എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ത്രേസ്സ്യാമ്മയുടെ ക,ള്ളുകുടി നിർത്താൻ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും മത്തായിക്ക് സാധിച്ചില്ല. ആ വിഷമത്തിലാണ് അയാളും കു,ടി തുടങ്ങിയത്. ഇപ്പോൾ മത്തായിക്കെന്നും മത്താണ്…
ഒരിക്കൽ ഷാ,പ്പിൽ വെച്ച് മുന്നിലിരിക്കുന്ന വറുത്ത മീനുകളോട് അയാൾ തന്റെ സങ്കടം പറയുകയായിരുന്നു.
ത്രേസ്സ്യാമ്മയ്ക്കെന്നും സംശയമാണ്. മത്തായിക്ക് വേറെ കെട്ട്യോളും കുട്ട്യോളും ഉണ്ടെന്നാണ് അവളുടെ പക്ഷം. അങ്ങനെ സംശയിച്ച് സംശയിച്ച് തലക്ക് പ്രാന്ത് പിടിച്ചാണ് ത്രേസ്സ്യാമ്മ കു,ടി തുടങ്ങിയത്. കു,ടിയെന്ന് പറഞ്ഞാൽ അസ്സല് കു,ടി. ഇടവകയിലെ മുഴുകുടിയൻ പത്രോസ് കുടിക്കുന്നതിലും ഏറെ ത്രേസ്സ്യാമ്മ കു,ടിക്കും. അതും, ഒരു ഇരിളനീര് കുടിക്കുന്ന ലാഘവത്തിൽ…
വറുത്ത മത്തിയോടും കരീമിനോടും സങ്കടം പറഞ്ഞ് മത്തായി ഷാ,പ്പിലെ മേശയിൽ ത,ലത ,ല്ലി കരഞ്ഞു….
അയാൾക്ക് എങ്ങനേയും ത്രേസ്സ്യാമ്മയുടെ കു ,ടി നിർത്തണം. കു,ടിച്ചാൽ അവളൊരു യക്ഷിയാണ്. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി അവൾ മത്തായിയുടെ ചോ,രകുടിക്കും. എന്തൊരു കഷ്ട്ടമാണല്ലേ അയാളുടെ കാര്യം. സംശയരോഗി യായ ഭാര്യ മു,ഴുകുടിയത്തി കൂടിയായാൽ പിന്നെ പറയാനുണ്ടോ..!
മത്തായിക്ക് ഒരു പരിധിക്കപ്പുറം ത്രേസ്സ്യാമ്മയോട് എതിർക്കാൻ പറ്റില്ല. കാരണം നാട്ടിൽ പാട്ടാണ്. ഭാര്യവീട്ടിലെ പറ്റുകാരായെന്ന് ആ ഇടവക മുഴുവൻ അയാളോട് പറയാതെ പറയാറുണ്ട്. കളിയാക്കാറുമുണ്ട്.
വറുത്ത മത്തിയുടെ ഒരുതുണ്ട് മുള്ള് ചവച്ച് തു ,പ്പിയതിന് ശേഷം അയാൾ അരക്കുപ്പി ക,ള്ള് ഒറ്റവലിക്ക് കുടിച്ചു. തുടർന്ന് ആ പൊരിച്ച കരിമീൻ നുള്ളി നാക്കിലേക്കിട്ട് ത,ലകുടഞ്ഞു.
മത്തായിക്ക് ത്രേസ്സ്യാമ്മയെ പിരിയാൻ വയ്യ. പക്ഷേ, ത്രേസ്സ്യാമ്മ ഓരോനാളും കൂടുതൽ അപകടകാരിയാകുന്നു. എന്ത് പറഞ്ഞാലും നിന്റെ മറ്റോളോട് പറയാൻ പറഞ്ഞൊരു പോക്കാണ്. ചിലപ്പോൾ താടിക്കൊരു തട്ടും കൊടുക്കും.
മത്തായിക്ക് ഇനിയും വയ്യ… എല്ലാത്തിനുമൊരു തീരുമാനമുണ്ടാക്കാൻ അയാൾ തീരുമാനിച്ചു. ധൈര്യത്തിനായി ഒരൊന്നര കുപ്പി ക ,ള്ളുകൂടി വലിച്ചുകേറ്റിയതിന് ശേഷമാണ് അയാൾ വീട്ടിലേക്ക് ആടിയാടി നടന്നത്…
ത്രേസ്സ്യാമ്മ തന്റെ കുടി തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.. മത്തായി യുടെ ആ വരവ് കണ്ടപ്പോൾ തന്നെ അവൾ എഴുന്നേൽക്കുകയും അയാളെ തുറിച്ച് നോക്കുകയും ചെയ്തു. ത്രേസ്സ്യാമ്മയെ കണ്ട മാത്രയിൽ മത്തായിയുടെ ധൈര്യമെല്ലാം ചോർന്നുപോയെന്ന് പറഞ്ഞാൽ മതിയല്ലോ…. എന്നാലുമത് പുറത്തുകാട്ടാതെ ഒരു വീർപ്പിച്ച ബലൂൺ പോലെ അവൾക്ക് മുന്നിൽ അയാൾ നിന്നു.
എവിടേയും മുട്ടി പൊട്ടാതെ അകത്തേക്ക് പാറി തന്റെ കട്ടിലിൽ വീഴാൻ മത്തായി അതിയായി ആഗ്രഹിക്കുകയാണ്. പക്ഷേ, ത്രേസ്സ്യാമ്മയുടെ നോട്ടം പൊട്ടിച്ച് രക്ഷപ്പെടുകയെന്നത് നിസ്സാരമല്ല..
ഒടുവിൽ, സർവ്വധൈര്യവും സംഭരിച്ച് മത്തായി അവളോട് ഇത്തിരി ക,ള്ള് തരുമോയെന്ന് ചോദിച്ചു. അവൾ മിണ്ടിയില്ല. മൗനം സമ്മതമാണെന്ന പരമ്പരാഗത വിശ്വാസത്തിൽ ഉറച്ച് മത്തായി ത്രേസ്സ്യാമ്മയുടെ ക,ള്ളെടുത്ത് കുടിക്കാൻ തുടങ്ങി. അവൾക്കും ഒഴിച്ച് കൊടുത്തു.
ഒഴിക്കാൻ നേരം അയാൾ ഒരു കാര്യം പറഞ്ഞിരുന്നു. പറഞ്ഞത് കുഴഞ്ഞ് കുഴഞ്ഞാണെങ്കിലും മത്തായിയുടെ ശബ്ദം ത്രേസ്സ്യാമ്മ വ്യക്തമായി കേട്ടു.
‘ത്രേസ്സ്യേ…..നിന്നെ തനിച്ചാക്കി ഇറങ്ങിപ്പോകുന്നതിന്റെ വിഷമം കൂടി നീയെനിക്ക് തരല്ലേ മോളേ ..!. ‘
എന്നും പറഞ്ഞ് എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് മത്തായി അകത്തേക്ക് പോകുന്നത് ത്രേസ്സ്യാമ്മ നോക്കിയിരുന്നു. ശരിയാണ്… അയാള് പോയാൽ അപ്പൻ കൊടുത്ത വീട്ടിൽ താൻ തനിച്ചാകും. ആ ഒറ്റപ്പെടൽ ഓർത്തപ്പോൾ അവൾ ഏറെ ദുഃഖിച്ചു. അയാൾ ഒഴിച്ച് വെച്ച ക,ള്ള് കു,ടിക്കാൻ പിന്നീട് അവൾക്ക് തോന്നിയില്ല.
തന്റെ കുടിയും ഈ സ്വഭാവവും തുടർന്നാൽ തനിക്ക് മത്തായി നഷ്ട്ടപ്പെട്ടു പോകുമെന്ന് പറഞ്ഞ്, കരളിലാരോ നുള്ളുന്നത് പോലെ ത്രേസ്സ്യാമ്മക്ക് അന്ന് തോന്നി. അല്ലെങ്കിലും, എന്തെങ്കിലുമൊന്ന് നഷ്ട്ടപ്പെടാൻ പോകുന്നുവെന്ന് അറിയുമ്പോൾ മാത്രമാണല്ലോ മനുഷ്യർക്ക് അതിനെ വല്ലാതെ കരുതാൻ തോന്നുക…
അതുകൊണ്ട് ആയിരിക്കണം, പിറ്റേന്ന് മത്തായി കണ്ണുകൾ തുറക്കുമ്പോൾ ; നമുക്ക് കുറച്ചുകൂടി കഴിഞ്ഞ് ഉണരാമെന്ന് പറയാൻ പുതപ്പിനുള്ളിൽ ത്രേസ്സ്യാമ്മ ഉണ്ടായിരുന്നത്…!!!
♡♡♥︎♡♡
