“ചന്ദ്രേട്ടാ വേണ്ടാ… എന്നെ ഇങ്ങനെ ത,ല്ലാൻ ഞാൻ എന്തു തെറ്റാ ചെയ്തത്? ദയവുചെയ്ത് എന്നെ ത,ല്ലരുത്! ഈ കെട്ടുതാലി എങ്കിലും എനിക്ക് തന്നൂടെ? നാട്ടുകാരുടെ മുന്നിലൂടെ നടക്കുന്നതല്ലേ ഞാൻ…

താലിപ്പൊന്ന്

എഴുതിയത്: അനിഷ എം.എ

“ചന്ദ്രേട്ടാ വേണ്ടാ… എന്നെ ഇങ്ങനെ ത,ല്ലാൻ ഞാൻ എന്തു തെറ്റാ ചെയ്തത്? ദയവുചെയ്ത് എന്നെ ത,ല്ലരുത്! ഈ കെട്ടുതാലി എങ്കിലും എനിക്ക് തന്നൂടെ? നാട്ടുകാരുടെ മുന്നിലൂടെ നടക്കുന്നതല്ലേ ഞാൻ…” ചു,ണ്ടിൽ നിന്നും ചോ,രയൊലിപ്പിച്ചു നിലത്തു വീണുകിടന്നുകൊണ്ട് അവൾ നിലവിളിച്ചു.

പക്ഷേ, മ,ദ്യല,ഹരിയിൽ അവളുടെ മുടിയിൽ കു,ത്തിപ്പിടിച്ച് ചു,വരിലേക്ക് ത,ലയി,ടിപ്പിച്ചു കൊണ്ട് അവൻ ആക്രോശിച്ചു:

“എടീ മൂദേവി! നിന്റെ മോന്ത കണ്ടാലേ എനിക്ക് ഛർദ്ദിക്കാൻ വരും. അവളുടെ ഒരു മുതലക്കണ്ണീര്! പോയി ചാ,വെടീ നീ… നിന്നെപ്പോലൊരുത്തിയെ ഒഴിവാക്കിയാൽ എനിക്ക് വേറെ നല്ല പീ,സുകളെ കിട്ടും!”

അവന്റെ കയ്യിലിരുന്ന ആ കനത്ത താലിമാലയിലേക്ക് നോക്കി അവൻ അട്ടഹസിച്ചു. ആ ത,ല്ല് തടയാൻ ആ വീട്ടിൽ ആരും വന്നില്ലെന്ന് മാത്രമല്ല, ഉമ്മറത്തുനിന്നും വി,ഷം ചീറ്റുന്ന കു,ത്തുവാക്കുകളുമായി അമ്മായിയമ്മ അങ്ങോട്ട് നടന്നു വന്നു. നിലത്തു വീണുകിടക്കുന്ന അവളെ നോക്കി പുച്ഛത്തോടെ കൈകൊട്ടി ആ അമ്മായിയമ്മ പാടി നടന്നു:

“അയ്യോ… എന്റെ ചെറുക്കന് മ,ദ്യപാനമേ ഇല്ലാ! ഇവളെ കെട്ടിയതിൽ പിന്നെയാ എന്റെ കൊച്ച് ഇങ്ങനെയായത്. എത്രയെത്ര നല്ല ആലോചനകളാ അവന് വന്നത്… അവസാനം ഈ കോ,ന്തിയെ തന്നെയേ അവന് കിട്ടിയുള്ളൂ! പറഞ്ഞിട്ടെന്താ കാര്യം, എന്റെ കൊച്ചിന്റെ വിധി!”

പുറത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി പെയ്യാൻ മടുത്തുനിന്ന ഒരു കറുത്ത രാത്രിയായിരുന്നു അത്. ആ വീടിനുള്ളിൽ ഒടുങ്ങാത്ത നരകയാതനയുടെ മറ്റൊരു അധ്യായം കൂടി തുടങ്ങുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. താലി ചാർത്തി ഈ പടികയറി വരുമ്പോൾ കണ്ട സ്വപ്നങ്ങളൊക്കെയും വെറും കരിനിഴലായി മാറിയിരുന്നു.

പെട്ടെന്നാണ് ആ മുറിക്കുള്ളിൽ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കരണത്തടിയുടെ കനത്ത ശബ്ദം വീണ്ടും മുഴങ്ങിയത്. ചന്ദ്രന്റെ കനത്ത കൈപ്പത്തി അ,വളുടെ ക,വിളിൽ പതിച്ചപ്പോൾ കണ്ണ് ഇരുണ്ടുപോയ അവൾ ചുമരിലേക്ക് തെ,റിച്ചുവീണു. ചുണ്ടിന്റെ കോണിലൂടെ ചോ,രയൊലിച്ചിറങ്ങി. വീണുകിടന്ന അവളുടെ മുടിച്ചുരുളുകളിൽ അവൻ വീണ്ടും ക്രൂ,രമായി കു.ത്തിപ്പിടിച്ചു.

മകൻ അകത്തിരുന്ന് ക.ഞ്ചാവും മാരകമായ മ.യക്കുമ.രുന്നുകളും ഉപയോഗിക്കുന്നതും, നാട്ടിലെ പരസ്ത്രീകളുടെ പുറകെ നടന്ന് പണം നശിപ്പിക്കുന്നതും ആ അമ്മയ്ക്ക് നന്നായറിയാമായിരുന്നു. എന്നിട്ടും നാട്ടുകാരുടെ മുന്നിൽ സ്വന്തം മകനെ വെള്ളപൂശാൻ വേണ്ടി അവർ ആ പാവം പെൺകുട്ടിയുടെ മേൽ നുണക്കഥകൾ കെട്ടിവെച്ചു. ലഹ.രിയുടെയും കാ.മത്തിന്റെയും ഭ്രാന്തൻ ലോകത്ത് ചന്ദ്രൻ അവളെ മൃ.ഗീയമായി ഉപദ്രവിക്കുമ്പോഴെല്ലാം അതിനെയെല്ലാം ന്യായീകരിക്കുകയായിരുന്നു ആ അമ്മായിയമ്മ.

വെറുമൊരു വീടായിരുന്നില്ല അത്, അവളെ മാനസികമായും ശാ,രീരികമായും പൂർണ്ണമായി തകർത്തുകളഞ്ഞ ഒരു നരകമായിരുന്നു. ഒരു തുള്ളി സ്നേഹമോ ദയയോ ഇല്ലാതെ ആ കുടുംബം മുഴുവൻ ചേർന്ന് അവളെ വേട്ടയാടുകയായിരുന്നു.

ശാരീരികമായ പീ.ഡനങ്ങളേക്കാൾ അവളെ തളർത്തിയത് വീട്ടുകാരുടെ മാനസികമായ ഈ വേട്ടയാടലുകളായിരുന്നു. താങ്ങാൻ കഴിയുന്നതിലും അപ്പുറം വേദന വന്നപ്പോൾ, ശരീരത്തിലെ ഓരോ കോശവും തകരുന്നതായി തോന്നിയപ്പോൾ അവൾ വിറയ്ക്കുന്ന കൈകളോടെ ഫോണെടുത്തു. ലോകത്ത് തനിക്ക് ആകെയുള്ള ഒരേയൊരു അഭയം തന്റെ അമ്മ മാത്രമാണെന്ന് ആ പാവം കരുതിപ്പോയി. കണ്ണീരോടെ അവൾ അമ്മയെ വിളിച്ചു.

​”അമ്മേ, എനിക്ക് വേദന തീരെ സഹിക്കാൻ കഴിയുന്നില്ലാ… ശരീരം ആകെ വെ,ട്ടി നുറുങ്ങുന്ന വേദനയാണ്. ഒരു നേരം പോലും ഒഴിയാതെ അയാൾ ത,ല്ലുകയാണ്. എന്നും വെറും വെള്ളവും രണ്ട് ബ്രഡും ആണ് കഴിക്കാറ്, ഭക്ഷണം പോലും ഇല്ലാ. ഭക്ഷണം എന്നും ഉണ്ടാക്കും, ഉണ്ടാക്കി വച്ചാൽ അത് അയാളും കൂട്ടുകാരും തിന്നു തീർക്കും. അല്പം മാറ്റിവയ്ക്കുകയോ കഴിക്കുകയോ ചെയ്താൽ അയാൾ എന്നെ പൊതിരെ ത,ല്ലും.” മറുതലയ്ക്കൽ ഭാരമേറിയ ഒരു മൗനമായിരുന്നു. മകളുടെ ഈ ദയനീയമായ അവസ്ഥ കേട്ടിട്ടും ആ അമ്മയുടെ ഉള്ളൊന്നു പിടഞ്ഞില്ല.

“എന്താ അമ്മേ മിണ്ടാത്തത്?” അവൾ പരിഭ്രമത്തോടെ ചോദിച്ചു.

“മ്… ഞാൻ കേൾക്കുന്നുണ്ട്.” അമ്മയുടെ ശബ്ദം തികച്ചും അന്യമായിരുന്നു.

“പറയൂ…” അവൾ വിമ്മിപ്പൊട്ടിക്കൊണ്ട് വീണ്ടും തുടർന്നു. “അമ്മേ, ഏറ്റവും കഷ്ടം എന്തെന്നാൽ ദിവസവും വീട്ടിൽ വേ.ശ്യകളായ സ്ത്രീകളെ കൊണ്ടുവരും. അവരുമായി കൊഞ്ചിക്കുഴയുന്നത് കാണുമ്പോൾ ചങ്കു പിടയുകയാ. വയ്യാ അമ്മേ എനിക്ക്. ഞാൻ അങ്ങോട്ടേക്ക് വന്നോട്ടെ?”

അമ്മ ഒന്ന് ദീർഘനിശ്വാസമിട്ടു. ഉള്ളിൽ സ്നേഹത്തിന് പകരം ലോകനീതിയും ആൺമകന്റെ ഭാവിയും മാത്രം ചിന്തിക്കുന്ന ഒരു സ്ത്രീയുടെ തണുത്ത ശബ്ദത്തിൽ അമ്മ പറഞ്ഞു:

“എല്ലാം ശരിയാവും. എടീ മോളെ നിനക്കറിയോ, എല്ലാവന്മാരും ഇങ്ങനെ തന്നെ. കുടിക്കാത്തവർ ആരുണ്ട്? എല്ലാവരും കുടിക്കും. നിന്റെ അച്ഛൻ നിസ്സാരക്കാരനാണോ, എന്നെ വരെ ഉ.പദ്രവിച്ചിട്ടുണ്ട്. പിന്നെ പെ.ണ്ണുപിടി… അത് ചിലർ ഇതൊക്കെ പറയും, മറ്റു ചിലർ ഇങ്ങനെ കാണിക്കും, ചിലർ ഒളിച്ചു ചെയ്യും. അമ്പലമുക്കിലെ എന്റെ അപ്പച്ചിയുടെ മൂത്ത മോനെ കണ്ടില്ലേ, അവന് എന്തെല്ലാം ദുശ്ശീലങ്ങൾ ഉണ്ട്, അവള് സഹിക്കണില്ലേ? പിന്നെ എന്തിനു പറയണം, ദേ നമ്മുടെ റേഷൻ കടയിലെ സുഗുമാരൻ ചേട്ടന്റെ മോളെ കണ്ടില്ലേ… എന്തുമാത്രം കാശു മുടക്കിയാ കെട്ടിച്ചു വിട്ടേ! അവളിപ്പോൾ വീട്ടുകാർക്ക് ഭാരമായി വീട്ടിൽ വന്നിരുപ്പാ. ആ ചെറുക്കൻ കുടിക്കുമെന്നും അവളെ ത.ല്ലുമെന്നും കള്ളം പറഞ്ഞാ അവൾ വീണ്ടും ആ വീട്ടിൽ വന്നത്. നാട്ടുകാര് പറയുന്നേ പെണ്ണിന് വേറെ ആരാണ്ടൊക്കെയോ ഉണ്ടെന്നാ.”

പെറ്റമ്മയുടെ ആ ക്രൂ.രമായ വാക്കുകൾ കേട്ട് അവളുടെ നെഞ്ച് തകർന്നുപോയി. സ്വന്തം കൂട്ടുകാരിയെക്കുറിച്ച് ഇങ്ങനെയൊരു അപവാദം കേൾക്കാൻ അവൾക്കായില്ല. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു:

“അമ്മ നിർത്തുന്നുണ്ടോ? ആ കുട്ടി പാവമാണ്, അവൾ അങ്ങനത്തെ സ്വഭാവക്കാരി അല്ലാ! എന്നോടൊപ്പം പഠിച്ച കുട്ടിയാ, എനിക്കറിയാം.”

“ഓ പിന്നെ… ആർക്കറിയാം!” അമ്മ തികഞ്ഞ പുച്ഛത്തോടെ പറഞ്ഞു. “നീ ഇവിടെ വന്നിരുന്നാലും അവർ ഇങ്ങനെയൊക്കെ തന്നെയേ പറയൂ.”

അമ്മയുടെ ഉള്ളിലിരുപ്പ് അവൾക്ക് പതുക്കെ മനസ്സിലായി. വേദനയോടെ അവൾ ചോദിച്ചു:
“ഓഹോ… എന്നെ അവിടെ നിർത്തുന്നത് അമ്മക്ക് ഇഷ്ടമല്ലാ. അമ്മേടെ മോന്റെ വിവാഹം അടുത്തു വരികയല്ലേ? ഞാൻ അവിടെ വന്നു നിന്നാൽ മോന് പ്രശ്നം വന്നാലോ? പണ്ടേ അമ്മ ഇങ്ങനെയാ, എല്ലാ കാര്യങ്ങൾക്കും ഒരു പടി മുന്നേ അവന് തൂക്കം കൊടുക്കും. ഞാനോ വെറും പുറമ്പോക്ക്!”

മകളുടെ ആ ചോദ്യം അമ്മയെ പ്രകോപിപ്പിച്ചു. അവർ ദേഷ്യത്തോടെ ആക്രോശിച്ചു:

“എടീ, നിന്റെ നാക്കു കാരണമാകും ആ ചെറുക്കൻ നിന്നെ ത.ല്ലുന്നത്, അല്ലാതെ അവൻ അങ്ങനെ ചെയ്യില്ല!”

അവളുടെ ചങ്ക് പൊട്ടി ഒന്നും പറയാതെ നിന്നു. തന്റെ അമ്മ പോലും തനിക്കെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നു. കണ്ണീർ പോലും വറ്റിപ്പോയ അവസ്ഥയിൽ അവൾ നിൽക്കുമ്പോൾ അമ്മ അവസാനമായി പറഞ്ഞു:

“എടീ, നീ ഒരു കാര്യം ചെയ്യ്. ആ സ്വർണ്ണം എങ്ങനെയും വാങ്ങാൻ നോക്ക്. ഒന്നും രണ്ടുമല്ല, 50 പവനാ. ഇന്നത്തെ സ്വർണ്ണവില അറിയില്ലേ നിനക്ക്?” അവർ മറ്റൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ആ ഫോൺ കോൾ അവളുടെ ഉള്ളിലെ അവസാനത്തെ ജീവന്റെ പ്രകാശവും കെടുത്തിക്കളഞ്ഞു. ഈ ലോകത്ത് തനിക്കായി ആരുമില്ലെന്ന തിരിച്ചറിവ് അവളെ പൂർണ്ണമായി തളർത്തി.
​ഫോൺ വെച്ചതിനുശേഷം ചന്ദ്രൻ വീണ്ടും മുറിയിലേക്ക് ഇരച്ചുകയറി വന്നു. സ്വർണ്ണത്തെച്ചൊല്ലി അവൻ വീണ്ടും വഴക്കുണ്ടാക്കാൻ തുടങ്ങി. ആക്രോശങ്ങളും അസഭ്യ വാക്കുകളും മുറിക്കുള്ളിൽ നിറഞ്ഞു. ല.ഹരിയുടെ മൂർദ്ധന്യാവസ്ഥയിൽ അവൻ അവളുടെ ശരീരത്തിലേക്ക് വീണ്ടും ഉപ.ദ്രവിക്കാൻ കൈയോങ്ങിയപ്പോൾ, അവളുടെ ഉള്ളിലെ ആത്മാഭിമാനം അവസാനമായി ഉണർന്നു. ഇത്രയും കാലം ജീവനേക്കാൾ വിലപിടിച്ചതാണെന്ന് കരുതി നെഞ്ചോട് ചേർത്തുപിടിച്ച, തന്റെ മാതാപിതാക്കളുടെ അഭിമാനമാണെന്ന് കരുതിയ ആ കെട്ടുതാലിമാല അവൾ ഒരൊറ്റ വലിക്ക് പൊട്ടിച്ചെടുത്തു. എന്നിട്ട് ആ മ.ദ്യപാനിയുടെയും ല.ഹരിഭ്രാന്തന്റെയും മുഖത്തേക്ക് അത് ക്രൂര.മായി വലിച്ചെറിഞ്ഞു! ആ താലിപ്പൊന്ന് അവന്റെ കാൽക്കൽ വീണു ചിതറി.

ഒരു വാക്കുപോലും ഉരിയാടാതെ, വറ്റിയ കണ്ണുകളോടെ അവൾ തന്റെ മുറിയിലേക്ക് കയറി അകത്തുനിന്നും വാതിൽ പൂട്ടി. മുറിക്കുള്ളിൽ ഭയപ്പെടുത്തുന്ന രീതിയിൽ നിശ്ശബ്ദത തളംകെട്ടി നിന്നു. പുറത്ത് ചന്ദ്രൻ ല.ഹരിയുടെ ആവരണത്തിൽ അവളെയും കാത്ത്, അവൾ എപ്പോൾ തീരുമെന്ന് നോക്കി അക്ഷമനായി നിന്നു. ഉള്ളിലെ മ.യക്കു മ.രുന്നിന്റെ ല.ഹരി അവനെ ക്രൂ.രമായ ഒരു ചിന്തയിലേക്ക് നയിച്ചു. അവൾ ആത്മഹ.ത്യ ചെയ്യുന്നത് കാണാൻ, അവളുടെ ശ്വാസം അടങ്ങുന്നത് കാത്ത് അവൻ ആ വാതിലിനു പുറത്തുതന്നെ കാവൽ നിന്നു. ​അതേ സമയം, ആ വീടിന്റെ മുറ്റത്ത് മറ്റൊരു ദൃശ്യം കൂടിയുണ്ടായിരുന്നു. ശൂന്യമായ മനസ്സും തകർന്ന ശരീരവുമായി ആ വീട്ടിൽ കഴിഞ്ഞുകൂടിയ നാളുകളിൽ, അവൾ നെഞ്ചിലെ സങ്കടങ്ങൾ മറക്കാൻ നോക്കിയത് ആ മുറ്റത്തെ ചെറിയൊരു മൺതരിയിലായിരുന്നു. അവൾ തന്റെ സുന്ദരമായ സ്വപ്നങ്ങളാൽ താലോലിച്ചു വളർത്തിയ കുറച്ചു ചെടികളും മരങ്ങളും ആ മുറ്റത്തുണ്ടായിരുന്നു. അവൾ ഒഴിച്ച കണ്ണീരിന്റെ നനവിലായിരിക്കാം അവയൊക്കെയും ഇത്രയും കാലം പച്ചപിടിച്ചു നിന്നത്.

പക്ഷേ, അവളുടെ പ്രാണൻ ആ മുറിക്കുള്ളിൽ ഒടുങ്ങാൻ തുടങ്ങിയ അതേ നിമിഷം, പുറത്ത് കാർമേഘങ്ങൾ ഒന്നുകൂടി ഇരുണ്ടുകൂടി. അതുവരെ പെയ്യാൻ മടുത്തുനിന്ന ആ കറുത്ത രാത്രിയിലെ കാറ്റ് പെട്ടെന്ന് ആഞ്ഞടിക്കാൻ തുടങ്ങി. അവൾ സ്വന്തം കൈകളാൽ നട്ടുനനച്ചു വളർത്തിയ ആ ചെടികളും മരങ്ങളും ആ വന്യമായ കാറ്റിൽ ഭ്രാന്തമായി ആടിയുലയുന്നുണ്ടായിരുന്നു! തങ്ങളെ പ്രാണനെപ്പോലെ സ്നേഹിച്ച ആ പെണ്ണ് ഇനി ഒരിക്കലും തങ്ങളുടെ അടുത്തേക്ക് വരില്ലെന്ന് തിരിച്ചറിഞ്ഞതു പോലെ, അവയുടെ ഓരോ ഇലകളും ആ കാറ്റിൽ കിടന്ന് വിറച്ചു. ആ മരങ്ങളുടെ ആടിയുലച്ചിൽ വെറുമൊരു കാറ്റിന്റെ വേഗതയായിരുന്നില്ല, മറിച്ച് ആ പെണ്ണിനോട് ആ കുടുംബം ചെയ്ത ക്രൂ,രതകൾക്കെതിരെയുള്ള ആ പ്രകൃതിയുടെ തന്നെ നിലവിളിയായിരുന്നു!

കുറച്ചുനേരം കഴിഞ്ഞിട്ടും മുറിക്കുള്ളിൽ യാതൊരു അനക്കവുമില്ല. ഒരു ചെറിയ ശ്വാസത്തിന്റെ ശബ്ദം പോലും പുറത്തു വരുന്നില്ല. കൗതുകവും തികഞ്ഞ ക്രൂ.രതയും നിറഞ്ഞ സംശയത്തോടെ ചന്ദ്രൻ ഫോണെടുത്ത്, തന്റെ മ.യക്കുമരുന്നുകളും മ,ദ്യവും എത്തിക്കാറുള്ള കൂട്ടുകാരനെ വീട്ടിൽ വിളിച്ചുവരുത്തി. അവൻ വാതിലിൽ അമർത്തി തട്ടി.

“എടീ… എന്താടി നിശബ്ദത? ച.ത്തുവോ?”
അവൻ പൈശാചികമായ ചിരിയോടെ ആക്രോശിച്ചുകൊണ്ട് വാതിലിൽ ചവിട്ടി. അകത്തുനിന്ന് ഒരു പ്രതികരണവു മില്ലായിരുന്നു. ഒടുവിൽ കൂട്ടുകാരന്റെ സഹായത്തോടെ അവൻ ബലമായി ആ തടിവാതിൽ ചവിട്ടിത്തുറന്നു.
​വാതിൽ തുറന്ന് അകത്തേക്ക് നോക്കിയ അവരുടെ മുന്നിൽ ആ കാഴ്ച തെളിഞ്ഞു. കണ്ടുനിന്നവന്റെ പോലും ചങ്ക് പിളർന്നു പോകുന്ന ദാരുണമായ ദൃശ്യം. അ.വളുടെ പച്ചമാം.സത്തെ നുള്ളിയെടുത്ത ആ ക്രൂ.രതയുടെ ചോ.രപ്പാടുകൾ ആ ശ.രീരത്തിൽ വ്യക്തമായി കാണാമായിരുന്നു. സ്വന്തം ഭർത്താവിനാലും അമ്മയാലും ഒരുപോലെ ചതച്ചരയ്ക്കപ്പെട്ട്, ഒടുവിൽ ലോകത്തോട് വിടപറഞ്ഞ് അവൾ ആ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിനിൽക്കുന്നു ണ്ടായിരുന്നു! ആ ചെടികളിൽ വിരിഞ്ഞുനിന്ന പൂക്കൾ ഓരോന്നായി ആ മണ്ണിലേക്ക് കൊഴിഞ്ഞുവീണതുപോലെ അവൾ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

പക്ഷേ, അവളുടെ മരണത്തിലും ആ ക്രൂ.രന്മാർക്ക് ഒരു കുറ്റബോധവും തോന്നിയില്ല. അവളെ മരണത്തിലേക്ക് തള്ളിവിട്ട ആ മുറിയിൽ വെച്ച്, ആ ശവത്തിന് മുന്നിൽ വെച്ച് ചന്ദ്രൻ തന്റെ കൂട്ടുകാരനോട് ചിരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ യായിരുന്നു:

“ഇനി എനിക്ക് വലിയൊരു തുക സ്ത്രീധനം കിട്ടുന്ന വേറൊരു കല്യാണം പെട്ടെന്നു തന്നെ നടത്താം. ഇവളൊരു ഭാരമായിരുന്നു, അത് ഒഴിഞ്ഞുകിട്ടി.”

അവളുടെ മരണം അവന് വെറുമൊരു അസൗകര്യം മാത്രമായിരുന്നു. കുറച്ചുനാൾ ജയിലിൽ കിടക്കേണ്ടി വന്നാലും, നിയമത്തിന്റെ പഴുതുകൾ (ലൂപ്പ്ഹോളുകൾ) ഉപയോഗിച്ച് ജയിലിന്റെ നാല് ചുമരുകൾക്കുള്ളിൽ ലഭിക്കാൻ പോകുന്ന ആ സുഖജീവിതത്തെക്കുറിച്ച് അവന് യാതൊരു പേടിയുമില്ലായിരുന്നു! ഒരു പെണ്ണിന്റെ ആത്മാഭിമാനമായ താലിപ്പൊന്ന് അവന്റെ കാൽക്കൽ കിടന്ന് അപ്പോഴും ആ പെണ്ണിന്റെ ചോരയുടെ മണവുമായി തിളങ്ങുന്നുണ്ടായിരുന്നു.

ശുഭം

Leave a Reply

Your email address will not be published. Required fields are marked *