പ്രണയത്തിന്റെ പിന്നാമ്പുറം
എഴുത്ത്:-ശിഹാബ്
ഇരുണ്ട കാർമേഘം നീലാകാശത്തെ പാടെ മറച്ചു അന്തരീക്ഷത്തിൽ മെല്ലെ ഇരുൾ പടർന്നു .
ഷീജ മെല്ല നടന്നു കയ്യിൽ കരുതിയ കുട അവൾ പതിയെ നിവർത്തി . അച്ഛന്റെ മരുന്ന് തീർന്നു എന്ന് ‘അമ്മ പറഞ്ഞത് അവൾക്ക് അപ്പോഴാണ് ഓർമവന്നത് റോഡ് ക്രോസ്സ് ചെയ്തു വേണം മെഡിക്കൽ ഷോപ്പിൽ പോവാൻ അവൾ പതിയെ റോഡ് ക്രോസ്സ് ചെയ്യവേ എതിരെ വന്ന ഒരു കാർ അവളുടെ കാലിൽ കയറിയതും ഒരുമിച്ചായിരുന്നു .
കാർ ഒന്ന് സ്ലോ ചെയ്തു പിന്നെ സ്പീഡിൽ പാഞ്ഞു പോയി .
അപ്പോഴേക്കും എവിടെന്നോ കുറെ പേര് ഓടിവന്നു . അവളെ ഒരു ഓട്ടോയിൽ കയറ്റി നേരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി . മഴ ശക്തമായി പെയ്യുണ്ടായിരുന്നു .
അവർ നേരെ ചെന്നത് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് ആയിരുന്നു പക്ഷെ അവിടെ അസ്ഥിരോഗ വിപാകം ഡോക്ടർ ഇല്ലായിരുന്നു .
പിന്നെ തൊട്ടടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി പോകുന്ന വഴിയിൽ അവൾ അമ്മക്ക് വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു ‘അമ്മ വേഗം തന്നെ പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തി.
കാര്യങ്ങൾ ഒക്കെ വേഗം കഴിഞ്ഞു അതുവരെ അവളുടെ കൂടെ വന്ന ആളുകൾ ഒക്കെ പോയി.
വണ്ടി നമ്പർ കിട്ടാത്തത് കൊണ്ട് ആളെ കണ്ടെത്താൻ കഴിയില്ല എന്നായിരുന്നു അവരുടെ നിലപാട് .
പിന്നെ ശക്ഷതമായ മഴയും സിസിടീവി യിൽ ഒന്നും കൃത്യമായ വിവരങ്ങൾ കിട്ടുകയില്ല .
ഒരു സിസ്റ്റർ വന്നു പറഞ്ഞു ഈ ബില്ലുകൾ അടക്കണം ..
” ദൈവമേ ഒരു കാൽ പ്ലാസ്റ്റർ ചെയ്തതിനു എട്ടായിരത്തി അഞ്ഞൂറ് രൂപ ബില്ലോ !?.. കയ്യിൽ ആകെ ഉള്ളത് രണ്ടായിരം രൂപയും എന്ത് ചെയ്യും ഈ രാത്രി സമയം ആരോട് പൈസ ചോദിക്കാൻ”
വന്ന സിസ്റ്ററോട് അവർ ചോദിച്ചു
“ഇപ്പൊ കയ്യിൽ രണ്ടായിരം രൂപയൊള്ളു ബാക്കി നാളെ അടച്ചാൽ മതിയോ ? ”
” നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും പക്ഷെ ഇവിടെ അതൊന്നും പറ്റില്ല ഇത് പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലേ ഇവിടെത്തെ റൂൾ മൊത്തം ക്യാഷ് അടക്കണം എന്നാണ്. അല്ലാതെ വേറെ വഴി ഒന്നും ഇല്ല .
ഏതായാലും നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് പി ർ ഓ യോട് ചോദിക്കട്ടെ “
അവൾ അമ്മയോട് പറഞ്ഞു
“ഇന്നൊരു നശിച്ച ദിവസ്സമാണ് . കഷ്ടകാലം നമ്മുടെ കൂടപ്പിറപ്പല്ലേ എന്താ ചെയ്യുക”
സിസ്റ്റർ അവരോട് അവന്നു പറഞ്ഞു .
” നിങ്ങൾ പൈസ ഒന്നും അടക്കേണ്ട വീട്ടിൽ പോവാൻ പറഞ്ഞു. പിന്നെ ഒരു ടാക്സി വണ്ടി പുറത്ത് നിൽപ്പുണ്ട് അതിൽ കയറി പോകാനാണ് പറഞ്ഞത് ”
അവർ രണ്ടു പേരും മുഖത്തോട് മുഖം നോക്കി എന്നാലും ആരായിരിക്കും ഇങ്ങനെ സഹായിച്ചത് എന്നോർത്ത് .. ആരായാലും അവർക്ക് ഒരുപാട് നന്ദി പറഞ്ഞു ..
വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു ..
”മോളെ മഴ വല്ലാതെ പെയ്തു അകത്ത് പലയിടത്തും വെള്ളം കെട്ടി നിൽക്കുന്നുണ്ട് ചില സ്ഥലങ്ങളിൽ ഓട് പൊട്ടിയതാണ് കാരണം .
മഴക്കാലം ആകുമ്പോഴേക്കും വീട് ഒന്ന് പണി കഴിപ്പിക്കണം എന്നുണ്ടായിരുന്നു പക്ഷെ പഞ്ചായത്തിന്ന് കിട്ടേണ്ട പൈസ സമയത് കിട്ടിയില്ലെല്ലോ എന്താ ഇപ്പൊ ചെയ്യാ ”
” പൈസ ഉടനെ കിട്ടും അച്ഛാ .. ഞാൻ ഇന്നലെ അവിടെ പോയിരുന്നു അപ്പൊ അവരങ്ങനെയാ പറഞ്ഞത് .. മഴക്കാലം തുടങ്ങീട്ടൊന്നും ഇല്ലച്ഛാ ഇനിയും സമയം ഉണ്ട്”
” കാലിന് നല്ല വേദനയുണ്ടോ മോളെ ? “
” ഇത് വരെ ഇല്ലായിരുന്നു ഇപ്പൊ നല്ല വേദന ഉണ്ട് .. “
” എന്നാലും ഏതവനാ എന്റെ കുട്ടിയെ ഈ പരുവമാക്കിയത് .. ? “
” അച്ഛാ അയാളെ പറഞ്ഞിട്ട് കാര്യമില്ല ദൂരെ നിന്നും വന്ന വണ്ടി ഞാൻ കണ്ടില്ല മഴക്ക് മുബ് നല്ല ഇരുട്ടും ഉണ്ടായിരുന്നു “
“എന്ന വാ നമ്മുക്ക് കഞ്ഞി കുടിച്ചു കിടക്കാം”
‘അമ്മ ശ്രീദേവി മൂന്ന് പാത്രത്തിൽ കഞ്ഞി പകർന്നു.
” മോളെ തോരൻ ഒന്നും ഇല്ല ഈ പപ്പടം കൂട്ടി കുടിച്ചോ . എന്നാ ദൈവമേ ഞങ്ങളുടെ ഈ കഷ്ടപ്പാടുകൾ ഒന്ന് തീരുക”
” വെറുതെ ദൈവത്തെ ശപിക്കേണ്ട ‘അമ്മ ദൈവകോപ്പം കിട്ടും ”
അവർ അങ്ങനെ രാത്രി ഉറങ്ങാൻ കിടന്നു ..
ഷീജയുടെ ഓർമ്മകൾ പഴകാലത്തേക്ക് ഓടി മറഞ്ഞു എത്ര സുന്ദരമായിരുന്നു അവളുടെ ജീവിതവും അച്ഛൻ കൂലിപ്പണിക്ക് പോയിട്ടാണെങ്കിലും ജീവിതം നല്ലരീതിയിൽ ആയിരുന്നു വീട് നല്ല വൃത്തിയിൽ വേണമായിരുന്നു അച്ഛന്. ഓടിന്റെ വീടാണെങ്കിലും എല്ലാം ഭംഗിയിലും വൃത്തിയിലും ആയിരുന്നു . ചോറിന്റെ കൂടെ മീനും രണ്ട് മൂന്ന് കറികളും വേണം ഒരു സദ്യ തന്നെ ആയിരിക്കും മിക്ക ദിവസ്സവും വീട്ടിൽ ആ അച്ഛൻ ഇപ്പൊ കഞ്ഞി മാത്രം കുടിച്ചു ജീവിക്കുന്നു . ജോലി സ്ഥലത്ത് നിന്നും ഒരു ദിവസ്സം വീണു അന്ന് തുടങ്ങിയതാ ഈ കഷ്ടപ്പാടുകൾ ഒന്ന് തീരുമ്പോൾ ഒന്ന് ഓരോ ബുദ്ധിമുട്ടുകൾ വരും ഇപ്പൊ അവളുടെ കാലും .. അച്ഛൻ കിടപ്പിലായ അന്ന് മുതൽ പലജോലികളും ചെയ്തു തുണിക്കടയിലും വനിതാ ഹോട്ടലിലും അവസാനം ചെന്ന് പെട്ടത് ഒരു ടോയ്‌സ് ന്റെ ഷോപ്പിൽ പാക്കിങ് ജോലിയിലും. ദിവസ്സവും മുന്നൂറ് രൂപ വെച്ച് കിട്ടുമായിരുന്നു മാസം ഒരു ഏഴായിരം രൂപ ഒക്കെ ഒക്കുമായിരുന്നു . ഇനി ഇപ്പൊ അതും ഉണ്ടാവില്ല ഒരു മാസം ഈ കാലും പിടിച്ച് നിൽക്കണം . അമ്മയ്ക്കും ഒന്നിനും വയ്യ ഒരു ചെറിയ ജോലി എങ്കിലും അമ്മക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ ഒരു ചെറിയ ആശ്വാസം ഒക്കെ ആയിരുന്നു ഇനി ഒന്നും ഓർക്കാൻ വയ്യ .. അവൾ ഫോണിൽ നോക്കി മെസ്സേജ് ഒന്നും വന്നിട്ടില്ല .. അവൾ ഒരു നമ്പർ ഡയൽ ചെയ്തു പക്ഷെ അങ്ങേ തലക്കൽ ഫോൺ എടുത്തില്ല .. ഫോണിൽ സൂക്ഷിച്ച ഒരു ഫോട്ടോയിൽ നോക്കി കുറെ നേരം നിന്ന് മേല്ലേ അവളിൽ ഒരു കള്ളചിരി വിടർന്നു . കെട്ടിയ കാലിൽ നോക്കി ഒരു നീരസത്തോടെ തിരിഞ്ഞു കിടന്നു . പതിയെ നിദ്ര അവളെ തഴുകി തോലോടി..
രാവിലെ ‘അമ്മ യുടെ വിളികേട്ടാണ് അവൾ ഉണർന്നത് ..
” എടീ ഷീജേ നിന്നെ അന്വേഷിച് ഒരാൾ വന്നിട്ടുണ്ട് ഒന്ന് പുറത്തേക്ക് വായോ “
ആരാ ഇപ്പോ വെളിപ്പിന് .. ഞാൻ ഒരു മാസം വരില്ല എന്നും പറഞ് മുതലാളിക്ക് വിളിച്ചിരിന്നതാണെല്ലോ .. അയാൾ എന്തായാലും വീട്ടിലൊട്ടൊന്നും വരില്ല എന്നുറപ്പാണ് ഇനി ഇപ്പൊ ഇതാരാ .. അവൾ കാല് മെല്ലെ പൊന്തിച്ചു ചവിട്ടി ചുമരിൽ പിടിച്ചു പുറത്തെത്തി ..
‘ആരാ മനസ്സിലായില്ല ” അവൾ ചോദിച്ചു
” ഞാൻ വിനയൻ ഷീജ എന്നല്ലേ പേര് ? “
” അതെ . എന്നെ എങ്ങനെ അറിയാം ? “
” നിന്റെ കാൽ ഇത് പോലെ ആക്കി തന്നത് ഞാനാണ് ”
അവൾ ദേഷ്യം കൊണ്ട് അവനെ നോക്കി .. പിന്നെ പറഞ്ഞു ..
” എന്നെ ഈ കോലത്തിലാക്കിയപ്പോൾ സമാധാനം ആയില്ലേ ? ഞങ്ങൾ പാവപെട്ടവരാണ് ഇനിയും ഉപദ്രവിക്കാനാണോ ഇങ്ങോട്ട് എഴുന്നെള്ളിയത് ? ”
”മോളെ എന്താ ഇത് ഇങ്ങനെയാണോ വീട്ടിൽ വരുന്നവരോട് സംസാരിക്കുക”
അമ്മയുടെ സംസാരം അവളിലെ ദേഷ്യത്തെ ഒന്ന് പിടിച്ചു നിറുത്തി
” അതെ ഏട്ടാ ഈ വീട്ടിൽ ഞങൾ മൂന്ന് പേരാണ് ഉള്ളത് ഞാനും അമ്മയും പിന്നെ അച്ഛനും. അച്ഛൻ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് ഒരു ചെറിയ ജോലിയുണ്ട് അത് കൊണ്ടാണ് ഞങ്ങൾ ജീവിച്ചു പോരുന്നത് എല്ലാം ഒരു നിമിഷം കൊണ്ട് നിങ്ങൾ തകർത്തു .. വേറെ ഒരു നിവർത്തിയും ഇല്ലാത്തവരാണ് ഞങൾ . “
” സോറി എന്നോട് നിങ്ങൾക്കൊക്കെ ദേഷ്യമാണെന്ന് അറിയാം .പക്ഷെ ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല . പിന്നെ ഞാൻ അപ്പോ അവിടെ നിൽക്കാതെ പോയത് രണ്ട് കാരണം കൊണ്ടായിരുന്നു . ഒന്ന് എനിക്ക് സമയം ഇല്ലായിരുന്നു പിന്നെ ഞാൻ പുറത്ത് ഇറങ്ങിയാൽ അപ്പോ നാട്ടുകാർ എന്നെ ത, ല്ലും ല്ലും നമ്മുടെ നാട് അല്ലേ.
പിന്നെ ഞാൻ എന്റെ ഓഫീസിൽ ഒരു ക്ലെയിന്റ് മീറ്റിങ് ഉണ്ടായിരുന്നു അത് നഷ്ടപ്പെട്ടാൽ പിന്നെ എനിക്ക് വേറെ എന്തെങ്കിലും ജോലിക്ക് പോവുന്നതാകും നല്ലത് ഒരു അമേരിക്കൻ കമ്പനിയുമായുള്ള കോൺട്രാക്ട് ആയിരുന്നു .
പിന്നെ ഇരുട്ടും വീണ് തുടങ്ങീരുന്നു എന്റെ കാറിന്റെ ലൈറ്റ് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല എല്ലാം കൂടി ഒരുമിച്ചായിരുന്നു അതാണ് ഇന്നലെ സംഭവിച്ചത് ”
” നിങ്ങളൊക്കെ വലിയ ആളുകളാകും ഞങ്ങൾ പാവങ്ങളാണ് ഞങ്ങുടെ വീട് തന്നെ കണ്ടില്ലേ ? സർക്കാരിന് പോലും ഞങ്ങളെ വേണ്ട . ഒന്ന് റിപ്പയർ ചെയ്യാൻ എഴുതി കൊടുത്തിട്ട് കൊല്ലം ഒന്നായി .. ”
” എല്ലാം നമുക്ക് ശെരിയാക്കാം എന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇന്നലത്തെ ആ കോണ്ട്രാക്റ്റ് കിട്ടിയതോടെ തീർന്നു ഒരു നല്ല തുകയും അഡ്വാൻസ് കിട്ടി . ഞാൻ നിങ്ങളുടെ ഹോസ്പിറ്റൽ ബില്ല് ഒക്കെ ഇന്നലെ സെറ്റ് ചെയ്തിരുന്നു പിന്നെ ഇപ്പോ ഇതാണ് എന്റെ കയ്യിലുള്ള ക്യാഷ് ഇത് ഒരു ഇരുപതിനായിരം ഒക്കെ കാണും ബാക്കി പൈസ ഞാൻ ഇടയ്ക്കു വരുമ്പോൾ തരാം .
പിന്നെ എന്റെ പഴയ വീട് അടുത്ത ടൗണിൽ ഉണ്ട് നിങ്ങൾക്ക് വേണമെങ്കിൽ അങ്ങോട്ട് മാറാം . അപ്പോഴേക്കും ഞാൻ ഈ വീട് ശെരിയാക്കാനുള്ള ഏർപ്പാട് ചെയ്യാം .. “
” അതൊന്നും വേണ്ട ഈ പണം കിട്ടിയത് തന്നെ വല്ല്യ ഉപകാരമായി .”
” അയ്യോ അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾ എന്തായാലും അങ്ങോട്ട് താമസം മാറിക്കോളു ഇവിടുന്ന് എന്തൊക്കെ എടുക്കണം എന്ന് നോക്കി വെച്ചോളൂ ഞാൻ എന്റെ വീട്ടിലെ രണ്ട് പണിക്കാരെ ഇങ്ങോട്ട് വിടാം കൂടെ ഒരു വണ്ടിയും വിടാം . ഡ്രെസ്സും മറ്റ് അത്യാവശ്യ സാധനങ്ങളും മാത്രം എടുത്താൽ മതി അവിടെ വേറെ എല്ലാ സൗകര്യങ്ങളും ഉണ്ട് .. ”
” അതൊക്കെ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആവൂലെ ? “
” എന്ത് ബുദ്ധിമുട്ട് ആരും ഉപയോഗിക്കാൻ ഇല്ലാതെ വെറുതെ കിടക്കുന്ന ഒരു വീട് . അത് ആവശ്യക്കാർക്ക് ഉപകാരപ്പെടുമ്പോഴല്ലേ പ്രയോജനം ഒള്ളു .
ആ വീട് ഇന്നലെ എന്റെ രണ്ട് പണിക്കാരെ കൊണ്ട് ക്ലീൻ ചെയ്യിച്ചിരുന്നു ഞാൻ ചിലപ്പോഴൊക്കെ അവിടെ പോയിരിക്കാറുണ്ട് എനിക്ക് കഥകൾ ഒക്കെ എഴുതുന്ന ഒരു ശീലം കൂടി ഉണ്ട് ചിലതൊക്കെ ഞാൻ ഒരു നോവൽ ആക്കി ഇറകീട്ടുണ്ട് ”
” വിനയചന്ദ്രൻ പൂംകാട്ടിൽ എന്നത് നിങ്ങളാണോ ? ” അവൾ ആശ്ച്ചര്യത്തോടെ ചോദിച്ചു
” അതെ ഞാൻ തന്നെ എന്റെ പേര് ഞാൻ എവിടെയും പറയാറില്ല എന്നെ കൂടുതൽ പേർക്കൊന്നും അറിയില്ല ഈ അടുത്ത കാലത്ത് ഞാൻ ഒരു വാരികയിൽ ഒരു നോവൽ എഴുതി അതിൽ പിന്നെ ആളുകളൊക്കെ അറിയപ്പെടാൻ തുടങ്ങി പക്ഷെ പദവിയും പ്രശസ്തിയും ഒന്നും എനിക്കിഷ്ടമല്ല അത് പോലെ ആളുകളുടെ പുകഴ്ത്തലും ഇഷ്ടമല്ല ”
” സാറേ ഞാൻ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു സോറി .. ”
” ഓ അതിന്റെ ആവശ്യം ഒന്നും ഇല്ല ഞാൻ ഒരു സാധാരണക്കാരൻ അല്ലേ . നിങ്ങൾ പറഞ്ഞതതൊക്കെ ഞാൻ കേൾക്കാൻ ബാധ്യസ്ഥനുമാണ് . കാരണം ഞാൻ വണ്ടി അശ്രദ്ധമായി ഓടിച്ചത് കൊണ്ടാണല്ലോ നിങ്ങൾക്ക് ഈ ഗതി വന്നത് ”
” എന്നാലും ഞാൻ ..”
” വേണ്ടേ ഷീജേ ഇനി അതിനെ കുറിച്ച് ഒന്നും സംസാരികേണ്ട വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല എന്നല്ലേ . അപ്പോ ഞാൻ ഇറങ്ങുകയാണ് ഞാൻ വണ്ടി ഇങ്ങോട്ട് അയക്കാം അപ്പോഴേക്കും നിങ്ങൾ റെഡി ആയിരുന്നോള്ളൂ ട്ടോ .”
” മോനെ അതൊന്നും വേണ്ട ഞങ്ങൾ ഈ വീട്ടിൽ തന്നെ .. ”
” വേണ്ടമ്മേ മഴ വീണ്ടും വരുന്നുണ്ട് ഇനി ഒരാഴ്ച്ച ശക്തമായ മഴയാണ് ഈ മഴ താങ്ങാനുള്ള കപ്പാസിറ്റി ചിലപ്പോൾ ഈ വീടിന് ഉണ്ടാവില്ല അപ്പോ ശെരി വണ്ടി ഇപ്പോ വരും ”
അയാൾ അതും പറഞ്ഞു വേഗം തെന്റെ ബൈക്കും എടുത്ത് പോയി ..
അച്ഛൻ ചോദിച്ചു
”മോളെ ആരാ വന്നത് ഞാൻ ഒന്ന് മയങ്ങി പോയി .”
” അച്ഛാ അയാളുടെ വണ്ടി യാണ് എന്റെ കാലിൽ കയറിയത് .. ഇപ്പൊ വന്നത് നമ്മളെ സഹായിക്കാനാണ് . അയാളുടെ കയ്യിൽ ഉള്ള പൈസ ഒക്കെ തന്നു . പിന്നെ നമ്മോട് അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്ത് ഈ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞു . അദ്ദേഹം ഈ വീട് ശെരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് .. ഇപ്പൊ തൽകാലം അദ്ദേഹത്തിന്റെ ഒരു പഴയ വീട് ഉണ്ട് അങ്ങോട്ട് മാറാൻ പറഞ്ഞു .. ”
” ഗുരുവായൂരപ്പാ ഞാൻ ഈ കേട്ടത് ഒക്കെ സത്യമാണോ ? എല്ലാം ദേവീയുടേ കടാക്ഷം ”
‘അമ്മ ശ്രീദേവി യുടെ മുഖത്തും സന്തോഷത്തിന്റെ നിഴൽ പതിഞ്ഞിരുന്നു .. അവർ വേഗം തന്നെ വേണ്ട സാധനങ്ങൾ എടുത്തു അപ്പോഴേക്കും വണ്ടി വന്നു. എല്ലാം അതിൽ കയറ്റി .
വണ്ടി ഒരു നല്ല ടെറസ്സിന്റെ വീടിന്റെ മുന്നിലെത്തി അവിടെ അയാൾ ഉണ്ടായിരുന്നു സാധനങ്ങൾ ഇറക്കാനും എല്ലാം ശെരിക്ക് അടുക്കി വെക്കാനും എല്ലാം അയാളും അവരുടെ കൂടെ നിന്നു എല്ലാം പെട്ടന്ന് തന്നെ ശെരിയാക്കി ..
അച്ഛനെ നല്ല ഒരു റൂമിൽ തന്നെ കിടത്തി അച്ഛന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ ജല രേഖകൾ തളം കെട്ടി നിന്നിരുന്നു .
‘അമ്മ ശ്രീദേവി അടുക്കളയിൽ ചെന്നു , അവിടെ എല്ലാം ഉണ്ടായിരുന്നു അവരുടെ നയനകളും നിറഞ്ഞിരുന്നു .. എവിടെയോ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ പോലെ അവരുടെ മുഖം വിടർന്നു . പിന്നെ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി ..
ഷീജ ഒരു റൂമിൽ കള്ളച്ചിരിയോടെ ഇരിക്കുന്നത് അയാൾ കണ്ടു ..പിന്നെ പതിയെ ചോദിച്ചു
”എങ്ങനെയുണ്ട് മോളെ വേദനക്ക് കുറവുണ്ടോ ?”
” ഇയാളുടെ ഒരു ഐഡിയ എന്റെ കാല് നല്ല വേദനയുണ്ട് ട്ടോ ..”
” അത് മോളെ നീയല്ലേ പറഞ്ഞത് അമ്മയും അച്ഛനും ഒക്കെ നല്ല ദൈവ വിശ്വാസം ഉള്ള കൂട്ടത്തിലാണ് അവർക്ക് പ്രണയവിവാഹം ഒന്നും ഇഷ്ടമല്ല അതുകൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് . എന്നിട്ട് അവരുടെ അവരുടെ മുന്നിൽ ഒരിക്കലും മറക്കാനാവാത്ത ഒരാളായി നിൽക്കണം എന്നിട്ട് പതിയെ കല്യാണ കാര്യം പറയണം .. അപ്പോ പിന്നെ അവർക്ക് സമ്മതിക്കാതെ പറ്റില്ല എന്ന അവസ്ഥ വരണം എന്ന് . ഇപ്പോ കുറ്റം എനിക്കായി .. എന്തായിരുന്നു നേരത്തെയുള്ള പെർഫോമെന്റ്സ് . ഞാൻ ഒരു എഴുത്തുകാരനുമായി . ഇനിയും കാത്തിരിക്കാൻ വയ്യ മോളെ . കാലങ്ങളായി കൂട്ടി വെച്ച ഒരു മോഹമായിരുന്നു അച്ഛനും അമ്മയും ഭാര്യയും ഒക്കെ ആയിട്ടുള്ള ഒരു ജീവിതം . എന്റെ അച്ഛനോ അമ്മക്കോ എന്റെ ആഗ്രഹം സാധിച്ച് തരാൻ കഴിയില്ല എന്ന് നിനക്കറിയാമെല്ലോ . അനാഥകുട്ടികൾക്കിടയിൽ വളർന്ന എനിക്ക് എന്ത് ‘അമ്മ യും അച്ഛനും . ഇന്നലെ എന്റെ ഒരാഗ്രഹം സഫലമായി ഞാൻ പറഞ്ഞ പോലെ എനിക്ക് അമേരിക്കൻ കമ്പനിയുമായുള്ള കോൺട്രാക്റ്റ് കിട്ടി .ഇനി ഈ ഒരു ആഗ്രഹം കൂടി സാധിക്കാനൊള്ളു ”
അയാളുടെ കണ്ണുകളിൽ നിന്നും ജലരേക്കാൾ ചാലിട്ടൊഴുകി ..
” ഈ കരയുന്ന മുഖം എനിക്കിഷ്ടമല്ല ട്ടോ എല്ലാം ഞാൻ പതിയെ പറയാം അപ്പോ ഈ ആഗ്രഹവും വൈകാതെ സാധിക്കും ട്ടോ ”
അവരുടെ ചെറിയ വലിയ തമാശകൾക്ക് ഒരു പാട് കാലത്തെ പ്രണയം പറയാനുണ്ടായിരുന്നു…
