ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി നിനക്ക് അറിയാം…

sad woman profile in dark head is put down, stressed young girl touching head and thinking

ഒരു മഴയത്തു ❤️

എഴുത്ത്:-ഗോപിക .ജെ

” നിനക്ക് ഇനിയെങ്കിലും എൻറെ കൂടെ വന്നുകൂടെ … അന്ന …”

അവളുടെ അ, രകെ ,ട്ടിലൂടെ കൈ ചുറ്റി ദേവ അതു ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.

അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൻ കാണാതെയവളത് തുടച്ചു മാറ്റുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞിരുന്നു.

” ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി നിനക്ക് അറിയാം പക്ഷെ നീ അത് … മനഃപൂർവം മറക്കുന്നു. ജനിപ്പിച്ച ആളുകളെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ .. നിനക്ക് ഒരു ജീവിതം വേണ്ടേ … കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 6 വർഷം ആയി പെണ്ണെ … നമ്മൾക്ക് ജീവിക്കണ്ടേ നീ ആഗ്രഹിച്ചത് പോലെ … കുഞ്ഞു കുട്ടികളുമായി … നിനക്ക് വന്നൂടെ എന്റെ കൂടെ ?”

” ദേവ .. ഞാൻ വരില്ല . നമ്മുടെ റിലേഷൻഷിപ് അവസാനിച്ചതല്ലേ .. പിന്നെ എന്തിനാ ഇങ്ങനെ ഒരു കാത്തിരിപ്പ്” അവൾ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു.

” പറ്റില്ല അന്ന നീയില്ലാതെ ഈ ദേവക്ക് പറ്റില്ല ഒരു മതത്തിന്റെ പേരിലും നിന്നെ കൈവിടാൻ എനിക്ക് കഴിയില്ല. കാരണം ഞാൻ ദേവയാണ് …”

” ദേവ ..ഞാൻ പറയുന്നതൊന്നു മനസിലാക്കാൻ ശ്രമിക് … എനിക്ക് കഴിയില്ല അപ്പന്റെ വാക്ക് ധിക്കരിച്ചു നിന്റെ ഒപ്പം വരാൻ.നീ കാത്തിരിക്കേണ്ട അമ്മച്ചി പറയുന്ന കുട്ടിയെ വിവാഹം കഴിക്കു …”

” ഞാൻ വിവാഹം കഴിക്കുന്നത് അവടെ നിൽക്കട്ടെ എന്താ നിന്റെ പ്ലാൻ ഇങ്ങനെ ഇരിക്കാൻ ആണോ.?”

” ദേവ .. അത് …പ്ലീസ് എന്നോടൊന്നും ചോദിക്കരുത് .. ” അവൾ മുഖം തിരിച്ചു ടെറസ്സിന്റെ പടി ഇറങ്ങാൻ തുടങ്ങി.

അവളുടെ പുറകെ വന്നവൻ കൈയിൽ പിടിച്ചു..

” വിട് …” അവൾ കുതറി മാറി തിരിഞ്ഞു.

തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടവൾ ഞെട്ടി നോക്കി.

” അമ്മച്ചി …” അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

അവർ അവരെ രണ്ടുപേരെയും തുറിച്ചു നോക്കി.

ദേവയെ കണ്ടവരുടെ കണ്ണുകൾ ചുവന്നു കലങ്ങി. കോപം കൊണ്ട് വിറച്ചു.

” കേറി പോടി ..അകത്തു … ഇതിനായിരുന്നോ നീ തനിച് മുകളിൽ പോയി ഇരുന്നത് പി,ഴച്ചവളെ …” അവളെ ത,ല്ലാനായി കൈ ഉയർത്തിയ അവരുടെ കൈകൾ ദേവയുടെ ബലിഷ്ഠമായ കൈ തടഞ്ഞു.

” മിണ്ടി പോവരുത് .. അവളുടെ അമ്മച്ചി ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല .എന്ന് കരുതി അവളെ എന്തും ചെയ്യാനുള്ള അനുവാദം അല്ല. അവളെ തേടി ഞാൻ ആണ് വന്നത് നിങ്ങളുടെ ഭർത്താവ് അതായത് അവളുടെ അപ്പൻ ചാർളി പറയാതെ അവൾ എന്റെ കൂടെ അവൾ വരില്ല ഞാനായി ഒരു ബന്ധവും അവൾ സ്ഥാപിക്കില്ല. ഇന്നും ഞാൻ ആണ് അവളെ തേടി വന്നത് അതിന്റെ പേരിൽ അവളുടെ ദേഹത്തു കൈ വച്ചാൽ അടങ്ങി ഇരിക്കില്ല ദേവ … “

ചുവന്ന കണ്ണുകളുമായവൻ പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോയി.

അവർ ഒന്നും പറയാതെ അന്നയെ ഒന്ന് നോക്കി അകത്തേക്ക് പോയി.

അന്ന അവൻ പോകുന്നത് ഒരു നിമിഷം നോക്കി നിന്നു. കണ്മുന്നിൽ നിന്നവൻ മറഞ്ഞപ്പോൾ അവൾ അകത്തേക്കു കയറി.

തന്റെ മുറിയിൽ കയറി വാതിലടച്ചവൾ ശബ്ദമില്ലാതെ കരഞ്ഞു.

അവളുടെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു.

☆☆☆☆☆☆☆☆☆

പ്ലസ്ടു കഴിഞ്ഞു നഴ്സിംഗ്നു ചേർന്ന മെഡിക്കൽ കോളേജിലെ ആദ്യദിവസം അവടെ കാലെടുത്തു വച്ചതും ഒരടിയുടെ ഇടയിലേക്ക് ആണ്.

അതിനിടയിൽ ആരോ ഉയർത്തിയ ഹോക്കിസ്റ്റിക്ക് ത,ലയിലേക്ക് കൊണ്ടവൾ ബോധം മറിഞ്ഞു വീഴുമ്പോൾ അവളെ ആരോ താങ്ങി പിടിച്ചു.

അത് അവൻ ആയിരുന്നു.

” അജയ് ..” ദേവയുടെ വലംകൈ .ഹോക്കി സ്റ്റിക്ക് ഇരുന്നതാവട്ടെ ദേവയുടെ കൈയിലും.

അവളെ പൊക്കി എടുത്ത് ഹോസ്പിറ്റലിൽ ആക്കിയപ്പോഴും അവനു പ്രതേകിച് ഒന്നും തോന്നിയില്ല.

പിന്നെയും അവളെ അവൻ കണ്ടു അവൻ 3 ആം വർഷം mbbs വിദ്യാർത്ഥി ആയിരുന്നു. അവൾ ഒന്നാം വർഷം നഴ്സിംഗ് വിദ്യാർത്ഥിനിയും.

കഥ തുടങ്ങുന്നത് ഒരു വെക്കേഷന് ആണ്

വെക്കേഷന് നാട്ടിൽ പോയ ദേവ തിരിച്ചു വന്നത് മനസ്സിൽ ഒരു പ്രണയവും ആയിട്ടാണ്.

അന്നയോടുള്ള പ്രണയം …❤️

ഒരു മാസം കൊണ്ട് അസ്ഥിക്ക് പിടിച്ച പ്രണയം.

☆☆☆☆☆☆☆☆☆

അവരുടെ പ്രണയം കണ്ടാൽ ആരും കൊതിച്ചു പോകും.

കാലങ്ങൾ കഴിയുംതോറും അവരുടെ പ്രണയം വീഞ്ഞ് പോലെയായി ..❤️ പഴകുംതോറും അതിനു സ്വാദും കൂടി വന്നു ❤️

☆☆☆☆☆☆☆☆☆

ദേവ കോളേജ് കഴിഞ്ഞു ആ നാട്ടിലെ തന്നെ വലിയ ഹോസ്പിറ്റലിൽ ജൂനിയർ ആയിട്ട് കയറി.

ലൈഫ് നല്ല ഒഴുക്കോടെ പോകുന്നു.

☆☆☆☆☆☆☆☆☆

ഏകദേശം ഒരു മാസം കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നപ്പോൾ ആണ് ദേവയെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞത്.

റൂമിലേക്ക് ഇരിക്കാൻ പറയാൻ പറഞ്ഞു വേഗം കഴിച്ച് കഴിഞ്ഞെണീറ്റു.

ചെന്നപ്പോൾ ഒരു 50 ,55 വയസുള്ള ഒരാൾ മുഖത്ത് നല്ല ഗൗരവം ആണ്.

ഒരു ചിരിയോടെ ദേവ ഇരിക്കാൻ പറഞ്ഞു.

കസേര വലിച്ചു അയാൾ അമർന്നിരുന്നു.

പേരെന്തെന്നുള്ള ദേവയുടെ ചോദ്യത്തിന് അയാൾ തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത് .

” എന്റെ മകളുമായി നിനക്കെന്താ ബന്ധം ..??”

ദേവയുടെ കൈയിലിരുന്ന പേന ഒന്ന് വിറച്ചു.

പതറിയ മുഖത്തോടെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി. അയാളൊരു ഭാവമാറ്റവും ഇല്ലാതെ അവനെ നോക്കി.

” എനിക്ക് അവളെ ഇഷ്ടമാണ് അവൾക്കും .” പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

” അറിയാം … അവളോടുള്ളത് ഞാൻ പറഞ്ഞോളാം . ഇത് നിനക്കുള്ള താക്കിത് ആണ്.”

” ഈ ചാർളി ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കത്തുമില്ല ..”

” ഞങ്ങൾ പ്രണയിച്ചുപോയി മതവും ജാതിയും ഒന്നും നോക്കിയില്ല ….പിന്നെ … എന്റെ വീട്ടിൽ എല്ലാവർക്കും സമ്മതവും ആണ്. അവളെ നോക്കാനുള്ള ജോലിയും എനിക്കുണ്ട്. അതിനപ്പുറം നോക്കേണ്ട കാര്യമുണ്ടോ പപ്പാ ..”

“അയാൾ അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി .”

അവന്റെ ചാരകണ്ണുകളിൽ അപേക്ഷയായിരുന്നുവെന്ന് അയാൾ തിരിച്ചറിഞ്ഞില്ല.

ഒരു തരം വാശി അയാളിൽ വന്നു നിറഞ്ഞു.

” ഞാൻ പറയുന്നത് നീ കേട്ടാൽ മതി.പിന്നെ , വിളിച്ചിറക്കി കൊണ്ടുപോകണ മെന്നൊന്നും നീ വിചാരിക്കണ്ട.. അങ്ങനെ ഒന്ന് സംഭവിക്കില്ല അവളെ എന്റെ മോളാ … ഇനി അങ്ങനെ എന്തെങ്കിലും അവളുടെ മനസ്സിൽ ഉണ്ടേൽ രണ്ടിനെയും വെ ട്ടി തു,ണ്ടം തു,ണ്ടം ആക്കും ഞാൻ…” ഭീഷണിയുടെ സ്വരത്തിൽ അയാൾ പറഞ്ഞെണീറ്റുപോയി.

അവൻ കസേരയിലേക്ക് തളർന്നു ചാഞ്ഞിരുന്നുപോയി.

തങ്ങളുടെ പ്രണയത്തിൽ ലേശം പോലും കറുപ്പ് ഇല്ലായിരുന്നു ഈ വർഷങ്ങൾക്കിടയിൽ ഒരു നിമിഷം പോലും ന്റെ സമ്മതമില്ലാതെയോ, തെറ്റായരീതിയിലോ ഈ ഒരു ബന്ധം പോയിട്ടില്ല.

അവൾ കണ്ണുകൾ തുടച്ചു എണീറ്റു ..

നാളെ മനസമ്മതം ആണ് തന്റെ അനിയത്തിയുടെ … അവൾക്കിഷ്ടപെട്ട ആളുടെ ഒപ്പം … അവളുടെ പ്രണയത്തിനു സമ്മതിച്ച അപ്പന് എന്തുകൊണ്ട ദേവയെ അംഗീകരിക്കാൻ കഴിയാത്തതെന്ന് ഒരുപാട് ചിന്തിച്ചതാണ്.. ” അറിയില്ല ..” ഒരു നിശ്വാസത്തോടെ അവൾ ഷവറിന്റെ അടിയിൽ നിന്നു. മനസ് വേകുന്നുണ്ട്”

” ഞെഞ്ചു പൊടിയുന്നുണ്ട് … അപ്പൻ അന്നു തുടങ്ങിയ അവഗണനയാണ്. ചിലനേരം മരിച്ചു കളഞ്ഞാലോ എന്നു തോന്നും. പിന്നെ തോന്നും എന്തിനു ..വേണ്ടി … “

കണ്ണുകൾ തുടച്ചവൾ കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല മനസ് ..വിങ്ങുന്നത്കൊണ്ടാകും ….”

വിളറിവെളുത്ത തന്റെ മുഖം അമർത്തി തുടച്ചവൾ പുറത്തേക്ക് നടന്നു.

☆☆☆☆☆☆☆☆☆☆

മനസമ്മതം നന്നായി കഴിഞ്ഞവൾ പുറത്തേക്കിറങ്ങി അപ്പനും അമ്മച്ചിയും തന്റെ അനിയത്തിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു.

കഴിക്കാനായി പുറത്തേക്കിറങ്ങിയവൾ മുൻപിൽ നിക്കുന്ന ആളെ കണ്ടു ഞെട്ടി.

” ഇച്ഛൻ ……” അവളുടെ കണ്ണുകൾ നിറഞ്ഞു. ഓടിപോയവൾ ആ ഞെഞ്ചിൽ ചാഞ്ഞു.

ദേവയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഇച്ഛൻ എന്ന ഇവാൻ. അതുമല്ല അന്നയുടെ അമ്മച്ചിയുടെ ബന്ധുവിന്റെ മകൻ കൂടി ആണ് ഇവാൻ.

ദേവയുടെയും അന്നയുടെയും ബന്ധത്തിന് കൂട്ട് നിന്നതും എല്ലാ സപ്പോർട്ടും കൊടുത്തതും ഇവാൻ എന്ന ഇച്ഛൻ ആണ്.

☆☆☆☆☆☆☆

” കരയാതെ അന്നു ( അന്നയെ ഇവാൻ അന്നു എന്നാണ് വിളിക്കുന്നെ അവനു അവൾ കുഞ്ഞിപ്പെങ്ങൾ ആണ് ..)അവളുടെ തലയിൽ തലോടിയവൻ അവളെ തന്നിൽ നിന്നകറ്റി നിർത്തി പറഞ്ഞു.

” അവൻ വന്നിരുന്നു അല്ലെ .. ??”

” ഉം …” ഒരു നേർത്ത മൂളൽ മാത്രമേ അവളിൽ നിന്നും വന്നുള്ളൂ.

” നിനക്ക് .. നിനക്ക് പോയ്കൂടായിരുന്നോ. എന്തിനാ നീ ആ വീട്ടിൽ ഇങ്ങനെ .. കാര്യം അവൻ പറഞ്ഞപോലെ നിന്നെ വളർത്തി വലുതാക്കിയത് അവര് തന്നെയാ പക്ഷെ … നിന്നോട് ഒരു ദയ പോലും കാണിക്കാതെ നിന്റെ അനിയത്തിക്ക് വിവാഹം അതും അവൾ സ്നേഹിച്ച ചെറുക്കനെ … എന്തിനാടി .. നിന്നോട് ഇങ്ങനെ അവഗണനാ കാണിക്കുന്നേ നിനക്ക് ചോദിച്ചൂടെ അപ്പനോട് ..”

” എനിക്കറിയില്ല ഇച്ച … അപ്പനെന്നോട് മിണ്ടിയിട്ട് വർഷങ്ങൾ ആയി.” ഒരേങ്ങലോടെ അവൾ പറഞ്ഞപ്പോൾ ഞെട്ടിയത് ഇവാൻ ആണ്.

അന്ന പറഞ്ഞു കേട്ട അവളുടെ അപ്പൻ അങ്ങനെ ആയിരുന്നില്ല.

” ടി കൊച്ചേ നീ എന്നതാടി ഈ പറയണേ … അപ്പൻ മിണ്ടിയിട്ടില്ലെന്നോ. അതിനു നീ എന്ന അതിനുമാത്രം തെറ്റുചെയ്‌തെ. ഒരാളെ സ്നേഹ്ച്ചതോ…”

“………”

” നീ ഒന്നും മിണ്ടാതെ നിക്കല്ലേ കൊച്ചേ …”

“…..”

” നീ അല്ലേലും പണ്ടുമുതലേ എല്ലാം ഉള്ളിൽ ഒതുക്കൽ ആണല്ലോ…” ഈ സ്വഭാവം ദേ ഇപ്പൊ അവനും തുടങ്ങിയിട്ടുണ്ട്.” അവൻ അതു പറഞ്ഞപ്പോൾ അവൾ തലയുയർത്തി ചോദ്യഭാവത്തിൽ നോക്കി.

” നീ നോക്കണ്ട ദേവയുടെ കാര്യമാ പറഞ്ഞെ. വീട്ടി വന്നിരിപ്പുണ്ട്. “

“……….”

” നാളെ അവൻ പോവാ അന്ന .. നിനക്ക് അവനെ വന്നൊന്ന് കണ്ടുകൂടെ … നിങ്ങള് രണ്ടും ഇങ്ങനെ കിടന്ന് എന്തിനാ ഇങ്ങനെ രണ്ടിടത് കിടന്ന് വേവുന്നെ … ഒന്നായിക്കൂടെ നിങ്ങൾക്ക്. അവൻ നിന്നെ പൊന്നുപോലെ നോക്കില്ലേ അന്നു.”

” എനിക്കറിയാം ഇച്ഛാ … ഇച്ഛനെക്കാൾ നന്നായി എനിക്ക് അറിയാം. പക്ഷെ അപ്പന്റെ വാക്കിനപ്പുറം എനിക്ക് ഒന്നും സാധിക്കില്ല. ആ കൈകൊണ്ട് ചേർത്ത് വച്ചാല് ഞാൻ സന്തോഷത്തോടെ ദേവയുടെ ഒപ്പം പോകും..” ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു.

” അതിനു നിന്റെ അപ്പൻ ഈ ജന്മത്തു സമ്മധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??”

” അറിയില്ല ..” അവളുടെ സ്വരം പതിഞ്ഞിരുന്നു.”

” എന്ന നീ ഇവടെ ഇരുന്നോ. അവസാനം എല്ലാം കഴിയുമ്പോൾ നിനക്ക് ആരുമില്ലാതെ ആവരുത് അന്നു. അന്ന് ചിലപ്പോൾ ചേർത്തുപിടിക്കാൻ നിന്റെ അപ്പൻ പോലും കാണില്ല…….. അവനൊന്നു നിർത്തി തുടർന്നു.

” ദേവയും …”

ഇവാൻ അതു പറഞ്ഞു തിരിഞ്ഞു നടന്നു.

അവന്റെ വാക്കുകളിലെ ദൃഢത അവളിൽ ഭയമുണർത്തി. ഞെഞ്ചിൽ കൈ വച്ചവൾ കർത്താവിനെ മനസ്സുരുകി വിളിച്ചു.

☆☆☆☆☆☆☆☆☆

രാത്രിയിൽ മഴ ആർത്തു പെയ്യുമ്പോൾ

അവളൊന്നുമറിയാതെ ഇവാന്റെ വാക്കുകളിൽ കുടുങ്ങി കിടന്നു ഉറങ്ങാതെ.

അതെ സമയത്ത് ദേവയും ഉറങ്ങാതെ കിടന്നു അവന്റെ ഇടംകണ്ണിൽ നിന്നും ഒരു കണ്ണുനീർത്തുള്ളി ഒഴുകി ബെഡിലേക്ക് വീണു.

ഞെഞ്ചു നീറുന്നുണ്ടായിരുന്നു അവനു.

അവന്റെ ഓർമ്മകൾ പതിയെ പുറകോട്ടു സഞ്ചരിച്ചു.

ഒരു വെക്കേഷന് കാലത്ത് നാട്ടിൽ പോയ ദിവസങ്ങൾ.

2 ആഴ്ചത്തേക്ക് പോയത് മുത്തശ്ശി ഒരുമാസം ആക്കിയപ്പോൾ മനസില്ലാമന സോടെ അവടെ നിന്നു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വീട്ടു മുറ്റത്തു നമ്മടെ ഇച്ചായൻ present ആണ്. പള്ളിയിൽ പോകണമെന്ന്.

ഞാൻ അവനെ സൂക്ഷിച്ചു നോക്കി.

” എന്തോ ഉടായിപ്പ് ഉണ്ടല്ലോ. ഞാൻ മനസ്സിലോർത്തു. അതേപോലെ തന്നെയായിരുന്നു.

ഏതോ പെണ്ണിനെ കഴിഞ്ഞ ദിവസം കണ്ടു സ്പാർക്ക് അടിച്ചെന്ന് കഴുത്തേൽ കൊന്ത കണ്ടെന്നു.

അതിനാണ് ഈ പള്ളി വിസിറ്റ്.

അങ്ങനെ വണ്ടി എടുത്തു പള്ളിയിലേക്ക്. ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ പ്രാർഥന ആണ്.പുറത്ത് നിന്നു.

15 മിനിറ്റ് കാത്തിരിപ്പിന് ശേഷം എല്ലാവരും പുറത്തേക്ക് വന്നു.

ഇച്ചായൻ അവന്റെ പെണ്ണിനെ തപ്പുന്നിതിനിടയിൽ ആണ്, എന്റെ മിഴികൾ പടികൾ ഇറങ്ങി വന്നൊരു പെൺകുട്ടിയിൽ ഉടക്കിയത്. ഒരു നിമിഷമോ നിമിഷങ്ങളോ അവളിൽ താൻ കുടുങ്ങി കിടന്നു.

എന്തോ ഒന്ന് അവളിലേക്ക് ആകർഷിക്കുന്നത് പോലെ… ഏതോ ഒരു നിമിഷത്തിൽ അവളുടെ കണ്ണുകളും എന്നെ തേടി വന്നപ്പോൾ ആ കണ്ണുകൾ വിടർന്നിരുന്നുവോ.. അറിയില്ലായിരുന്നു. പക്ഷെ അവൾ ഓടി വന്നെന്റെ പേര് വിളിച്ചു മിണ്ടിയപ്പോൾ അത്ഭുതം ആയിരുന്നു.

പിന്നെ ആണ് ചമ്മലോടെ ഞാൻ അറിഞ്ഞത് നമ്മടെ കോളേജിൽ തന്നെയുള്ളതാ ഇച്ഛന്റെ പെണ്ണിന്റെ കൂട്ടുകാരി.

പിന്നീടുള്ള ദിവസങ്ങൾ ഇച്ഛന്റെ പ്രണയത്തിനു കാവൽ ആയിരുന്നു.

ഇച്ഛന്റെ പ്രണയത്തിനു പച്ചക്കൊടി കാണിച് വീട്ടുകാർ രണ്ടും കൈകൊടുത്തു.

അങ്ങനെ ഇരിക്കെ…. അവർക്ക് ഒരു exam അങ്ങ് വയനാട് അങ്ങനെ തലേന്ന് നൈറ്റ്‌ യാത്ര തുടങ്ങി.

അന്ന് ആണ് എല്ലാം മാറി മറിയുന്നത്…..

എക്സാം കഴിഞ്ഞു ഒരു ദിവസം കൂടി തങ്ങാനുള്ള പ്ലാനുമായി അവിടം ചുറ്റി കറങ്ങാൻ ഇറങ്ങി. അവരെ തനിച്ചു വിട്ട് ഞങ്ങൾ രണ്ടാളും വേറെ ഒരു പാറപ്പുറത് കയറി ഇരുന്നു.

കലപില ചിലക്കുന്ന അവൾ അന്നെന്തോ മൗനം പൂണ്ടു…

ഞാൻ എന്റെ ക്യാമറ എടുത്ത് പ്രകൃതിഭംഗിയിൽ ഫോട്ടോകൾ എടുത്തു തുടങ്ങി. എപ്പോഴോ എന്റെ ക്യാമറ കണ്ണുകൾ അവളിലേക്ക് focus ചെയ്തു.എന്നെ തന്നെ മറന്നു ഞാൻ നിന്നുപോയി.

അവളുടെ കണ്ണുകൾ എന്നിലേക്ക് വന്നു പതിച്ചപ്പോൾ ക്യാമറ മാറ്റി ഞാൻ തിരിഞ്ഞു നിന്നു.

അവൾ എണീറ്റു എന്റെ അടുത്തേക്ക് വന്നതും ഞാൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. അവളുടെ കാലൊന്നു തെന്നി. ഉയർന്ന ഞെഞ്ചിടിപ്പോടെ അവളെ ഞാൻ ചുറ്റിപിടിച്ചു തന്നിലേക്ക് അണച്ചു.

എന്റെ ഞെഞ്ചിടിപ്പു മനസ്സിലാക്കിയോ ? അതോ ഭയന്നിട്ടോ അവൾ എന്നിലേക്ക് ചേർന്ന് നിന്നു.

നിമിഷങ്ങൾക് ശേഷം എന്റെ ഞെഞ്ചിൽ നിന്നവൾ തല എടുത്തപ്പോ എന്തോ ഒന്ന് വിങ്ങി.

അവൾ എന്റെ മുഖത്തേക്ക് നോക്കി.

” ഭയന്നോ ..” അവളെന്നോട് ചോദിച്ചു.

” ഉം .. ” ഞാൻ മൂളി.

” അത്രക്ക് ഇഷ്ടമാണോ എന്നെ ..??’ അവൾ ചോദിച്ചു . ആ ചോദ്യം സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.

” ഞാൻ അറിയുന്നുണ്ടായിരുന്നു .. എല്ലാം ..പിന്നെ ….ഇച്ഛൻ പറഞ്ഞിരുന്നു ഈ കള്ളകാമുകൻറെ മനസ് ..” അവളത് തുറന്നു പറയുമ്പോൾ എന്റെ മനസ് നിറഞ്ഞു.

” ഇനിയെങ്കിലും പറഞ്ഞൂടെ എന്നോട് …” അവൾ ചോദിച്ചു.

” ഒരു കൈയിൽ ക്യാമറയും മറുകൈയിൽ അവളെ ഞാൻ ചുറ്റിപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു.

” ഇഷ്ടമാണ് ..ഒരുപാട് … എങ്ങനെ എന്തിനു എന്നൊന്നും അറിയത്തില്ല . കണ്ടപ്പോ … ഒരു സ്പാർക്ക് … I LOVE YOU ❤️” അതും പറഞ്ഞവൻ അവളെ ഒന്നുകൂടി ചേർത്ത് നിർത്തി ആ നെറ്റിയിൽ തന്റെ ചു,ണ്ടുകൾ ചേർത്ത്.

അന്ന് മുതൽ സ്നേഹിച്ചിട്ടേ ഉള്ളു.

☆☆☆☆☆☆☆☆☆☆

അവസാനം തമ്മിൽ പറഞ്ഞു പിരിയുമ്പോഴും എനിക്കും അവൾക്കും ഒരുപോലെ അറിയാമായിരുന്നു. ഇതിനൊരു അവസാനമുണ്ടാവില്ലെന്ന് ……

ഓർമകളിൽ നിന്നു മുക്തനായി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

രാത്രിയും പകലുകളും കടന്നുപോയി.

വർഷം 3 കഴിഞ്ഞു. ഇന്നും അവൻ അവളുടെ സമ്മതത്തിനായി കാത്തിരിക്കുന്നു. അവൾ അവളുടെ അച്ഛന്റെ സമ്മതത്തിനും.

☆☆☆☆☆☆☆☆☆☆☆

ഇന്ന് അവൻ യുകെയിലെ ഫേമസ് ഹോസ്പിറ്റലിൽ ഗൈനകോളജിയിൽ വർക്ക്‌ ചെയ്യുന്നു. കൈപ്പുണ്യം ഉള്ള ഡോക്ടർ എന്ന പേരും അവനുണ്ട്.

അതുകൊണ്ട് തന്നെ ഭൂരിഭാഗം മലയാളികളും അവന്റെ അടുതാണ് തന്റെ ഭാര്യമാരെ ചെക്ക്അപ്പ് നു കൊണ്ടുവരുന്നത്.

അങ്ങനെ ഒരു ദിവസം ദേവ തന്റെ ക്യാബിനിൽ ഇരുന്നപ്പോൾ ആണ് ഇച്ഛൻ ഓടി വന്നത്. ( എവടെ പോയാലും പുറകെ ഉണ്ട് 😆😆)

” ഡാ … അവൾ … ഞാൻ … കണ്ടു … i think…. കല്യാണം ..” ഇച്ഛൻ നിന്നു കിതക്കുകയാണ്.

” എന്താ ഇച്ഛാ നീ എന്നതിനാ ഇങ്ങനെ പട്ടി കിതക്കുന്നത് പോലെ കിതക്കുന്നെ ???”

” ഡാ … ഞാൻ .. കണ്ടു … അവളെ ..”

” ആരെ ..കണ്ടകാര്യം ആണ് .. ദാ വെള്ളം കുടി …” അവൻ ബോട്ടിൽ നീട്ടി പറഞ്ഞു

ഇച്ഛൻ കിതപ്പൊന്നു മാറിയപ്പോൾ പറഞ്ഞു.

” ദേവ അവൾ .. അന്ന … ഇവടെ ഞാൻ കണ്ടു … പക്ഷെ ……”

അവൻ അത്ഭുതത്തോടെ ഇച്ഛനെ നോക്കി.

” what … ഇവടെയോ ഇച്ഛനു തോന്നിയതാവും ..”

” അല്ല .ഞാൻ കണ്ടതാ … കൂടെ വേറെ ഒരു സ്ത്രീയും ഉണ്ട്….”

” സത്യാണോ ..ഇച്ഛാ .. എനിക്ക് …..എനിക്ക് അവളെ കാണണം ..” അവൻ അത്യധികം സന്തോഷത്തോടെ പുറത്തേക്ക് നടക്കാൻ ആഞ്ഞ് .

” പോവണ്ട .. അവൾ ഇങ്ങോട്ട് തന്നെയാ വരുന്നേ …”

ഇച്ഛൻ പറഞ്ഞത് കേട്ട് അവൻ സംശയഭാവത്തിൽ നോക്കി.

” i think അവളുടെ മാര്യേജ് കഴിഞ്ഞു. She is pregnant.”

“ഇച്ഛൻ … ഇച്ഛനെന്താ പറഞ്ഞെ … ” ഒരു നിമിഷത്തെ മരവിപ്പിന് ശേഷമവൻ ചോദിച്ചു.

” എടാ ..അത് .. അവൾ … അവൾ ഗർഭിണി ആണ് .. “

” what the f@#$…man …”

” ദേവ .. relax …നീ ഇവടെ നിക്ക് ഞാൻ പോയി അന്നെഷിക്കാം എടുത്ത് ചാടരുത് …ഓക്കേ .. ഞാൻ വരാതെ ഒന്നും ചെയ്യരുത് ..” ദേവയുടെ തോളിൽ തട്ടിയിട്ട് ഇച്ഛൻ പുറത്തേക്ക് പോയി.

” ദേവ അപ്പോഴും ഇച്ഛൻ പറഞ്ഞ വാക്കുകളിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു.

” നോ .. അവൾക്ക് … അവൾക്ക് വേറെ ഒരാളെ … ” അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി. കസേരയിലേക്കവൻ തളർന്നിരുന്നു. കണ്ണിൽ നിന്നും ചുടുകണ്ണുനീർ അവന്റെ കവിളിലെക്ക് ഒഴുകി ഇറങ്ങി.

☆☆☆☆☆☆☆☆☆☆

15 മിനിറ്റ് കഴിഞ്ഞു ഇച്ഛൻ ക്യാബിനിൽ വരുമ്പോൾ ദേവ വിദൂരത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു.

ഇച്ഛൻ അവന്റെ തോളിൽ കൈ വച്ചപ്പോൾ ഞെട്ടി തിരിഞ്ഞു.

” എന്താ .. ഇച്ഛാ അറിഞ്ഞേ പറ …പറ …” ദേവ അവന്റെ ഷർട്ടുലച് ചോദിച്ചു.

” നമ്മൾ ഭയപ്പെടുന്നത് പോലെ ഒന്നും ഇല്ലെടാ … അവൾ .. അവളുടെ അനിയത്തിക്ക് വേണ്ടി ബലിയാട് ആയതാണ്. ഞാൻ അറിഞ്ഞത് സത്യ മാണെങ്കിൽ അവളുടെ അച്ഛനും കൂടെ അറിഞ്ഞ ഈ കളി നടന്നിരിക്കുന്നെ സറോഗേറ്റ് മദർ. അതും അനിയത്തിക്ക് കുഞ്ഞു ഉണ്ടാവത്തൊണ്ടല്ല …….. അവൾക്ക് പ്രസവിക്കാൻ പറ്റാഞ്ഞിട്ട് ..😏.. അതിനു കൂട്ട് നിൽക്കാൻ അവളുടെ പുന്നാര ഭർത്താവും അതിൽ ബലിയാടായത് നിന്റെ പെണ്ണും. അവളുടെ സ്വഭാവം നിനക്ക് അറിയാലോ ആരെന്തു പറഞ്ഞാലും സ്നേഹത്തിന്റെ പേരിൽ അനുസരിക്കും ഇതും അതുപോലെ ആവും. ” ഇച്ഛൻ പറഞ്ഞു നിർത്തി.

” എന്തിനാ ഇച്ഛാ അവള് … ഇങ്ങനെ … എനിക്ക് ഞെഞ്ചു വിങ്ങുന്നു.” അവൻ ഇച്ഛന്റെ തോളിലേക്ക് ചാരി.

” എനിക്ക് അറിയാം പക്ഷെ ഇവടെ നീ സ്ട്രോങ്ങ്‌ ആയി നിൽക്കണം ബാക്കി കാര്യം ഞാൻ ഏറ്റു. ഞാൻ പറഞ്ഞതെന്താണെന്ന് നിനക്ക് മനസിലായില്ലേ??”

” ഉം …. എന്താ ഇച്ഛന്റെ പ്ലാൻ ..?”

” പറയാം ഇപ്പോഴല്ല ആദ്യം നീ അവളെ ഒന്ന് കാണു എന്നിട്ട് ആകാം .”

” ഉം ….”

♡♡♡♡♡♡♡♡♡♡♡

പേഷ്യന്റ്സ് ഓരോരുത്തരായി വന്നു തുടങ്ങി അവൻ പരിശോധിക്കാനും.

25 മത്തെ ചീട്ടു നമ്പർ ആയിരുന്നു അവളുടേത് തന്റെ ഊഴം കാത്തവൾ പുറത്തിരുന്നു.

തന്റെ വീര്ത്തവയറിൽ അവൾ വാത്സല്യത്തോടെ തലോടി.

കൂടെ വന്ന സ്ത്രീയെ അവൾ നോക്കി. അവർ തന്റെ ഫോണിൽ ബിസി ആയിരുന്നു.

അവൾക് തന്റെ അവസ്ഥയിൽ സ്വയം സഹതാപം തോന്നി പോയി.

തന്റെ കൂടെപ്പിറപ്പിനു വേണ്ടി ആണ് ഈ വേദന സഹിക്കാൻ പോകുന്നത്. അതും അപ്പയുടെയും അമ്മച്ചിയുടെയും സമ്മതത്തോടെ ആണ് ഈ ഒരു ധൗത്യം എന്നിട്ടും അമ്മച്ചി തന്റെ കൂടെ വന്നില്ല.

അത്രക്ക് വെറുപ്പാണോ ഈ മകളോട്…. അവളുടെ ഹൃദയം വിങ്ങി.

☆☆☆☆☆☆☆☆☆☆

അകത്തേക്ക് കയറുമ്പോൾ അവളുടെ ഹൃദയം എന്തിനെന്നില്ലാതെ പിടച്ചു.

പതുക്കെ കസേരയിലേക്കവൾ അമർന്നിരുന്നു.മേശയിൽ വച്ചിരുന്ന board അവൾ തലയുയർത്തി വായിച്ചതും ഒരു മിന്നൽ ദേഹതുകൂടി കടന്നു പോയതുപോലെ തോന്നി.

” ദേവ ….” അവൾ തലയുയർത്തി അവനെ നോക്കി.

അവരുടെ കണ്ണുകൾ ഒന്ന്ഇടഞ്ഞെങ്കിലും അവൻ കണ്ട ഭാവം നടിച്ചില്ല. അവളുടെ കേസ് ഷീറ്റുകൾ വായിച്ചു നോക്കിയവൻ അവൾക്കു നേരെ നോക്കി പറഞ്ഞു

” ബെഡിലേക്ക് കയറി കിടന്നോളു”

അവൾ പതുക്കെ എണീറ്റു അവൻ ചൂണ്ടിയ ബെഡിനരുകിലേക്ക് നടന്നു.

അവന്റെ കണ്ണുകൾ വയറിലേക്ക് ആയിരുന്നു.

ഡോക്ടർ എന്ന റോളിൽ അവൻ നന്നായി അവളെ ചെക്ക് ചെയ്തു.

പതിയെ എണീറ്റവൾക്ക് വയറിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. അവൾ കൈകൾ നീട്ടി അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു.
അവളുടെ പിടിയിൽ അവൻ ഞെട്ടി അവളെ ചേർത്ത് പിടിച്ചു.

” പേടിക്കണ്ട .. ” വാ ..” അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു. അവളെ കസേരയിൽ കൊണ്ടിരുത്തി അവൻ കൂടെ വന്ന സ്ത്രീയോട് പറഞ്ഞു.

” അധികം പണി ഒന്നും ചെയ്യിപ്പിക്കണ്ട , പിന്നെ വിളർച്ച ഉണ്ട് നന്നായി വെള്ളവും നാരുള്ള ഭക്ഷണവും കഴിപ്പിക്കണം. പിന്നെ നടക്കുന്നത് നല്ലതാണ്. ഞാൻ വിറ്റാമിൻ ഗുളികകൾക്ക് കുറിച്ചിട്ടുണ്ട്.

” thanku ഡോക്ടർ, വരൂ മാഡം ..” അവർ അന്നയോട് പറഞ്ഞു.

” ഉം ..അവളൊന്നു മൂളി. അവൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു.

പെട്ടെന്ന് ആണ് കൂടെ വന്ന സ്ത്രീയുടെ ഫോൺ അടിച്ചത്.

” മാഡം ഒരു 5 മിനിറ്റ് ഞാൻ ഇപ്പൊ വരാം … ഇവടെ ഇരിക്കുമോ ..”

” ഉം .”

” thanku …” അവർ പുറത്തേക്ക് പോയി.

അവൻ അവളുടെ മുഖത്തേക്കെ നോക്കിയില്ല.

പെട്ടെന്ന് വാതിൽ തുറന്നൊരു കൊച്ചു പെൺകുട്ടി വന്നു.

” പപ്പാ …..” ആ കുട്ടി ഓടി വന്ന് ദേവയുടെ മടിയിൽ കയറി .

” ആ പപ്പയുടെ ചുന്ദരി വന്നോ … എവടെ അമ്മ … “

” വന്നൊണ്ട് പപ്പാ കുഞ്ഞിന്റെ ചോക്ലേറ്റ് താ …”

” ആഹാ കള്ളി അതിനാലെ എന്റെ മടിയിൽ കയറിയത് ” അവൻ കുഞ്ഞിനെ കിക്കിളി ഇട്ടുകൊണ്ട് പറഞ്ഞു. അവൾ കുണുങ്ങി ചിരിച്ചു.

” അവരുടെ കളികൾ കണ്ട് അന്നയുടെ കണ്ണുകൾ നിറഞ്ഞു. ദേവ മറ്റൊരാളുടെ ആയി എന്ന സത്യം അവൾക്ക് ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു. തൊണ്ട യിൽ നിന്നും ശബ്ദം പുറത്തേക്ക് വരാത്തത് പോലെ …

കുഞ്ഞ് അവളെ നോക്കി ചിരിച്ചു.

” ആന്റിയുടെ വയറ്റിൽ വാവ ഉണ്ടല്ലേ …”

” ഉവ്വല്ലോ …”

” ഞാൻ തൊട്ടോട്ടെ …”

” അതിനെന്താ …തൊട്ടോ ..”

” കുഞ്ഞി … വാ ഇങ്ങോട്ട്..”

” പ്ലീസ് പപ്പാ ..”

” മോൾ ഏത് ക്ലാസില പടിക്കണേ ….”

” 3B ൽ ..”

” ആഹാ ….”

അവൾ സംശയത്തോടെ അവനെ നോക്കി.

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” പപ്പാ ഞാൻ അപ്പാടെ അടുത്ത് പോവാണേ ബൈ …”

” ബൈ …”

കുഞ്ഞ് പോയതും അവൻ അവളുടെ അടുത്തേക്ക് നടന്നു.

അവന്റെ കൈകൾ അവളുടെ വീർത്തുന്തിയ വയറിൽ തഴുകി ചുറ്റിപിടിച്ചു.

ചെവിയിലവൻ പറഞ്ഞു.

” നീ എന്നതാ കൊച്ചേ കരുതിയെ നിന്നെ വിട്ടു ഞാൻ വേറെ കെട്ടിയെന്നോ ..”

“….” ഒന്നും മിണ്ടാതെയവൾ അവനിലേക്ക് ചേർന്ന് നിന്നു.

” ഞാൻ നിന്നെയും കൊണ്ടേ പോകു …” കുസൃതിയോടെ അവൻ മൊഴിഞ്ഞു.

അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു.

” പിന്നെ നീ ഈ കാണിച്ചതിന് … അത് ഞാൻ പിന്നെ തരം കേട്ടോടി മദർ തെരേസയെ ….” അവൻ ദേഷ്യത്തോടെ പറഞ്ഞു .

വാതിൽ തുറക്കുന്നത് കേട്ട് ദേവ അവളെ വിട്ടു നിന്നു.

ആ സ്ത്രീ കയറി വന്ന് പറഞ്ഞു.

” മാഡം വരൂ പോകാം.”

” അപ്പൊ എല്ലാം പറഞ്ഞപോലെ അന്ന ..” അവൻ ഊന്നി പറഞ്ഞു.

☆☆☆☆☆☆☆☆

അവർ പോയി കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.

” നിന്നെ ഞാൻ എടുത്തോളാം … പിന്നെ കൊടുക്കാനുള്ളവർക്ക് ഞാൻ കൊടുത്തോളാം.” അവൻ മനസ്സിൽ പറഞ്ഞു.

തിരികെ വീട്ടിൽ ചെന്നവൾക്ക് പിന്നേം ഏകാന്തത കൂട്ടായി.

അമ്മച്ചി പോലും ഈ മുറിയിലേക്ക് വരാറില്ല. ഏത് കൂടപ്പിറപ്പിനു വേണ്ടിയാണോ താൻ ഇത് ചെയ്യുന്നത് അവൾ പോലും …..തന്നെ ഒറ്റപ്പെടുത്തി.

എല്ലാവരും ഉണ്ടായിരുന്നു തന്നെ ഇതിനു സമ്മതിപ്പിക്കാൻ ഇപ്പൊ …..” അവൾ മൗനമായി തേങ്ങി.

മാസങ്ങൾ കഴിഞ്ഞു പോയി നെക്സ്റ്റ് വീക്ക്‌ ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.

കാലിലൊക്കെ നീരായി എണീറ്റു നീക്കാനും ഇരിക്കാനും പറ്റുന്നില്ല. രാത്രിയിൽ വേദനയും. അവൾ വലഞ്ഞു പോയി.

അവളുടെ അവസ്ഥയിൽ അവളുടെ അനിയത്തിയും ഭർത്താവും ഗൂഢമായി ചിരിച്ചു.

പിറ്റേന്ന് അവർ ഹോസ്പിറ്റലിൽ എത്തി.ദേവയെ കാണാൻ.

☆☆☆☆☆☆☆☆

” ഇരിക്ക്..”

” അന്നയുടെ ….”

” അനിയത്തിയാണ് ഞാൻ ഇതെന്റെ ഭർത്താവ് .”

” ഒകെ, ആൾക്ക് കുഴപ്പമില്ല …” അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അവർ ഇടയിൽ കയറി പറഞ്ഞു.

” ഞങ്ങൾ അതിനല്ല ഡോക്ടർ വന്നത്.”

” പിന്നെ ..??” ഫയൽ മടക്കിയവൻ അവരുടെ മുഖത്തേക്ക് നോക്കി.

” അത് ……. ” അവർ പരസ്പരം നോക്കി. അവസാനം അവൾ പറഞ്ഞു.

” ഞങ്ങൾക്ക് ഡോക്ടറുടെ ഒരു ഹെല്പ് വേണം അന്നയുടെ കാര്യത്തിൽ.”

” താൻ കാര്യം പറയു എന്നാലല്ലേ എനിക്ക് സഹായിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അറിയാൻ കഴിയു.”

” അത് ..” അവർ വീണ്ടും വിക്കിയപ്പോൾ ദേവക്ക് എന്തോ സംശയം തോന്നി അവൻ ഫോൺ എടുത്ത് റെക്കോർഡർ ഓൺ ആക്കി ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കി ടേബിളിൽ വച്ചു.

” അത് ഡോക്ടർ അന്നയുടെ പ്രസവം ഇതോടെ നിൽക്കണം അതിനു ഗർഭപാത്രം എടുത്തുകളയണം ..അതിനാണ് ..”

” ദേവ നടുങ്ങി പോയി ..”

“ആ കുട്ടി കല്യാണം കഴിച്ച് കുട്ടികൾ ആയതാണോ?”അവൻ സ്വബോധം വീണ്ടെടുത്ത് ചോദിച്ചു.

” അ .. അല്ല ..”

” പിന്നെ ??”

” എത്ര വേണേലും തരാൻ ഞങ്ങൾ തയ്യാറാണ്.”

“……” അവൻ ഒന്നും മിണ്ടാതെ അവരെ നോക്കി. അവന്റെ മനസ്സിൽ പുഞ്ചിരിച്ചു ചോദിച്ചു.

” എത്ര തരും ..”

അവന്റെ ആ ചോദ്യത്തിൽ അവരുടെ മുഖം തെളിഞ്ഞു.

“50 L”

“നോ പൈസ വേണ്ട ” …അവൻ ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു.

” പിന്നെ ..??”

” അവളെ .. അവളെ ഇങ്ങു തന്നേക്… ഞാൻ നോക്കിക്കോളാം … ജീവിത കാലത്തേക്ക് അല്ല ഒരു 6 മാസത്തേക്ക് അത്രക്ക് അങ്ങ് പിടിച്ചു പോയി …”

അവന്റെ മറുപടിയിൽ അവർ പരസ്പരം നോക്കി.

” ഒകെ ..” സമ്മതം പറഞ്ഞവർ പിരിഞ്ഞു .

☆☆☆☆☆☆☆☆☆☆☆

അവർ പോയി കഴിഞ്ഞതും അവന്റെ കണ്ണുകളിൽ പകയാളി.

” എന്റെ പെണ്ണിനെ കൊ,ല്ലാൻ എനിക്ക് കോ,ട്ടെഷൻ … കൊള്ളാം … ” മനസ്സിൽ പറഞ്ഞവൻ കസേരയിലേക്ക് ഇരുന്നു.

2 ആഴ്ചക്ക് മുൻപ് തന്നെ അവൾക്ക് വേദന ഉണ്ടായി.

ഹോസ്പിറ്റലിൽ എത്തിച്ചവർ ലേബർ റൂമിലേക്കു കയറി.

കയറുന്നതിനു മുൻപ് അവൻ അവരെ നോക്കി.

” വിരൽ ഉയർത്തി അവർ ഒകെ പറഞ്ഞു.” ചിരിയോടെ അവൻ അകത്തേക്ക് കയറി.

2 മണിക്കൂർ കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ ഒരു പെൺകുട്ടിയെ അവൻ കൈ പൊതിഞ്ഞു പിടിച്ചിരുന്നു.

” പെൺകുട്ടി ആണ് ..” അവൻ പറഞ്ഞു.

അവരുടെ മുഖം ചുളിഞ്ഞു. കാര്യം മനസിലായ അവൻ തിരിച്ചു കുഞ്ഞിനെ കൊണ്ടുപോയി അന്നയുടെ അടുത്തു കിടത്തി. അവളുടെ തലയിൽ തലോടിയവൻ അവിടെ നിന്നിറങ്ങി പോയി.

അവന്റെ ക്യാബിനിലേക് അനിയത്തിയും ഭർത്താവും കയറി വന്നു.

” ആ വാ .വാ … ” ഇരിക്ക് . .”

” എല്ലാം ഒകെ അല്ലെ ഡോക്ടർ .. “

” yes .. of കോഴ്സ് അവൾക്ക് ഇനി ഒരു അമ്മയാവാൻ കഴിയില്ല …”

അവൻ പറഞ്ഞത് അവരുടെ രണ്ടുപേരിലെ പ,കയുടെ അ,ഗ്നിക്ക് ശമനം വരുത്തി.

” അല്ല ഞാനൊന്ന് ചോദിക്കട്ടെ വേറെ ഒന്നും വിചാരിക്കരുത്. സ്വന്തം ചേച്ചി അല്ലെ പിന്നെ എന്തിനാ ..?”

” അതോ .. ഒരു പഴയ കണക്കുണ്ട് അതിനാ. ഞങ്ങളുടെ പ്രണയത്തിനു അവൾ എന്നും എതിർ ആയിരുന്നു. പിന്നെ , ഞങ്ങള്ക്ക് ചില ല,ഹരിയുടെ പരിപാടി ഒക്കെ ഉണ്ട് ..അതുകൊണ്ട് അവൾക്ക് ഞങ്ങൾ ഒന്നിക്കുന്നതിനു എതിർ ആയിരുന്നു. പക്ഷെ ഞങ്ങൾ ഒന്നിച്ചു അപ്പോ അവൾക്കിട്ട് ഒരെണ്ണം കൊടുക്കണ്ടേ …” ക്രൂ,രമായ ചിരിയോടെ അവർ രണ്ടും അതു പറയുമ്പോൾ ദേവയുടെ മനസ്സിൽ ഭയം നിറയുകയായിരുന്നു.

” എന്തായാലും അവൾ ഇനി നിങ്ങൾക്കുള്ളതാ ഒരു 6 മാസത്തേക്ക് ..അല്ലെ ഡോക്ടറെ ..”

” യെസ് .. ഞാൻ അത്രക്ക് മോഹിച്ചു പോയി. മോഹിച്ചതൊക്കെ സ്വന്തമാക്കിയേ എനിക്ക് ശീലമുള്ളൂ … ” അവനും ചിരിയോടെ പറഞ്ഞു.

” അപ്പൊ ഒകെ … നമ്മടെ ഡീൽ ഇവടെ കഴിഞ്ഞു.”

” അതെ .. ഇനിയൊരിക്കലും കാണാതിരിക്കട്ടെ.”

” ശരിയെന്ന ..” കൈകൊടുത്തു അവർ പിരിഞ്ഞു.

☆☆☆☆☆☆☆☆☆☆

റൂമിലേക്കു മാറ്റിയ അവളെ കാണാൻ അവർ വന്നു.

” ചേച്ചി ഈ ഹോസ്പിറ്റലിൽ തന്നെ കുഞ്ഞിനെ നോക്കാനുള്ള സൗകര്യം ഉണ്ട്.അപ്പൊ പിന്നെ ഞങ്ങളുടെ ആവിശ്യം ഇല്ലല്ലോ ..’

” അത് മോളെ … നിങ്ങളുടെ കൂടി കുഞ്ഞല്ലേ അത്.” അന്ന അത് ചോദിച്ചപ്പോൾ പുച്ഛച്ചിരിയോടെ അനിയത്തിയുടെ ഭർത്താവ് പറഞ്ഞു.

” പെണ്ണിനെ ഞങ്ങൾക്ക് വേണ്ട .. കൂടെ നിന്നെയും … “

ഒരു ഞെട്ടലോടെയാണ് അന്നയത് കേട്ടത്.

” അപ്പ എവടെ …”

” പിന്നെ തളർന്നു കിടക്കുന്ന നിന്റെ ത,ന്ത എന്നെ എന്തോ ചെയ്യാനാ “

അവൾ കണ്ണുകൾ മുറുക്കെ അടച്ചു.

☆☆☆☆☆☆☆☆

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അവൾ പ്രസവിച്ചിട്ട് 7 മാസം കഴിഞ്ഞു.

അവളെ അവർ ഹോസ്പിറ്റലിന്റെ തന്നെയുള്ള “തണൽ ” എന്ന സ്ഥാപനത്തിലേക്ക് മാറ്റി.

വീട്ടിലുള്ളവർക്ക് വേണ്ടി ജീവിച്ചു താൻ അവസാനം ഇച്ഛൻ പറഞ്ഞതുപോലെ ഒറ്റപെട്ടുപോയി. തോറ്റുപോയി ..”

“എന്റെ മോൾ …” അവൾക്ക് വേണ്ടി എങ്കിലും ഇനി ജീവിക്കണം … പക്ഷെ എങ്ങനെ …??”

അവൾക്കൊരു രൂപവും കിട്ടുന്നില്ലായിരുന്നു.

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞു. വീട്ടിൽ നിന്നാരും വന്നില്ലെങ്കിലും. തണലിൽ ഒരുപാട് പേരുണ്ടായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സമാരും ഡോക്ടർമാരും ഒക്കെ ഉണ്ടായിരുന്നു.

ദേവയെ അവളുടെ കണ്ണുകൾ പരതി പക്ഷെ ചെന്നു നിന്നത് ഇച്ഛന്റെ മുഖത്തായിരുന്നു. അന്നയുടെ തല താഴ്ന്നു.

അവൻ പതിയെ അടുത്തു ചെന്നവളെ ചേർത്ത് നിർത്തി.

” അയ്യേ എന്റെ പെങ്ങളൂട്ടി കരയുവാണോ നാണക്കേട് ..ശേ …”
അവൻ കളിയാക്കി.

” പോടാ ഇച്ഛാ …” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു തലോടി.

” ഞങ്ങൾ ഇല്ലേ നിനക്ക് .. കരയാതെ …”

” ഉം …” മൂളി അവൾ കണ്ണുകൾ തുടച്ചു. എത്ര വേണ്ടെന്ന് വച്ചിട്ടും അവളുടെ കണ്ണുകൾ പിന്നെയും അവനെ തേടി. അവസാനം ഡോറിന്റെ അരുകിൽ കൈകൾ കെട്ടി നിൽക്കുന്ന ദേവയുടെ മുഖത്ത് കണ്ണുകൾ പതിഞ്ഞു.

ചുണ്ടിൽ കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും അവൾ ചമ്മലോടെ കണ്ണുകൾ പിൻവലിച്ചു.

അവൻ പതിയെ നടന്നു വന്ന് ഇച്ഛന്റെ അരുകിൽ നിന്നു.

കേക്ക് മുറിച്ച് മോളുവിന്റെ പിറന്നാൾ ആഘോഷമാക്കി.

എല്ലാവരും പിരിഞ്ഞുപോയി.

ഇച്ഛനും ദേവയും അവടെ നിന്നു. കുഞ്ഞിപ്പെണ്ണ് ഇച്ഛന്റെ തോളിൽ ആണ്. അവന്റെ കുരിശുമാലയിൽ പിടിച്ചു നല്ല കളിയാണ് പെണ്ണ്. അവൻ വയറ്റി മുഖമുരക്കുമ്പോൾ കുലുങ്ങി ചിരിക്കുന്നുണ്ട് കള്ളി.

ദേവ അവളെ ചുറ്റിപിടിച്ചു ക,ഴുത്തിൽ മുഖം പൂഴ്ത്തി.

” ദേവ … വിട് ..” ദുർബല ശബ്ദത്തിൽ അവനോടവൾ പറഞ്ഞു.

” അങ്ങനെ വിടാനല്ലല്ലോ പെണ്ണെ നിന്നെ ഞാൻ സ്വന്തമാക്കിയത് ..”

” എന്ത് …” അവൾ കണ്ണുമിഴിച്ചവനെ നോക്കി.

” അതെ … നിന്നെ അവരിൽ നിന്നും ഞാൻ സ്വന്തമാക്കിയതാണ്. ഇല്ലാരുന്നേൽ നിന്നെ അവർ ……” അവൻ പാതിവാക്കുകൾ വിഴുങ്ങി.

അവളെ ചേർത്തു പിടിച്ചു അവന്റെ ഫോൺ കൈയിലേക്ക് വച്ചു കൊടുത്തു.

” കേൾക്കണം നീ …” headset എടുത്തവൻ ചെവിയിലേക്ക് വച്ചുകൊടുത്തു.

” ഓരോ വാക്കുകൾ കേൾക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങി. തളർന്നു പോവുന്നുണ്ടായിരുന്നു പെണ്ണ്. അവൻ അവളെ താങ്ങി പിടിച്ചു. ബാക്കി കേൾക്കാനുള്ള ശക്തി അവളിൽ ഇല്ലായിരുന്നു. അത് മനസിലാക്കിയവൻ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.

അവനെ കെട്ടിപിടിച്ചു എക്കാലമത്രെയും മനസ്സിൽ അടക്കി പിടിച്ചത് അവന്റെ ഞെഞ്ചിലവൾ പെയ്തിറക്കി.

അവളെ ചേർത്തു പിടിച്ചവൻ നിന്നു.

അവടെ നിന്നും അവരുടെ ജീവിതം തുടങ്ങുകയായിരുന്നു.

ദേവയും അവന്റെ അന്നയും പിന്നെ കുഞ്ഞിപ്പെണ്ണും …❤️

☆☆☆☆☆☆☆

വർഷങ്ങൾക്ക് ശേഷം പത്രത്തിന്റെ മുൻപേജിൽ ഉണ്ടായിരുന്നു.

സെ,ക്സ് റാക്കറ്റിന്റെയും ല,ഹരിമ,രുന്നുകളുടെയും മുഖ്യകണ്ണികളെ വ,ധശിക്ഷക്ക് വിധിച്ച വാർത്ത അത് കണ്ടതും ദേവയുടെ ചുണ്ടിൽ ഗൂഢപുഞ്ചിരി വിടർന്നു.

ആ വാർത്തയുടെ ഫോട്ടോക്ക് അന്നയുടെ അനിയത്തിയുടെയും ഭർത്താവി ന്റെയും മുഖച്ഛായ ആയിരുന്നു.

എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാതെ കിടന്ന അവളുടെ അപ്പനെയും അമ്മയെയും ഒരു പരിഭവവും കൂടാതെ അവൻ കൂടെ കൂട്ടി. ഇന്ന് ചാർളി പഴയപോലെ എണീറ്റിരിക്കും. കുഞ്ഞിപ്പെണ്ണിന്റെ കൂടെ കളിക്കും.

ദേവയും അന്നയും ഇപ്പോഴും പ്രണയിക്കുന്നു പഴയതിനേക്കാൾ ആഴത്തിൽ…

അതിന്റെ ബാക്കിയായി .. കുഞ്ഞിപ്പെണ്ണിന് ഒരു കൂടപ്പിറപ്പ് വരുന്നു..

ദേവ അന്നയുടെ വീർത്തുവരുന്ന വയറിൽ പ്രണയത്തോടെ ചുംബിച്ചു.

ശുഭം ❤️

Leave a Reply

Your email address will not be published. Required fields are marked *