Story written by Sajayan subran
കയ്യീന്ന് വിടറാ ചെ,റ്റേ…
സുമി സെബാസ്റ്റ്യന് നേരെ അലറി
കിടന്ന് ചിലക്കാതെടി പെണ്ണേ നിന്റെ അമ്മ പോലും ഈ സെബാസ്റ്റ്യന്റെ കിടക്കപ്പായയിൽ കിടന്ന് കുറേ ആ,ടിയിട്ടുള്ളതാ എന്നിട്ടല്ലേ നീ
സെബാസ്റ്റ്യൻ സുമിയുടെ കയ്യിൽ പിടി മുറുക്കിക്കൊണ്ട് പറഞ്ഞു
മദ്ധ്യവയസ്ക്കനും ആരോഗ്യ ദൃഢഗാത്രനുമായ സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് കുതറി മാറാനാകാതെ സുമി വിഷമിച്ചു
അന്തോണിച്ചേട്ടന്റെ പല ചരക്ക് കടയിൽ സാധനങ്ങൾ വാങ്ങുവാൻ വന്നതാണ് സുമി
സുമി വളർന്നൊരു പെണ്ണായി തുടങ്ങി എന്ന് തോന്നിയ കാലം മുതൽ നാട്ട് പ്രമാണിയും തെ,മ്മാടിയുമായ സെബാസ്റ്റ്യൻ അവളുടെ ദേ,ഹത്ത് കണ്ണ് വച്ചതാണ്
ഡാ സെബാസ്റ്റ്യാ
നീ ആ പെണ്ണിനെ വിടറാ ചുമ്മാ എന്റെ കടയിൽ വച്ച് പ്രശ്നം ഉണ്ടാക്കരുത്
അന്തോണിച്ചേട്ടൻ ഇടപെട്ടു
താനൊന്ന് പോടോ
തനിക്കറിയോ നോട്ട് കെട്ടുകളും കൊണ്ട്ഇ വളുടെ വാതിലിൽ ഞാൻ കുറേ മുട്ടിയതാ പക്ഷെ ഇവള് വാതില് തുറന്നില്ല അതിന്റെ വാശിയാണെന്ന് കൂട്ടിക്കോ ഇവളെ ഈ നടുറോട്ടിൽ ഈ ആളുകളുടെ മുമ്പിലിട്ട് ഞാൻ ഉ,മ്മം വയ്ക്കും
സെബാസ്റ്റ്യൻ ദേഷ്യത്തോടെ അന്തോണിച്ചേട്ടനോട് പറഞ്ഞു
സെബാസ്റ്റ്യാ അവള് ചോദിയ്ക്കാനും പറയാനും ആരും ഇല്ലാത്ത പെണ്ണാണെന്ന് കരുതി ക,ള്ളും കു,ടിച്ച് അവളെ മെ,ക്കിട്ട് കയറരുത് പറഞ്ഞേക്കാം
ഇതെല്ലാം കണ്ട് റോട്ടിൽ നിന്നിരുന്ന കുമാരേട്ടൻ സെബാസ്റ്റ്യനോട് പറഞ്ഞു
അതോടെ കടയിലും റോട്ടിലും നിന്നിരുന്ന ആളുകൾ സെബാസ്റ്റ്യനെ ചീ,ത്ത വിളിക്കാൻ തുടങ്ങി
സംഗതി പന്തിയല്ലന്ന് മനസ്സിലാക്കിയ സെബാസ്റ്റ്യൻ സുമിയുടെ കൈ വിട്ട് തന്റെ ബുള്ളറ്റിൽ കയറി സ്ഥലം വിട്ടു
സെബാസ്റ്റ്യൻ മുറുകെ പിടിച്ചപ്പോൾ ഉണ്ടായ കൈ വേദനകൊണ്ടും അയാളോ ടുള്ള അമർഷം കൊണ്ടും നാട്ടുകാരുടെ മുമ്പിൽ വച്ചുണ്ടായ നാണക്കേട് കൊണ്ടും സുമിയുടെ നെഞ്ചകം പൊള്ളി കണ്ണുകൾ ചുവന്നു കണ്ണുകളിൽ നിന്ന് ചുടുകണ്ണുനീർ പുറത്തേയ്ക്ക് ഒഴുകി
പറഞ്ഞിട്ടെന്താ കാര്യം ഇവളുടെ അമ്മ വേ,ശ്യയായിരുന്ന കാരണം മകളും അങ്ങനെത്തന്നെയാണെന്ന് പലരും കരുതിക്കാണും
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞ ആ വാക്കുകൾ കേട്ട് സുമിയ്ക്ക് തല പൊളിയുന്നത് പോലെ തോന്നി
അപമാനഭാരം കൊണ്ട് അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി ഭൂമിയെ ചവിട്ടി മെതിച്ച് ഒരു ഭ്രാന്തിയെപ്പോലെ സുമി തന്റെ വീട്ടിലേയ്ക്ക് വേഗത്തിൽ നടന്നു
വീടിന്റെ അകത്ത് ചുമരിൽ തൂക്കിയിട്ടിരിയ്ക്കുന്ന അമ്മയുടെ ഫോട്ടോയിൽ നോക്കി സുമി കരഞ്ഞു
മതിയായില്ലേ അമ്മേ മരിച്ച് മണ്ണോട് മണ്ണായിട്ടും നിങ്ങളുണ്ടാക്കിയ ചീ,ത്തപ്പേര് എന്നെ വേ,ട്ടയാടുകയാണ് ഇപ്പോഴും എന്തിനാണ് എനിക്ക് നിങ്ങൾ ഇങ്ങനെ ഒരു ജീവിതം നല്കിയത്
സുമി നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു
ആറാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് തന്റെ അമ്മ ഒരു വേ,ശ്യയായി മാറുന്നത് സുമി കണ്ടത്
ഒരു ദിവസം മ,ദ്യപിച്ച് ലക്ക് കെട്ട അച്ഛനെ വീട്ടിൽ കൊണ്ടാക്കിയ ഒരാൾ അമ്മയെ ബ,ലമായി പിടിച്ച് ഒരു മു,റിയിലേക്ക് കയറ്റി വാ,തിലടച്ചു
അമ്മ ഉറക്കെ കരഞ്ഞെങ്കിലും അമ്മയുടെ വായ് പൊ,ത്തിയ അയാളുടെ കയ്യുടെ ബലത്തിലും പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയുടെ ആരവത്തിലും അമ്മയുടെ കരച്ചിലിന്റെ ശബ്ദം ഒലിച്ച് പോയി
ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്ന കൊച്ചനുജനെ കെട്ടിപ്പിടിച്ച് ഭയത്തോടെ സുമി തൊട്ടടുത്ത മുറിയിൽ കിടന്നു എപ്പഴോ ഉറങ്ങാതെ അവൾ ഉറങ്ങിപ്പോയി
പിറ്റേ ദിവസം രാവിലെത്തന്നെ അമ്മ ടൗണിൽ പോയി വന്നു സുമിയ്ക്കും അനിയനും കുറേ പുത്തനുടുപ്പുകളും വീട്ടിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങിക്കൊണ്ട് വന്നു
അന്നാണ് സുമിയും അനിയനും ആദ്യമായി പുതു വസ്ത്രങ്ങൾ ധരിച്ചതും വയറ് നിറയെ ഭക്ഷണം കഴിച്ചതും
സന്തോഷത്തോടെ ഭക്ഷണം കഴിയ്ക്കുന്ന സുമിയേയും അനിയനേയും നോക്കി അമ്മ വികൃതമായി പുഞ്ചിരിച്ചപ്പോൾ ഈ മക്കളുടെ വിശപ്പ് മാറ്റിയ ഭക്ഷണം അമ്മയുടെ ശ,രീരത്തിന്റെ വിലയാണെന്ന ചിത്രം സുമിയുടെ മനസ്സിൽ തെളിയാതെ തെളിഞ്ഞ് വന്നു
പിന്നീടുള്ള ഓരോ ദിവസങ്ങളിലും മ,ദ്യപിച്ച് ലക്ക് കെട്ട അച്ഛനെ വീട്ടിൽ കൊണ്ടുവന്നാക്കിയത് വേറെ വേറെ ആളുകളായിരുന്നു
ആ ആളുകളെല്ലാം അമ്മയോടൊത്ത് മുറിയിൽ കടന്ന് വാതിലടയ്ക്കുന്നത് കണ്ടിട്ടാണ് സുമി ഓരോ രാത്രിയും ഉറങ്ങിയിരുന്നത്
ഓടിട്ട ആ ചെറിയ വീട് കോൺക്രീറ്റ് വീടായി മാറാൻ അധികം കാലം കാത്തിരിക്കേണ്ടി വന്നില്ല
വീട്ടിലെ ജീവിത സൗകര്യങ്ങളും അതോടൊപ്പം കൂടി വന്നു
പതിയെ പതിയെ അമ്മയുടെ യൗവ്വനം തളർന്ന് തുടങ്ങി സുമിയുടെ യൗവ്വനം വളർന്ന് തുടങ്ങി
ഒരു വേ,ശ്യയുടെ മകനെന്ന പേരിൽ ഈ നാട്ടിൽ എനിയ്ക്ക് ജീവിയ്ക്കാൻ കഴിയില്ല
ഞാൻ നാട് വിട്ട് പോകുന്നു എന്നെഴുതിയ അനുജന്റെ കത്ത് വായിച്ചപ്പഴും സുമി വിഷമിച്ചില്ല കാരണം ജീവിതാനുഭവങ്ങൾ അവളുടെ മനസ്സിനെ കല്ലാക്കി മാറ്റിയിരുന്നു
മ,ദ്യപിച്ച് മ,ദ്യപിച്ച് ചോ,ര ഛർദ്ദിച്ച് അച്ഛൻ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു
ഗർഭപാത്രം നീക്കം ചെയ്തപ്പോൾ അമ്മയുടെ വയറിലുണ്ടായ തുന്നലുകൾ പഴുത്ത് പുഴുവരിച്ചു
ആ പുഴുക്കളെ നീക്കി മുറിവിൽ മരുന്ന് വച്ച് കെട്ടുമ്പോൾ സുമിക്ക് അമ്മയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും തന്നെ ഗർഭത്തിൽ ചുമന്ന അമ്മയുടെ വയറിനോട് സുമിയ്ക്ക് എന്നും സ്നേഹം മാത്രമായിരുന്നു
കാലം നല്കിയ മുറിവുകളെ മറക്കാൻ ശ്രമിച്ച് തന്റെ തലയിണക്കടിയിൽ വച്ചിരുന്ന കൊ,ടുവാ,ൾ സുമി കയ്യിലെടുത്തു
അച്ഛനും അമ്മയും അനുജനും തന്നെ തനിച്ചാക്കി പോയപ്പോൾ തന്റെ ശ,രീരത്തിനായി ഈ വീടിന്റെ വാതിലിൽ മുട്ടിയ വേ,ട്ടപ്പ,ട്ടികളെ ആ,ട്ടിപ്പാ യിയ്ക്കാൻ തനിയ്ക്ക് കൂട്ടായി നിന്നത് ഈ കൊ,ടുവാ,ളാണ്
എന്റെ കഴുത്തിൽ താലി കെട്ടുന്നവനല്ലാതെ ഒരുത്തനും ഈ ശ,രീരത്ത് തൊടില്ല
വേ,ശ്യയായ അമ്മയുടെ മകളും വേ,ശ്യയാകും എന്ന് ചിന്തിച്ച് ഒരുത്തനും ഇനി സുമിയെന്ന എന്റെ ദേഹത്ത് കൈ വയ്ക്കില്ല അതേത് സെബാസ്റ്റ്യനായാലും ശരി
കൈ വച്ചാൽ…
ദൃഡനിശ്ചയത്തോടെ സുമി കൊടുവാളിന്റെ മിനുമിനുത്ത വായ്ത്തലയിൽ വിരലുകളോടിച്ചു…
