ ആയപ്പോഴാണ് ‘അമ്മ അയാളുടെ കൂടെ പോയത് ….

എല്ലാം എനിക്ക് വ്യതമായി അന്നാണ് ഞാൻ ആ സത്യം തിരിച്ചറിയുന്നത് എന്റെ ‘അമ്മ അവരല്ല എന്റെ യഥാർത്ഥ ‘അമ്മ എന്നോ മണ്മറഞ്ഞിരിക്കുന്നു എന്ന്. പക്ഷെ എന്നാലും അവരെനിക്ക് ഒരമ്മയുടെ സ്നേഹം തന്നിരുന്നു എല്ലാം ഓർത്തപ്പോൾ എനിക്ക് വീണ്ടും കരച്ചിൽ വന്നു ..

ഞാൻ വീണ്ടും അന്വേഷിച്ചു അങ്ങനെ ഞാൻ അവരെ കണ്ടത്തി അരുണിനെയും അമ്മയെയും . കണ്ടപാടെ ‘അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു ഞാനും കരഞ്ഞു ഞാൻ കണ്ടെത്തിയ കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞു ഇതൊക്കെ ശെരിയാണോ എന്ന് ചോദിച്ചു . എല്ലാം കേട്ട് നിന്ന അവർ പറഞ്ഞു എല്ലാം ശെരിയാണ് മോളെ നീ എന്നോട് ക്ഷമിക്കണം …. പിന്നെ ഞങ്ങളുടെ മകൻ ഈ കഥയൊക്കെ അറിയണം അതിന് മോള് ഞങ്ങളെ സഹായിക്കണം അവൻ വരാറുള്ള ട്രെയിൻ ഞാൻ പറയാം മോൾ അതിൽ കയറി അവനെ കണ്ടാൽ മതി അവൻ ഏറ്റവും മുന്നിലാവും ഇരിക്കുക ആദ്യത്തെ ബോകിയിൽ മോൾ അവിടെ നോക്കിയാൽ മതി . അങ്ങനെ ഞാൻ അവരോട് യാത്ര പറഞ്ഞ് പോന്നു ..

അമ്മ എന്റെ അച്ഛനോട് ആദ്യമേ കാര്യങ്ങൾ മുഴുവൻ പറഞ്ഞിരുന്നു അരുൺ എന്നെങ്കിലും എന്നെ വന്ന് വിളിച്ചാൽ എനിക്ക് പോകേണ്ടി വരും . അത് വരെ ഞാൻ നിങ്ങളുടെ മകളുടെ അമ്മയായി ജീവിക്കാം അത് എനിക്കും ഒരു ആശ്വാസമാകും എന്ന് …”

കലങ്ങിയ മുഖത്തോടെ അവൾ അയാളെ നോക്കി..

അയാൾ ആശ്ചര്യത്തോടെ അവളെ നോക്കി അയാൾ അവളോട് പറഞ്ഞു….

“താൻ ഈ പറഞ്ഞതൊക്കെ സത്യമാണോ .. ? “

അയാൾ പറഞ്ഞു….

“ഞാൻ വർഷങ്ങൾക്ക് മുൻപ് ഒരു ഓർഫനേജിലായിരുന്നു അവിടെയായിരുന്നു ഞാൻ ജീവിച്ചിരുന്നത് പക്ഷെ അവിടത്തെ വാർഡൻ എന്നോട് പറഞ്ഞു നീ ഇവരെ പോലെയല്ല നിനക്ക് അച്ഛനും അമ്മയുമൊക്കെ ഉണ്ട് പക്ഷേ അവർ വിദേശത്താണ് കുറച്ച് നാൾ കഴിഞ്ഞാൽ അവർ നിന്നെ കൂട്ടി കൊണ്ടുപോകാൻ വരുമെന്ന് പറഞ്ഞിരുന്നു.

ദിവസ്സങ്ങളും മാസങ്ങളും വർഷങ്ങളും അങ്ങനെ കൊഴിഞ്ഞു പോയി ഒരിക്കൽ അവർ മകനെ കാണാൻ തിരിച്ചു വന്നു എന്നെ കൂട്ടി കൊണ്ട് പോയി ഇത്രയും നാൾ അവരെവിടെയായിരുന്നു എന്ന് ഞാൻ ചോദിച്ചില്ല . കാരണം ഒരു നിധി കിട്ടിയത് പോലെയായിരുന്നു എനിക്ക് ഒരമ്മയുടെയും അച്ഛന്റെയും സ്നേഹം ഒരുപാട് വർഷങ്ങൾക്ക് ശേഷം ആദ്യമായി അനുപവിക്കാൻകിട്ടിയ അവസരം അതെനിക്ക് വല്ലാത്ത ഇഷ്ടമായി . അവരെന്റെ മാതാപിതാക്കളാണെന്ന് ഉറപ്പിക്കാൻ ഡി ൻ എ ടെസ്റ്റ് വരെ ചെയ്തു എന്നെയും കൂട്ടി കൊണ്ട് പോയി എല്ലാം എനിക്ക് ഉറപ്പിക്കാനായിരുന്നു അതിൽ ഒരു സംശയവും വരാതിരിക്കാൻ എല്ലാം ഞാനും മനസ്സിലാക്കി ..

വളരെ സന്തോഷത്തോടെ ജീവിച്ചു .. ഇപ്പോ ഒരു നല്ല ജോലിയും കിട്ടി കൂടെ മാതാപിതാക്കളെയും എല്ലാം എന്റെ നല്ല കാലം തെളിഞ്ഞു എന്ന് പറഞ്ഞാൽ മതിയെല്ലോ അല്ലേ ?

ഇപ്പോ താൻ പറഞ്ഞ ഈ കഥകളൊക്കെ കൂട്ടി വായിച്ചപ്പോൾ എനിക്ക് കാര്യങ്ങൾ വെക്തമായി താനെന്തിനാ എന്റെ കൂടെ പോരുന്നത് എന്ന് ….”

അയാൾ അവളുടെ കൈകൾ പിടിച്ചു … അവൾ മെല്ലെ അയാളോട് പറഞ്ഞു

ഒരു കഥയിലൊതുങ്ങുന്നതല്ല നമ്മുടെ രണ്ട് പേരുടെയും ജീവിതം ഇതൊക്കെ ഇങ്ങനെ നല്ല രീതിയിൽ അവസാനിച്ചല്ലോ ….

ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തി അവളും അയാളോടൊപ്പം ഇറങ്ങി .. അവരെ വരവേൽക്കാൻ രണ്ട് പേരും കൂടി അവിടെ ഉണ്ടായിരുന്നു അതെ അവർ തന്നെ അച്ഛനും അമ്മയും …

അവരെ രണ്ട് പേരെയും കണ്ട സന്തോഷത്തിൽ അവർ പറഞ്ഞു കൂടുതൽ കഥകൾ നിങ്ങളും ഉണ്ടാക്കാതിരിക്കാൻ നിങ്ങളെ രണ്ട് പേരുടെയും കല്യാണം നമ്മുക് നടത്താം അല്ലേ .. ?

അവർ എല്ലാവരും ഒരുമിച്ച് ചിരിച്ചു ….

അവരുടെ സന്തോഷ നിമിഷത്തിന്ന് മൂക സാക്ഷിയായി നീലാകാശത്തിലെ ആ രണ്ട് നക്ഷത്ര ദീപങ്ങളും പങ്ക് ചേർന്നു ….

Leave a Reply

Your email address will not be published. Required fields are marked *