എഴുത്ത്:- കൃഷ്ണ
ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു പ്രിയ!! തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു… ഒടുവിൽ ഒത്തിരി ആലോചിച്ചതിനുശേഷം ആണ് സ്വന്തം അമ്മയോട് എല്ലാം പറയാം എന്ന് അവൾ കരുതിയത്.. അമ്മയ്ക്കാവുമ്പോൾ ഒരുപക്ഷേ തന്നെ മനസ്സിലാക്കാൻ കഴിയും എന്ന് അവൾക്ക് വെറുതെ തോന്നി..
“”” എന്റെ പൊന്നു പ്രിയേ എന്താ നിനക്ക് ഒരു അമ്മയോട് തുറന്നു പറയാൻ പറ്റിയ കാര്യങ്ങളാണ് ഇത്?? പെൺകുട്ടികളുടെ ജീവിതം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ഒക്കെ തന്നെയാണ് അതിന് പോയി പരാതി പറയുകയല്ല വേണ്ടത്!! എല്ലാം സഹിക്കണം മോളെ അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയു… ഇവിടെത്തന്നെ നോക്ക് അച്ഛൻ എന്തോരം എന്നോട് വഴക്കിടും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നിട്ടും അതെല്ലാം സഹിച്ചു ഞാൻ നിൽക്കുന്നില്ലേ എന്താ കാര്യം ഈ കുടുംബം നന്നായി മുന്നോട്ടു പോകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്!! എന്റെ പൊന്നുമോള് എല്ലാം ക്ഷമിക്കണം!! കുറച്ചുകഴിയുമ്പോൾ ഇതൊക്കെ അങ്ങ് മാറും കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഒരു മാസം ആവുന്നതല്ലേ ഉള്ളൂ!”””
പറഞ്ഞാൽ തന്റെ കൂടെ നിൽക്കും.. തനിക്ക് ആശ്വാസമാകും എന്ന് കരുതിയ അമ്മയാണ് ഇപ്പോൾ ഈ പറയുന്നത്… ഇനി ഒന്നും അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്ക് തോന്നി അതുകൊണ്ട് ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.
അല്ലെങ്കിൽ തന്നെ തന്റെ പ്രശ്നങ്ങൾ ആരോടൊക്കെ പറയാൻ പറ്റും…
20 ദിവസമേ ആയിട്ടുള്ളൂ കല്യാണം കഴിഞ്ഞിട്ട്… തങ്ങളെക്കാൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള രോഹിത്തിന്റെ ആലോചന വന്നപ്പോൾ എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു അത് പ്രിയയുടെ ഭാഗ്യമാണ് എന്ന്.. ഞാനും അങ്ങനെ തന്നെ കരുതി കാരണം രോഹിത് കാണാൻ സുന്ദരനായിരുന്നു പോരാത്തതിന് സ്വന്തമായി ബിസിനസ് ആവശ്യത്തിനും അനാവശ്യത്തിനും പണം. വലിയ രണ്ടു നില വീട്.. ആകെയുള്ളത് ഒരു അമ്മയും പെങ്ങളും മാത്രമാണ് പെങ്ങളുടെ വിവാഹം കഴിഞ്ഞ് അവൾ അവളുടെ വീട്ടിൽ ആണ്.
പിന്നെ എന്താ പ്രശ്നം? ആരും മോഹിക്കുന്ന ഒരു ജീവിതം പക്ഷേ ആദ്യരാത്രിയിൽ തന്നെ അയാളുടെ സ്വഭാവ വൈകൃതം മനസ്സിലായിരുന്നു..
രാത്രിയിൽ തന്റെ ശiരീരത്തെ ആക്രമിച്ച് കീഴടക്കുന്ന ഒരു വേiട്ട നാiയയെ പോലെ ആയിരുന്നു അയാൾ… ശiരീരത്തിലെ മൃദുലതകളിൽ അയാളുടെ പല്ലുകൾ അമരുമ്പോൾ വേദനിച്ച് കiരയുന്ന ശബ്ദം അയാളിൽ കൂടുതൽ ആവേശം നിറച്ചു..
ഭയന്നും വേദനിക്കും കരയുന്ന ശബ്ദം കേൾക്കുമ്പോൾ അതിൽ ഉൾപ്പുളകം കൊള്ളുന്ന സന്തോഷം കണ്ടെത്തുന്ന ഒരു തരം സൈക്കോ!!
അതായിരുന്നു എന്ന സുമുഖനായ ചെറുപ്പക്കാരൻ… ഓരോ ദിവസവും ബെഡ്റൂമിലേക്ക് കയറാൻ പോലും ഭയന്ന് താഴെ നിന്നിട്ടുണ്ട് അമ്മായി അമ്മ റൂമിലേക്ക് നിർബന്ധിച്ച് വിടുമ്പോൾ എങ്ങോട്ടെങ്കിലും ഓടിപ്പോയി ചiത്താലോ എന്ന് വരെ കരുതും… ഇഞ്ചിഞ്ചായി അയാൾ കൊiല്ലുന്നതിനേക്കാൾ ഭേദം ഒറ്റയടിക്ക് മരിക്കുന്നതല്ലേ എന്ന് തോന്നും..
പക്ഷേ മുറിയിലേക്ക് പോകാതിരിക്കാൻ തരമില്ലായിരുന്നു… സ്കൂളിൽ പഠിക്കുമ്പോഴോ കോളേജിലോ എനിക്കൊരു നല്ല ബെസ്റ്റ് ഫ്രണ്ട് പോലും ഇല്ല ഇതൊക്കെ തുറന്നു പറയാൻ… അഭിപ്രായം ചോദിക്കാനും ആരും ഇല്ല..
എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ ആണോ സംഭവിക്കുന്നത്
ഒന്നുമറിയില്ലായിരുന്നു ഒടുവിൽ അമ്മയോട് എല്ലാം തുറന്നു പറയാം എന്ന് തീരുമാനിച്ചു മകൾ ഇതുപോലെ കഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞാൽ ഒരുപക്ഷേ അമ്മ ഇനി അങ്ങോട്ട് പറഞ്ഞയക്കില്ല.
അച്ഛനോട് പറഞ്ഞു ഇതിനെന്തെങ്കിലും പരിഹാരം കാണും… അതെല്ലാം ആയിരുന്നു കരുതിയത് പക്ഷേ ഒരു നീണ്ട ഉപദേശം തന്ന അമ്മയും എന്നെ പറ്റിച്ചു. വീണ്ടും രോഹിത്തിന്റെ കൂടെ തിരികെ അയാളുടെ വീട്ടിലേക്ക് പോകുമ്പോൾ സത്യം പറഞ്ഞാൽ എന്റെ മനസ്സ് ചത്തിട്ടുണ്ടായിരുന്നു.
എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായി… അന്ന് രാത്രിയും അയാൾ എന്നെ ക്രൂiരമായി ഭോiഗിക്കാൻ പോവുകയായിരുന്നു… ഇനിയും അതിനു സമ്മതിച്ചു കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല ആരും ഇല്ല എന്നൊരു തോന്നലിൽ നിന്ന് ഉണ്ടായ ഒരു ധൈര്യം അന്നേരം എനിക്ക് വന്നു..
ദ്ദേഹത്തുനിന്ന് അയാളെ തള്ളി മാറ്റി ആ ദേഷ്യത്തിൽ അയാൾ എന്നെ അiടിച്ചു എന്റെ മുiടി പിടിച്ചു വiലിച്ച് തoല ഭിoത്തിയിൽ ഇiടിപ്പിച്ചു..
എന്നാൽ അപ്പോഴും വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു അവിടെനിന്ന് അയാളെ തള്ളി മാറ്റി കിട്ടിയ ബെഡ്ഷീറ്റും പുതച്ച് പുറത്തേക്ക് ഓടി..
അതോടെ എനിക്ക് ഭ്രാന്താണ് എന്ന് അയാൾ പറഞ്ഞു പരത്തി… എല്ലാവരും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി.. പ്രത്യേകിച്ചും എന്റെ അമ്മയും അച്ഛനും അതുകൂടി ആയപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
അപ്പോഴാണ് ഒരു ദിവസം എന്റെ ആന്റി എന്നെ കാണാൻ വന്നത് ആന്റി അഡ്വക്കേറ്റ് ആണ്.
ആന്റിയോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു അത് കേട്ടപ്പോൾ ആന്റി എന്നെ ചേർത്ത് പിടിച്ചു ഇത്രയും കാലം എന്തിനാണ് കുട്ടി നീ എല്ലാം സ്വയം അനുഭവിച്ചത്??? എന്ന് ചോദിച്ചു..
അന്ന് തന്നെ ആന്റി എന്നെ കൂടെ കൊണ്ടുപോയി രോഹിത്തിന് എതിരെ ഡൊമസ്റ്റിക് വയലേഷന് കേസ് കൊടുത്തു.
അപ്പോഴേക്കും എന്നെ കുറ്റപ്പെടുത്താനും നയപരമായി പറഞ്ഞു കേസ് പിൻവലിപ്പിക്കാനും ധാരാളം ആളുകൾ വന്നിരുന്നു അവരെ ആരെയും ഞാൻ മൈൻഡ് ചെയ്തില്ല ഒരു പ്രശ്നമുണ്ടായപ്പോൾ എന്റെ കൂടെ നിൽക്കാത്തവരെ ഇനി ഒരു കാര്യത്തിനും അടുപ്പിക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു.. ചീiത്ത പറഞ്ഞ ശപിച്ചും അവർ എല്ലാവരും പോയി രോഹിത്തിന്റെ പേരിലുള്ള കേസ് നടന്നു.. എന്റെ ശരീരത്തിലെ മുiറിവ് പാടുകൾ എല്ലാം കണ്ട് പരിശോധിച്ചു എനിക്ക് അനുകൂലമായി കേസ്.. അയാൾക്ക് ജയിൽ ശിക്ഷ വിiധിച്ചു!!
പക്ഷേ ഇതിനിടയിൽ ഞാൻ അറിഞ്ഞിരുന്നു അയാളുടെ കുഞ്ഞ് എന്റെ വയറ്റിൽ ഉണ്ട് എന്ന്… ഒറ്റയ്ക്ക് ഈ കുഞ്ഞിനെയും കൊണ്ട് എന്ത് ചെയ്യും എന്ന് കരുതി ഇരുന്നു അപ്പോഴും ധൈര്യം തന്നത് വക്കീൽ ആന്റി ആയിരുന്നു..! ആന്റി എനിക്കായി അടുത്തുള്ള ഒരു സ്കൂളിൽ ജോലി സംഘടിപ്പിച്ചു തന്നു..
അത്യാവശ്യം സാലറി ഉണ്ട്.. എന്റെ കാര്യങ്ങൾ നോക്കാൻ അത് മതി ആന്റിയുടെ കൂടെ താമസം… ഇനി കൂട്ടിനായി കുഞ്ഞു കൂടി വന്നാൽ ജീവിതം നന്നായി മുന്നോട്ടുകൊണ്ടുപോകാം എന്നൊരു കോൺഫിഡൻസ് ഇപ്പോൾ എനിക്കുണ്ട്..
ഒരു കാര്യം ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു എനിക്ക് ഉണ്ടാകുന്നത് ഒരു മകൾ ആണെങ്കിൽ അവൾക്ക് സപ്പോർട്ട് ആയി എന്നും ഞാൻ കൂടെ ഉണ്ടാകും അതല്ല മകൻ ആണെങ്കിൽ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്ന് അവനെ ഞാൻ പറഞ്ഞു പഠിപ്പിക്കും!!!