പക്ഷേ അന്ന് വൈകുന്നേരം എന്റെ വീട്ടുമുറ്റത്ത് ഒരു പോലീസ് വാഹനം വന്നു നിന്നു.എനിക്കൊന്നും മനസ്സിലായില്ല…….

കാഴ്ച

രചന :അച്ചു വിപിൻ

അപ്പുറത്തെ വീട്ടിലെ പതിനൊന്ന് വയസ്സുള്ള കുട്ടി ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ കളിക്കാൻ വരുമായിരുന്നു.

അന്നും പതിവുപോലെ അവൻ വീട്ടിലെത്തി. കുട്ടികൾക്കൊപ്പം കുറച്ചുനേരം കളിച്ചു. സംസാരിച്ചും ചിരിച്ചും സമയം പോയി.

അവൻ പോയതിന് ശേഷമാണ് മേശപ്പുറത്ത് വെച്ചിരുന്ന നൂറ് രൂപ കാണാനില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്.

വീട്ടിൽ മറ്റാരും വന്നിരുന്നില്ല.

അവൻ തന്നെയായിരിക്കുമോ എടുത്തതെന്നെനിക്ക് സംശയം തോന്നി.

അടുത്ത ദിവസം ഞാൻ അവനെ അടുത്തേക്ക് വിളിച്ചു.

“മോനേ നീ ഇന്നലെ മേശപ്പുറത്ത് ഇരുന്ന നൂറ് രൂപ എടുത്തിരുന്നോ?”

അവൻ ഒന്നും പറഞ്ഞില്ല.

ഞാൻ വീണ്ടും ചോദിച്ചപ്പോൾ അവൻ സത്യം എന്നോട് തുറന്നു പറഞ്ഞു.

ഞാൻ അവനെ ശകാരിച്ചില്ല. പകരം സ്നേഹത്തോടെ അവനെ ഉപദേശിച്ചു.

നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അങ്കിളിനോട് ചോദിച്ചാൽ മതി,ആരും അറിയാതെ ഒരാളുടെ സാധനം എടുത്താൽ അത് തെറ്റാണ്.ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്.”

അത്രയും പറഞ്ഞ് ഞാൻ അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു.

പക്ഷേ അന്ന് വൈകുന്നേരം എന്റെ വീട്ടുമുറ്റത്ത് ഒരു പോലീസ് വാഹനം വന്നു നിന്നു.

എനിക്കൊന്നും മനസ്സിലായില്ല.

“നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്.”

ഞാൻ ഞെട്ടിപ്പോയി.

“എന്ത് പരാതി?”

പതിനൊന്ന് വയസ്സുള്ള ആ കുട്ടി വീട്ടിൽ പോയി പറഞ്ഞത് ഞാൻ അവനെ ലൈം. ഗികമായി ഉ.പദ്രവിക്കാൻ ശ്ര.മിച്ചുവെന്നാണ്.

ഒരു നിമിഷം എന്റെ ചുറ്റുമുള്ള ലോകം നിശ്ചലമായി.

അത് കള്ളമാണ്…

ഞാൻ പറഞ്ഞെങ്കിലും എന്റെ ഭാര്യ ഒഴികെ ആരും അത് കേൾക്കാൻ തയ്യാറായില്ല.

ഒരു കുട്ടി പറഞ്ഞാൽ അതിന് പിന്നിൽ സത്യമുണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത.

എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെ ഇരിക്കുമ്പോൾ എന്റെ മനസ്സിലൂടെ ഒരേയൊരു ചിന്ത മാത്രമായിരുന്നു കടന്നുപോയത്.

ഞാൻ ചെയ്യാത്ത ഒരു കാര്യത്തിന് എന്റെ ജീവിതം മുഴുവൻ ഇനി എന്താകും?

അയൽക്കാരുടെ നോട്ടങ്ങൾ…

ബന്ധുക്കളുടെ ചോദ്യങ്ങൾ…

സമൂഹത്തിന്റെ വിധി…

ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഒരു പരാതി മാത്രം മതിയായിരുന്നു ഒരാളെ കുറ്റക്കാരനാക്കാൻ.

എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതിനു തൊട്ട് പിന്നാലെ എന്റെ ഭാര്യ അങ്ങോട്ടെത്തി.

എന്റെ വീട്ടിലെ ഹാളിൽ ഒരു CCTV ക്യാമറ ഉണ്ടായിരുന്നു.അതിൽ എല്ലാ ദിവസവും റെക്കോർഡ് ചെയ്തിരുന്നു.

കുട്ടി വീട്ടിലേക്ക് വന്നത് മുതൽ…

മേശയ്ക്കരികിൽ പോയത്…

നൂറ് രൂപ എടുത്തത്…

ഞാൻ അവനെ വിളിച്ചത്…

അവനോട് സംസാരിച്ചത്…

അവൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് വരെ എല്ലാം അതിലുണ്ടായിരുന്നു.

CCTV ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

സത്യം പതുക്കെ പുറത്തുവന്നു.

ആ കുട്ടിയെ ഞാൻ ഉ.പദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, അവൻ നൂറ് രൂപ എടുത്തതും,.ഞാൻ അവനെ ശകാരിക്കാതെ ഉപദേശിച്ചതും ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

നൂറ്‌ രൂപ മോഷ്ടിച്ചത് ഞാൻ അവന്റെ വീട്ടുകാരോട് പറഞ്ഞാലോ എന്ന് ഭയന്നിട്ടാണവൻ ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്.

സ്വന്തം മകനെ പോലെ ഞാൻ കണ്ടൊരു കുട്ടിയാണ് എന്നോടീ മഹാപാപം ചെയ്തത്.

എന്തായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അവസാനം ഞാൻ കുറ്റവിമുക്തനായി.

വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ഹാളിലെ ആ CCTV ക്യാമറയിലേക്ക് ഞാൻ കുറച്ചുനേരം നോക്കി നിന്നു.

കഴിഞ്ഞ ദിവസം വരെ അതൊരു സാധാരണ ക്യാമറ മാത്രമായിരുന്നു.

പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ, ആ കാമറ എനിക്ക് വേണ്ടി സാക്ഷി പറഞ്ഞു. അതിനു ശേഷം ഞാൻ ഒരു കാര്യം മനസ്സിലാക്കി.

കുട്ടികളെ വിശ്വസിക്കണം പക്ഷേ ഒരു കുട്ടി പറഞ്ഞതുകൊണ്ട് മാത്രം മറ്റൊരാളെ കുറ്റക്കാരനാക്കുകയും ചെയ്യരുത്.

ഒരു ആരോപണം കൊണ്ട് ഒരാളുടെ ജീവിതം തകർക്കാൻ നിമിഷങ്ങൾ മാത്രം മതി.

POCSO ഒരു സംരക്ഷണ നിയമമാണ്, അല്ലാതെ ഒരാളെ തകർക്കാൻ ഉള്ള ആയുധമല്ല.

കുട്ടികൾക്കെതിരെയുള്ള ലൈം.ഗികാതിക്ര.മങ്ങൾക്കെതിരെ ശക്തമായി നില കൊള്ളണം അവരുടെ പരാതികൾ ഗൗരവത്തോടെ അന്വേഷിക്കുകയും വേണം.

പക്ഷേ ഒരു പരാതി ഉയർന്നതുകൊണ്ട് മാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കരുത്.

പരാതി കുറ്റം തെളിയിച്ചതിന് തുല്യമല്ല.

തെളിവുകളും സാഹചര്യങ്ങളും പരിശോധിച്ച് സത്യം കണ്ടെത്തണം.

ഒരു വ്യാ.ജ ആരോപണം ഒരു നിരപരാധിയുടെ ജീവിതം തകർക്കാൻ കഴിയും.

കുട്ടികളെ സംരക്ഷിക്കണം… അതോടൊപ്പം നിരപരാധികളെയും സംരക്ഷിക്കണം.

POCSO യഥാർത്ഥ ഇരകൾക്ക് നീതി നൽകാനുള്ള നിയമമാകണം, ആരുടേയും വ്യക്തിപരമായ വൈ.രാഗ്യത്തിനുള്ള ആ.യുധമാകരുത്.

രചന ഇഷ്ടം ആയെങ്കിൽ അഭിപ്രായം അറിയിക്കണേ 🥰

Leave a Reply

Your email address will not be published. Required fields are marked *