ചേച്ചി നിങ്ങൾ വാങ്ങിയത് കുട്ടികൾക്ക് ഉള്ള മരുന്ന് ആയത് കൊണ്ട് എല്ലാം ബോട്ടിലാണ് അത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ പറ്റില്ല . നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും ബില്ല് അടിച്ചത് കൊണ്ട് കൃത്യമായ പൈസ തന്നെ വേണം…..

തെമ്മാടി പയ്യൻ

എഴുത്ത്:-ശിഹാബ്

” ചേച്ചി എല്ലാമരുന്നുകൾക്കും ഡിസ്‌കൗണ്ട് ചെയ്തിട്ടുണ്ട് ഇനി ഒന്നും കുറക്കാൻ പറ്റില്ല ”

” എന്റെ കയ്യിൽ ഇതേ ഒള്ളു വേറെ ഒന്നും ഇല്ല ഇനി വണ്ടിക്ക് ഉള്ള പൈസ പോലും ഇല്ല അത് കുഴപ്പമില്ല ഞാൻ നടന്ന് പോവാം ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ ? “

” ചേച്ചി നിങ്ങൾ വാങ്ങിയത് കുട്ടികൾക്ക് ഉള്ള മരുന്ന് ആയത് കൊണ്ട് എല്ലാം ബോട്ടിലാണ് അത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ പറ്റില്ല . നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും ബില്ല് അടിച്ചത് കൊണ്ട് കൃത്യമായ പൈസ തന്നെ വേണം അല്ലെങ്കിൽ എന്റെ ക്യാഷ് എടുത്ത് വെക്കണം . എനിക്കും ഒരു കുടുംബം ഉണ്ട് ഇവിടെ വരുന്നവരൊക്കെ ഇങ്ങനെ പറഞ്ഞാൽ എന്റെ കുടുംബം പട്ടിണിയിലാകും അതാണ് . ”

ഈ സംസാരം കേട്ടിട്ടാണ് കടയുടെ ഉടമസ്ഥൻ അനിൽ വന്നത് .

” എന്താ ശ്യാം പ്രോബ്ലം ”

”ഈ ചേച്ചിക്കുള്ള മരുന്ന് ബില്ല് ചെയ്തിട്ടുണ്ട് കയ്യിൽ പൈസ ഇല്ല അതാണ് ചെറിയ സംഖ്യ യാണെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു പക്ഷെ 380 രൂപയുടെ കമ്മിയുണ്ട് ”

അനിൽ ആ സ്ത്രീയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി എവിടെയോ കണ്ട ഒരു പരിജയം പോലെ .പക്ഷെ അവളുടെ മുഘത്ത് ഒരു വല്ലാത്ത വിഷാദം തളം കെട്ടി നിൽക്കുന്നു ഒരു നാല് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞും അവളുടെ മാ റിൽ കിടക്കുന്നുണ്ട് ആ കുഞ്ഞിന്റെ ഡ്രെസ്സും അവളുടെ ഡ്രെസ്സും എല്ലാം കണ്ടാൽ തന്നെ അറിയാം ദാരിദ്ര്യത്തിന്റെ ദാരുണചിത്രം .

” കുഴപ്പമില്ല താൻ അത് കൊടുത്തോളു ബാക്കി പൈസ എന്റെ പേരിൽ എഴുതിക്കോളൂ ”

” ഓക്കേ ശെരി ”

അവൻ മരുന്ന് അവൾക്ക് കൊടുത്തു അവൾ വലിയ ആശ്വാസത്തോടെ ആ നല്ല മനുഷ്യനെ ഒന്ന് നോക്കി മന്ദഹസിച്ചു . അവൾ തിരികെ പോകാൻ നിൽകുമ്പോൾ അയാൾ വിളിച്ചു ..

” നിങ്ങളുടെ വീട് എവിടെ ? എനിക്ക് എവിടെയോ കണ്ട പരിജയം പോലെ തോന്നുന്നു .. ”

” വീട് ഓട്ടുപാറക്ക് അടുത്താണ് . ” അവൾ അതും പറഞ്ഞു നടന്നു . അയാൾ അവളെത്തന്നെ നോക്കി നിന്നു . ബസ് സ്റ്റോപ്പിൽ അവൾ നിൽക്കുന്നത് കണ്ടില്ല . ആ കുഞ്ഞിനേയും എടുത്ത് നടക്കാനുള്ള പരിപാടിയാണ് അതും ഈ കൊടും ചൂടിൽ അയാൾക്ക് സഹതാപം തോന്നി . തന്റെ കാറെടുത്ത് അവളുടെ അടുത്ത് നിറുത്തി കയറാൻ പറഞ്ഞു അവൾ ഒന്ന് മടിച്ചു പിന്നെയും അയാൾ നിർബന്ധിച്ചപ്പോൾ അവൾ പതിയെ കയറി ”

” ഞാൻ ഊണ് കഴിക്കാൻ വീട്ടിൽ പോകുന്ന വഴിയാ” ഭർത്താവിന് എന്താ ജോലി ? ”

അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു സാരിയുടെ തലകൊണ്ട് അവൾ കണ്ണുനീർ തുടച്ചു പിന്നെ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു .

” ഭർത്താവ് സുഖമില്ലാതെ കിടക്കുകയാണ് ഇപ്പോ നാലര വർഷമൊക്കെ ആയി .”

പിന്നെ അയാൾ അവളോട് കൂടുതലൊന്നും ചോദിച്ചില്ല എന്തിനാ മനസ്സ് വേദനിക്കുന്നവരെ വീണ്ടും കു,ത്തി നോവിക്കുന്നത് . കുറച്ച് ദൂരം വണ്ടി ഓടി ഒരു ചെറിയ വീടിന്റെ സൈഡിൽ എത്തിയപ്പോൾ അവൾ പറഞ്ഞു

” ആ കാണുന്നതാണ് വീട് വണ്ടി ഇവിടെ നിറുത്തിയാൽ മതി ”

അയാൾ വണ്ടി നിറുത്തി അവൾ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി അയാളോട് ഒരുപാട് നന്ദി പറഞ്ഞു നടക്കാൻ തുടങ്ങി . അയാൾ പിന്നിൽ നിന്നും അവളെ വിളിച്ചു ..

” ഞാൻ നിങ്ങളുടെ ഭർത്താവിനെ ഒന്ന് കണ്ടോട്ടെ ? ”

പെട്ടന്നുള്ള അയാളുടെ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പരുങ്ങി എന്തിനാ നമ്മുടെ ബുദ്ധി മുട്ടുകൾ മറ്റുള്ളവരെ കൂടി അറീക്കുന്നത് എന്നാലോജി ച്ചിട്ടായിരിക്കും എന്നാലും ഒരു സഹായം ചെയ്ത മനുഷ്യനല്ലേ എന്നാലോജിച് അവൾ വരാൻ പറഞ്ഞു .

അയാൾ വീടിനകത്തേക്ക് കയറി അവൾ ഒരു കസേരയ എടുത്ത് അതിൽ ഇരിക്കാൻ പറഞ്ഞു ..

” ഏട്ടൻ ചിലപ്പോൾ ഉറങ്ങുകയായിരിക്കും ഞാൻ ഒന്ന് വിളിച്ചിട്ട് വരാം ”

” ആ ശെരി ”

അയാൾ ആ വീട് ഒന്ന് ചുറ്റും കണ്ണോടിച്ചു അയാൾ മനസ്സിലോർത്തു തന്റെ വീടിന്റെ വിറക് പുരക്ക് ഇതിലേറെ സൗകര്യങ്ങളുണ്ട് എന്ന് എന്ത് ചെയ്യാൻ ദാരിദ്ര്യം പിടിപെട്ടാൽ എല്ലാം അഡ്ജസ്റ്റ് ചെയ്യുകയല്ലാതെ നിവർത്തി ഇല്ലല്ലോ .

അവൾ വന്നു പറഞ്ഞു

” എന്നാ വന്നോളൂ ഏട്ടൻ ഉണർന്നിട്ടുണ്ട് ”

അവൾ കുഞ്ഞുമായി അടുക്കളയിലേക്ക് പോയി

അയാൾ അകത്തേക്ക് കയറി ഒരു വല്ലാത്ത മനം മടുപ്പിക്കുന്ന മണം അയാളുടെ മൂക്കിലേക്ക് ഇടിച്ചു കയറി .. കട്ടിലിൽ ഒരാൾ കിടക്കുന്നത് കണ്ടു . റൂമിലെ ഇരുണ്ട വെളിച്ചത്തിൽ അയാൾ ആ മുഖം കണ്ടു അതെ അയാൾ തന്നെ .. അയാളുടെ മനസ്സ് കിടന്ന് പിടക്കാൻ തുടങ്ങി ദൈവമേ ഞാൻ എന്തൊരു ക്രൂ,രൻ അയാൾ സ്വയം ശപിച്ചു കട്ടിലിൽ നിന്നും എണീക്കാൻ വളരെ ബുദ്ധി മുട്ടി അയാൾ പതിയെ എണീറ്റിരുന്നു . ദുഃഖം നിഴലിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി . കട്ടിലിൽ കൈകൾ ഒന്നമർത്തി അയാൾ ചോദിച്ചു .

”ആരാ എനിക്ക് മനസ്സിലായില്ല കുറെ കാലമായി എന്നെ കാണാൻ ആരെങ്കിലും വന്നിട്ട് എനിക്ക് പരിചയുള്ള ആരും വരില്ല വന്നാൽ എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നആലോച്ചിട്ടാകും പക്ഷെ നിങ്ങളെ എനിക്ക് മനസ്സിലായില്ല .”

” ഞാൻ അനിൽ ചേട്ടന് എന്നെ പരിചയം ഉണ്ടാവില്ല . ശെരിക്കും ചേട്ടന് എന്താ പറ്റിയത് ”

”ഓ അതൊക്കെ ഒരു വല്ല്യ കഥയാണ് മോനെ പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് . ഏകദേശം നാല് നാലര കൊല്ലം മുൻപ് നടന്ന ഒരു ആക്സിഡന്റ് ആയിരുന്നു കോളേജ് കുട്ടികൾ വന്ന കാർ എന്നെ ഇടിച്ചു ഞാൻ റോഡ് സൈഡിൽ കരിമ്പ് ജ്യൂസ് അടിക്കുകയായിരുന്നു അതോടെ എന്റെ കഷ്ടകാലം തുടങ്ങി എന്ന് പറയാലോ .കോളേജ് കുട്ടികൾ ആയത് കൊണ്ടും ഞാൻ അപകടത്തിൽ പെട്ടത് എന്റെ ഭാര്യയ ഓഴികെ മറ്റാരും കാണാനും ഇല്ലാത്തത് കൊണ്ടും അവർ കടന്ന് കളഞ്ഞു. അവളന്ന് ഗർഭിണിയുമായിരുന്നു അവൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .”

” അപ്പോ ചേട്ടന്റെ വീട്ടുകാരൊക്കെ , അമ്മയും അച്ഛനും അങ്ങനെയൊക്കെ ”

” വീട്ടുകാർ ”

അയാൾ ഒരു ദീഘശ്വാസമെടുത്തു പിന്നെ പറഞ്ഞു

”അച്ഛനും അമ്മയുമൊക്കെ ഉണ്ടായിരുന്ന കാലം നല്ല കാലമായിരുന്നു . ഞാനായിരുന്നു വീട്ടിലെ വലിയ കുട്ടി എന്റെ താഴെ രണ്ട് അനിയത്തി മാരും പിന്നെ ഒരു അനിയനും ഉണ്ടായിരുന്നു . പത്താം ക്ലാസ് കഴിഞ്ഞതോടെ വീട്ടിലെ വലിയ കുട്ടി എന്ന പട്ടം കിട്ടി അങ്ങനെ വീട്ടിലെ ചെറിയ ഭാരങ്ങളൊക്കെ എന്റെ തലയിലായി തുടങ്ങി. ചെറിയ ജോലികളൊക്കെ ചെയ്തു.

ആയിടക്കാണ് അച്ഛൻ കിടപ്പിലായത് കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്തം എന്റെ കൈകളിലായി നാട്ടിൽ നിന്നാൽ ശെരിയാകില്ല എന്ന് കരുതി ഉള്ള കിടപ്പാടം പണയം വെച്ച് ഞാനും ഗൾഫിലെത്തി നല്ലജോലി ആദ്യമൊന്നും കിട്ടിയില്ല . പിന്നെ ഒരു നല്ല കമ്പനിയിൽ ജോലി കിട്ടി തരക്കേടില്ലാത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരുന്നു വീട്ടിലെ ബുദ്ധിമുട്ടുകൾ എല്ലാം മാറി തുടങ്ങി ജീവിതം ഒന്ന് പച്ചപിടിച്ചു വന്നു . പഴയ വീട് പൊളിച്ചു ഒരു നല്ല വീടും വെച്ചു . അതിന്റെ കടങ്ങളൊക്കെ തീർന്നു വന്നപ്പോഴേക്കും പെങ്ങന്മാരെ കെട്ടിക്കാനായി ഒരാളെ നല്ല നിലയിൽ തന്നെ കെട്ടിച്ചു വിട്ടു അതിന്റെ കടം തീരുന്നതിന് മുൻപ് തന്നെ രണ്ടാമത്തവളുടെ കല്യാണവും നടത്താനായി കൂട്ടത്തിൽ ‘അമ്മ എന്നെയും കെട്ടിച്ചു . എനിക്ക് കമ്പനിയിൽ നിന്നും കൂടുതൽ ദിവസ്സം ലീവ് കിട്ടില്ലായിരുന്നു വർഷത്തിൽ ഇരുപത് ദിവസം മാത്രം വരവും പോക്കും എല്ലാം അതിൽ നിന്നും കഴിയണം .

അതിനിടക്ക് അച്ഛന്റെ മരണം കൂടെ ‘അമ്മ നിത്യ രോഗിയുമായി കൂടുതൽ കാലം അമ്മയും നിന്നില്ല രണ്ട് പേരും എന്നെന്നേക്കുമായി മാഞ്ഞു .

മനസ്സിന്ന് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു അവസാനമായി ഒരു നോക്ക് പോലും കാണാൻ ഈ ഹതഭാഗ്യന് പറ്റിയില്ല . പിന്നെ അനിയനും കല്യാണം കഴിച്ചു കാലം അങ്ങനെ കടന്നു പോയി കമ്പനിയിൽ പുതിയ രീതികളൊക്കെ വന്നു മിക്ക ജോലികളും മെഷീൻ വഴിയായി തുടങ്ങി അതോടെ എന്നെപോലുള്ളവരേ കമ്പനി പറഞ്ഞു വിട്ടു അത്രയും കാലം ജോലി ചെയ്തതിന് എനിക്ക് ശമ്പളത്തിന് പുറമെ കുറച്ച് പൈസയും കൂടെ കിട്ടി അതും പിടിച്ചു നാട്ടിൽ വന്നതായിരുന്നു അപ്പോഴാണ് അനിയന് പുതിയ ഒരു തിരിച്ചറിവ് കിട്ടുന്നത് വീടും സ്ഥലവും ഭാഗം വെക്കണം എന്ന് . വീടും സ്ഥലവും അവന് വേണം എന്നായി ബാക്കി കുറച്ച് ഭൂമി ഉള്ളത് പെങ്ങന്മാരും കൈക്കലാക്കി ഏട്ടൻ ഗൾഫിലായത് കൊണ്ട് കുറെ അതിനകം പണം കയ്യിൽ ഉണ്ടാകുമെല്ലോ അപ്പോ ഏട്ടന് ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്നായി അവരുടെ വാദം . അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ആരോട് പറയാൻ ഞാൻ എന്റെ റൂമിൽ പോയി മനസ്സുരുകി കരഞ്ഞു കഴിഞ്ഞ ഇരുപത് വർഷം ഞാൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിച്ചത് മുഴുവൻ ഇവർക്ക് വേണ്ടി മാത്രമായിരുന്നു ശെരിക്കും ഉണ്ണാനും ഉറങ്ങാനും പറ്റിരുന്നില്ല എല്ലാവരെയും ഒരു കരക്കടുപ്പിച്ചപ്പോൾ സ്വയം കരകയറാൻ ഞാൻ മറന്നു . കയ്യിലുണ്ടായിരുന്ന ബാക്കി പൈസയും കൊണ്ട് ഞാനും എന്റെ പ്രിയതമയും ഒരു വാടക വീട് എടുത്തു സ്വയം തൊഴിൽ എന്നോണം ആ കരിമ്പ് ജ്യൂസ് മേക്കറും വാങ്ങി അതിൽ സന്ദോഷത്തോടെ തന്നെ ജീവിച്ചു വരുകയായിരുന്നു പക്ഷെ അന്നത്തെ ആ ദിവസത്തോടെ അതും തീർന്നു . ഇപ്പോ അവൾ വീട്ട് ജോലിയും മറ്റും ചെയ്തിട്ടാണ് ജീവിച്ചു പോരുന്നത്.

എല്ലാം എന്റെ വിധി അല്ലാതെന്ത് പറയാൻ .. അയ്യോ സോറി മോനെ ഞാൻ ആളറിയാതെ എന്റെ ഉള്ളിലെ സങ്കടം കൊണ്ട് പറഞ്ഞതാണ് . കുറെ കാലമായി ഇത് പോലെ ഒരാൾ എന്റടുത്തേക്ക് വരുന്നത് അതുകൊണ്ട് പറഞ്ഞുപോയതാണ് ”

” ചേട്ടൻ വിഷമിക്കേണ്ട എല്ലാം ശെരിയാകും . ചേട്ടൻ അന്ന് അപകടത്തിൽ പെടാൻ കാരണം ഞാൻ ഓടിച്ച കാറായിരുന്നു .”

ഇത് കേട്ടപ്പോൾ അയാളുടെ ഉള്ളിൽ ഒരു നീറ്റലുണ്ടായി.

“പ്രായത്തിന്റെ ചോ,രത്തിളപ്പിൽ സംഭവിച് പോയതായിരുന്നു . അച്ഛൻ വാങ്ങിയ പുതിയ കാറുമായി ഞാനും എന്റെ കൂട്ടുകാരും അന്ന് കറങ്ങാൻ ഇറങ്ങിയ തായിരുന്നു വെള്ളമ,ടിച്ചു വണ്ടി അശ്രദ്ധമായി ഓടിച്ചതുകൊണ്ടാണ് അപകടം സംഭവിച്ചത് . അച്ഛന്റെ പുതിയ കാറായത്കൊണ്ടയായിരുന്നു എനിക്ക് പേടി അച്ഛൻ ത,ല്ലി കൊ, ല്ലും എന്നുറപ്പായിരുന്നു. അന്ന് അത് മാത്രമായിരുന്നു എന്റെ മനസ്സിൽ .

പക്ഷെ അന്ന് നിറവയറുമായി നിങ്ങളുടെ അടുത്തേക്ക് ഓടി വന്ന ആ സ്ത്രീയുടെ കരയുന്ന മുഖം എന്റെ മനസ്സിൽ നിന്നും മായാതെ കിടന്നു . കോളേജ് കഴിഞ്ഞ എനിക്ക് അച്ഛൻ തന്നെ ഒരു മരുന്ന് ഷോപ്പ് ഇട്ടു തന്നു അത് നോക്കി നടത്തലായിരുന്നു എന്റെ ജോലി ഈ അടുത്ത് കല്യാണവും കഴിച്ചു എന്റെ ഭാര്യയും ഗർഭിണിയായിരുന്നു അന്നേരമാണ് ഞാൻ അന്നത്തെ ആ സംഭവം ഓർത്തത് . നിറവയറുമായി അപകടത്തിൽ പെട്ട തന്റെ ഭർത്താവിന്റെ മുന്നിലേക്ക് ഓടി വരുന്ന ആ സ്ത്രീ അന്ന് എത്ര പെടാപാട് പെട്ടിട്ടുണ്ടാകും എന്ന് . പക്ഷെ ഞാൻ നിങ്ങളെ അന്വേഷിച്ചിരുന്നു പക്ഷെ കൂടുതലൊന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല അങ്ങനെ ഇരിക്കുമ്പോഴാണ് നിങ്ങളുടെ ഭാര്യ മരുന്ന് വാങ്ങാൻ എന്റെ കടയിൽ വരുന്നത് അതാണ് ഞാൻ ഇങ്ങോട്ട് വന്നത് . മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലെന്നറിയാം എന്നാലും എന്നോട് ക്ഷമിക്കണം ”

” മോനെ എനിക്ക് നിന്നോട് അന്നും ഇന്നും ഒരു പരിഭവവും ഇല്ല കാരണം എന്റെ സ്വന്തം വീട്ടുകാർപോലും എനിക്ക് ഒരു വിലയും തന്നിട്ടില്ല പിന്നെ ഈ വഴിപോക്കനായ നീ ”

” അതല്ല ഏട്ടാ എനിക്ക് എന്നെ തന്നെ മനസ്സിലാക്കി തന്നത് നിങ്ങളായിരു ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെ ആവരുത് എന്നുള്ള പാഠം . ഈ അടുത്തുള്ള ടൗണിൽ എനിക്ക് ഒരു ചെറിയ വീടുണ്ട് ഇന്ന് മുതൽ നിങ്ങൾ അങ്ങോട്ട് താമസം മാറ്റണം എന്റെ എല്ലാ സഹായവും ഉണ്ടാകും ചേട്ടന്റെ ഈ അവസ്ഥയൊക്കെ വേഗം ഭേദമാകും എനിക്കറിയാവുന്ന ഡോക്ടർ മാരുണ്ട് അവരോട് ഞാൻ പറയാം . വീട് ഞാൻ രണ്ട് ദിവസമായി ക്ലീനാക്കി വെച്ചിട്ടുണ്ട്. ആർകെങ്കിലും വാടകക്ക് കൊടുക്കാനായിട്ട് . പക്ഷെ എന്റെ തെറ്റിന്റെ പ്രായിശ്ചിക്തം എന്നോളണം എനിക്ക് ഇത് നിങ്ങൾക്ക് താരാനാണ് ഇപ്പോ താൽപ്പര്യം .”

അയാൾ തന്നെ എല്ലാത്തിനും മുൻ കൈ എടുത്ത് വീട്ടിലേക് അവരെ കൊണ്ട് പോകാനും സാധനങ്ങൾ എല്ലാം അടുക്കി വെക്കാനും എല്ലാത്തിനും . പതുക്കെ അവരുടെ ആ പുതിയ ലോകം ഉണർന്നു.. അയാളുടെ അസുഖങ്ങൾ മാറി തുടങ്ങി അയാൾ പതുക്കെ ജീവിതത്തിലേക്ക് ഇറങ്ങി വന്നു . പുതിയ അനുഭൂതികളോടെ അയാളുടെ ജീവിതം വീണ്ടും ആനന്ദത്തിലേക്ക് വന്നു .

അവരുടെ സന്തോഷം ഒരിക്കൽ ഊതി കെടുത്തിയ അയാൾ തന്നെ ആ വിളക്ക് വീണ്ടും തെളീച്ചു. പൂർവാധികം ശക്തിയോടെ ആ വിളക്ക് ശാന്തമായി ജ്വലിക്കുന്നു .

തെറ്റുകൾ ആർക്കും സംഭവിക്കാം പക്ഷെ അതിന് പ്രായിശ്ചിക്തം കൂടി ചെയ്യുമ്പോഴാണ് ഒരു എഥാർത്ഥ മനുഷ്യനാവുന്നത്..

Leave a Reply

Your email address will not be published. Required fields are marked *