നിന്നെ ഗൾഫിലേക്ക് പറഞ്ഞയച്ചവൾ നിന്റെ വീട്ടിൽ നിന്റെ മുറിയിൽ കാമുകനൊപ്പം സു.ഖിക്കുകയായിരുന്നു… അതിന്റെ തെളിവല്ലേ ഒന്നര വർഷം മുമ്പ് നീ ഗൾഫിൽ പോയിട്ടും മൂന്നു മാസം വളർച്ചയുള്ള ഗ.ർഭവുമായ് അവൾ നടക്കുന്നത്….

Couple shadow tenderly kissing in twilight room, nightlife intimacy, feelings

Story Written By RJ

“എനിക്കിനി നിങ്ങളുടെ ഭാര്യയായ് ഈ നരക ജീവിതം ജീവിക്കാൻ പറ്റില്ല രാജു… ഞാനാഗ്രഹിക്കുന്ന പോലെ എന്നെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതം ഞാൻ ഇന്നത്തോടെ നിർത്തുകയാണ്… എനിയ്ക്ക് ഡിവോഴ്സു വേണം… “

ജോലി കഴിഞ്ഞ് റൂമിലെത്തി ഭാര്യ റാണിയെ വീഡിയോ കോൾ ചെയ്ത രാജു ഒന്നാകെ ഞെട്ടി യാതൊരു മയവുമില്ലാത്ത റാണിയുടെ സംസാരം കേട്ട്…

ആദ്യത്തെയാ ഞെട്ടലും പകപ്പും വിട്ടൊഴിഞ്ഞതും അവൻ ഫോണിൽ കാണുന്ന റാണിയുടെ മുഖത്തേക്ക് നോക്കി

അവൾ പറഞ്ഞതൊരു തമാശയാണെന്നു കരുതി അവളുടെ മുഖത്തെ കുസൃതി ചിരി തിരയുകയാണവൻ സത്യത്തിൽ…

ഇല്ല പതിവിലും ഏറെ ഗൗരവമാണവളുടെ മുഖത്തെന്നു കണ്ടവൻ…. അവൾ പറഞ്ഞതൊരു തമാശ അല്ലെന്ന പിടപ്പോടെ വീണ്ടും അവളെ നോക്കിയതും കണ്ടു അവൾക്കടുത്തായ് തന്നെ നോക്കി ചിരിയോടെ ഇരിക്കുന്നവനെ…

റോയി….

ഇനിയൊരു ഞെട്ടലിനിടയില്ലാത്ത പോലെ പകപ്പോടെ വിളിച്ചു രാജു

അതേ ചേട്ടാ റോയി തന്നെയാണ്….

തന്നെ നോക്കിയൊരു ചിരിയോടെ പറയുന്നതിനൊപ്പം റോയിയുടെ കൈകൾ റാണിയെ പുണരുന്നതും അവളെ അവന്റെ നെഞ്ചോരം ചേർത്തിരുത്തുന്നതും ഒരു മായ കാഴ്ചയിലെന്ന പോലെ നോക്കിയിരികെ രാജുവിന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്കൂർന്നു വീണു.. ഒപ്പം ബോധം മറഞ്ഞവൻ പിന്നോക്കം വീഴുന്നതുകൂടി താഴേക്ക് ഫോൺ പതിക്കും മുമ്പ് കണ്ടു റാണിയും റോയിയും

രാജു… ഏയ്…

ഫോൺ കട്ടാക്കും മുമ്പ് രാജുവിനൊപ്പമുള്ള ആരുടെയോ പരിഭ്രമത്തോടെയുള്ള ചോദ്യം കൂടി കാതിൽ വീണതും ഒരു പൊട്ടിച്ചിരിയോടെ കയ്യിലെ ഫോൺ ബെഡ്ഡിലേക്കിട്ട് റോയിയുമായ് ബെഡ്ഡിലേക്കു തന്നെ വീണു റാണിയും…

അവൻ തട്ടി പോവ്വോ ടീ….

ബെഡ്ഡിലേക്കു വീണതും റാണിയുടെ മാ.റിലായ് മുഖം അമർത്തി ചെറിയൊരു ശങ്കയോടെ തിരക്കി റോയി…

“നിങ്ങൾക്കിത് എന്തിന്റെ കേടാണ് റോയിച്ചാ… അത്ര പെട്ടന്നൊന്നും തട്ടി പോവുന്ന മുതലല്ലത്…. ഇങ്ങനെയങ്ങ് അയാൾ തീർന്നാലും നമുക്ക് ലാഭം അല്ലേ …. പക്ഷെ അയാൾ അങ്ങനെയൊന്നു തീരില്ല മുടിഞ്ഞ ആയുസ്സാണ്… അല്ലെങ്കിൽ ഇതിനു മുമ്പേ ഞാനൊരുക്കിയ കെണിയിൽ കുടുങ്ങി ജീവൻ പോവേണ്ടതായിരുന്നില്ലേ അയാളുടെ…”

രാജുവിനോടുള്ള അടങ്ങാത്ത ദേഷ്യത്തിൽ റാണി പറയുമ്പോൾ കിട്ടിയ അവസരം മുതലാക്കി അവളിലേയ്ക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കുകയാണ് റോയി അവളുടെ ശ.രീരത്തിൽ…

റോയിച്ചാ…..

അവന്റെ നീക്കമെന്തിനെന്നു കണ്ട് വ.ശ്യമായൊരീണത്തിൽ റാണി വിളിച്ചതും ഒറ്റ മറിച്ചിലിനവളെ തന്റെ അ.ടിയിലാക്കി അവൾക്കു മേൽ അധികാരം സ്ഥാപിച്ചു റോയി

കൊതി മാറണില്ല പൊന്നേ…

അവളുടെ കാതിൽ നേർത്തൊരു ചും.ബനം നൽകി റോയി പറഞ്ഞതും റാണിയുടെ പൊട്ടിച്ചിരി ആ മുറിയിൽ നിറഞ്ഞുയരുമ്പോൾ കേട്ട വാക്കുകളുടെയും കണ്ട കാഴ്ചയുടെയും ഷോക്കിൽ നിന്ന് മുക്തനാവാതെ ബോധമറ്റു സഹമുറിയൻമാരുടെ മടിയിൽ കിടന്ന് ഹോസ്പ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു രാജു

“ഇത്രയ്ക്കും വി.ഷമുള്ളൊരുത്തിയാണ് അവരെന്നറിഞ്ഞെന്തിനാ ഏട്ടാ അവരെ ഭാര്യയാക്കി കൂടെ കൂട്ടിയതും സ്വന്തം പേരിലുള്ളതെല്ലാം അവരുടെ പേരിലായ് എഴുതി നൽകിയതും….?

എമർജൻസി വിസയിൽ വിദേശത്തു നിന്ന് നാട്ടിലെത്തിയ രാജുവിനെ ആശ്വാസവാ ക്കുകൾ കൊണ്ട് തലോടുന്നതിനു പകരം ചുറ്റും കൂടി നിന്ന് ചോദ്യശരങ്ങളെയ്തു കുറ്റപ്പെടുത്തി വീട്ടുകാരും നാട്ടുക്കാരുമെല്ലാം…

“ഒരിക്കൽ വേണ്ടാന്നു വെച്ചുപേക്ഷിച്ച കാമുകനെ തിരികെ വിളിച്ച് ബന്ധം പുതുക്കി ഇറങ്ങി പോവാൻ മാത്രം തന്റേടവും സാമർത്ഥ്യവും അവൾക്കുണ്ടായിരുന്നെന്ന് ഏട്ടനറിഞ്ഞില്ലെടാ ഉണ്ണീ…. “

അനിയൻ ഉണ്ണിയുടെ തോളിൽ മുഖമമ്മർത്തി തേങ്ങി പറയുന്ന രാജുവിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല ആർക്കും…

അവളുടെ സംസാരത്തിൽ വിവാഹത്തിനു മുമ്പ് അവൾ പ്രണയിച്ച ഒരുത്തൻ മാത്രമായിരുന്നു റോയി….. വ്യത്യസ്ത മതമായതിനാൽ ഒന്നിച്ചൊരു ജീവിതം തങ്ങൾക്കുണ്ടാവില്ല എന്ന തിരിച്ചറിവോടെ നല്ല രണ്ടു സുഹൃത്തുക്കളായ് പിരിഞ്ഞിരുന്നവർ…

“ഞങ്ങളുടെ വിവാഹ ശേഷം ഒരു സുഹൃത്തിനെ എന്നതുപോലെ റാണി എനിയ്ക്ക് റോയിയെ പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്… അങ്ങനെ ശുദ്ധയായുള്ളൊരുത്തി എന്നെ ച.തിയ്ക്കും എന്ന് ഞാനറിഞ്ഞില്ലല്ലോ അമ്മേ…അവൾക്കു വേണ്ടിയല്ലേ ഞാൻ പ്രവാസിയായതു പോലും… എന്നിട്ടും എന്നോട്…..”

നിസ്സഹായതയാണ് രാജുവിന്റെ സ്വരത്തിൽ

നിന്നെ ഗൾഫിലേക്ക് പറഞ്ഞയച്ചവൾ നിന്റെ വീട്ടിൽ നിന്റെ മുറിയിൽ കാമുകനൊപ്പം സു.ഖിക്കുകയായിരുന്നു… അതിന്റെ തെളിവല്ലേ ഒന്നര വർഷം മുമ്പ് നീ ഗൾഫിൽ പോയിട്ടും മൂന്നു മാസം വളർച്ചയുള്ള ഗ.ർഭവുമായ് അവൾ നടക്കുന്നത്….?

അമ്മയുടെ വെളിപ്പെടുത്തലിൽ ആകെ ഞെട്ടി രാജു… നാലു വർഷം കഴിഞ്ഞുമതി കുഞ്ഞുങ്ങൾ അതുവരെ എനിക്കെന്റെ രാജുവേട്ടനെ ആവോളം പ്രണയിക്കണമെന്ന് തന്നോടു പറഞ്ഞവൾക്ക് മൂന്നു മാസം ഗർഭം

സ്വയം പുച്ഛിക്കുന്നൊരു ചിരി രാജുവിന്റെ ചുണ്ടിൽ തെളിയും നേരത്ത് തന്നെയാണ് ഒരു ബൈക്കിൽ റോയിയെ കെട്ടി പുണർന്ന് റാണി അവിടേക്കു വന്നിറങ്ങിയത്

യാതൊരു ചമ്മലോ ചളിപ്പോ ഇല്ലാതെ തന്റെ മുന്നിൽ വന്നു നിൽക്കുന്നവളെ കണ്ടതും രാജുവിന്റെ നോട്ടം ചെന്നെത്തിയത് റാണിയുടെ അല്പം വീർത്ത വയറിന്മേലാണ്…

രാജുവിന്റെ നോട്ടം കണ്ടതും ഒന്നു പരുങ്ങിയ റാണി വേഗം ബൈക്കിൽ നിന്നിറങ്ങിയ റോയിയുടെ സമീപത്തേക്ക് ചേർന്നു നിന്നു….

“രാജുവേട്ടാ… നിങ്ങളോട് ക്ഷമ പറയാനോ മാപ്പു ചോദിക്കാനോ ഒന്നും ഞാൻ തയ്യാറല്ല… ഞാൻ ആഗ്രഹിച്ചതു പോലെയും മോഹിച്ചതു പോലെയും ഉള്ളൊരു ജീവിതം എനിയ്ക്ക് തരാൻ നിങ്ങൾക്കു പറ്റിയില്ല… സ്വാഭാവികമായും ഞാൻ ആഗ്രഹിക്കുന്ന ജീവിതം എനിയ്ക്ക് തരാൻ റോയിച്ചൻ തയ്യാറായപ്പോൾ ഞാനത് സ്വീകരിച്ചു…

“ഇനി നിങ്ങൾ ചെയ്യേണ്ടത് യാതൊരു വഴക്കിനും നിൽക്കാതെ എത്രയും പെട്ടന്ന് മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ സൈൻ ചെയ്തു തരുകയാണ്…,

റോയിയോട് ചേർന്നു നിന്ന്കൂസലില്ലാതെ റാണി പറയുമ്പോഴും അവളെ നോക്കി നിശബ്ദനായിരുന്നു രാജു…

അവന്റെ നിശബ്ദത ഹരമായ് നിറഞ്ഞു റാണിയിൽ…

‘ഇതെന്താ എല്ലാവരും കൂടി ഇവിടെ ഇരിക്കുന്നത്…?

ആ വീടിനുമ്മറത്തായ് കൂടി നിൽക്കുന്നവരോടെന്ന പോലെയാണ്റാ ണിയത് ചോദിച്ചതെങ്കിലും അവളുടെ നോട്ടം ചെന്നു നിന്നത് രാജുവിന്റെ മുഖത്താണ്….

“ഈ വീട്ടിൽ ഇവനോ ഞങ്ങൾക്കോ നിൽക്കാൻ നിന്റെ സമ്മതം എന്തിനാണെടീ… ഇതെന്റെ മോൻ കഷ്ടപ്പെട്ട് അധ്വാനിച്ചു വാങ്ങിയ വീടും സ്ഥലമാണ്… ഇവിടെ ഞങ്ങളിരിക്കുമെടി നാ.ണംകെട്ടവളെ…..

അവൾക്കു നേരെ വെറുപ്പോടെ ചീറി രാജുവിന്റെ അമ്മ…

അതു കേട്ടതും ഒരു പരിഹാസം തെളിഞ്ഞു റാണിയിലും റോയിയിലും…

“ഈ വീട് വാങ്ങിച്ചതും അതിനായ് അധ്വാനിച്ച് പണം മുടക്കിയതും നിങ്ങളുടെ ഈ മകൻ തന്നെയാവും… പക്ഷെ ഇപ്പോഴീ വീട് എന്റെ പേരിലാണ്… എന്നോടുള്ള സ്നേഹം കൊണ്ട് ഇതെനിയ്ക്ക് എഴുതി തന്നു നിങ്ങളുടെ മകൻ… വേഗം ഇവിടുന്ന് ഇറങ്ങി പോ എല്ലാരും…”

അഹങ്കാരത്തോടെ റാണി പറഞ്ഞതും ശബ്ദം നഷ്ടപ്പെട്ടു പോയമ്മയ്ക്ക്… അവരുടെ നോട്ടം തല താഴ്ത്തിയിരിക്കുന്ന തന്റെ മകനിലെത്തി… അവനിവളെ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്നോർത്തവർ…

എന്റെ മോന്റെ ജീവിതം ഇത്രയും ന.ശിപ്പിച്ചില്ലേ ടീ നീ…. ഇതെങ്കിലും തിരികെ അവനു കൊടുക്കെ ടീ…

കേണുപോയ് അമ്മ റാണിയ്ക്ക് മുമ്പിൽ

“നിങ്ങളുടെ ഈ ഇരിക്കുന്ന മകന് സ്വപ്നം കാണാൻ പോലും പറ്റാത്തത്ര
സുന്ദരിയായ ഇവളെ കുറച്ചു കാലത്തേക്കെങ്കിലും ഭാര്യയായ് കിട്ടി അനുഭവിച്ച് ആസ്വദിക്കാൻ പറ്റിയില്ലേ… അവളുടെ ശ .രീരം അവൻ ഉപയോഗിച്ചതിന്റെ കൂലിയായിട്ട് കൂട്ടിയാൽ മതി ഈ വീടും സ്ഥലവും… ഇവളെ കെട്ടുന്നതു കൊണ്ട് ഈയൊരു ലാഭം എനിയ്ക്കും ഇരിക്കട്ടേന്ന്…. അല്ലേ റാണീ… “

യാതൊരു നാണവുമില്ലാതെ പരസ്യമായ് പറഞ്ഞ് റാണിയെ നോക്കി റോയ് ചോദിച്ചതും അത്ര നേരം നിശബ്ദനായിരുന്ന രാജു ഇരുന്നിടത്ത് നിന്നെഴുന്നേറ്റു റോയിക്ക് മുന്നിൽ വന്നു…

“യാതൊരു ജോലിയും കൂലിയും ഇല്ലാത്ത നീയപ്പോൾ എന്റെ സമ്പാദ്യം മുന്നിൽക്കണ്ടാണ് ഇവളെ തിരികെ കൂട്ടിയതല്ലേ….?

രാജു ചോദിച്ചതും അവനെ പകപ്പോടെ നോക്കി റാണി…

“അങ്ങനെ തന്നെയാണ്… നിനക്കെന്തു ചെയ്യാൻ പറ്റും….?

വെല്ലുവിളിച്ചു റോയിയും…

അതോടെ ഒന്നും മിണ്ടാതെ വീടിനകത്തേക്ക് രാജു കയറി പോയതും വിജയ ചിരി തെളിഞ്ഞു റാണിയിലും റോയിയിലും….

എന്നാൽ അവരെ അമ്പരപ്പിച്ച് കയ്യിലൊരു പേപ്പറുമായ് ഇറങ്ങി വന്നു രാജു… ആ പേപ്പർ റാണിയ്ക്കു നേരെ നീട്ടി രാജു

“പ്രവാസ ജീവിതം വേഗത്തിലവസാനിപ്പിച്ച് ഇവിടെ നാട്ടിലൊരു ബിസിനസ് തുടങ്ങി നിന്നെ ഞെട്ടിക്കാൻ എനിക്കൊരു പദ്ധതി ഉണ്ടായിരുന്നു റാണീ… അതിന്റെ ഭാഗമായ് ഈ വീടും സ്ഥലവും ഞാനൊരു മാർവാടിയ്ക്ക് ഈടു നൽകി എനിയ്ക്ക് വേണ്ടത്ര പണം അയാളിൽ നിന്ന് വാങ്ങിയിരുന്നു… നിനക്കോർമ്മയില്ല നിന്റെ കയ്യിൽ നിന്ന് പല പേരും പറഞ്ഞു ഞാൻ ഒപ്പിട്ടു മേടിച്ച മുദ്ര പേപ്പറുകളെ പറ്റി… അതെല്ലാം ഇതിനായിരുന്നു…

രാജു പറഞ്ഞതും അവനെ ശ്വാസം വിലങ്ങി നോക്കി റാണിയും റോയിയും…

“പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ വീടിനും സ്ഥലത്തിനും വേണ്ടി ഞാൻ മുടക്കിയതിനെക്കാൾ കൂടുതൽ ഇത് ഈടുവെച്ച് നിന്റെ പേരിൽ ഞാൻ മാർവാടിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്… പണം എന്റെ കയ്യിലുണ്ട്… വീടിന്റെ ആധാരം മാർവാടിയുടെ കയ്യിലും… നീ പണമടച്ചാൽ നിനക്ക് തിരികെ കിട്ടും അത്… അതു മാത്രമല്ല നിന്റെ സ്വർണ്ണവും …അതും നീയറിയാതെ ഞാനവിടെ തന്നെ വെച്ചിട്ടുണ്ട്… നിന്റെ കയ്യിലുള്ളത് വെറും മുക്കുപ്പണ്ടമാണ്…”

ഇനി ഞെട്ടാൻ സാധിക്കാത്ത വിധം അമ്പേ തകർന്നും തളർന്നും റാണിയും റോയിയും നിന്നതും വിജയ ചിരിയോടെ അവർക്കടുത്തേക്ക് ചേർന്നു നിന്ന് രാജു

“ഇത്രയും പണം മുടക്കി ഇവളെ നേടാൻ മാത്രമുള്ളതൊന്നും ഇല്ലെടാ ഇവളുടെ ശരീരത്തിൽ… ഒന്നൂല്ലെങ്കിൽ ഞാൻ കുറെ കണ്ടതും അനുഭവിച്ചതുമല്ലേടാ… ഇനി നിന്റെ ഇഷ്ടം…. അപ്പോ ശരി… ഒപ്പു ഞാൻ ഇട്ടു വെച്ചേക്കാം സൗകര്യം പോലെ…. പോട്ടെ…. “

തലയുയർത്തി പിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ രാജു നടന്നതും എല്ലാം തകർന്ന പോലെ തളർന്നു നിലത്തേക്കിരുന്നു പോയ് റാണി… അന്നേരം അവളെ താങ്ങാൻ നീണ്ടില്ല റോയിയുടെ കൈകൾ… കാരണംഅവൻ അവളിലേക്ക് തിരികെ എത്താൻ കാരണമായ സമ്പത്തൊന്നും ഇന്നവളുടെ കൈവശമില്ലെന്ന അറിവുതന്നെ…

ഇനിയാണ് റാണി ജീവിതം പഠിക്കുന്നത്… പഠിക്കട്ടെ… മാറിയിരുന്നു കാണാം നമുക്കത്…

ശുഭം…

Leave a Reply

Your email address will not be published. Required fields are marked *