“ അനിതേച്ചി… അനിതേച്ചി”
“അലറണ്ട… ഞാന്‍ ഇവിടെത്തന്നെയുണ്ട്” അലറിക്കൂവിയുള്ള ദീപയുടെ വരവ് കണ്ടപ്പോഴേ അനിതയ്ക്ക് തോന്നി എന്തോ കാര്യമായ സന്തോഷ വര്‍ത്താനം അവള്‍ക്ക് പറയാന്‍ ഉണ്ടെന്ന്. അനിതയും ദീപയും പത്തു പതിനാറ് വയസ്സിന് ഇളയത് ആണെങ്കിലും അവര്‍ ഭയങ്കര കൂട്ടാണ്. ഒരു പരിധിവരെയുള്ള കാര്യങ്ങള്‍ അവര്‍ പരസ്പരം ഷെയര്‍ ചെയ്യും. ദീപ തുള്ളി ചാടി അടുക്കളയില്‍ എത്തിയപ്പോള്‍ അനിത അടുക്കളയില്‍ പപ്പടം വറക്കുകയാണ്. എല്ലാ മലയാളിയെയും പോലെ വറത്തു വച്ച പപ്പടത്തില്‍ ഒരെണ്ണം എടുത്ത് കടിച്ചു കൊണ്ട് ദീപ സംസാരിച്ചു തുടങ്ങി. ദീപ നോക്കിയപ്പോള്‍ അനിയതയുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ട്.
“എന്താ ചേച്ചി ഒരു വയ്യായ്ക”
“അതാ ഇപ്പോ നന്നായെ.. എപ്പോഴാടീ വയ്യായ്ക ഇല്ലാത്തെ”
“ പിരീഡ്സ് ആണോ”
“ അല്ല”
“അല്ലേ.. പിന്നെ കണ്ണെന്താ ഇങ്ങനെ ചുവന്നിരിക്കുന്നെ”
പപ്പടം വറക്കുന്നന്ന് തുടര്‍ന്നു കൊണ്ട് വളരെ നിസ്സാര മെന്നോണം അനിത പറഞ്ഞു
“ഓ അതോ.. അതിന്നലെ ഉറക്കം ശരിയായില്ല”ദീപയുടെ ചോദ്യങ്ങള്‍ നിസാരമെന്നോണം കണ്ട് അനിത ജോലി തുടര്‍ന്നു. അനിതയുടെ കണ്ണ് കണ്ടത് മുതല്‍ ദീപ ഗൗരവത്തില്‍ ആയി
“എന്റെ പൊന്നു ചേച്ചി… ഉറക്കത്തെ ഇങ്ങനെ നിസ്സാരമായി കാണല്ലേ. എനിക്കാണേല്‍ ഉറങ്ങീട്ട് പോലും മൈന്‍ഡ് ശരിയാകുന്നില്ല. അപ്പൊ പിന്നെ വീട്ടിലെ പണിയും എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ ”
“ഉറങ്ങാന്‍ പറ്റണ്ടേ പെണ്ണെ.. നിന്റെയൊക്കെ നല്ല പ്രായമാ. ഫോണില്‍ കുത്തി ഉറക്കം കളയാതെ രാത്രി മര്യാദയ്ക്ക് കിടന്ന് ഉറങ്ങിക്കോ.. കല്യാണം കഴിഞ്ഞാല്‍ പറ്റീന്ന് വരൂല”
“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ. കല്യാണവും, ഉറക്കവും തമ്മിലെന്താ ബന്ധം”
“ ഓ.. ഒന്നും അറിയാത്തൊരു ഇല്ലാ പുള്ള. ഒന്ന് പോയെടീ.. നിനക്ക് ലൈന്‍ ഉണ്ടെന്ന് ഒക്കെ എനിക്കറിയാം. നീ പറഞ്ഞിട്ടുണ്ടല്ലോ”
“ അയിന്… അവന് എന്ത് പറഞ്ഞാലും ഞാന്‍ നേരത്തെ കിടന്നുറങ്ങും.. ചിലപ്പോള്‍ ഫോണ്‍ ഫ്ലൈറ്റ് മോഡ് ഇടും. പിന്നെ ആര് വിളിച്ചാലും കിട്ടൂല…തീറ്റ ഉറക്കം. ഇത് രണ്ടും കഴിഞ്ഞിട്ടുള്ള പരിപാടി മതി”
“ അതല്ലാടി പരട്ട പെണ്ണെ.. ഇതൊക്കെ നിനക്ക് കല്യാണം കഴിഞ്ഞാ മനസ്സിലാകും”
“ എന്ത് മനസ്സിലാകാന്‍”
“ ഈ പെണ്ണ്… ഇവളെന്നെ കൊണ്ട് പറയിക്കും”
“ പറ ചേച്ചി.. കേക്കട്ടെ” ആവേശത്തോടെ ദീപ നിന്നു. എന്തൊരു ഉത്സാഹം.
