എഴുത്ത് : ഹിമ
അത് നമ്മളുടെ അനുമോൾ അല്ലേ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രാധിക ഭർത്താവ് രാജീവിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. പെട്ടെന്ന് തന്നെ രാജീവ് അവിടേക്ക് നോക്കിയിരുന്നു
നേരാണ് നാട്ടിലെ രാഘവൻപിള്ളയുടെ മകളായ അനാമിക തന്നെയാണ് അൽപ വസ്ത്രധാരിയായി അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു പാടുപെടും. അവളെ മുൻപ് കണ്ടിട്ടുള്ളവർക്ക് പോലും അത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ് .
അവളുടെ അച്ഛനെക്കാളും പ്രായമായ ഒരാളുടെ കൂടെയാണ് അവൾ ഇരിക്കുന്നത് അയാളുടെ കൈകൾ അവളുടെ ന, ഗ്നമായ തുടയിലാണ് ഇഴഞ്ഞു നടന്നിരിക്കുന്നത്. അറിയാത്തത് എന്നതുപോലെ അയാളുടെ കൈമുട്ടുകൾ അവളുടെ മാ,റിടങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ഇടയ്ക്കിടയിൽ അവളുടെ ചുമലിൽ അയാൾ ഞെരുക്കുന്നുമുണ്ട്. അയാളുടെ മുഖത്തെ വ,ശ്യത ശരിയല്ല എന്ന് ഏതൊരാൾക്കും കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
ബാംഗ്ലൂരിൽ കുറച്ചു നാളുകൾ നിൽക്കുവാനും അവിടെയുള്ള കാഴ്ചകൾ കാണുവാനും വേണ്ടിയാണ് റിട്ടയേഡ് ഹെഡ്മാസ്റ്റർ ആയ രാജീവും ഭാര്യ രാധികയും എത്തുന്നത്.
ബാംഗ്ലൂരിലാണ് മകൾ നഴ്സിങ്ങിന് പഠിക്കുന്നത് എന്ന് പണ്ട് എപ്പോഴും രാഘവൻ പറഞ്ഞത് രാജീവോർത്തു. വീട്ടിലെ പണികളൊക്കെ ചെയ്യുവാൻ വരുന്ന ഒരാളു കൂടിയാണ് രാഘവൻ. വലിയ ബുദ്ധിമുട്ടുള്ള അയാൾക്ക് ഏക പ്രതീക്ഷ മകളിൽ മാത്രമാണ് നന്നായി പഠിക്കുന്ന അവളെ നഴ്സിങ്ങിന് വിടാൻ തീരുമാനിച്ചതും കുടുംബം രക്ഷപ്പെടും എന്ന് കരുതിയാണ് ബാംഗ്ലൂരിലേക്ക് എത്തിയതിനുശേഷം അവളിൽ ഒരുപാട് മാറ്റങ്ങൾ കണ്ടതായി പലരും പറഞ്ഞിട്ടുണ്ട്.
കോട്ടൺ ചുരിദാറും ഇട്ട് എണ്ണയും തലയിൽ പുരട്ടി നടക്കുന്ന പെൺകുട്ടിയിൽ നിന്നും ഒരുപാട് അവൾ മാറിയിരിക്കുന്നു. ഇപ്പോൾ ഇട്ടിരിക്കുന്ന വസ്ത്രത്തിന് നല്ല വിലയാകും ശരീ,രത്തിന്റെ ഉ,ടലഴകുകൾ വ്യക്തമായി കാണാവുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വസ്ത്രം മാത്രമല്ല അവളുടെ മുഖത്തും മുടിയിലും ഒക്കെ വ്യത്യാസം വന്നിരിക്കുന്നു മുടി സ്ട്രൈറ്റ് ചെയ്തിരിക്കുകയാണ് മുഖത്ത് ചായങ്ങൾ ഇടം പിടിച്ചിരിക്കുന്നു ലിപ്സ്റ്റിക്കിനൊപ്പം മറ്റ് എന്തൊക്കെയോ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
കുറെ സമയമായി അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ടിട്ടാവും മലയാളിയായ സെയിൽസ് മാൻ വന്ന് സംസാരിച്ചു .
എന്താ സർ ആ കുട്ടിയെ പരിചയമുണ്ടോ..?
ഞങ്ങളുടെ നാട്ടിലുള്ള ഒരു കുട്ടിയെ പോലെ തോന്നി അതുകൊണ്ട് നോക്കിയത് ആണ്. ഇതിനോടകം സ്ഥിരമായി ഈ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കൊണ്ടും ഇവിടെയുള്ള ഹോട്ടലിൽ താമസിക്കുന്നത് കൊണ്ടും മലയാളിയായ ഇവിടുത്തെ ജോലിക്കാരനുമായി പരിചയമായിരുന്നു.
ആ പരിചയത്തിന് പുറത്താണ് അയാളോട് ആ കാര്യത്തെക്കുറിച്ച് പറഞ്ഞത്.
അതൊരു പോ,ക്ക് കേസ് ആണ് സാറേ, എല്ലാ ആഴ്ചയിലും ഇവിടെ വരും കൂടെയുള്ളത് മുഴുവൻ പണചാക്കുകള്.. അവരുടെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നുകൊടുത്ത എത്ര രൂപ കിട്ടും എന്ന് അറിയോ.? ചിലപ്പോൾ മേളിലെ ഹോട്ടൽ മുറിയിൽ പോകും. ഒരു രണ്ടുമണിക്കൂർ ആ മുറിക്കകത്ത് തന്നെയായിരിക്കും അത് കഴിഞ്ഞ തിരിച്ച് ഇറങ്ങുമ്പോൾ കയ്യിലെ ലക്ഷങ്ങൾ കാണും. ആ പൈസ കൊണ്ട് അവളുമാരൊക്കെ ഇവിടെ ലാവിഷായിട്ട് ജീവിക്കുന്നത്.
എങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് തെറ്റിയതാവും ഈ കുട്ടി ഇവിടെ നഴ്സിങ്ങിന് വേണ്ടി വന്ന ഒരു കുട്ടിയുമായിട്ട് മുഖസാദൃശ്യം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞത്.
അങ്ങനെ ആണേൽ തെറ്റിയിട്ട് ഒന്നുമില്ല, സംഭവം സത്യം തന്നെയാണ്. ഇവിടെ നേഴ്സിങിന് വരുന്ന ഒട്ടുമിക്ക പെമ്പിള്ളേരും ഇങ്ങനെയൊക്കെയാ പോക്കറ്റ് മണി ഉണ്ടാക്കുന്നത് ..
നേഴ്സിങ് ആയതുകൊണ്ട് ഇവർക്ക് രാത്രിയിൽ ഒക്കെ ക്ലാസുകൾ കാണുമല്ലോ പലകാര്യങ്ങളും ഇവർക്ക് പ്രാക്ടിക്കൽ ചെയ്യാനുണ്ട് അങ്ങനെ പ്രാക്ടിക്കൽ ചെയ്യുമ്പോൾ യഥാർത്ഥ ജീവിതത്തിൽ കൂടി ഒന്ന് ചെയ്യാൻ ഇവർക്ക് താൽപര്യം തോന്നും. ആശുപത്രിയിലെ ഡോക്ടർമാർ ആദ്യം ഒന്നു ചെയ്യും. അത് കഴിയുമ്പോഴാ വെളിയിൽ ആളിനെ തപ്പി ഇവളുമാരെ ഇറങ്ങുന്നത്.
ഇതാവുമ്പോൾ ഇഷ്ടം പോലെ പൈസയും കിട്ടും കാര്യവും നടക്കും ഇവളുമാരെല്ലാം പിഴയാ സാറേ…ഞാൻ ഇങ്ങനെ എത്ര എണ്ണത്തിനെ കാണുന്നത് ആണ് ഒരു ദിവസം
നേഴ്സിങ് മാത്രമല്ല കേട്ടോ എൻജിനീയറിങ്ങിനെ പഠിക്കുന്ന പിള്ളേരും ഐ ടി ഫിൽഡിൽ ജോലി ചെയ്യുന്നവർ വരെ ഇങ്ങനെ നടക്കുന്നുണ്ട്. ഇവിടെ ഒരു പാർട്ട് ടൈം ജോലിയായിട്ടാണ് പലരും ഇത് കാണുന്നത്. കുറച്ചുസമയം ഒന്ന് കണ്ണടച്ചാൽ ഇഷ്ടംപോലെ പൈസ കിട്ടും..! ഈ ബാംഗ്ലൂര് വരുന്ന കിളവന്മാർക്ക് കൂടുതലും കൊച്ചു പെമ്പിള്ളേരെ ആണ് നോട്ടം അതിനു വേണ്ടി ഇവിടെ പ്രത്യേകമായിട്ട് ഒരു ഏജൻസി തന്നെയുണ്ട് ഈ പെമ്പിള്ളേരെ എത്തിച്ചു കൊടുക്കുന്നത് അവരാണ്
അവർക്കും ഇതിനകത്ത് ഒരു പങ്കുണ്ടെന്ന് കൂട്ടിക്കോ, അതിൽ ഒരു പങ്ക് ഇവർക്ക് കിട്ടും പിന്നെ പോകുന്നവർക്കും കുഴപ്പമില്ല. വാങ്ങുന്നവർക്കും പ്രശ്നമില്ല ചോദിക്കാനും ആരുമില്ലല്ലോ ബാംഗ്ലൂര് പോലും ഒരു നഗരത്തിൽ ഇതൊക്കെ സ്വാഭാവികം ആയിട്ട് സംഭവിക്കുന്നത് ആയതുകൊണ്ട് അതിനകത്ത് ആർക്കും ഒന്നും പറയാനില്ല..
ഇനി ഇവളുമാരൊക്കെ ഇപ്പോൾ സാറിനെ തന്നെ കണ്ടെന്ന് പറഞ്ഞാൽ മൈൻഡ് ചെയ്തു പോലുമില്ല അറിയാവുന്ന ആൾക്കാരെ കണ്ടാൽ അറിയാത്ത പോലെ അങ്ങ് ഇരുന്നുകളയും പിന്നെ പ്രശ്നമില്ലല്ലോ
അയാൾ അത്രയും പറഞ്ഞപ്പോൾ രാധികയുടെയും രാജീവിന്റെയും മുഖം മങ്ങിയിരുന്നു.. ഒരു നിമിഷം നിസ്സഹായനായി തങ്ങളുടെ വീട്ടിൽ സഹായങ്ങൾക്ക് വരുന്ന രാഘവനെയാണ് അയാൾ ഓർമ്മിച്ചത്. ഒരിക്കൽ മകളുടെ പഠന ചെലവിന് വേണ്ടിയും അങ്ങനെ സഹായത്തിന് അയാൾ വന്നിട്ടുണ്ടായിരുന്നു മകളെ ബാംഗ്ലൂരിൽ പഠിക്കാൻ വേണ്ടി അയച്ചതാണ് എന്നും സഹായത്തിന് എന്തെങ്കിലും നൽകണമെന്ന് അയാൾ പറഞ്ഞപ്പോൾ 25000 രൂപയായിരുന്നു താൻ കൊടുത്തത്. ഒരു കുട്ടിയുടെ ജീവിതം രക്ഷപ്പെടുന്ന കാര്യമല്ലേ എന്നാണ് അപ്പോൾ ചിന്തിച്ചിരുന്നത്.
ഒരുപക്ഷേ സാധുവായ മനുഷ്യന് മാസാമാസം ആ പെൺകുട്ടിക്ക് ചിലവിനുള്ള പൈസ പോലും അയച്ചു കൊടുക്കാൻ സാധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് ഈ ഒരു ജോലി തിരഞ്ഞെടുത്തിട്ട് ഉണ്ടാവുക ആകും. ഒരിക്കൽ ഹോസ്റ്റലിൽ നിന്നും മകളെ ഇറക്കി വിടുമെന്ന് അവൾ വിളിച്ചു പറഞ്ഞു എന്ന് തന്നോട് പറഞ്ഞത് ഓർമിക്കുന്നു അന്നും താനാണ് പതിനായിരം രൂപ അയാൾക്ക് കൊടുത്ത് സഹായിച്ചത്.
അതുകൊണ്ട് ഒന്നും ആവില്ല എന്ന് അറിയാമായിരുന്നു എങ്കിലും അതിൽ കുറച്ച് അയാൾ ഉണ്ടാക്കിയാൽ മതിയല്ലോ എന്ന് കരുതിയാണ് അന്ന് ആ ഒരു പണം അയാൾക്ക് കൊടുത്തത്. അതുപോലെയുള്ള അവസ്ഥയിൽ ആയിരിക്കും ചിലപ്പോൾ അവൾ ചിലപ്പോൾ ഈ ജോലിക്ക് ഇറങ്ങിയത് എന്ന് തോന്നിയിരുന്നു. ഒരിക്കലും നമുക്ക് ആരെയും വിധിക്കാനോ അവരുടെ സാഹചര്യം അറിയാതെ അവർ ചെയ്യുന്നത് മോശമാണെന്ന് പറയാനും ഉള്ള അധികാരം ഇല്ല. ഈ പെൺകുട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് എന്ന് ആ നിമിഷം രാജീവൻ ഓർത്തു..
ചെറു ചിരിയോടെ പ്രായമായ ആ മനുഷ്യന്റെ തോളിൽ കയ്യിട്ടു കൊണ്ട് അയാളുടെ കരകവലയങ്ങളിൽ ചേർന്നു പോകുന്ന പെൺകുട്ടിയെ കണ്ടപ്പോൾ രാജീവന് വല്ലാത്ത വേദനയാണ് തോന്നിയത്.
ഭക്ഷണം കഴിച്ചതിനു ശേഷം അവർ നേരെ മുറിയിലേക്ക് പോയി അനുവിന്റെ മുഖം അയാളെ വല്ലാതെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിരുന്നു. എത്ര പെൺകുട്ടികളായിരിക്കും ഇങ്ങനെ ജീവിതത്തിൽ നിസ്സഹായതയോടെ ഇത്തരം ജോലികൾ തിരഞ്ഞെടുക്കേണ്ടി വരുന്നുണ്ടാവുക. തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ചില ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നുണ്ടായിരുന്നു.
ലതിക പലതവണ എന്താണെന്ന് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് രാജീവ് ബാൽക്കണിയിലേക്ക് പോയി നിന്നു. ലതിക ക്ഷീണം ഉള്ളതുകൊണ്ട് തന്നെ മുറിയിൽ ഉറങ്ങുകയായിരുന്നു.
ആ സമയത്ത് കണ്ടിരുന്നു ഒരു റൂമിൽ നിന്നും ഇറങ്ങിവരുന്ന അനുവിനെ. അവൾ നന്നായി ക്ഷീണിച്ചിട്ടുണ്ട് തൊട്ടു പുറകെ തന്നെ കുറച്ചു മുൻപ് കണ്ട വൃദ്ധനായ ആ വ്യക്തി ഒരു ഷോട്ട്സ് മാത്രം ഇട്ടുകൊണ്ട് വാതിലോളം ഇറങ്ങിവന്നു. പോകാൻ തുടങ്ങിയവളെ അയാൾ അവളുടെ ഇ,ടുപ്പിൽ പിടിച്ച് തന്നോട് ചേർത്തുനിർത്തുകയും പബ്ലിക്കായി തന്നെ അവളുടെ അ,ധരങ്ങൾ നു,കരുകയും ചെയ്യുന്നത് കണ്ടപ്പോൾ രാജീവന് അറപ്പാണ് തോന്നിയത്.
അയാളുടെ മകളുടെ പ്രായം പോലും ഉണ്ടാവില്ല ആ പെൺകുട്ടിക്ക്. എന്നിട്ടും അവളിൽ കാ,മം കാണാൻ അയാൾക്ക് എങ്ങനെ തോന്നുന്നു എന്നാണ് ആ നിമിഷം രാജീവൻ ചിന്തിച്ചത്. അത് അനുതന്നെയാണെന്ന് അതോടെ രാജീവന് ഉറപ്പായിരുന്നു. അവൾ തന്നെ കാണണ്ട എന്ന് കരുതി രാജീവൻ അല്പം മാറി നിന്നു . കയ്യിൽ തുക എണ്ണി തിട്ടപ്പെടുത്തി കണ്ണുനീർ തുടച്ച് അവൾ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ രാജീവന്റെ ഹൃദയം നുറുങ്ങിയിരുന്നു.
