തങ്കക്കിനാവുകൾ
എഴുതിയത് – അനിഷ
”ചേട്ടാ, ഈ തക്കാളിക്ക് എന്താ വില?”ചന്തയിലെ കനത്ത തിരക്കിനിടയിലൂടെ നടന്ന്, പച്ചക്കറിക്കടയ്ക്ക് മുന്നിൽ വന്നുനിന്ന് മീനാക്ഷി ചോദിച്ചു.
“അത് ഒരു കിലോ അറുപത് രൂപ!” കച്ചവടക്കാരൻ തക്കാളിപ്പെട്ടിയിലേക്ക് ഒന്നുകൂടി അടുക്കിവെച്ചുകൊണ്ട് പറഞ്ഞു.
“അയ്യോ! തീപിടിക്കുന്ന വിലയാണല്ലോ? എനിക്കൊന്നും വേണ്ട.” അവൾ ചുണ്ടുകോട്ടി തിരിഞ്ഞുനടക്കാൻ ആഞ്ഞു. കൂടെയുണ്ടായിരുന്ന ലക്ഷ്മി അവളെ തടഞ്ഞു.
“എന്റെ കൊച്ചേ, ഇത് ഒന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഓരോന്ന് തിരയണേ? ശിവേട്ടൻ വരുമ്പോഴേക്കും വീട്ടിൽ ചെന്ന് കറിയുണ്ടാക്കേണ്ടതല്ലേ?”
ശിവന്റെ പേര് കേട്ടതും മീനാക്ഷിയുടെ നെഞ്ചിലൊരു നേർത്ത വേദന പടർന്നു. കല്യാണം കഴിഞ്ഞ നാൾ മുതൽ തന്നോട് വല്ലാത്തൊരു അകൽച്ച കാണിക്കുന്ന തന്റെ ഭർത്താവ്! പതിനഞ്ച് വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും താൻ ജീവനായി സ്നേഹിക്കുന്ന മനുഷ്യൻ! പക്ഷേ, എന്തു കൊണ്ടാണ് അദ്ദേഹം തന്നിൽനിന്ന് ഒഴിഞ്ഞുമാറുന്നത് എന്ന് അവൾക്ക് ഇപ്പോഴും അറിയില്ലായിരുന്നു.
“ഇട്ടേച്ചു പോകുന്നുണ്ടോ നീ?” മീനാക്ഷി ലക്ഷ്മിയെ കൺകോണുകൊണ്ട് ഒന്ന് നോക്കി സങ്കടം മറയ്ക്കാൻ ശ്രമിച്ചു.
”ഓ… എന്നാ ശരി!” ലക്ഷ്മി പതുക്കെ പിറുപിറുത്തു. “അപ്പുറത്തെ കടയില് നല്ല പച്ചക്കറികൾ കിട്ടും. ഇവിടെത്തേപ്പോലെ വി.ഷം അടിച്ചതല്ല.”
അപ്പുറത്തെ കടയിലെ പച്ചക്കറിയുടെ പുകഴ്ത്തൽ കേട്ടതും മീനാക്ഷിക്ക് വീണ്ടും ദേഷ്യം വന്നു. അവൾ കച്ചവടക്കാരന് നേരെ തിരിഞ്ഞു. “എന്നാലേ, ആ തക്കാളി ഇങ്ങ് എടുക്ക്! നീ വേറെ പോയി വാങ്ങിയാൽ മതി.”
“ഇന്നാ പിടിച്ചോ തന്റെ തക്കാളി!” കച്ചവടക്കാരൻ അത് കവറിലാക്കി അവളുടെ കൈകളിലേക്ക് നീട്ടി. മീനാക്ഷി പണം കൊടുത്ത് തക്കാളി വാങ്ങി തിരിയാൻ തുടങ്ങിയപ്പോഴാണ് പുറകിൽനിന്നും ഒരു കനത്ത ശബ്ദം കേട്ടത്.
“അല്ല… ഇതാരാ! നമ്മുടെ ശങ്കരമംഗലത്തെ പെങ്കൊച്ചല്ലേ? എന്താടി മോളെ ഒരു വാക്കുതർക്കം? ഈ നക്കാപ്പിച്ച തക്കാളിക്ക് വേണ്ടിയാണോടി നിന്റെ ഈ വിലപേശൽ? നിനക്ക് പ്രായമായ ആ കെട്ടിയോൻ ഇതൊന്നും വാങ്ങിത്തരാൻ ശേഷിയില്ലേ?”
മീനാക്ഷി ഞെട്ടിത്തിരിഞ്ഞു നോക്കി. മാണിക്കോത്ത് വീട്ടിലെ അന്തപ്പനാണ്! പണക്കൊഴുപ്പും ഗു.ണ്ടാബലവുമുള്ള അവൻ പണ്ടുമുതലേ മീനാക്ഷിയുടെ കുടുംബത്തെ വേ.ട്ടയാടുന്നവനാണ്. അവന്റെ ശല്യം സഹിക്കാൻ വയ്യാതെയാണ് വീട്ടുകാർ അവളെ ശിവന്റെ കൈകളിൽ ഏൽപ്പിച്ചത്.
മീനാക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. എന്നാൽ അന്തപ്പൻ അവിടെയും നിർത്തിയില്ല. അവൻ അവളുടെ അടുത്തേക്ക് ഒരു ചുവടുകൂടി മുന്നോട്ട് വെച്ചു.
“എന്റെ കൊച്ചേ, നീ ഒരു കാര്യം ചെയ്യ്. ആ കിളവന്റെ കൂടെക്കിടന്ന് നരകിക്കാതെ ഈ ഇച്ചായന്റെ കൂടെ പോര് മാണിക്കോത്തേക്ക്…” അവൻ അ.ശ്ലീലച്ചുവയോടെ പറഞ്ഞു.
“ഫൂ…! നിന്റെ ത.ന്തയോട് പോയി പറയടാ ഇരപ്പേ!” മീനാക്ഷി സർവ്വശക്തിയുമെടുത്ത് അവന്റെ മുഖത്തുനോക്കി ആ.ക്രോശിച്ചു.
അന്തപ്പന്റെ മുഖത്തെ ചിരി പെട്ടെന്ന് മാറി. നാട്ടുകാരുടെ മുന്നിൽവെച്ച് ഒരു പെണ്ണ് തന്നെ ‘ഇ.രപ്പേ’ എന്ന് വിളിച്ചത് അവന്റെ അഹങ്കാര ത്തെ മുറിവേൽപ്പിച്ചു.
“എടി… എടി! എന്റെ ത.ന്തയ്ക്ക് വിളിക്കുന്നോടി നീ? നിന്നെ ഞാൻ…” അവൻ പല്ലിറുമ്മിക്കൊണ്ട് മീനാക്ഷിയുടെ കയ്യിൽ കയറി ശക്തമായി പിടിച്ചു!
“പരമനാ.റി… കൈയീന്ന് വിടടാ! വിടാനാ പറഞ്ഞത്!” അവൾ അവന്റെ പിടിയിൽനിന്ന് കൈ വിടുവിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു.
“അന്തപ്പൻ ചേട്ടാ, മതി… വിട്ടേക്ക്! ഞങ്ങൾ പൊയ്ക്കോളാം.” കൂടെയുണ്ടായിരുന്ന ലക്ഷ്മി ഭയന്നുവിറച്ച് അന്തപ്പന്റെ കൈകളിൽ പിടിച്ച് യാചിക്കാൻ തുടങ്ങി.
“മാറെടി അപ്പുറത്ത്!” അന്തപ്പൻ ഒരൊറ്റ തള്ളലിന് ലക്ഷ്മിയെ ദൂരേക്ക് മാറ്റിനിർത്തി. എന്നിട്ട് മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി പല്ലിറുമ്മി.
“ഈ അന്തപ്പന്റെ കൈക്ക് പിടിക്കാൻ ശങ്കരമംഗലത്ത് ഒരൊറ്റ ആൺകുഞ്ഞും ജനിച്ചിട്ടില്ലെടി! നിന്റെ നാവ് ഞാൻ ഇന്ന്…” അവൻ അവളെ വലിച്ച് തന്റെ അടുത്തേക്ക് അ.ടുപ്പിക്കാൻ ആഞ്ഞു. മീനാക്ഷിയുടെ കയ്യിലെ തക്കാളിപ്പൊതി നിലത്തേക്ക് വീണ് തക്കാളികൾ ചന്തയിലെ ചെളിയിലേക്ക് തെറിച്ചുപോയി. അവളുടെ കൈത്തണ്ടയിൽ അന്തപ്പന്റെ വിരലുകൾ ആ.ഴ്ന്നിറങ്ങി ചുവന്നു തുടങ്ങിയിരുന്നു. ആർക്കും അന്തപ്പനെ എതിർക്കാൻ ധൈര്യമുണ്ടായിരുന്നില്ല!
പെട്ടെന്നാണ് ചന്തയുടെ കവാടത്തിലേക്ക് ഒരു കറുത്ത ബുള്ളറ്റിന്റെ കനത്ത ശബ്ദം ഇരച്ചു കയറിയത്! ആ ശബ്ദം കേട്ടതും ചന്തയിലുണ്ടായിരുന്ന ആളുകൾക്കിടയിൽ ഒരു പെട്ടെന്നുള്ള നിശബ്ദത പടർന്നു.
എഞ്ചിൻ ഓഫ് ചെയ്ത്, വശത്തെ സ്റ്റാൻഡിലേക്ക് ബുള്ളറ്റ് ചരിച്ചുവെച്ച് അവൻ താഴേക്കിറങ്ങി. കണ്ണിൽ വെച്ചിരുന്ന കറുത്ത കൂളിംഗ് ഗ്ലാസ് മാറ്റി അവൻ ചുറ്റും ഒന്നു കണ്ണോടിച്ചു.
“ഹരീന്ദ്രൻ…!” കൂട്ടത്തിൽ ആരോ ഭയത്തോടെയും അത്ഭുതത്തോടെയും മന്ത്രിച്ചു. പഠിച്ച് വലിയൊരു ഡോക്ടറായി, വർഷങ്ങൾക്ക് ശേഷം അവൻ ഈ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്! എട്ടാം ക്ലാസ് മുതൽ താൻ ജീവനായി സ്നേഹിച്ച, എന്നാൽ തന്റെ അമ്മയുടെ തന്ത്രങ്ങൾ കാരണം നഷ്ടപ്പെട്ടുപോയ തന്റെ മീനാക്ഷിയെ അന്തപ്പന്റെ കൈകളിൽ കണ്ട് ഹരിയുടെ കൈകൾ ചുരുട്ടിപ്പിടിച്ചു. മീനാക്ഷി തളർന്ന കണ്ണുകളോടെ അവനെ നോക്കി. “ഹരിയേട്ടൻ…!” അവളുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു. തന്റെ പഴയ കാമുകൻ! പക്ഷേ ഇപ്പോൾ അവൾ ശിവന്റെ മാത്രമാണ്. ആ ചിന്ത അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
ഹരി പതുക്കെ അന്തപ്പന് നേരെ നടന്നു. ചന്തയിലെ മണ്ണിൽ അവന്റെ ബൂട്സിന്റെ ശബ്ദം കൃത്യമായി കേൾക്കാമായിരുന്നു.
”കൈയങ്ങ് വിട്ടേക്ക് അന്തപ്പാ…” ഹരിയുടെ ശബ്ദം ശാന്തമായിരുന്നു, എന്നാൽ അതിൽ ഒരു കൊടുങ്കാറ്റ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
“ശങ്കരമംഗലത്തെ പെങ്കൊച്ചുങ്ങളുടെ മേത്ത് തൊടാൻ തക്ക ശേഷിയൊന്നും നിന്റെ മാണിക്കോത്ത് തറവാടിന് ആയിട്ടില്ല!” അന്തപ്പൻ തിരിഞ്ഞുനോക്കി പരിഹാസത്തോടെ ചിരിച്ചു. “ഓ… അപ്പൊ നാട്ടിൽ തിരിച്ചെത്തിയോ ഹരീന്ദ്രാ? പഴയ കാമുകിയുടെ സംരക്ഷണത്തിന് വന്നതാണോടാ?”
ഹരി ഒന്നും മിണ്ടിയില്ല. അന്തപ്പൻ മീനാക്ഷിയുടെ കൈയിലെ പിടി ഒന്നുകൂടി മുറുക്കാൻ ആഞ്ഞതും, ഹരിയുടെ വലതുകൈ അന്തപ്പന്റെ കൈത്തണ്ടയിൽ ഇരുമ്പാണി പോലെ പതിഞ്ഞുകഴിഞ്ഞിരുന്നു! ഹരിയുടെ കൈകൾ തന്റെ കൈത്തണ്ടയിൽ പതിഞ്ഞതും അന്തപ്പന്റെ മുഖത്തെ പരിഹാസം പെട്ടെന്ന് മാറി. ഇരുമ്പുസാറസണിഞ്ഞതുപോലെയുള്ള ആ പിടി അവന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
“കൈ വിടാൻ പറഞ്ഞാൽ… വിടണം അന്തപ്പാ!” ഹരിയുടെ ശബ്ദം ചന്തയിലാകെ മുഴങ്ങി. അന്തപ്പൻ വേദനകൊണ്ട് പല്ലിറുമ്മി, സാവധാനം മീനാക്ഷിയുടെ കൈയിലെ പിടി അയച്ചു. കൈ മോചിതയായതും മീനാക്ഷി പിന്നിലേക്ക് മാറി ലക്ഷ്മിയുടെ അരികിലേക്ക് ഒതുങ്ങിനിന്നു. അവളുടെ കൈത്തണ്ട അന്തപ്പൻ പിടിച്ചിടത്ത് ചുവന്നു തടിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടതും ഹരിയുടെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു.
“എടാ… നീയെന്നെ ഭീഷണിപ്പെടുത്താൻ വളർന്നോടാ ഹരീന്ദ്രാ?” അന്തപ്പൻ തന്റെ ഒപ്പമുണ്ടായിരുന്ന ഗു.ണ്ടകൾക്ക് നേരെ കണ്ണുകാണിച്ചുകൊണ്ട് ആക്രോശിച്ചു.
അന്തപ്പന്റെ ആൾക്കാർ ഹരിക്ക് ചുറ്റും അണിനിരന്നു. ചന്തയിലുണ്ടായിരുന്നവർ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിൽക്കുകയാണ്. എന്നാൽ ഹരിയുടെ മുഖത്ത് ഒരു ഭയവുമില്ലായിരുന്നു. അവൻ തന്റെ ഷർട്ടിന്റെ കൈകൾ പതുക്കെ മുകളിലേക്ക് മടക്കിവെച്ചു.
അന്തപ്പന്റെ ഒരു ഗു.ണ്ട ഹരിക്ക് നേരെ പാഞ്ഞുവന്നു. അവൻ ഹരിയുടെ മുഖത്തേക്ക് കൈ ഓങ്ങിയതും, ഹരി വഴുതിമാറി അവന്റെ വ.യറിന് ഒരൊറ്റ ഇ.ടി വെച്ചുകൊടുത്തു! അവൻ തെ.റിച്ചുപോയി പച്ചക്കറിപ്പെട്ടിക്ക് മുകളിലേക്ക് വീണു. അടുത്തവൻ വരുംമുൻപേ ഹരി അന്തപ്പന്റെ ഷർട്ടിന്റെ കോളറിൽ കു.ത്തിപ്പിടിച്ചുകഴിഞ്ഞിരുന്നു.
“പഴയ ഹരിയല്ല ഞാൻ. ഒരു ഡോക്ടറുടെ കൈകൾക്ക് ജീവൻ രക്ഷിക്കാൻ മാത്രമല്ല, നിന്നെപ്പോലെയുള്ള ത.ന്തയില്ലാത്തവന്മാരുടെ അഹങ്കാരം ത.ല്ലിക്കൊഴിക്കാനും അറിയാം! ഇനി മേലാൽ മീനാക്ഷിയുടെ നിഴലിനെ പ്പോലും നീ ശല്യം ചെയ്യരുത്. ഇറങ്ങിക്കോണം എന്റെ കണ്ണിൽനിന്ന്!”ഹരിയുടെ ഒരൊറ്റ തള്ളലിൽ അന്തപ്പൻ നിലതെറ്റി പിന്നിലേക്ക് വീണു. നാട്ടുകാരുടെ മുന്നിൽവെച്ച് കിട്ടിയ ആ അ.ടി അന്തപ്പനെ പൂർണ്ണമായി തളർത്തി ക്കളഞ്ഞു. അവൻ തന്റെ ആളുകളെയും കൂട്ടി അവിടെനിന്ന് വേഗം വലിഞ്ഞു. ചന്തയിലാകെ ഒരു വലിയ കയ്യടി ഉയർന്നു.
ഹരി പതുക്കെ മീനാക്ഷിയുടെ അടുത്തേക്ക് നടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ണ്ടായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ താൻ കണ്ട ആ പഴയ ഹരിയേട്ടനല്ല ഇത്. ഇന്ന് അവൻ വലിയൊരു ഡോക്ടറാണ്, നല്ല ഗാംഭീര്യമുള്ള പുരുഷനാണ്.
“മീനാക്ഷീ…” ഹരിയുടെ ശബ്ദം പതുക്കെയായിരുന്നു. അവളോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ അവന്റെ ഉള്ളിലുണ്ടായിരുന്നു. തന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി, തന്നെക്കാൾ പതിനഞ്ച് വയസ്സ് മൂത്ത ശിവന്റെ ഭാര്യയായി അവൾ മാറിയപ്പോൾ തകർന്നുപോയത് തന്റെ പ്രണയമായിരുന്നു.
പക്ഷേ, മീനാക്ഷി തന്റെ തോളിൽ കിടന്ന സാരിത്തലപ്പ് ഒന്നുക്കൂടി ഉറപ്പിച്ചു. അവൾ ഹരിയുടെ കണ്ണുകളിലേക്ക് നോക്കാതെ താഴേക്ക് നോക്കി.
“നന്ദി ഹരിയേട്ടാ… ഒത്തിരി നന്ദി. ലക്ഷ്മീ, വാ… നമുക്ക് പോകാം. ശിവേട്ടൻ കാത്തിരിക്കുന്നുണ്ടാകും.” ഹരിയോട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ, അവൾ ചന്തയിലെ മണ്ണിൽ വീണുകിടന്ന തക്കാളികൾ പോലും എടുക്കാതെ ലക്ഷ്മിയുടെ കൈയും പിടിച്ച് വേഗത്തിൽ നടന്നുനീങ്ങി. ഹരി അവിടെത്തന്നെ സ്തംഭിച്ചുനിന്നു.
“എന്നെ ഇത്ര പെട്ടെന്ന് നീ മറന്നോ മീനാക്ഷീ?” അവന്റെ മനസ്സ് വിങ്ങി. പക്ഷേ, മീനാക്ഷിയുടെ മനസ്സിൽ അപ്പോൾ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ—തന്റെ ഭർത്താവ് ശിവന്റെ മുഖം! പകുതി തകർന്ന ഒരു പഴയ ഓട്ടുകമ്പനിയിലെ മാനേജരാണ് ശിവൻ. മീനാക്ഷി വീട്ടിലെത്തുമ്പോൾ മുറ്റത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം. മുഖത്ത് വല്ലാത്തൊരു ക്ഷീണമുണ്ട്, എങ്കിലും ആ കണ്ണുകളിൽ ഒരു ശാന്തതയുണ്ടായിരുന്നു.
മീനാക്ഷി മുറ്റത്തേക്ക് കയറിവരുന്നത് കണ്ടതും ശിവൻ മുഖം തിരിച്ചു. അവൾ വിയർത്തുകുളിച്ചാണ് വരുന്നത്. കൈത്തണ്ടയിലെ ആ ചുവന്ന പാട് അവന്റെ കണ്ണുകളിൽ പെട്ടു. അവന്റെ നെഞ്ച് പിടഞ്ഞു.
“എന്താടി നിന്റെ കൈക്ക് പറ്റിയത്?” ശിവൻ കസേരയിൽനിന്ന് എഴുന്നേൽക്കാതെ, കടുപ്പത്തിൽ ചോദിച്ചു.
“അത്… ചന്തയിൽ വെച്ച് അന്തപ്പൻ…” മീനാക്ഷിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. “അന്തപ്പൻ കൈക്ക് പിടിച്ചപ്പോൾ നീയങ്ങ് നിന്നുകൊടുത്തോ? ഭർത്താവിന് വയസ്സായിപ്പോയതുകൊണ്ട് ആർക്കും വന്ന് കയറിപ്പിടിക്കാമെന്നായോ?” ശിവൻ മനപ്പൂർവ്വം വാക്കുകളിൽ വി.ഷം നിറച്ച് ചോദിച്ചു. മീനാക്ഷിയെ തന്നിൽനിന്ന് അകറ്റാൻ അവൻ കണ്ടെത്തിയ വഴിയായിരുന്നു ആ ദേഷ്യം.
“ശിവേട്ടാ…!” മീനാക്ഷി നെഞ്ചുപൊട്ടി വിളിച്ചു. “നിങ്ങൾക്ക് എന്നെ സംശയമാണോ? അന്തപ്പന്റെ കൈയിൽനിന്ന് ഹരിയേട്ടനാണ് എന്നെ രക്ഷിച്ചത്. നിങ്ങളുടെ മാമിയുടെ മകൻ ഹരിയേട്ടൻ!”
ഹരിയുടെ പേര് കേട്ടതും ശിവൻ ഒരു നിമിഷം ഞെട്ടി. ‘ഹരി നാട്ടിൽ തിരിച്ചെത്തിയോ? അവൻ ഡോക്ടറായി വന്നോ?’ ശിവന്റെ മനസ്സിൽ ഒരു മിന്നൽ പാഞ്ഞുപോയി. തന്റെ ശരീരത്തെ കാർന്നുതിന്നുന്ന ആ മാരകമായ ക്യാൻസർ രോഗത്തെക്കുറിച്ച് അറിയാവുന്ന, തന്നെ ചികിത്സിക്കുന്ന അതേ ഹരി! ശിവൻ തന്റെ ഉള്ളിലെ സങ്കടം പുറത്തുകാണിക്കാതെ കസേരയിലേക്ക് തിരിഞ്ഞിരുന്നു. “ആരായാലും എനിക്കെന്താ? നീ അകത്തുപോയി നിന്റെ പണി നോക്ക്.” മീനാക്ഷി കണ്ണീരൊഴുക്കിക്കൊണ്ട് വീടിനുള്ളിലേക്ക് ഓടിപ്പോയി. അവൾ അകത്തേക്ക് പോയതും ശിവൻ തന്റെ നെഞ്ചിൽ കൈവെച്ച് തിണ്ണയിലിരുന്ന് ചുമച്ചു. അവന്റെ വായിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. അവൻ അത് മീനാക്ഷി കാണാതെ കൈലേസുകൊണ്ട് തുടച്ചുമാറ്റി.
’എനിക്ക് അധികം ആയുസ്സില്ല മോളെ… നിന്നെ ഒത്തിരി സ്നേഹിക്കുന്നത് കൊണ്ടാ ഞാൻ നിന്നിൽനിന്ന് അകന്നുനിൽക്കുന്നത്. നീ എന്നെ വെറുക്കണം… എന്നാൽ മാത്രമേ ഞാൻ മരിക്കുമ്പോൾ നിനക്ക് സങ്കടമില്ലാതിരിക്കൂ…’ ശിവൻ ആകാശത്തേക്ക് നോക്കി കണ്ണീർ വാർത്തുകൊണ്ട് മന്ത്രിച്ചു.
അമ്മ ശിവന്റെ വീട്ടിൽ പോയി മീനാക്ഷിയെ അപമാനിച്ച വിവരം ഹരി അറിഞ്ഞിരുന്നില്ല. അവൻ ടൗണിലെ വലിയ ഹോസ്പിറ്റലിൽ തന്റെ പുതിയ ഡ്യൂട്ടി ജോയിൻ ചെയ്യാനുള്ള തിരക്കിലായിരുന്നു. എങ്കിലും ചന്തയിൽവെച്ച് കണ്ട മീനാക്ഷിയുടെ ആ കണ്ണീർ നിറഞ്ഞ മുഖം അവന്റെ മനസ്സിൽനിന്നും മായുന്നുണ്ടാ യിരുന്നില്ല. അപ്പോഴാണ് ഹോസ്പിറ്റലിലെ സീനിയർ ഓങ്കോളജിസ്റ്റ് (ക്യാൻസർ വിദഗ്ദ്ധൻ) ഡോക്ടർ മാധവൻ ഹരിയെ തന്റെ ക്യാബിനിലേക്ക് വിളിക്കുന്നത്.
“ഹരീ… നീ ഈ നാട്ടുകാരൻ തന്നെയല്ലേ? ഇവിടെ അടുത്തുള്ള ശങ്കരമംഗലം തറവാടിനടുത്തുള്ള ശിവൻ എന്നൊരാളെ നിനക്കറിയാമോ?” ഡോക്ടർ മാധവൻ ഒരു മെഡിക്കൽ ഫയൽ തുറന്നുവെച്ചുകൊണ്ട് ചോദിച്ചു. ശിവന്റെ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി. “ശിവേട്ടനോ? അതെ ഡോക്ടർ, എന്റെ സ്വന്തം മാമിയുടെ മകനാണ്. എന്താ പറ്റി ഡോക്ടർ?”
ഡോക്ടർ മാധവൻ ഒരു ദീർഘശ്വാസത്തോടെ ആ ഫയൽ ഹരിയുടെ കൈകളിലേക്ക് കൊടുത്തു. “ലാസ്റ്റ് സ്റ്റേജ് ബ്ലഡ് ക്യാൻസറാണ് ഹരീ! കഴിഞ്ഞ ആറുമാസമായി പുള്ളി ഇവിടെ ട്രീറ്റ്‌മെന്റിലാണ്. പക്ഷേ ഒട്ടും ഇമ്പ്രൂവ്മെന്റ് ഇല്ല. മാക്സിമം പോയാൽ ഇനി കുറച്ചു മാസങ്ങൾ… അത്രയേ ആയുസ്സുള്ളൂ.”ഫയലിലെ റിപ്പോർട്ടുകൾ ഓരോന്നായി മറിച്ചുനോക്കുമ്പോൾ ഹരിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ ആ റിപ്പോർട്ടുകളുടെ തീവ്രത അവന് കൃത്യമായി മനസ്സിലായി.
“എന്റെ ദൈവമേ… ശിവേട്ടന് ക്യാൻസറോ? എന്നിട്ട് ഇതൊന്നും വീട്ടിൽ ആരും അറിയില്ലല്ലോ ഡോക്ടർ! അവന്റെ അമ്മയോ… ഭാര്യ മീനാക്ഷിയോ…” ഹരിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
”അതാണ് ഇതിലെ ഏറ്റവും വലിയ വിഷമം ഹരീ…” ഡോക്ടർ മാധവൻ പറഞ്ഞു. “ശിവൻ തന്റെ അസുഖവിവരം ആരോടും പറയരുതെന്ന് എന്നോട് പ്രത്യേകം അപേക്ഷിച്ചിരുന്നു. താൻ മരിച്ചുകഴിഞ്ഞാൽ തന്റെ ഭാര്യയ്ക്ക് ഒരു നല്ല ജീവിതം ഉണ്ടാകണം, അവൾ തന്നെ ഓർത്തു കരഞ്ഞുതീർക്കരുത്, അതിനായി അവൻ അവളെ മനപ്പൂർവ്വം അകറ്റിനിർത്തുക യാണെന്നാണ് എന്നോട് പറഞ്ഞത്. എന്തൊരു പാവമാണ്!”
റിപ്പോർട്ടുകൾ നെഞ്ചോട് ചേർത്തുപിടിച്ച് ഹരി കസേരയിലേക്ക് തളർന്നിരുന്നു. അവന്റെ കണ്ണുകളിൽനിന്നും കണ്ണീർ ഒലിച്ചിറങ്ങി.
അപ്പോഴാണ് അവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്! ‘തന്റെ അമ്മയും ശിവന്റെ അമ്മയും ചേർന്ന് മീനാക്ഷിയെ ശിവന് കെട്ടിച്ചുകൊടുത്തത് പാവത്തോടുള്ള സ്നേഹം കൊണ്ടല്ല. രോഗിയായ ശിവന് ഒരു വേലക്കാരിയെപ്പോലെ ശുശ്രൂഷിക്കാൻ വേണ്ടിയാണ്! ശിവൻ മീനാക്ഷിയെ വെറുക്കുന്നത് പോലെ അഭിനയിക്കുന്നത് അവളോടുള്ള അടക്കാനാവാത്ത സ്നേഹം കൊണ്ടാണ്!’
“എന്റെ അമ്മ ഇത്ര വലിയ ച.തി ചെയ്തോ?” ഹരിയുടെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ തിളച്ചുമറിഞ്ഞു. മീനാക്ഷി ഇപ്പോൾ അനുഭവിക്കുന്ന നരകം ഹരിയുടെ കൺമുന്നിൽ തെളിഞ്ഞുവന്നു. ഒട്ടും സമയം കളയാനില്ലായിരുന്നു. സത്യങ്ങളെല്ലാം ശിവന്റെ വായിൽനിന്ന് തന്നെ കേൾക്കണം. ഹരി ആ മെഡിക്കൽ ഫയലുമെടുത്ത് ഹോസ്പിറ്റലിൽനിന്നും ഇറങ്ങി, തന്റെ ബുള്ളറ്റ് നേരെ ശങ്കരമംഗലത്തെ ശിവന്റെ വീട്ടിലേക്ക് തിരിച്ചു! ഹരിയുടെ ബുള്ളറ്റ് ശങ്കരമംഗലത്തെ വീട്ടുപടിക്കൽ വന്നുനിൽക്കുമ്പോൾ അവന്റെ നെഞ്ച് വല്ലാതെ പടപടയ്ക്കുന്നുണ്ടായിരുന്നു. ബുള്ളറ്റ് നിർത്തി, ആ മെഡിക്കൽ ഫയലും കയ്യിലെടുത്ത് അവൻ ഉമ്മറത്തേക്ക് നടന്നു.
ഉമ്മറത്തെ തിണ്ണയിൽ തളർന്നിരിക്കുക യായിരുന്നു ശിവൻ. ഹരിയെ കണ്ടതും അവൻ തന്റെ മുഖത്തെ ക്ഷീണം മറച്ച് പതുക്കെ എഴുന്നേറ്റു.
“ടാ ഹരീ… നീ എപ്പോഴാ വന്നത്? ചന്തയിലെ പ്രശ്നമൊക്കെ അറിഞ്ഞു. നീ ഉണ്ടായതോണ്ട് മീനാക്ഷി…” ശിവൻ പറഞ്ഞുതീർക്കും മുൻപേ ഹരി ആ മെഡിക്കൽ ഫയൽ തിണ്ണയിലെ മേശപ്പുറത്തേക്ക് സങ്കടത്തോടെയും ദേഷ്യത്തോടെയും എറിഞ്ഞു! ഫയലിന്റെ മുകളിലെ ഹോസ്പിറ്റലിന്റെ പേര് കണ്ടതും ശിവന്റെ മുഖത്തെ ചോരയൊലിഞ്ഞുപോയി. അവൻ ഭയത്തോടെ ഹരിയെ നോക്കി.
“എന്താ ശിവേട്ടാ ഇത്? എന്തിനാ എന്നോട് ഈ വലിയ സത്യം മറച്ചുവെച്ചത്?” ഹരിയുടെ ശബ്ദം ഇടറി. “എന്റെ അമ്മയും വലിയമ്മയും കൂടി നിങ്ങളെ മുന്നിൽനിർത്തി മീനാക്ഷിയുടെ ജീവിതം വെച്ചുകളിച്ചപ്പോൾ… എന്നിൽനിന്ന് ഈ വിവരങ്ങളെല്ലാം ഒളിപ്പിച്ചുവെച്ചപ്പോൾ, സ്വന്തം ഏട്ടനായിരുന്നിട്ടും നിങ്ങളും എന്നെ ച.തിക്കുകയായിരുന്നോ?” ശിവൻ തളർന്ന് കസേരയിലേക്ക് ഇരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. “നിനക്ക്… നിനക്ക് ഇതെല്ലാം എങ്ങനെ…”
“ഞാൻ ഒരു ഡോക്ടറാണ് ശിവേട്ടാ! ആ ഹോസ്പിറ്റലിലാണ് ഞാൻ ജോയിൻ ചെയ്തത്.” ഹരി ശിവന്റെ മുന്നിൽ മുട്ടുകു.ത്തിയിരുന്ന് അവന്റെ കൈകൾ കയ്യിലെടുത്തു. “എന്റെ അമ്മയ്ക്ക് മീനാക്ഷിയോട് പകയായിരുന്നു. ഞാൻ അവളെ കെട്ടാതിരിക്കാൻ വേണ്ടി, മാരകമായ ക്യാൻസർ ബാധിച്ച നിങ്ങളുടെ തലയിൽ അവരവളെ കെട്ടിവെച്ചു. എനിക്കൊരു സൂചനപോലും തന്നില്ല. ഞാൻ അറിഞ്ഞാൽ ഈ ചതിക്ക് സമ്മതിക്കില്ലെന്ന് അവർക്കറിയാ മായിരുന്നു. പക്ഷേ നിങ്ങളെങ്കിലും എന്നോട് പറയാമായിരുന്നില്ലേ?”
ശിവൻ ഹരിയുടെ കൈകളിൽ മുറുക്കിപ്പിടിച്ചു.
“ടാ ഹരീ… അറിഞ്ഞുകൊണ്ടല്ലടാ ഞാൻ അവളെ കെട്ടിയത്. കല്യാണം കഴിക്കുന്നത് വരെ എനിക്കും ഈ അസുഖത്തെപ്പറ്റി അറിയില്ലായിരുന്നു! കല്യാണം കഴിഞ്ഞ ശേഷമാ ഡോക്ടർ മാധവൻ എന്നോട് ഈ സത്യം പറയുന്നത്. അതറിഞ്ഞ നിമിഷം എന്റെ ഉള്ളു തകർന്നുപോയി ഹരീ…” ശിവന്റെ വാക്കുകൾ കേട്ട് ഹരി സ്തംഭിച്ചുപോയി.
”എന്റെ ആയുസ്സ് തീരാറായെന്ന് അറിഞ്ഞ അന്നുമുതൽ ഞാൻ മീനാക്ഷിയെ എന്നിൽനിന്ന് അകറ്റാൻ നോക്കുകയാ.” ശിവൻ കരഞ്ഞുകൊണ്ട് തുടർന്നു. “അവളോട് ദേഷ്യപ്പെട്ടും സംശയിച്ചും ഞാൻ അവളെ വെറുപ്പിക്കാൻ നോക്കി. എന്തിനാണെന്ന് അറിയാമോ? ഞാൻ മരിക്കുമ്പോൾ അവൾക്ക് ഒരിറ്റ് കണ്ണീർ പോലും വരാതിരിക്കാൻ! അവൾ എന്നെ വെറുത്ത് ഈ പടിയിറങ്ങി നിന്റെ അടുത്തേക്ക് വരാൻ!” വീടിന്റെ വാതിൽക്കൽനിന്ന് ഈ സംഭാഷങ്ങളെല്ലാം കേൾക്കുകയായിരുന്ന മീനാക്ഷിയുടെ കയ്യിലിരുന്ന ചായപ്പാത്രം തറയിലേക്ക് വീണ് ചിതറി!
താൻ ജീവനായി സ്നേഹിക്കുന്ന തന്റെ ഭർത്താവ് മരിക്കാൻ പോവുകയാണെന്ന സത്യം… തന്നെ വെറുത്തത് സ്നേഹക്കൂടുതൽ കൊണ്ടാണെന്ന സത്യം അവൾ ആദ്യമായി അറിയുകയായിരുന്നു! തറയിൽ വീണ് ചായപ്പാത്രം തകരുന്ന ശബ്ദം കേട്ടാണ് ഹരിയും ശിവനും ഞെട്ടിത്തിരിഞ്ഞു നോക്കിയത്. അവിടെ വാതിൽക്കൽ തളർന്ന് നിലവിളിച്ചുകൊണ്ട് മീനാക്ഷി നിൽപ്പുണ്ടായിരുന്നു. അവൾ സാവധാനം തറയിലേക്ക് ഇരുന്നുപോയി.
“ശിവേട്ടാ…!” ഒരു ദീർഘമായ നിലവിളിയോടെ അവൾ ശിവന്റെ അടുത്തേക്ക് ഓടിവന്നു. അവന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. “എന്തിനാ എന്നോട് ഈ ചതി ചെയ്തത്? നിങ്ങൾക്ക് അസുഖമാണെന്ന വിവരം എന്താ എന്നോട് പറയാതിരുന്നത്? എന്നെ അത്രയ്ക്ക് അന്യയായിട്ടാണോ ശിവേട്ടൻ കണ്ടത്?”
ശിവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് മീനാക്ഷിയുടെ തലയിൽ തലോടി. അവന് ഒന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണീർ അവന്റെ കൈകളെ ഈറനണിയിച്ചു. ആ വലിയ മാനസീകാഘാതവും സങ്കടവും താങ്ങാൻ ശിവന്റെ രോഗബാധിതമായ ശരീരത്തിന് കഴിഞ്ഞില്ല. പെട്ടെന്ന് അവൻ ശക്തമായി ചുമക്കാൻ തുടങ്ങി. വായിൽനിന്നും കടുംചുവപ്പ് നിറത്തിൽ ചോ.ര ഒലിച്ചിറങ്ങി.
”ശിവേട്ടാ…!” മീനാക്ഷിയും ഹരിയും ഒരുമിച്ച് നിലവിളിച്ചു. ഹരി ഒട്ടും സമയം കളയാതെ ശിവനെ താങ്ങിയെടുത്ത് കാറിലേക്ക് കിടത്തി നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
ഹോസ്പിറ്റലിലെ ഐ.സി.യുവിന് മുന്നിൽ മീനാക്ഷി ജീവനറ്റവളെപ്പോലെ ഇരിക്കുക യായിരുന്നു. വിവരമറിഞ്ഞ് ഹരിയുടെ അമ്മ ഭവാനിയും ശിവന്റെ അമ്മയും ബന്ധുക്കളും ഓടിയെത്തി. തങ്ങൾ ചെയ്ത വലിയ തെറ്റിന്റെ ഭാരം അവരുടെ മുഖങ്ങളിൽ വ്യക്തമായിരുന്നു. ഹരി ഒരു ഡോക്ടറുടെ കോട്ടുമിട്ട് ഐ.സി.യുവിന് പുറത്തേക്ക് വന്നു. അവന്റെ മുഖം പൂർണ്ണമായും ഇരുണ്ടിരുന്നു.
“ഹരീ… എന്റെ മോന്…” ശിവന്റെ അമ്മ കരഞ്ഞുകൊണ്ട് അവന്റെ കൈകളിൽ പിടിച്ചു. “ഇനി ഒന്നും ചെയ്യാനില്ല വലിയമ്മേ… ശിവേട്ടന്റെ അവസാന നിമിഷങ്ങളാണ്. എല്ലാവരെയും അകത്തേക്ക് വിളിക്കുന്നുണ്ട്.” ഹരി സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു. എന്നിട്ട് അവൻ ഭവാനിക്ക് നേരെ തിരിഞ്ഞു. “അമ്മ ചെയ്ത ച.തിക്ക് ദൈവം തന്ന ശിക്ഷയാണിത്. ഒരു പെണ്ണിന്റെ ജീവിതം വെച്ചുകളിച്ചതിന് അമ്മയ്ക്ക് ഇനി ഒരിക്കലും പ്രായശ്ചിത്തം ചെയ്യാൻ കഴിയില്ല!” ഭവാനി തലതാഴ്ത്തി കരഞ്ഞു. അവർക്ക് തങ്ങളുടെ തെറ്റ് പൂർണ്ണമായും മനസ്സിലായി ക്കഴിഞ്ഞിരുന്നു. എല്ലാവരും ഐ.സി.യുവിനുള്ളിലേക്ക് കയറി. ഓക്സിജൻ മാസ്കിനുള്ളിലൂടെ ശിവൻ പതുക്കെ ശ്വാസമെടുത്തു. അവൻ കണ്ണുകൾ തുറന്ന് മീനാക്ഷിയെ നോക്കി. അവൾ അവന്റെ കട്ടിലിനരികിലിരുന്ന് അവന്റെ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചു.
”എന്നെ… എന്നെ ക്ഷമിക്കണം മീനാക്ഷീ…” ശിവന്റെ ശബ്ദം വല്ലാതെ താഴ്ന്നിരുന്നു. അവൻ പതുക്കെ ഭവാനിയെയും തന്റെ അമ്മയെയും നോക്കി.
അവർ മീനാക്ഷിയുടെ മുന്നിൽ കൈകൾ കൂപ്പി. “മോളെ… ഞങ്ങളോട് ക്ഷമിക്കണം. സ്വാർത്ഥത കൊണ്ട് ഞങ്ങൾ നിന്റെ ജീവിതം തകർത്തതാ… ഞങ്ങൾക്ക് മാപ്പ് തരണമേ മോളെ…” ഭവാനി കരഞ്ഞുകൊണ്ട് അവളുടെ കാലുകളിൽ തൊട്ടുവന്ദിക്കാൻ ആഞ്ഞു. മീനാക്ഷി അവരെ തടഞ്ഞു. ഈ മരണ ക്കിടക്കയിൽ വെച്ച് അവൾക്ക് ആരോടും ദേഷ്യമുണ്ടായിരുന്നില്ല. ശിവൻ തന്റെ വലതുകൈ പതുക്കെ ഉയർത്തി ഹരിയെ അടുത്തേക്ക് വിളിച്ചു. ഹരി ശിവന്റെ അരികിൽ വന്നുനിന്നു. ശിവൻ മീനാക്ഷിയുടെ കൈ പതുക്കെ എടുത്ത് ഹരിയുടെ കൈകൾക്കുള്ളിലേക്ക് വെച്ചുകൊടുത്തു. അത് ചെയ്യുമ്പോൾ ശിവന്റെ കണ്ണുകളിൽനിന്നും അവസാനത്തെ കണ്ണീർത്തുള്ളി ഒലിച്ചിറങ്ങി.
“ഹരീ… ഡോക്ടറായി നീ ഈ നാട്ടിൽ വന്നത് എന്റെ ഈ ഒരു അപേക്ഷ കേൾക്കാനാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ശിവൻ കിതച്ചു കൊണ്ട് പറഞ്ഞു. “എന്റെ മരണക്കിടക്കയിൽ വെച്ച് ഞാൻ നിന്നോട് അപേക്ഷിക്കുകയാടാ… മീനാക്ഷിയെ നീ വിവാഹം കഴിക്കണം. എട്ടാം ക്ലാസ് മുതൽ നീ അവളെ ജീവനായി സ്നേഹിച്ചതല്ലേ… എനിക്ക് വേണ്ടി അവൾ ഒരുപാട് അനുഭവിച്ചു. ഇനി ബാക്കിയുള്ള കാലം അവൾക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ നിനക്കേ കഴിയൂ… എന്റെ മീനാക്ഷിയെ നിന്റെ കൈകളിൽ ഏൽപ്പിച്ചാ ഞാൻ പോകുന്നത്…”
“ശിവേട്ടാ…!” മീനാക്ഷി ശിവന്റെ നെഞ്ചിലേക്ക് വീണുകരഞ്ഞു. ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ ശിവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചുകൊണ്ട് മീനാക്ഷിയുടെ കൈ ചേർത്തുപിടിച്ചു. “ഞാൻ… ഞാൻ നോക്കി ക്കോളാം ശിവേട്ടാ… എന്റെ ജീവനായിട്ട് തന്നെ ഞാൻ ഇവളെ സംരക്ഷിച്ചോളാം.”
ഹരിയുടെ ആ വാക്കുകൾ കേട്ടതും ശിവന്റെ മുഖത്ത് വല്ലാത്തൊരു സമാധാനം പടർന്നു. അവൻ സാവധാനം കണ്ണുകൾ അടച്ചു. മെഷീനിലെ ബീപ്പ് ശബ്ദം നീണ്ടുമുഴങ്ങി… ശിവന്റെ ആത്മാവ് ആ ശാന്തമായ അന്തരീക്ഷത്തിലേക്ക് യാത്രയായി.
മീനാക്ഷിയുടെ കരച്ചിൽ ആ മുറിയിലാകെ പ്രതിധ്വനിച്ചു. തങ്ങളെല്ലാവരും ചേർന്ന് ചെയ്ത തെറ്റിന് മീനാക്ഷിയോട് മാപ്പ് പറഞ്ഞ്, ഒടുവിൽ ശിവന്റെ ആഗ്രഹപ്രകാരം അവൾക്ക് ഒരു പുതിയ ജീവിതം ഹരിയുടെ കൂടെ ഉറപ്പുനൽകിക്കൊണ്ട് ആ അധ്യായം അവിടെ അവസാനിച്ചു.
ശുഭം
