“ഇരുളിലെ വെളിച്ചം
“രചിതാവ് – അനിഷ”
”നിർത്തടാ വൃത്തികെട്ട കിളവാ! അച്ഛനെന്ന് വിളിക്കാൻ പോലും എനിക്ക് ഇപ്പോൾ അറപ്പ് തോന്നുന്നു. നിന്റെ കാമം തീർക്കാൻ വേണ്ടി എന്റെ പെണ്ണിന്റെ നേരെ കൈയോങ്ങുമ്പോൾ, നിന്നെ വിശ്വസിച്ച് അതിർത്തിയിൽ കാവൽ നിന്ന മകനെ നീ ഓർക്കേണ്ടതായിരുന്നു! നിന്റെ ഈ തലയിലെ മുറിവില്ലേ… അത് എന്റെ ഉമയുടെ ചാരിത്ര്യത്തിന്റെ കരുത്താണ്!”
സുഭദ്ര (കരച്ചിലോടെ കൈകൂപ്പി):
“മോനേ… ആസിം… ഞങ്ങളെ ചതിച്ചതാടാ അവൾ… നീ അമ്മയെ വിശ്വസിക്ക്…”
ആസിം (ഗർജ്ജിച്ചുകൊണ്ട്):”ഇനിയും ആ കള്ളനാവ് ഉയർത്തരുത് അമ്മേ! പെറ്റമ്മയാണ് പോലും… ഗർഭപാത്രമില്ലാത്തതിന്റെ അസൂയ മുഴുവൻ തീർത്തത് ഇന്നലെ കയറിവന്ന ഒരു പാവം പെണ്ണിനോടാണല്ലേ? മറ്റുള്ളവരുടെ കൂടെ ഒളിച്ചോടിയ സ്വന്തം മകളുടെ വേ.ശ്യാവൃത്തി ഒളിപ്പിക്കാൻ വേണ്ടി, എന്റെ ഭാര്യയെ വേ.ശിയാക്കാൻ നോക്കിയ നിന്നെ ഈ ലോകം അമ്മയെന്ന് വിളിക്കില്ല. അതിനെല്ലാം പുറമെ… എന്റെ ചോരയാണോ എന്ന് നീ ചോദിച്ച ഈ പിഞ്ചുകുഞ്ഞിനെ… ഈ കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയാൻ നിനക്ക് എങ്ങനെ കൈവന്നു സുഭദ്രാ?!”
രഞ്ജിനി (പേടിയോടെ):
“ഏട്ടാ… ഞാൻ…”
ആസിം (പോലീസിന്റെ സൈറൺ ശബ്ദം കേൾക്കുമ്പോൾ ഉറച്ച ശബ്ദത്തിൽ):
“എന്റെ ചോര നീരാക്കി നീയും നിന്റെ പോക്കിരി ഭർത്താവും കൂടി ഉണ്ടാക്കിയ ആ വലിയ വീടുണ്ടല്ലോ… അത് നാളെ കോടതി വഴി ഞാൻ തിരിച്ചുപിടിക്കും. എന്റെ പണവും ഉമയുടെ സ്വർണ്ണവും അനുഭവിച്ച് നീ ആഢംബരത്തിൽ വാഴേണ്ട. ഈ ആസിം താലി കെട്ടിയത് നിനക്കൊക്കെ പണിയെടുക്കാനും, നിന്റെ അച്ഛന് കാ.മം തീർക്കാനും ഉള്ള ഒരു വേലക്കാരിയെയല്ല…
എന്റെ നെഞ്ചിന്റെ പകുതിയെയാണ്! ആ അഴിക്കുള്ളിൽ കിടന്ന് അനുഭവിക്ക് നിങ്ങൾ എല്ലാവരും!” പകൽ വെളിച്ചത്തിന് പോലും അത്രയെളുപ്പം കടന്നുചെല്ലാൻ മടിയ്ക്കുന്ന വലിയൊരു തറവാട്ടു വീടായിരുന്നു അത്. പുറമെ നിന്ന് നോക്കുന്നവർക്ക് ഐശ്വര്യത്തിന്റെ പ്രതീകം. എന്നാൽ ആ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു—ഉമ. രാജ്യത്തിന്റെ അതിർത്തിയിൽ, ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ആസിമിന്റെ ഭാര്യ.
ആസിമുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമേ ആയിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവൻ തിരികെ ഡ്യൂട്ടിയിലേക്ക് പോയിരുന്നു. അവൻ പോയതോടെയാണ് ആ വീട്ടിലെ മനുഷ്യരുടെ യഥാർത്ഥ മുഖങ്ങൾ പുറത്തുവന്നത്. ആസിമിന്റെ അച്ഛനായ ശേഖരൻ പിള്ള എന്ന വൃദ്ധനായിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ ശാപം. പ്രായം വാർദ്ധക്യത്തോടടുത്തിട്ടും സ്ത്രീകളോടുള്ള അയാളുടെ മോശം ചിന്തകൾക്കോ പ്രവർത്തികൾക്കോ യാതൊരു മാറ്റവുമുണ്ടായിരുന്നില്ല.
ശേഖരൻ പിള്ളയുടെ ഭാര്യയായ സുഭദ്രയ്ക്ക് ചെറുപ്പത്തിലേ തന്നെ ഗർഭപാത്ര സംബന്ധമായ ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടി വന്നു. തനിക്ക് ശാരീരികമായി അസുഖങ്ങൾ ബാധിച്ചതോടെ, ശേഖരൻ പിള്ള മറ്റ് സ്ത്രീകളുടെ പിന്നാലെ നടക്കുന്നത് സുഭദ്രയുടെ ഒരു സ്ഥിരം കാഴ്ചയായി മാറി. എന്നാൽ സ്വന്തം ഭർത്താവിന്റെ ഈ വൃ.ത്തികെട്ട സ്വഭാവത്തെ തിരുത്തുന്നതിന് പകരം, അതിനെല്ലാം കൂട്ടുനിൽക്കുകയും വീട്ടിൽ വരുന്ന മരുമകളെ ശത്രുവായി കാണുകയുമാണ് സുഭദ്ര ചെയ്തത്.
തനിക്ക് കുട്ടികളുണ്ടാകാനുള്ള ഭാഗ്യം ഇല്ലാതെ പോയതിന്റെ അസൂയയും ദേഷ്യവും മുഴുവൻ സുഭദ്ര തീർത്തിരുന്നത് ഉമയോടായിരുന്നു. മകനും മരുമകളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആ അസൂയ നിറഞ്ഞ മനസ്സിന് സാധിക്കുമായിരുന്നില്ല. വീട്ടിലിരുന്ന് സദാസമയവും നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് ഉമയെക്കുറിച്ച് നുണകൾ പറയുക എന്നതായിരുന്നു സുഭദ്രയുടെ പ്രധാന വിനോദം.
അവർക്കൊരു മകളുണ്ടായിരുന്നു—രഞ്ജിനി. അമ്മയെപ്പോലെ തന്നെ കുടിലബുദ്ധിയും അസൂയയും നിറഞ്ഞവൾ. വഴിപി.ഴച്ച സ്വഭാവമുള്ള രഞ്ജിനി, ഉത്തരവാദിത്ത മില്ലാത്ത ഒരു പുരുഷനുമായി പ്രണയത്തിലാവുകയും അവന്റെ കൂടെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
അവനാണെങ്കിൽ ഒരു പണിക്കും പോകാത്തവൻ, സ്വന്തം കുട്ടികളെപ്പോലും നോക്കാൻ ശേഷിയില്ലാത്തവൻ. ഭാരം താങ്ങാൻ വയ്യാതാകുമ്പോൾ അവൻ രഞ്ജിനിയെയും കുട്ടികളെയും എപ്പോഴും സുഭദ്രയുടെ വീട്ടിൽ കൊണ്ടുതള്ളും.
ഇവിടെ വന്നാൽ രഞ്ജിനി ഒരു ജോലിയും ചെയ്യില്ല. രാവിലെ മുതൽ രാത്രി വരെ ആ പാവം ഉമയെക്കൊണ്ട് അ.ടിമയെപ്പോലെ പണിയെടുപ്പിക്കും. വീട്ടിലെ സർവ്വ സുഖങ്ങളും അനുഭവിച്ച്, ഉമയുടെ സ്വർണ്ണവും ആസിം അയക്കുന്ന പണവും തട്ടിയെടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
രഞ്ജിനിയുടെ കൂടെയുള്ളവൻ ഒരു പോക്കിനും കൊള്ളാത്തവനായതുകൊണ്ട് അവർക്ക് ജീവിക്കാൻ പണം വേണ മായിരുന്നു. ഇതിനായി സുഭദ്രയും ശേഖരൻ പിള്ളയും ചേർന്ന് വലിയൊരു ചതി പ്ലാൻ ചെയ്തു. ഉമയുടെ വിവാഹ സ്വർണ്ണമെല്ലാം അവർ ഓരോ കാരണങ്ങൾ പറഞ്ഞ് വാങ്ങി പണയം വെച്ചു. അത് തിരിച്ചു ചോദിച്ചപ്പോഴൊക്കെ ഉമയ്ക്ക് ക്രൂ.രമായ മ.ർദ്ദനമാണ് ലഭിച്ചത്.
അത്രമാത്രം ഒതുങ്ങി തീർന്നില്ല അവരുടെ അത്യാഗ്രഹം. ആസിം അതിർത്തിയിൽ ചോര നീരാക്കി സമ്പാദിച്ച പണം മുഴുവൻ സുഭദ്ര തന്റെ കൈക്കലാക്കി വെച്ചിരിക്കുക യായിരുന്നു. അവിടുന്നും ഇവിടുന്നും നാട്ടുകാരിൽ നിന്നും വലിയ തുകകൾ കടം വാങ്ങിയും, മകന്റെ പണം ഉപയോഗിച്ചും അവർ രഞ്ജിനിക്കും ഭർത്താവിനും താമസിക്കാൻ കോടികൾ വിലമതിക്കുന്ന വലിയൊരു ആഢംബര വീട് പണിതു കൊടുത്തു.
എന്നാൽ അഹങ്കാരിയായ രഞ്ജിനി ആ വീട്ടിൽ സമാധാനത്തോടെ കിടക്കാൻ കൂട്ടാക്കിയില്ല. ഉമയുടെ സമാധാനം നശിപ്പിക്കുക, അവളെ മാനസികമായും ശാരീരികമായും തകർക്കുക എന്നതായിരുന്നു രഞ്ജിനിയുടെ പ്രധാന ലക്ഷ്യം. അവൾ എപ്പോഴും സുഭദ്രയെ വിളിച്ച് ഉമയെക്കുറിച്ച് കള്ളങ്ങൾ പറഞ്ഞുണ്ടാക്കിക്കൊണ്ടേയിരിക്കും. ഒരൊറ്റ നേരം പോലും ഉമയ്ക്ക് അവർ സമാധാനം കൊടുത്തില്ല.
ഇനിതിനിടയിലാണ് ഉമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒരു കുഞ്ഞുണ്ടായതോടെ തന്റെ സങ്കടങ്ങളെല്ലാം മാറുമെന്ന് അവൾ കരുതി. എന്നാൽ ആ വീട്ടിലെ ക്രൂ.രതകൾ കൂടുതൽ വർദ്ധിക്കുകയാണുണ്ടായത്. കുഞ്ഞിന് മു.ലപ്പാൽ കൊടുക്കാൻ പോലും നിവർത്തിയില്ലാത്ത വിധം ശേഖരൻ പിള്ളയുടെ വൃ.ത്തികെട്ട നോട്ടം എപ്പോഴും ഉമയുടെ മേലുണ്ടാകുമായിരുന്നു. ആ കിളവനെ കാണുമ്പോൾ തന്നെ അവൾക്ക് അറപ്പും ഭയവും തോന്നി.
ഒടുവിൽ, സഹികെട്ട് ഉമ തന്റെ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ റൂമടയ്ക്കാനും വാതിൽ അകത്തുനിന്ന് അടയ്ക്കാനും തീരുമാനിച്ചു. എന്നാൽ, ഈ വാതിയടയ്ക്കലിനെ സുഭദ്രയും ശേഖരൻ പിള്ളയും ചേർന്ന് വലിയൊരു ആയുധമാക്കി മാറ്റി.
ഉമ റൂമടച്ചിരിക്കുന്നത് മറ്റാരെയോ കാണാനും സംസാരിക്കാനുമാണെന്ന രീതിയിൽ അവർ കഥകൾ മെനഞ്ഞു. ഒരു ദിവസം സുഭദ്ര അകത്തിരുന്ന് ഫോണിലൂടെ ആരോടോ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ അവർ ആസിമിനെ ഫോണിൽ വിളിച്ച് കേൾപ്പിക്കുകയായിരുന്നു.
“അതെടോ… അവൾ എപ്പോഴും മുറിയടച്ചാണ് ഇരിക്കുന്നത്. നോക്കുമ്പോൾ മനസ്സിലാകും അവൾക്ക് ആരോടൊക്കെയോ അ.വിഹിത ബന്ധങ്ങളുണ്ട്. ഈ ജനിച്ച കുഞ്ഞ് പോലും എന്റെ മകന്റേതാണോ എന്ന് എനിക്ക് സംശയമുണ്ട്! ഏത് നേരവും ഫോണും പിടിച്ച് മുറിക്കുള്ളിലാണ് അവളുടെ ഇരിപ്പ്…” സുഭദ്ര ഫോണിലൂടെ വി.ഷം തു.പ്പി.
രാജ്യത്തിന് വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന ആസിമിന്റെ കാതുകളിലേക്ക് ഈ വാക്കുകൾ എത്തിയപ്പോൾ അവന്റെ നെഞ്ച് തകർന്നുപോയി. പണ്ടുകാലം തൊട്ടേ സ്വന്തം അച്ഛനെയും അമ്മയെയും കണ്ണടച്ച് വിശ്വസിക്കുന്നവനായിരുന്നു അവൻ. അവർ തന്നെ പറ്റിക്കുകയാണെന്ന സത്യം അവന് അറിയില്ലായിരുന്നു.
ഇതൊന്നും സഹിക്കാൻ കഴിയാതെ ഉമ ഒരു ദിവസം ആസിമിനെ രഹസ്യമായി വിളിച്ച് കരഞ്ഞുപറഞ്ഞു: “ചേട്ടാ… അവർ പറയുന്നതൊന്നും സത്യമല്ല. ഈ വീട്ടിൽ എനിക്ക് ജീവിക്കാൻ വയ്യ. അച്ഛന്റെ സ്വഭാവം മോശമാണ്. രഞ്ജിനി എന്നെ ഉപദ്രവിക്കുക യാണ്. എന്റെ കുഞ്ഞിനെപ്പോലും അവർ നോക്കുന്നില്ല…”
പക്ഷേ, വീട്ടുകാരുടെ നുണകളിൽ വീണുപോയ ആസിം ഉമയെ അവിശ്വസിച്ചു. “എന്നെ വളർത്തിയ അച്ഛനും അമ്മയും നുണ പറയില്ല. നീ അവരെ കുറ്റപ്പെടുത്തേണ്ട,” അവൻ കടുപ്പിച്ചു പറഞ്ഞു. ഭർത്താവ് കൂടി കൈവിട്ടതോടെ ഉമ പൂർണ്ണമായും ഒറ്റപ്പെട്ടു.
രഞ്ജിനിയുടെ ക്രൂരതകൾ അതിരുകടന്നു. ഉമയുടെ പിഞ്ചുകുഞ്ഞ് കരയുമ്പോൾ, കുഞ്ഞുകുട്ടിയെന്ന് പോലും നോക്കാതെ രഞ്ജിനി ആ കുഞ്ഞിന്റെ ചെവിക്ക് തൂക്കി മുറിക്ക് പുറത്തേക്ക് എറിയുമായിരുന്നു. അമ്മ എന്ന നിലയിൽ ഉമയുടെ നെഞ്ച് പൊട്ടിപ്പോകുന്ന കാഴ്ചകളായിരുന്നു അത്. അവൾ പ്രതികരിക്കുമ്പോൾ സുഭദ്രയും ശേഖരൻ പിള്ളയും ചേർന്ന് അവളെ ക്രൂ.രമായി മ.ർദ്ദിച്ചു.
അങ്ങനെയിരിക്കെയാണ് കഥയെത്തന്നെ മാറ്റിമറിച്ച ആ ഭയാനകമായ രാത്രി കടന്നുവന്നത്. അന്ന് രാത്രി നല്ല നിശബ്ദതയായിരുന്നു. ആരും കാണാത്ത സമയം നോക്കി, ശേഖരൻ പിള്ള ഉമയുടെ മുറി ലക്ഷ്യമാക്കി നടന്നു. സുഭദ്ര കിടന്നുറങ്ങിയെന്ന് ഉറപ്പായപ്പോഴാണ് അയാൾ വന്ന് ഉമയുടെ വാതിലിൽ മുട്ടിയത്.
മുട്ടുകേട്ട് ഉമ ഞെട്ടിയുണർന്നു. “ആരാ അത്? ഈ സമയത്ത് ആരാ?” അവൾ ഭയത്തോടെ ചോദിച്ചു. പുറത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ല.
“ആരായിരുന്നാലും ഈ സമയത്ത് ഞാൻ വാതിൽ തുറക്കില്ല. എന്തായിരുന്നാലും നിങ്ങൾ എന്നെ കാണേണ്ട ആവശ്യമില്ല. നിങ്ങൾ ആരാണെന്ന് പറയൂ!” ഉമ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അപ്പോഴാണ് ശേഖരൻ പിള്ള ശബ്ദം താഴ്ത്തി പറഞ്ഞത്:
“മോളേ… നീ വാതിൽ തുറക്ക്. എനിക്ക് അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ട്. ആസിം നിന്നെ ഫോണിൽ വിളിച്ചിരുന്നു. നീ അത് കണ്ടില്ലെന്ന് തോന്നുന്നു, നിന്റെ ഫോണിൽ ചാർജ് ഇല്ലായിരിക്കും. എന്റെ ഫോണും പുറത്ത് ചാർജ് ചെയ്യാൻ വെച്ചിരിക്കുകയാണ്. നീ വേഗം വാതിൽ തുറന്ന് ഫോൺ വാങ്ങൂ…”
മകന്റെ പേര് കേട്ടതും ഉമയ്ക്ക് ആകെ പരിഭ്രമമായി. അവൾ വേഗം ചെന്ന് വാതിൽ തുറന്നു. എന്നാൽ വാതിൽ തുറന്ന നിമിഷം അവൾ കണ്ടത് കയ്യിൽ ഒരു ഇരുമ്പ് കമ്പിയുമായി നിൽക്കുന്ന ശേഖരൻ പിള്ളയെയാണ്! അയാളുടെ കണ്ണുകളിൽ കാ.മവും ക്രൂ.രതയും തിളങ്ങുന്നുണ്ടായിരുന്നു.
അവൾ ഓടിച്ചെന്ന് ഫോൺ എടുക്കാൻ നോക്കിയതും, അയാൾ അവളെ അകത്തേക്ക് തള്ളിയിട്ട് മുറിയുടെ കതക് പൂട്ടി താക്കോൽ പോക്കറ്റിലിട്ടു.
“അച്ഛാ… എന്താ ഈ കാണിക്കുന്നത്? മാറി നിൽക്കൂ!” ഉമ ഭയത്തോടെ നിലവിളിച്ചു.
“എന്റെ മോൻ എന്നെ ഒന്നും പറയില്ലെടി. കാരണം അവനെ ഞാൻ കബളിപ്പിച്ചു കഴിഞ്ഞു! നിന്നെ എന്ത് ചെയ്യണമെന്ന് എനിക്ക് നന്നായറിയാം. നിന്റെ കാ.മം തീരുന്നതുവരെ ഞാൻ നിന്നെ ഉ.പദ്രവിക്കും. അതുകഴിഞ്ഞു നിന്നെ അങ്ങ് കൊ.ല്ലും!” അയാൾ അട്ടഹസിച്ചു.
അയാൾ അവളുടെ അരികിലേക്ക് ആഞ്ഞ്, മുടിക്ക് കു.ത്തിപ്പി.ടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു. എന്നാൽ ഉമ തളർന്നുപോയില്ല. സ്വന്തം മാനം കാക്കാൻ വേണ്ടി അവൾ സർവ്വശക്തിയുമെടുത്ത് അടുത്തുണ്ടായിരുന്ന ഒരു കനത്ത വസ്തുവെടുത്ത് അയാളുടെ ത.ലയ്ക്ക.ടിച്ചു!
ത.ലയ്ക്ക.ടിയേറ്റിട്ടും ആ കിളവൻ അവളെ വിട്ടില്ല. ചോ.രയൊലിക്കുന്ന തലയുമായി അയാൾ വീണ്ടും അവളെ പീ.ഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ അയാളെ ശക്തമായി തള്ളിമാറ്റി, വാതിലിന്റെ കുറ്റി എങ്ങനെയോ തുറന്ന് പുറത്തേക്ക് ഓടി.
പുറത്തേക്ക് ഓടിയെത്തിയ അവൾ ഞെട്ടിപ്പോയി. അവിടെ ഉമ്മറത്ത് സുഭദ്ര കൈയും കെട്ടി നിൽക്കുന്നുണ്ടായിരുന്നു!
ഉമയെ കണ്ടതും സുഭദ്ര ആക്രോശിച്ചു:
“നോക്കടാ… ഇവളുടെ ലಕ್ಷಣക്കേട്! അച്ഛനെ ഇങ്ങോട്ട് വിളിച്ചുവരുത്തിയിട്ട് ഇപ്പോൾ നീയാണ് അയാളെ ത.ലയ്ക്കടിച്ച് കൊ.ല്ലാൻ നോക്കിയത്! നീ ഒരു നല്ല സ്ത്രീയല്ലെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു!”
എല്ലാം അറിഞ്ഞുകൊണ്ട് ആ കിളവന് കാവൽ നിന്ന സുഭദ്രയുടെ ക്രൂ.രത കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം സഹിക്കാൻ പറ്റിയില്ല.
അവൾ നേരെ മുറിയിൽ ചെന്ന് തന്റെ കുഞ്ഞിനെയുമെടുത്ത് ആ രാത്രിയിൽ തന്നെ ആ നരകത്തിൽ നിന്നും ഇറങ്ങി ഓടി. അവൾ നേരെ സ്വന്തം വീട്ടിലെത്തി.സ്വന്തം വീട്ടിൽ ചെന്നിട്ടും അവൾക്ക് സമാധാനം കിട്ടിയില്ല. നാട്ടുകാരെ പേടിച്ച് വീട്ടുകാരും അവളെ ചോദ്യം ചെയ്യാൻ തുടങ്ങി. തളർന്നുപോയ ഉമ അവരോട് പറഞ്ഞു:
“നിങ്ങൾ എന്നെ ഉപദ്രവിക്കരുത്, എന്റെ മനസ്സ് തകർക്കരുത്. എനിക്കിനി ആ വീട്ടിലേക്ക് പോകേണ്ട. എന്നാണ് എന്റെ ചേട്ടൻ വരുന്നത്, അന്നല്ലാതെ ഞാൻ ആ പടി ചവിട്ടില്ല!” അവൾ ഉറപ്പിച്ചു പറഞ്ഞു. ഇപ്പുറത്ത്, സുഭദ്രയും ശേഖരൻ പിള്ളയും ചേർന്ന് ആസിമിനെ ഫോണിൽ വിളിച്ച് അടുത്ത കള്ളം പറഞ്ഞുണ്ടാക്കി. “
മോനെ .. അവൾക്ക് വേറെ ആരോടോ ഉള്ള ബന്ധം അച്ഛൻ കൈയോടെ പിടിച്ചതു കൊണ്ടാണ് അവൾ അച്ഛന്റെ ത.ലയ്ക്ക.ടിച്ച് പരിക്കേൽപ്പിച്ചത്! അച്ഛൻ ആശുപത്രിയിലാണ്. നീയിങ്ങോട്ട് വരേണ്ട ആവശ്യമില്ല, ഞങ്ങൾ നോക്കിക്കോളാം. അവൾ കുഞ്ഞിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി.”
എന്നാൽ ഇത്തവണ ആസിം ബുദ്ധിപൂർവ്വമാണ് നീങ്ങിയത്. അവൻ അമ്മയോട് പറഞ്ഞു: “ഇല്ല അമ്മേ, ഞാൻ വരും. അച്ഛന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് നേരിട്ട് അറിയണം.” അവൻ നാട്ടിലേക്ക് തിരിച്ചു. എന്നാൽ അവൻ വരുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല. എങ്കിലും ഉമ ദിവസവും റെയിൽവേ സ്റ്റേഷനിൽ വന്ന് പ്രതീക്ഷയോടെ കാത്തുനിൽക്കുമായിരുന്നു. വീട്ടിലിരുന്നാൽ സമാധാനം കിട്ടില്ല, എപ്പോഴെങ്കിലും തന്റെ ഭർത്താവ് വരുമെന്ന് അവൾ വിശ്വസിച്ചു.
അങ്ങനെ ഒരു ദിവസം ആസിം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പ്രതീക്ഷയോടെ ഓടിച്ചെന്ന ഉമയെ കണ്ടതും അവൻ മുഖം തിരിച്ചു കളഞ്ഞു.
“നീ എന്തിനാണ് ഇവിടെ തന്നെ വന്നിരിക്കുന്നത്? നിന്റെ ആരെങ്കിലും ഇവിടെ വരാനുണ്ടോ?” അവൻ കടുപ്പിച്ചു ചോദിച്ചു.
“ചേട്ടൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എത്ര ദിവസമായി ഞാൻ ചേട്ടനെ കാത്ത് ഇവിടെ നിൽക്കുന്നു. എന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ചേട്ടനെങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കണം,” ഉമ കരഞ്ഞുകൊണ്ട് പറഞ്ഞു.
“എനിക്ക് പറ്റില്ല നിന്റെ അവസ്ഥ മനസ്സിലാക്കാൻ! എല്ലാം എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞു. നീ എന്താ വിചാരിച്ചത്? എന്നെ ഇത്രയും വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയുമാണോ ഞാൻ വിശ്വസിക്കേണ്ടത്, അല്ലാതെ ഇന്നലെ കേറിവന്ന നിന്നെയല്ല! നിന്നെപ്പോലെ ദുഷ്ടയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഇനി നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും! അതിനു മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെയുണ്ട്,” അവൻ ആക്രോശിച്ചു.
അവൻ ഉമയെ രഹസ്യമായി അരികിലേക്ക് വിളിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു: “നീ ഒരു കാര്യം ചെയ്യൂ, ഞാൻ പറയുന്നതുപോലെ കേൾക്കണം. ഞാൻ നാട്ടിൽ വന്നതോ നിന്നെ കൊണ്ടുവന്നതോ ഒന്നും ആരും അറിയരുത്. നീ ഈ കുഞ്ഞിനെയും കൊണ്ട് എന്റെ വീട്ടിലേക്ക് വരിക. ഞാൻ അവിടെ രഹസ്യമായി ഒളിച്ചിരിപ്പുണ്ടാകും. അവർ ആശുപത്രിയിൽ നിന്നും വരട്ടെ, ഇനി നടക്കുന്ന സംഭവങ്ങളെല്ലാം ഞാൻ നേരിട്ട് നിരീക്ഷിച്ചുകൊള്ളാം. എനിക്ക് സത്യം അറിയണം!”
അവന്റെ വാക്കുകളിലെ ആ രഹസ്യ പ്ലാൻ ഉമയ്ക്ക് ഒരു ചെറിയ പ്രതീക്ഷ നൽകി. അവൾ കുഞ്ഞിനെയുമെടുത്ത് ആ വീട്ടിലേക്ക് തിരികെ പോയി. ആസിം ആ വീട്ടിൽ ആരുമറിയാതെ മുൻകൂട്ടി എത്തിയിരുന്നു. വീടിയുടെ പ്രധാന ഭാഗങ്ങളിലും ഉമയുടെ മുറിയിലും അവൻ അതീവ രഹസ്യമായി ഒളിക്യാമറകൾ ഘടിപ്പിച്ചു കഴിഞ്ഞിരുന്നു. അവ അതിന്റെ ദൃശ്യങ്ങൾ തന്റെ ഫോണിലേക്ക് ലൈവായി കണക്ട് ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ശേഖരൻ പിള്ളയും സുഭദ്രയും രഞ്ജിനിയും അഹങ്കാരത്തോടെ കാറിൽ വന്നിറങ്ങി. ഉമ ഉമ്മറത്ത് നിൽക്കുന്നത് കണ്ടതും എല്ലാവരും ഞെട്ടലോടെയും ദേഷ്യത്തോടെയും അവളെ നോക്കി.
“ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് നീ വീണ്ടും ഇവിടെ വന്നേക്കണോ? നിന്നെ ഞങ്ങൾ വെറുതെ വിടില്ലെടി!” രഞ്ജിനി ആക്രോശിച്ചു. അവൾ നേരെ ചെന്ന് ഉമയുടെ കവിളത്ത് രണ്ട് അ.ടി കൊടുത്തു. ഉമ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
പിന്നാലെ വന്ന സുഭദ്ര ഉമയുടെ മുടിക്ക് കു.ത്തിപ്പിടിച്ച് ചുമരിലേക്ക് ഇ.ടിച്ചു. കൈക്കുഞ്ഞ് കിടന്ന് കരയാൻ തുടങ്ങിയപ്പോൾ, സുഭദ്ര ആ കുഞ്ഞിനെ ഉമയുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി തറയിലേക്ക് ക്രൂ.രമായി എറിഞ്ഞു! എന്നിട്ട് ഉമയെ വീണ്ടും അ.ടിക്കാൻ തുടങ്ങി. ഇതെല്ലാം അകത്തിരും ആസിം ക്യാമറയിലൂടെ കാണുന്നുണ്ടായിരുന്നു. അവന്റെ ചോര തിളച്ചു മറിഞ്ഞു.
അപ്പോഴാണ് തലയിൽ കെ.ട്ടുമായി ശേഖരൻ പിള്ള അങ്ങോട്ട് വന്നത്. “സുഭദ്രാ… നീയും മോളും മാറി നിൽക്ക്. ഇവൾ അന്ന് ചെയ്തതിന് ഞാൻ മുറിയടച്ച് ഇവളെ അ.ടിച്ചോളാം, ഉ.പദ്രവിച്ചോളാം,” അയാൾ പറഞ്ഞു.
“അച്ഛാ… അന്ന് ത.ലയ്ക്ക.ടി കിട്ടിയതല്ലേ, വേദന എടുക്കില്ലേ?” സുഭദ്ര ചോദിച്ചു.
”അതൊന്നും സാരമില്ല. എനിക്ക് ഇവളെ രണ്ട് കൊടുത്താലേ സമാധാനമാകൂ!” അയാൾ ക്രൂ.രമായി ചിരിച്ചു.
ശേഖരൻ പിള്ള ഒരു ഇരുമ്പ് കമ്പിയുമെടുത്ത് ഉമയുടെ മുറിക്കകത്തേക്ക് കയറി വാതിൽ പൂട്ടി. ഉമ ഭയന്ന് കട്ടിലിന്റെ അരികിലേക്ക് മാറി നിന്നു.അയാൾ കമ്പി ദൂരേക്ക് എറിഞ്ഞിട്ട് പറഞ്ഞു:
“ആദ്യം നിന്നെ ഞാൻ പീ.ഡിപ്പിക്കും! പിന്നെ അതിനുശേഷം മാത്രമേ കൊ.ല്ലുന്നുള്ളൂ. എന്റെ കാ.മം തീരുന്നതുവരെ ഞാൻ നിന്നെ ഉപദ്രവിക്കും, അതുകഴിഞ്ഞു നിന്നെ അങ്ങ് തീർക്കും! എന്റെ മോൻ എന്നെ ഒന്നും പറയില്ല. കാരണം അവനെ ഞാൻ പൂർണ്ണമായി കബളിപ്പിച്ചു കഴിഞ്ഞു! അവന് എന്നെയാണ് വിശ്വാസം.”
അയാൾ വേഗത്തിൽ ചെന്ന് ഉമയുടെ മുടിക്ക് കു.ത്തിപ്പി.ടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു. ഉമ ഉറക്കെ നിലവിളിച്ചു. എന്നാൽ, അയാൾ അവളുടെ മേലേക്ക് അമരാൻ തുടങ്ങിയ ആ നിമിഷം… ആസിം മുന്നോട്ട് നടന്നു വന്നു.മുറിക്കുള്ളിലെ ബഹളം കേട്ട് പുറത്തുനിന്നും സുഭദ്രയും രഞ്ജിനിയും ഓടിവന്നു. അവിടെ ആസിമിനെ കണ്ടതും അവരുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി. ചോ.രയുറഞ്ഞുപോയ ഭാവത്തോടെ അവർ നിന്നു. ആസിം ഒരു വാക്ക് പോലും മിണ്ടാതെ തന്റെ ഫോൺ ഉയർത്തിപ്പിടിച്ചു. ഉമയുടെ മുടിക്ക് കു.ത്തിപ്പിടിച്ചതും, അവളെ കൊ.ല്ലുമെന്നും പീ.ഡിപ്പിക്കുമെന്നും ശേഖരൻ പിള്ള ആ.ക്രോശിച്ചതും, പുറത്തുവെച്ച് സുഭദ്ര ഉമയെ ചുമരിലിടിച്ചതും കുഞ്ഞിനെ തറയിലെ.റിഞ്ഞതുമെല്ലാം ആസിമിന്റെ ഫോണിൽ ലൈവായി റെക്കോർഡ് ആയിട്ടുണ്ടായിരുന്നു.
അവൻ വേഗത്തിൽ ചെന്ന് തറയിൽ കിടന്ന തന്റെ ചോ.രക്കുഞ്ഞിനെയുമെടുത്ത്, കരഞ്ഞുതളർന്ന ഉമയെ ചേർത്തുപിടിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. ആസിം പോക്കറ്റിൽ നിന്നും അടുത്ത ഫോണെടുത്തു. അവൻ ഓൾറെഡി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് ഈ ദൃശ്യങ്ങളെല്ലാം ഫോർവേഡ് ചെയ്തിട്ടുണ്ടായിരുന്നു. ദൂരെ നിന്ന് പോലീസിന്റെ സൈറൺ ശബ്ദം ആ വീടിനെ ലക്ഷ്യമാക്കി വരുന്നത് അവർ കേട്ടു.
പോലീസ് വന്ന് ആ വൃത്തികെട്ട ശേഖരൻ പിള്ളയെയും സുഭദ്രയെയും ക്രൂ.രയായ മകൾ രഞ്ജിനിയെയും അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റി.
ഒടുവിൽ, ആ നരകത്തിൽ നിന്നും ഉമയെയും കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ആസിം പടിയിറങ്ങി. ഇനി തനിക്കും കുഞ്ഞിനും കാവലായി തന്റെ ഭർത്താവ് കൂടെയുണ്ടാകുമെന്ന ഉറപ്പിൽ, നിറഞ്ഞ കണ്ണുകളോടെ ഉമ ആ വീടിനോട് യാത്രപറഞ്ഞു. ഇരുണ്ട രാത്രിക്ക് ശേഷം അവളുടെ ജീവിതത്തി
