നിനക്കീ തേ,വി,ടിശ്ശിയെ കിട്ടിയൊള്ളോ കെ,ട്ടി കൂടെ പൊറുപ്പിക്കാൻ …”ഗൗരവ് അനാമികയുടെ കൈയും പിടിച്ച് വീട്ടിലെക്ക് വന്നപ്പോൾ കേട്ട വാക്കുകൾ ആണിത്……

പി,ഴച്ചവൾ

Story written by Gopika. J

” നിനക്കീ തേ,വി,ടിശ്ശിയെ കിട്ടിയൊള്ളോ കെ,ട്ടി കൂടെ പൊറുപ്പിക്കാൻ …”
ഗൗരവ് അനാമികയുടെ കൈയും പിടിച്ച് വീട്ടിലെക്ക് വന്നപ്പോൾ കേട്ട വാക്കുകൾ ആണിത് .

” അമ്മേ ഞാൻ …”

” മിണ്ടരുത് ….ഈ പി,ഴച്ചവൾ എന്ത് പറഞ്ഞാണോ എന്റെ കുഞ്ഞിനെ വളച്ചെടുത്തത്” ദേവകിയമ്മ ഞെഞ്ചത്തടിച്ചു വിലപിച്ചു .

” അമ്മയെന്തൊക്കെയാ ഈ പറയണേ ….??”

” മിണ്ടരുത് നീ …ഇവളെ കൂടെപൊറുപ്പിക്കാൻ ആണ് നിന്റെ തീരുമാനമെങ്കിൽ എന്റെ മോനു ഇവടെ നിന്ന് ഇറങ്ങാം , അല്ല ഇനി ഇവടെ താമസിക്കണം എന്നാണെങ്കിൽ ഇവളെ നീ എവ്ടെന്ന ആണോ കൊണ്ടുവന്നത് അവടെ കൊണ്ടുപോയി വിട് .”

” അമ്മേ ..”

” മിണ്ടാതെ ചെയ്യടാ …”

ഇതെല്ലാം മൗനമായ് കേട്ടു ദേവകിയുടെ പുറകിൽ ഗൗരവിന്റെ അച്ഛൻ നാരായണൻ നിൽപ്പുണ്ടായിരുന്നു.ഗൗരവ് അച്ഛനെ ഒന്ന് നോക്കി അവിടുത്തെ മൗനം അച്ഛനും അതു തന്നെ ആണ് പറയാനുള്ളതെന്ന് ബോധ്യപ്പെട്ടു .

എന്തുചെയ്യണം ആരെ ത,ള്ളണം കൊ ള്ളണം എന്നറിയാതെ അവൻ ഉരുകി .

അവസാനമാവൻ തീരുമാനമെടുത്തു.

അച്ഛനും അമ്മയും പറയുന്നത് കേട്ടു നിൽക്കുന്നതാണ് നല്ലത് .ഇല്ലെങ്കിൽ ശരിയാവില്ല .

അവൻ അനാമികയുടെ കൈ വിട്ടു അകത്തേക്ക് കയറിപ്പോയി .

ഒരു നിമിഷമവൾ ഓന്തിനെ ഓർത്തുപോയി ഓന്തിനെക്കാൾ വേഗത്തിലാണ് മനുഷ്യന്റെ നിറങ്ങൾ മാറുന്നത്

അമ്മയുടെ വ,ഴിപി ഴച്ച ജീവിതം അച്ഛന്റെ പീ ഡനം അതിൽ നിന്ന് താൻ രക്ഷപെട്ടു എന്നു ഒരു നിമിഷം വിചാരിച്ചു .ഇല്ലാ , വീണ്ടും പഴെയ അനുവിലേക്ക് താൻ കൂപ്പുകു ത്തി .ഇപ്പ്രാവശ്യം ഒരു വേദന കൂടി പ്രാണനെ പോലെ സ്നേഹിച്ചവൻ ഉപേക്ഷിച്ചിരിക്കുന്നു .

ഒരു പുഞ്ചിരിയാലെ അവൾ ആ പടി ഇറങ്ങി .

☆☆☆☆☆☆☆☆☆

( 3 വര്ഷത്തിന് ശേഷം )

വിധിയോട് പൊരുതി ഇന്നവൾ തന്റെ പഠനം പൂർത്തിയാക്കി …

ഒരു നേഴ്സ് ആയി ഹോസ്പിറ്റലിലേക്ക് കയറി ….

സ്വാപ്നസാക്ഷാകാരത്തിലേക്ക് ഉള്ള ആദ്യപടി പ്രാര്ത്ഥനയോടെ അവൾ വലതുകാൽ വച്ചു കയറി.

” അനു നിന്നെ doctor വിളിക്കുന്നുണ്ട് .”

” ശരി ചേച്ചി ഞാൻ ചെല്ലാം ദേ ഈ മുറിവൊന്നു ക്ലീൻ ചെയ്യട്ടെ .”

” ശരി …”

Patient ന്റെ മുറിവ് ക്ലീൻ ചെയ്തവൾ ഡോക്ടറുടെ റൂമിലേക്ക് ചെന്നു .

