കല്യാണ പെണ്ണിനെ കാണുന്നില്ല. പള്ളി മുറ്റത്തും ഹാളിലുമായി തിങ്ങി നിറഞ്ഞു നിന്നിരുന്ന ആൾക്കാർക്കിടയിൽ ആ വാർത്ത പരിഭ്രാന്തി പരത്തി….

Story written By Vipin P G

കല്യാണ പെണ്ണിനെ കാണുന്നില്ല. പള്ളി മുറ്റത്തും ഹാളിലുമായി തിങ്ങി നിറഞ്ഞു നിന്നിരുന്ന ആൾക്കാർക്കിടയിൽ ആ വാർത്ത പരിഭ്രാന്തി പരത്തി.

കെട്ട് കഴിഞ്ഞു ഫോട്ടോ ഷൂട്ടിനിടെ ടോയ്‌ലറ്റിൽ പോണം എന്ന് പറഞ്ഞ് പള്ളിക്ക് പുറകുവശത്തെ ടോയ്‌ലറ്റിലേക്ക് പോയതാണ് പെൺകുട്ടി.

അര മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാൽ ചെക്കനും ഫ്രണ്ട്സും കൂടി പോയി നോക്കിയപ്പോൾ പെണ്ണിനെ കാണുന്നില്ല.

പെണ്ണ് ഒളിച്ചോടിയതാണെന്ന് എല്ലായിടത്തും അഭ്യൂഹം പരന്നു. പള്ളിമുറ്റത്ത് പെൺ വീട്ടുകാരും ചെക്കൻ വീട്ടുകാരും തമ്മിൽ വാക്ക് തർക്കമായി,,, ത,ല്ലായി ,,,

എല്ലാവരും നാലുഭാഗത്തും പെണ്ണിനെ അന്വേഷിച്ച് ഇറങ്ങി. ഇതിനിടയിൽ അതുവഴി പോയ ദേവികയും മീനുവും പള്ളിയിൽ കല്യാണം കണ്ടപ്പോൾ നൈസായിട്ട് ഫുഡ് കഴിക്കാൻ കയറി.അവരങ്ങനെയാണ് ,,,, വിശന്നാൽ എവിടെ എന്ത് പരിപാടി കണ്ടാലും കയറും.

ഹാളിൽ കയറി നല്ല തട്ട് തട്ട് തട്ടിയിട്ട്അ റിയുന്ന ആരെങ്കിലു മുണ്ടോ എന്ന് നോക്കി നോക്കി പുറത്തേക്ക് പോയപ്പോൾ അതാ പള്ളിപ്പറമ്പിലെ പ്ലാവിൻ ചുവട്ടിൽ കിടക്കുന്നു നവവധുവിന്റെ പളപള മിന്നുന്ന ഡ്രസ്സ്.

ഇതെന്താ ഇവിടെ കിടക്കുന്നേ എന്നോർത്ത്ദേ വിക ഡ്രസ്സ് എടുത്തു നോക്കി. ആഹാ അടിപൊളി.ദേവിക പ്ലാവിൻ ചുവട്ടിൽ കിടന്ന ഡ്രസ്സ് എടുത്തിട്ടു. മിന്നു ദേവികയുടെ കുറച്ച് ഫോട്ടോസ് എടുത്തു. ദേവിക ഡ്രസ്സ് അഴിക്കാൻ നോക്കുമ്പോഴാണ് പെണ്ണിനെ തപ്പി വന്ന ചെക്കൻ കൂട്ടർ ദൂരെ ഡ്രസ്സ് ഇട്ടു നിൽക്കുന്ന ദേവികയെ കണ്ടത്.

ദേവികയെ ദൂരെ കണ്ട ഒരാൾ പറഞ്ഞു

” ദേ നിൽക്കുന്നു കല്യാണപ്പെണ്ണ് “

എല്ലാരും ദേവികയെ നോക്കി.കല്യാണ പെണ്ണാണെന്ന് തെറ്റിദ്ധരിച്ചു എല്ലാവരും പള്ളിപ്പറമ്പിലെ പ്ലാവിൻ ചുവട് ലക്ഷ്യമാക്കി ഓടി.

” ദേ ഡി ത,ല്ലാൻ ആള് വരുന്നു,,,, ഓടിക്കോ “

വിളിക്കാതെ കല്യാണത്തിന് വന്നവരെ പിടിക്കാൻ ആള് വരുന്നതാന്നെന്ന് കരുതി ദേവികയും മീനുവും ജീവനും കൊണ്ടോടി. ചെക്കൻ കൂട്ടർ ഇരുവരുടെയും പുറകെ ഓടി.

നിലത്തിട്ട് വലിക്കാനും പാകത്തിലുള്ള കല്യാണ പെണ്ണിന്റെ ഡ്രസ്സും പൊക്കിപ്പിടിച്ച് ദേവിക ഓട്ടമാണ്. മീനു പിന്നാലെയും. ചെക്കൻ കൂട്ടർ അതിന്റെ പിന്നാലെയും.

ഈ ഓട്ടം കണ്ടോണ്ടുവരികയാണ് പെണ്ണ് വീട്ടുകാർ. അവരും പെണ്ണിനെ പിടിക്കാൻ ചെക്കൻ കൂട്ടരുടെ പിന്നാലെ ഓടി. റോഡിൽകൂടി ഓടിയാൽ ആൾക്കാര് പിടിക്കുമെന്ന് ഉറപ്പായതു കൊണ്ട് ദേവികയും മിനുവും നേരെ പറമ്പിലേക്ക് ഓടി.

ഓടിയോടി രണ്ടാളും പാടത്ത് ചാടി. പാടത്ത് ചെളി ചവിട്ടി കലക്കി ഓടുമ്പോളാണ് മുന്നില് ഒരുകൂട്ടം പോത്ത് നിൽക്കുന്നത് കാണുന്നത്. പോത്തിനെ കണ്ട മീനുവും ദേവികയും ഒന്ന് നിന്നു. ദേ പോത്ത് കു,ത്താൻ വരുന്നു,,,

പോത്ത് കു,ത്താൻ വന്നപ്പോൾ ദേവികയും മീനുവും തിരികെ ഓടി. അവരെ പിടിക്കാൻ അവരുടെ പുറകെ ഓടിയ ചെറുക്കൻ കൂട്ടർ നോക്കുമ്പോൾ ദേ പെൺപിള്ളേർ തിരികെ വരുന്നു. അതിന്റെ പുറകെ അവരെ കു,ത്താൻ ഓടുന്ന പോത്തും. പോത്തിനെ കണ്ടപ്പോൾ ചെറുക്കൻ കൂട്ടരും തിരികെ ഓടി,,,,

അവരുടെ പുറകെ ഓടിയ പെണ്ണ് വീട്ടുകാർ എല്ലാവരും കൂടി തിരികെ ഓടുന്നത് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.

അപ്പോഴതാ കാണുന്നു ചെറുക്കൻ കൂട്ടരുടെ പുറകെ ഓടിവരുന്ന പെൺപിള്ളേരും അതിന്റെ പുറകെ അവരെ കുത്താൻ ഓടിക്കുന്ന പോത്തും,,,,

ഈ കാഴ്ച കണ്ട് പെണ്ണ് വീട്ടുകാർ ഓടി പള്ളിക്കകത്ത് കയറി വാതിലടച്ചു. ചെറുക്കൻ വീട്ടുകാർ ഓടി പള്ളിയുടെ ടെറസ്സിന്റെ മുകളിൽ കയറി. അതിന്റെ പുറകെ പെമ്പിള്ളേരും ഓടി ടെറസിന്റെ മുകളിൽ കയറി,,,,

ടെറസിൽ കയറി നിലത്തിരുന്ന് അണക്കുന്ന ദേവികയെ കണ്ടപ്പോഴാണ് പെണ്ണ് കല്യാണ പെണ്ണല്ലന്ന് എല്ലാവർക്കും മനസ്സിലായത്. ഓടിവന്ന പോത്ത് എല്ലാവരെയും സൂക്ഷിച്ചു നോക്കിയിട്ട് തിരിച്ചുപോയി.

ദേവിക ഡ്രസ്സ് ഊരി ചെറുക്കന്റെ കയ്യിൽ കൊടുത്തു.

” ഒരു അബദ്ധം പറ്റിയതാ ക്ഷമിക്കണം ,,, വിശന്നപ്പോൾ കയറി കഴിച്ചു പോയതാ “

” ഈ ഡ്രസ്സ് എവിടുന്നു കിട്ടി “

” പ്ലാവിൻ ചുവട്ടിൽ കിടന്നു കിട്ടിയതാ,,, കണ്ടപ്പോൾ ഒരു കൗതുകം തോന്നി എടുത്ത് എടുത്ത് ഇട്ടുനോക്കി,,, പറ്റിപ്പോയി “

” അപ്പോ ഇത് പെണ്ണ് തന്നിട്ട് പോയതല്ലേ “

” ഏതു പെണ്ണ് “

” കല്യാണ പെണ്ണ് “

“അപ്പോ കല്യാണപെണ്ണ് ഇവിടെ ഇല്ലേ “

“പെണ്ണിനെ കാണ്മാനില്ല “

പോത്തു പോയപ്പോൾ പള്ളിക്കകത്ത് കയറിയ പെണ്ണ് വീട്ടുകാര് പുറത്തിറങ്ങി. അവര് ഓടി ടെറസിൽ കയറിയപ്പോൾ ഇവിടെ ഒന്നും കണ്ടിട്ടില്ലാത്ത പുതിയ രണ്ട് പെൺപിള്ളേര്. ദേകയെ നോക്കി പെണ്ണിന്റെ അച്ഛൻ ചെക്കനോട് ചോദിച്ചു,,,

” ആരാടാ ഇത് “

” എനിക്കറിയില്ല “

“ഓഹോ ഇങ്ങനെ ഒരുത്തിയെ കൊണ്ടു നടന്നിട്ട് ആണോ നീ എന്റെ മക്കളെ കെട്ടാൻ വന്നേ “

” ദേ വൃത്തികേട് പറയരുത്. എനിക്കവളെ അറിയുകപോലുമില്ല “

“പിന്നെന്തിനാടാ ഇവൾ കല്യാണം മുടക്കിയത് “

” കല്യാണം മുടക്കാനോ,, ആര് കല്യാണം മുടക്കാൻ. വിശന്ന പ്പോൾ ഇത്തിരി ചോറ് കഴിക്കാൻ വന്നതാ “

” നീ ഒന്നും പറയണ്ട,, പിന്നെ നീ എന്തിനാടീ കല്യാണ പെണ്ണിന്റെ ഡ്രസ്സ് ഇട്ടത്. ഇക്കണ്ട കോലാഹലം മുഴുവൻ ഉണ്ടാക്കിയത് നീയൊരുത്തിയാണ് “

ദേവികയും കല്യാണ ചെക്കനും തമ്മിൽ ഇല്ലാത്ത അ,വിഹിതം ഉണ്ടാക്കി ചെക്കൻ വീട്ടുകാരും പെണ്ണു വീട്ടുകാരും തമ്മിൽ പൊരിഞ്ഞ അ,ടി. ഈ അ,ടിയുടെ ഇടയിൽ ദേവികയും മീനുവും ടെറസിൽ നിന്നിറങ്ങി. ഇരുവരും പള്ളി കഴിഞ്ഞ് റോഡിൽ എത്തിയപ്പോൾ ഒരൊറ്റ ഓട്ടമാണ്.

ടെറസിൽ കൂട്ട അ,ടിയുടെ ഇടയിൽ ആരോ പെമ്പിള്ളേര് ഓടുന്നത് കണ്ടു.,,,

” ദേ പോകുന്നു പെമ്പിള്ളേര് ,,, പിടിക്കവരെ “

പെണ്ണ് വീട്ടുകാർ അടി നിർത്തി ദേവിക യെയും മീനുവിനെ പിടിക്കാൻ അവരുടെ പുറകെ ഓടി. പെണ്ണ് വീട്ടുകാര് ദേവിക യുടെയും മീനുവിന്റെയും പുറകെ ഓടിയപ്പോൾ ചെറുക്കൻ വീട്ടുകാർ പെണ്ണു വീട്ടുകാരുടെ പുറകെ ഓടി. ദേവികയും മീനുവും പിടിവിട്ട് ഓടുകയാണ്.

അപ്പോഴതാ റോഡിനു കുറുകെ ഒരു വണ്ടി നിർത്തിയിരിക്കുന്നു. വണ്ടിക്കകത്ത് ഒളിച്ചോടിയ നവ വധുവും നവവധുവിനെ തട്ടികൊണ്ട് പോയ പുതുമണവാളനും.

ഓട്ടം നിർത്തിയ മീനുവും ദേവികയും പെണ്ണിന്റെ അടുത്തേക്ക് ചെന്നു.

” നീയാണോ കല്യാണ പെണ്ണ് “

” അതെ “

ഞാനാണ് എന്ന് പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ ദേവിക പെണ്ണിന്റെ കരണക്കുറ്റിക്ക് ഒരടിയാണ്. മീനു ചെറുക്കന്റെ കരണത് ഒരെണ്ണം പൊട്ടിച്ചു.
ഇവരൊക്കെ ആരാ എന്തിനാ ഞങ്ങളെ ഇപ്പൊ അടിച്ചേ ഒന്നും മനസ്സിലാവാതെ മുഖവും തിരുമ്മി റോഡിൽ നിൽക്കുകയാണ് പെണ്ണും ചെക്കനും.

അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. കൂട്ടയോട്ടമായി വരുന്ന ചെക്കൻകൂട്ടരും പെണ്ണ് കൂട്ടരും. കൂട്ടയോട്ടം കണ്ടപ്പോൾ സംഗതി പന്തിയല്ലെന്ന് മനസ്സിലായ ചെക്കനും പെണ്ണും രക്ഷപ്പെടാൻ വേണ്ടി വണ്ടിയിൽ കയറാൻ കയറാൻ നോക്കി. ദേവികയും മീനുവും വിട്ടില്ല.

ദേവിക പെണ്ണിൻറെ കാലിലും പിടിച്ചു. മീനു ചെക്കന്റെ കാലിലും പിടിച്ചു. പെണ്ണും ചെക്കനും അങ്ങോട്ട് വലിക്കുന്നു ദേവികയും മീനുവും ഇങ്ങോട്ട് വലിക്കുന്നു. അങ്ങനെ നടുറോട്ടിൽ കിടന്നു പിടിയും വലിയും ഉരുളലുമായി,,,

കല്യാണപെണ്ണും ദേവികയും നിലത്തു കിടന്നുരുളുമ്പോൾ മീനു പിടിച്ചു വലിച്ചു പുതിയ ചെക്കന്റെ ഷർട്ടും പാന്റും കീറി. അപ്പോഴേക്കും കൂട്ടയോട്ടമായി വന്ന ചെക്കൻ വീട്ടുകാരുടെയും പെണ്ണ് വീട്ടുകാരുടെയും ജാഥ അവിടെയെത്തി.

എല്ലാവരും വട്ടം കൂടി നിന്നു,,, നടുക്ക് കല്യാണപ്പെണ്ണും പെണ്ണിനെ തട്ടിക്കൊണ്ടുപോയ ചെക്കനും ദേവികയും മീനുവും,,, ഇവരുമായോ ഈ സംഭവം ആയോ യാതൊരു ബന്ധവും ഇല്ല എന്ന് മനസ്സിലായപ്പോൾ ദേവികയെയും മീനുവിനെ യും അവർ വെറുതെ വിട്ടു,,,

ഇനി വിളിക്കുന്ന കല്യാണത്തിന് പോലും പോകില്ലെന്ന് അവർ അവിടെ വച്ചു ശപഥം ചെയ്തു,,,

തട്ടിക്കൊണ്ടുപോയ ചെക്കനെ തല്ലാൻ വേണ്ടി കോളർ പിടിച്ചപ്പോഴാണ് അവർ കാര്യങ്ങൾ പറയുന്നത്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കാര്യങ്ങൾ വീട്ടിൽ അറിയിച്ചിട്ടും വീട്ടുകാർ സമ്മതിച്ചില്ല. അപ്പൊ പിന്നെ ഇതേ വഴി കണ്ടുള്ളൂ.

കാര്യങ്ങൾ ആ അവസ്ഥയിൽ കൊണ്ടെത്തിച്ചത് പെണ്ണിന്റെ കരണക്കുറ്റിക്ക് ഒരെണ്ണം പൊ,ട്ടിച്ചിട്ട് ചെറുക്കനും വീട്ടുകാരും തിരികെ പോയി.

വാങ്ങിക്കൊടുത്ത സ്വർണവും മറ്റെല്ലാ സാധനങ്ങളും തിരികെ വാങ്ങി ഇനി വീട്ടിൽ കയറണ്ട എന്നു പറഞ്ഞു പെണ്ണ് വീട്ടുകാരും തിരികെ പോയി.

എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കാം എല്ലാം പതിയെ പതിയെ നേരെയാക്കാം എന്ന് പ്ലാൻ ചെയ്തിട്ടാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ട പ്പെട്ടപ്പോൾ ഇനി മുന്നോട്ട് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു
പെണ്ണിന്റെ കാമുകനും തിരികെ പോയി.

ഒരു നിമിഷം ഭൂമി തിരികെ കറങ്ങുന്നതുപോലെ തോന്നിയ കല്യാണപ്പെണ്ണ് ആ നടുറോഡിൽ ബോധം കെട്ടുവീണു. അവൾക്ക് ബോധം വന്നപ്പോൾ അവൾ പള്ളിമേടയിൽ ആയിരുന്നു.കൂടെ കല്യാണ ചെക്കനും,,,

” പറ്റിയത് പറ്റി ,,, അവൻ പോയി എന്തായാലും കാര്യങ്ങൾ ഇവിടെ വരെയായി. എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെങ്കിൽ അറിയിച്ചാൽ മതി. മറ്റൊരു മുഹൂർത്തത്തിൽ ഇവിടെ വച്ച് തന്നെ കല്യാണം നടത്താം “

പെണ്ണിനെ വീട്ടിൽ കൊണ്ടുവിട്ടു ചെക്കൻ തിരികെ പോയി . എന്തു മറുപടി പറയണമെന്ന് അറിയാതെ അവൾ അവനെ നോക്കി കുറച്ചുനേരം അവിടെത്തന്നെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *