എന്റെ ഓരോ കാര്യത്തിനും നിങ്ങളോട് അനുവാദം ചോദിച്ചു നടക്കാൻ എന്നെക്കൊണ്ട് കഴിയില്ല. ജോലി കഴിഞ്ഞ് സഹപ്രവർത്തകരുടെ കൂടെ പോയതിന്…..

Story Written by Jk

“നീ ഇന്നലെ എപ്പോഴാ വീട്ടിലെത്തിയത്??”

രാവിലെ വിളിച്ചപ്പോൾ ശിവൻ ആദ്യം ചോദിച്ചത് അതാണ്. അത് കേട്ടതും സൗമ്യ ഒന്ന് പരുങ്ങി.

​”എന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. അതിന് ഒരു ചെറിയ വിരുന്ന് തരാമെന്ന് അവൾ പറഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടി ഇന്നലെ വൈകുന്നേരം ഓഫീസിന് ശേഷം ഒന്ന് കൂടി, അതാണ് വൈകിയത്,” സൗമ്യ പറഞ്ഞു.

​സൗമ്യ പറഞ്ഞത് കേട്ടതും ശിവന്റെ ഭാവം ആകെ മാറി. ഫോണിലൂടെയാണെങ്കിലും അവന്റെ ശബ്ദത്തിലെ ദേഷ്യം വ്യക്തമായിരുന്നു.

​”പോകുന്ന വിവരം എനിക്ക് ഒരു വാക്ക് ഫോൺ ചെയ്ത് പറഞ്ഞാൽ എന്തായിരുന്നു?? സാധാരണ ആറുമണിക്ക് വീട്ടിൽ വരുന്ന ഒരാൾ ആ സമയത്ത് വന്നില്ലെങ്കിൽ കൂടെയുള്ളവർ പേടിക്കും എന്ന് നിനക്ക് അറിയില്ലേ?? കുറഞ്ഞത് നീ എവിടെയാണുള്ളത് എന്ന് വിളിച്ചു പറയാനുള്ള ഒരു മാന്യത എങ്കിലും നിനക്ക് കാണിച്ചുകൂടെ??”

​ശിവൻ അത്രയും പറഞ്ഞതും സൗമ്യ ഉറഞ്ഞുതുള്ളാൻ തുടങ്ങി. “എന്റെ ഓരോ കാര്യത്തിനും നിങ്ങളോട് അനുവാദം ചോദിച്ചു നടക്കാൻ എന്നെക്കൊണ്ട് കഴിയില്ല. ജോലി കഴിഞ്ഞ് സഹപ്രവർത്തകരുടെ കൂടെ പോയതിന് എന്തിനാണ് ഇത്ര വലിയ ബഹളം വയ്ക്കുന്നത്? എന്നെ എപ്പോഴും സംശയിക്കാനും ഉപദേശിക്കാനും വരേണ്ട,” എന്ന് പറഞ്ഞ് അവൾ ദേഷ്യത്തോടെ സംസാരം അവസാനിപ്പിച്ചു.

​വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു സൗമ്യ. അവളുടെ വീട്ടിൽ സാമ്പത്തികമായി വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നു.

ശിവൻ വർഷങ്ങളോളം ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് അവൻ സ്വന്തമായി ഒരു നല്ല വീട് വച്ചു. അതോടൊപ്പം പ്രായമായി വരുന്ന സഹോദരിമാരുടെ വിവാഹം ഭംഗിയായി നടത്തി അയച്ചു.

തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഒരു സ്വന്തം ജീവിതത്തെക്കുറിച്ച് ശിവൻ ചിന്തിക്കാൻ തുടങ്ങിയത്.

​തനിക്ക് ലഭിക്കുന്ന പങ്കാളി ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ആളായിരിക്കണം എന്ന് ശിവന് നിർബന്ധമുണ്ടായിരുന്നു.

കഷ്ടപ്പാട് അറിഞ്ഞു വളർന്ന പെൺകുട്ടിയാണെങ്കിൽ കുടുംബത്തിന്റെ വിലയും സ്നേഹവും അറിയും എന്നായിരുന്നു അവൻ കരുതിയത്. അങ്ങനെയാണ് അവൻ സൗമ്യയെ കണ്ടെത്തുന്നതും വിവാഹം കഴിക്കുന്നതും.

​വിവാഹം കഴിഞ്ഞ ശേഷമാണ് സൗമ്യക്ക് തുടർ പഠനത്തിന് ആഗ്രഹമുണ്ടെന്ന കാര്യം ശിവൻ അറിയുന്നത്. അവൾ പഠിക്കാൻ വളരെ മിടുക്കിയായിരുന്നു.

ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് അയക്കുന്ന പണം ഉപയോഗിച്ച് ശിവൻ അവളെ പഠിപ്പിച്ചു. അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും അവൻ പൂർണ്ണ പിന്തുണ നൽകി.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവൾ പഠിക്കുമ്പോൾ ആവശ്യമായ എല്ലാ സഹായങ്ങളും അവൻ നൽകിയിരുന്നു.

തുടർന്ന് അവൾ പി എസ് സി പരീക്ഷ എഴുതി. ശിവന്റെ പ്രാർത്ഥനയും സൗമ്യയുടെ അധ്വാനവും ഫലം കണ്ടു, അവൾക്ക് സർക്കാർ ജോലി ലഭിച്ചു.

​എന്നാൽ, ജോലി കിട്ടിയത് മുതൽ സൗമ്യയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി.

അതുവരെ സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന സൗമ്യക്ക് ശിവനോട് ഒരു വിലയും ഇല്ലാതായി. കയ്യിൽ സ്വന്തമായി പണം വന്നു തുടങ്ങിയപ്പോൾ അവൾക്ക് സ്വതന്ത്രയായി ജീവിക്കണം എന്ന ചിന്ത തലപൊക്കി.

മുൻപൊക്കെ എവിടെയെങ്കിലും പോവുകയാണെങ്കിൽ ശിവനോടും അവന്റെ വീട്ടുകാരോടും വിളിച്ച് പറയാറുള്ളവൾ, പിന്നീട് തന്റെ കാര്യങ്ങൾ ഒന്നും ആരെയും അറിയിക്കാതെയായി.

​വൈകുന്നേരം ജോലി കഴിഞ്ഞ് എവിടെയെങ്കിലും ചുറ്റിക്കറങ്ങി രാത്രി വൈകിയാവും അവൾ വീട്ടിലെത്തുക. ഇതിനെക്കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്താൽ അവൾ വീട്ടിൽ വലിയ ബഹളം വയ്ക്കും.

“ഇത് എന്റെ സ്വാതന്ത്ര്യമാണ്. ഞാൻ എന്റെ സ്വന്തം അധ്വാനം കൊണ്ടാണ് ജീവിക്കുന്നത്. അതിൽ നിങ്ങൾ ആരും കൈകടത്തേണ്ടതില്ല,” എന്ന് പറഞ്ഞ് അവൾ എല്ലാവരെയും വായടപ്പിച്ചു.

ശിവൻ ഫോണിൽ വിളിച്ച് ഉപദേശിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ അവനെ കളിയാക്കുകയും വഴക്കിടുകയും ചെയ്തു.
​ഒടുവിൽ വർഷങ്ങളുടെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ശിവൻ നാട്ടിൽ സ്ഥിരമായി താമസിക്കാൻ വന്നു.

തന്റെ ഭാര്യയോടൊപ്പം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കാം എന്നായിരുന്നു അവൻ കരുതിയത്…

നാട്ടിൽ വന്നതുകൊണ്ട് തന്നെ അയാൾക്ക് ഒരു ഷോപ്പിൽ എടുത്തുകൊടുക്കാൻ ഉള്ള ജോലിയാണ് കിട്ടിയത്… അത് സൗമ്യയ്ക്ക് വളരെ നാണക്കേടായി തോന്നി
തന്റെ അന്തസ്സിനൊത്ത് ഉയരാത്ത ഭർത്താവിന്റെ കൂടെ ജീവിക്കാനോ നിൽക്കാനോ ഉള്ള മനസ്സ് പോലും സൗമ്യ കാണിച്ചില്ല.

.എപ്പോഴും ഓരോ നിസ്സാര കാരണങ്ങൾ പറഞ്ഞ് തന്നിഷ്ടം കാണിച്ച് അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും.
​രാത്രി സമയങ്ങളിൽ പോലും ശിവനൊപ്പം നിൽക്കാൻ അവൾക്ക് താല്പര്യമില്ലായിരുന്നു.

സൗമ്യയുടെ മനസ്സിൽ വലിയൊരു അഹങ്കാരം വളർന്നിരുന്നു. ഉയർന്ന ജോലിയും ഉയർന്ന സമൂഹത്തിൽ പദവിയുമുള്ള തന്റെ നിലവാരത്തിന് ശിവൻ പോരാ എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ശക്തമായി.

സാധാരണക്കാരനായ, വലിയ പഠിപ്പില്ലാത്ത ശിവൻ തനിക്ക് ചേർന്നവനല്ലെന്ന് അവൾ ചിന്തിച്ചു.
​സൗമ്യയുടെ ഈ മാറ്റവും പെരുമാറ്റവും ശിവനെ വല്ലാതെ വേദനിപ്പിച്ചു.

താൻ സ്നേഹിച്ച, താൻ താങ്ങായി നിന്ന ഭാര്യയിൽ നിന്ന് ഇത്തരം ഒരു അനുഭവം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സൗമ്യയുടെ മനസ്സിലെ വലിപ്പച്ചെറുപ്പവും തന്നെക്കുറിച്ചുള്ള പുച്ഛവും മനസ്സിലാക്കിയ ശിവൻ ഒടുവിൽ മനസ്സ് കല്ലാക്കി ഒരു തീരുമാനമെടുത്തു.

അവൻ അവളോട് നേരിട്ട് പറഞ്ഞു, “നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയില്ല. അതിനാൽ നമ്മൾ തമ്മിൽ പിരിയുന്നതാണ് ഇരുവർക്കും നല്ലത്.”
​ശിവൻ അത് പറയുമ്പോൾ അവൾ എതിർക്കുമെന്നോ അല്ലെങ്കിൽ മാപ്പ് പറഞ്ഞ് കൂടെ നിൽക്കുമെന്നോ ഒരുപക്ഷേ അവൻ കരുതിയിരിക്കാം.

എന്നാൽ കേട്ടപാടെ അവളും പിരിയാൻ പൂർണ്ണമായി തയ്യാറായി. ശിവന്റെ കൂടെയുള്ള ജീവിതം ഒഴിവാക്കാൻ കാത്തിരുന്നത് പോലെയായിരുന്നു അവളുടെ പ്രതികരണം.

അത് ശിവന് വലിയൊരു ഷോക്ക് ആയി മാറി. താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണാണ് വളരെ എളുപ്പത്തിൽ തന്നെ ഉപേക്ഷിക്കാൻ തയ്യാറായത് എന്നത് അവന് താങ്ങാൻ കഴിഞ്ഞില്ല.

എങ്കിലും മറ്റു വഴികളില്ലാത്തതിനാൽ നിയമപരമായിത്തന്നെ ശിവൻ അവൾക്ക് വിവാഹമോചനം നൽകി.
​ഡിവോഴ്സ് കിട്ടിയതോടെ സൗമ്യ തന്റെ ആഗ്രഹപ്രകാരം ജീവിക്കാൻ തുടങ്ങി.

ജോലിസ്ഥലത്തും സമൂഹത്തിലും വലിയ സ്ഥാനമാനങ്ങളുള്ള, തന്റെ നിലയ്ക്കൊത്ത യോഗ്യനായ ഒരുത്തനെ അവൾ കണ്ടുപിടിച്ചു.

അധികം വൈകാതെ തന്നെ അവൾ അയാളെ രണ്ടാമത് വിവാഹവും കഴിച്ചു. വലിയ പണക്കാരനും വലിയ ജോലി ഉള്ളവനുമാണ് തന്റെ പുതിയ ഭർത്താവ് എന്നതിൽ അവൾ ഒരുപാട് അഭിമാനിച്ചു.

​എന്നാൽ ആ പുതിയ ജീവിതം അധികനാൾ സന്തോഷത്തോടെ മുന്നോട്ട് പോയില്ല. അവിടെ ജീവിച്ചു തുടങ്ങിയ അന്ന് മുതൽ ശിവന്റെ യഥാർത്ഥ വില സൗമ്യ അറിയാൻ തുടങ്ങി.

മുൻപ് ശിവന്റെ കൂടെ ജീവിച്ചിരുന്നപ്പോൾ അവളുടെ ഓരോ കാര്യങ്ങളും അവൻ കണ്ടറിഞ്ഞാണ് ചെയ്തിരുന്നത്..

. സൗമ്യ ചോദിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് ആവശ്യമായതെല്ലാം ശിവൻ എത്തിച്ചു കൊടുക്കുമായിരുന്നു. അവൾക്ക് സന്തോഷവും സങ്കടവും വരുമ്പോൾ എന്നും ഒരു നല്ല കൂട്ടായി, കാവലായി അവൻ കൂടെയുണ്ടായിരുന്നു.

​എന്നാൽ വലിയ കൊമ്പത്തെ ബന്ധം നോക്കി കണ്ടുപിടിച്ച പുതിയ ഭർത്താവിന് സൗമ്യയോട് യാതൊരു സ്നേഹമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. അയാൾക്ക് അവളുടെ പണത്തോടും പദവിയോടും മാത്രമായിരുന്നു താല്പര്യം.

സൗമ്യയുടെ വ്യക്തിത്വത്തിന് അയാൾ ഒരു വിലയും നൽകിയില്ല. രാത്രി വൈകി വീട്ടിലെത്തുന്നതിനും സംസാരിക്കുന്നതിനുമെല്ലാം അയാൾ അവളെ ക്രൂ.രമായി കുറ്റപ്പെടുത്തി.

പലപ്പോഴും മാനസികമായും ശാ.രീരികമായും അവളെ ഉ.പദ്രവിക്കാൻ തുടങ്ങി. സൗമ്യക്ക് അവിടെ ഒരു സ്വതന്ത്രമായ അഭിപ്രായം പറയാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല.

​ഒടുവിൽ പണവും പദവിയും മാത്രം നോക്കി പോയ ആ ബന്ധം നരകതുല്യമായി മാറി. ഭർത്താവിന്റെയും അവന്റെ വീട്ടുകാരുടെയും പീ.ഡനം സഹിക്കാൻ കഴിയാതെ ഒടുവിൽ ആ വീട്ടിൽ നിന്ന് സൗമ്യക്ക് ഇറങ്ങേണ്ടി വന്നു.

അങ്ങനെ രണ്ടാം വിവാഹബന്ധവും തകർന്ന് അവൾ കണ്ണീരോടെ പുറത്തേക്കിറങ്ങി.
​മറ്റൊരു വഴിയുമില്ലാതെ സൗമ്യ സ്വന്തം വീട്ടിലേക്ക് തിരികെ എത്തി.

മുൻപത്തെപ്പോലെ അല്ല, ഇപ്പോൾ അവൾക്ക് നല്ലൊരു സർക്കാർ ജോലിയും മാസം തോറും കൃത്യമായ വരുമാനവുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് സ്വന്തം വീട്ടുകാർ അവളെ അവിടെ നിൽക്കാൻ സമ്മതിച്ചത്.

അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല അത്. ​വീട്ടിലെത്തിയ സൗമ്യയെ ആങ്ങളമാരും അവരുടെ ഭാര്യമാരും ചേന്ന് ചൂഷണം ചെയ്യാൻ തുടങ്ങി.

ആ വീട്ടിലെ മുഴുവൻ ചിലവുകളും സൗമ്യയെക്കൊണ്ട് അവർ നടത്തിച്ചു. റേഷൻ വാങ്ങുന്നത് മുതൽ ആങ്ങളമാരുടെ മക്കളുടെ പഠനച്ചിലവും വീട്ടുചെലവുകളും വരെ സൗമ്യയുടെ ശമ്പളം കൊണ്ടാണ് നടന്നിരുന്നത്.

വീട്ടിലെ എല്ലാ ജോലികളും അവൾ ചെയ്യണമായിരുന്നു. ചുരുക്കത്തിൽ, സ്വന്തം വീട്ടിൽ വെറും ഒരു കറവ പശുവിനെ പോലെയാണ് അവർ അവളെ കണ്ടത്.

പണം തരുന്ന ഒരു യന്ത്രം മാത്രമായി അവൾ അവിടെ മാറി. ആരും അവളോട് സ്നേഹത്തോടെ സംസാരിച്ചില്ല, എല്ലാവർക്കും അവളുടെ പണം മാത്രമായിരുന്നു പ്രധാനം. ​ഇതിനിടയിലാണ് സൗമ്യ ആ വിവരമറിയുന്നത്, ശിവൻ പുനർവിവാഹിതനായി എന്ന്!

​സൗമ്യ ഉപേക്ഷിച്ചു പോയെങ്കിലും, മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്തിട്ടുള്ള ശിവന്റെ നല്ല സ്വഭാവത്തിന് ദൈവം കൊടുത്ത് സമ്മാനമായിരുന്നു അവന്റെ പുതിയ ഭാര്യ.

ശിവന്റെ സ്നേഹവും കരുതലുകളും മനസ്സിലാക്കുന്ന, അവനെ ബഹുമാനിക്കുന്ന ഒരു നല്ല പെൺകുട്ടിയെത്തന്നെ ശിവന് പങ്കാളിയായി ലഭിച്ചു. അവർ രണ്ടുപേരും യാതൊരു പരാതികളുമില്ലാതെ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നുണ്ടായിരുന്നു.

​ആ വാർത്ത സൗമ്യയുടെ ഉള്ളിൽ വലിയൊരു പ്രഹരമായി പതിച്ചു. താൻ ത.ല്ലിക്കെടുത്താൻ നോക്കിയ ശിവന്റെ ജീവിതം പൂത്തുലഞ്ഞു നിൽക്കുന്നത് അവൾ അറിഞ്ഞു. തന്റെ അഹങ്കാരവും തന്നിഷ്ടവും കൊണ്ടാണ് കൈയ്യിലിരുന്ന നിധിയെ താൻ എറിഞ്ഞുകളഞ്ഞത് എന്ന് അവൾ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു.

​പക്ഷേ ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന സത്യം സൗമ്യക്ക് അറിയാമായിരുന്നു. പുതിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം അവൾ തകർന്നുപോയിരുന്നു. സ്വന്തം വീട്ടിൽ എല്ലാവരുടെയും കുത്തുവാക്കുകൾ കേട്ട്, സാമ്പത്തിക ആവശ്യങ്ങൾ മാത്രം തീർത്തു കൊടുക്കുന്ന ഒരു കറവ പശുവിനെ പോലെ, ജീവച്ഛവമായി സൗമ്യ ഇപ്പോൾ സ്വന്തം വീട്ടിൽ മരിച്ചു ജീവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *