അപ്പുറത്ത് ഉള്ളത് ഒരു ചേട്ടനാണ് അതാണ് ഇപ്പൊ ഒരു പ്രോബ്ലം ആയി തോന്നുന്നത് മുഖം കണ്ടിട്ട് ആളൊരു പാവമാണെന്ന് തോന്നുന്നു . ആളും ഉറങ്ങുകയാണ് അയാൾ എങ്ങനെയുള്ളവനാണെന്ന്…..

അനുരാഗിണി

എഴുത്ത്:-ശിഹാബ്

പ്രീതക്ക് സർക്കാർ ആശുപത്രിയോട് അത്ര താല്പര്യം ഇല്ല അവിടെ ഒരു വൃത്തിയും മെനയും ഉണ്ടാവില്ല പിന്നെ മരുന്ന് ആണെങ്കിൽ ചിലതൊക്കെ പുറത്ത് നിന്നും വാങ്ങേണ്ടിവരും , പിന്നെ ശുചിമുറിയുടെ കാര്യം ഓർക്കാനേ വയ്യ , ആരെങ്കിലും കാണാൻ വന്നാൽ അതിനും പറ്റില്ല , ഇതൊക്കെ അച്ഛൻ സുഖമില്ലാതെ കിടന്നപ്പോൾ ഉണ്ടായ അനുപവങ്ങളായിരുന്നു പാവം ഇപ്പോ അച്ഛൻ ഓർമ്മയായിട്ട് ആറ് വർഷമായിരിക്കുന്നു . അതിന് ശേഷം പിന്നെ സർക്കാർ ആശുപത്രികളോട് ഒരു വല്ലാത്ത മടുപ്പായിരുന്നു അത് കാരണം പിന്നെ അതുവഴി പോയിട്ടുമില്ല . അച്ഛന്റെ കാലശേഷം പിന്നെ കാര്യമായ വയ്യായിക അവൾക്കോ അമ്മക്കോ വന്നില്ല അതാണ് പ്രധാന കാരണം . ഇന്ന് ഇപ്പോ അവൾക്ക് പോകാതെ നിവർത്തിയില്ല കാരണം അമ്മക്ക് രണ്ട് ദിവസ്സമായി നല്ല പനിയും ഛർദിയും ഉണ്ട് അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചപ്പോൾ പറഞ്ഞത് വൈറൽ പനിയാണ് മാറിയില്ലെങ്കിൽ നാല് നേരം ഇൻജെക്ഷൻ എടുക്കണം എന്നാലേ ഭേദമാകൂ എന്നാ.

ഇപ്പോ കയ്യിലെ പൈസ അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് സർക്കാർ ആശുപതിയിലേക്ക് വണ്ടി കയറിയത് നാട്ടിൽ കാണിക്കുന്ന ഡോക്ടർ ഇവിടെ ആയത്കൊണ്ട് തന്നെ അദ്ദേഹം വേഗം അഡ്മിറ്റാക്കി ഇഞ്ചക്ഷനും ട്രിപ്പും ഒക്കെ കൊടുത്തു എല്ലാം പെട്ടെന്ന് തന്നെ നടന്നു .

അപ്പോഴാണ് അവൾ ഒന്നും ചുറ്റും നോക്കിയത് ഇപ്പോ പണ്ടത്തെ പോലെ ഒന്നുമല്ല കാര്യങ്ങൾ എല്ലാം മാറീരിക്കുന്നു എല്ലായിടത്തും നല്ല വൃത്തിയും വെടിപ്പും വന്നിട്ടുണ്ട് ഇത് സർക്കാരാശുപത്രി തന്നെ അല്ലേ അവളിൽ ഒരു വിചിന്തനം ഉണ്ടായി.

എല്ലാ സൗകര്യങ്ങളും ഉണ്ട് അവൾക്ക് അത് വല്ലാത്ത ഒരു ആശ്വാസമായി കയ്യിലെ പൈസക്ക് വലിയ കേടുപാടുകൾ ഒന്നും കൂടാതെ നല്ല ചികിത്സയും കിട്ടി ഏതായാലും ഒരു നാല് ദിവസ്സം ഇവിടെ കിടക്കേണ്ടി വരും അല്ലാതെ എന്ത് ചെയ്യാൻ .

അവൾ അമ്മയെ ഒന്ന് നോക്കി പാവം ഉറങ്ങുകയാണ് ഉറങ്ങട്ടെ ഇപ്പോ ചെറിയ ഒരു ആശ്വാസം ഉണ്ടാകും അതായിരിക്കും ഉറങ്ങുന്നത് .

വാർഡിൽ ഒരുപാട് പേരൊന്നും ഇല്ല പത്ത് പേർക്ക് കിടക്കാവുന്ന വാർഡിൽ ആകെ അമ്മയെയും കൂട്ടി മൂന്ന് പേര് അതിലൊരാൾ ഇന്ന് ഡിസ്ചാർജ് ആവും എന്ന് പറയുന്നത് കേട്ടു അപ്പോ ഇനി രണ്ട് പേര് മാത്രം അതും ഒരു ആശ്വാസമായി.

രാത്രി അമ്മയുടെ അടുത്തുള്ള ഈ ബെഡിൽ തന്നെ കിടക്കാം .

അപ്പുറത്ത് ഉള്ളത് ഒരു ചേട്ടനാണ് അതാണ് ഇപ്പൊ ഒരു പ്രോബ്ലം ആയി തോന്നുന്നത് മുഖം കണ്ടിട്ട് ആളൊരു പാവമാണെന്ന് തോന്നുന്നു . ആളും ഉറങ്ങുകയാണ് അയാൾ എങ്ങനെയുള്ളവനാണെന്ന് അറിയില്ലല്ലോ ഇനി വല്ല ഉപദ്രവകാരനാണെങ്കിൽ ഉറക്കമില്ലാത്ത രാവുകളായിരിക്കുമെല്ലോ ഇനിയുള്ള ദിവസങ്ങൾ . അവളിൽ ഒരു പേടി ഉടെലെടുത്തു .

അപ്പോഴാണ് രണ്ട് സിസ്റ്റർമാര് വന്നു അയാളെ വിളിച്ചുണർത്തിയത് ഉറക്കച്ചടവോടെ അയാൾ പതിയെ എണീറ്റു സിസ്റ്റർമാർ വളരെ സന്തോഷ ത്തോടെ എന്തൊക്കെയോ ചോദിക്കുന്നു ചിരിച്ചുകൊണ്ട് അയാൾ എല്ലാവരോടും മറുപടി പറയുന്നുണ്ടായിരുന്നു.

ആളൊരു സൗമ്യ സ്വഭാവക്കാരനാണെന്ന് തോന്നുന്നു അവളിൽ തെല്ലൊരാശ്വാസമായി .

‘അമ്മ ഉണർന്ന് അവളോട് ചോദിച്ചു .

” മോളെ കഞ്ഞി ഇരിപ്പുണ്ടോ നല്ല വിശപ്പ് തോന്നുന്നു ”

” ഉണ്ടല്ലോ അമ്മെ ”

അവൾ ഒരു പാത്രത്തിൽ കുറച്ച് കഞ്ഞി എടുത്ത് അമ്മക്ക് കൊടുത്തു . സമയം വീണ്ടും കടന്ന് പോയി.

അമ്മ പതിയെ വീണ്ടും വീണ്ടും ചെറിയ മയക്കത്തിലായി

. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവൾ അമ്മയുടെ അടുത്തുള്ള ഒരു കട്ടിലിൽ ഇടം പിടിച്ചു കയ്യിൽ കരുതിയ ഒരു ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി .

പതിയെ അവൾ ഒന്ന് മയങ്ങി .

പെട്ടെന്ന് ഒരു വിളികേട്ടാണ് അവൾ ഉണർന്നത് .. പിറകിൽ അയാളായിരുന്നു ..

” എന്താ ? “

” ‘അമ്മ ഒന്ന് രണ്ട് പ്രാവശ്യം വിളിച്ചിരുന്നു ഇയാൾ കേട്ടില്ല അപ്പോ വിളിച്ചതാട്ടോ സോറി . അമ്മ വീണ്ടും ഉറങ്ങീട്ടുണ്ട് ഇനി ഉണർത്തേണ്ട ട്ടോ. ഇയാൾ നന്നായി ഉറങ്ങി അല്ലെ ? “

” ചെറുതായിട്ട് ”

” എന്താ ഇയാളെ പേര് ? “

” പ്രീത”

” ഞാൻ വിനോദ് . അമ്മക്ക് എന്താ പനിയാണോ .? ”

” അതെ പനിയും ഛർദിയും ഉണ്ട് ഇപ്പോ കുറവുണ്ട് നാല് ദിവസ്സത്തെ ഇൻജെക്ഷൻ ഉണ്ട്”

” എനിക്കും പനി തന്നെ ആയിരുന്നു കൂടെ ആരും ഇല്ലാത്തത് കൊണ്ട് വല്ലാതെ കൂടുന്നതിന് മുൻപ് ഇങ്ങോട്ട് വന്ന് അഡ്മിറ്റായി . ”

” അതെയോ ? “

” ഇയാൾ എന്തെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ ? ”

” ജോലി ഒന്നുമില്ല ”

” ഓഹ് അച്ഛനെ ഒന്നും കണ്ടില്ല ഇയാൾ മാത്രമേ കൂടെ പോന്നൊള്ളു ? ”

” ഞാനും അമ്മയും മാത്രമേ വീട്ടിലൊള്ളു പിന്നെ ബന്ധുക്കൾ പേരിൽ മാത്രമേ ഒള്ളു ”

” ഓ അപ്പോ ഇയാൾ ഭാഗ്യവതിയാണെല്ലോ “

” എന്താ ഇയാൾ കളിയാക്കിയതാണോ ? “

” ഏയ് അല്ലെന്നേ ! എനിക്ക് ആരും ഇല്ല . കൂട്ടാമോ കുടുംബമോ ഒന്നും ഒറ്റത്തടിയായി അങ്ങനെ ആർക്കും വേണ്ടാതെ അങ്ങനെ ജീവിക്കുന്നു ”

” അപ്പോ നിങ്ങളുടെ അച്ഛനും അമ്മയും ? “

” അവർ ആരാ എന്ന് പോലും എനിക്കറിയില്ല ജനിച്ചതും പഠിച്ചതും ഒക്കെ ഒരു അനാഥ മന്ദിരത്തിൽ ആയിരുന്നു ഡിഗ്രീ ക്ക് ആയപ്പോൾ ഞാൻ അവിടെന്ന് ഇറങ്ങി പിന്നെ പലജോലികളും ചെയ്തു പല നാടുകളിലും എത്തിപ്പെട്ടു . ”

” ഇപ്പോ നിങ്ങളുടെ വീട് എവിടെ ? “

” വീട് ഇപ്പോ ഇവിടെ അടുത്ത് തന്നെയാണ് വാടകക്ക് ആയിരുന്നു ഈ ഇടക്ക് അതിന്റെ ഉടമസ്ഥൻ മരിച്ചു പക്ഷെ ആ വീട് അയാൾ എന്റെ പേരിൽ എഴുതി വെച്ചിരുന്നു കൂടെ ഒരു എഴുത്തും ഉണ്ടായിരുന്നു ”

” എന്തായിരുന്നു എഴുത്തിൽ ? “

” അഞ്ചുവർഷമായി നിന്റെ അടുത്ത് നിന്നും വാടകായായി ഞാൻ വാങ്ങിയത് ഈ ചെറിയ വീടിന്റെ വിലയായിരുന്നു . ഇതായിരുന്നു എഴുത്തിൽ ആകെ ഈ ലോകത്ത് കൂടെ എന്നും ഉണ്ടായിരുന്നത് അദ്ദേഹമായിരുന്നു . ഇപ്പോ ആരും ഇല്ല ”

” എന്റെ ജീവിതവും ഏതാണ്ട് ഇതുപോലെ തന്നെ അച്ഛൻ ഉണ്ടായിരുന്ന കാലം നല്ലകാലമായിരുന്നു അച്ഛൻ പോയപ്പോൾ എല്ലാം പോയി . ഇപ്പോ ഞാനും അമ്മയും ഒള്ളു . ”

” അപ്പോ വീട്ടിലെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു ”

” അച്ഛൻ ടൗണിൽ ഒരു കെട്ടിടം എടുത്തിരുന്നു നല്ല കാലത്ത് ആയത് കൊണ്ട് അതിന്റെ ലോണും മറ്റും എല്ലാം തീർന്നിരുന്നു ഇപ്പോ ആ കെട്ടിടത്തിൽ ബാങ്കും വേറെ രണ്ട് ഓഫീസും കൂടി പ്രവർത്തിക്കുന്നുണ്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം തന്നെ ധാരാളമാണ് . പിന്നെ ഞാൻ കൂടുതലൊന്നും പഠിച്ചിട്ടില്ല . ”

” അതെന്താ പിന്നെ പഠിക്കാഞ്ഞത് ? “

” അത് പിന്നെ അച്ഛന്റെ മരണ ശേഷം അമ്മയെ തനിച്ചാക്കി എവിടെയും പോകാനും തോന്നിയില്ല അമ്മയുടെ കൂടെ അങ്ങനെ കൂടി . പിന്നെ അമ്മയ്ക്കും അതൊരു ആശ്വാസമായിരുന്നു”

” നിങ്ങൾക്ക് എന്താ ജോലി ”

” ജോലി ഒരു ബൈക്ക് വർക്ക് ഷോപ്പ് ഉണ്ട് . ബൈക്കുകൾ ചെറിയ വിലക്ക് എടുക്കും എന്നിട്ട് ഫുൾ കണ്ടീഷനാക്കി വിൽക്കും .. ”

” ‘അമ്മ വിളിക്കുന്നുണ്ട് ഞാൻ വരാട്ടോ “

അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്ത് കൊടുത്തു അപ്പോഴും അയാൾ അവളെ നോക്കി കൊണ്ടിരിക്കുക യായിരുന്നു . പെട്ടന്ന് അവൾ കണ്ടപ്പോൾ അയാൾ നോട്ടം ഒരു ചമ്മലോടെ പിൻവലിച്ചു . അവളിൽ ഒരു പുതിയ ഉണർവ്വ് ഉണ്ടായിരുന്നു.

കുറച്ച് നേരം സംസാരിച്ചപ്പോഴേക്കും അവൾക്ക് അയാളോട് എന്തൊക്കെയോ തോന്നി തുടങ്ങിരുന്നു .

ഒരു പാവമാണെന്ന് തോന്നുന്നു.

ആരും ഇല്ലാതെ വളർന്നത്കൊണ്ട് സ്വന്തതിന്നും ബന്ധത്തിന്നും വിലയുണ്ടാകും.

അമ്മയും അച്ഛനും ആരാന്ന് പോലും അറിയില്ല ജീവിച്ചത് മുഴുവൻ തനിച്ചായി മാത്രം .

അവളും അയാളെ നോക്കി അപ്പോഴേക്കും രണ്ട് സിസ്റ്റർമാർ വന്നു അയാളോട് എന്തൊക്കെയോ സംസാരിച്ച് ചിരിക്കുന്നു . അത് കണ്ടപ്പോൾ അവളിൽ ഒരു ചെറിയ അസൂയ തോന്നിയോ എന്നൊരു സംശയം നമ്മുടേതെന്ന് തോന്നുന്ന പലതും മറ്റുള്ളവരുടേതാകുമോ എന്നൊരു ചിന്തയാണിത് .

പിന്നെയുള്ള ദിവസങ്ങളിൽ അയാളോട് കൂടുതൽ അടുത്തു കുറെ നേരം സംസാരിച്ചു.

അവളിൽ അയാളെ കുറിച്ചുള്ള സ്വപ്‌നങ്ങൾ മെല്ലെ തളിരെടുത്ത് തുടങ്ങിയീരുന്നു.

അമ്മയുടെ അസുഖം മാറിത്തുടങ്ങിയപ്പോൾ അവളുടെ മനസ്സിന്റെ അസുഖം തുടങ്ങുകയായിരുന്നു .

അതിനെ പ്രണയം എന്ന് വിളിക്കണോ അതോ ഒരു സൗഹൃദം എന്നാണോ വിളിക്കേണ്ടത് അവളിൽ എന്തൊക്കെയോ തോന്നി തുടങ്ങീരുന്നു .

അന്ന് ആശുപത്രിയിലെ അവസാന ദിവസമായിരുന്നു അയാളും അവരുടെ കൂടെ തന്നെ ഡിസ്ചാർജ് ആയിരുന്നു .

അയാളോട് യാത്ര പറഞ് അമ്മയുടെ കയ്യും പിടിച്ച് ആശുപത്രിയുടെ പടികൾ ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ അയാളുടെ മുഖം മാത്രമായിരുന്നു .

വീട്ടിൽ എത്തീട്ടും അവളുടെ ചിന്തകൾ അയാളിലൂടെ പാഞ്ഞുപോയി .

അവൾക്ക് എന്തൊക്കെയോ നഷ്ടപെട്ട ഒരു ദുഃഖം പോലെ തോന്നി ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ എന്ത് ചെയ്യാൻ അയാളുടെ ഫോൺ നമ്പർ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ പിന്നെ എപ്പോഴോ അത് മറന്നു അത് അവൾക്ക് ഒരു വലിയ നഷ്ടമായി തോന്നി .

സമയം ഇഴഞ്ഞുപോകുന്നതായി തോന്നി രണ്ട് ദിവസ്സം അങ്ങനെ കൊഴിഞ്ഞു പോയി .

പിറ്റേ ദിവസ്സം വൈകുനേരം ആയപ്പോൾ അവൾ അമ്മയോട് പറഞ്ഞു

” അമ്മെ ഞാൻ ഒന്ന് അമ്പലത്തിൽ പോയി വരാം ”

” പെട്ടന്ന് ഇങ്ങുവന്നോളണം ട്ടോ ”

” ആ ശെരിയമ്മേ ”

വിരിഞ്ഞു നിൽക്കുന്ന പൂവുകൾക്ക് പോലും ഒരുഭംഗിയും ഇല്ലാത്ത പോലെ അവൾക്ക് തോന്നി.

അവൾ അമ്പലത്തിലേക്ക് ധൃതിയിൽ നടന്നു മനസ്സിന്റെ എല്ലാ വിഷമവും ഉരുക്കി തീർക്കണമെങ്കിൽ കൃഷ്ണന്റെ മുന്നിൽ ചെന്ന് ഹൃദയംപൊട്ടി പ്രാർത്ഥിച്ചാൽ മതി എന്ന് ‘അമ്മ പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട് . അത് പലപ്പോഴും അവളിൽ ആശ്വാസത്തിന്റെ വിത്തുകൾ മുളപ്പിച്ചിട്ടുണ്ട് .

അവൾ ആമ്പലത്തിൽ എത്തി നേരെ ശ്രീകോലിവിന്റെ അടുത്ത് ചെന്ന് കണ്ണുകൾ അടച്ച് കുറെ നേരം മൗനമായി പ്രാർത്ഥിച്ചു .

പിന്നെ കണ്ണുകൾ മെല്ലെ തുറന്നു എവിടെ നിന്നോ ഒരു കുളിർകാറ്റ് വന്നു അവളെ മെല്ലെ തലോടി മനസ്സും ശരീരവും ഒരുപോലെ കുളിരണീച്ചു .

അവളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുണർന്നു .

പതിയെ അമ്പലത്തിൽ നിന്നും പുറത്ത് വന്നപ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു.

അതെ അയാൾ തെന്നെ അവളുടെ ഹൃദയം തുടിച്ചു .. അയാൾ മെല്ലെ വന്നു അവളോട് ചോദിച്ചു .

” എന്താ പ്രീതേ കുറെ നേരമായെല്ലോ പ്രാർത്ഥിക്കുന്നു എന്ത് പറ്റി .. ? ”

” അത് പിന്നെ ഞാൻ .. ‘അമ്മ പറഞ്ഞിട്ടുണ്ട് മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ എല്ലാം ശെരിയാകും എന്ന് ”

” എന്നിട്ട് ഇപ്പോ എല്ലാം ശെരിയായോ ? “

” ഹ്മ്മ് . ഏട്ടന്റെ പനി മാറീലേ ? “

” ഓഹ് അതൊക്കെ എപ്പോഴേ മാറി . പിന്നെ അമ്മക്ക് എങ്ങനെ ഉണ്ട് ? “

” കുഴപ്പമില്ല എല്ലാം ക്ലീയറായി വരുന്നുണ്ട് . ഇയാൾ അമ്പലത്തിലേക്ക് വന്നതാണോ ? ”

” അതെന്താ എനിക്ക് അമ്പലത്തിലേക്ക് വന്നൂടെ ? മനസ്സിലെ വിഷമങ്ങൾ മാറ്റാൻ ഇവിടെ വന്നാൽ മതി എന്ന് എനിക്ക് പറഞ്ഞുതരൻ ‘അമ്മ ഉണ്ടായിരുന്നില്ല അത് കൊണ്ട് ഞാൻ സ്വയം വന്നതാണ് ”

” ഓഹ് .. എന്നാ ശെരി ഇനി മനസ്സിന് വിഷമം ഉണ്ടാകുമ്പോൾ ഇവിടെ വരുമോ ? “

” ഓഹ് നീയല്ലേ എന്റെ മനസ്സിന്റെ സമാധാനം കളഞ്ഞത്.

നീ ഇവിടെ ഉണ്ടെങ്കിൽ പിന്നെ എനിക്ക് വേറെ എന്താ വേണ്ടത് ? “

” എന്താ .. ? “

” സോറി അന്ന് ആശുപത്രിയിൽ വെച്ച് മാത്രമല്ല ഞാൻ പലപ്പോഴും ഇയാളെ കണ്ടിട്ടുണ്ട് അന്ന് മുതൽ തുടങ്ങിയതാണ് ഈ സമാധാനം ഇല്ലായ്മ .

ഈ കൃഷന്റെ മുന്നിൽ വെച്ച് ഞാൻ പറയുന്നു ഇഷ്ടമാണ് മോളെ നിന്നെ ഒരു പാട് . എന്റെ ജീവസ്പന്ദനം നിലക്കുവോളം ഞാൻ നിന്നെ പൊന്ന് പോലെ നോക്കാം വരുമോ എന്റെ മാലാഖയായി ഈ ജീവിതാവസാനം വരെ ”

അവൾ കേൾക്കാൻ കൊതിച്ച വാക്കുകൾ അയാളിൽ നിന്നും പെട്ടന്ന് കേട്ടപ്പോൾ അവൾക്ക് ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.

അതിന്റെ സൂചകമായി അവളുടെ ഭംഗിയാർന്ന നയനങ്ങൾ ഈറനണിഞ്ഞു .

അവൾ വിറയാർന്ന ശബ്ദത്തോടെ അയാളോട് പറഞ്ഞു

” ഇഷ്ടമാണ് ഒരുപാട് ..”

” അപ്പോ ഇതാണ് എന്റെ കാർഡ് ഇതിലുള്ള നമ്പറിൽ വിളിച്ചാൽ മതി ട്ടോ. വീട്ടിൽ അമ്മ തനിച്ചല്ലേ ഒള്ളു. അപ്പോ ശെരി നാളെ കാണാം ട്ടോ അയാൾ അവളോട് യാത്ര പറഞ്ഞിറങ്ങി ”

അയാളുടെ കണ്ണുകളിലും ജലരേഖകൾ തളം കെട്ടി നിന്നിരുന്നു.

തിരിച്ച് പോകുമ്പോൾ അവൾക്ക് നേരത്തെ കണ്ട പൂവുകൾക്ക് വല്ലാത്ത ഭംഗിവന്നതായി തോന്നി .

ഹൃദയങ്ങൾ തമ്മിലറിയുന്ന പ്രണയങ്ങൾക്ക് എന്നും ഒരു പ്രത്യേക ഭംഗി തന്നെ ആയിരിക്കും .

അവളുടെ ആ കുഞ്ഞു മനസ്സിൽ ഒരു പൂക്കാലം തന്നെ അയാൾ തീർത്തു ഇടവഴികളൂടെ അപ്പോഴും തണുത്ത ഇളം കാറ്റ് അവളെ ആവരണം ചെയ്യുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *