തനിക്ക് നഷ്ടപ്പെട്ടുപോയ സ്നേഹവും പരിഗണനയും ഈ വീട്ടിൽ നിന്ന് തിരികെ ലഭിക്കുന്നു എന്ന് കരുതിയ നിമിഷത്തിലാണ് അഭിമന്യുവിന്റെ ഈ വാക്കുകൾ അവളുടെ നെഞ്ചിലേക്ക് ഒരു കൂരമ്പ് പോലെ തറച്ചു കയറിയത്…..

Story written by Jk

“ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി!! വീട്ടുകാരി ആവാൻ നോക്കണ്ട!”

​അഭിമന്യു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആണ് തന്റെ ഈ വീട്ടിലുള്ള സ്ഥാനത്തെപ്പറ്റി അഞ്ജുവിന് ബോധ്യം വന്നത്.

കുറച്ച് കാലത്തേക്ക് എങ്കിലും അവൾ ഇവിടെ ആരൊക്കെയോ ആയിരുന്നു.

തനിക്ക് നഷ്ടപ്പെട്ടുപോയ സ്നേഹവും പരിഗണനയും ഈ വീട്ടിൽ നിന്ന് തിരികെ ലഭിക്കുന്നു എന്ന് കരുതിയ നിമിഷത്തിലാണ് അഭിമന്യുവിന്റെ ഈ വാക്കുകൾ അവളുടെ നെഞ്ചിലേക്ക് ഒരു കൂരമ്പ് പോലെ തറച്ചു കയറിയത്.

​അഭിമന്യു ദേഷ്യപ്പെടുന്നത് കണ്ട് മൂന്നു വയസ്സുകാരി പേടിച്ച് അഞ്ജുവിന്റെ മാ,റിൽ ചേർന്നു.

ആ കുഞ്ഞിന് അഞ്ജു അമ്മ എന്നാൽ ജീവനായിരുന്നു. എന്നാൽ തന്റെ കുഞ്ഞിനെ തട്ടിപ്പറിക്കുന്നത് പോലെ അവളുടെ കയ്യിൽ നിന്ന് വാങ്ങി എടുത്ത് അഭിമന്യു റൂമിലേക്ക് കയറി.

അത് കണ്ടതും അഞ്ജുവിന്റെ മിഴികൾ ഒഴുകിയിറങ്ങി. അവൾ സ്വീകരണമുറിയിലെ സോഫയിൽ തളർന്നിരുന്നു.

ഒരു നിമിഷം കൊണ്ട് തന്റെ ഭൂതകാലവും വർത്തമാനകാലവും അവളുടെ മനസ്സിലൂടെ കടന്നുപോയി.

​അഭിമന്യു ഭാര്യ സിത്താരയും ആ ഫ്ലാറ്റിൽ താമസിക്കാൻ വന്നപ്പോൾ, അഭിമന്യുവിന്റെ ഒരു സുഹൃത്ത് വഴി അവർക്ക് കിട്ടിയ ജോലിക്കാരി ആയിരുന്നു അഞ്ചു….

അഞ്ജുവിന് സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.

മരിച്ചുപോയ ഭർത്താവിന്റെ ബന്ധു വീട്ടിൽ ആണ് അവൾ ഇപ്പോഴും നിൽക്കുന്നത്.

ഭർത്താവിന്റെ ഒരു ചെറിയമ്മയും അവരുടെ വയ്യാത്ത ഭർത്താവുമാണ് ഇപ്പോൾ ആ വീട്ടിലുള്ളത്.

ശരിക്കും അഞ്ജുവിനെ അവർ ഒരു കറവ പശു ആയിട്ടാണ് കണ്ടിരുന്നത്..

അഞ്ചു ജോലി ചെയ്തു കൊണ്ടുവരുന്ന പണം മുഴുവൻ അവർക്ക് വേണ്ടിയാണ് ചെലവാക്കുന്നത്.

അവളോട് സ്നേഹമുള്ളത് കൊണ്ടല്ല, അവളെ അവിടെ തീരുന്നത്.. മറിച്ച് അവൾ കൊണ്ടുവരുന്ന പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പോകാൻ മറ്റൊരു ഇടം ഇല്ലാത്തതുകൊണ്ടും, സുരക്ഷിതമായി ഒരു പെണ്ണിന് അന്തിയുറങ്ങാൻ തനിച്ച് ആവില്ല എന്ന് ബോധ്യപ്പെട്ടപ്പോഴും അവൾ എല്ലാം സഹിച്ചു ആ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.

എത്രയൊക്കെ അപമാനങ്ങൾ സഹിച്ചാലും രാത്രി തല ചായ്ക്കാൻ ഒരു ഇടം വേണമല്ലോ എന്ന ചിന്ത മാത്രമാണ് അവൾക്കുണ്ടായിരുന്നത്.

​പല വീടുകളിലും ഫ്ലാറ്റുകളിലും വീട്ടുജോലി ചെയ്താണ് അവൾ പണം സമ്പാദിച്ചിരുന്നത്.

ഓരോ വീട്ടിലും പാത്രം കഴുകിയും തറ തുടച്ചും കിട്ടുന്ന ചെറിയ തുകകൾ ചേർത്തുവെച്ചാണ് അവൾ ആ ബന്ധുവീട്ടിലെ ആവശ്യങ്ങൾ നടത്തിയിരുന്നത്.

അവൾ ജോലി ചെയ്തുകൊണ്ടിരുന്ന ഫ്ലാറ്റിൽ പുതിയ താമസക്കാർ വരുന്നുണ്ട്, അവർക്ക് ഒരു ജോലിക്കാരിയെ വേണമെന്ന് പറഞ്ഞപ്പോൾ ആ ശമ്പളവും കൂടി കിട്ടുമല്ലോ എന്ന് കരുതിയാണ് അവൾ അഭിമന്യുവിന്റെ വീട്ടിൽ ജോലിക്ക് കയറാൻ സമ്മതിച്ചത്.

​അന്ന് കുഞ്ഞിന് വെറും ഒന്നര വയസ്സ് ആണ് ഉണ്ടായിരുന്നത്. മീനൂട്ടി എന്ന ആ കുഞ്ഞ് ജനിച്ച നാൾ മുതൽ ആ വീട്ടിൽ സമാധാനം കുറവായിരുന്നു.

അഭിമന്യുവും സിത്താരയും തമ്മിൽ എന്നും വഴക്കായിരുന്നു.

സ്വന്തം അമ്മയുടെ തണലിലും സ്നേഹത്തിലും നാട്ടുമ്പുറത്തെ അന്തരീക്ഷത്തിലും വളർന്ന അഭിമന്യുവിന്, നഗരത്തിലെ മോഡേൺ ചിന്താഗതിക്കാരിയായ സിത്താരയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

സിത്താരയ്ക്ക് ഫ്രണ്ട്സും പാർട്ടികളും ആഡംബര ജീവിതവുമായിരുന്നു പ്രധാനം.

തന്റെ വാശിയിൽ നിന്ന് ഒരു പൊടി പോലും പിന്നോട്ട് പോകാൻ സിത്താര ഒരുക്കമല്ലായിരുന്നു.

കുടുംബം തകർന്നുപോകാതിരിക്കാൻ ഒരുപാട് വിട്ടുവീഴ്ചകൾ അഭിമന്യു ചെയ്യാൻ തയ്യാറായി, അങ്ങനെ മാത്രമാണ് അവരുടെ കുടുംബം മുന്നോട്ട് പോയിരുന്നത്.

എന്നാൽ ഈ വഴക്കുകൾക്കിടയിൽ ഒന്നര വയസ്സുകാരി മീനുട്ടിയെ ശ്രദ്ധിക്കാൻ അവർ ഇരുവർക്കും സമയം കിട്ടിയിരുന്നില്ല.

​എന്നാൽ പതിയെ മീനൂട്ടി അഞ്ജുവിനോട് അടുത്തു. സിത്താര ഓഫീസിലും പാർട്ടികളിലും പോകുമ്പോൾ മീനൂട്ടിയെ നോക്കിയിരുന്നത് അഞ്ജുവായിരുന്നു.

കുഞ്ഞിന് കൃത്യസമയത്ത് ഭക്ഷണം നൽകാനും ഉറക്കാനും അഞ്ജു ശ്രദ്ധിച്ചു. പ്രസവിക്കാതെ തന്നെ അവൾ മീനുട്ടിക്ക് അമ്മയായി തീർന്നു.

കുഞ്ഞും അഞ്ജുവിനെ കാണാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥയിലായി.

ഇതിനിടയിൽ ഒരു ദിവസം വലിയ വഴക്കിട്ട് സിത്താര അവിടെ നിന്ന് ഇറങ്ങിപ്പോയി.

സ്വന്തം ചോരയായ മീനുട്ടിയെ പോലും അവൾ കൂടെ കൂട്ടിയില്ല. ഒരു അമ്മയ്ക്ക് എങ്ങനെയാണ് തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ കഴിയുന്നത് എന്ന് അഞ്ജു അത്ഭുതപ്പെട്ടു.

എന്നാൽ അഞ്ചു ഉണ്ടായിരുന്നതുകൊണ്ട് അഭിമന്യുവിന് അവൾ പോയത് ഒരു വലിയ വിഷയമായിരുന്നില്ല.

മറിച്ച് വീട്ടിൽ എന്നും ഉണ്ടായിരുന്ന അടിയും ബഹളവും ഇല്ലാത്ത ഒരു സമാധാന അന്തരീക്ഷമായിരുന്നു അവന് ലഭിച്ചത്.

അഞ്ചു കുഞ്ഞിന് വേണ്ടി കൂടുതൽ സമയം ഫ്ലാറ്റിൽ തങ്ങി. രാവിലെ മുതൽ രാത്രി വരെ അവൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി ആ വീട്ടിൽ തന്നെ കഴിഞ്ഞു.

​സിത്താര ഉള്ളതിനേക്കാൾ കുഞ്ഞ് അവൾ ഉള്ളപ്പോൾ ഹാപ്പിയാണ് എന്ന് അഭിമന്യു കണ്ടു.

അമ്മയില്ലാത്ത കുറവ് കുഞ്ഞിനെ അറിയിക്കാതെ അഞ്ജു നോക്കുന്നത് അഭിമന്യു കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പതിയെ അഞ്ചുവിനോട് ഒരു അടുപ്പം അഭിമന്യുവിനും തോന്നി. വെറുമൊരു ജോലിക്കാരി എന്നതിനപ്പുറം അവളോട് ബഹുമാനവും താല്പര്യവും അവന് ഉണ്ടായിത്തുടങ്ങി.

അങ്ങനെയാണ് അഞ്ജുവിനെ കുറിച്ച് അവൻ കൂടുതൽ കാര്യങ്ങൾ അറിയുന്നത്.

​ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൾ ഏതോ അകന്ന ബന്ധുവിന്റെ വീട്ടിൽ ജോലിക്കാരിയെ പോലെ ആണ് കഴിഞ്ഞിരുന്നത്.

അവിടെ അവൾക്ക് പീഡ നങ്ങളും അവഗണനയും മാത്രമാണ് ലഭിച്ചത്. ഒടുവിൽ ആ ബാധ്യത ഒഴിവാക്കാൻ വേണ്ടി കടുത്ത ഒരു രോഗിയുടെ തലയിൽ അവർ അവളെ കെട്ടിവച്ചു.

അയാൾക്ക് മാറാരോഗം ആണ് എന്നുള്ള കാര്യം എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ അഞ്ജുവിനെ ആ വിവാഹത്തിന് നിർബന്ധിച്ചത്..

വിവാഹം കഴിഞ്ഞ് ഒരു മൂന്നുമാസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.

അതോടെ അവൾ വീണ്ടും അനാഥയായി. പിന്നീട് അയാളുടെ ബന്ധുവിന്റെ കൂടെ താമസം തുടങ്ങി.

അവിടെയും അവൾ ഒരു പാവയെപ്പോലെ അവർ പറയുന്നതനുസരിച്ച് ജീവിച്ചു, അധ്വാനിച്ചു.

​എല്ലാം അറിഞ്ഞപ്പോൾ അഭിമന്യുവിന് അവളോട് കടുത്ത സഹതാപവും സ്നേഹവും തോന്നി.

അവളെ കൂടെ കൂട്ടാൻ അവൻ ആഗ്രഹിച്ചു. ഒരു നല്ല ജീവിതം അവൾക്ക് നൽകണം എന്ന് അവൻ ഉറപ്പിച്ചു.

എന്നാൽ അഞ്ജുവിന് ഇതൊന്നും അറിയില്ലായിരുന്നു. സിത്താര പോയിട്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ, കുഞ്ഞിന്റെ ഭാവി ഓർത്ത് സിത്താര മേടത്തിനെ തിരികെ കൊണ്ടുവരാൻ അഞ്ജു അഭിമന്യുവിനോട് പറഞ്ഞു….

സാറിന് അതിന് ബുദ്ധിമുട്ടാണെങ്കിൽ മേടത്തിനോട് താൻ സംസാരിക്കാം എന്നും അവൾ പറഞ്ഞു. തന്നെക്കാൾ വലിയ സ്ഥാനമുള്ള, തനിക്ക് ശമ്പളം തരുന്ന മുതലാളിയോട് ഒരു നല്ല ഉദ്ദേശത്തിലാണ് അവൾ അത് പറഞ്ഞത്.

​അത് കേട്ടപ്പോൾ അഭിമന്യുവിന് വലിയ ദേഷ്യം തോന്നി. സിത്താരയുമായുള്ള ജീവിതം അവൻ അത്രമാത്രം വെറുത്തിരുന്നു.

ആ ദേഷ്യത്തിൽ അവൻ അഞ്ജുവിനോട് പൊട്ടിത്തെറിച്ചു. അവളെ ജോലിക്കാരി എന്ന് വിളിച്ച് അധിക്ഷേപിച്ചു….

തന്റെ പദവിയും സ്ഥാനവും മറന്ന് സംസാരിക്കരുത് എന്ന് അവൻ ഓർമ്മിപ്പിച്ചു.

അത് അവൾക്ക് വലിയ ഒരു ഷോക്ക് ആയി. താൻ വെറുമൊരു വീട്ടുജോലിക്കാരി മാത്രമാണ് എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

​എന്നാൽ അഭിമന്യുവിന്റെ ആ ദേഷ്യം താല്ക്കാലികമായിരുന്നു. തന്റെ ഉള്ളിലെ സ്നേഹം കൊണ്ടാണ് താൻ അങ്ങനെ പെരുമാറിയത് എന്ന് അവൻ അഞ്ജുവിനോട് തുറന്നു പറഞ്ഞു.

അവൻ വീണ്ടും അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. അവളില്ലാതെ മീനൂട്ടിക്കും തനിക്കും ജീവിക്കാൻ കഴിയില്ലെന്ന് അവൻ വ്യക്തമാക്കി.

എന്നാൽ തങ്ങൾ തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ അന്തരം അവൾ ഒരിക്കൽ കൂടി അഭിമന്യുവിനെ ഓർമിപ്പിച്ചു.

താൻ ഒരു സാധാരണ വീട്ടുജോലിക്കാരിയും അവൻ വലിയ നിലയിലുള്ള ആളുമാണെന്ന് അവൾ പറഞ്ഞു.

പക്ഷേ, അവന് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല. തന്നെ ഒരിക്കലും മനസ്സിലാക്കാത്ത സിത്താരയോടൊപ്പം ഉള്ള ജീവിതം അവനെ ആകെ മടുപ്പിച്ചു കളഞ്ഞിരുന്നു.

പണവും പദവിയുമല്ല, മറിച്ച് തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു പാർട്ണർ വേണമെന്ന് മാത്രമായിരുന്നു അവന്റെ ആഗ്രഹം.

അഞ്ജുവിന് അതാകാൻ കഴിയും എന്ന് അവൻ പൂർണ്ണമായി മനസ്സിലാക്കി. കൂടുതൽ ഒന്നും അവൻ ചിന്തിച്ചില്ല. തന്റെ ജീവിതത്തിലേക്ക് അവൾ വരണമെന്ന് അവൻ ആഗ്രഹിച്ചു.

​അപ്പോഴാണ് അവർ മറ്റൊരു സത്യം അറിയുന്നത്. സിത്താര ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോയത് അഭിമന്യുവിനോട് പിണങ്ങിയിട്ട് മാത്രമല്ലായിരുന്നു, അവൾ അവളുടെ പഴയ കാമുകനോടൊപ്പം പുതിയൊരു ജീവിതം തുടങ്ങി കഴിഞ്ഞിരുന്നു.

നിയമപരമായി ബന്ധം വേർപെടുത്താനുള്ള കാര്യങ്ങളും അവൾ ചെയ്യുകയായിരുന്നു.

സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞിനെപ്പോലും ഉപേക്ഷിച്ചു പോയ സിത്താരയുടെ പ്രവർത്തി കേട്ടപ്പോൾ ആ കുഞ്ഞിനോട് അഞ്ജുവിന് കടുത്ത സഹതാപം തോന്നി.

അമ്മയില്ലാത്ത ആ കുഞ്ഞിന് ഇനി താൻ മാത്രമാണ് ആശ്രയം എന്ന് അവൾ ഉറപ്പിച്ചു.

മീനൂട്ടിക്ക് ഒരു നല്ല ജീവിതം നൽകാനും അഭിമന്യുവിന്റെ സ്നേഹം നിലനിർത്താനും അവൾ തീരുമാനിച്ചു.

​അഭിമന്യുവിന്റെ പ്രണയത്തിനും ആവശ്യത്തിനും മുന്നിൽ അവൾ മൗനസമ്മതം കൊടുത്തു.

അവളുടെ സമ്മതം കിട്ടിയതോടെ ഒരു ശുഭമുഹൂർത്തത്തിൽ അഭിമന്യു അവളുടെ കഴുത്തിൽ താലികെട്ടി.

ആ താലി അവളുടെ ജീവിതത്തിന്റെ കാവലായി മാറി. അതോടെ അവൾ ആ വീടിന്റെ നല്ല ഒരു ഭാര്യയായി മാറി.

പഴയ വീട്ടുജോലിക്കാരി എന്ന സ്ഥാനം മാറി അവൾ ആ വീടിന്റെ ഐശ്വര്യമായി. അമ്മയുടെ സ്നേഹം എന്തെന്ന് അറിയാതിരുന്ന ആ കുഞ്ഞിന് അവൾ ഒരു നല്ല അമ്മയായി മാറി.

മീനൂട്ടി അവളെ ‘അമ്മേ’ എന്ന് വിളിച്ചപ്പോൾ അഞ്ജുവിന്റെ ജീവിതം പൂർണ്ണമാവുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *