എഴുത്ത് :-സൗമ്യ സാബു
എടി വിദ്യേ.. നിന്റെ ചെക്കനെ മര്യാദക്ക് വളർത്തിക്കോ.. ഇവനൊക്കെ മൊട്ടേന്നു വിരിഞ്ഞില്ല.. കയ്യിലിരുപ്പ് എന്താന്ന് നോക്കണേ..
ഉറഞ്ഞു തുള്ളുന്ന അനിലയേ കണ്ടു വിദ്യ അമ്പരന്നു.കഴുകി കൊണ്ടിരുന്ന തുണി ബക്കറ്റിലേക്ക് തന്നെയിട്ടു നൈറ്റിയിൽ കൈയ്യും തുടച്ചു അവൾ അനിലയുടെ അടുത്തേക്ക് എത്തി.
എന്താ അനിലേച്ചി പ്രശ്നം?? ഇവൻ എന്ത് ചെയ്തൂന്നാ??
വിദ്യേ,,ഇവന് വയസ്സ് ഏട്ടല്ലേ ഉള്ളൂ.. എന്നിട്ട് എന്തൊക്കെയാ ഉള്ളിലിരുപ്പ്.. പാറുക്കുട്ടിയും ഇവനും കൂടി ഹാളിൽ ഇരുന്നു കളിക്കുന്നത് കണ്ടിട്ടാ ഞാൻ അടുക്കളയിലേക്ക് പോയത്. കുറച്ചു നേരം കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതെ വന്നപ്പോ ഞാൻ വന്നു നോക്കി.. ഈ കുരുത്തം കെട്ടവൻ എന്റെ കൊച്ചിനെ… ഛെ.. ഇതൊക്കെ എവിടുന്നു പഠിച്ചു ഇത്രയും കുഞ്ഞിലേ…
വിദ്യയുടെ മുഖം ഇരുണ്ടു… അമ്പാടി എന്ത് ചെയ്തൂന്നാ ചേച്ചി പറയുന്നത്??
എന്റെ വിദ്യേ ഞാൻ കള്ളം പറയുന്നതല്ല. നീ തന്നെ നിന്റെ മോനോട് ചോദിക്ക് എന്താ ചെയ്തെന്ന്??
വിദ്യ അനിലയുടെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അമ്പാടി യെയും പാറുവിനെയും നോക്കി. ” അമ്പാടി,, മോനെന്താ പാറുവിനെ ചെയ്തേ? ഉ,പദ്രവിച്ചോ? അ,ടിക്കുക വല്ലോം ചെയ്തോ??
ഇല്ല.. അമ്മേ.. ഞാൻ പാറുക്കുട്ടിയെ ഒന്നും ചെയ്തില്ല.. ഞങ്ങൾ കളിക്കുവാരുന്നു. അമ്പാടി നിലത്തു നോക്കി പറഞ്ഞു. അമ്മേടെ മുഖത്ത് നോക്കിക്കേ.. അവൾ അവന്റെ മുഖം പിടിച്ചുയർത്തി.
പിന്നെന്തിനാ അനിലാന്റി ഇങ്ങനെ ഒക്കെ പറയുന്നത്?
അമ്മേ.. ഞാനും പാറുക്കുട്ടിയും അച്ഛനും അമ്മേം കളിക്കുവാരുന്നു.
അവന്റെ അച്ഛനും അമ്മേം കളി… അവൻ ചെയ്തത് എന്താന്ന് ചോദിക്ക് വിദ്യേ!!! അനില നിന്നു വിറയ്ക്കുകയാണ്.
വിദ്യ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.. മോനെന്താ പാറുക്കുട്ടിയെ ചെയ്തത്? എങ്ങനെയാ നിങ്ങൾ കളിച്ചതു?? അത് പറ..
അത്.. ഞാൻ അച്ഛനും പാറുക്കുട്ടി അമ്മയും.. ഞങ്ങൾ കട്ടിലിൽ കിടന്നു. ഞാൻ പാറുക്കുട്ടിയെ മുറുക്കെ കെട്ടിപ്പിടിച്ചു കൊറേ ഉമ്മയൊക്കെ കൊടുത്തു… അത്രേ ഉള്ളൂ അമ്മേ.. നിഷ്കളങ്ക മായി അമ്പാടി അത് പറഞ്ഞു തീർത്തപ്പോഴേക്കും വിദ്യയുടെ മനസ്സിൽ ഒരിടി വെ,ട്ടിക്കഴിഞ്ഞിരുന്നു.
മോനെ,, മോനോട് ഇതൊക്കെ ആര് പറഞ്ഞു തന്നു?? ഇങ്ങനെ ആണോ അച്ഛനും അമ്മയും കളിക്കുന്നത്?? വിദ്യയുടെ ശബ്ദം വിറച്ചിരുന്നു..
രാത്രി അച്ഛനും അമ്മയും കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും ഒക്കെ ഞാൻ കണ്ടിട്ടുണ്ടല്ലോ.. അമ്മ അപ്പോൾ ചിരിക്കുവേം ചെയ്യും.
വിദ്യയ്ക്ക് നിന്ന നിൽപ്പിൽ ഭൂമിലേക്ക് താണ് പോയാൽ മതിയെന്നായി.. അനിലയും തരിച്ചു നിൽക്കുകയാണ്. അവളും അങ്ങനൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.. നാണക്കേട് കൊണ്ട് വിദ്യ തല ഉയർത്തിയതേ ഇല്ല. എന്ത് പറയണമെന്നും അറിയില്ല.
അനില ഒന്നും പറയാതെ പാറുക്കുട്ടിയേം കൊണ്ട് വീട്ടിലേക്കു പോയി. വൈകുന്നേരം ആയി.അമ്പാടി ഹാളിൽ ഇരുന്നു ടോയ്സ് കൊണ്ട് കളിക്കുകയാണ്. വിദ്യയ്ക്ക് ഇരിക്കപൊറുതി ഇല്ല. രാത്രികളിൽ അവനുറങ്ങി എന്ന് കരുതി താനും രമേശേട്ടനും തമ്മിലുള്ള സ്നേഹ പ്രകടനങ്ങൾ മുഴുവനും അവൻ കണ്ടു കാണുമോ എന്നതാണ് മനസ്സിൽ. രമേശേട്ടൻ ഒരുപാടു തവണ പറഞ്ഞതാ അമ്പാടിയെ മാറ്റി വേറെ മുറിയിൽ കിടത്താം എന്ന്. താനാണ് സമ്മതിക്കാഞ്ഞത്. കുഞ്ഞല്ലേ എന്ന് വിചാരിച്ചു..
പക്ഷെ ഇപ്പോൾ ഇതറിഞ്ഞാൽ രമേശേട്ടനും തന്നെ കുറ്റപ്പെടുത്തും. അനിലേച്ചി ഇതിനി വേറെ ആരോടെങ്കിലും പറയുമോ?? അവളുടെ മനസ്സ് പലവിധ ചിന്തകളാൽ പുകഞ്ഞു..
കാളിങ് ബെൽ മുഴങ്ങി.. അമ്പാടി ഓടിപോയി വാതിൽ തുറന്നു. അനില ആണ്. അവൾ അകത്തേയ്ക്ക് കയറി വന്നു.
വിദ്യേ.. നിനക്കു നല്ല ടെൻഷൻ ഉണ്ടെന്നും നിന്റെ മനസ്സിൽ എന്താണെന്നും എനിക്കറിയാം.. നീ വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. അനില സോഫയിലേക്കിരുന്നു.
നോക്ക്.. കുഞ്ഞുങ്ങളെ സമയത്തു മാറ്റി കിടത്താത്തതിന്റെ പ്രശ്നമാണ് ഇതൊക്കെ.. ഇനിയിപ്പോ അത് എത്രയും പെട്ടെന്ന് ചെയ്യുക എന്നതാ വേണ്ടത്.
അനില തന്റെ പ്രയാസം മനസ്സിലാക്കിയത് വിദ്യയുടെ മനസ്സൊന്നു തണുപ്പിച്ചു. അറിയാം അനിലേച്ചി.. പക്ഷെ കുഞ്ഞല്ലേ എന്ന് കരുതി… തന്നെ കിടന്നാൽ പേടിച്ചാലോ, അവനെന്തെങ്കിലും ആവിശ്യം വന്നാൽ അറിയില്ലല്ലോ എന്നൊക്കെ വിചാരിച്ചു.
അവരുടെ പേടി മാറ്റേണ്ടത് നമ്മളാണ് വിദ്യ. ഒരു നാല് വയസ്സ് മുതൽ എങ്കിലും അവരെ മാറ്റികിടത്താൻ ശീലിപ്പിക്കണം. ഇന്നവൻ പാറുക്കുട്ടിയോട് ചെയ്തത് നിങ്ങളെ കണ്ടു പഠിച്ചിട്ടാണ്.അവനതു ക്ലാസ്സിൽ മറ്റു കൂട്ടുകാരോട് ഒക്കെ ആവർത്തിക്കും. മാത്രമല്ല നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ ചിലപ്പോൾ അവൻ മറ്റൊരു രീതിയിൽ എടുക്കാനും ചാൻസ് ഉണ്ട്.. അതായതു അച്ഛൻ അമ്മയെ ഉ,പദ്രവിക്കുന്നു എന്നൊക്കെ തോന്നാം.. അതൊക്കെ കുട്ടിയുടെ മനസ്സിനെ വല്ലാതെ ബാധിക്കും.
ഇന്ന് നീ അമ്പാടിയെ മറ്റൊരു റൂമിൽ കിടത്തി നീയും ഒപ്പം കിടക്കു.. പതിയെ അവനെ പറഞ്ഞു മനസ്സിലാക്കണം അമ്പാടി വലിയ കുട്ടിയായി, ഇനി പേരെന്റ്സ്ന്റെ ഒപ്പം കിടക്കുന്നതു നാണക്കേടാ എന്നൊക്കെ.. അവനുറങ്ങി കഴിഞ്ഞു നീ എണീറ്റു പോരണം. ചിലപ്പോ ഒന്നോ രണ്ടോ ആഴ്ച എടുത്തേക്കാം അവൻ അതിനോട് പൊരുത്തപ്പെടാൻ.. എന്നാലും ക്ഷമയോടെ നിങ്ങൾ അത് ചെയ്തേ പറ്റൂ..വേണെങ്കിൽ അവന്റെ മുറിയിൽ ഒരു ബെൽ കൂടി വെച്ചുകൊടുക്കണം എന്താവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി എന്ന് പറഞ്ഞ്.. പിന്നെ അമ്പാടിക്ക് ഒരു കൗൺസിലിംഗ് കൂടി കൊടുത്താൽ മതി.. അവൻ ok ആയിക്കോളും. നിങ്ങൾ തമ്മിലുള്ളത് എന്തെങ്കിലും കണ്ടത് അവന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് അവർ കൗൺസിലിംഗ് ലൂടെ മാറ്റിക്കോളും. നീ അതോർത്തു പേടിക്കണ്ട.
വിദ്യ ആശ്വാസത്തോടെ തലയാട്ടി.. Thanks അനിലേച്ചി.. നിങ്ങൾ എന്നെ മനസ്സിലാക്കിയല്ലോ..എന്റെ മോനോട് ദേഷ്യം ഒന്നും തോന്നരുതേ ചേച്ചി..ഇല്ലെന്റെ വിദ്യേ.. അന്നേരം കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നുന്നുള്ളത് നേരാ.. പക്ഷെ കാര്യം മനസ്സിലായപ്പോൾ അതൊക്കെ അങ്ങ് മാറി.. അമ്പാടിയും പാറുക്കുട്ടിയും എനിക്കൊരുപോലല്ലേ..
എന്നാ ഞാൻ പോട്ടെ.. നീ ഞാൻ പറഞ്ഞത് പോലൊക്കെ ചെയ്യ്.. കേട്ടോ..ശെരി ചേച്ചി…വിദ്യ ആശ്വാസത്തോടെ ചിരിച്ചു..
Nb: ചെയ്യണ്ടത് ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണം)