“അമ്പടി.. കൊള്ളാലോ നീ. എന്നാ കേട്ടോ. പറയുമ്പോ പറയുമ്പോ കി,ടന്നു കൊ,ടുക്കേണ്ടി വരും.. അതിപ്പോ രാത്രി പകല്‍ എന്നൊന്നും ഇല്ല. ഇന്നലെ രാത്രി ഒന്ന് കഴിഞ്ഞിട്ട് കിടന്നതാ. ഉറക്കം ഞെട്ടിയപ്പോ പിന്നേം വന്നു. അത് കഴിഞ്ഞപ്പോ അപ്പൊ തന്നെ ഒന്നുടെ. സാധാരണ അങ്ങനെ പോകാറില്ല. ഇത് ആദ്യമായാ ഇങ്ങനെ. അമ്മോ നീറ്റല്‍ ഉണ്ട്.. എനിക്ക് പിന്നെ പിന്നെ ഉറക്കം കിട്ടീല”
“ ചേച്ചി ഇതിനൊക്കെ സമ്മതിച്ചു കൊടുക്കുവോ”
“ ഇല്ലാണ്ട് പിന്നെ.. കടമയല്ലേ മോളെ.. നമ്മടെ ആളല്ലേ”
“കടമയോ.. എന്റെ ചേച്ചി.. രണ്ടു പേരും താല്പര്യത്തോടെ വേണം ചെയ്യാന്‍. അല്ലാത്തത് റേ,പ്പ് ആണ്”
“ റേ,പ്പോ.. എന്ന് വച്ചാല്‍”
അതെന്താണെന്ന് മനസ്സിലാകാത്ത ഭാവത്തില്‍ അനിത അവളെയൊന്നു നോക്കി.
“ പീ,ഡനം”
“ ആ അത് ശരിയാ.. ഒരുമാതിരി പീ,ഡനം തന്നെയാണ്.. പക്ഷെ കടമയല്ലേ.. എന്താ ചെയ്യാ”
“ കടമയോ.. എന്ത് കടമ. ഇത് പോലീസില്‍ കംപ്ലൈന്റ്റ് ചെയ്യണം”
ഞാട്ടലോടെ അവളെ പിടിച്ചു മാറ്റി നിര്‍ത്തിക്കൊണ്ട് അനിത ചോദിച്ചു.
“ നിനക്ക് ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ന്ന് തോന്നുന്നു”
“ചേച്ചി എന്ത് സമാധാനതിനെ കുറിച്ചാ പറയുന്നേ. സമയത്ത് ഉറങ്ങാന്‍ പറ്റുന്നില്ല.. ആരോഗ്യം ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പിന്നെ എന്ത് സമാധാനം…എനിക്ക് മനസ്സിലായില്ല” ഇത് ഒരു നടയ്ക്ക് പോകൂല എന്ന് അനിതയ്ക്ക് തോന്നി. പറ്റാവുന്ന ഭാഷയില്‍ അനിത പറഞ്ഞ് കൊടുത്തു കൊണ്ടേയിരുന്നു.
“മൂപ്പര് പറയുമ്പോ നിന്ന് കൊടുത്താ അവിടെ തീരും. അല്ലെങ്കില്‍ പിന്നെ മക്കള്‍ ഉണ്ടെന്നോ അമ്മയുണ്ടെന്നോ ഒന്നും നോക്കൂല. വായില്‍ വരുന്ന തെ,റി മുഴുവന്‍ പറയും. എന്തിനാ നമ്മുടെ വിഷം ബാക്കി ഉള്ളോര് അറിയുന്നെ”
“ഇത് തീര്‍ത്തും വണ്‍ സൈഡ് ആണ്. ഇത് ശരിയല്ല. ചേച്ചിനോട് പറഞ്ഞിട്ട് ഒരു കാര്യോം കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പോകുവാ” ദീപ നിരാശയോടെ പോകാന്‍ നോക്കി. അനിത അവളെ പിടിച്ചു വച്ചു.
“ ഹഹാ,, നീ പിണങ്ങണ്ട.. ഇത് ആദ്യത്തെ സംഭവം അല്ല. കല്യാണം കഴിഞ്ഞിട്ട് ഇരുപത് കൊല്ലമായി. ഈ ഇരുപത് കൊ,ല്ലവും ഇങ്ങനെ തന്നെ ആയിരുന്നു. ഇതിങ്ങനെ പോകും. അത്രതന്നെ”
ദീപ ഒരു ഞെട്ടലോടെ അനിതയുടെ മുഖത്തേയ്ക്ക് നോക്കി. അനിത പറഞ്ഞതിന് അതിനു മറുപടി പറയാതെ ദീപ അവിടുന്ന് മാറിപ്പോയി. അവള് പറയാന്‍ വന്ന സന്തോഷ വാര്‍ത്ത പോലും പറഞ്ഞില്ല. അനിത വിളിച്ചിട്ടും ദീപ നിന്നില്ല. ഒരു സൊല്യുഷന്‍ പറഞ്ഞ് കൊടുക്കാന്‍ ഇല്ല. പറഞ്ഞ് കൊടുത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നുമില്ല.. ദീപ ചുറ്റും കണ്ണോടിച്ചു.. ഇവിടെ ഓരോരുത്തരും ഇങ്ങനെ ആകുമോ. ഉറക്കം കിട്ടാതെ കണ്ണ് ചുവന്നവര്‍…
ഇത് എല്ലാവരുടെയും കഥയാണോ. അതോ അനിത ചേച്ചിയുടെ മാത്രം കഥയാണോ. അവള് ചുറ്റുമൊന്നു കണ്ണോടിക്കാന്‍ തീരുമാനിച്ചു. അറിയണമല്ലോ,,, അറിഞ്ഞു വളരണമല്ലോ. എന്തൊക്കെയാണ് ചുറ്റുപാടും നടക്കുന്നതെന്ന്. അന്നത്തെ പകലും രാത്രിയും അവള്‍ക്ക് നേരം പോയില്ല. മനസ്സില്‍ അനിത ചേച്ചിയുടെ ആ ചുവന്ന കണ്ണുകളാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ അനിതയുടെ വീട്ടിലേയ്ക്ക് ദീപ പോയത്. കൂവലും വിളിയുമോന്നുമില്ലാതെ സമാധാനത്തോടെ കയറി ചെന്നു. പതിവ് പോലെ തന്നെ അനിത അടുക്കള ജോലിയില്‍ ആണ്. പ്രതീക്ഷിക്കാതെ പെട്ടെന്ന് ദീപയെ കണ്ടപ്പോള്‍ അനിതയോന്നു ഞെട്ടി..
“ നീ ഇതെപ്പോ വന്നു… കുറച്ചു ദിവസം ഈ ഭാഗത്തേയ്ക്ക് കണ്ടില്ലല്ലോ” ദീപ ഒന്നും മിണ്ടിയില്ല
“ എന്താടി… എന്താ നിനക്കൊരു വൈക്ലഭ്യം” ഒരു ചോദ്യത്തിനും ദീപ കൃത്യമായി മറുപടി പറയുന്നില്ല. ഇവള്‍ക്കിതെന്ത് പറ്റി എന്ന് ആലോചിച്ച് നില്‍ക്കുകയാണ് അനിത .
“ ചേച്ചി ഞാന്‍ വെറുതെ വന്നതാ.. ഞാന്‍ പോവ്വാ” അനിതയ്ക്ക് എന്തോ വല്ലാതെ ആയിപ്പോയി. അനിത പുറകെ ചെന്ന് കൈയ്യില്‍ പിടിച്ചു നിര്‍ത്തിയിട്ടും ദീപ നിന്നില്ല.
“ ചേച്ചിയുടെ ക,ഴുതിലെന്താ വരഞ്ഞ പാട്” പെട്ടെന്ന് ഒന്ന് ക,ഴുത്തില് തൊട്ട ശേഷം ഒന്നുമില്ലെടി എന്തോ പ്രാണി കടിച്ചതാണെന്ന് പറഞ്ഞ് അനിത ഒഴിഞ്ഞു. ഒന്നും മിണ്ടാതെ ദീപ വീട്ടിലേയ്ക്ക് മടങ്ങി. ദീപ ഇപ്പോള്‍ അനിതയുടെ അടുത്തേയ്ക്ക് പോകാറില്ല. മനസ്സില്‍ ഒരു കരി നിഴല്‍ വീണ പോലെ. അവര്‍ കുറച്ച് അകന്നത് പോലെ. ഒരിക്കല്‍ അനിത ദീപയെ അന്വേഷിച്ച് അവളുടെ വീട്ടില്‍ ചെന്നു. ഇവള്‍ക്കെന്ത് പറ്റി എന്ന് അറിയണം. കുറെ സമയമെടുത്തിട്ടാണെങ്കിലും കുത്തി കുത്തി ചോദിച്ചിട്ടാണെങ്കിലും ഒടുക്കം അവള് പറഞ്ഞു.
“നമുക്ക് സെല്‍ഫ് റെസ്പെക്ട്റ്റ് വേണം ചേച്ചി… ഒരാളുടെ അ,ടിമയായി അയാള്‍ പറയുന്നത് അതേപോലെ കേട്ട് അങ്ങനെ ജീവിക്കാന്‍ പാടില്ല” അവള് പറയുന്നതില്‍ കാര്യമുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അതിനി തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ല. അയാള്‍ക്ക് ദേഷ്യം കൂടുകയേ ഉള്ളൂ.
“ എന്ത് ചെയ്യും… നീ തന്നെ ഒരു വഴി പറഞ്ഞ് താ”
വഴിയുണ്ട്… ഇന്ന് ആളെന്ത് പറഞ്ഞാലും ചേച്ചി പറ്റില്ല എന്ന് പറഞ്ഞാ മതി. അയാള്‍ ബഹളം വച്ചാല്‍ ബാക്കി നമുക്ക് നോക്കാം”
പതിവ് തെറ്റിയില്ല. അന്നും അയാള്‍ ബഹളം വച്ചു. അനിതയെ തല്ലി. അയാളുടെ ശൌര്യം ഉച്ചസ്ഥായില്‍ എത്തിയപ്പോള്‍ അവിടെ പോലിസ് ജീപ്പ് വന്നു. അയാളെ പോലിസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി.
