​​””അമ്മേ ഇനിയും എനിക്ക് ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല!! എന്നെ വന്ന് ഒന്ന് കൊണ്ടുപോ!! ബെഡ്റൂമിൽ പോലും അയാൾ ഒരു ക്രൂ,രനാണ്… കഴിഞ്ഞദിവസം എന്റെ…..!!!!””അഞ്ചുവിന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ….

Story written by JK

​
​””അമ്മേ ഇനിയും എനിക്ക് ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല!! എന്നെ വന്ന് ഒന്ന് കൊണ്ടുപോ!! ബെഡ്റൂമിൽ പോലും അയാൾ ഒരു ക്രൂ,രനാണ്… കഴിഞ്ഞദിവസം എന്റെ…..!!!!””അഞ്ചുവിന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ അവളുടെ അമ്മ അനുവദിച്ചില്ല. അപ്പുറത്ത് നിന്ന് രോഷാകുലമായ സ്വരത്തിൽ അമ്മ അവളെ തടഞ്ഞു.

​””എന്റെ അഞ്ചു നീ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്? സ്വന്തം കി,ടപ്പറയിൽ നടന്നത് സ്വന്തം അമ്മയോട് പറയാൻ നാ,ണമില്ലേ നിനക്ക്?? ആണുങ്ങൾ അങ്ങനെയൊക്കെയാണ്.. ഒരമ്മ മകൾക്ക് പറഞ്ഞു തരേണ്ടതല്ല എങ്കിലും നീ ഇത്രയും പൊട്ടത്തി ആയതുകൊണ്ട് പറഞ്ഞു തരികയാണ്.. ഇതിനെല്ലാം വേണ്ടിയാണ് അവർ കല്യാണം കഴിക്കുന്നത്. അതു കൊണ്ട് എല്ലാം സഹിച്ചു അവന്റെ ഇഷ്ടത്തിന് നീ നിൽക്കാൻ നോക്ക്!!!””
​അഞ്ചു സ്തബ്ധയായി നിന്നുപോയി. തന്റെ ശ,രീരത്തിലെ നീറുന്ന പാടുകളേക്കാൾ അമ്മയുടെ വാക്കുകൾ അവളെ വേദനിപ്പിച്ചു. “”അമ്മേ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. അയാൾ ഒരു സാധാരണ മനുഷ്യനല്ല..”” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. പക്ഷേ അമ്മ വിട്ടു കൊടുത്തില്ല.

“”മതി നിർത്ത്! നാട്ടുകാരെക്കൊണ്ട് മുഖത്ത് തു,പ്പിക്കാനാണോ നിന്റെ ഭാവം? മിണ്ടാതെ അവിടെ കിടന്നോ. ഇനി മേലാൽ അവിടുത്തെ കാര്യവും പറഞ്ഞ് എന്നെ ഫോൺ വിളിക്കരുത്.. ഇക്കാര്യത്തിൽ ഒന്നും ഇനി മറ്റാരും ഇടപെടില്ല ഇത് നിന്റെ ജീവിതമാണ് നീ തന്നെ വേണം എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകാൻ.. ഫോൺ വെക്ക് അഞ്ചൂ! എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.””

​അഞ്ചുവിന് പുച്ഛം തോന്നി. തന്നെ ജനിപ്പിച്ച അമ്മയ്ക്ക് പോലും തന്റെ വേദനയേക്കാൾ വലുത് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതായിരുന്നു. ഒന്നും പറയാനില്ലാതെ അവൾ ഫോൺ കട്ട് ചെയ്തു. അഞ്ചു വിവാഹം കഴിച്ചത് രാഹുലിനെയായിരുന്നു. പുറം ലോകത്തിന് അവൻ ഒരു മാതൃകാ പുരുഷനാണ്. ഒരു പ്രമുഖ ബാങ്കിലെ ഉദ്യോഗസ്ഥൻ, സുമുഖൻ, മിതഭാഷി. വലിയ തറവാട് മഹിമയും സാമ്പത്തിക ഭദ്രതയും കണ്ടപ്പോൾ അഞ്ചുവിന്റെ വീട്ടുകാർ മറ്റൊന്നും ആലോചിച്ചില്ല.

പക്ഷേ, ആദ്യ രാത്രിയിൽ തന്നെ അഞ്ജുവിന് മുന്നിൽ രാഹുലിന്റെ ആ മുഖംമൂടി അഴിഞ്ഞു വീണു. രാഹുൽ ഒരു സൈക്കോ ആയിരുന്നു. പോൺ സൈറ്റുകൾക്ക് അടിമയായ അയാൾ, അതിലെ വൈകൃതങ്ങൾ തന്റെ ജീവിതത്തിലും പരീക്ഷിക്കാൻ ആഗ്രഹിച്ചു. ഒരു മനുഷ്യനായിട്ടല്ല, മറിച്ച് തന്റെ വൈകൃതങ്ങൾ തീർക്കാനുള്ള ഒരു ഉപകരണം മാത്രമായാണ് അയാൾ അഞ്ചുവിനെ കണ്ടത്. ലൈം,ഗികവേ,ഴ്ചയ്ക്കിടയിൽ അയാൾ അവളോട് കാണിക്കുന്ന ക്രൂ,രതകൾ വിവരണാ തീതമായിരുന്നു. ​വേദന കൊണ്ട് അവൾ പുളയുമ്പോൾ അയാൾക്ക് അത് ആവേശമായിരുന്നു. അവളുടെ മാ,റിടങ്ങളിലും ശ,രീരത്തിന്റെ മൃദുല ഭാഗങ്ങളിലും അയാൾ ക,ടിച്ചു മു,റിപ്പെടുത്തും. അവളുടെ നിലവിളി പുറത്താരും കേൾക്കാതിരിക്കാൻ അയാൾ അവളുടെ വായ തുണി കൊണ്ട് മൂടിക്കെട്ടുമായിരുന്നു. പിറ്റേന്ന് രാവിലെ, ഒന്നും സംഭവിക്കാത്തവനെപ്പോലെ അയാൾ ഓഫീസിൽ പോകും. പോകുന്നതിനു മുൻപ് അവൾക്ക് വേണ്ട മാർഗനിർദേശങ്ങളും അവൻ നൽകും..

​””അഞ്ചു, നീ ഇന്ന് സാരി ഉടുക്ക്. കഴുത്തിലെ ആ പാട് പുറത്ത് കാണരുത്. ആരെങ്കിലും ചോദിച്ചാൽ നീ എന്തെങ്കിലും പ്രാണി കടിച്ചു എന്ന് പറഞ്ഞാൽ മതി..”” കണ്ണാടിക്ക് മുന്നിൽ നിന്ന് ചിരിച്ചുകൊണ്ട് രാഹുൽ പറയുമ്പോൾ അഞ്ചുവിന്റെ ഉള്ളിൽ ഭയം നിറഞ്ഞു. പുറത്തിറങ്ങുമ്പോൾ അയാൾ അവളുടെ കൈ പിടിച്ചു നടക്കും. “”സൂക്ഷിച്ച് നടക്ക് അഞ്ചു, വീഴല്ലേ..”” അത്ര ത്തോളം കരുതലുള്ള ഭർത്താവായി മാറും അയാൾ.. നാട്ടു കാർക്ക് മുന്നിൽ ഇത്രയും വലിയൊരു മാ,ന്യനെ ആരെങ്കിലും സംശയിക്കുമോ? ഒരിക്കലുമില്ല.

ഒരു രാത്രി രാഹുലിന്റെ ക്രൂ,രത പരിധി ലംഘിച്ചു. സിഗരറ്റ് കുറ്റികൾ കൊണ്ട് അവളുടെ തു,ടകളിൽ പൊ,ള്ളിച്ചപ്പോൾ അവൾ അലറിക്കരഞ്ഞു. പക്ഷേ അയാൾ അവളുടെ വായ പൊത്തിപ്പിടിച്ചു ക്രൂ,രമായി ചിരിച്ചു. “”ഇതൊക്കെ ഒരു രസമല്ലേ അഞ്ചൂ.. സിനിമയിലൊക്കെ നീ കണ്ടിട്ടില്ലേ? നീ ഒന്ന് സഹിക്കൂ..”” ആ രാത്രി അവളുടെ ആത്മാഭിമാനം പൂർണ്ണമായും തകർന്നു. താൻ ഇങ്ങനെ ഇരുന്നാൽ ഒരുപക്ഷേ ശവമായിട്ടേ ഈ വീടിന്റെ പടി ഇറങ്ങാൻ കഴിയൂ എന്ന് അവൾക്ക് മനസ്സിലായി. പിറ്റേന്ന് രാഹുൽ ബാങ്കിലേക്ക് പോയ ഉടൻ അഞ്ചു തന്റെ ബാഗ് പാക്ക് ചെയ്തു. ഒന്നും ആലോചിച്ചില്ല, കയ്യിലുണ്ടായിരുന്ന കുറച്ച് പണവുമായി അവൾ തന്റെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ അവിടെയും അവൾക്ക് നേരിടേണ്ടി വന്നത് ചോദ്യ ശരങ്ങളായിരുന്നു.

​””നിനക്ക് ഭ്രാന്താണോ അഞ്ചൂ? ഇത്രയും വലിയൊരു കുടുംബ ത്തിലെ മരുമകളായിട്ടും നിനക്ക് എന്താണ് പോരായ്മ? ഭക്ഷണം ഇല്ലേ? വസ്ത്രം ഇല്ലേ?”” അച്ഛൻ ഒച്ചവെച്ചു.

“”അച്ഛാ.. അയാൾ എന്നെ ഉ,പദ്രവിക്കുകയാണ്.. എന്റെ ശരീരം ഒന്ന് നോക്ക്..”” അവൾ തന്റെ കൈകളിലെ പാടുകൾ കാണിച്ചു.

​””ഇതൊക്കെ എല്ലാ ദാമ്പത്യത്തിലും ഉള്ളതാണ്. അല്പം പിണക്കവും ഇണക്കവും ഒക്കെ ഉണ്ടാകും. അതിന്റെ പേരിൽ ഇറങ്ങിപ്പോന്നാൽ നാട്ടുകാർ എന്ത് പറയും? നിനക്ക് ഒരു അനുജത്തി ഉള്ള കാര്യം നീ ഓർക്കണം. അവളുടെ കല്യാണം ഒരുവിധം ഉറച്ചിരിക്കുകയാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് തെറ്റി ഇവിടെ വന്നു നിന്നിട്ട് ഇനി അതുകൂടി മുടങ്ങണോ?”” അമ്മയുടെ ചോദ്യം അവളെ തളർത്തി. സ്വന്തം വീട്ടിൽ പോലും തനിക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയ അഞ്ചു അന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. തന്റെ പഴയ ഒരു കൂട്ടുകാരിയുടെ സഹായ ത്തോടെ അവൾ ഒരു ചെറിയ ഹോസ്റ്റലിൽ താമസം ഉറപ്പിച്ചു. അവൾ വിവാഹമോചനത്തിന് കേസ് കൊടുത്തു. രാഹുൽ അവളെ ഫോണിലൂടെ ഭീ,ഷണിപ്പെടുത്തിക്കൊണ്ടിരുന്നു. “”നീ തിരിച്ചു വന്നില്ലെങ്കിൽ നിന്നെ ഞാൻ കൊ,ല്ലും. നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധം ഞാൻ നാണം കെടുത്തും.””

കോടതിയുടെ വരാന്തയിൽ ആരും തുണയില്ലാതെ നിന്ന അഞ്ചുവിനെ ഒരു സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഖദർ സാരിയുടുത്ത് ഗൗരവത്തിൽ ഫയലുകൾ നോക്കി ഇരുന്ന അഡ്വക്കേറ്റ് മീര. അഞ്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ മീര അവളുടെ അടുത്തു ചെന്നു.

​””എന്താണ് മോളെ വിഷമം? കേസ് വല്ലതുമാണോ?”” അഞ്ചു തന്റെ കഥ മുഴുവൻ അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ പ്പോൾ മീരയുടെ മുഖത്ത് ഒരു മനോഹരമായ ചിരി വിരിഞ്ഞു. “”നീ പേടിക്കണ്ട. ഈ കേസ് ഞാൻ ഏറ്റെടുക്കാം. നിനക്ക് നീതി വാങ്ങിത്തരും. കാരണം, നിനക്ക് മുൻപ് ഞാൻ നിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്” അഞ്ചു അത്ഭുതത്തോടെ അവരെ നോക്കി. മീര തന്റെ ഭൂതകാലം അവളോട് പങ്കുവെച്ചു. “”എന്റെ ആദ്യ വിവാഹവും ഇതുപോലെ ഒരു നരകമായിരുന്നു. അന്ന് എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കൾ പോലും എന്നെ കുറ്റപ്പെടുത്തി. പക്ഷേ ഞാൻ പൊരുതി. അന്നന്നെ സഹായിക്കാൻ എന്റെ സ്വന്തം സഹോദരി ഉണ്ടായിരുന്നു.. നിയമം പഠിച്ചു.. അന്ന് സഹോദരി എന്റെ കൂടെ നിന്നില്ലെങ്കിൽ ഈ ലോകത്ത് ഞാൻ ഇപ്പോൾ ഉണ്ടാവില്ലായിരുന്നു. ഇന്ന് ഞാൻ നിനക്ക് വേണ്ടി പൊരുതും. നീ ഭയപ്പെടേണ്ട ഒരു സഹോദരിയുടെ സ്ഥാനത്ത് എന്നും ഞാൻ നിന്റെ കൂടെ ഉണ്ടാവും..”” മീര പറഞ്ഞത് അവളുടെ കാതുകളിൽ ഒരു മഞ്ഞുതുള്ളി പോലെ വീണു…

കോടതിയിൽ വാദം തുടങ്ങിയപ്പോൾ രാഹുൽ തന്റെ മാന്യത യുടെ മുഖംമൂടി അണിഞ്ഞു തന്നെ നിന്നു. അയാളുടെ വക്കീൽ അയാൾക്കുവേണ്ടി വാദിച്ചു, “”യുവർ ഓണർ, എന്റെ കക്ഷി മാന്യമായ ഒരു കുടുംബത്തിൽ നിന്നുള്ള ആളാണ്. ഉയർന്ന ജോലി ഉള്ളവനാണ്. ഈ പെൺകുട്ടിക്ക് മാനസികമായ എന്തോ തകരാറുണ്ട്. വെറുമൊരു ലൈം,ഗിക അതൃപ്തിയുടെ പേരിൽ ഇത്രയും വലിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ക്രൂ,രതയാണ്.””

മീര എഴുന്നേറ്റു. “”യുവർ ഓണർ, ലൈം,ഗിക അ,തൃപ്തിയല്ല ഇവിടെ വിഷയം. ലൈം,ഗിക വൈകൃതമാണ്. എന്റെ കക്ഷി അനുഭവിച്ച ശാ,രീരിക പീ,ഡനങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ഇതാ. ഈ മുറിവുകൾ ഒരു സാധാരണ മനുഷ്യൻ ചെയ്യുന്നതല്ല. കൂടാതെ പ്രതിയുടെ ഫോണും ലാപ്ടോപ്പും പരിശോധിച്ചാൽ അയാൾ എത്തരത്തിലുള്ള ആളാണെന്ന് വ്യക്തമാകും.””
​മീര ഹാജരാക്കിയ തെളിവുകൾ കോടതിയെ ഞെട്ടിച്ചു. രാഹുൽ സ്ഥിരമായി സന്ദർശിച്ചിരുന്ന പോൺ സൈറ്റുകളുടെ വിവരങ്ങളും, അതിലെ ദൃശ്യങ്ങൾ പകർത്തിയ രീതികളും കോടതിക്ക് ബോധ്യപ്പെട്ടു. രാഹുലിന്റെ തനിനിറം പുറത്തായ തോടെ അയാൾ കോടതിയിൽ വെച്ച് അഞ്ചുവിനെ ചീ,ത്ത വിളിക്കാൻ തുടങ്ങി. അത് അയാൾക്ക് തിരിച്ചടിയായി.
​അഞ്ചുവിന് വിവാഹമോചനം അനുവദിച്ചു എന്ന് മാത്രമല്ല, ക്രൂരമായ പീ,ഡനത്തിന് രാഹുലിനെ ജയിലിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു. കോടതിക്ക് പുറത്തിറങ്ങിയ അഞ്ചുവിനെ കാണാൻ അവളുടെ അച്ഛനും അമ്മയും വന്നിരുന്നു. അവർ മാപ്പിരന്നു. “”അഞ്ചൂ.. ഞങ്ങൾക്ക് തെറ്റുപറ്റി. നീ ഇത്രയും അനുഭവിച്ചു എന്ന് ഞങ്ങൾ അറിഞ്ഞില്ല..”” അഞ്ചു ശാന്തമായി പറഞ്ഞു, “”അറിയാഞ്ഞിട്ടല്ല അമ്മേ, അറിയാൻ ശ്രമിക്കാ ത്തതാണ്. നിങ്ങൾക്ക് നിങ്ങളുടെ മാനമായിരുന്നു വലുത്. പക്ഷേ എനിക്ക് എന്റെ ജീവനാണ് വലുത്. ഇനി എനിക്ക് നിങ്ങളുടെ തണൽ വേണ്ട. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള കരുത്ത് മീര ചേച്ചി നൽകി.””

മീര അഞ്ചുവിനെ ചേർത്തുപിടിച്ചു. “”ഇതാണ് നിന്റെ വിജയം അഞ്ചൂ. ഇനി നിനക്ക് ഒരു പുതിയ ജീവിതം തുടങ്ങാം. ഭയമില്ലാതെ, തലയുയർത്തി പിടിച്ച്..”” അഞ്ചു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ആയിരം സൂര്യന്മാരുടെ പ്രകാശമുണ്ടായിരുന്നു. നിശബ്ദതയുടെ തടവറയിൽ നിന്നും അവൾ മോചിത യായിരിക്കുന്നു. ഇന്ന് അവൾക്ക് സ്വന്തമായി ഒരു അസ്തിത്വമുണ്ട്. അവൾ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു, വെളിച്ചത്തിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *