കൈലാസ ഗോപുരം – ഭാഗം 40, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
67 views

കാശിയുടെയും അച്ഛന്റെയും പിന്നാലെ പാറു അങ്ങനെ ഓഫീസിന്റെ അകത്തേക്ക് പ്രവേശിച്ചു..

അവിടെ നിന്നും വലതുവശത്തായി IGGAN എന്നു എഴുതിയ ഒരു ഭാഗം ഉണ്ടായിരുന്നു..
പത്തു നാല്പത് സ്റ്റാഫ്സ് അവിടെ ഉണ്ടായിരുന്നു. അവിടെക്ക് ആണ് കാശി പോയത്. തനിക്ക് വേണ്ടി സജ്ജമാക്കിയ ചെയർ കണ്ടപ്പോൾ പാർവതിക്ക് അല്പം പേടി തോന്നി പോയിരുന്നു.

ഈശ്വരാ… വലിയൊരു ഉത്തരവാദിത്തം ആണ്, എങ്ങനെ ആവും എന്തോ… കാശിയേട്ടനും അച്ഛനും കൂടെ ഉണ്ടെന്നുള്ളത് ഒരു ധൈര്യം ഒക്കെയാണ്.. എന്നാലും ശരി, തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്നാല്…

“പാർവതി…. ആദ്യത്തെ ദിവസം തന്നെ നെഗറ്റീവ് ആയിട്ട് ചിന്തിച്ചുകൊണ്ട് നിൽക്കാതെ ഈശ്വരനെയും, മാതാപിതാക്കളെയും ധ്യാനിച്ച് ഐശ്വര്യമായിട്ട് ചെയറിലേക്ക് കയറിയിരിക്കുക.”.കാശിയുടെ ശബ്ദം കേട്ടതും പാർവതി ഒന്ന് നെടുവീർപ്പെട്ടു.

“മോളെ പാർവതി …..പേടിയുണ്ടോ നിനക്ക് ” അവളുടെ മനസ്സു വായിച്ചറിഞ്ഞതുപോലെ കൃഷ്ണമൂർത്തി, പാറുവിനോട് ചോദിച്ചു.

മറുപടിയൊന്നും പറയാതെ കൊണ്ട് ഒരു വരണ്ട പുഞ്ചിരിയോടുകൂടി പാർവതി അച്ഛനെ നോക്കി.

അതിൽനിന്നും അയാൾക്ക് വ്യക്തമായിരുന്നു അവളുടെ മനസ്സ് എത്രത്തോളം കലുഷിതമാണെന്നുള്ളത്.

ഇത്രയും എഫിഷ്യന്റ് ആയിട്ടുള്ള ഒരു ഭർത്താവ് കൂടെയുള്ളപ്പോൾ,  അല്ലെങ്കിലും ഈ പേടിയുടെയൊന്നും യാതൊരു കാര്യവും ഇല്ല കേട്ടോ, മോൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും അത് ക്ലിയർ ചെയ്യാനായി, കാശി ഒപ്പമുണ്ടാവും. “

കൃഷ്ണമൂർത്തിയായിരുന്നു അവളെ പിടിച്ചു കസേരയിൽ ഇരുത്തിയത്.

എന്നിട്ട് അവളുടെ നെറുകയിലേക്ക് തന്റെ ഇരു കൈകളും ചേർത്തുവച്ച് അയാൾ അനുഗ്രഹിച്ചു.
ഓൾ ദി ബെസ്റ്റ് പാറു…ശേഷം അവളുടെ കവിളിൽ ഒന്ന് തട്ടി.

ഒരു സ്റ്റാഫ് എന്ന് വിളിച്ചപ്പോഴേക്കും അച്ഛൻ വേഗത്തിൽ തന്നെ,പുറത്തേക്കിറങ്ങി പോവുകയും ചെയ്തു.

“പാർവതി,അപ്പോൾ നമ്മൾക്ക് കാര്യത്തിലേക്ക് വരാം, എന്നു പറഞ്ഞുകൊണ്ട് അവൻ, പുതിയ ബിസിനസിനെ കുറിച്ചും,അവൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ച് ഒക്കെ, അരമുക്കാൽ മണിക്കൂറോളം വിശദമായി പറഞ്ഞുകൊടുത്തു.IGAAN എന്നു പറയുന്നത് ഒരു അഡ്വർടൈസിങ് കമ്പനിയായിരുന്നു.അതിന്റെ  സബ് ഗ്രൂപ്പുകളെ കുറിച്ച് ഒക്കെയും അവൻ ലാപ്പ് ഓൺ ചെയ്തു അവളെ കാണിച്ചു…അതിനുശേഷം അവളുടെ കീഴിൽ പ്രവർത്തിക്കുന്ന ഓരോരോ സ്റ്റാഫുകളെ ആയി അകത്തേക്ക് വിളിച്ചു. എല്ലാവരെയും പരിചയപ്പെടുത്തി.  മൊത്തത്തിൽ 40 ഓളം പേരുണ്ടായിരുന്നു ആ ഗ്രൂപ്പിൽ. അവരെയൊക്കെ നാലായി ഡിവൈഡ് ചെയ്തിരിക്കുകയായിരുന്നു. ഓരോ ഗ്രൂപ്പിലും ആയി, ഹെഡ് ഉണ്ടായിരുന്നു…  അവരോടൊക്കെ സംസാരിച്ചപ്പോഴേക്കും പാർവതി ഒന്ന് ഉഷാറായി തുടങ്ങിയെന്ന് കാശിക്ക് തോന്നി.ടീനു, മിഥുൻ, ജോൺ, ഹെലൻ ഇവർ നാലു പേരായിരുന്നു ആ ഗ്രൂപ്പിന്റെ ഹെഡ്  ആയിട്ട് നിയമിച്ചവർ.നാല് പേരും കാശിയുടെ ഒപ്പം ആയിരുന്നു. അവൻ ഇങ്ങനെ ഒരു ന്യൂ വെച്വർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഇവരെ ഒക്കെ ഇങ്ങോട്ട് പ്രൊമോഷനോട്‌ കൂടി മാറ്റിയത് ആണ്.

ടീനുവിന്റെ ഭർത്താവ് രോഹൻ, വർക്ക് ചെയ്യുന്നത് കാശിനാഥന്റെ  കമ്പനിയിൽ ആയിരുന്നു.ഇരുവരും 5വർഷത്തോളം ആയിട്ട് ഈ കമ്പനി യിലെ സ്റ്റാഫസ് ആണ്.

മിഥുൻ രണ്ട് വർഷം ആയതേ ഒള്ളു ജോയിൻ ചെയ്തിട്ട്. പുറത്ത് ഒക്കെ പോയി പഠിച്ചു വന്ന എഫിഷന്റ് ആയിട്ടുള്ള ഒരു പയ്യൻ ആണ് അവൻ..അതുകൊണ്ട് തന്നെയാണ് കാശി അവനെ ഇവിടേക്ക് നീയമിച്ചത്.

ജോൺ ഇവിടെ വന്നിട്ട് മൂന്നു വർഷം പിന്നിട്ടു.അവന്റ ഫ്രണ്ട് ആയിരുന്നു ഹെലൻ. ഇരുവരും ഒരുപാട് ഐഡിയസ് ഒക്കെ ഉള്ള രണ്ട് കുട്ടികൾ ആയത് കൊണ്ട് മൂർത്തിയുടെ തീരുമാനം ആയിരുന്നു അവരെ കൂടെ പാർവതി യുടെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യണം എന്നുള്ളത്.

അങ്ങനെ പാർവതി അവരോടൊക്കെ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ,ഫോണെടുത്ത് ആരെയോ വിളിച്ചുകൊണ്ട്,  കാശി പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു..

ഇനി താൻ ഓവർ ആയിട്ട് ഇവരോടൊക്കെ സംസാരിച്ചത്, ഇഷ്ടമാകാഞ്ഞിട്ട് കാശിനാഥൻ പുറത്തേക്കിറങ്ങിപ്പോയി എന്നാണ് പാർവതി വിചാരിച്ചത്.

K everyone,… Go back yu your സീറ്റ്‌, ഒരു പുഞ്ചിരിയോടുകൂടി അവൾ പറഞ്ഞപ്പോൾ അവരെല്ലാവരും വെളിയിലേക്ക് ഇറങ്ങി.

പത്തിരുപത് മിനിറ്റ് കഴിഞ്ഞിട്ടും കാശിനാഥനെ കാണാതെ വന്നപ്പോൾ പാർവതി തന്റെ  ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി.

ഓപ്പോസിറ്റ് സെക്ഷനിൽ ആയിരുന്നു കാശിയുടെ ഓഫീസ്. അവൾ സാവധാനം അവിടെക്ക് നടന്നു.

ഡോറിൽ തട്ടിയ ശേഷം അകത്തേക്ക് കയറിയപ്പോൾ കാശി അവിടെ ഇല്ലായിരുന്നു.

ലെഫ്റ്റ് സൈഡിൽ ഒരു ഡോർ കണ്ടതും പാറു അത് മെല്ലെ തുറന്നു.

അവനു വേണ്ടിയുള്ള പ്രൈവറ്റ് സ്പേസ് ആയിരുന്നു അത്.

അവിടെ നിന്നും കാശി യുടെ സംസാരം കേട്ട് കൊണ്ട് പാറു അങ്ങോട്ട് ചെന്നതും അവള് തരിച്ചു നിന്നു പോയി.

അച്ചന്റെ ഇരു കൈകളും പിന്നിലേക്ക് ബന്ധിച്ചു പിടിച്ചു കൊണ്ട് നിൽക്കുകയാണ് കാശിയേട്ടൻ..

“കാശി… നീ വിടുന്നുണ്ടോ എന്നെ,ടാ മോനെ,ശരിക്കും വേദന എടുക്കുന്നുണ്ട് കേട്ടോ….” അച്ഛൻ ആണെങ്കിൽ പരമാവധി കൈ വിടുവിക്കുവാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കാശി ഏട്ടനു യാതൊരു കുലുക്കവും ഇല്ല.

“ഒന്ന് പതിയെ കൈവെക്കണം എന്നല്ലേ ഞാൻ അച്ഛനോട് പറഞ്ഞത്,അതിനുപകരം എന്റെ കരണം പുകച്ചതും പോരാ, എല്ലാവരുടെയും മുമ്പിൽവെച്ച് എന്നെ അപമാനിച്ചില്ലേ…”

“എടാ…. ഒന്ന് പതിയെ തലോടി വിട്ടാൽ, ആദ്യം സംശയിക്കുന്നത് നിന്റെ അമ്മ ആയിരിക്കും..  കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമാക്കണമെങ്കിൽ, ആ അടിക്ക്, അല്പം ഊക്കം കൂടണമായിരുന്നു..അതിനല്ലേ ഞാൻ ആഞ്ഞു അടിച്ചത്… നിനക്ക് നന്നായി വേദനിച്ചോ മോനെ…”

“ദേ… എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിച്ചേക്കരുത് കേട്ടോ… കണ്ണിൽ കൂടെ പൊന്നീച്ചയെ പറത്തി വിട്ടതും പോരാ, എന്നിട്ട് അച്ഛന്റെ ഒരു ഓഞ്ഞ ഡയലോഗും…” അതും പറഞ്ഞുകൊണ്ട് അവൻ അച്ഛന്റെ കൈയിൽ അല്പം കൂടി മുറുകെപ്പിടിച്ചു…

“ആഹ്.. എടാ, എനിക്ക് വേദനിക്കുന്നു.. വിട് കാശി… തമാശ കാണിച്ചോണ്ട് നിൽക്കാതെ വിടാൻ…”

“തത്കാലം വിടുന്നില്ല … വേദന എന്താണ് എന്നുള്ളത് അച്ഛൻ കൂടി അറിയണം, എന്നിട്ട് അല്ലേ ബാക്കി “

അച്ഛനും കാശിയേട്ടനും കൂടി പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ട് ഞെട്ടിച്ചു നിന്നു പോയി പാർവതി….

അപ്പോൾ ഇന്നലത്തെ ആ സംഭവങ്ങളൊക്കെ അച്ഛനും മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു എന്നല്ലേ ഇവർ ഇപ്പോൾ പറയുന്നതിന്റെ അർത്ഥം…പെട്ടെന്നായിരുന്നു കാശിനാഥന്റെ ഫോൺ ശബ്ദിച്ചത്.അവനത് എടുക്കുവാനായി പിന്തിരിഞ്ഞതും,  പാർവതിയെ കണ്ടത്..

അച്ഛനും മകനും തന്നെ നോക്കി പരുങ്ങുന്നത് കണ്ടുകൊണ്ട് പാറു ചിരി അമർത്തി പിടിച്ചു.

“മോള്.. മോളിപ്പോ എന്തിനാ വന്നത്…. ഒരുപാട് നേരം ആയൊ എത്തിയിട്ട്….ഞങ്ങൾ വെറുതെ ഇവിടെ സംസാരിച്ചു കൊണ്ട്….. മോളിപ്പോഴാണോ വന്നേ “

കൈകൾ രണ്ടും വലിച്ചു കുടഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് വന്ന് ചോദിക്കുന്ന അച്ഛനെ നോക്കി അവൾ ചിരിച്ചുകൊണ്ട് തലകുലുക്കി കാണിച്ചു..

“ഹ്മ്മ്… മോളിവിടെ നിൽക്കു കേട്ടോ, ഞാൻ ഇപ്പൊ വരാം “

മുഖത്തെ ചമ്മൽ മറിക്കുവാനായി പാടുപെട്ടുകൊണ്ട് കൃഷ്ണമൂർത്തി വേഗം അവിടെ നിന്നും എസ്‌കേപ് ആയി.

കാശി ആ സമയത്ത് ഫോണിൽ സംസാരിക്കുകയായിരുന്നു.

അവൻ ഫോൺ വെയ്ക്കുന്നത് വരെയും പാർവതി അവിടെ തന്നെ നിന്നു.

സത്യം പറഞ്ഞാൽ അവള് വെളിയില്ക്ക് പൊയ്ക്കോട്ടേ എന്ന് കരുതി ആയിരുന്നു, കാശി തന്റെ ഫോൺ സംഭാഷണം നീട്ടിയത് പോലും.

അത് മനസിലാക്കിയെന്ന വണ്ണം പാറു അവിടെ തന്നെ തറഞ്ഞു നിൽക്കുകയും ചെയ്ത്.

“ഹ്മ്മ്… എന്താടോ, എന്തെങ്കിലും സംശയം ഉണ്ടോ “

കാശി തിരിഞ്ഞു അവളോട് ചോദിച്ചു.

“ഹ്മ്മ്… ഉണ്ടല്ലോ മോനെ, ഒന്ന് ക്ലിയർ ചെയ്തു തരാമോ…”

ഒരു പ്രത്യേക ഈണത്തിലും താളത്തിലും പറഞ്ഞു കൊണ്ട് അവൾ കാശിനാഥന്റെ അടുത്തേക്ക് വന്നതും മനസ്സിലാകാത്ത മട്ടിൽ കാശി പാർവതിയെ ഉറ്റു നോക്കി.

“അതേയ്….. ഇതിനു മുന്നേ താങ്കൾ ആക്ടർ ആയിരുന്നോ… “

ചൂണ്ടുവിരൽ താടിയിൽ മുട്ടിച്ചുകൊണ്ട് അവൾ കാശിയെ നോക്കി..

“വാട്ട്‌….”

മ്ച്ചും…..ഒന്നുമില്ലന്നെ…ഇവിടെ ഇപ്പൊൾ നടന്നത് ഒന്നും ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.. പോരേ…..

അവന്റെ അടുത്തേക്ക് നീങ്ങി വന്നു കൊണ്ട് അടക്കം പറഞ്ഞ ശേഷം പിന്തിരിഞ്ഞു പോകാനായി തിരിഞ്ഞ പാറുവിനെ ഒറ്റ കുതിപ്പിന് അവൻ വലിച്ചടുപ്പിച്ചു.

തുടരും

റിവ്യൂ ഇടണേ 😘😘😘

You may also like

Leave a Comment