ദിവസങ്ങള്‍ കഴിഞ്ഞു. ആശാന്‍ ഇപ്പൊ പുതിയ പരിപാടി ഒന്നും പിടിക്കുന്നില്ല. വിളിച്ചിട്ട് കോള്‍ എടുക്കുന്നില്ല. അന്നത്തെ അ,ടിയില്‍ കാര്യമായി എന്തോ പറ്റിയിട്ടുണ്ട്…..

STORY BY VIPIN P G

കൈയ്യില്‍ ഒരു തുരുമ്പിച്ച ചുറ്റികയും പിടിച്ച് ഓഫീസിന്റെ മുന്നില്‍ കെട്ടി തൂക്കിയ ബോര്‍ഡ് വായിക്കുകയായിരുന്നു ഞാന്‍.

“ഞങ്ങള്‍ ടീം കുഞ്ഞിരാമന്‍ ആന്‍ഡ്‌ ബ്രദേഴ്സ്” നാട്ടില്‍ അത്യാവശ്യം വീട് ഒഴിപ്പിക്കലും ചെറിയ ചെറിയ കൊ,ട്ടേഷന്‍ വര്‍ക്കുകളും പിടിച്ച് മുന്നോട്ടു പോയിരുന്ന ടീമാണ്. ഭക്തി മാര്‍ഗ്ഗമാണ് ടീമിന്റെ വിജയത്തിന്റെ അടിത്തറ എന്നുള്ളത് കൊണ്ട് തന്നെ വര്‍ഷാ വര്‍ഷം മുടങ്ങാതെ ആയുധ പൂജ നടത്താറുണ്ട്‌. അത് കൊണ്ട് മഹാ നവമി പ്രമാണിച്ച് ആയുധ പൂജയ്ക്ക് വേണ്ടി ആശാന്റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. ആശാന്‍ കുറച്ചു നാളായി നാളായി റെസ്റ്റില്‍ ആണ്. ഒരു സ്ഥലത്ത് വീട് ഒഴിപ്പിക്കാന്‍ പോയപ്പോള്‍ അവരുടെ അയല്‍വക്കക്കാരുടെ വക കണക്കിന് കിട്ടി. ആശാന്റെ കണ്ണില്‍ എന്തോ കരടു പോയപ്പോള്‍ അ,ടി കിട്ടി തുടങ്ങിയതാണ്‌. ഓപ്പോസിറ്റ് ടീമിനോട് അതൊന്നും പറഞ്ഞിട്ട് അവര് നിര്‍ത്തിയില്ല. അന്ന് ഞാന്‍ സ്ഥലത്തില്ലാതെ പോയി.

അങ്ങനെ ആശാന്‍ കുറച്ചു കാലം ഇരിപ്പായി. ആശാന്‍ അതിവേഗം തിരികെ എത്തുമെന്നാണ് നമ്മുടെ പ്രതീക്ഷ. എന്ത് പറഞ്ഞാലും ആയുധ പൂജ നമുക്ക് നിര്‍ബന്ധമാണ്‌. പൂജയ്ക്ക് പോകാന്‍ വേണ്ടി ആശാന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ മൊത്തം പിള്ളേരുടെ ബഹളം. എന്താ കാര്യമെന്ന് നോക്കാന്‍ അകത്ത് ചെന്നപ്പോള്‍ ആശാന്റെ പുറത്ത് രണ്ട് പിള്ളേര്,, ഇടതും വലതും ഓരോ പിള്ളേര്. ഇതെന്താ സംഭവം,, പൂജ വയ്പ്പിന് ആശാന്‍ പിള്ളേരുടെ കൂടെ കളിക്കുന്നു. ആ കാഴ്ച എന്റെ കണ്ണിനും കാതിനും കുറച്ചു നേരം ബ്ലോക്ക്‌ തന്നു. വിശ്വസിക്കാന്‍ പറ്റിയില്ല.

അവിടുന്ന് വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന ഓരോ നിമിഷവും ആശാന് എന്താകും സംഭവിച്ചത് എന്നറിയാനുള്ള ഒരു വല്ലാത്ത ത്വര ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആ ത്വര പോയി. നേരെ ഓഫീസിലേയ്ക്ക് പോയി ചുറ്റിക ഒരു മൂലയ്ക്ക് വച്ചിട്ട് എല്ലാവരോടും പറഞ്ഞു. “ഇത്തവണ പൂജയില്ല,, എല്ലാര്‍ക്കും രണ്ടു നാള്‍ അവധി. ആശാനില്ലാത്ത പൂജ ശരിയാവില്ല”

ദിവസങ്ങള്‍ കഴിഞ്ഞു. ആശാന്‍ ഇപ്പൊ പുതിയ പരിപാടി ഒന്നും പിടിക്കുന്നില്ല. വിളിച്ചിട്ട് കോള്‍ എടുക്കുന്നില്ല. അന്നത്തെ അ,ടിയില്‍ കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. എന്തെങ്കിലും പുതിയ പണി നോക്കേണ്ടി വരുമെന്ന് തോന്നുന്നു. ഇങ്ങനെ മുന്നോട്ടു പോകാന്‍ പറ്റില്ല. എന്ത് പണിക്ക് പോകുമെന്ന് ഒരു പിടിയുമില്ല. കൊട്ടേഷന്‍ അല്ലാതെ ആകെ അറിയാവുന്ന പണി പെയിന്റിംഗ് ആണ്.

പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് വെക്കേഷന്‍ ടൈമില്‍ വേറൊരു ആശാന്റെ കൂടെ പണിക്ക് പോയിട്ടുണ്ട്. ആകെ അതാണ്‌ അറിയുള്ളൂ. എന്നാല്‍ ആ ആശാനെ കണ്ടു പിടിച്ചു വീണ്ടും പണിക്ക് ജോയിന്‍ ചെയ്യാമെന്ന് കരുതി ആളെ തപ്പി ഇറങ്ങി. കുറെ കറങ്ങി പെയിന്റിംഗ് ആശാന്‍ ഇപ്പൊ താമസിക്കുന്ന വീട്ടില്‍ ചെന്നപ്പോള്‍ ആശാന്‍ ഇപ്പൊ പുതിയ പണി എടുക്കുന്നില്ല. ശ്ശെടാ,, ആശാന്‍മാര്‍ എല്ലാവരും പുതിയ പണി എടുക്കാതിരുന്നാല്‍ നമ്മള്‍ ശിഷ്യന്‍മാര്‍ എങ്ങനെ ജീവിക്കും. അവസാനം മൂപ്പര്‍ ഒരു കാര്യം ചെയ്തു തന്നു. ഒരു പുതിയ ടീമിന്റെ കൂടെ സെറ്റ് ആക്കി തന്നു. അവര്‍ക്ക് അത്യാവശ്യം പണിയുണ്ട്. മതി,, അത് മതി. എവിടെയായാലും പണി ഉണ്ടായാല്‍ മതി.

അങ്ങനെ പഴയ ആശാന്‍ പറഞ്ഞിട്ട് പുതിയ ആശാന്റെ അടുത്ത് പണിക്ക് ചെന്നു. പെയിന്റിംഗ്ന് ഒരു പ്രത്യകത ഉണ്ട്. ആര് പുതിയത് വന്നാലും അവര് പായല്‍ ഉരയ്ക്കാന്‍ കേറണം. പിന്നെ ജനല്‍ പെയിന്റ് അടിക്കാന്‍ തരും. അങ്ങനെ പടിപടിയായെ സ്ഥാനക്കയറ്റം കിട്ടൂള്ളൂ.

വേറെ രക്ഷയില്ല,, ഒരക്കുകയെ രക്ഷയുള്ളൂ. സാന്റ് പേപ്പര്‍ എടുത്ത് ഉരച്ചു. അങ്ങനെ കുറെ നാള് കൂടി അധ്വാനിക്കാന്‍ തുടങ്ങി. സത്യം പറയാലോ,, നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ദേഹം അനങ്ങി പണി ചെയ്തപ്പോള്‍ കുറച്ചു നേരം നൊസ്റ്റാള്‍ജി യയിലേയ്ക്കും പോയി. അങ്ങനെ നൊസ്റ്റാള്‍ജിയ കത്തി നില്‍ക്കുന്ന സമയത്താണ് പുതിയ ആശാന്‍ ഒരക്കെടോ എന്ന് പറഞ്ഞ് വന്നത്.

“ചോറുണ്ട് കഴിഞ്ഞ് റസ്റ്റ്‌ എടുക്കുമ്പോള്‍ സ്വപ്നം കാണാം. ഇപ്പൊ പണി എടുക്ക് “ എന്റെ ഐഡിയ ആയിപ്പോയി. നല്ല ദേഷ്യം വന്നെങ്കിലും വേറെ പണി കിട്ടാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ഒന്നും മിണ്ടാന്‍ പോയില്ല. സണ്‍ ഷെഡില്‍ കുനിഞ്ഞിരുന്ന് ഉരക്കുമ്പോള്‍ കൊ,ട്ടേഷന്‍ ആശാന്റെ കൂടെ ബോലെറോയില്‍ കാലു നീട്ടിവച്ചു കിടക്കുന്നതിന്റെ സുഖം ഇടയ്ക്കിടയ്ക്ക് ഓര്‍മ്മ വന്നു.

ദൈവമേ,, കൊട്ടേഷന്‍ ആശാന്‍ എന്ത് പണിയാ കാണിച്ചേ. പണി നിര്‍ത്തുമ്പോള്‍ ഒരു വാക്ക് പറയണ്ടേ. ശിഷ്യന്മാരോട് ഒരു അഭിപ്രായം ചോദിക്കണ്ടേ. അതല്ലേ അതിന്റെ ഒരു മര്യാദ.. ഇത് പിള്ളേരുടെ കൂടെ ആന കളിക്കാന്‍ പോയേക്കുന്നു മഹാന്‍. കലികാലം എന്നല്ലാതെ എന്ത് പറയാനാ. ഞാന്‍ ഈ കഷ്ട്ടപ്പാട് പെടുന്നത് വല്ലോം ആശാന്‍ കാണുന്നുണ്ടോ. ഇനി കണ്ടിട്ട് എന്തെങ്കിലും കാര്യമുണ്ടോ. ആശാന്റെ പഴയ ശൌര്യം പോയില്ലേ. ഇനി ആരെങ്കിലും പണി തരുമോ. ഒരു സാധ്യതേം ഇല്ല. ദൈവമേ,, ഇനി അങ്ങോട്ടുള്ള കാലം ഇങ്ങനെ പോകേണ്ടി വരുമോ.

എല്ലാ വിഷമവും സഹിച്ചു വൈകിട്ട് ആയപ്പോള്‍ ആണ് ഓര്‍ത്തത് ഇവിടെ ആഴ്ചയില്‍ ആണ് പണിക്കൂലി എന്ന്. എന്ന് പറഞ്ഞാല്‍ ശനിയാഴ്ച മാത്രമേ പൈസ കിട്ടൂള്ളൂ. കൊട്ടേഷന്‍ പണി പോലെ ദിവസക്കൂലി അല്ല. വണ്ടിക്കൂലി വേണമെങ്കില്‍ തരും. ബാക്കി ഒരുമിച്ചു തരും. അതാണ് ഇവിടുത്തെ രീതി.

“ ഈശ്വരാ ഭഗവാനെ… എന്റെ ഗതികേട് നീ കാണുന്നില്ലേ”
അങ്ങനെ വണ്ടിക്കൂലിയും വാങ്ങി നാലാം ദിവസം വീട്ടില്‍ പോകുമ്പോള്‍ ദേ ബോലെറോയില്‍ കൊ,ട്ടേഷന്‍ ആശാന്‍ വന്നു നില്‍ക്കുന്നു. നമുടെ ഫുള്‍ ടീം വണ്ടിയില്‍ ഉണ്ട്. ഗ്ലാസ്സ് താഴ്ത്തി പരുക്കന്‍ ശബ്ദത്തില്‍ ആശാന്‍ പറഞ്ഞു..

“വണ്ടീല്‍ കേറ്”,എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഉള്ള ചോദ്യമൊന്നും ഇല്ല. കേറാന്‍ പറഞ്ഞാല്‍ കേറണം. ഒന്നും നോക്കിയില്ല,, പ്ലാസ്റ്റിക് സഞ്ചിയില്‍ കൊണ്ട് വന്ന പണി തുണി കക്ഷത്തില്‍ വച്ച് ഓടി വണ്ടിയില്‍ കേറി. എല്ലാവരുടെയും മുഖത്ത് ഭയങ്കര ഗൌരവമാണ്. ഇതെന്താ പുതിയ കൊ,ട്ടേഷന്‍ പിടിച്ചോ. എന്തായാലും നന്നായി. ഇങ്ങനെ വണ്ടിക്കൂലിയും വാങ്ങി വീട്ടില്‍ പോകേണ്ട ഗതികേട് വരില്ലല്ലോ. ഞാന്‍ കേറിയതും വണ്ടി മുന്നോട്ടു പോകാന്‍ തുടങ്ങി.m“ഏഴു മണിക്ക് മുന്നേ അവിടെ എത്തണം”

വണ്ടി ഓടാന്‍ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആശാന്‍ വാ തുറന്നു. അതുവരെ ഒരു ആക്കത്തില്‍ പോയിരുന്ന ഡ്രൈവര്‍ പിന്നെ കുറച്ചു സ്പീഡില്‍ പോകാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് കുറച്ച് ആവേശം കയറി. ആശാന്‍ പഴയ മോഡില്‍ ആകാന്‍ പോകുന്നു. ഹഹ,, ഞാന്‍ ഇത്തിരി നെഞ്ചും വിരിച്ച് ഇരുന്നു. വണ്ടി ഒരു കുന്നില്‍ ചെരുവില്‍ എത്തി. ദൂരെ ഒരു മരം കാണാം.. മരത്തിനു ചുറ്റും പ്രകാശമുണ്ട്.

ഇതെന്താ ഇവിടെ,, അപ്പൊ വീടോഴിപ്പിക്കള്‍ അല്ല. ആ വല്ല കോമ്പര്‍മേസ് കേസും ആയിരിക്കും. വണ്ടി അങ്ങോട്ട്‌ പോകൂല. ബാക്കി നടക്കണം. എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞിട്ട് ആശാന്‍ മുന്നില്‍ നടന്നു. ഒരു നിമിഷം ഞ്ഞാന്‍ വീണ്ടും നൊസ്റ്റാള്‍ജിയ യിലേയ്ക്ക് പോയി. ആശാനെ വലം കൈയ്യായി നിന്ന കാലത്തേയ്ക്ക്. ഞങ്ങള്‍ ഏഴു പേരും ആ മരത്തിന്റെ അടുത്തെത്തി. മരത്തിന്റെ ചുവട്ടില്‍ ഒരു പൂജാരിയുണ്ട്. അയാള്‍ എന്തൊക്കെയോ മന്ത്രം ചോല്ലുന്നുണ്ട്. അത് കഴിഞ്ഞ് എഴുന്നേറ്റ അയാള്‍ അപ്പുറത്തെ മലയിലേയ്ക്ക് നോക്കി കൈ നീട്ടിക്കൊണ്ട് അയാള്‍ ചൊല്ലുന്ന മന്ത്രം ഏറ്റു ചൊല്ലാന്‍ പറഞ്ഞു.. ഒന്നും മനസ്സിലാകാതെ ഇതെന്താ പരിപാടി എന്ന് ചുറ്റും നോക്കിയപ്പോള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു.
“ ആശാന് മാനസാന്തരം വന്നു… ഇതുവരെ ചെയ്ത സകല പാപങ്ങളും ഇവിടെ ഇറക്കി കളയാന്‍ കൊണ്ട് വന്നതാ.. ഈ പ്രാര്‍ത്ഥന കഴിഞ്ഞിട്ട് കവിളില്‍ ശൂലം കയറ്റി ഈ മരച്ചുവട്ടില്‍ ഒരു കാവടി തുള്ളലുണ്ട്. അത് കഴിഞ്ഞ് ആള് ബാക്കി ഉണ്ടേല്‍ വീട്ടില്‍ പോകാം.” വീണ്ടും ചെവിയില്‍ ഒരു മൂളക്കം മാത്രം കേട്ടു… ശുഭം

Leave a Reply

Your email address will not be published. Required fields are marked *