” സർ may i come in ???”

” yes അനാമിക come in .”

അവൾ അകത്തേക്ക് കയറി .

” ഹാ ..അനു ഇത് എന്റെ വേണ്ടപ്പെട്ട patients ആണ് താൻ ഒന്ന് special ആയിട്ട് നോക്കണം .”

” ശരി സർ .”മറുപടി പറഞ്ഞവൾ നോക്കിയത് ഗൗരവിന്റെ അമ്മയുടെ നേരെ ആണ് . ആ മുഖത്ത് പണ്ടു അവൾ നേരിട്ട അതെ പുച്ഛച്ചിരിയുണ്ട് …

” വരു….” അവൾ അവരെ പിടിക്കാനായി ആഞ്ഞു ..

” വേണ്ട ..” അവർ കൈ എടുത്തു തടഞ്ഞു .

“കണ്ട പി,ഴച്ചവളുമാ,രൊന്നും എന്നെ തൊടണ്ട .”

” മാടം സൂക്ഷിച് സംസാരിക്കണം .ഞാൻ നിങ്ങളുടെ മരുമോൾ ഒന്നുമല്ല ഇവ്ടെതെ സിസ്റ്റർ ആണ്. ഡോക്ടറുടെ വേണ്ടപ്പെട്ടവർ ആണെന്ന് കരുതി എന്നെ ഭരിക്കാൻ വന്നേക്കരുത് .രേഷ്മേ …ദേ ഇവരെ കൊണ്ടുപോക്കോ ….ഇനി ഞാൻ തൊട്ടിട്ടു നിങ്ങൾക്ക് തീരായാദി വരേണ്ട .😏”

അവർ ഒന്നും മിണ്ടാത്തെ അവളെ സൂക്ഷിച്ചു നോക്കി .

☆☆☆☆☆☆☆☆☆

2 ആഴ്ച കഴിഞ്ഞു

” അവൾക്ക് പറ്റില്ല പോലും അമ്മായിയമ്മയുടെ മ,ലവും മൂ,ത്രവും എടുക്കാൻ ” അച്ഛനോട് ഗൗരവ് പറഞ്ഞു .

അപ്പോഴും അയാൾ മൗനമായ് നിന്നു.

” അച്ഛാ നമ്മുക്കൊരു ഹോംനഴ്സിനെ വച്ചാലോ അല്ലേൽ വല്ല്യ തൊല്ലയ എനിക്കോ അച്ഛനോ എപ്പഴും leave എടുത്ത് നിക്കാൻ പറ്റുമോ .??”

” ഹ്മ്മ് ആലോചിക്കാം .”

ഇതെല്ലാം കേട്ടു കിടന്ന അവരുടെ കണ്ണുകൾ നിറഞ്ഞു ….”

അപ്പോഴാണ് അനു റൂമിലേക്ക് കയറി വന്നു .

അവൾ bp ഒക്കെ ചെക്ക് ചെയ്ത് തിരിച്ചിറങ്ങാൻ നേരം അവർ അവളുടെ കൈയിൽ പിടിച്ച് .

” എന്താ ..വല്ല വിഷമവും തോന്നുന്നുണ്ടോ ??” അവൾ ചോദിച്ചു .

അവർ ഇല്ലെന്ന് തലയാട്ടി .

” പിന്നെ …എന്തുപറ്റി .”

” മാപ്പ് …” വിറക്കുന്ന കൈകൾ കൂപ്പി അവർ പറഞ്ഞു .

” ഏയ്‌ അതിന്റെ ആവിശ്യം ഇല്ലാ .” അവൾ അവരുടെ കൈപിടിച്ച് പറഞ്ഞു .

അവൾ ഗൗരവിന്റെയും അച്ഛന്റെയും നേരെ നോക്കി .

അവരും തലകുനിച്ചു നിൽക്കുകയാണ് .

” മോളെ മനസിലാക്കാൻ ഞങ്ങൾക്ക് അന്ന് കഴിഞ്ഞില്ല .പക്ഷെ ഇന്ന് ഇപ്പോൾ മനസ്സിലാവുന്നു മാണിക്യത്തെ ആണ് അന്ന് ഞാൻ ആട്ടി ഇറക്കി വിട്ടതെന്ന് …മാപ്പ് മോളെ മാപ്പ് …! ” അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.

“അധികം സ്ട്രെസ് എടുക്കരുതെന്ന് doctor പറഞ്ഞില്ലേ. പിന്നെ ഇതൊക്കെ പഴയ കാര്യങ്ങൾ അല്ലെ .എനിക്ക് അതിൽ വിഷമം തീരെ ഇല്ലാ .😊കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു ഇന്ന് സന്തോഷവതി ആണ്. അമ്മ പോയെങ്കിലും അച്ഛൻ ഉണ്ടെനിക്ക് ഇന്ന് കൂടെ കൂട്ടിനു വേറെ ഒരാളും .”

അവൾ അതു പറഞ്ഞപ്പോൾ അത്രയും നേരം തലകുനിച്ചു നിന്ന ഗൗരവ് തലയുയർത്തി നോക്കി .

ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു .

” കല്യാണം കഴിഞ്ഞു .”

” ആണോ മോളെ …അമ്മക്ക് സന്തോഷമായി ….ഞാൻ കാരണം മോൾടെ ജീവിതം പോയല്ലോ എന്നോർത്തു വിഷമിക്കുകയായിരുന്നു .അത് ഇപ്പൊ തീർന്നു .” എന്താ മോളെ മോനു ജോലി .”

” നല്ല ജോലി ആണ് ഒരു ദിവസം വരാം ആളെ കൊണ്ട് അപ്പൊ കാണാലോ ☺️☺️”

” ശരി മോളെ ☺️”

അവൾ പുറത്തേക്ക് പോകുന്നത് നോക്കി നിന്ന ഗൗരവിന്‌ നഷ്ടബോധം തോന്നി .

എന്നാലും അത് ആരാണെന്ന് അറിയാനുള്ള ആകാംഷയും അവനിൽ ഉണ്ടായിരുന്നു .

☆☆☆☆☆☆☆☆☆☆

” മോളെ എന്നാ എന്നെ ഡിസ്ചാർജ് ആക്കുന്നെ ..”

” ഇന്ന് വൈകിട്ട് എന്നാ വൈശാഖ് doctor പറഞ്ഞെ .”

” ആണോ , സമാധാനം വീട്ടിൽ പോയ തന്നെ പകുതി അസുഖം കുറയും .”

” 😊”

” മോളെ …മോളു അവനെ കൊണ്ടുവരുമെന്നു പറഞ്ഞിട്ട് വന്നില്ലാലോ “

” വരും ഞാൻ പറഞ്ഞിട്ടുണ്ട് ഇന്ന് ഡിസ്ചാർജ് ആകുമെന്ന് .”

” ആണോ …ശരി ..”

ഇത് കേട്ട ഗൗരവിന്‌ ആകാംഷ അടക്കാൻ ആയില്ല .

☆☆☆☆☆☆☆☆☆☆

വൈകുന്നേരം .

” നന്നായി നോക്കണം mr.gowrav അധികം പണി ഒന്നും എടുപ്പിക്കണ്ട പിന്നെ ഇടക്കിടക്ക് പുറത്തേക്ക് ഒക്കെ കൊണ്ടുപോകണം വേറെ ഒന്നുംകൊണ്ടല്ല ഒരു റിലീഫ് ആയിക്കോട്ടെ അപ്പോ പെട്ടെന്ന് പെട്ടെന്ന് പ്രോഗ്രസ്സ് ഉണ്ടാകും ആരോഗ്യത്തിനു ഓക്കേ anyway വേറെ ഒന്നുമില്ല .”

“ഡോക്ടറെ …”

” എന്താ അമ്മേ ..”

“അനാമിക സിസ്റ്റർ ??”

” ഉണ്ട് …എന്തെ വിളിക്കണോ ??”

” മം …”

” വിളിക്കാം …രേഷ്മ സിസ്റ്റർ അനാമികയോട് ഇങ്ങോട്ട് ഒന്ന് വരാൻ പറയു .എന്നിട്ട് താൻ ആ 101 ലെ patient നെ ഒന്ന് നോക്കിയേ .”

” ശരി doctor “- രേഷ്മ .

“ഇപ്പൊ വരും കേട്ടോ .”

” മം …”

………

” എന്താ വൈശാഖ് ഡോക്ടറെ വിളിച്ചേ ..??”

” ഏയ്‌ ഒന്നുമില്ല ഇവർക്ക് തന്നെ ഒന്നു കാണണമെന്ന് പറഞ്ഞു അതാ .”

” ഹാ …”

” അമ്മേ …”

” മോളെ വന്നില്ലേ ??”

അവരുടെ ചോദ്യത്തിന് അവൾ പുഞ്ചിരിച്ചു . എന്നിട്ട് വൈശാഖിന്റെ മുഖത്തേക്ക് നോക്കി .

” അമ്മേ ഇതാ ആൾ “

അവൾ വൈശാഖിനെ ചൂണ്ടി പറഞ്ഞു .

അവളുടെ പറച്ചിലിൽ ഗൗരവൊന്നു ഞെട്ടി .

……..

” അതെ അമ്മേ ഞാൻ തന്നെ ആണ് .” ഇവൾ mrs .വൈശാഖ് 😊”

” നന്നായി വരും .”

” അവൾ അവരുടെ കാൽ തൊട്ടു വന്ദിച്ചു .

” എന്നാ ഞങ്ങൾ ഇറങ്ങുവാ ശരി എന്നാൽ എന്തേലും വിഷമം ഉണ്ടായാൽ ഇങ്ങോട്ട് വന്നാൽ മതി .”

” ശരി ..”

അവർ രണ്ടുപേരും സന്തോഷത്തോടെ നടന്നുനീങ്ങുന്നത് ഗൗരവും അമ്മയും അച്ഛനും നോക്കി നിന്നു.

ശുഭം 😀

☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *