പാതി രാത്രി ആകുമ്പോ കുമാരൻ വരും,,, അമ്മിണി കഞ്ഞി വിളമ്പി കൊടുക്കും. അങ്ങനെ റാന്തൽ വെളിച്ചത്തിൽകുമാരന്റെയും അമ്മിണിയുടെ യും പ്രേമം പൂത്തുലഞ്ഞു….

sad woman profile in dark head is put down, stressed young girl touching head and thinking

Story written By Vipin P G

കോലോത്ത് പുതിയ പണിക്കാരൻ വന്നു കുമാരൻ. പഴയ പണിക്കാരൻ പോയത് മുതൽ കഷ്ടപ്പാട് പെടുന്ന എല്ലാവർക്കും അതൊരു ആശ്വാസമായിരുന്നു.

കണ്ടാൽ ഒരു അജാന ബാഹു ആയ കുമാരന്റെ വരവ് കോലോത്തെ പണിക്കാർക്ക് മുഴുവൻ വലിയ ഒരു ആശ്വാസമായി. നാലു പേർക്കുള്ള പണി കുമാരൻ ഒറ്റയ്ക്ക് എടുക്കും.

അങ്ങനെ വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ കുമാരൻ കോലോത്തെ പണിക്കാർക്ക് കണ്ണിലുണ്ണിയായി..
കോലോത്തെ തമ്പുരാന്റെ വലംകൈയും,,,

കുമാരൻ അങ്ങനെ കണ്ണിലുണ്ണിയും വലംകൈയും ആയി നടക്കുമ്പോഴാണ്ഒ രു ദിവസം രാവിലെ അമ്മിണി കോലോത്തെക്ക് കയറിവരുന്നത്,,,

അമ്മിണി കോലോത്തെ അ,ടിച്ചു തളിക്കാരിയാണ്. അമ്മിണി കുറച്ചുദിവസമായി അവധി ആയിരുന്നു,, കുറച്ചു ദൂരെ അമ്മിണിയുടെ ഒരു അമ്മാവൻ മരണപ്പെട്ടു. അതിൻറെ പതിനാറു കഴിഞ്ഞുള്ള വരവാണ്.

അമ്മിണി കോലോത്ത് എത്തിയതു മുതൽ കോലോത്തുഉള്ള പണിക്കാരു മുഴുവൻ കുമാരന്റെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ആരെങ്കിലും വാ തുറന്നാൽ പറയാനുള്ളത് കുമാരനെ കുറിച്ച് മാത്രം,,,

അങ്ങനെ കുമാരനെ കാണുന്നതിനു മുന്നേ അമ്മിണിയുടെ മനസ്സിൽ ചെറുതായി ഒരു ഇളക്കം തട്ടി. അമ്മിണി ഒറ്റ തടിയാണ്.

ചാക്ക് കെട്ടുമായി കുമാരൻ അടുക്കളയിലേക്ക് വന്നപ്പോഴാണ് അമ്മിണി ആദ്യമായി കുമാരനെ കാണുന്നത്. ആദ്യകാഴ്ചയിൽ തന്നെ അമ്മിണിക്ക് കുമാരനെ ബോധിച്ചു

” കുറച്ച് കഞ്ഞി എടുക്കട്ടെ കുമാരേട്ടാ “

അമ്മിണിയുടെ സ്നേഹത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ കുമാരന് നിരസിക്കാൻ തോന്നിയില്ല. കയ്യും കാലും കഴുകി കുമാരൻ കഞ്ഞി കുടിക്കാൻ ഇരുന്നു. കുമാരൻ കഞ്ഞി കുടിക്കുന്നു അമ്മിണി കോരി ഒഴിക്കുന്നു കുമാരൻ കഞ്ഞി കുടിക്കുന്നു അമ്മിണി കഞ്ഞി ഒഴിച്ചു കൊടുക്കുന്നു.

