Story written by JK
തന്റെ മനസ്സിലെ സങ്കടം ആരോട് പറയണം എന്ന് അറിയില്ലായിരുന്നു വിനീതയ്ക്ക്.. വിവാഹം കഴിയുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് ഉപദേശം തന്ന അമ്മായിയോട് എല്ലാം തുറന്നു പറയാം എന്ന് അവൾ കരുതി.
എന്നാൽ അവൾ വാ തുറന്നതും അമ്മായിയുടെ ഭാവം മാറി.
അയ്യേ എന്റെ പൊന്നു വിനീതേ, സ്വന്തം കിടപ്പറ രഹസ്യം ഇങ്ങനെ അമ്മായിമാരോട് ഒന്നും പറയാൻ പാടില്ല കേട്ടോ! അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകേണ്ട കാര്യങ്ങളാണ്. പുറത്ത് ആരോടും ഇത് പറയാൻ നിൽക്കണ്ട,”
അമ്മായിയുടെ ഈ മറുപടി കേട്ട് വിനീത തകർന്നുപോയി.
വിവാഹത്തിന് മുൻപ് ഇതേ അമ്മായി വിനീതയെ അരികിൽ വിളിച്ചിരുത്തി പറഞ്ഞു കൊടുത്ത കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നു.
“വിവാഹം കഴിഞ്ഞാൽ ഭർത്താവ് ദേഹത്ത് തൊടും, അത് എതിർക്കരുത്. മുറിയിലേക്ക് ചെല്ലുമ്പോൾ നല്ല വൃത്തിയായി ഒരുങ്ങി വേണം ചെല്ലാൻ. അവർക്ക് നമ്മളെ കാണുമ്പോൾ തന്നെ ഒരു മോഹം തോന്നണം.”
ഇങ്ങനെയൊക്കെ ഉപദേശിക്കാൻ വലിയ ഉത്സാഹമായിരുന്നു അമ്മായിക്ക്. പക്ഷേ ഒരു പ്രശ്നം പറഞ്ഞപ്പോൾ അത് അനാവശ്യ കാര്യമായി മാറി.
തന്റെ വേദന ആരും മനസ്സിലാക്കുന്നില്ല എന്ന് വിനീത തിരിച്ചറിഞ്ഞു. ഇനി ആരോടും ഒന്നും പറയുന്നില്ല എന്ന് അവൾ ഉള്ളിൽ ഉറപ്പിച്ചു.
പക്ഷേ മുന്നോട്ട് എന്ത് ചെയ്യണം എന്ന് അവൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
ആ മുറിക്കുള്ളിലെ നരകം സഹിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു അവൾ.
വിനീതയ്ക്ക് വെറും 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തിൽ അവൾക്ക് പഠിക്കാനായിരുന്നു ആഗ്രഹം.
എന്നാൽ ഏതോ ജോത്സ്യന്റെ പ്രവചനം ഇതാണ് അവളുടെ വിവാഹ പ്രായമെന്നും, ഇത് കഴിഞ്ഞാൽ പിന്നെ വിവാഹം നടക്കില്ലെന്നും ആയിരുന്നു.
അതോടെ വീട്ടിൽ ആകെ പരിഭ്രാന്തിയായി.
ജ്യോത്സ്യൻ പറഞ്ഞ സമയത്തിനുള്ളിൽ അവളെ എങ്ങനെയെങ്കിലും വിവാഹം കഴിച്ചു വിടണം എന്നൊരു ചിന്ത മാത്രമേ പിന്നെ വീട്ടിൽ ഉള്ളവർക്ക് ഉണ്ടായിരുന്നുള്ളൂ.
നാട്ടിലുള്ള ബ്രോക്കർമാർക്ക് മുഴുവൻ ജാതകക്കുറിപ്പ് നൽകി..
അതുമായി ഒത്തുപോകുന്ന ഏതെങ്കിലും ജാതകക്കാരനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
അങ്ങനെയാണ് ബാങ്ക് ഉദ്യോഗസ്ഥനായ ശബരീഷിന്റെ വിവാഹാലോചന വരുന്നത്.കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരൻ, നല്ല ജോലി, വേറെ ബാധ്യതകൾ ഒന്നുമില്ല.
വീട്ടുകാർക്ക് ഇതിൽ കൂടുതൽ ഒന്നും ചിന്തിക്കാനില്ലായിരുന്നു.വിനീതയുടെ അഭിപ്രായത്തിന് ആരും വലിയ വില നൽകിയതുമില്ല.
വിവാഹത്തിന് മുൻപ് തന്നെ ശബരീഷിന്റെ പെരുമാറ്റത്തിൽ ചില വ്യത്യാസങ്ങൾ വിനീത ശ്രദ്ധിച്ചിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ പോലും അയാൾ ചില നിയന്ത്രണങ്ങൾ വെക്കാൻ ശ്രമിച്ചു. വിനീത ഇത് തന്റെ വീട്ടുകാരോട് പറഞ്ഞു. എന്നാൽ “
അതൊക്കെ നിനക്ക് വേണ്ടിയല്ലേ, സ്നേഹം ഉള്ളതുകൊണ്ടല്ലേ”എന്ന് പറഞ്ഞ് എല്ലാവരും അത് നിസ്സാരമായി തള്ളി.
കല്യാണം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ തന്നെ താൻ ഒരു വലിയ കെണിയിൽ ആണ് അകപ്പെട്ടതെന്ന് വിനീതയ്ക്ക് മനസ്സിലായി. പുറത്ത് എല്ലാവരോടും മാന്യമായി പെരുമാറുന്ന ശബരീഷ്, മുറിക്കുള്ളിൽ വന്നാൽ മറ്റൊരു മനുഷ്യനാണ്.
അയാൾക്ക് വിനീത ഒരു ഭാര്യയല്ല, ക്രൂ,രമായി ഭോ,ഗിക്കാനുള്ള വെറുമൊരു വസ്തു മാത്രമായിരുന്നു.
രാത്രിയായാൽ ശബരീഷ് ലാപ്ടോപ്പിലോ ഫോണിലോ പോ,ൺ സൈറ്റുകൾ തുറക്കും.
അതിൽ കാണുന്ന വൈ,കൃതങ്ങൾ മുഴുവൻ സ്വന്തം കി,ടപ്പറയിൽ വിനീതയുടെ മേൽ പരീക്ഷിക്കണം എന്ന് അയാൾക്ക് നിർബന്ധമായിരുന്നു.
ഒരുതരം സൈക്കോ സ്വഭാവമായിരുന്നു അയാൾക്ക്.അറപ്പുളവാക്കുന്ന രീതിയിലുള്ള ശാ,രീരിക ബന്ധത്തിന് അയാൾ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു.
വിനീത കരഞ്ഞു കൊണ്ട് എതിർക്കുമ്പോൾ അയാൾ അവളെ ക്രൂ,രമായി ഉപദ്ര,വിക്കും.
“എല്ലാവരും ഇങ്ങനെ തന്നെയാണ്, പുറത്ത് ആരും പറയില്ല എന്നേയുള്ളൂ”
എന്ന് അയാൾ അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ലൈം,ഗിക ജീവിതത്തെക്കുറിച്ച് വലിയ ധാരണകൾ ഒന്നും വിനീതയ്ക്ക് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ലോകത്തെ എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ എന്ന് പോലും അവൾ സംശയിച്ചു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ ജീവിതത്തെ പോലും വെറുക്കാൻ തുടങ്ങി.
ആ മുറിയിലേക്ക് കയറുന്നത് തന്നെ അവൾക്ക് ഭയം ആകാൻ തുടങ്ങി പക്ഷേ ആരോടും തുറന്നുപറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല.
ഒരാളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല എല്ലാവരും അതുപോലെ തന്നെ ആയിരിക്കും പ്രതികരിക്കുക എന്ന് അവൾ കണക്കുകൂട്ടി.
ഒരിക്കൽ സ്മാർട്ട് ആയിരുന്ന, എപ്പോഴും ചിരിച്ചു നടന്നിരുന്ന വിനീത ഇപ്പോൾ ആരോടും സംസാരിക്കാത്ത, മുഖം കുനിച്ചു നടക്കുന്ന ഒരാളായി മാറി. കോളേജിൽ പോകുമ്പോൾ പോലും അവളുടെ കണ്ണുകളിൽ ഭയമായിരുന്നു.
ഈ മാറ്റം അവളുടെ കോളേജിലെ ഒരു അധ്യാപിക ശ്രദ്ധിച്ചു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോൾ ടീച്ചർ വിനീതയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു.
“വിനീത, നിനക്ക് എന്തുപറ്റി? നിന്റെ പഴയ ആ പ്രസരിപ്പ് എവിടെപ്പോയി?”
എന്ന് ടീച്ചർ ചോദിച്ചപ്പോൾ വിനീതയുടെ നിയന്ത്രണം വിട്ടു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാ കാര്യങ്ങളും ടീച്ചറോട് തുറന്നു പറഞ്ഞു. ടീച്ചർക്ക് ആ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ വലിയ വിഷമം തോന്നി.
19 വയസ്സുകാരിയായ ഒരു പെൺകുട്ടി അനുഭവിക്കുന്ന ഈ ക്രൂ,രതകൾക്ക് അറുതി വരുത്തണം എന്ന് ടീച്ചർ തീരുമാനിച്ചു.
അവർ ഉടനെ തന്നെ വിനീതയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു സംസാരിച്ചു.
വിനീതയുടെ അച്ഛനും അമ്മയും കോളേജിലെത്തി. ടീച്ചർ അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
വിനീതയോടും അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിവരങ്ങൾ കേട്ടപ്പോൾ അവളുടെ അമ്മ ഞെട്ടിപ്പോയി.
“എന്തുകൊണ്ട് മോളെ ഇതൊന്നും എന്നോട് മുൻപേ പറഞ്ഞില്ല?” എന്ന് അമ്മ ചോദിച്ചു.
അമ്മയുടെ ചോദ്യത്തിന് വിനീതയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. അങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ല.
മക്കളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
ടീച്ചർ ആ മാതാപിതാക്കളോട് പറഞ്ഞു, “മക്കൾക്ക് നമ്മളോട് കാര്യങ്ങൾ തുറന്നു പറയാൻ തോന്നുന്നില്ലെങ്കിൽ അവിടെ പാരന്റിങ്ങിന് എന്തോ തകരാറുണ്ട് എന്നാണ് അർത്ഥം.
നിങ്ങൾ അവളെ സ്നേഹിക്കുന്നതിന് പകരം ഭരിക്കാനാണ് ശ്രമിച്ചത്.”
ആ വാക്കുകൾ അച്ഛന്റെയും അമ്മയുടെയും കണ്ണ് തുറപ്പിച്ചു.
അതു വരെ അവളെ ഗുണദോഷിക്കാനും കുറ്റപ്പെടുത്താനും മാത്രം സമയം കണ്ടെത്തിയിരുന്ന അവർക്ക് തങ്ങളുടെ തെറ്റ് മനസ്സിലായി.
ഇനി അവളെ ആ നരകത്തിലേക്ക് വിടില്ലെന്ന് അവർ ഉറപ്പിച്ചു. അവർ അവളെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.
ശബരീഷും വീട്ടുകാരും പലതവണ വിനീതയെ വിളിക്കാൻ വന്നു. “ഇതൊക്കെ ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സാധാരണ കാര്യങ്ങളല്ലേ”
എന്നായിരുന്നു അവരുടെ വാദം. എന്നാൽ വിനീതയുടെ വീട്ടുകാർ വഴങ്ങിയില്ല.
അവളുടെ ആഗ്രഹപ്രകാരം ഡിവോഴ്സിന് അവർ നടപടികൾ തുടങ്ങി.
കുറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ വിനീതയ്ക്ക് ശബരീഷിന്റെ ജീവിതത്തിൽ നിന്ന് മോചനം ലഭിച്ചു.
വിവാഹമോചനം ലഭിച്ചതോടെ അവൾ ഒരു പുതിയ മനുഷ്യനായി. വീട്ടുകാർ അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചു.
അവളുടെ തകർന്ന സ്വപ്നങ്ങൾക്ക് അവർ വളം നൽകി. പഠനം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം വിനീത ഇന്ന് ഒരു അധ്യാപികയാണ്.
അവൾ പഠിച്ച അതേ കോളേജിൽ തന്നെ അവൾ ജോലിക്ക് കയറി. അന്ന് അവളെ സഹായിച്ച ടീച്ചർ ഇപ്പോഴും അവളുടെ കൂടെയുണ്ട്, ഒരു നല്ല സുഹൃത്തിനെപ്പോലെയും വഴികാട്ടിയെപ്പോലെയും.
ഇന്ന് വിനീതയുടെ വീട്ടുകാർ അവളുടെ വലിയ സപ്പോർട്ടാണ്. തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തി അവർ മകൾക്ക് വേണ്ടി ജീവിക്കുന്നു.
സ്വന്തം കാലിൽ നിൽക്കുന്ന, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയായി വിനീത ഇന്ന് സമൂഹത്തിന് മുന്നിലുണ്ട്.
തന്റെ അനുഭവം പോലെ മറ്റൊരു പെൺകുട്ടിക്കും സംഭവിക്കരുത് എന്ന് അവൾ ആഗ്രഹിക്കുന്നു.
സങ്കടങ്ങൾ പറയാൻ ആരുമില്ലാതെ നിസ്സഹായയായി നിന്നിരുന്ന ആ 19-കാരിയിൽ നിന്നും ഇന്ന് വിനീത ഒരുപാട് മാറി.
ശരിയായ സമയത്ത് ലഭിച്ച പിന്തുണയും ടീച്ചറുടെ ഇടപെടലുമാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്.
ഓരോ പെൺകുട്ടിക്കും വീട്ടിൽ നിന്ന് ഇത്തരം ഒരു കരുതലാണ് വേണ്ടതെന്ന് അവൾ ഇപ്പോൾ തിരിച്ചറിയുന്നു..
