ഈ നിൽക്കുന്ന നിന്റെ ആങ്ങളയുടെ ഭാര്യ ഇല്ലേ കുറെ ദിവസമായി എന്റെ ദേഹത്ത് തട്ടാനും മുട്ടാനും ഒക്കെ തുടങ്ങിയിട്ട്!! നിന്റെ ആങ്ങളക്ക് ഇവളുടെ ക%₹*പ്പ് തീർക്കാൻ……..

Story written byJk

അനിത തന്റെ അലമാരയിൽ വെപ്രാളത്തോടെ ഒരുതവണ കൂടി നോക്കി ഇല്ല തന്റെ ആഭരണങ്ങളിൽ ചിലത് കാണാനില്ല!! അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി.. ഭർത്താവിന്റെ പെങ്ങളുടെ ഭർത്താവ് ഇവിടെയെല്ലാം ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടിരുന്നു.. ഇനി അയാൾ എങ്ങാൻ എടുത്തത് ആയിരിക്കുമോ ഇതിനു മുൻപും പല സാധനങ്ങളും അയാൾ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകുന്നത് ആരുടെയും കണ്ണിൽ പെട്ടില്ലെങ്കിലും അവൾ കണ്ടിട്ടുണ്ട്.. ഇനി അതുപോലെ തന്റെ സ്വർണവും അയാൾ കൊണ്ടുപോയത് ആകുമോ??
വല്ലാത്ത ഒരു വെപ്രാളത്തോടെ അവൾ ചിന്തിച്ചു അപ്പോഴാണ് അയാൾ കയറിവന്നത്..

പതിവില്ലാത്ത വിധം സന്തോഷം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.. ഭാര്യക്കും കുട്ടികൾക്കും എല്ലാം ഡ്രസ്സും എടുത്ത് അവിടെ ഉള്ളവർക്കെല്ലാം ബിരിയാണിയും ആയി ആണ് അയാൾ വന്നു കയറിയത്.. അത് കണ്ടപ്പോൾ തന്നെ അനിതയുടെ നെഞ്ച് വെപ്രാളപ്പെട്ടു.

ഒരു ജോലിക്കും പോകാത്തവനാണ് തന്റെ ഭർത്താവ് അധ്വാനിച്ച് കൊണ്ടുവരുന്നത് തിന്നാൻ ഇരിക്കുന്നവരാണ് അയാൾ ഇന്ന് ഇങ്ങനെയൊക്കെ ചെയ്യണം എന്നുണ്ടെങ്കിൽ തന്റെ ആഭരണങ്ങൾ അയാൾ തന്നെ എടുത്തതായിരിക്കും എന്ന് അനിത ഉറപ്പിച്ചു

“” എടോ എന്റെ ആഭരണങ്ങൾ എവിടെ?? രണ്ടു പവന്റെ ഒരു ജിമിക്കിയും, ഒന്നര പവന്റെ ഒരു ഘടകവളയും നഷ്ടപ്പെട്ടിട്ടുണ്ട്!! എനിക്കറിയാം അത് താനാണ് എടുത്തത് എന്ന് മര്യാദയ്ക്ക് അത് തിരിച്ചു തരുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ തന്നെ ഞാൻ പോലീസിനെ കൊണ്ട് പിടിപ്പിക്കും!””

അത് പറഞ്ഞതും അയാൾ വായിൽ വരുന്ന തെ,റിയെല്ലാം വിളിച്ചു പറയാൻ തുടങ്ങി.. അപ്പോഴേക്കും തന്റെ ഭർത്താവിന്റെ പെങ്ങൾ സ്വപ്നയും അവിടേക്ക് വന്നു.. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ സ്വപ്നയുടെ ഭർത്താവ് ശിവദാസൻ പറഞ്ഞുകൊടുത്തത് കേട്ട് ശരിക്കും അനിത അമ്പരന്നു.
“” ഈ നിൽക്കുന്ന നിന്റെ ആങ്ങളയുടെ ഭാര്യ ഇല്ലേ കുറെ ദിവസമായി എന്റെ ദേഹത്ത് തട്ടാനും മുട്ടാനും ഒക്കെ തുടങ്ങിയിട്ട്!! നിന്റെ ആങ്ങളക്ക് ഇവളുടെ ക%₹പ്പ് തീർക്കാൻ കഴിവില്ലെങ്കിൽ ഇവളോട് വല്ല മുള്ള് മുരിക്കിൻ മേലും പോയി കയറാൻ പറ!! എന്നിട്ട് ഞാൻ അതിന് സമ്മതിക്കില്ല എന്ന് ആയപ്പോൾ എന്തൊക്കെയോ കുറ്റവും പറഞ്ഞുകൊണ്ട് വന്നിരിക്കുകയാണ്!!!”

ശിവദാസൻ പറഞ്ഞു നിർത്തി ഞാൻ അയാളെ അന്തംവിട്ട് നോക്കിക്കൊണ്ട് നിന്നു. എത്രയും പെട്ടെന്ന് ഇങ്ങനെയൊരു വൃ,ത്തികെട്ട കള്ളം പറയാൻ ഇയാൾക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഞാൻ ഓർത്തു..

എന്നാൽ അതെല്ലാം കേട്ട് സ്വപ്ന ഉറഞ്ഞു തുള്ളാൻ തുടങ്ങി സുധിയേട്ടൻ വരട്ടെ നിന്റെ സൂക്കേട് ഞാൻ ഇന്നത്തോടെ മാറ്റിത്തരാം എന്നെല്ലാം ആണ് അവൾ വിളിച്ചു പറയുന്നത്.അതിനൊന്നും പ്രതികരിക്കേണ്ട എന്ന് തോന്നി ഒന്നും മിണ്ടാതെ എന്റെ ജോലികൾ ചെയ്ത് ഞാൻ അവിടെ തന്നെ നിന്നു. സുധിയേട്ടൻ വരാൻ തന്നെ ആയിരുന്നു ഞാനും കാത്തിരിക്കുന്നത്… എന്റെ അച്ഛൻ പാടത്തും പറമ്പിലും കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന സ്വർണമാണ് അതങ്ങനെ വെറുതെ കളയാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോഴേക്ക് സുധിയേട്ടൻ ജോലിയും കഴിഞ്ഞ് കയറി വന്നു.. അതോടെ സ്വപ്ന എന്നെക്കുറിച്ച് വൃ,ത്തികെട്ട രീതിയിൽ ഓരോന്ന് ശ്രുതിയേട്ടന് പറഞ്ഞുകൊടുക്കാൻ ആരംഭിച്ചു.. ഒന്നും മിണ്ടാതെ അവർ പറയുന്നത് മുഴുവൻ കേട്ടുനിന്നു സുധിയേട്ടന്റെ തീരുമാനം എന്താണെന്ന് എനിക്ക് അറിയണ മായിരുന്നു.. സ്വന്തം ഭാര്യയെ എത്രത്തോളം വിശ്വസിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലാക്കണമായിരുന്നു

“” എന്തൊക്കെയാ സ്വപ്നേ പറയുന്നത്?? അനിത അങ്ങനെ ഒരു പെണ്ണല്ല!!” അതായിരുന്നു സുധിയേട്ടൻ പറഞ്ഞത് എനിക്ക് അദ്ദേഹത്തോട് ഒത്തിരി സ്നേഹം തോന്നി

“” അപ്പോൾ ചേട്ടൻ എന്താ പറഞ്ഞു വരുന്നത് എന്റെ ശിവദാസേട്ടൻ ആണ് കള്ളം പറയുന്നത് എന്നോ?? “” സ്വപ്ന അങ്ങനെ ചോദിച്ചപ്പോൾ എന്തു മറുപടി പറയണം എന്നറിയാതെ നിന്നു സുധി.

“” അതെ നിന്റെ ശിവദാസൻ പറയുന്നത് തന്നെയാണ് നുണ!! എന്തായാലും തെളിവ് ഇല്ലാതെ നിങ്ങൾ ആരും ഒന്നും വിശ്വസിക്കില്ല എന്ന് എനിക്ക് മനസ്സിലായി

അതുകൊണ്ട് ദൈവം സഹായിച്ച് ചില തെളിവുകളും ആയി ആണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്!! അനിത അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും അവളെ തന്നെ നോക്കി അവൾ വേഗം ഫോൺ പുറത്തെടുത്ത് അത് ഓൺ ചെയ്ത് അവർക്ക് കാണിച്ചു കൊടുത്തു. അതിൽ സുധിയുടെയും അനിതയുടെയും മുറിയിലേക്ക് കയറി വരുന്ന ശിവദാസനെ കൃത്യമായി കാണാൻ ഉണ്ടായിരുന്നു അയാൾ അങ്ങോട്ടുമിങ്ങോട്ടും എല്ലാം നോക്കി അലമാര പതിയെ തുറന്നു.. അതിനുശേഷം അതിൽ നിന്ന് ഒരു ബോക്സ് എടുത്ത് അതിലെ എന്തൊക്കെയോ എടുത്തു പോക്കറ്റിൽ ഇട്ടു.. ശേഷം അതുപോലെതന്നെ വെച്ച് വാതിൽ പൂട്ടി താക്കോൽ വീണ്ടും തലയിണയുടെ അടിയിൽ വച്ചു.. ഞാൻ സ്ഥിരമായി വയ്ക്കാനുള്ള സ്ഥലത്ത്..

അത് കണ്ടതും എല്ലാവരും അന്തം വിട്ടു.

ഒരിക്കൽ എക്സാം ഫീസ് അടയ്ക്കാൻ വേണ്ടി സുധിയേട്ടൻ കുറച്ച് പണം തന്നപ്പോൾ അത് മേശയുടെ മുകളിൽ വച്ച് കുളിക്കാൻ വേണ്ടി പോയിരുന്നു ഞാൻ കുളിച്ചു തിരികെ വന്നപ്പോൾ, വെപ്രാളത്തോടെ മുറിയിൽ നിന്ന് പോകുന്ന ശിവദാസനെ കണ്ടു മുറിയിലേക്ക് ചെന്നപ്പോൾ അവിടെ പണം ഉണ്ടായിരുന്നില്ല. അയാളാണ് എടുത്തത് എന്ന് എനിക്ക് ഉറപ്പായിരുന്നു.. പക്ഷേ അന്ന് അത് വലിയ പ്രശ്നമാക്കിയില്ല സുധിയേട്ടനോട് പറഞ്ഞു.. കുഴപ്പമില്ല രണ്ടായിരം രൂപയല്ലേ അതിന്റെ പേരിൽ ഇവിടെ ഒരു വഴക്കു വേണ്ട എന്ന് സുധിയേട്ടൻ തന്നെയാണ് പറഞ്ഞത്.. അതിനുശേഷം ഭയം ആയിരുന്നു. റൂമിൽ നിന്ന് എപ്പോഴെങ്കിലും പുറത്തേക്ക് പോകുമ്പോൾ ദൂരേക്ക് ആണെങ്കിൽ റൂം താക്കോൽ വച്ച് പൂട്ടും ഇല്ലെങ്കിൽ ആരും അറിയാത്ത രീതിയിൽ മൊബൈൽ ക്യാമറ സെറ്റ് ചെയ്തു വയ്ക്കും…

റൂം പൂട്ടി പോകുന്നതിന്റെ പേരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല… കുളിക്കാൻ പോകുമ്പോൾ ഓൺ ചെയ്ത് വച്ചപ്പോൾ ആണ് ഈ രംഗം അതിൽ പതിഞ്ഞത് എന്ന് മനസ്സിലായി..

ഇതുവരെ വലിയ സത്യസന്ധൻ ആണ് എന്നും പറഞ്ഞ് നടന്ന ശിവദാസനെ സുധി കൈവച്ചു.. എല്ലാം തകർന്നു പോയി എന്നും പറഞ്ഞ് ആയി സ്വപ്ന പിന്നീട് കരച്ചിൽ.

ശിവദാസിനോട് എന്റെ സ്വർണം മുഴുവൻ തിരിച്ചു തരാൻ ആവശ്യപ്പെട്ടു അയാൾ അത് പണയം വെച്ചു എന്നും അയാളുടെ അമ്മയ്ക്ക് എന്തോ അസുഖം ഉണ്ടെന്നും ഒക്കെ പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയോ അവിടെയുള്ളവരെ തിരിഞ്ഞുനോക്കുകയോ ചെയ്യാത്ത ശിവദാസൻ ആ പറയുന്നത് മുഴുവൻ കള്ളം ആണെന്ന് എല്ലാവർക്കും മനസ്സിലായി…

ഞാൻ പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞപ്പോൾ, രണ്ടുദിവസത്തിനകം സ്വർണം കൊണ്ടുവന്ന് തരാം എന്ന് അയാൾ പറഞ്ഞു.. അങ്ങ് മുങ്ങിയതാണ് പിന്നെ അയാൾ ഒരാഴ്ചയായി തിരിച്ചുവന്നില്ല പക്ഷേ പ്രശ്നം അപ്പോഴാണ് തുടങ്ങിയത് മകളുടെ ഭർത്താവിനെ അവിടെ നിന്ന് തുരത്തി ഓടിച്ചു എന്നും പറഞ്ഞ് എന്റെ സ്വന്തം അമ്മായി അമ്മ എന്നോട് പോരിന് ഇറങ്ങി.

ആരോടും ഒന്നും മിണ്ടാതെ പെണ്ണുങ്ങൾ മാത്രമായി പരിഹരിക്കണം ആയിരുന്നു അത്രേ ഈ പ്രശ്നം!! അതെനിക്ക് പുതിയ ഒരു അറിവ് ആയിരുന്നു ഇത്രയും വിലപ്പെട്ട സ്വർണം അയാൾ കട്ടെടുത്തതും പോരാ ഞാൻ അത് പറഞ്ഞത് ആയി ഏറ്റവും വലിയ കുറ്റം.

അവരുടെ മകളെ വഴിയാധാരം ആക്കിയില്ലേ എനിക്ക് സമാധാനം ആയില്ലേ എന്നെല്ലാം ചോദിച്ചു ആയിരുന്നു അമ്മയുടെ പ്രകടനം..

സുധിയേട്ടൻ വന്നപ്പോൾ അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ കൃത്യമായി പറഞ്ഞു കൊടുത്തു.. അതോടെ ആള് അതിനെക്കുറിച്ച് അമ്മയോട് ചോദിക്കാൻ വേണ്ടി ചെന്നു. അതോടെ ഞാൻ തലയിണ മന്ത്രക്കാരിയായി സുധിയേട്ടൻ അച്ചിക്കോന്തനായി.

പിന്നെയും സ്വൈര്യം തരാതെ ആയപ്പോൾ സുധിയേട്ടൻ എന്നെയും വിളിച്ച് ആ വീടിന്റെ പടി ഇറങ്ങി ചെറിയ ഒരു വാടകവീട്ടിലേക്കാണ് ഞങ്ങൾ അവിടെ നിന്ന് പോയത്…

“” സുധിയേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം ഒന്നും തോന്നരുത്!! എന്റെ സ്വർണ്ണം അച്ഛൻ എനിക്ക് അത്രയും കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കി തന്നതാണ് അത് അങ്ങനെ പോയിക്കോട്ടെ എന്ന് വിചാരിക്കാൻ എനിക്ക് കഴിയില്ല!! അതുകൊണ്ട് ഞാൻ അയാളുടെ പേരിൽ ഒരു പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊടുത്തോട്ടെ?? “” മടിച്ച് ആണ് സുധിയേട്ടനോട് അത് ചോദിച്ചത് എന്തൊക്കെ പറഞ്ഞാലും ആളിന്റെ പെങ്ങളുടെ ഭർത്താവ് ആണ് അമ്മ അത്രയും കരുതൽ കാട്ടുന്നുണ്ടെങ്കിൽ അനിയത്തിയുടെ കാര്യത്തിൽ ചേട്ടനും സ്വാർത്ഥത കാണുമല്ലോ എന്ന് മനസ്സിൽ കരുതി എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുധിയേട്ടൻ തന്നെ എന്റെ കൂടെ പോലീസ് സ്റ്റേഷൻ വരെ വന്നു.. കയ്യിലെ മൊബൈലിൽ ഉള്ള ക്ലിപ്പിംഗ്സും റിട്ടൻ പരാതിയും അടക്കം വിശദമായിത്തന്നെ അയാളുടെ പേരിൽ കേസ് കൊടുത്തു..

പോലീസ് അയാളെ കണ്ടെത്തി ആ സ്വർണ്ണം തിരികെ തരാൻ കുറച്ച് സാവകാശം കൊടുത്തു.. എന്തോ ഒരു ഭാഗ്യത്തിന് അയാൾ അത് വിറ്റിട്ടുണ്ടായിരുന്നില്ല പണയം വെച്ചിരിക്കുകയായിരുന്നു എവിടെ നിന്നൊക്കെയോ പണം കടം വാങ്ങി അയാൾ എന്റെ സ്വർണം എനിക്ക് തിരിച്ചു തന്നു..എന്നാൽ അപ്പോഴും സ്വപ്നയും അമ്മായി അമ്മയും എന്നെ ശപിക്കുന്നുണ്ടായിരുന്നു..

പക്ഷേ എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല.. പ്രതികരിക്കാൻ ഉള്ളടത്ത് പ്രതികരിക്കണം മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് കരുതി നമുക്ക് വലിയ നഷ്ടം വരുത്തി വച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു… അതുകൊണ്ടുതന്നെ അവർക്ക് ഒരു മറുപടിയും കൊടുത്തില്ല.. ഇപ്പോൾ വാടകവീട്ടിൽ സുധിയേട്ടനും ഞാനും ആയി സന്തോഷകരമായ ഒരു ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് ഞങ്ങളുടെ വീട് പണി ഉടൻ പൂർത്തിയാകും.. ആ വീട്ടിൽ എല്ലാവരുടെയും ചെലവ് സുധിയേട്ടൻ അനുവദിച്ചിരുന്നത് ഇപ്പോൾ അവിടെ നിന്ന് പോന്നപ്പോൾ ഞങ്ങൾക്ക് ഒരുപാട് പണം സേവ് ചെയ്യാൻ കഴിയുന്നുണ്ട് അതും കയ്യിലുള്ള ഗോൾഡും എല്ലാം എടുത്ത് ചെറിയൊരു സ്ഥലവും വാങ്ങി വീട് പണി തുടങ്ങി.. ഇനി ഇതാണ് ഞങ്ങളുടെ സ്വർഗം!!

*************

Leave a Reply

Your email address will not be published. Required fields are marked *