അങ്ങനെ ഒഴിച്ചും കുടിച്ചു ഒരു കലം കഞ്ഞി തീർന്നപ്പോഴാണ് കൊണ്ടുവരാൻ ബാക്കിയുള്ള അരിച്ചാക്കിന്റെ കാര്യം കുമാരന് ഓർമ്മവന്നത്.

ബാക്കി കഞ്ഞി പിന്നെ കുടിക്കാം എന്നുപറഞ്ഞ് കുമാരൻ ചാക്കെടുക്കാൻ പോയി. അന്നുമുതൽ മുറ്റമടിക്കുമ്പോഴും കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോഴും അമ്മിണിയുടെ ഒരു കണ്ണ് കുമാരന്റെ മേലായി,,,

വെള്ളം കോരുമ്പോൾ ആകെ ഇളകിയുള്ള ഒരു ചിരിയും കണ്ണിറുക്കലും ഒക്കെ കണ്ടപ്പോൾ കുമാരന്റെ മനസ്സും ചെറുതായിട്ട് ഒന്ന് ഇളകാൻ തുടങ്ങി. പക്ഷെ ഈ കണ്ണാട്ടം കളി കോലോത്തെ തമ്പുരാട്ടി കാണുന്നുണ്ടായിരുന്നു,,, അമ്മിണിയും ഒറ്റ തടി ,,,, കുമാരനും ഒറ്റ തടി ,,,, അതോണ്ട് തമ്പുരാട്ടി ഒന്നും മിണ്ടാൻ പോയില്ല,,,

ഒരു ദിവസം കഞ്ഞി കുടിക്കുമ്പോൾ കുമാരൻ കുശലം ചോദിച്ചു

” അമ്മിണി കെട്ടിയതാണോ “

“ഓ കെട്ടിയതൊക്കെ തന്നെയാ,,, ഞാൻ ഇട്ടേച്ച് വന്നെന്നു മാത്രം “

” അതെന്തു പറ്റി “

” അങ്ങേരു മുഴുക്കു,ടിയൻ ആയിരുന്നുന്നെ. രാവിലെ പണിക്കു പോകും,, വൈകിട്ട് മൂക്കറ്റം കുടിച്ചിട്ട് വരും,, കഞ്ഞി കുടിക്കും ബോധംകെട്ട് കിടന്നുറങ്ങും. അങ്ങേർക്ക് വിളമ്പി കൊടുക്കാൻ മാത്രമാണെങ്കിൽ പിന്നെ ഞാന് എന്തിനാ. വല്ല വേലക്കാരിയെയും വെച്ചാൽ പോരെ. ഈ കൂ,ത്ത് രണ്ടാഴ്ച തുടർന്നപ്പോൾ ഞാൻ വീട്ടിലേക്ക് പോന്നു “

അങ്ങനെ കഥ പറഞ്ഞു കളിച്ചും ചിരിച്ചും അമ്മിണിയും കുമാരനും ഇഷ്ടത്തിലായി. പക്ഷേ ആരോടും പറയാനുള്ള ധൈര്യം അമ്മിണിക്കില്ലായിരുന്നു.

അങ്ങനെയിരിക്കെ നാട്ടിൽ പേമാരി വന്നു.മഴ നിർത്താതെ മഴ. മണിക്കൂറുകൾ ദിവസങ്ങളായി. ദിവസങ്ങൾ ഒരാഴ്ചയായി മഴ നിന്നില്ല. പാടത്തും പറമ്പിലും എല്ലാം വെള്ളം കയറി.

കുമാരന് പണി കൂടി ,,, രാത്രിയെന്നോ പകലെന്നോ ഇല്ലാതെയായി,, ഏറെ വൈകിയാലും അമ്മിണി കുമാരനെ കാത്തിരിക്കും,,,, അടുക്കളയിൽ റാന്തൽ കത്തിച്ചു വയ്ക്കും,,, അമ്മിണി അതിൽ വീഴുന്ന ഈച്ചയെയും നോക്കി ഇരിക്കും,,,

പാതി രാത്രി ആകുമ്പോ കുമാരൻ വരും,,, അമ്മിണി കഞ്ഞി വിളമ്പി കൊടുക്കും. അങ്ങനെ റാന്തൽ വെളിച്ചത്തിൽ
കുമാരന്റെയും അമ്മിണിയുടെ യും പ്രേമം പൂത്തുലഞ്ഞു. കനത്ത പേമാരിയുടെ തണുപ്പ് ഇരുവരുടെയും മനസ്സിനെ കുളിരുകോരിച്ചു,,,

കുമാരനും അമ്മിണിയും ലൈൻ ആയെന്ന് അവിടെ ഒരു അഭ്യൂഹം പടർന്നു. തമ്പുരാൻ അറിഞ്ഞാൽ പ്രശ്‌നമാകും. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും പിന്നീടുള്ള കലാപരിപാടികൾ ആരെയും കാണാതെയും കാണിക്കാതെയും ആയി.

രണ്ടുപേരും ഒളിച്ചും പാത്തും സല്ലപിക്കുന്നത് കാണുമ്പോൾ തമ്പുരാട്ടിക്ക് സങ്കടവും ചിരിയും വരും. എന്നിരുന്നാലും രണ്ടുപേരും പ്രേമം തുടർന്നു. ഒരു ദിവസം രണ്ടാളും നെൽ പത്തായത്തിൽ സംഗമിക്കാൻ തീരുമാനിച്ചു.

കുമാരൻ എത്തുമ്പോൾ പാതി രാത്രി ആകും,,,, അമ്മിണി ഉറങ്ങി പോകും,,, അമ്മിണി ഒരുറക്കം കഴിഞ്ഞു ചെല്ലുമ്പോൾ കുമാരൻ ഉറങ്ങി പോകും ,,, സംഗമം നടക്കുന്നില്ല,,,

ഒരു ദിവസം കുമാരൻ നേരത്തെ എത്തി,,, ആരും കാണാതെ പത്തായത്തിൽ കയറി,,,, അമ്മിണി മന്ദം മന്ദം നടന്നു വരികയായിരുന്നു,,,, അപ്പോഴതാ ഒരു പട്ടി ,,,, പത്തായതിനു മുന്നിൽ വന്നു കൊരയോട് കൊര,,,,

അമ്മിണി നേരെ അടുക്കളയിലേക്ക് ഓടി. പട്ടിയുടെ കുര കേട്ട് തമ്പുരാൻ പത്തായത്തിലേക്ക് വന്നു. പത്തായത്തിൽ നോക്കിയപ്പോ പത്തായത്തിന്റെ അകത്ത് കുമാരൻ,,,

” എന്താ കുമാരാ “

” എന്തോ ഒച്ച കേട്ടിട്ട് വന്നതാ,, ഞാൻ വന്നപ്പോഴേക്കും ആരോ ഓടുന്ന ശബ്ദം കേട്ടു “

” ആണോ കള്ളന്മാർ വീണ്ടും ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം,, കുമാരാ നീ ഇന്ന് പത്തായത്തിന് കാവൽ ഇരുന്നോ “

” ശരി തമ്പുരാനെ,, , ഞാൻ ഇരുന്നോളാം “

കുമാരനെ പത്തായതിനു കാവൽ ഇരുത്തി തമ്പുരാൻ പോയി. തമ്പുരാൻ പോയ പുറകെ അമ്മിണി പിന്നെയും വന്നു. അമ്മിണി വന്നപ്പോൾ പട്ടി പിന്നെയും കുരച്ചു

തമ്പുരാൻ നീട്ടി വിളിച്ച് ചോദിച്ചു

” ആരാ കുമാരാ “

” ഞാൻ തന്നെയാ തമ്പുരാനേ,, പട്ടി എന്നെ കണ്ടു കുരച്ചതാ”

കുമാരൻ ഒരു തോർത്തെടുത്ത് പട്ടിയുടെ വായിൽ തിരുകി കയറ്റി. അമ്മിണി മെല്ലെ പത്തായത്തിലേക്ക് നടന്നു. അമ്മിണി പത്തായത്തിൽ അകത്ത് കയറാൻ നോക്കിയപ്പോൾ പുറകിൽ ആരോ നടന്നു വരുന്ന ശബ്ദം. അമ്മിണി വീണ്ടും അടുക്കളയിലേക്ക് ഓടി ,,,,

പത്തായത്തിലേക്ക് നടന്നുവന്നത് തമ്പുരാനായിരുന്നു. തമ്പുരാനെ കണ്ട കുമാരൻ കലി കടിച്ചുപിടിച്ച് ചോദിച്ചു

” എന്താ തമ്പുരാനെ “

” സമാധാനം പോയി കുമാരാ,,, ഞാനും കൂടി ഇരിക്കണോ, “

” വേണ്ട തമ്പുരാനെ ഇത് ഞാൻ നോക്കിക്കോളാം. തമ്പുരാൻ സമാധാനത്തോടെ പോയി കിടന്നോളൂ “

” ശരി നിന്നെ എനിക്ക് വിശ്വാസമാ,,, എന്റെ പത്തായത്തെ കാത്തോണേ,, ഇന്ന് ഉറങ്ങണ്ട നാളെ പകല് വിശ്രമിച്ചോളൂ “

” ശരി തമ്പുരാനേ,, അങ്ങനെയാവട്ടെ “

കുമാരന് നിർദ്ദേശങ്ങൾ നൽകി തമ്പുരാൻ വീണ്ടും തിരികെ പോയി. തമ്പുരാൻ തിരികെ പോയ പുറകെ അമ്മിണി ഒരു പായയും എടുത്ത് പത്തായതിന്റെ അകത്തുകയറി.
അടുക്കിവെച്ച ചാക്കുകളുടെ നടുക്ക് അമ്മിണി പായ വിരിച്ചു.

പ്രണയ പരവശരായ കുമാരനും അമ്മിണിയും കിടക്കാൻ നോക്കുമ്പോൾ അതാ നാലുപേർ വരുന്നു കട്ടിലും ചുമന്നുകൊണ്ട്. അമ്മിണി പുറകു വശത്തൂടെ ചാടി അടുക്കളയിലേക്ക് ഓടി,,,

കട്ടിലുമായി വന്നവർ പത്തായത്തിൽ മുന്നിൽ കട്ടിലും ഇട്ടു ഒരു റാന്തലും തൂക്കിയിട്ടു. പുറകെ അതാ തമ്പുരാൻ വരുന്നു

” എന്താ തമ്പുരാനെ “

“കുമാരാ ,,, ഉറക്കം അശേഷം നഷ്ടപ്പെട്ടു,,, ഇന്ന് രാത്രി നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം. കുമാരൻ വന്ന് ഇവിടെ ഇരിക്കു “

തമ്പുരാന്റെ വാക്കിന് എതിർ വാക്ക് ഇല്ലാത്തതുകൊണ്ട് കുമാരൻ തമ്പുരാന്റെ മുന്നിൽ പോയി ഇരുന്ന് തമ്പുരാൻ പറഞ്ഞതെല്ലാം മൂളി കൊടുത്തു. തമ്പുരാട്ടി ഇതെല്ലാം മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു,,,,

ഈ പറഞ്ഞതൊന്നും കേൾക്കാതെ തമ്പുരാൻ പോകുന്നതും നോക്കി അടുക്കളയിൽ നിക്കുകയാണ് അമ്മിണി. അടുക്കളയിൽ വന്ന തമ്പുരാട്ടി അമ്മിണിയോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *