എടീ… സ്വന്തം മോളെ കെട്ട്യോന് കൂ,ട്ടികൊടുക്കാൻ നോക്കിയത് നീ തന്നെയാ അല്ലെ.. അതല്ലേ നീ അവനെ രക്ഷിക്കാൻ വേണ്ടി മൊഴി കൊടുത്തത്. ….

sad woman profile in dark head is put down, stressed young girl touching head and thinking

എഴുത്ത്:-പ്രജിത്ത് സുരേന്ദ്രബാബു

“എന്തായാലും അവള് വല്ലാത്തൊരു പെണ്ണ് തന്നെ ക,ള്ളും കുടിച്ചു വന്ന് ബോധമില്ലാതെ സ്വന്തം മോളെ തന്നെ കേറി പിടിച്ചു ഒടുക്കം കൊന്നുകളഞ്ഞ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി കോടതിയിൽ വക്കീലുമായി പോയേക്കുന്നു.”

“കേസിൽ ന്ന് അവൻ ഊരി… കൊച്ച് ബാത്‌റൂമിൽ തലയിടിച്ചു വീണതാണെന്ന് അവള് തന്നെ മൊഴി കൊടുത്തു “

“അടിപൊളി വല്ലാത്ത ജന്മങ്ങൾ തന്നെ.. മിക്കവാറും കൊച്ചിനെ കെട്ട്യോനു പിടിക്കാൻ കൊടുത്തതും ഇവളാകും.. ഓരോരോ ജന്തുക്കൾ.. “

കോടതി വളപ്പിലെ ചർച്ചകൾ ഇപ്രകാരമായിരുന്നു.

” ഇന്ദു… നീ ഈ ചെയ്തത് വല്ലാത്ത ക്രൂ,രതയായി പോയി.. നിന്റെ മോളെ പറ്റി നീ ഓർത്തില്ല.. നിനക്ക് വലുത് കെട്ട്യോൻ ആണല്ലേ.. ആ കുഞ്ഞിന് കിട്ടേണ്ട നീതിയാണ് നീ തട്ടിക്കളഞ്ഞത്.”

കൂട്ടുകാരിയുടെ ആ ചോദ്യത്തിന് മുന്നിൽ ഇന്ദു മറുപടി പറഞ്ഞില്ല.

” ഇനീപ്പോ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അല്ലേലും അയാൾക്കൊപ്പം നിനക്ക് എങ്ങിനെ കഴിയാൻ പറ്റും ഇനി… ഇതൊന്നും നീ ഓർത്തില്ലേ ഇന്ദു.”

കൂട്ടുകാരി വീണ്ടും കു,ത്തി കു,ത്തി ചോദിക്കുമ്പോഴും അവൾ മൗനമായി തന്നെ ഇരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ല. സമയം പതിയെ ഇഴഞ്ഞു നീങ്ങി.

” ആകെ ഉള്ള കൊച്ചു പോയി.. ഇനി കെട്ട്യോനും കൂടി ഇല്ലാതായാൽ ജീവിതത്തിൽ ഒറ്റക്കായി പോകും അതോണ്ട് ആണെന്ന് അയാൾക്ക് വേണ്ടി അവൾ സാക്ഷി പറഞ്ഞത്.. വക്കീൽ പറഞ്ഞ് അറിഞ്ഞതാ… വല്ലാത്തൊരു ചിന്താഗതി ആയിപ്പോയി.. “

” പിന്നല്ലാണ്ട്.. സ്വന്തം മോളെ സ്വന്തം കെട്ട്യോൻ തന്നെ പി,ഴപ്പിക്കാൻ നോക്കി കൊ,ന്ന് കളഞ്ഞു.. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ കോടതിയിൽ അയാൾക്ക് അനുകൂലമായി സാക്ഷി പറഞ്ഞേക്കുന്നു.. കൊച്ച് കാല് തെറ്റി വീണ് തലപൊട്ടിയതാണെന്ന്.. “

കോടതിയ്ക്കുള്ളിലും കുത്തുവാക്കുകൾക്കും അടക്കം പറച്ചിലുകൾക്കും ഒട്ടും കുറവില്ലായിരുന്നു

” എടീ… സ്വന്തം മോളെ കെട്ട്യോന് കൂ,ട്ടികൊടുക്കാൻ നോക്കിയത് നീ തന്നെയാ അല്ലെ.. അതല്ലേ നീ അവനെ രക്ഷിക്കാൻ വേണ്ടി മൊഴി കൊടുത്തത്. “

കലിയടങ്ങാതെ ഒരുവൻ ചോദിക്കാനുള്ളത് ഇന്ദുവിന്റെ മുഖത്ത് തന്നെ നോക്കി ചോദിച്ചു.

” ചേട്ടാ ഇങ്ങനൊന്നും പറയല്ലേ.. ഞാൻ ഇതൊന്നും മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ്.”

വളരെ ദയനീയമായി നോക്കി അവൾ.

” ഓ പിന്നേ.. ചിന്തിക്കാത്ത ആള്.. അറിയാമെടി എല്ലാം.. ഞങ്ങൾ നാട്ടുകാര് അവനെ വെറുതേ വിടുമെന്ന് നീ കരുതേണ്ട. ഇനിയുള്ള കാലം അവനൊപ്പം ജീവിക്കാമെന്നുള്ള പൂതി നീ അങ്ങ് മറന്നേക്ക്. അത് നടക്കില്ല.. ഇത്രേം വലിയ ക്രൂ,രത ചെയ്ത അവനെ ഞങ്ങൾ നാട്ടുകാര് കൈ കാര്യം ചെയ്‌തോളാം “

ഭീഷണിയോടെയാണ് അയാൾ നടന്നകന്നത്.

” ഇന്ദു ഇനി ഞാനും നിന്റൊപ്പം നിൽക്കില്ല.. എന്തോ മനസ് കൊണ്ട് എനിക്ക് അതിനു പറ്റുന്നില്ല.. വേറെ വിരോധം ഒന്നും തോന്നരുത്.. എന്തേലും ആവശ്യം ഉണ്ടേൽ മാത്രം ഇനി എന്നെ വിളിച്ചാൽ മതി..”

ഒടുവിൽ കൂട്ടുകാരി കൂടി അകലുമ്പോഴും ഇന്ദു മൗനമായി തന്നെ ഇരുന്നു. കോടതി വെറുതെ വിട്ടതിനാൽ തന്നെ നിയമപരമായുള്ള നൂലാമാലകൾ അവസാനിപ്പിച്ചു അല്പം കൂടി കഴിയവേ അവളുടെ ഭർത്താവ് പ്രകാശൻ പുറത്തേക്ക് വന്നു. ചുറ്റുമൊന്ന് കണ്ണോടിക്കവേ അകലെ ചുവരിൽ ചാരി നിൽക്കുന്ന ഇന്ദുവിനെ കണ്ടു അയാൾ. ഒരു നിമിഷം അവളെ അഭിമുഖീകരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയെങ്കിലും ധൈര്യം സംഭരിച്ചു അരികിലേക്ക് ചെന്നു പ്രകാശൻ..

” ഇ.. ഇന്ദു… “

ആ വിളി കേൾക്കവേ ഞെട്ടി തിരിഞ്ഞു പോയി ഇന്ദു. കണ്മുന്നിൽ പ്രകാശനെ കണ്ട് ഒരു നിമിഷം അങ്ങിനെ നോക്കി നിന്നു അവൾ..

” ഇ ….ഇന്ദു.. നീ… നീ എന്നോട് ക്ഷമിക്കണം.. പറ്റിപ്പോയി.. ക,ള്ള് കുടിച്ചു ബോധമില്ലാതായപ്പോ നമ്മുടെ മോളെ ഞാൻ.. മനഃപൂർവം അല്ല ഒന്നും..”

അവൾക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു അയാൾ.. എന്നാൽ മറുപടി ഒന്നും പറഞ്ഞില്ല ഇന്ദു… അതോടെ പ്രകാശന്റെ ഉള്ളിൽ വല്ലാത്ത പരുങ്ങൽ അനുഭവപ്പെട്ടു…

” ഇന്ദു.. എന്തേലുമൊന്ന് പറയ് നീ. വേണേൽ എന്നെ ത,ല്ലിക്കോ.. അല്ലേൽ കൊ,ന്നോ.. എന്റെ തെറ്റ് മാപ്പ് അർഹിക്കാത്തതാണ്…. “

ഇത്തവണ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു അവൻ.

” കൊ,ല്ലാൻ ആൾറെഡി പുറത്ത് നാട്ടുകാർ റെഡിയാണ്….. അവരുടെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ അറിയാലോ… ഇഞ്ചിഞ്ചായി നിങ്ങളെ കൊ,ല്ലും അവർ.. സംശയം ഉണ്ടോ.. “

ആ ചോദ്യം കേൾക്കവേ പ്രകാശന്റെ മുഖത്തേക്ക് ഭീതി നിഴലിച്ചു.

” അത്.. അതിനു അവർക്ക് എന്താ ഇന്ദു…. മരണപ്പെട്ടത് നമ്മുടെ മോൾ അല്ലെ.. അതിൽ നിനക്ക് പരാതി ഇല്ലേൽ പിന്നെ ആർക്കാ പ്രശ്നം നമ്മൾ ആരേം പേടിക്കേണ്ട…. പോലീസ് സംരക്ഷണം നൽകും. നമുക്ക് പരാതിപ്പെടാം ഈ നാട് വിട്ടു വേറെവിടെക്കെങ്കിലും പോകാം നമുക്ക്.. നമ്മളെ അറിയാത്ത ആൾക്കാറുള്ള എവിടേക്കേലും…പതിയെ പതിയെ എല്ലാം എല്ലാരും മറന്നോളും.. “

ഭയത്തോടെ തന്നെ ചുറ്റും പരതി നോക്കിക്കൊണ്ടാണയാൾ അത് പറഞ്ഞത്.

” ആരാ പറഞ്ഞെ മറക്കും എന്ന്… മറക്കില്ല ഒന്നും മറക്കില്ല.. അങ്ങിനെ മറക്കേണ്ട മുഖമാണോ നമ്മുടെ മോളുടേത്..”

ദൃഢമേറിയ ആ വാക്കുകൾ കേട്ട് ഞെട്ടലോടെയാണ് പ്രകാശൻ തിരിഞ്ഞത്. കണ്മുന്നിൽ നിൽക്കുന്ന ഇന്ദുവിന്റെ ഭാവമാറ്റം.. അവളുടെ മിഴികളിൽ എരിയുന്ന അഗ്നി..ഒരു നിമിഷം അവന്റെ നെറ്റി ചുളിച്ചു.

” ഇന്ദു… എന്താ നീ.. ഇങ്ങനൊ..”

പറഞ്ഞത് മുഴുവപ്പിക്കുവാൻ കഴിഞ്ഞില്ല പ്രകാശന്..അടി വയറ്റിൽ ഒരു ക,ത്തി തുളഞ്ഞു കയറുന്ന വേദന നല്ലത് പോലെ അറിഞ്ഞു അവൻ. ചുടു ചോ,രയുടെ ഗന്ധം അവിടമാകെ പരക്കവേ ഒരു നിമിഷം ആ കോടതി വരാന്തയിൽ അത് കണ്ട് നിന്നവരുടെ മിഴികൾ ഭയത്താൽ തുറിച്ചു. അടുത്ത നിമിഷം ആ ക,ത്തി വലിച്ചൂരി വീണ്ടും പ്രകാശന്റെ നെഞ്ചത്തേക്ക് ആ,ഞ്ഞു കു,ത്തി ഇന്ദു. ഇത്തവണ ശെരിക്കും അവൻ പിന്നിലേക്ക് വേച്ചു പോയി.

” ദേ ആ പെണ്ണുംപിള്ള അങ്ങേരെ കു,ത്തി “

ഭയത്തോടെ ആരോ വിളിച്ചു പറയുമ്പോൾ ഓടിയടുത്ത പോലീസുകാരും ഒരു നിമിഷം നടുങ്ങി നിന്നു പോയി. ആ സമയം ഭ്രാന്തമായ അവസ്ഥയിലേക്ക് മാറിയിരുന്നു ഇന്ദു.

” താനെന്താടോ കരുതിയെ.. എന്റെ കുഞ്ഞിനെ… എന്റെ പൊന്ന് മോളെ കൊ,ന്ന് കളഞ്ഞ തന്നെ ഞാൻ എല്ലാം മറന്ന് സ്നേഹിക്കുമെന്നോ.. ഒരു നിയമത്തിനും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല.. അങ്ങിനെ ജയിലിൽ കിടന്ന് നീ തിന്നു ചീർക്കേണ്ട.. എന്റെ മോൾക്കുള്ള നീതി അമ്മയായ ഞാൻ നടപ്പിലാക്കും… അതിനു വേണ്ടി തന്നെയാ നിന്നെ വക്കീലിനെ കൊണ്ട് വെളീൽ ഇറക്കിയത്. “

അത്രയും പറഞ്ഞ് കൊണ്ട് അലർച്ചയോടെ ആ ക,ത്തി വലിച്ചൂരി ഇന്ദു. അമിതമായ വേദനയിൽ പിന്നിലേക്ക് വേച്ചു വീണു പ്രകാശൻ. നിലത്തു കിടന്നയാൽ പിടയുമ്പോൾ ഓടിയെത്തിയ പോലീസുകാർ ബലമായി ഇന്ദുവിനെ കീഴ്പ്പെടുത്തി.

” അയാളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോ “

പോലീസുകാരിൽ ഒരാൾ അലറി.

” ഒരു കാര്യവും ഇല്ല സാറേ.. അവന്റെ ചങ്കിലാ ഞാൻ രണ്ടാമത് ക,ത്തി കു,ത്തി ഇറക്കിയത്. ഇനി അവൻ ജീവിക്കില്ല.. എന്റെ കൊച്ചിനെ കൊ,ന്നിട്ട് അവൻ ജീവിക്കണ്ട.. “

ഒരു ഭ്രാന്തിയെ പോലെ അലറി ചിരിച്ചു അവൾ. ആ പറഞ്ഞത് സത്യമായി. നിമിഷങ്ങൾക്കകം അവിടെ വച്ച് തന്നെ പ്രകാശൻ മരണപ്പെട്ടു. ആ വാർത്ത കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു പോയി..

” സ്വന്തം മകൾക്ക് വേണ്ടി ഒരു അമ്മ നീതി നടപ്പിലാക്കി…. “

അധികം വയ്ക്കാതെ മീഡിയാസ് ആ സംഭവം ഈ തലക്കെട്ടോടെ തന്നെ റിപ്പോർട്ട്‌ ചെയ്‌തു.

കുറ്റം പറഞ്ഞവർ എല്ലാവരും നിമിഷങ്ങൾ കൊണ്ട് ഇന്ദുവിന്റെ പക്ഷം ചേർന്നു.

” കള്ള് തലക്ക് പിടിച്ചു കാ,മവെ,റി മൂത്ത് എന്റെ കുഞ്ഞിനെ അയാൾ കൊ,ന്ന് കളഞ്ഞതാണ്.. ആ അയാളുടെ വിധി എനിക്ക് തന്നെ നടപ്പിലാക്കണമായിരുന്നു അതിനു വേണ്ടിയാണ് ഞാൻ വക്കീലിനെ കൊണ്ട് വന്നതും കള്ള സാക്ഷി പറഞ്ഞ് അയാളെ പുറത്തിറക്കിയതും .. ഇപ്പോ നീതി നടപ്പിലാക്കപ്പെട്ടു..”

പോലീസിനോടും ഇന്ദു അത് തന്നെ ആവർത്തിച്ചു. അതോടെ നാട്ടുകാർക്ക് മുന്നിൽ ഒരു വീര വനിതയായി മാറി അവൾ…

“അവളാണ് അമ്മ…. അല്ലേലും ഇവനൊക്കെ അകത്ത് ആയാൽ എന്താ സംഭവിക്കുക. സർക്കാർ ചിലവിൽ തിന്ന് ചീർക്കും അത്രതന്നെ….”

” ഇന്ദു ചെയ്തതാ ശെരി.. മകൾക്ക് വേണ്ടി അവൾ നീതി നടപ്പിലാക്കി.. ഇനി ജയിലിൽ ആണേലും സമാധാനത്തിൽ സംതൃപ്തിയിൽ ജീവിക്കാം അവൾക്ക്.. “

കുറ്റം പറഞ്ഞവർ ഓരോരുത്തരായി മാറ്റി പറഞ്ഞ് തുടങ്ങുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷത്തിൽ മകളെ ഓർത്തു തേങ്ങി കൊണ്ട് ഇന്ദു ജയിലിലേക്ക് യാത്രയായി..

(ശുഭം )

Leave a Reply

Your email address will not be published. Required fields are marked *