വിളിക്കുമ്പോൾ അവരുടെ കൂടെ പോയി കി,ടന്നിട്ട് കിട്ടുന്ന സൗഭാഗ്യം ഒന്നും എനിക്ക് തൽക്കാലം ആവശ്യമില്ല!!! അവരുടെ ഭർത്താവിനെ അറിയാലോ!! എന്തോ വലിയ പോലീസ് ഉദ്യോഗസ്ഥനാണ്……

Story written by JK

“ഇന്നും നീയാ തള്ളച്ചിയുടെ അടുത്തേക്ക് ആണോ??”

​റൂമിൽ നിന്ന് ഉള്ള പെർഫ്യൂം മുഴുവൻ എടുത്തു അടിച്ചു, കുളിച്ചു കുട്ടപ്പനായി പുറത്ത് പോകുന്നവനെ നോക്കി മിഥുൻ ചോദിച്ചു.

എന്നാൽ ആകാശ് അതിനു മറുപടി ഒന്നും പറഞ്ഞില്ല..

ആ മുറിയിലാകെ വിലകൂടിയ അത്തറിന്റെ ഗന്ധം നിറഞ്ഞുനിന്നു. ആകാശ് കണ്ണാടിയിൽ നോക്കി തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ചു.

​”എടാ ആകാശേ, ഇത് തീക്കളിയാണ്. ചുമ്മാ അന്യ നാട്ടിൽ വന്നിട്ട് ഓരോ പ്രശ്നത്തിൽ ചെന്ന് ചാടണ്ട!”

മിഥുൻ അവന്റെ നല്ലതിനുവേണ്ടി വെറുതെ ഒന്ന് ഉപദേശിച്ചു നോക്കി.

പക്ഷേ ആകാശ് അതൊന്നും കേൾക്കുന്ന മട്ടിലായിരുന്നില്ല.

​”എടാ മോനെ ആകാശേ, നീ ഞാനീ ഇട്ടിരിക്കുന്ന ഷർട്ട് കണ്ടോ? ബ്രാൻഡഡ് ആണ്.. 3200 രൂപയാണ്.. അതുപോലെ ഈ ഇട്ടേക്കുന്ന പാന്റ്സ്, ഷൂസ്, ഈ വാച്ച്.. ഇതൊന്നും നിനക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല!! ഇതൊക്കെ എനിക്ക് ചുളിവിൽ സ്വന്തമാക്കാൻ പറ്റി. അതിന്റെ അസൂയ അല്ലേടാ നിനക്ക്!!”

ആകാശ് തന്റെ കൈയിലെ ഗോൾഡൻ ഡയലുള്ള വാച്ച് മിഥുന്റെ മുഖത്തിന് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു.

​അത് കേട്ടതും മിഥുന് ദേഷ്യം വന്നു. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു.

“പിന്നെ.. ആ തള്ളച്ചി വിളിക്കുമ്പോൾ അവരുടെ കൂടെ പോയി കി,ടന്നിട്ട് കിട്ടുന്ന സൗഭാഗ്യം ഒന്നും എനിക്ക് തൽക്കാലം ആവശ്യമില്ല!!! അവരുടെ ഭർത്താവിനെ അറിയാലോ!! എന്തോ വലിയ പോലീസ് ഉദ്യോഗസ്ഥനാണ്.. അയാൾ എങ്ങാനും അറിഞ്ഞാൽ മോനെ നീ പിന്നെ ഇല്ല!”

മിഥുൻ ഒരിക്കൽ കൂടി അവനോട് പറഞ്ഞു.. ഇനിയെങ്കിലും നിർത്തുന്നെങ്കിൽ നിർത്തട്ടെ എന്നായിരുന്നു മിഥുന്..

അത് കേട്ട് ​ആകാശ് അവനെ ഒന്ന് പുച്ഛിച്ചു. എന്നിട്ട് ഷർട്ടിന്റെ കോളർ ശരിയാക്കി പറഞ്ഞു,

“അതിന് ആ തള്ളക്ക് അറിയാം അയാളെ എപ്പോ വരും, എപ്പോ പോകും എന്നൊക്കെ. അതൊക്കെ അനുസരിച്ച് തന്നെയാണ് ഞങ്ങൾ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. തൽക്കാലം എന്റെ പൊന്നുമോൻ ഈ മാസത്തെ ഹൗസിംഗ് ലോണിന്റെ അടവിന് എന്താണ് മാർഗം എന്ന് നോക്ക്!”

​ആകാശ് വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി. മിഥുൻ അവിടെ തരിച്ചിരുന്നു.

ബാംഗ്ലൂർ എന്ന മഹാ നഗരത്തിലെ വലിയ ഫ്ലാറ്റുകളിലെയും വില്ലകളിലെയും ഏകാന്തത അനുഭവിക്കുന്ന സമ്പന്നരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ‘മെയിൽ പ്രോസ്റ്റിറ്റ്യൂട്ട്’ ആയിരുന്നു ആകാശ്.

പണത്തോടുള്ള ആർത്തി അവനെ ആ ചതുപ്പിൽ എത്തിച്ചു. മാന്യമായ ഒരു ജോലിക്കായി വന്ന അവൻ, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തിയപ്പോൾ ജീവിതത്തിന്റെ മൂല്യങ്ങൾ മറന്നു.

​പിന്നീടുള്ള മാസങ്ങളിൽ ആകാശ് ആഡംബരത്തിന്റെ കൊടുമുടിയിലായിരുന്നു.

ഓരോ രാത്രിയും പുതിയ കസ്റ്റമേഴ്സ്, പുതിയ സമ്മാനങ്ങൾ. അവന്റെ ബാങ്ക് ബാലൻസ് വർധിച്ചു.

നാട്ടിൽ അച്ഛനും അമ്മയ്ക്കും അവൻ അയച്ചുകൊടുക്കുന്ന പണം കണ്ട് അവർ അഭിമാനിച്ചു.

“മകൻ ബാംഗ്ലൂരിൽ വലിയ നിലയിലാണ്” എന്ന് അവർ നാട്ടുകാരോടൊക്കെ പറഞ്ഞു നടന്നു.

ഇടയ്ക്കിടെ നാട്ടിൽ പോകുമ്പോൾ അവൻ വിലകൂടിയ കാറുകൾ വാടകയ്‌ക്കെടുത്തു.

​മിഥുൻ പലപ്പോഴും അവനെ തടയാൻ ശ്രമിച്ചു. “ആകാശേ, ഇത് എന്നും ഉണ്ടാവില്ല. പണം വരും പോകും, പക്ഷേ മാനവും ജീവനും പോയാൽ തിരിച്ചുകിട്ടില്ല.” പല രീതിയിൽ മിഥുൻ അവനെ ഉപദേശിച്ചു..

​അപ്പോഴൊക്കെ ആകാശ് ഒരേ മറുപടി നൽകി, “നമ്മൾ ഇവിടെ വന്നത് പണം ഉണ്ടാക്കാനാണ് മിഥുനേ. അത് ഏത് വഴിയിലാണെന്ന് ആര് നോക്കുന്നു? നോക്ക്, ഈ രണ്ടു വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയത് നീ ഇരുപത് വർഷം കഷ്ടപ്പെട്ടാലും ഉണ്ടാക്കില്ല.”

​വർഷങ്ങൾ മൂന്ന് കഴിഞ്ഞു. ആകാശിന്റെ പക്കൽ നാട്ടിൽ ഒരു വലിയ വീട് വെക്കാനും സുഖമായി ജീവിക്കാനുമുള്ള പണമായി.

ഇനി ഈ പണി വേണ്ടെന്ന് അവൻ തീരുമാനിച്ചു. തന്റെ ഫോൺ നമ്പറും വിലാസവും എല്ലാം മാറ്റി, ആർക്കും പിടികൊടുക്കാതെ അവൻ ബാംഗ്ലൂരിൽ നിന്ന് മുങ്ങി.

​നാട്ടിൽ എത്തിയ ആകാശ് അവിടെ ഒരു വലിയ വീട് പണിതു. “ബാംഗ്ലൂരിലെ ബിസിനസ്സ് പാർട്ണർഷിപ്പ് ഒഴിഞ്ഞു വന്നതാണ്” എന്നാണ് അവൻ നാട്ടുകാരോട് പറഞ്ഞത്.

എല്ലാവർക്കും അവൻ മാന്യനായ ആകാശ് ആയിരുന്നു. വീട്ടുകാർ അവന് അനുയോജ്യമായ ഒരു ആലോചന കണ്ടെത്തി.

വലിയ തറവാട്ടിലെ പെൺകുട്ടി, അധ്യാപികയാണ്. ആകാശിനും അവളെ ഇഷ്ടപ്പെട്ടു. നിശ്ചയം കഴിഞ്ഞു, കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി.

​എന്നാൽ ആകാശ് മറന്നുപോയ ഒരു കാര്യമുണ്ടായിരുന്നു. അവൻ ആ തള്ളച്ചി എന്ന് വിളിച്ചിരുന്ന ആ സ്ത്രീ, രശ്മി. അവളുടെ ഭർത്താവ് വിദേശത്ത് വലിയ ബിസിനസ്സുകാരനായിരുന്നു.

ആകാശ് പോയതിന് പിന്നാലെ രശ്മിയുടെ ജീവിതത്തിൽ വലിയൊരു തകർച്ചയുണ്ടായി. ഭർത്താവിൽ നിന്ന് യാതൊരു സുഖവും ലഭിക്കാതിരുന്ന രശ്മി ചോ,രയും നീരും ഉള്ള ആകാശിനെ കണ്ടുപിടിച്ചത് ജീവിതം ആസ്വദിക്കാൻ തന്നെ ആയിരുന്നു…

അതുകൊണ്ടുതന്നെ അവർ അവനും ഒത്തുള്ള രഹസ്യനിമിഷങ്ങൾ ഫോണിൽ ആകാശ് അറിയാതെ വീ,ഡിയോ എടുത്ത് സേവ് ചെയ്തു വച്ചിരുന്നു..

ഒരു ദിവസം എന്തോ ഒരു കാര്യത്തിന് അവരുടെ ഫോൺ പരിശോധിച്ച അവരുടെ ഭർത്താവ്അ വരുടെ ര,ഹസ്യബന്ധം കൈയോടെ പിടിച്ചു.

വിവാഹ മോചനവും വലിയ നാണക്കേടുമായി രശ്മി തെരുവിലായി.

സ്വന്തം സുഖത്തിനു വേണ്ടി രണ്ടു കുഞ്ഞുങ്ങളെ പോലും അവർ ബോർഡിങ്ങിൽ ആക്കിയിരുന്നു അതുകൊണ്ടു തന്നെ അവർക്കൊന്നും രശ്മിയോട് യാതൊരു അറ്റാച്മെന്റും ഉണ്ടായിരുന്നില്ല…

രശ്മിയും ഭർത്താവും തമ്മിൽ പിരിയുകയാണ് എന്നറിഞ്ഞപ്പോൾ അമ്മയുടെ കൂടെ നിന്നിട്ട് യാതൊന്നും ലഭിക്കാനില്ല എന്ന് മനസ്സിലാക്കിയ മക്കൾ അവർക്ക് അച്ഛൻ മതി എന്ന് തീരുമാനിച്ചു.

അതോടെ രശ്മിയെ ആർക്കും വേണ്ടാതായി.. നാട്ടിൽ രശ്മിക്ക് ആരും ഉണ്ടായിരുന്നില്ല അച്ഛനും അമ്മയും ഒക്കെ മരിച്ചു കഴിഞ്ഞു.. സ്വത്തുക്കൾ മുഴുവൻ ഭാഗം വച്ച് അവരുടെ ഓഹരി വളരെ മുൻപ് തന്നെ കിട്ടിയതാണ്…

ധൂർത്തടിച്ച് ആ പണവും അവർ കളഞ്ഞു കുളിച്ചിട്ടുണ്ട് ഭർത്താവിന്റെ കയ്യിൽ ഇഷ്ടംപോലെ പണം ഉണ്ടല്ലോ പിന്നെ എന്തിനാണ് തനിക്കായി ഒരു സേവിങ് എന്നാണ് രശ്മി കരുതിയത്..

അയാളോട് ഒന്ന് വിളിച്ചു പറയുകയേ വേണ്ട അപ്പോൾ തന്നെ ലക്ഷങ്ങൾ അവളുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കും.

നാട്ടിൽ പോകാനും പറ്റില്ല ബാംഗ്ലൂരിൽ ഇനി തനിക്ക് നിൽക്കാനും കഴിയില്ല എന്ന് ആയപ്പോൾ രശ്മി ആകാശിനെ ഓർത്തു..

തന്റെ ജീവിതം തകരാൻ കാരണം ആകാശ് കൂടി ആണെന്നും, അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ അവൻ തന്നെ സഹായിക്കണം എന്നും രശ്മി ഉറപ്പിച്ചു..

​രശ്മി ആകാശിനെ തിരഞ്ഞു പിടിച്ചു. അവൻ നാട്ടിൽ സെറ്റിൽ ആയി ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയാണ് എന്ന് അറിഞ്ഞതോടെ അവളുടെയുള്ളിൽ പക ക,ത്തിപ്പടർന്നു.

ആകാശ് രഹസ്യമാക്കി വച്ചിരുന്ന, അവൾക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും അവളുടെ കൈവശമുണ്ടായിരുന്നു.

​കല്യാണത്തിന് രണ്ട് ദിവസം മുൻപ്, ആകാശിന്റെ വധുവാകാൻ പോകുന്ന പെൺകുട്ടിയുടെ വാട്സാപ്പിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നും ചില വീഡിയോകൾ എത്തി.

അത് കണ്ട ആ പെൺകുട്ടി തകർന്നുപോയി. അവൾ അത് വീട്ടുകാരെ കാണിച്ചു.

മണിക്കൂറുകൾക്കുള്ളിൽ ആ വീഡിയോകൾ ആ നാട്ടിലെ യുവാക്കളുടെ ഗ്രൂപ്പുകളിലും പ്രചരിച്ചു.

​ആകാശ് വീട്ടിൽ കല്യാണത്തിരക്കിലായിരുന്നു. പെട്ടെന്നാണ് പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും അവിടേക്ക് ഇരച്ചു കയറിയത്.

​”നീയാണോടാ എന്റെ മകളെ കെട്ടാൻ പോകുന്നവൻ? നിന്റെ തനിനിറം കണ്ടടാ ഞങ്ങൾ!” പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു പറയുകയും ആകാശിന്റെ മുഖത്ത് അ,ടിക്കുകയും ചെയ്തു…

ചുറ്റും കൂടിയ നാട്ടുകാർ കാര്യമറിയാതെ നിന്നു… പെണ്ണിന്റെ വീട്ടുകാർ തെളിവടക്കം അവർക്ക് കാണിച്ചുകൊടുത്തു അതോടെ അവനെ വാനോളം പുകഴ്ത്തിയിരുന്ന അവന്റെ തന്നെ നാട്ടുകാർ അവനെ പുച്ഛത്തോടെ നോക്കി.

അവന്റെ അച്ഛനും അമ്മയും എന്തുപറയണമെന്നറിയാതെ തളർന്നുപോയി.

​”ഇല്ല.. ഇത്.. ഇത് ആരോ എന്നെ ച,തിക്കാൻ ചെയ്തതാണ്..” ആകാശ് വിറച്ചു.

​”ച,തിച്ചത് നീയാണ്! നിന്റെ ഈ വലിയ വീടും പണവും ഒക്കെ എവിടെ നിന്ന് വന്നതാണെന്ന് ഇപ്പോൾ ഈ നാട്ടുകാർക്ക് മനസ്സിലായി.

ഒരിക്കൽ ചെയ്ത തെറ്റിന് നീ മാത്രമല്ല, നിന്റെ കുടുംബവും അനുഭവിക്കട്ടെ.”

അവർ അത്രയും പറഞ്ഞു ഇനി കല്യാണം നടക്കില്ല എന്നും പറഞ്ഞ് ഇറങ്ങിപ്പോയി.

​പിന്നീടുള്ള ദിവസങ്ങൾ നരകതുല്യമായിരുന്നു.

ആകാശിന്റെ പെങ്ങളെ കെട്ടാൻ വന്നവൻ ഇതെല്ലാം അറിഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി.

അവന്റെ കുടുംബത്തിലെ പെൺകുട്ടികളുടെ പോലും വിവാഹ ആലോചനകൾ മുടങ്ങി.

അവരെല്ലാം ആ കുടുംബത്തെ ഒറ്റപ്പെടുത്തി…

അച്ഛന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി.

ആകാശ് ആ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടി.

ഒരിക്കൽ താൻ അടിച്ച പെർഫ്യൂമിനേക്കാൾ വലിയ നാറ്റം തന്റെ പേരിനുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

​ആകാശ് പിന്നീട് ആരെയും വിവാഹം കഴിച്ചില്ല. തന്റെ ആർഭാടങ്ങൾക്കായി കണ്ടെത്തിയ വഴി സ്വന്തം കുടുംബത്തിന്റെ സമാധാനം കളഞ്ഞു എന്ന കുറ്റബോധം അവനെ വേട്ടയാടി.

ഇനി ഒരു പെൺകുട്ടിയെ തന്റെ ഈ ന,ശിച്ച ജീവിതത്തിലേക്ക് വിളിക്കുന്നില്ല എന്ന് കരുതി,

സ്വന്തം വീട്ടിൽ നിന്നാൽ തന്റെ ഭാവി കൂടി തകരും എന്ന് മനസ്സിലാക്കിയ അവന്റെ അനിയത്തി ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. അതുകൂടി ആയപ്പോൾ അവർ ആകെ തകർന്നു..

ആ കുടുംബവും അവനും നാട്ടിൽ ഒറ്റപ്പെട്ടു.

സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി ശിഷ്ടകാലം ജീവിക്കാൻ അവൻ തീരുമാനിച്ചു. പുറംലോകത്തിന് അവൻ വലിയൊരു പാഠമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *