അവിടെനിന്ന് ഇറങ്ങിപ്പോയാൽ മതി എന്നൊരു അവസ്ഥ ആയിരുന്നു പക്ഷേ തന്റെ വീട്ടിലെ സ്ഥിതി ഓർത്ത് അവൾ അവിടെ കടിച്ചുപിടിച്ചു നിന്നു പലപ്പോഴും സങ്കടങ്ങൾ ​സ്മിത പ കരഞ്ഞു തീർത്തു…..

Story written by Jk

​”തന്റെ കൂടെയുള്ള ജീവിതം എനിക്ക് മടുത്തു!! കണ്ടവരുടെ ആ,ട്ടും തു,പ്പും കേട്ടിട്ട് വേണം, എന്റെ കുഞ്ഞിന് അല്പം ആഹാരം കൊടുക്കണം എങ്കിൽ.. ഇനിയും ഇതുപോലെ ഇവിടെ നിൽക്കുന്നതിനേക്കാൾ ഭേദം ചാ,വുന്നതാണ്!” സ്മിത പറഞ്ഞതും അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു ബൈജു.

“എങ്കിൽ പോയി ചാ,വെടി… നിന്നെ ഇവിടെ ആരും പിടിച്ചു കെട്ടിയിട്ടിട്ടില്ല. പിന്നെ എന്റെ വീട്ടുകാർ പറയുന്നത് നിനക്ക് അത്ര സുഖിക്കുന്നില്ലെങ്കിൽ നിനക്ക് നിന്റെ വീട്ടിലോട്ട് പോകാമല്ലോ. അവിടെ നിന്റെ അച്ഛൻ പന്തൽ ഇട്ടു കാത്തിരിക്കുക യല്ലേ നിന്നെ സ്വീകരിക്കാൻ?” ബൈജു ഒരു ബീ,ഡിക്ക് തീ കൊളുത്തിക്കൊണ്ട് പറഞ്ഞു.

താൻ ഇനി എന്തൊക്കെ പറഞ്ഞാലും തന്റെ ഭർത്താവ് നേരെയാവാൻ പോകുന്നില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ മൂന്നര വയസ്സുകാരിയെയും എടുത്ത് അവൾ ആ പടി ഇറങ്ങി. പടിയിറങ്ങുമ്പോൾ അവളുടെ ഉള്ളിൽ ഭയമായിരുന്നില്ല, മറിച്ച് ഒരുതരം മരവിപ്പായിരുന്നു.
​സ്മിതയുടെ വീട്ടിൽ നാലു പെൺകുട്ടികൾ ആണ്. അതിൽ രണ്ടാമത്തവൾ ആണ് സ്മിത. മൂത്തത് സിന്ധു. സിന്ധു ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത് അമ്മാവന്റെ മകൻ തന്നെയാണ്. അതുകൊണ്ട് അച്ഛന് കൂടുതൽ സ്ത്രീധനം ഒന്നും കൊടുക്കേണ്ടി വന്നില്ല. തനിക്ക് താഴെ പിന്നെയും ഉണ്ട് രണ്ടു പെൺമക്കൾ. അതുകൊണ്ടുതന്നെ 18 വയസ്സ് മുതൽ സ്മിതയ്ക്ക് കല്യാണം നോക്കാൻ തുടങ്ങിയിരുന്നു. കുടുംബത്തിന്റെ ഭാരം കുറയ്ക്കാൻ വേണ്ടിയെങ്കിലും താൻ വേഗം ഒരു വീട്ടിൽ കയറിക്കൂടണം എന്ന് സ്മിതയും ആഗ്രഹിച്ചിരുന്നു..

​അങ്ങനെ കിട്ടിയതാണ് ബൈജുവിനെ. ഒരു സിനിമ തിയേറ്ററിൽ മാനേജർ ആണ് എന്നൊക്കെ പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷേ അതൊന്നും ആയിരുന്നില്ല സത്യം. അവിടെ ടിക്കറ്റ് കൊടുക്കാൻ നിൽക്കുകയായിരുന്നു അയാൾ. അതും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകുകയുള്ളൂ. കിട്ടുന്ന പണം മുഴുവൻ വൈകുന്നേരം മ,ദ്യഷാ,പ്പിൽ കൊടുക്കും. ബൈജുവിന്റെ വീട്ടിൽ അയാളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയും എല്ലാം ഉണ്ട്. അച്ഛൻ ഇപ്പോഴും കൂലിപ്പണി ഒക്കെ ചെയ്തു അത്യാവശ്യം കാശ് ഉണ്ടാക്കും. ചേട്ടനും അതെ. അവർ രണ്ടുപേരും സമ്പാദിക്കുന്ന പണം കൊണ്ടാണ് ആ വീട് കഴിയുന്നത്. അതിലേക്ക് ബൈജു വല്ലപ്പോഴും എന്തെങ്കിലും കൊടുത്താൽ ആയി. ബാക്കി മുഴുവൻ പണവും കു,ടിച്ചു ന,ശിപ്പിക്കും. അതുകൊണ്ടു തന്നെ ചേട്ടത്തിക്ക് സ്മിതയെ കു,ത്തുവാക്കുകൾ പറയാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ.
​”നിന്റെ കെട്ട്യോൻ ഒരു പത്തു പൈസ ഈ വീട്ടിൽ തരുന്നില്ല. പണിക്ക് പോകുന്നത് മുഴുവൻ എന്റെ ചേട്ടനാണ് നാണമില്ലാതെ അത് തിന്നു തീർക്കാൻ മാത്രം ഒരു അനിയനും ഭാര്യയും… എന്റെ കൊച്ചുങ്ങൾ തിന്നേണ്ടത് ആണ് ഈ അനിയനും ഭാര്യയും കൂടി തിന്നു തീർക്കുന്നത്.” ചേട്ടത്തി അടുക്കളയിൽ പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കി പറയുമായിരുന്നു…

അത് സത്യം ആയിരുന്നതുകൊണ്ട് സ്മിതയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…

അവിടെനിന്ന് ഇറങ്ങിപ്പോയാൽ മതി എന്നൊരു അവസ്ഥ ആയിരുന്നു പക്ഷേ തന്റെ വീട്ടിലെ സ്ഥിതി ഓർത്ത് അവൾ അവിടെ കടിച്ചുപിടിച്ചു നിന്നു പലപ്പോഴും സങ്കടങ്ങൾ ​സ്മിത പ കരഞ്ഞു തീർത്തു. ഇതിനിടയിൽ അവൾ ഗർഭിണിയായി. പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയി നിന്നു. അവിടെ ചെന്നപ്പോൾ അച്ഛന്റെ കഷ്ടപ്പാട് കണ്ട് അവൾക്ക് സങ്കടം വന്നു. പ്രസവം കഴിഞ്ഞു കുഞ്ഞിന് മൂന്നു മാസം ആയപ്പോൾ തന്നെ ബൈജുവിനടുത്തേക്ക് തിരികെ വരേണ്ടി വന്നു.

സ്മിതയുടെ വീട്ടിലെ അവസ്ഥ അതിലും മോശമാണ്. ഇട്ടെറിഞ്ഞു ചെന്നാൽ താഴെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. അവരുടെ ഭാവി കൂടി നോക്കണം. അതുകൊണ്ട് എല്ലാം സഹിച്ചു അവൾ ബൈജുവിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു.

കുഞ്ഞായപ്പോൾ ബൈജുവിന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് കരുതിയ സ്മിതക്ക് തെറ്റി… കുഞ്ഞിനെ പോലും ഒന്നു ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവനെ അവൾ വെറുക്കാൻ തുടങ്ങി.. ഓരോ ദിവസവും ചെല്ലുംതോറും അവന്റെ കുടി കൂടി കൂടി വരികയാണ്..

പണിക്ക് പോകാതെ കു ടിക്കാൻ വേണ്ടി ഓരോരുത്തരുടെ മുന്നിൽ കൈ നീട്ടും എന്നിട്ട് ചേട്ടൻ തരും അച്ഛൻ തരും എന്നെല്ലാം പറയും… അതുകഴിഞ്ഞാൽ ഏട്ടത്തിയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടത് താൻ ആണ് ഓരോ ദിവസം ചെല്ലുന്തോറും അവിടെ ഏട്ടത്തിയുടെ കു,ത്തുവാക്കുകൾ കൂടിവന്നു. “കുഞ്ഞ് വിശന്നു കരഞ്ഞാൽ അല്പം ചോറ് എടുത്താൽ പോലും അവർ ഓരോന്ന് പറയും.

“‘ കൊടുക്ക് കൊടുക്ക് അതിന്റെ ത,ന്ത സമ്പാദിച്ചത് ഒന്നുമല്ല ബാക്കിയുള്ളവരുടെ കെട്ടിയോൻ ചോ,ര നീരാക്കി കൊണ്ടുവരുന്നതാണ്!!! എഴുത്ത് കൊടുക്ക്!!!”””

എന്നായിരുന്നു അവരുടെ സ്ഥിരം പരിഹാസം. ബൈജു ഇതൊന്നും കേട്ടതായി ഭാവിക്കില്ല. ചോദിക്കാൻ ചെന്നാൽ അ,ടിയും ഉറപ്പായിരുന്നു. ഒടുവിൽ സഹികെട്ടാണ് സ്മിത അവിടെ നിന്ന് ഇറങ്ങിയത്. സ്വന്തം വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ നിന്ന് അച്ഛൻ ഇറക്കിവിടും എന്നാണ് അവൾ ഭയപ്പെട്ടത്. പക്ഷേ കുഞ്ഞിനെയുമായി നിൽക്കുന്ന മകളുടെ കണ്ണുനീർ കണ്ടപ്പോൾ ആ അച്ഛന്റെ ഉള്ളലിഞ്ഞു

​”നീ പേടിക്കണ്ട മോളെ… നിനക്കും നിന്റെ കുഞ്ഞിനും ഇവിടെ ഒരിടം ഉണ്ടാകും. നിന്റെ അനിയത്തിമാരുടെ കാര്യം ഓർത്തു നീ വിഷമിക്കേണ്ട. അവർക്കും ദൈവം വഴി കാണിച്ചു തരും.” അച്ഛൻ അവളെ ചേർത്തുപിടിച്ചു. അതോടെ സ്മിത അവിടെ താമസം ആക്കി. വെറുതെ ഇരിക്കാൻ അവൾ തയ്യാറായിരുന്നില്ല. കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച ശേഷം അവൾ അടുത്തുള്ള ഒരു ചെറിയ ടെക്സ്റ്റൈൽസിൽ ജോലിക്ക് പോയി. രാവിലെ പോയി വൈകുന്നേരം എത്തുമ്പോൾ കിട്ടുന്ന ആ ചെറിയ ശമ്പളം അവൾക്ക് വലിയ ആശ്വാസ മായിരുന്നു. സ്വന്തം ആവശ്യങ്ങൾക്കും കുഞ്ഞിന്റെ ചിലവിനുമുള്ളത് അവൾ തന്നെ സമ്പാദിച്ചു. ഇതിനിടയിൽ പലപ്പോഴും ബൈജു മ,ദ്യപിച്ച് അവിടെ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കി. “നിനക്ക് വേറെ വല്ലവന്റെയും കൂടെ പോകാനല്ലേ ഈ ജോലി?” എന്നുവരെ അവൻ വിളിച്ചു പറഞ്ഞു. ഇത് കേട്ട് സഹിക്കവയ്യാതെ സ്മിത പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പോലീസ് അവനെ സ്റ്റേഷനിൽ വിളിപ്പിച്ചു നല്ലവണ്ണം താക്കീത് നൽകി. അതോടെ അവന്റെ വരവ് കുറഞ്ഞു. ഇതിനിടയിൽ നിയമപരമായ വിവാഹ മോചനത്തിനുള്ള നീക്കങ്ങളും അവൾ തുടങ്ങി…

ഉപദ്രവം അല്ലാതെ ഉപകാരം ഒന്നും അവൾക്ക് ബൈജുവിനെ കൊണ്ട് ഇല്ല ഇങ്ങനെ ഒരു ബന്ധം ഇനി മുന്നോട്ടു കൊണ്ടുപോകാൻ അവൾ തയ്യാറല്ലായിരുന്നു

​അവൾക്ക് താഴെയുള്ള രണ്ടു പെൺകുട്ടികൾക്കും നല്ല ആലോചനകൾ വന്ന സമയം. അച്ഛൻ പണത്തിന് വേണ്ടി വിഷമിക്കുന്നത് കണ്ടപ്പോൾ സ്മിത തന്റെ കയ്യിലുള്ള സ്വർണ്ണം എടുത്ത് അച്ഛന് കൊടുത്തു.

​”ഇത് എവിടുന്ന് കിട്ടി നിനക്ക്?” അച്ഛൻ അത്ഭുതത്തോടെ ചോദിച്ചു. ​”അച്ഛാ, കല്യാണം കഴിഞ്ഞ കാലം മുതൽ ബൈജുവിന്റെ സ്വഭാവം ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഏതു നിമിഷവും അയാൾ എന്റെ മാലയും വളയും പൊട്ടിച്ചു കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ഓരോ പ്രശ്നം ഉണ്ടാകുമ്പോഴും സ്വർണ്ണം പണയം വെക്കാനോ വിൽക്കാനോ ഞാൻ സമ്മതിച്ചിരുന്നില്ല. അയാൾ കാണാതെ ഞാൻ അതെല്ലാം ഭദ്രമായി മാറ്റി വെച്ചിരിക്കുകയായിരുന്നു.” അവൾ പറഞ്ഞു.

ആ സ്വർണ്ണവും മൂത്ത ചേച്ചി സിന്ധുവിന്റെ സഹായവും കൂടിയായപ്പോൾ രണ്ടു അനിയത്തിമാരുടെയും വിവാഹം ഭംഗിയായി നടന്നു. ആ വലിയ കടമ സ്മിതയുടെ കൂടി പരിശ്രമത്തിൽ പൂർത്തിയായി. ​ഇതിനിടയിൽ ചില ബന്ധുക്കളും നാട്ടുകാരും സ്മിതയെ ഉപദേശിക്കാൻ വന്നു. “ഒരു കുഞ്ഞുള്ളതല്ലേ, അച്ഛനില്ലാത്ത കുട്ടിയായി അവളെ വളർത്തണോ? ബൈജുവിനോട് ക്ഷമിച്ച് കൂടെ പൊയ്ക്കൂടെ?” എന്നൊക്കെ അവർ ചോദിച്ചു. ​എന്നാൽ സ്മിത ഉറച്ച തീരുമാനത്തിലായിരുന്നു. “ഒരിക്കൽ കൂടെ അവിടെ ചെന്നാൽ എന്റെ മകൾ കാണുന്നത് മ,ദ്യപാനിയായ അച്ഛനെയും അയാളുടെ മർദ്ദനം ഏൽക്കുന്ന അമ്മയെയുമാണ്. എന്റെ കുഞ്ഞ് അങ്ങനെയല്ല വളരേണ്ടത്. എന്നെ സ്നേഹിക്കാൻ അറിയില്ലെങ്കിലും എന്നെ മാനിക്കാൻ അറിയാത്ത ഒരാളുടെ കൂടെ ഇനിയൊരു ജീവിതം എനിക്ക് വേണ്ട.” അവൾ പറഞ്ഞു

​രണ്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അവൾ ബൈജുവിൽ നിന്ന് നിയമപരമായി മോചനം നേടി. ഇന്ന് അവൾ ആ ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേൾ മാത്രമല്ല, അവിടുത്തെ വിശ്വാസമുള്ള ഒരു സ്റ്റാഫ് ആണ്. അവളുടെ മകൾ എൽ.കെ.ജിയിൽ ചേർന്നു. വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ മകൾ ഓടിവന്നു കെട്ടിപ്പിടിക്കുമ്പോൾ കിട്ടുന്ന ആ സന്തോഷം മാത്രം മതി അവൾക്കിനി ജീവിക്കാൻ.

​തനിക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം താൻ തന്നെ തിരിച്ചുപിടിച്ചു എന്ന ആത്മവിശ്വാസത്തോടെ, മറ്റാരെയും ആശ്രയിക്കാതെ സ്മിത ഇന്ന് ആ വീട്ടിൽ തന്റെ കുഞ്ഞിനൊപ്പം സന്തോഷത്തോടെ കഴിയുന്നു… ഒപ്പം അച്ഛനെയും അമ്മയെയും ഇന്ന് അവൾ നന്നായി നോക്കുന്നതും ഉണ്ട്…. ശരിയായ തീരുമാനങ്ങൾ എടുക്കാൻ വൈകിയാലും, എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നാൽ ഏതു പെണ്ണിനും അന്തസ്സായി ജീവിക്കാം എന്ന് അവൾ തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *