എടാ.. നിനക്ക് ഒരു ബ്രേക്കപ്പ് ഉണ്ടായെന്നു വച്ചു ബെസ്റ്റ് ഫ്രണ്ട് ആയ ഞാൻ അവൾക്ക് പകരം നിന്നോട് സെ,ക്സ് ഷെയർ ചെയ്യണം ന്ന് പറയുന്നത് ഇവിടുത്തെ ന്യായം ആണ്…….

Depressed sad young female standing in a dark tunnel

എഴുത്ത്:-പ്രജിത്ത് സുരേന്ദ്രബാബു

” എന്തായി.. ഞാൻ പറഞ്ഞ കാര്യം.. നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ.. “

ഫോണിലൂടെ ആനന്ദിന്റെ ശബ്ദം കേട്ട് ആകെ പതറി മീര..

” എടാ അത് വേണ്ട.. അതൊന്നും ശെരിയല്ല.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.. നമുക്ക് എന്നും അങ്ങിനെ മതി.. അതിനപ്പുറം ഒരു ബന്ധം വേണ്ട.. “

അവൾ കെഞ്ചുകയായിരുന്നു.

” പ്ലീസ് പറ്റില്ല മീരാ… എനിക്ക് എല്ലാം മറക്കണേൽ കുറച്ചു നാൾ എങ്കിലും നിന്റെ സപ്പോർട്ട് വേണം. എന്റെ എല്ലാ കാര്യോം നിനക്ക് അറിയാലോ.. നിനക്ക് ഒരു ശല്യം ആകില്ല ഞാൻ പ്ലീസ് ഒന്ന് സമ്മതിക്കു “

ആനന്ദും കെഞ്ചി തുടങ്ങവേ ആകെ ആശയക്കുഴപ്പത്തിൽ ആയി മീര

” എടാ.. നിനക്ക് ഒരു ബ്രേക്കപ്പ് ഉണ്ടായെന്നു വച്ചു ബെസ്റ്റ് ഫ്രണ്ട് ആയ ഞാൻ അവൾക്ക് പകരം നിന്നോട് സെ,ക്സ് ഷെയർ ചെയ്യണം ന്ന് പറയുന്നത് ഇവിടുത്തെ ന്യായം ആണ്.. “

ഇത്തവണ ചെറിയൊരു ദേഷ്യം തോന്നാതിരുന്നില്ല അവൾക്ക്.

” എടീ പ്ലീസ്.. കുറച്ചു നാളത്തേക്ക് അവളുടെ ഓർമ്മകൾ ഒന്ന് മറക്കാൻ വേണ്ടി ആണ്. മൈൻഡ് ഒന്ന് ഓക്കേ ആകാൻ. നിനക്ക് എന്നെ നല്ലോണം അറിയാലോ.. നിനക്ക് ഒരു ശല്യം ആകില്ല ഞാൻ വല്ലപ്പോഴും മൂഡ് തോന്നുമ്പോ മാത്രം.. ഒന്ന് സമ്മതിക്ക് ടീ.. ഇല്ലേൽ ഈ അവസ്ഥയിൽ എനിക്ക് ആകെ ഭ്രാന്ത്‌ പിടിക്കും “

തന്റെ ആവശ്യം നേടി എടുക്കുക എന്ന ലക്ഷ്യത്തോടെ പരമാവധി സെന്റിമെ ൻസിലൂടെ മീരയെ കീഴടക്കാൻ ശ്രമിച്ചു ആനന്ദ്.

ഒരു ആത്മാർത്ഥസുഹൃത്ത് എന്ന നിലയിൽ ആനന്ദിനെ ഉപേക്ഷിക്കുവാൻ മീരയ്ക്കും കഴിയുമായിരുന്നില്ല. അത് മനസിലാക്കി തന്നെയാണ് ഈ ആവശ്യവു മായി ആനന്ദ് അവളുടെ പക്കൽ എത്തിയത്.

” എടാ നീ ഒന്ന് കൂൾ ആകു എന്നാൽ തന്നെ നിന്റെ ടെൻഷൻ ഒക്കെ മാറും… അല്ലാതെ ഈ പറഞ്ഞതൊന്നും ഒരിക്കലും നടക്കുന്ന കാര്യങ്ങൾ അല്ല.. ഇതൊന്നും ഒരു പോം വഴിയും അല്ല.. “

പരമാവധി ഒഴിഞ്ഞു മാറി മീര.

” ഓക്കേ എന്നാൽ ശെരി നിനക്കും എന്നെ സഹായിക്കാൻ കഴിയില്ല എങ്കിൽ പിന്നെ ഞാൻ ശല്യം ആകുന്നില്ല.. ഇനി ഒരിക്കലും നീ എന്നെ കാണില്ല നമുക്ക് ഈ കൂട്ട് ഇവിടെ നിർത്താം.. എന്നെ പോലൊരാളു ഒരിക്കലും നിനക്ക് കൂട്ടുകൂടാൻ ചേരില്ല.. “

അവസാന നിമിഷം വജ്രായുധം പുറത്തെടുത്തു ആനന്ദ്. ഒരിക്കലും തന്റെ സൗഹൃദം മീരയ്ക്ക് ഒഴിവാക്കുവാൻ കഴിയില്ല എന്ന് അവന് അറിയാമായിരുന്നു. ആ വാക്കുകൾ കേൾക്കവേ മീരയും വല്ലാതെ അസ്വസ്ഥയായി.

” ഇങ്ങനൊന്നും പറയല്ലേ ആനന്ദ്. എനിക്ക് നിന്റെ ഫ്രണ്ട് ഷിപ് അത്രത്തോളം വലുതാണ്. പക്ഷെ അത് മനസിലാക്കി എന്നെ നീ ഇങ്ങനെ മു,തലെടുക്കുവാൻ ശ്രമിക്കുവാണോ.. എന്നെ ഇങ്ങനെ മാനസിക പ്രശ്നത്തിൽ ആക്കിയിട്ട് നിനക്ക് എന്താ കിട്ടുക.”

അത് പറയുമ്പോൾ അവളുടെ തൊടയിടറി.

” മീര. പ്ലീസ്.. എന്റെ അവസ്ഥ നീ ഒന്ന് മനസിലാക്കു എന്നിട്ട് ഒന്ന് സപ്പോർട്ട് ചെയ്യ് ഇല്ലേൽ എനിക്ക് ഭ്രാന്ത്‌ കേറും.. എന്തായാലും നീ ഇന്ന് രാത്രി ഒന്ന് ആലോചിക്ക് എന്നോട് അല്പം ഫ്രണ്ട്‌ലി ആയി സംസാരിച്ചു ന്ന് വച്ച് നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല. എല്ലാം സീക്രെട്ട് ആയിരിക്കും. ആരും ഒന്നും അറിയില്ല. നാളെ എനിക്ക് പോസിറ്റീവ് ആയി ഒരു മറുപടി തരണം പ്ലീസ്.. “

അത്രയും പറഞ്ഞവൻ മറുപടിക്ക് കാക്കാതെ കോൾ കട്ട്‌ ചെയ്തു. ആകെ അസ്വസ്ഥതയായി ബെഡിലേക്കിരുന്നു പോയി മീരയും. ഒരിക്കലും ആനന്ദുമായി അങ്ങിനെ ഒരു റിലേഷൻ അവൾക്ക് സ്വപ്നത്തിൽ പോലും ഓർക്കുവാൻ സാധിക്കുമായിരുന്നില്ല. മാത്രമല്ല അതിനായി അവൻ പറയുന്ന കാരണം അവൾക്ക് ഒരിക്കലും ഉൾക്കൊള്ളുവാനും കഴിയുമായിരുന്നില്ല.. എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു മീര.

ആ സമയം ആനന്ദ് ഉള്ളിൽ സന്തോഷത്തിൽ ആയിരുന്നു. തന്നോടുള്ള സൗഹൃദം കളയുവാൻ പറ്റാത്തതിനാൽ തന്നെ ഉറപ്പായും മീര ഈ ആവശ്യത്തിന് സമ്മതിക്കും എന്ന് അവൻ ഉറപ്പിച്ചു.

‘ സോറി മീര.. എന്തോ.. എന്റെ ഇഷ്ടങ്ങൾ എങ്ങിനെയും എനിക്ക് നേടി എടുക്കണം.. അതൊരു വാശിയാണ്.. സെ,ക്സ് എനിക്കൊരു ഹരമാണ്… ഒന്ന് തുടങ്ങി വച്ചാൽ പിന്നെ നിന്നെ കൊണ്ട് മാക്സിമം സഹകരിപ്പിക്കാൻ എനിക്ക് അറിയാം.. നമുക്ക് തകർക്കാം.. ‘

മനസ്സിൽ ഓർത്തു കുളിര് കോരിയാണ് അവൻ അന്ന് ഉറങ്ങാൻ കിടന്നത്. ആ സമയം ഉള്ളിലെ വിങ്ങൽ കാരണം ഒന്ന് നേരെ ഉറങ്ങാൻ പോലും കഴിഞ്ഞില്ല മീരയ്ക്ക്.

പിറ്റേന്ന് നേരം വെളുക്കവേ ഞെട്ടി ഉണർന്ന ആനന്ദ് ആദ്യം കയ്യിലെ ക്കെടുത്തത് തന്റെ ഫോൺ ആണ്. വാട്ട്‌സാപ്പിൽ മീരയുടെ അനുകൂലമായ മറുപടി വന്നോ എന്നറിയാൻ അവന്റെ മനസ്സ് വെമ്പി എന്നാൽ. അവളുടെ മെസേജുകൾ ഒന്നും തന്നെ കണ്ടിരുന്നില്ല അതോടെ അല്പം നിരാശനാ യെങ്കിലും വേഗത്തിൽ അവൾക്ക് മെസേജ് ടൈപ്പ് ചെയ്തു ആനന്ദ്.

” മീര.. എന്തെ നീ ഒന്നും പറയാത്തത്… ഞാൻ ഇന്നലെ പറഞ്ഞ കാര്യം ആലോചിച്ചില്ലേ.. ഓക്കേ അല്ലെ നീ.. ഇതൊന്നും വല്യ കാര്യം അല്ലെടോ.. നമ്മൾ നല്ല ഫ്രണ്ട്സ് അല്ലെ.. എല്ലാം നമ്മുടെ ഉള്ളിൽ മാത്രം നിൽക്കും പുറത്ത് ആരും ഒന്നും അറിയില്ല.. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയും ഇല്ല.. അല്പം കഴിഞ്ഞു ഞാൻ വീഡിയോ കാൾ ചെയ്യട്ടെ. “

വോയിസ്‌ മെസേജ് അയച്ച ശേഷം ആകാംഷയിൽ മറുപടിയ്ക്കായി കാത്തു നിന്നു അവൻ. അല്പസമയത്തിനുള്ളിൽ ആ മെസേജ് മീര വായിച്ചു എന്ന് അവന് മനസിലായി. നെഞ്ചിടിപ്പേറി വരവേ പെട്ടെന്ന് ഫോണിലേക്ക് അവളുടെ കോൾ വന്നത് ആനന്ദിന്റെ മനസ്സിൽ സന്തോഷം ഇരട്ടിപ്പിച്ചു.

” മീര.. ഞാൻ കരുതി നീ ഒക്കെയും നെഗറ്റിവ് ആയി എടുത്ത് എന്നോട് ദേഷ്യത്തിൽ ആകും എന്ന്.. “

കോൾ എടുത്തപാടെ സംസാരിച്ചു തുടങ്ങി അവൻ.

” ആ ആനന്ദ് നീ പറഞ്ഞതിനെ പറ്റി ഞാൻ നല്ലത് പോലെ തന്നെ ആലോചിച്ചു. ശെരിയാണ് നിന്റെ കൂട്ട് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആത്മാർത്ഥമായി നീ ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് എനിക്ക് നിരസിക്കാൻ പറ്റില്ല.. “

മീര ഒന്ന് നിർത്തുമ്പോൾ ആനന്ദിന് അടിമുടി കുളിര് കോരി. എല്ലാം ഓക്കേ ആണെന്ന് ഉറപ്പിച്ചു അവൻ. ഒന്ന് നിർത്തി മീര വീണ്ടും തുടർന്നു.

” ആനന്ദ് പക്ഷെ നീ ആവശ്യപ്പെട്ടത്…. നിന്റെ സിസ്റ്റർ ആയിരുന്നു ഞാൻ എങ്കിൽ ഇതുപോലെ ആവശ്യം മുന്നോട്ട് വയ്ക്കുമായിരുന്നോ .. “

ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പതറി പോയി ആനന്ദ്. ഒരിക്കലും അങ്ങനൊരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

” മീ.. മീര.. എന്താ നീ പറയുന്നത് എന്തിനാ. ഇങ്ങനൊക്കെ ചിന്തിക്കുന്നെ.. ഞാൻ ജസ്റ്റ്.. ജസ്റ്റ് ഫ്രണ്ട്‌ലി ആയി അല്ലെ നിന്നോട് പറഞ്ഞെ. നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലെ.. “

അവന്റെ ആ പതർച്ച കേൾക്കെ പുച്ഛമാണ് തോന്നിയത് മീരയ്ക്ക്.

” എടാ.. എന്റെ സ്വന്തം സഹോദരനെ പോലെയായിരുന്നു നീ.. പക്ഷെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് വെറുത്തു പോയി നിന്നെ.. ഒരു ബ്രദർ ആയി ഞാൻ നിന്നെ കാണുമ്പോൾ നീ തിരിച്ചു എന്നെ ഏത് കണ്ണ് കൊണ്ടാണ് കണ്ടത്.അതോർത്തിട്ട് അറപ്പ് തോന്നുന്നു. നിനക്ക് എന്നോട് സെ,ക്സ് ഷെയർ ചെയ്യണം അല്ലെ.. അത്രയ്ക്ക് മുട്ടി നിൽക്കുവാണേൽ നിന്റെ അമ്മയോട് പോയി ചോദിക്കെടാ.. അതാകുമ്പോ കൂടുതൽ സീക്രെട്ട് ആകുമല്ലോ.. “

ഇത്തവണ വിറളി വെളുത്തു പോയി ആനന്ദ്. മറുപടി പറയുവാൻ കഴിയാതെ ആകെ കുഴഞ്ഞു അവൻ

” മീര.. നീ.. നീ എന്തൊക്കെയാ ഈ പറയുന്നേ.. എന്റെ സിറ്റുവേഷൻ.. എന്റെ അവസ്ഥ നിനക്ക് അല്ലെ അത് മനസിലാകുള്ളൂ.. അതാ ഞാൻ നിന്നോട് ഓപ്പൺ ആയി. അതിനു ഇങ്ങനൊക്കെ പറയണോ.. “

പതർച്ചയോടെ അവൻ മറുപടി പറയുമ്പോൾ മീരയുടെ മിഴികൾ എരിഞ്ഞു.

” നിന്റെ സിറ്റുവേഷൻ.. ഞാൻ ചോദിച്ചു നിന്റെ കാമുകിയോട്.. അവളോട് കാ,മം മൂ,ത്ത് നിന്റൊപ്പം കിട,ക്കാൻ പറഞ്ഞപ്പോ അല്ലേടാ അവൾ ആകെ വെറുത്ത് ഇട്ടിട്ട് പോയെ. അതിന്റെ ക,ഴപ്പ് അല്ലെ നീ എന്റെ മേൽ തീർക്കാം ന്ന് വച്ചത്.. ഇന്നലെ രാത്രി ഓരോന്ന് ഓർത്തിട്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. നിന്നെ ഒരു ആത്മാർത്ഥ സുഹൃത്തായി കണ്ടതാണോ ഞാൻ ചെയ്ത തെറ്റ്.. എന്നാൽ ആ തെറ്റ് ഞാൻ തിരുത്തുവാ. “

മീരയുടെ ഓരോ വാക്കുകൾക്ക് മുന്നിലും നീറി ഇല്ലാണ്ടായി പോയി ആനന്ദ്.

” മീ.. മീരാ.. ഓക്കേ നിനക്ക് ഇഷ്ടം അല്ലേൽ വിട്ടേക്ക്.. ഇനി ഈ കാര്യം പറയില്ല ഞാൻ. സോറി. “

എങ്ങിനെയും ആ സംസാരം അവസാനിപ്പിച്ചാൽ മതിയെന്നായി അവന് എന്നാൽ വിട്ടു കൊടുക്കുവാൻ മീര തയ്യാറായില്ല.

” നിർത്തുവാ ആനന്ദ്.. നല്ലോണം ആലോചിച്ചു എടുത്ത തീരുമാനം ആണ്. എപ്പോ മുതൽ എന്നെ നീ മറ്റേ കണ്ണ് കൊണ്ട് കണ്ടു തുടങ്ങിയോ അപ്പോ മുതൽ എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം ഇല്ലാണ്ടായി. ഇനി മേലിൽ എന്റെ പിന്നാലെ സൗഹൃദം എന്ന് പറഞ്ഞു വന്നേക്കരുത്. വന്നാൽ നീ വിവരം അറിയും.. ഇതൊരു താക്കീത് ആയി തന്നെ കരുതിക്കോ.. ഇനിയും പിന്നാലെ വന്നാൽ ചിലപ്പോ എന്റെ അച്ഛൻ ആകും പിന്നീട് നിന്നോട് സംസാരിക്കുന്നത്.. “

അത്രയും പറഞ്ഞു മീര കോൾ കട്ട്‌ ചെയ്യുമ്പോൾ ഒരു നിമിഷം സ്തബ്ദനായി ഇരുന്നു പോയി ആനന്ദ്. അവളോട് അങ്ങനൊരു ആവശ്യം പറയാൻ തോന്നിയ ആ നിമിഷത്തെ അറിയാതെ ശപിച്ചു പോയി അവൻ. തന്റെ എടുത്തു ചാട്ടത്തിനു കിട്ടിയ വലിയൊരു തിരിച്ചടിയായി തന്നെ തോന്നി അവനു. ഒപ്പം ഒരു നല്ല സൗഹൃദം ഇല്ലാണ്ടാക്കിയതിൽ കുറ്റബോധത്താൽ നീറി അവൻ. വീണ്ടും അവളെ വിളിക്കുവാൻ തോന്നിയെങ്കിലും അവസാനം മീര പറഞ്ഞ ആ വാക്കുകൾ അവന്റെ ഉള്ളിൽ ഭയം ജനിപ്പിച്ചു.

‘ വേണ്ട.. വാശിയിൽ അവൾ അച്ഛനോടെങ്ങാൻ കാര്യം പറഞ്ഞാൽ പിന്നെ ച,ത്താൽ മതി.. ‘

നിരാശയിൽ ബെഡിലേക്ക് ചാഞ്ഞു അവൻ. ആ സമയം ദേഷ്യം അടങ്ങാത്ത അങ്ങിനെ ഇരുന്നു മീര. ഒരിക്കലും അവൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു ആനന്ദിന്റെ ആ പെരുമാറ്റം അത്കൊണ്ട് തന്നെ മനസ്സിൽ നിന്നും പൂർണമായും അവനെ പറിച്ചു കളഞ്ഞു അവൻ. അല്ലേലും പൊരുത്ത പ്പെടില്ല എന്ന് തോന്നിയാൽ ആ നിമിഷം പറിച്ചു കളയണം ഏത് ബന്ധം ആയാലും അല്ലേൽ പിന്നെ അതൊരു ബാധ്യതയാകും..

(ശുഭം.)

Leave a Reply

Your email address will not be published. Required fields are marked *